ബോളിവുഡിലെ സൂപ്പർ സുന്ദരിമാരിൽ ഒരാളാണ് കജോൾ. ഒരു കാലത്ത് ബോളിവുഡ് സിനിമ അടക്കി വാണ താരറാണി. ബോളിവുഡ് താരം അജയ് ദേവ്ഗണിനെ കല്യാണം കഴിച്ച് സുഖമായി കുടുംബജീവിതം നയിക്കുകയാണ് ഈ താരറാണി ഇപ്പോൾ. വിവാഹം കഴിഞ്ഞതോടെ മറ്റു നടിമാർ അഭിനയം നിർത്തുന്നതുപോലെ കജോൾ അഭിനയമൊന്നും നിർത്തിയിട്ടില്ല. നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ കജോൾ ഇപ്പോഴും അഭിനയിക്കും. വിവാഹശേഷവും കുറേ നല്ല ചിത്രങ്ങളുടെ ഭാഗമായി കജോൾ. സിനിമയിൽ കത്തിനിന്ന സമയത്ത് കജോളിനും ഒരു അപകടം സംഭവിച്ചിട്ടുണ്ട്. ആ അപകടത്തിൽ ഒാർമശക്തി വരെ താരത്തിന് നഷ്ടപ്പെട്ടു. 1988ല്‍ കുച്ച് കുച്ച് ഹോതാ ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം. യേ ലഡ്കാ ഹേ ദീവാന എന്ന ഗാനരംഗം ചിത്രീകരിക്കുകയായിരുന്നു. ചിത്രത്തിലെ നായകനായ ഷാരൂഖ് ഖാനും നായികയായ കജോളും സൈക്കിള്‍ ചവിട്ടി വരുന്നതാണ് രംഗം. പിന്നിലായി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും സൈക്കിള്‍ ചവിട്ടുന്നുണ്ട്. ഈ…
Read MoreCategory: Today’S Special
ജീവിക്കാൻ പഠിപ്പിച്ചു! എനിക്ക് എന്റെ വഴിയില്‍ പോവാനും ബിജുവേട്ടന് ബിജുവേട്ടന്റെ വഴിയില്‍ പോവാനുമാണ് ഇഷ്ടം; സംയുക്ത വർമ പറയുന്നു…
ഞാന്‍ അഭിനയിക്കുന്നതില്‍ ഒരു തടസവും പറയാത്ത ആളാണ് ബിജുവേട്ടന്. ബിജു ജീവിക്കാന്‍ പഠിപ്പിച്ചു. ഞാന്‍ സിനിമയില്‍ നിന്ന് നേരിട്ടാണ് ആ കുടുംബത്തിലേക്ക് ചെന്നത്. വലിയ ഫാമിലി. നാലു സഹോദരന്മാര്, നാല് ഏടത്തിയമ്മമാര്, കുട്ടികള്‍. നമ്മള് ചിലതു പറയരുത്. ചിലത് പറയണം. അങ്ങനെയൊക്കെ ഉണ്ടാവുമല്ലോ. എല്ലാം പറഞ്ഞുതന്നത് ബിജുവേട്ടനാണ്. എല്ലാം ലൈറ്റ് ആയി എടുക്കാന്‍ പഠിപ്പിച്ചു. ബിജുവേട്ടനും സ്വകാര്യത വേണ്ട ആളാണ്. രണ്ടുപേര്‍ക്കും അവരുടേതായ സ്പേസ് ഉണ്ട്. സ്വാതന്ത്ര്യമുണ്ട്. അതില്‍ വേറൊരാള് കടന്നുകയറുന്നത് ഇഷ്ടമല്ല. എനിക്ക് എന്റെ വഴിയില്‍ പോവാനും ബിജുവേട്ടന് ബിജുവേട്ടന്റെ വഴിയില്‍ പോവാനുമാണ് ഇഷ്ടം. രണ്ടുപേരും അതില്‍ അങ്ങോട്ടും ഇങ്ങോട്ടും ഇടപെടാറില്ല. പക്ഷേ ഒന്നിച്ചിരിക്കേണ്ട സമയത്ത് ഒന്നിച്ചിരിക്കും… കാര്യങ്ങള്‍ പരസ്പരം പറയും. -സംയുക്ത വർമ
Read Moreഎന്റെ രാഷ്ട്രീയം മനുഷ്യത്വമാണ്! മതമാണെങ്കിലും രാഷ്ട്രീയമാണെങ്കിലും ജനങ്ങളുടെ നന്മക്കു വേണ്ടി നിര്‍മിക്കപ്പെട്ടവയാണ്.. കുഞ്ചാക്കോ ബോബന് പറയുന്നു…
എന്റെ രാഷ്ട്രീയം മനുഷ്യത്വമാണ്, മാനുഷിക മൂല്യങ്ങളാണ്. അല്ലാതെ കക്ഷി രാഷ്ട്രീയ പാര്‍ട്ടികളല്ല. മതമാണെങ്കിലും രാഷ്ട്രീയമാണെങ്കിലും ജനങ്ങളുടെ നന്മക്കു വേണ്ടി നിര്മിക്കപ്പെട്ടവയാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഈ സ്ഥാപനങ്ങള്‍ ഇന്ന് സാമൂഹിക നന്മയ്ക്കുവേണ്ടി പൂര്‍ണമായും നിലകൊള്ളുന്നുവെന്ന് പറയാനാകില്ല. മതമാണെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയാണെങ്കിലും പരസ്പരം പോരടിക്കുന്ന കാഴ്ച ഉദാഹരണമായി നമുക്ക് മുന്നിലുണ്ട്. തമ്മിലടിക്കുന്നതിന് പകരം സമൂഹത്തിന്റെ ഉന്നമനത്തിനായിട്ടായിരിക്കണം ഇവര്‍ നിലകൊള്ളേണ്ടത്. മാനുഷിക മൂല്യങ്ങള്‍ ഉള്‍ചേര്‍ന്നതായിരിക്കണം ആ രാഷ്ട്രീയം. അല്ലാതെ മത-രാഷ്ട്രീയ-ജാതീയ ചായ്വുകളാവരുതെന്ന് മാത്രം.
Read Moreകെപിഎസി ലളിത സർക്കാർ സഹായത്തിനു യോഗ്യയാണ്! ഒരാപത്ത് വരുമ്പോള്‍ വീട്ടില്‍ കാശുണ്ടോയെന്ന് അന്വേഷിക്കുന്നത് മര്യാദകേടാണ്; കെ.ബി. ഗണേഷ് കുമാർ
ഗുരുതര കര ള്രോഗത്തെത്തുടര്ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായ നടി കെപിഎസി ലളിത സർക്കാർ സഹായത്തിനു യോഗ്യയാണ്. ഒരു കലാകാരിയാണവര്‍, അവര്‍ക്ക് ഒരുപാട് സാമ്പത്തിക ബാധ്യതയുണ്ട്. നിലവില്‍ സംഗീത നാടക അക്കാദമിയുടെ ചെയര്‍മാന്റെ പദവി വഹിക്കുന്ന കെപിഎസി ലളിത സര്‍ക്കാര്‍ ചികിത്സ ലഭിക്കാന്‍ യോഗ്യയാണ്. ജഗതിക്കും തിലകനും ഉൾപ്പെടെ നിരവധി കലാകാരന്മാർക്ക് മുമ്പ് ധനസഹായം നൽകിയിട്ടുണ്ട്. നമ്മള് ആദരിക്കുന്നവരും സ്നേഹിക്കുന്നവരുമാണ് കലാകാരന്മാര്. അവര്‍ക്ക് ഒരാപത്ത് വരുമ്പോള്‍ വീട്ടില്‍ കാശുണ്ടോയെന്ന് അന്വേഷിക്കുന്നത് മര്യാദകേടാണ്. -കെ.ബി. ഗണേഷ് കുമാർ
Read Moreചെറുപ്പക്കാരികളെ നായികമാരാക്കുന്ന കിളവന്മാര്! മുപ്പതിലേക്ക് എത്തിയാല്‍ നായികമാര്‍ സെക്സി അല്ലെന്നുമുള്ള കാഴ്ചപ്പാട് മാറുന്നുണ്ട്; ലാറ ദത്ത പറയുന്നു…
ബോളിവുഡിലെ പ്രധാന നായികമാരില്‍ ഒരാളാണു ലാറ ദത്ത. സൗന്ദര്യ മത്സരത്തിലൂടെയാണ് താരസുന്ദരി ബോളിവുഡിലെത്തിയത്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത ലാറ ഇപ്പോള്‍ തിരിച്ചു വന്നിരിക്കുകയാണ്. സിനിമകളിലെ പ്രകടനം പോലെ തന്നെ തന്റെ നിലപാടുകളിലൂടെയും ലാറ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ബോളിവുഡിലെ സ്ത്രീ സാന്നിധ്യത്തെക്കുറിച്ചും സ്ത്രീകളോടുള്ള സമീപനത്തെക്കുറിച്ചുമെല്ലാം ലാറ ദത്ത മനസ് തുറക്കുകയാണ്. നായകന്മാരും നായികമാരും തമ്മിലുള്ള പ്രായ വ്യത്യാസം ഉൾപ്പെടെ ബോളിവുഡിലെ സ്ത്രീവിരുദ്ധത പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട് . ഈ വിഷയത്തില്‍ ലാറ ദത്തയും മനസു തുറന്നിരിക്കുകയാണ്. തന്റെ പുതിയ ഷോയായ ഹിക്കപ്പ്സ് ആന്റ് ഹുക്കപ്പ്സ് എന്നാണ് ലാറയുടെ പുതിയ ഷോയുടെ പേര്. ഇതിന്റെ ഭാഗമായി ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ലാറ മനസ് തുറന്നത്. മുതിര്‍ന്ന നായകന്മാരുടെ നായികമാരായി ചെറുപ്പക്കാരായ നായികമാര്‍ വരുന്ന ട്രെൻഡ് ഇപ്പോഴുമുണ്ട്. സാമാന്യ ബോധം ഇതെല്ലാം തിരുത്തുമെന്ന്…
Read Moreദയവായി കതക് അടയ്ക്കൂ മിസ്റ്റര്‍ ! കേട്ടപാതി അനുസരണയോടെ കതകടച്ച്, കാട്ടില്‍ നിന്നു വന്ന കരടി; വീഡിയോ വൈറല്‍…
വന്യമൃഗങ്ങള്‍ കാടിറങ്ങി വീടുകളിലും മറ്റുമെത്തുന്നത് നമ്മുടെ നാട്ടില്‍പോലും പതിവാണ്. വിദേശരാജ്യങ്ങളിലും ഇത്തരത്തില്‍ സംഭവിക്കാറുണ്ട്. ന്യൂജേഴ്സില്‍ വീടിനു സമീപമെത്തിയ കരടിയുടെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഈ മേഖലയില്‍ പതിവായെത്തുന്ന കരടിയാണിതെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി. സൂസന് കെഹോ എന്ന വീട്ടമ്മ രാത്രിയില്‍ വീടിനുപുറത്ത് എന്തോ ശബ്ദം കേട്ടാണ് വാതില്‍ തുറന്നത്. നോക്കിയപ്പോള്‍ വരാന്തയില്‍ കൂറ്റന്‍ കരടി നില്‍ക്കുന്നതാണ് കണ്ടത്. സ്ഥിരമായി കാണുന്ന കരടിയായതിനാല്‍ സൂസന് ഭയമൊന്നും തോന്നിയില്ല. വാതില്‍ ചാരി അകത്തേക്ക് കയറിയ സൂസന് പിന്നീട് കരടിയോട് പറയുന്നത് കേട്ടാണ് വിഡിയോ കണ്ടവര്‍ ഞെട്ടിയത്. കരടിയെ ‘മിസ്റ്റര്‍ ബെയര്‍’ എന്നാണ് സൂസന് അഭിസംബോധന ചെയ്തത്. പിന്നീട് ‘ദയവായി വീടിന്റെ വാതില്‍ അടയ്ക്കൂ’ എന്ന് കരടിയോട് പറഞ്ഞു. അനുസരണയോടെ കരടി സൂസന് പറഞ്ഞതു കേട്ട് വാതിലിന്റെ പിടിയില്‍ കടിച്ചുപിടിച്ച് വാതില്‍ ചാരുന്നത് ദൃശ്യത്തില്‍ കാണാം. തണുപ്പു കയറുന്നതിനാല്‍ വാതില്‍ അടയ്ക്കാന്‍…
Read Moreഡല്‍ഹിയില്‍ സ്കൂട്ടറുകളില്‍ ‘SEX’ പതിവാകുന്നു ! വണ്ടി റോഡിലിറക്കാനാവാതെ വലഞ്ഞ് യുവതി…
ആശിച്ചു വാങ്ങിയ സ്കൂട്ടര്‍ നിരത്തിലിറക്കാനാകാതെ വലഞ്ഞ് യുവതി. ഡല്‍ഹിയില്‍ വാഹന രജിസ്ട്രേഷനിലെ രണ്ട് അക്ഷരങ്ങളാണ് ഇരുചക്രവാഹന ഉടമകള്‍ക്ക് തലവേദന സൃഷ്ടിക്കുന്നു. ഇ, എക്സ് എന്നീ അക്ഷരങ്ങളാണ് ഇവര്‍ക്ക് ബുദ്ധിമുട്ടാകുന്നത്. പുതിയ ഇരു ചക്രവാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍ തെളിയുന്നത് SEX എന്നാണ്. സ്കൂട്ടര്‍ രജിസ്ട്രേഷന് മാത്രമാണ് ഈ ബുദ്ധിമുട്ട്. ഡല്‍ഹിയില്‍ ഇരുചക്രവാഹനങ്ങളെ എസ് എന്ന അക്ഷരമാണ് സൂചിപ്പിക്കുന്നത്. രജിസ്ട്രേഷന് പ്ലേറ്റില്‍ പ്രധാനമായും സ്റ്റേറ്റ് കോഡ്, ജില്ലയുടെ നമ്പര്‍, ഏത് വാഹനമാണെന്നതിന്റെ സൂചന, ലേറ്റസ്റ്റ് സീരീസ്, നമ്പര്‍ എന്നിങ്ങലെയാണ് നല്‍കാറുള്ളത്. നിര്‍ഭാഗ്യവശാല്‍ ഡല്‍ഹിയില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇരുചക്രവാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍ സെക്സ് പതിവാകുകയാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന്റെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. DL 3SEX എന്നാണ് നമ്പര്‍ ആരംഭിക്കുന്നത്. ഈ അവസ്ഥ വളരെ നിര്‍ഭാഗ്യകരമാണെന്നും ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ കാണുമ്പോള്‍ മറ്റുള്ളവര്‍ പരിഹസിക്കുന്നുവെന്നുമാണ് ഇവരുടെ…
Read Moreഎന്തൊരു സുന്ദരി ! അകത്തും പുറത്തും ഇത്രയും സുന്ദരിയായ മറ്റൊരാളെ കണ്ടിട്ടില്ലെന്ന് അവന്തിക മോഹന്‍….
മലയാളം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടനടിയാണ് അവന്തിക മോഹന്‍. ആത്മസഖി എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. ആത്മ സഖിക്ക് പിന്നാലെയായി പ്രിയപ്പെട്ടവളിലും താരം പ്രധാന വേഷത്തില്‍ എത്തിയിരുന്നു.എന്നാല്‍ ഈ പരമ്പരയില്‍ നിന്ന് താരം ഇടയ്ക്ക് വെച്ച് പിന്മാറിയിരുന്നു. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന തൂവല്‍സ്പര്‍ശംഎന്ന പരമ്പരയിലാണ് ഇപ്പോള്‍ അവന്തിക അഭിനയിക്കുന്നത്. സീരിയലില്‍ ശ്രേയ ഐപിഎസ് എന്ന പോലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അവന്തികയുടെ ശക്തമായ കഥാപാത്രമാണിത്. യക്ഷി ഫെയ്ത്ത്ഫുള്ളി യുവേഴ്സ്, ഒരു ക്രോക്കഡൈല്‍ ലവ് സ്റ്റോറി തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. നടി സുചിത്ര നായരെ കുറിച്ചായിരുന്നു നടി വാചാലയായത്. താരം അവതാരകയായി എത്തുന്ന സ്റ്റാര്‍ട്ട് മ്യൂസിക് സീസണ് 3ല്‍ തൂവല്‍ സ്പര്‍ശം ടീം എത്തിയിരുന്നു. സെറ്റില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് സുചിത്രയെ കുറിച്ച് താരം…
Read Moreറോബോട്ടിനെ ദയവും സൗഹാര്‍ദവുമുള്ള മുഖത്തിനും ശബ്ദത്തിനും ഉടമയാക്കണം ! ഈ ദൗത്യം നിര്‍വഹിക്കുന്നവര്‍ക്ക് പ്രതിഫലം ഒന്നരക്കോടി…
സദ്ജനങ്ങളുടെ സംസ്സര്ഗത്താല് പലരുടെയും മനസ്സ് മാറാറുണ്ടെന്ന് പറയാറുണ്ട്. എന്നാല്‍ ക്രൂര മുഖഭാവമുള്ളവര്പ്പോലും പലപ്പോഴും ശാന്തമുഖഭാവമുള്ളവരായി ഭവിക്കാറുമുണ്ട്. എന്നാല്‍ ഒരു റോബോട്ടിനെ ശാന്ത മുഖഭാവമുള്ളതാക്കുകയെന്നു വച്ചാല്‍ നടപ്പുള്ളതാണോ ? എന്തായാലും ഒരു റോബോട്ട് നിര്‍മാണ കമ്പനിയുടെ പുതിയ പരസ്യം വളരെ ആകര്‍ഷകമാണ്. കാരുണ്യവും സൗഹൃദവും പ്രസരിപ്പിക്കുന്ന മുഖവും ശബ്ദവും ഉള്ളവര്‍, അതിന്റെ പൂര്‍ണ അവകാശം ഒരു റോബോട്ട് നിര്‍മാണ കമ്പനിക്ക് നല്കിയാല് പ്രതിഫലമായി ഏകദേശം ഒന്നരകോടി രൂപയാണ് ലഭിക്കുക. ലോകമെങ്ങും വൈറലാവുകയാണ് വേറിട്ട ഈ പരസ്യം. റോബോട്ടുകള്‍ക്ക് നല്ല ഒരു മുഖം നല്കുന്നവര്ക്കാണ് ഈ തുക ലഭിക്കുക. പിന്നെ ഈ മുഖത്തിലാകും റോബോട്ടുകള്‍ പുറത്തിറങ്ങുക. ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍ എന്നിങ്ങനെ ജനമെത്തുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യാന്‍ തയാറാക്കുന്ന റോബോട്ടുകള്‍ക്കാണ് മുഖം വേണ്ടത്. വയസ്, ആണ്‍പെണ്‍ വ്യത്യാസമില്ല. ആര്‍ക്കും അപേക്ഷിക്കാം. സ്വന്തം മുഖത്തിന്റേയും രൂപത്തിന്റേയും 3ഡി ചിത്രമാണ് നല്‍കേണ്ടത്. ഒപ്പം…
Read Moreമരക്കാർ സിനിമ റിലീസായി ഒരാഴ്ച പിന്നിട്ട ശേഷമാണ് ലോക്ക്ഡൗൺ വന്നതെങ്കില്‍; സംഭവിച്ചേക്കാമായിരുന്ന കാര്യത്തെക്കുറിച്ച് മോഹൻലാൽ പറയുന്നതിങ്ങനെ
എന്റെയും പ്രിയന്റെയും മനസിലെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു മരക്കാരെ പറ്റിയൊരു സിനിമ. പല കാരണങ്ങളാല്‍ ചിത്രം നടക്കാതെ പോയി. ഒടുവില്‍ സിനിമയെടുക്കാന്‍ തിരുമാനിച്ചപ്പോള്‍ കാലാപാനിയും വാനപ്രസ്ഥവുമെല്ലാം പിറന്ന കാലത്തുനിന്ന് സിനിമ ഒരുപാടു മാറിയെന്നു തിരിച്ചറിഞ്ഞു. അതിന്റെ ചെലവുകള്‍ ഭീമമായി ഉയർന്നു. പുതിയ നിയന്ത്രണങ്ങള്‍ ഇങ്ങനെ മികച്ച രീതിയില്‍ ചിത്രം എടുക്കുന്നതിനെ ക്കുറിച്ച് ആലോചിച്ചപ്പോള്‍ ബജറ്റിനെ കുറിച്ചുള്ള കണക്കുതന്നെ ഏറെ പ്രതിസന്ധി തീര്‍ത്തു. ഒടുവില്‍ മുന്നോട്ടും പിന്നോട്ടും പോകാന്‍ സാധിക്കാത്ത അവസ്ഥയില്‍ ആന്റണിയോട് കാര്യം പറഞ്ഞു. ഒരുപാടു പ്രയാസപ്പെടുമെങ്കിലും ഒരു സ്വപ്നം സാക്ഷാത്കരിക്കാന്‍ അതൊക്കെ വേണ്ടിവരും എന്നായിരുന്നു ആന്റണി പറഞ്ഞത്. ഏറെ ഗവേഷണം നടത്തിയാണ് പ്രിയന് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. നിരവധി വലിയ താരങ്ങള്‍ പ്രതിഫലം പറയാതെ സിനിമയില്‍ അഭിനയിച്ചു. ഏറെ ദിവസത്തെ ഷൂട്ടിങ്ങ്, പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍, എല്ലാം തരണം ചെയ്ത് സിനിമ പൂര്‍ത്തിയായപ്പോഴാണ് കോവിഡ് പ്രതിസന്ധി ഉടലെടുത്തത്.…
Read More