ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നും ചാടിയിറങ്ങാന്‍ ശ്രമിക്കവെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴാനൊരുങ്ങിയ ഗര്‍ഭിണിയായ യുവതിയെ രക്ഷിച്ച് റെയില്‍വേ പോലീസ് ഓഫീസര്‍. ട്രെയിനില്‍ നിന്നിറങ്ങാന്‍ ശ്രമിക്കവെ ബാലന്‍സ് നഷ്ടപ്പെട്ട് യുവതി വീഴുകയായിരുന്നു. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്കു വീഴാതെ റെയില്‍വേ ഓഫിസര്‍ എസ്.ആര്.ഖണ്ടേകറാണ് രക്ഷിച്ചത്. യുവതിക്കൊപ്പം ഭര്‍ത്താവും കൂടെയുണ്ടായിരുന്നു. ആദ്യമിറങ്ങിയത് യുവതിയാണ്. യുവതിയെ രക്ഷിച്ചതിന് ഖണ്ടേകറിന് അഭിന്ദന പ്രവാഹമാണ്. റെയില്‍വേ പബ്ലിക് റിലേഷന്‍ ഓഫിസര്‍ ശിവാജി സുത്തറാണ് രക്ഷപ്പെടുത്തിയ ഓഫീസറെ കണ്ടെത്തിയത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Read MoreCategory: Today’S Special
ആ ഒരു ലക്ഷത്തിൽ ഞാനില്ല; ഗായത്രി ഓൺ എയർ! വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി എത്തിയ നടി ഗായത്രി സുരേഷിനെ ട്രോളി സോഷ്യൽ മീഡിയ
വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി എത്തിയ നടി ഗായത്രി സുരേഷിനെ ട്രോളി സോഷ്യൽ മീഡിയ. കേരളത്തില്‍ മൂന്ന് കോടി ജനങ്ങളില്‍ ഒരുലക്ഷം ആളുകള്‍ മാത്രമാകും എനിക്കെതിരെ പറയുക. മൂന്ന് കോടി ജനങ്ങളിൽ രണ്ടേമുക്കാൽ കോടി ജനങ്ങളും തനിക്കൊപ്പമാണെന്നാണ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഗായത്രി പറഞ്ഞത്. കാറിൽ ഇടിച്ച ശേഷം നിർത്തിയില്ലെന്ന തെറ്റു മാത്രമേ ചെയ്തൊള്ളുവെന്ന് ഗായത്രി പറഞ്ഞിരുന്നു.ഇതെല്ലാമാണ് ട്രോളന്മാരുലെ വിഷയം. യൂട്യൂബിലെ ലൈക്കുകളുടെ എണ്ണം കണ്ട് കേരളം കത്തിക്കാനിറങ്ങിയ ഇ-ബുൾജെറ്റുമായി ചേർത്തിണക്കിയാണ് ചില ട്രോളുകൾ. ആ ഒരു ലക്ഷത്തിൽ ഞാൻ പെടുന്നില്ല എന്നും പരിഹാസമുണ്ട്. ‘കാക്കനാട് ഭാഗത്താണ് അപകടം നടക്കുന്നത്. മറ്റൊരു കാറിനെ ഓവർടേക്ക് ചെയ്യാൻ ഞങ്ങള്‍ ശ്രമിക്കുന്നതിനിടെ തൊട്ടുമുന്നിലുള്ള വണ്ടിയുടെ ഫ്രണ്ട് ഗ്ലാസ് ഉരഞ്ഞു. റോഡിൽ നല്ല തിരക്കായതുകൊണ്ട് നിർത്താൻ കഴിഞ്ഞില്ല. കുറച്ച് മുന്നോട്ട് പോയപ്പോഴാണ് അപകടം നടന്ന കാറിലെ ആളുകൾ ഞങ്ങളുടെ പുറകെ…
Read Moreഞാൻ പെർഫക്ട് ആയുള്ള സ്ത്രീ ആകണമെന്നില്ല, എല്ലാ തെറ്റുകളും കുറവുകളുമുള്ള മനുഷ്യസ്ത്രീയാണ് ! ഗായത്രി സുരേഷ് പറയുന്നു…
കാക്കനാട് സംഭവിച്ച അപകടത്തെക്കുറിച്ചും അതിനു ശേഷമുണ്ടായ വിവാദങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നടിയും മോഡലുമായ ഗായത്രി സുരേഷ്. പേടിപ്പെടുത്തുന്ന നിമിഷങ്ങളാണ് അവിടെ ഉണ്ടായതെന്നും പോലീസിനോട് പലകാര്യങ്ങളും തുറന്നുപറഞ്ഞില്ലെന്നും നടി പറയുന്നു. ‘കാക്കനാട് ഭാഗത്താണ് അപകടം നടക്കുന്നത്. മറ്റൊരു കാറിനെ ഓവർടേക്ക് ചെയ്യാൻ ഞങ്ങള്‍ ശ്രമിക്കുന്നതിനിടെ തൊട്ടുമുന്നിലുള്ള വണ്ടിയുടെ ഫ്രണ്ട് ഗ്ലാസ് ഉരഞ്ഞു. റോഡിൽ നല്ല തിരക്കായതുകൊണ്ട് നിർത്താൻ കഴിഞ്ഞില്ല. കുറച്ച് മുന്നോട്ട് പോയപ്പോഴാണ് അപകടം നടന്ന കാറിലെ ആളുകൾ ഞങ്ങളുടെ പുറകെ ഉണ്ടെന്ന് മനസിലായത്. അങ്ങനെ അവർ ഞങ്ങളെ ചേസ് ചെയ്ത് പിടിച്ചു. കാർ ഞങ്ങളുടെ മുന്നിൽ നിർത്തി. ഒരു പയ്യൻ പുറത്തിറങ്ങി, എന്റെ വണ്ടിയുടെ ഫ്രണ്ട് ഗ്ലാസ് ഇടിച്ചുപൊളിച്ച് വീട്ടുകാരെ അസഭ്യം പറഞ്ഞു. അപ്പോഴാണ് ഞങ്ങൾ കാറിൽ നിന്ന് ഇറങ്ങേണ്ടെന്ന് തീരുമാനിച്ചത്. ആ സംഭവം ഉണ്ടായതോടെ വണ്ടി അവിടെ നിന്നെടുത്തു. ഉടനെ അവരും പുറകെ. കുറച്ചുദൂരം ചെന്നശേഷം അവർ…
Read Moreഈ പിള്ളാരെക്കൊണ്ടു തോറ്റു ! സഹതാരങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങി അങ്ങനെ ആദ്യമായി ഡാന്‍സ് കളിച്ച് സ്മൃതി മന്ദന;വീഡിയോ വൈറല്‍…
ഇന്ത്യന്‍ വനിതാക്രിക്കറ്റിലെ സൂപ്പര്‍താരമാണ് സ്മൃതി മന്ദന. സൗന്ദര്യം കൊണ്ടും കളിമികവുകൊണ്ടും കോടിക്കണക്കിന് ആരാധകരെ നേടിയെടുക്കാന്‍ ചുരുങ്ങിയ കാലം കൊണ്ട് സ്മൃതിയ്ക്കു കഴിഞ്ഞിട്ടുണ്ട്. മറ്റു മേഖലയിലുള്ള സെലിബ്രിറ്റികളെപ്പോലെ തന്നെ ഒട്ടുമിക്ക ക്രിക്കറ്റ് താരങ്ങളും ഒഴിവ് സമയം കിട്ടുമ്പോള്‍ വിശേഷങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ് തുടങ്ങിയ ക്രിക്കറ്റ് താരങ്ങളുടെ കിടിലന്‍ നൃത്ത ചുവടുകളാണ് സമൂഹമാധ്യമത്തില്‍ നിറയുന്നത്.ജെമീമ റോഡ്രിഗസിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ ആദ്യം പുറത്തുവന്നത്. ‘ഇന്‍ ദ ഗെറ്റോ’ എന്ന ഗാനത്തിന് സ്വയംമറന്ന് ചുവടുവെക്കുകയാണ് താരങ്ങള്‍. സ്മൃതി മന്ദാന, രാധാ യാദവ്, പൂനം യാദവ്, ഹര്മന് പ്രീത് കൗര്‍ തുടങ്ങിയവരാണ് വീഡിയോയിലുള്ളത്. രസകരമായ ക്യാപ്ഷനോടെയാണ് സ്മൃതി മന്ദാന തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വീഡിയോ പങ്കുവെച്ചത്. ‘വിലയിരുത്തരുത് ഗയ്സ്, ഞാന്‍ ഇതു ചെയ്യാന്‍ നിര്ബന്ധിക്കപ്പെട്ടതാണ്’ എന്ന ക്യാപ്ഷനോടെയാണ് സ്മൃതി വീഡിയോ പങ്കുവെച്ചത്. സ്വതവെ നൃത്തം…
Read Moreമക്കളേ നിങ്ങളറിഞ്ഞോ ജയനാശാന് പെട്ടു ! കെഎസ്ആര്‍ടിസി വെള്ളക്കെട്ടില്‍ ഇറക്കിയ ഡ്രൈവറുടെ ലൈസന്‍സ് സസപെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു…
ഈരാറ്റുപേട്ട പൂഞ്ഞാറില്‍ നിരുത്തരപരമായ രീതിയില്‍ വെള്ളക്കെട്ടിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇറക്കിയ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടി മോട്ടോര്‍ വാഹനവകുപ്പ് തുടങ്ങി. രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്കാന് അദ്ദേഹത്തിനു നിര്‍ദേശം നല്കി. മോട്ടോര്‍ വാഹന വകുപ്പ് 184ാം വകുപ്പ് പ്രകാരമാണു നടപടി. യാത്രക്കാരുടെ ജീവന് അപകടത്തിലാക്കും വിധം ബസോടിച്ചതിന് ജയദീപിനെ മന്ത്രി ആന്റണി രാജു നേരിട്ട് ഇടപെട്ട് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സസ്പെന്‍ഷനെ പരിഹസിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ ജയദീപ് രംഗത്തെത്തിയിരുന്നു.പൂഞ്ഞാര്‍ ഭാഗത്തുനിന്ന് ഈരാറ്റുപേട്ടയിലേക്കു പോയ ബസ് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണു പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്നു പുറെത്തത്തിക്കുകയായിരുന്നു. എന്നാല്‍ യാത്രക്കാരെ താനാണ് ജീവന്‍പണംയം വെച്ച് രക്ഷിച്ചതെന്നായിരുന്നു ഡ്രൈവറുടെ വാദം. ഇതിനു പിന്നാലെ ഇയാളെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
Read Moreകരകവിഞ്ഞ് ഭീകരരൂപം പ്രാപിച്ച നദിയുടെ നടുവില്‍പ്പെട്ട് കാട്ടാന ! പിന്നെ സംഭവിച്ചത്;വീഡിയോ കാണാം…
ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് കരകവിഞ്ഞ് ഒഴുകുന്ന നദിയില്‍ കുടുങ്ങിയ കാട്ടാനയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കുത്തിയൊലിച്ച് ഒഴുകുന്ന നദിയുടെ നടുവില്‍ കുടുങ്ങിയ കാട്ടാന ഒടുവില്‍ പ്രതിബന്ധങ്ങളെയെല്ലാം അതിജീവിച്ച് നീന്തി കരയ്ക്ക് കയറുകയായിരുന്നു. സുരേന്ദര്‍ മെഹ്റ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. പ്രകൃതിക്ഷോഭത്തെ നേരിടാന്‍ വന്യജീവികള്‍ക്ക് പ്രത്യേക കഴിവുണ്ട് എന്ന കുറിപ്പോടെയാണ് ട്വീറ്റ്. കനത്തമഴയില്‍ കരകവിഞ്ഞ് ഒഴുകുന്ന നദിയുടെ നടുക്ക് കാട്ടാന നില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. നദിയില്‍ കുടുങ്ങിപ്പോയ കാട്ടാന ഒടുവില്‍ നീന്തി കാട് കയറിയതായി സുരേന്ദര്‍ മെഹ്റ അറിയിച്ചു.
Read Moreപന്ത്രണ്ടാം ക്ലാസില്‍ ആകെ ജയിച്ചത് ഹിന്ദിയ്ക്ക് മാത്രം ! ടെമ്പോ ഓടിച്ച് ജീവിതം പുലര്‍ത്തിയ ആ ചെറുപ്പക്കാരന് ഇന്ന് ഐപിഎസ് ഓഫീസര്‍…
രാജ്യത്തെ ഒട്ടുമിക്ക യുവാക്കളുടെയും സ്വപ്നമാണ് സിവില്‍ സര്‍വീസ് പരീക്ഷ പാസാകുക എന്നത്. രാജ്യത്തെ ഏറ്റവും പ്രധാന പരീക്ഷ വിജയിക്കുന്നതിലൂടെ ലഭിക്കുന്ന ഉന്നത പദവിയും ബഹുമാനവുമാണ് ഒട്ടുമിക്കവരെയും ഇതിലേക്ക് ആകര്‍ഷിക്കുന്നത്. സാധാരണഗതിയില്‍ ചെറുപ്പം മുതല്‍ പഠനത്തില്‍ മികവു പുലര്‍ത്തുന്ന സമര്‍ത്ഥരായ ഉദ്യോഗാര്‍ത്ഥികളാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചു വരുന്നത്. എന്നാല്‍ പന്ത്രണ്ടാം ക്ലാസില്‍ ഹിന്ദിയൊഴികെ എല്ലാവിഷയത്തിനും തോറ്റ, ജീവിക്കുന്നതിനായി ടെമ്പോ ഓടിച്ച് കഴിഞ്ഞ ഒരു യുവാവിന് ഈ മത്സര പരീക്ഷ ജയിക്കാന്‍ കഴിഞ്ഞുവെന്നു പറഞ്ഞാല്‍ ആര്‍ക്കും പ്രചോദനമാവും അത്. മദ്ധ്യപ്രദേശിലെ മൊറീന ജില്ലക്കാരനായ മനോജ് ശര്‍മ്മയാണ് ഈ അവിസ്മരണീയ നേട്ടം സ്വന്തമാക്കിയത്. കുട്ടിക്കാലം മുതല്ക്കേ ഒരു ഐ എ എസ് ഉദ്യോഗസ്ഥനാവണമെന്നതായിരുന്നു മനോജ് ശര്‍മ്മയുടെ സ്വപ്നം. എന്നാല്‍ അതിന് പറ്റിയ സാഹചര്യമായിരുന്നില്ല അദ്ദേഹത്തിന് ഉണ്ടായിരുന്നത്. വിദ്യാഭ്യാസത്തിലും മുന്നിലായിരുന്നില്ല മനോജ് ശര്‍മ്മയെന്ന വിദ്യാര്‍ത്ഥി. പന്ത്രണ്ടാം ക്ലാസില്‍ മനോജ് ജയിച്ചത് ഹിന്ദിയ്ക്ക്…
Read Moreനിഗൂഢം ഈ ഗുഹ! ഒരു നിമിഷം ആരെയും ആശ്ചര്യപെടുത്തുകയും ഭയത്തിലാഴ്ത്തുകയും ചെയ്യുന്ന ഈ അത്യപൂർവ്വ കാഴ്ച; ആരായിരിക്കും ഇതിനു പിന്നിൽ ?
നൂറ്റാണ്ടുകളുടെ കാലപഴക്കമുള്ള ശവശരീരങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഈജിപ്ത്തിലെ പിരമിഡുകൾ നമ്മുക്ക് പരിചിതമാണ്. കാലങ്ങൾക്ക് മുമ്പ് ശവസംസ്കാരത്തിനായി ഉപയോഗിച്ചിരുന്ന മുനിയറകളും, കുടക്കല്ലുകളും നന്നങ്ങാടികളും കേരളത്തിന്റെ പല ഭാഗത്ത് നിന്നും കണ്ടെത്തിയിട്ടുള്ളതായും നമ്മുക്കറിയാം. ഇതിനെല്ലാം പുറമെ പലയിടത്തും നിധി കൂമ്പാരങ്ങൾ കണ്ടെത്തിയതായുള്ള ചില മുത്തശ്ശി കഥകളും നമ്മുക്ക് കേട്ടിട്ടുണ്ടാകുമല്ലോ?. അതിന് സമാനമായി ഒരു കൂമ്പാരമാണ് സൗദി അറേബ്യയിൽ ഉള്ളത്. എന്നാൽ അത് ഒരിക്കലും സ്വർണത്തിന്റെയോ പവി ഴങ്ങളുടെയോ കൂമ്പാരമല്ല മറിച്ച് ആരെയും അത്ഭുതപെടുത്തുന്ന നിഗൂഢതകൾ നിറഞ്ഞ നിരവധി അസ്ഥികളുടെ കൂമ്പാരമാണ്. ആരായിരിക്കും ഇതിനു പിന്നിൽ ഉമ്മ് ജിർസാൻ എന്ന് വിളിക്കപെടുന്ന തുരങ്കങ്ങളുടെ ഭൂഗർഭ അറകളിലാണ് ഒരു നിമിഷം ആരെയും ആശ്ചര്യപെടുത്തുകയും അതെ സമയം തന്നെ ഭയത്തിലാഴ്ത്തുകയും ചെയ്യുന്ന ഈ അത്യപൂർവ്വ കാഴ്ച. എന്നാൽ ഇതിനു പിന്നിൽ കഴുതപ്പുലികളാ(ഹൈനകൾ)ണെന്നാണ് ഇപ്പോഴെത്തെ കണ്ടെത്തൽ. 2009 ൽ ഗവേഷകർ ഈ ലാവ-ട്യൂബ് ഗുഹകളെ ചെന്നായകളുടെ വാസ…
Read Moreനരസിംഹ മന്നാടിയാര്‍ ആകേണ്ടിയിരുന്നത് മോഹന്‍ലാല്‍ ! ആ റോള്‍ മമ്മൂട്ടിയിലെത്തിയ കഥ പറഞ്ഞ് രചയിതാവ്…
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ജോഷി ഒരുക്കിയ ചിത്രമാണ് ധ്രുവം ചിത്രം പുറത്തിറങ്ങിയത് 1993ല്‍ ആയിരുന്നു. മലയാളികള്‍ എക്കാലവും കാണുന്ന ചിത്രങ്ങളിലൊന്നാണിത്. ചിത്രം സാമ്പത്തികമായും വന്‍വിജയമായി. ഇപ്പോഴും ടെലിവിഷനിലൂടെയും മറ്റും നിരവധി ആളുകളാണ് ഈ ചിത്രം കാണുന്നത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച സിനിമകളിലൊന്നായിരുന്നു ഇത്.സുരേഷ് ഗോപി, ജയറാം തുടങ്ങിയ വമ്പന്‍ താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. എസ്എന്‍ സ്വാമി തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ കഥ ഒരുക്കിയത് എകെ സാജന് ആയിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ഈ സിനിമ ഉണ്ടായത് കഥ അദ്ദേഹം തുറന്നു പറയുകയാണ്. ധ്രുവം എന്ന സിനിമ മനസ്സില്‍ ഉണ്ടായിരുന്നപ്പോള്‍ അതിലെ നരസിംഹ മന്നാടിയാര്‍ എന്ന കഥാപാത്രത്തിന് അധികം പ്രാധാന്യം ഇല്ലായിരുന്നു ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രം ശരിക്കും ആരാച്ചാര്‍ ആയിരുന്നു. ആരാച്ചാര്‍ കഥാപാത്രം ആദ്യം മുരളിയെ വെച്ച് ആലോചിച്ചെങ്കിലും, മോഹന്‍ലാലിനോട് പറഞ്ഞിരുന്നു , അന്ന് ഈ കഥ…
Read Moreഓംഹ്രീം തലമാറട്ടെ…അല്ലിത് ! സ്ലിം ബ്യൂട്ടിയായതിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തി കൃഷ്ണപ്രഭ; വീഡിയോ കാണാം…
മലയാളികളുടെ പ്രിയനടിയാണ് കൃഷ്ണപ്രഭ. മലയാള സിനിമാരംഗത്ത് സജീവമായ നടി സോഷ്യല്‍ മീഡിയയിലും ആക്ടീവാണ്. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കമെങ്കിലും പിന്നീട് സീരിയസായ കഥാപാത്രങ്ങളിലും തിളങ്ങാന്‍ താരത്തിനായി. കുറച്ചു സീനുകളില്‍ പോലും വന്നു പ്രേക്ഷകരുടെ ശ്രദ്ധ നേടാനുള്ള മിടുക്കാണ് ഈ നടിയെ വേറിട്ട് നിര്‍ത്തുന്നത്. ഈ അടുത്തിടെ കൃഷ്ണ പ്രഭയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. തടി കുറച്ച് സ്ലിമായി, ഗംഭീര മേക്കോവറില്‍ ആയിരുന്നു കൃഷ്ണപ്രഭയുടെ ഈ ഫോട്ടോഷൂട്ട്. വളരെ മികച്ച ശാരീരിക മാറ്റമാണ് ഈ ചിത്രങ്ങളില്‍ കൃഷ്ണപ്രഭയില്‍ കാണാന്‍ സാധിച്ചത്. ഈ മാറ്റത്തിനു പിന്നിലെ രഹസ്യമായിരുന്നു പലര്‍ക്കും അറിയേണ്ടത്. വര്‍ക്ക് ഔട്ടും കൃത്യമായ ഡയറ്റ് പ്ലാനുമാണ് ആ രഹസ്യത്തിനു പിന്നിലെന്നാണ് കൃഷ്ണപ്രഭ പറയുന്നത്. ഏതായാലും ഇപ്പോള്‍ ആ രഹസ്യം വെളിപ്പെടുത്തി കൊണ്ടുള്ള വീഡിയോ പങ്കു വെച്ചിരിക്കുകയാണ് കൃഷ്ണ പ്രഭ. തന്റെ…
Read More