ആവിയില്‍ വെന്തത് പുട്ടല്ലേ, ആധിയില്‍ വെന്തത് ഞാനല്ലേ’ ! മമ്ത മോഹന്‍ദാസിന്റെ പുട്ടുപാട്ട് തരംഗമാവുന്നു…

നടി എന്നതിനൊപ്പം നല്ലൊരു ഗായികയും കൂടിയാണ് മംമ്ത മോഹന്‍ദാസ്. ഇത് പലതവണ താരം തെളിയിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ പുട്ടുപാട്ട് പാടിയാണ് മംമ്ത ആരാധകരെ കൈയ്യിലെടുത്തിരിക്കുന്നത്. പ്രമുഖ ഭക്ഷ്യപദാര്‍ത്ഥ നിര്‍മാണ കമ്പനിയായ ഡബിള്‍ ഹോഴ്‌സിന്റെ പരസ്യത്തിനു വേണ്ടിയാണ് മംമ്ത പാട്ടു പാടിയിരിക്കുന്നത്. പാട്ട് പാടല്‍ മാത്രമല്ല ഡബിള്‍ ഹോഴ്‌സ് പുട്ടുപൊടിയുടെ ഈ പരസ്യചിത്രത്തില്‍ അഭിനയിച്ചിട്ടുമുണ്ട് മംമ്ത. പാട്ടിലെ വരികള്‍ പോലെ തന്നെ രസകരമാണ് പരസ്യത്തിന്റെ അവതരണവും. പുട്ട് ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കുമായാണ് ഡബിള്‍ ഹോഴ്‌സിന്റെ പുട്ടുപാട്ട്. പരസ്യഗാനം എന്നതിന് അപ്പുറത്തേക്ക് മലയാളികളുടെ ഹൃദയം കീഴടക്കുന്നതാണ് പുട്ടുപാട്ട്. ‘നന്നായി പൊടിച്ചു വെച്ചിട്ടും പിന്നെയും വാരിനിറച്ചില്ലേ’ എന്നാണ് പുട്ടുപാട്ട് തുടങ്ങുന്നത്. ‘ആവിയില്‍ വെന്തത് പുട്ടല്ലേ, ആധിയില്‍ വെന്തത് ഞാനല്ലേ’ എന്നിടത്താണ് പുട്ട് പാട്ട് അവസാനിക്കുന്നത്. മംമ്തയോടൊപ്പം പുട്ടിന്റെ വേഷമണിഞ്ഞ ഒരു കഥാപാത്രവും പാട്ടിന് ചുവടു വെയ്ക്കുന്നുണ്ട്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് പി എസ് ജയഹരിയാണ്…

Read More

ലോകത്ത് ആദ്യമായി പന്നിയുടെ വൃക്ക മനുഷ്യനില്‍ മാറ്റിവെച്ചു ! ചരിത്രപരമായ നേട്ടം കൈവരിച്ചത് അമേരിക്കന്‍ സര്‍ജന്‍മാര്‍…

ആന്തരീകാവയവങ്ങളുടെ തകരാറുമൂലം ലക്ഷക്കണക്കിന് ആളുകളാണ് ലോകമാകമാനം മരണപ്പെടുന്നത്. മാറ്റി വയ്ക്കാനുള്ള അവയവങ്ങളുടെ ലഭ്യതക്കുറവാണ് പലപ്പോഴും രോഗികളെ മരണത്തിലേക്ക് തള്ളിവിടുന്നത്. എന്നാലിപ്പോള്‍ അവയവമാറ്റ ശസ്ത്രക്രിയാ രംഗത്ത് ഒരു പുതിയ ചരിത്രം പിറന്നിരിക്കുകയാണ്. ലോകത്ത് ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ മനുഷ്യനില്‍ പന്നിയുടെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് അമേരിക്കന്‍ ഡോക്ടര്‍മാര്‍. സാധാരണ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നാല്‍ രോഗിയുടെ ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ മാറ്റിവെച്ച വൃക്കയെ തിരസ്‌ക്കരിക്കുന്നതിനാല്‍ ശസ്ത്രക്രിയ പരാജയപ്പെടാറുണ്ട്. എന്നാല്‍ പന്നിയില്‍ നിന്നുള്ള വൃക്ക മനുഷ്യനില്‍ സ്ഥാപിച്ചിട്ടും ഇത്തരത്തില്‍ ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥ ആ വൃക്കയെ പുറന്തള്ളിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യൂയോര്‍ക്ക് സിറ്റിയിലെ എന്‍.വൈ.യു. ലാങ്കോണ്‍ ഹെല്‍ത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. മസ്തിഷ്‌ക മരണം സംഭവിച്ച ഒരു സ്ത്രീയിലായിരുന്നു പരീക്ഷണം. ഇവരില്‍ വൃക്കകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. തുടര്‍ന്ന് അവരുടെ കുടുംബത്തിന്റെ അനുമതിയോടെയാണ് പരീക്ഷണം നടത്തിയത്. മൂന്നു ദിവസം കൊണ്ടായിരുന്നു ഈ പരീക്ഷണം പൂര്‍ത്തിയാക്കിയത്. പന്നിയുടെ…

Read More

ഒരു മണിക്കൂര്‍ വെള്ളത്തിനു മുകളില്‍ പത്മാസനത്തില്‍ നിലകൊണ്ടു ! ലോകത്തെ അമ്പരപ്പിക്കുന്ന റെക്കോഡുമായി ഏഴുവയസ്സുകാരി…

അസാധ്യമായത് എന്ന് സാധാരണ ജനം വിശ്വസിക്കുന്ന കാര്യം ചെയ്യുന്നവരെ അസാധാരണ മനുഷ്യര്‍ എന്നു പറയാറുണ്ട്. നദിയ ബിനോയ് എന്ന ഏഴു വയസ്സുകാരി ഇത്തരത്തിലൊരാളാണ്. ഒരു മണിക്കൂര്‍ വെള്ളത്തിന് മുകളില്‍ ശ്വാസം പിടിച്ചു കിടക്കുന്ന ഫ്‌ലോട്ടിങ് പത്മാസനം ചെയ്താണ് നദിയ ലോകത്തെ ഞെട്ടിച്ചത്. നിരന്തരമായ പരിശീലനത്തിലൂടെ മാത്രം സാധ്യമാകുന്ന ഒരു യോഗ മുറയാണ് ‘പ്ലാവിനി പ്രാണായാമം’ എന്നറിയപ്പെടുന്ന ഫ്‌ലോട്ടിങ് പത്മാസനം. നാല് വയസ്സുമുതല്‍ യോഗ പരിശീലിക്കുന്ന ഈ കൊച്ചു മിടുക്കി ഇപ്പോള്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റൊക്കോര്‍ഡ്‌സിലും ഇടം പിടിച്ചു. ബിനോയ് ജോണ്‍- നിമ്മി മാത്യു ദമ്പതികളുടെ മകളാണ് നദിയ. പിതാവ് ബിനോയി ജോണാണ് നദിയയെ യോഗ പരിശീലിപ്പിക്കുന്നത്. മയക്കു മരുന്നിന് അടിമപ്പെടുന്ന യുവജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാദിയ ഈ അപൂര്‍വമായ യോഗമുറ പരിശീലിയ്ക്കുന്നത്. കൊല്ലം മണ്ണൂര്‍ ഇന്‍ഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ്…

Read More

ഒരു സന്തോഷ വാര്‍ത്ത അറിയിക്കാനുണ്ടേയെന്ന് അനുക്കുട്ടി ! ആ സര്‍പ്രൈസ് കേട്ട് ആനന്ദപുളകിതരായി ആരാധകര്‍…

മിനിസ്‌ക്രീനില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരാളാണ് അനുമോള്‍ എന്ന അനുക്കുട്ടി. സീരിയലുകളിലൂടെ അഭിനയജീവിതം തുടങ്ങിയ താരത്തിന്റെ കരിയറില്‍ വഴിത്തിരിവായത് ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയാണ്. പ്രമുഖ സീരിയലായ പാടാത്ത പൈങ്കിളിയില്‍ നിന്ന് താരം അടുത്തിടെ പിന്മാറിയതും വാര്‍ത്തയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംവദിക്കാന്‍ സമയം കണ്ടെത്തുന്ന താരം ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടിയും നല്‍കാറുണ്ട്. അടുത്തിടെ താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ച ഒരു കാര്യം ആരാധകരെയാകെ സന്തോഷിപ്പിച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര വേളയിലായിരുന്നു താരത്തിന്റെ ആ വെളിപ്പെടുത്തല്‍. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ… ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം അത് ഏതാണ് എന്നായിരുന്നു ഒരാള്‍ക്ക് ചോദിക്കാനുണ്ടായിരുന്നത്. ഇതിന് അനുമോള്‍ മറുപടി നല്‍കിയത് അങ്ങനൊക്കെ ചോദിച്ചാ എപ്പോഴും സന്തോഷം നിറഞ്ഞ നിമിഷം ആണ് എന്നായിരുന്നു. അതേസമയം പിന്നെ നവംബര്‍ 23ന് ഒരു സന്തോഷ വാര്‍ത്തയുണ്ട് എന്നും അനുമോള്‍ പറയുന്നുണ്ട്. ഇതോടെ…

Read More

അതോടെ ഞാന്‍ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചതായിരുന്നു ! എന്നാല്‍ അയാളുടെ വാക്കുകള്‍ എനിക്ക് പ്രചോദനമായി; വെളിപ്പെടുത്തലുമായി ബാബുരാജ്…

വില്ലന്‍ വേഷങ്ങളിലൂടെ വന്ന് ആളുകളുടെ മനസ്സില്‍ ഇടംപിടിച്ച നടനാണ് ബാബുരാജ്. പിന്നീട് കോമഡി വേഷങ്ങളിലൂടെയും സ്വഭാവനടനായും മിന്നിത്തിളങ്ങിയ താരം ഇതിനിടയ്ക്ക് സംവിധായകനുമായി. ഇപ്പോഴിതാ ഒരു ടെലിവിഷന്‍ ചാനലിലെ ടോക് ഷോയില്‍ സംസാരിക്കവെ ബാബുരാജ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഒരു സമയത്ത് താന്‍ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചതാണെന്നും പക്ഷേ തിരക്കഥാകൃത്ത് ഉദയകൃഷ്ണയുടെ വാക്കുകള്‍ ആണ് തനിക്ക് വലിയ പ്രചോദനമായതെന്നുമാണ് ബാബുരാജ് പറയുന്നത്. ബാബുരാജിന്റെ വാക്കുകള്‍ ഇങ്ങനെ…ഞാന്‍ ഒരു സമയത്ത് അഭിനയം നിര്‍ത്താന്‍ തീരുമാനമെടുത്തിരുന്നു. സംവിധാന രംഗത്തേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഒരു സിനിമ ചെയ്യാന്‍ പ്ലാന്‍ ചെയ്തു. മിസ്റ്റര്‍ മരുമകന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ പോയി ദിലീപിനോട് കഥ പറയുകയും ചെയ്തു. ദിലീപ് ചെയ്യാമെന്നും പറഞ്ഞു. അവിടെ വച്ച് ഞാന്‍ ഉദയകൃഷ്ണ സിബി കെ തോമസിലെ ഉദയനോട് ചോദിച്ചു, ‘മച്ചാ നമ്മള്‍ക്ക് കൂടി ഇതില്‍ നല്ലൊരു…

Read More

അയാള്‍ ഞാനല്ല ! ഗായത്രിയ്‌ക്കൊപ്പം ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന ജിഷിന്‍ താനല്ലെന്ന് പൊട്ടിത്തെറിച്ച് ജിഷിന്‍ മോഹന്‍…

നടി ഗായത്രി സുരേഷ് ഉള്‍പ്പെട്ട വാഹനാപകടവും തുടര്‍ സംഭവങ്ങളുമാണ് രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. അപകടത്തിനു ശേഷം ഇന്‍സ്റ്റാഗ്രാം വീഡിയോ വഴിയും അല്ലാതെയും ഗായത്രി സുരേഷ് നല്‍കിയ വിശദീകരണങ്ങളും വലിയ രീതിയില്‍ തന്നെ ശ്രദ്ധ നേടുകയാണ്. എന്നാല്‍ ചില യൂട്യൂബ് ചാനലുകള്‍ തെറ്റായ വാര്‍ത്തകളും പുറത്തു വിടുന്നുണ്ടായിരുന്നു. അതിലൊന്നായിരുന്നു, അപകട സമയത്തു ഗായത്രിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത് നടന്‍ ജിഷിന്‍ മോഹന്‍ ആയിരുന്നു എന്ന വാര്‍ത്ത. എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ചു കൊണ്ട് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ജിഷിന്‍ മോഹന്‍. വാര്‍ത്തകളില്‍ പ്രചരിക്കുന്ന ജിഷിന്‍ മോഹന്‍ താനല്ലെന്നാണ് നടന്‍ പറയുന്നത്. ഗായത്രി സുരേഷിനൊപ്പം ഉണ്ടായിരുന്ന സീരിയല്‍ നടന്‍ ഇവനാണ് എന്ന തലക്കെട്ടോടെ ചില വാര്‍ത്തകള്‍ കണ്ടു എന്നും ഇതിനെതിരെ ശരിക്കും മാനനഷ്ടത്തിന് കേസ് നല്‍കുകയാണ് വേണ്ടത് എന്നും ജിഷിന്‍ പറയുന്നു. പക്ഷെ അതിനുളള സമയമില്ലാത്തത് കൊണ്ടാണ് അത്…

Read More

മ​രു​ഭൂ​മി​യി​ലെ മാ​ന്ത്രി​ക​ക്ക​ല്ല്! ആ​രും അ​ധി​ക​മൊ​ന്നും ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ​പോ​യി​രു​ന്ന ഈ ​പ്ര​ദേ​ശം ഇ​ന്ന് ശാ​സ്ത്ര​ലോ​ക​ത്തി​ൽ പോ​ലും പ്ര​ശ​സ്തി നേ​ടി​; കാരണം…

പ്ര​കൃ​തി​യു​ടെ സ്വാ​ഭാ​വി​ക മ​നോ​ഹാ​രി​ത എ​ന്നും കാ​ഴ്ച​ക്കാ​രി​ൽ കൗ​തു​ക​മു​ണ​ർ​ത്താ​റു​ണ്ട്. ലോ​ക​ത്തി​ലെ പ​ല വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും ഇ​ത്ര അ​ധി​കം പ്ര​ശ​സ്തി ആ​ർ​ജി​ക്കു​ന്ന​തി​ന്‍റെ പി​ന്നി​ലെ ര​ഹ​സ്യ​വും മ​നു​ഷ്യ നി​ർ​മി​ത​മാ​യ പ​ല വ​സ്തു​ക​ളി​ൽ നി​ന്നും ഇ​വ വ്യ​ത്യ​സ്ത​വും മനോഹരവുമാ​യി​രി​ക്കു​ന്നു എ​ന്ന​താ​ണ്. ആ​ശ​യ​കു​ഴ​പ്പ​ങ്ങ​ൾ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ അ​ത്ഭു​ത​ത്തി​ന്‍റെ​യും കൗ​തു​ക​ത്തി​ന്‍റെ​യും മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ന്ന അ​ത്ഭു​ത പ്ര​തി​ഭാ​സ​ങ്ങ​ളാ​ണ് ശാ​സ്ത്ര​ലോ​ക​ത്തി​നെ പോ​ലും പ​ല​പ്പോ​ഴും ആ​ശ​യ കു​ഴ​പ്പ​ത്തി​ലാ​ക്കു​ന്ന​ത്. ഗ​ണി​ത​ശാ​സ്ത്ര​പ​ര​മാ​യി പ്ര​കൃ​തി​യി​ൽ ത​ന്നെ ഉ​രു​തി​രി​ഞ്ഞു​വ​ന്ന പ​ല പ്ര​തി​ഭാ​സ രൂ​പ​ങ്ങ​ളും മ​നു​ഷ്യ​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ൾ​ക്കും, നി​ഗ​മ​ന​ങ്ങ​ൾ​ക്കും അ​പ്പു​റ​മാ​യി നി​ല​നി​ൽ​ക്കാ​റു​ണ്ട്. മ​നു​ഷ്യ​ന് ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത ഇ​ത്ത​രം രൂ​പ​ങ്ങ​ൾ അ​ന്യ​ഗ്ര​ഹ ജീ​വി​ക​ളു​ടെ ഇ​ട​പെ​ട​ലു​ക​ൾ കൊ​ണ്ടു രൂ​പ​പ്പെ​ട്ട​താ​ണെ​ന്നും ചി​ല​പ്പോ​ൾ വി​ശ്വ​സി​ക്ക​പെ​ടു​ന്നു. എ​ന്നാ​ലും ഇ​തെ​ങ്ങ​നെ വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ സൗ​ദി അ​റേ​ബ്യ​യി​ലെ ത​യ്മ ഓ​സി​സി​ൽ സ്ഥി​തി​ച്ചെ​യ്യു​ന്ന അ​ൽ നാ​സ്‌​ല റോ​ക്ക്സ് ആ​ണ് കാ​ഴ്ച​ക്കാ​രു​ടെ പു​തി​യ ച​ർ​ച്ചാ വി​ഷ​യം. പാ​റ​യി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന പി​ള​ർ​പ്പാ​ണ് ശാ​സ്ത്ര​ലോ​ക​ത്തി​നെ ന​ട്ടം​തി​രി​ക്കു​ന്ന​ത്. മ​നു​ഷ്യ​ന് ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധം…

Read More

വിമാനത്തില്‍ വച്ച് നടിയെ കയറിപ്പിടിച്ച് യുവ വ്യവസായി ! കുടുങ്ങിയെന്ന് മനസ്സിലായപ്പോള്‍ പേരുമാറ്റിപ്പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമം…

ഡല്‍ഹി-മുംബൈ വിമാനത്തില്‍ വച്ച് നടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വ്യവസായി അറസ്റ്റില്‍. സഹര്‍ പോലീസ് ഒക്ടോബര്‍ 14ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഗാസിയാബാദ് സ്വദേശി നിതിന്‍ അറസ്റ്റിലായത്. മുംബൈയില്‍ താമസിക്കുന്ന 40കാരിയായ നടിയ്ക്കാണ് ദുരനുഭവമുണ്ടായത്. ഇവര്‍ ഒക്ടോബര്‍ ഒന്നിന് ഡല്‍ഹിയിലേക്ക് പോയിരുന്നു. ഒക്ടോബര്‍ മൂന്നിന് തിരികെ മുംബൈയിലേക്ക് മടങ്ങവെയാണ് സംഭവം. ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയതിന് പിന്നാലെ നടി തന്റെ ഹാന്‍ഡ്ബാഗ് പുറത്തെടുക്കാന്‍ ഓവര്‍ഹെഡ് സ്റ്റോറേജ് തുറക്കുമ്പോള്‍ ഇയാള്‍ അനുചിതമായി സ്പര്‍ശിച്ചെന്ന് പരാതിയില്‍ പറയുന്നു. കൂടാതെ ഇയാള്‍ ഇവരെ തന്നിലേക്ക് പിടിച്ചുവലിക്കാനും ശ്രമിച്ചു. ഇതിനെ പ്രതിരോധിച്ച നടി വിഷയം കാബിന്‍ ക്രൂവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കാബിന്‍ ക്രൂ കസ്റ്റമര്‍ റിലേഷന്‍ സംഘത്തിന് പരാതി നല്‍കാന്‍ ഇവരോടു നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ ഇതിനിടയില്‍ പേരുമാറ്റി രക്ഷപ്പെടാനും ഇയാള്‍ ശ്രമിച്ചു. കാബിന്‍ ക്രൂ ഇയാളുടെ പേര് ചോദിച്ചപ്പോള്‍ സഹയാത്രികന്റെ പേരാണ് ഇയാള്‍…

Read More

മോഷണത്തിനു ശേഷം ‘മീന്‍ പൊരിച്ചത് കൂട്ടി ഒരു പിടി’ നിര്‍ബന്ധമാ ! അലമാരയ്‌ക്കൊപ്പം അടുക്കളയും കാലിയാക്കുന്ന കള്ളന്മാരെ പിടികൂടാനുറച്ച് പോലീസ്…

മോഷ്ടിച്ച ശേഷം അടുക്കളയില്‍ കയറി മീന്‍ വറുത്തതും ചോറും അകത്താക്കിയ കള്ളനെ പിടികൂടാന്‍ വലവിരിച്ച് പോലീസ്. ചെമ്മണ്ണാര്‍ കൊച്ചുതാഴത്ത് ജസീന്തയുടെ വീട്ടില്‍ കയറിയ കള്ളനാണ് വീട്ടമ്മയുടെ രണ്ടു പവന്റെ മാല മോഷ്ടിച്ചതിനു പിന്നാലെ അടുക്കളയില്‍ കടന്ന് മീന്‍ വറത്തതും ചോറും അകത്താക്കി സ്ഥലം വിട്ടത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. സംഭവത്തെക്കുറിച്ച് ഉടുമ്പന്‍ചോല പോലീസ് പറയുന്നത് ഇങ്ങനെയാണ്…മകനൊപ്പമാണ് ജസീന്ത താമസിക്കുന്നത്. ഭര്‍ത്താവ് നേരത്തെ മരിച്ചുപോയി. ഞായാറാഴ്ച മേഖലയില്‍ മഴ ശക്തമായിരുന്നു. ജസീന്ത നേരെത്ത കിടന്നു. ഓട്ടോറിക്ഷ ഓടിക്കുന്ന മകന്‍ സുഹൃത്തിന്റെ വിവാഹത്തിന് പോയി. വീടിന്റെ അടുക്കള വാതിലിന് തകരാറുണ്ടായിരുന്നു. വീടിന് കാര്യമായ അടച്ചുറപ്പുമില്ല. അടുക്കള വാതിലിലൂടെയാണ് കള്ളന്‍ അകത്ത് കടന്നത്. വീട്ടിനുള്ളില്‍ കയറി പുസ്തകത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാല കവര്‍ന്നു. ശേഷം അടുക്കളയില്‍ കയറി ചോറും മീന്‍ വറുത്തതും കൂട്ടി ഭക്ഷണം കഴിച്ചു. ജഗ്ഗിനുള്ളിലെ ചൂട് വെള്ളവും കുടിച്ചു.ജസീന്തയുടെ പരാതിയെ…

Read More

അന്ന് ഇടുക്കിയില്‍ നടന്നത്..! ക​ൺ​മു​ന്നി​ൽ മ​ണ്ണി​ടി​ച്ചി​ലും ഉ​രു​ൾ​പ്പൊ​ട്ട​ലും; കേ​ര​ള​ത്തി​ലെ ക​ന​ത്ത മ​ഴ വി​ത​ച്ച നാ​ശ​ന​ഷ്ട​ങ്ങ​ള്‍ നേ​രി​ട്ട് ക​ണ്ട​തി​ന്‍റെ വീഡിയോ പ​ങ്കു​വെ​ച്ച് വ്ലോ​ഗ​ര്‍​മാ​ര്‍

കേ​ര​ള​ത്തി​ലെ ക​ന​ത്ത മ​ഴ വി​ത​ച്ച നാ​ശ​ന​ഷ്ട​ങ്ങ​ള്‍ നേ​രി​ട്ട് ക​ണ്ട​തി​ന്‍റെ അ​നു​ഭ​വം പ​ങ്കു​വെ​ച്ചെ​ത്തി​യി​രി​ക്കു​ക​യാ​ണ് കു​റ​ച്ച് വ്ലോ​ഗ​ര്‍​മാ​ര്‍. ഈ ​മാ​സം 16-ന് ​ഇ​ടു​ക്കി​യി​ല്‍ ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​ഞ്ചാ​രി എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലാ​ണ് പു​റ​ത്തു​വി​ട്ട​ത്. റൈ​ഡ് പോ​യ ദി​വ​സം ത​ന്നെ​യാ​യി​രു​ന്നു ഇ​വ​ര്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​രു​ള്‍​പൊ​ട്ട​ലി​ന് ന​ടു​വി​ല്‍ പെ​ട്ടു​പോ​യ​ത്. ആ​വേ​ശം കാ​ണി​ക്കാ​ന​ല്ല റൈ​ഡി​ന് വ​ന്ന​തെ​ന്നും അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ​തെ​ന്നും പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​തെ വ​ന്ന ക​ന​ത്ത​മ​ഴ​യും മ​ണ്ണി​ടി​ച്ചി​ലും ഞ​ങ്ങ​ൾ റൈ​ഡ് പോ​യ ദി​വ​സം ആ​യി​പോ​യി. രാ​വി​ലെ ഇ​റ​ങ്ങു​മ്പോ​ൾ മ​ഴ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ​ക്ഷെ ഞ​ങ്ങ​ൾ ക​യ​റി​യ സ്ഥ​ലം മൊ​ത്ത​ത്തി​ൽ ഇ​ല്ലാ​താ​യി​പ്പോ​യി. ക​ഴ​പ്പ് കാ​ണി​ക്കാ​ൻ ഇ​റ​ങ്ങി​യ​ത​ല്ല ഒ​രി​ക്ക​ലും അ​ങ്ങ​നെ വി​ചാ​രി​ക്ക​രു​ത് ന​മ്മ​ളാ​രും ഇ​ത് പ്ര​തീ​ക്ഷി​ച്ച​ല്ല വ​ന്ന​ത് എ​ന്റെ​യും എ​ന്റെ പി​ള്ളേ​രു​ടേം ഭാ​ഗ്യം കൊ​ണ്ട് ഞ​ങ്ങ​ൾ ര​ക്ഷ​പെ​ട്ടു.- എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. റൈ​ഡ് തു​ട​ങ്ങു​മ്പോ​ള്‍ പ്ര​ശ്‌​നം ഇ​ത്ര​യ്ക്ക് രൂ​ക്ഷ​മാ​യി​രു​ന്നി​ല്ല. കാ​ലാ​വ​സ്ഥ പെ​ട്ട​ന്നാ​ണ് മാ​റി​യ​ത്.…

Read More