അഞ്ചു വയസുകാരി മലാലയുടെ നാവിൻ തുന്പിൽ നിന്നെത്തുന്നത് നീണ്ട പട്ടിക തന്നെ. 140 എംഎൽഎമാരും അവരുടെ നിയോജകമണ്ഡലങ്ങളും മനഃപാഠം. ഏതുകാര്യവും പഠിപ്പിച്ചു നൽകിയാൽ വളരെ വേഗം പഠിച്ച് പറയാൻ മിടുക്കിയായ മലാലയെ തേടി അംഗീകാരങ്ങളുമെത്തുന്നു. യൂണിവേഴ്സൽ റിക്കോർഡ് ഫോറത്തിന്റെ ദേശീയ റിക്കാർഡിന് ശിപാർശ ചെയ്തു. കേരളത്തിലെ 140 എംഎൽഎമാരുടെ പേരുകൾ ഞൊടിയിടയിൽ പറഞ്ഞ് ഈ കൊച്ചു മിടുക്കി നടത്തിയ പ്രകടനം സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു. ബൈബിളിലെ എല്ലാ പുസ്തകങ്ങളും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ഒക്കെ മലാലയ്ക്കു മനഃപാഠം. യുആർഎഫ് ഏഷ്യൻ ജൂറി ഡോ.ജോണ്സണ് വി. ഇടിക്കുളയാണ് ദേശീയ റിക്കാർഡിനായി മലാലയുടെ പേര് ശിപാർശ ചെയ്തത്. യുആർഎഫ് – സിഇഒ സൗദീപ് ചാറ്റർജി (കോൽക്കത്ത), ഇന്റർനാഷണൽ ജൂറി അംഗങ്ങൾ എന്നിവരടങ്ങിയ റിക്കാർഡ് മാനേജ്മെന്റ് ടീം രേഖകൾ പരിശോധിച്ച് ഉടൻ പ്രഖ്യാപനം നടത്തുമെന്ന് ഇന്റർനാഷണൽ ജൂറി ഡോ. ഗിന്നസ്…
Read MoreCategory: Today’S Special
വായാടിയല്ല, പക്ഷെ ഏറ്റവും വലിയ വായയുള്ള സ്ത്രീ ഇവരാണ്! സാമന്തയുടെ വായ്ക്കുള്ളിൽ ഒരു ആപ്പിളൊക്കെ അനായാസം കയറും
വലിയ വായിൽ വർത്തമാനം പറയരുതെന്ന് ചിലപ്പോൾ കുട്ടികളോട് ശാസനരൂപേണ പറയാറുണ്ട്. എന്നാൽ ലോകത്തെ ഏറ്റവും വലിയ വായയുള്ള സ്ത്രീ എന്ന റിക്കാർഡ് സ്വന്തമായിരിക്കുകയാണ് സാമന്ത റംസ്ദൽ എന്ന 31–കാരി. 6.52 സെന്റീമീറ്റർ നീളമാണ് വായ്ക്കുള്ളത്. യുഎസ് സ്വദേശിനിയായ സാമന്തയുടെ വായ്ക്കുള്ളിൽ ഒരു ആപ്പിളൊക്കെ അനായാസം കയറും. ടിക്ടോക്ക് താരം കൂടിയായ സാമന്ത തന്റെ വായയുടെ വലിപ്പം തെളിയിക്കുന്ന നിരവധി വീഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോഴായിരുന്നു സാമന്തയുടെ ടിക്ക് ടോക്ക് പ്രവേശനം. 1.7 മില്യൺ ഫോളവേഴ്സാണ് സമാന്തയ്ക്ക് ഉള്ളത്. ആരാധകരാണ് സാമന്തയോട് ഗിന്നസ് റിക്കാർഡിന് ശ്രമിക്കാന്‍ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് അടുത്തുള്ള ഡെന്റിസ്റ്റിന്റെ അടുത്ത് പോയി വായയുടെ വലുപ്പം അളന്നു. ഗിന്നസ് അധികൃതരുടെ സാന്നിധ്യത്തിലായിരുന്നു ഇത്. ഒരു പാക്കറ്റ് ഫ്രഞ്ച് ഫ്രൈസ്, വലിയ മിഠായികൾ ഒക്കെ മുഴുവനായി സാമന്തയുടെ വായിൽ കൊള്ളും.
Read Moreശില്പ ഷെട്ടിയുമായുള്ള ബന്ധം വഷളായ സ്ഥിതിയിലാണെന്നു പറഞ്ഞു തന്നെ സ്വന്തം വീട്ടില്‍ വച്ച്…! രാജ് കുന്ദ്രയ്ക്കെതിരേ പീഡന പരാതിയുമായി ഷെര്‍ലിന്‍
നീലച്ചിത്ര നിര്‍മാണക്കേസില്‍ അറസ്റ്റിലായ വ്യവസായിയും ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ബോളിവുഡിലെ മാദക താരം ഷെര്‍ലിന്‍ ചോപ്ര. ശില്പ ഷെട്ടിയുമായുള്ള ബന്ധം വഷളായ സ്ഥിതിയിലാണെന്നു പറഞ്ഞു തന്നെ സ്വന്തം വീട്ടില്‍ വച്ച് ചുംബിക്കാന്‍ ശ്രമിച്ചെന്നും കുന്ദ്രയെ തള്ളിമാറ്റി താന്‍ വാഷ്റൂമില്‍ ഓടിക്കയി രക്ഷപ്പെടുകയായിരുന്നു എന്നുമാണ് താരം മഹാരാഷ്ട്ര സൈബര്‍ സെല്ലിനു മുമ്പാകെ മൊഴി നല്‍കിയിരിക്കുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷെര്‍ലിന്‍ മൊഴി കൊടുത്തത്. “2019 ല്‍ ഒരു ജോലിക്കായി കുന്ദ്ര എന്റെ ബിസിനസ് മാനേജരെ വിളിച്ചിരുന്നു. 2019 മാര്‍ച്ച് 27ന് ഇതുമായി ബന്ധപ്പെട്ട് ഒരു ബിസിനസ് മീറ്റിംഗും നടന്നു. അതിന് ശേഷം ഒരുദിവസം ഒരു മുന്നറിയിപ്പും കൂടാതെ രാജ് കുന്ദ്ര എന്റെ വീട്ടിലെത്തി. ഒരു ടെക്സ്റ്റ് മെസേജുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സംസാരിക്കാനായിരുന്നു വന്നത്. ഇതിന് പിന്നാലെ എന്റെ…
Read Moreതത്സമയചിത്രം വരയ്ക്കാൻ ദുബായിലെത്തി; റോഷ്ന തിരിച്ചു പോന്നത് ഗിന്നസ് വേൾഡ് റിക്കാർഡുമായി
മുക്കം :തത്സമയ ചിത്രരചനക്കായി ദുബായിയിലെത്തി ഗിന്നസ് വേൾഡ് റിക്കാർഡുമായി മടങ്ങിയിരിക്കുകയാണ് മുക്കം കരശ്ശേരി സ്വദേശിനി എം.റോഷ്ന. ദുബായ് ഗ്ലോബൽ വില്ലേജിന്റെ 25-ാം സീസണോടനുബന്ധിച്ച് ഗ്ലോബൽ വില്ലജ് അധികൃതർ ഒരുക്കിയ 25 അന്താരാഷ്ട്ര പുരസ്കാരങ്ങൾ എന്ന പ്രഖ്യാപിത ഇനങ്ങളിലൊന്ന് കരസ്ഥമാക്കിയാണ് 19കാരിയായ റോഷ്ന ശ്രദ്ധേയമായത്. ഗ്ലോബൽ വില്ലേജിൽ വിവിധ രാജ്യങ്ങൾ ഒരുക്കിയ പവലിയനുകൾ കാർട്ടൂൺ സ്കെച്ചിലൂടെ അവതരിപ്പിച്ചായിരുന്നു നേട്ടം. ഒരു കൊച്ചുകുട്ടി നമ്മുടെ ലോകരാജ്യങ്ങളുടെ അത്ഭുതങ്ങൾ ആസ്വദിക്കുന്നതാണ് ഈ കാർട്ടൂൺ സ്ട്രിപ്പിന്റെ ഉള്ളടക്കം. എല്ലാ രാജ്യക്കാരുടെയും ഒത്തൊരുമിച്ചു ഈ 404 മീറ്റർ കാർട്ടൂൺ അവസാനിക്കുന്നു . എം ഇ എസ് കോളജിൽ ബിരുദ വിദ്യാർഥിനിയാണ്. റോഷ്ന .ഗ്ലോബൽ വില്ലേജിൽ ലോകത്തെ വിവിധ രാജ്യങ്ങൾ ഒരുക്കുന്ന പവലിയനുകളിൽ അതാതു രാജ്യങ്ങളുടെ സംസ്കാരം, കല, ഭക്ഷണം, വസ്ത്രം, ഉത്പനങ്ങൾ തുടങ്ങിയവയാണ് പ്രദർശിപ്പിക്കുന്നത്. ഈ വൈവിധ്യമാണ് റോഷ്ന തന്റെ സർഗ ഭാവനയിലൂടെ അടയാളപ്പെടുത്തിയത്.…
Read Moreഅതൊക്കെ പണ്ടായിരുന്നു… ഇന്ദ്രനെക്കുറിച്ചും രാജുവിനെക്കുറിച്ചും അമ്മ മല്ലിക സുകുമാരൻ പറഞ്ഞ്…
സോഷ്യല്‍ മീഡിയയില്‍ ആവട്ടെ സിനിമാരംഗത്ത് ആവട്ടെ ഇന്ദ്രന് എല്ലാവര്ക്കും സ്വീകാര്യനാണ്. കാരണം ശാന്ത സ്വഭാവക്കാരനാണ് ഇന്ദ്രന്. പക്ഷേ രാജു ആരാണെന്ന് എല്ലാവരേക്കാളും നന്നായിട്ട് ഇന്ദ്രന് അറിയാം. അതുകൊണ്ട് തന്നെ രാജുവിനെക്കുറിച്ച് ആരെങ്കിലും കുറ്റം പറഞ്ഞാല്‍ ആദ്യം സങ്കടപ്പെടുന്നത് ഇന്ദ്രനാണ്. എന്തിനാണ് അവന്റെ നേരേ ഇങ്ങനെ സംസാരിക്കുന്നത് എന്ന് ചോദിക്കും. എന്നാല്‍ അതൊക്കെ പണ്ടായിരുന്നു. ഇന്ന് അതൊക്കെ ഞങ്ങള്‍ വിട്ടു. രാജുവിന്റെ ഒരു ആറ്റിറ്റിയൂഡ് പലപ്പോഴും എനിക്ക് കണ്ട് പഠിക്കണമെന്ന് തോന്നിയിട്ടുണ്ടെന്ന് മല്ലിക സുകുമാരൻ അവന് പുറത്തുപോയി പഠിച്ചതുകൊണ്ടൊക്കെ ആവും പല കാര്യങ്ങളും ജസ്റ്റ് ഡോണ്ട് കെയര്‍ എന്ന മട്ടില്‍ അങ്ങ് വിടും.
Read Moreപേര് ‘ബംഗാളി’ എന്നാണെങ്കിലും കഴിയുന്നത് ബംഗാളിലല്ല ! ഇറച്ചിയേക്കാള്‍ ഇഷ്ടം ‘ഐസ്ക്രീം’; ഗിന്നസ് റെക്കോഡ് നേടിയ കടുവയുടെ കഥ…
ഗിന്നസ് റെക്കോഡ് ബുക്കില്‍ കയറിപ്പറ്റുക പല മനുഷ്യരുടെയും ലക്ഷ്യമാണ്. ‘ബംഗാളി’ എന്ന് പേരുള്ള പെണ് കടുവയുടെ ഗിന്നസ് റെക്കോര്‍ഡാണ് അവളെ പ്രശസ്തയാക്കിയത്. കഴിഞ്ഞ ദിവസമാണ് ബംഗാളി നേട്ടം സ്വന്തമാക്കിയത്. ലോകത്തില്‍ സംരക്ഷണയില്‍ കഴിയുന്ന കടുവകളില്‍ ഏറ്റവും പ്രായം കൂടിയതിനുള്ള ഗിന്നസ് ലോക റെക്കോര്‍ഡാണ് ബംഗാളി നേടിയത്. യുഎസിലെ ടൈഗര്‍ ക്രീക്ക് വന്യജീവി കേന്ദ്രത്തിലാണ് ബംഗാളി താമസിക്കുന്നത്. 25 വയസും 319 ദിവസവുമാണ് ബംഗാളിയുടെ പ്രായം. യുഎസിലെ ടെക്സസ് സംസ്ഥാനത്തുള്ള ടൈലര്‍ എന്ന പ്രദേശത്താണ് ടൈഗര്‍ ക്രീക്ക് വന്യജീവി കേന്ദ്രം. ബംഗാള്‍ കടുവ വിഭാഗത്തില്‍ പെടുന്ന ബംഗാളി 2000ത്തില്‍ തന്റെ നാലാം വയസിലാണ് ടൈഗര്‍ ക്രീക്ക് മൃഗശാലയിലെത്തിയത്. ആദ്യകാലത്തു നാണം കുണുങ്ങിയായിരുന്നെന്നു മൃഗശാലയുടെ അധികൃതര്‍ പറയുന്നു. മൃഗശാലയില്‍ ആളുകളെത്തുമ്പോള്‍ അവരെ കാണാന്‍ കൂട്ടാക്കാതെ പോയി ഒളിച്ചു നില്‍ക്കാനായിരുന്നു ബംഗാളിക്കു താത്പര്യം. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. ടൈഗര്‍ ക്രീക്കിനെ…
Read Moreഈ കിളിക്കൂട്ടില്‍ എന്താണ് സംഭവിക്കുന്നത്!കിളിക്കൂട്ടിലെ കാഴ്ചകൾ ഹിറ്റായി മുന്നേറുന്നു; ഇതുവരെ കണ്ടത് 50 ലക്ഷം പേർ
ജോണ്‍ ചാഡ്വിക് എന്ന നാല്പ്പത്തിമൂന്നുകാരന് തന്റെ വീട്ടിലെ കിളിക്കൂടിനുള്ളില്‍ ഒരു കാമറ വച്ചു. ഒരു രസത്തിനായിരുന്നു ഈ കാമറ പരിപാടി. പക്ഷേ, സംഭവം ഇപ്പോള്‍ വന്‍ ഹിറ്റായിരിക്കുകയാണ്. കിളിക്കൂടിനുള്ളിലെ സംഭവങ്ങള്‍ എന്തൊക്കെ എന്നു കാണുന്നവരുടെയെണ്ണം ഒരു മാസത്തിനുള്ളില്‍ 43 ദശലക്ഷമായിരിക്കുന്നു. ലോക്ക്ഡൗണ്‍ നേരമ്പോക്ക്ഫെബ്രുവരിയിലെ ലോക്ക്ഡൗണ്‍ കാലത്താണ് ജോണ്‍ തന്റെ ബേര്‍ഡ് ബോക്സ് വാങ്ങുന്നത്. യുകെയിലെ ലീസെസ്റ്റര്‍ഷയറിലെ ലോഫ്ബറോയിലെ തന്റെ വീടിന്റെ പൂന്തോട്ടത്തില്‍ അതു സ്ഥാപിച്ചു. താമസിയാതെ ബ്ലൂ ടിറ്റ് പക്ഷികളുടെ ഒരു കുടുംബത്തെയും അതിലേക്ക് എത്തിച്ചു. പിന്നീടാണ് ഒരു ബേര്‍ഡ് ബോക്സ് കാമറ വാങ്ങിവച്ചതും. അതില്‍ പതിയുന്ന ദൃശ്യങ്ങള്‍ യൂട്യൂബിലേക്ക് അപ് ലോഡ് ചെയ്യാന്‍ തുടങ്ങിയതും. അയല്‍ക്കാര്‍, സുഹൃത്തുക്കള്‍, മക്കള്‍, ബന്ധുക്കള്‍ എന്നിവരെ പക്ഷികളുടെ ജീവിതം കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂ ട്യൂബ് വീഡിയോ അപ് ലോഡ് ചെയ്യാന്‍ തുടങ്ങിയത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ പക്ഷികളെ അക്ഷരാര്‍ഥത്തില്‍…
Read Moreഎന്തു കൊണ്ട് സിനിമ ഉപേക്ഷിച്ചു ! കാരണം വെളിപ്പെടുത്തി നടി രേണുക മേനോന്…
നമ്മള് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ് രേണുക മേനോന്. പിന്നീട് മലയാളത്തിലും അന്യ ഭാഷകളിലുമായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടെങ്കിലും വിവാഹശേഷം താരം സിനിമ ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ കാലിഫോര്‍ണിയയില്‍ ഭര്‍ത്താവ് സൂരജിനോടും പത്തും നാലും വയസ് പ്രായമുള്ള പെണ്മക്കളോടും കൂടി സുഖമായി കഴിയുകയാണ്മലയാളത്തിന്റെ മലയാളത്തിന്റെ ഈ മുന്‍ നായിക. അതേ സമയം വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ വിശേഷങ്ങള്‍ പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലൂടെ പങ്കുവെയ്ക്കുകയാണ് രേണുക. തിരുവനന്തപുരം സ്വദേശിയായ സുരാജുമായുള്ള താരത്തിന്റെ വിവാഹം നടന്നത് 2006ലാണ്. ഭര്‍ത്താവിന്റെയും കുട്ടികളുടേയും ഒക്കെ കാര്യങ്ങള്‍ ശ്രദ്ധിച്ച് തികഞ്ഞ ഒരു വീട്ടമ്മ ആയി കഴിയുന്ന താരം അവിടെ ഒരു ഡാന്‍സ് സ്കൂള്‍ നടത്തുന്നുണ്ട്. തനിക്ക് ഡാന്‍സ് ഇഷ്ടമായതു കൊണ്ട് സമയം പോകാന്‍ വേണ്ടിയാണ് ഡാന്‍സ് സ്കൂള്‍ തുടങ്ങിയതെന്ന് രേണുക പറയുന്നു. ക്ലാസ്സുകളും കുട്ടികളുടെ പ്രോഗ്രാമുകളുമായൊക്കെ ആയി തിരക്കിലാണ്. കാലിഫോര്‍ണിയയില്‍ ഞങ്ങള്‍…
Read Moreഇടിവെട്ട് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ നടന് നന്ദു! മേക്കോവര്‍ വീഡിയോ തരംഗമാവുന്നു…
നടന് നന്ദുവിന്റെ പുതിയ മേക്കോവര്‍ ഫോട്ടോഷൂട്ടിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗങ്ങള്‍ സൃഷ്ടിക്കുന്നത്. നന്ദുവിന്റെ സ്റ്റൈലിഷ് മേക്കോവറിലുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് പ്രശസ്ത ക്യാമറമാന് മഹാദേവന് തമ്പിയാണ്. ഹോളിവുഡ് നടനെപ്പോലെ ഉണ്ടെന്നും ഇതേ ലുക്കില്‍ നന്ദു ഒരു സിനിമ ചെയ്യണം എന്നുമൊക്കെയാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. മലയാള സിനിമയില്‍ 30 വര്‍ഷമായി സജീവമായ നന്ദലാല്‍ കൃഷ്ണമൂര്‍ത്തി എന്ന നന്ദു നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റ് എന്ന ചിത്രത്തിലെ നന്ദുവിന്റെ കുടിയന് കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നിരവധി മേക്കോവര്‍ ഫോട്ടോ ഷൂട്ടുകളിലൂടെ ശ്രദ്ധേയനാണ് സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ കൂടിയായ മഹാദേവന് തമ്പി. കുടിയേറ്റ തൊഴിലാളി പെണ്‍കുട്ടിയെ മോഡലാക്കിയുള്ള ഫോട്ടോഷൂട്ട് വൈറലായിരുന്നു.
Read Moreഅടിപൊളി ‘ബുട്ട ബൊമ്മ’ ഡാന്‍സുമായി ദൃശ്യ രഘുനാഥും കൂട്ടുകാരിയും; വീഡിയോ കാണാം…
മലയാളത്തിലെ യുവനായികയായ ദൃശ്യ രഘുനാഥ് സോഷ്യല്‍ മീഡിയയിലും വളരെ ആക്ടീവാണ്. സ്കൂള്‍ കാലഘട്ടത്തില്‍ തന്നെ നാടകങ്ങളിലും ഡാന്‍സിലും മോണോ ആക്ടിലും ഒരു പോലെ തിളങ്ങിയ താരം ന്യൂജന്‍ സംവിധായകന് ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിങ്ങിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. 2016ലാണ് ഹാപ്പി വെഡ്ഡിങ് പുറത്തിറങ്ങിയത്. പിന്നീട് മാച്ച് ബോക്സ് എന്ന ചിത്രത്തിലും ദൃശ്യ അഭിനയിച്ചിരുന്നു. ശാദി മുബാറക് എന്ന സിനിമയാണ് താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ അല്ലു അര്ജുന് അഭിനയിച്ച ‘അങ്ങ് വൈകുണ്ഠപുരത്ത്’ എന്ന ചിത്രത്തിലെ ബുട്ട ബൊമ്മ എന്ന ഗാനത്തിന് ചുവടു വെച്ചിരിക്കുകയാണ് ദൃശ്യയും കൂട്ടുകാരിയും. ഇന്‍സ്റ്റഗ്രാം റീല്‍സില്‍ പങ്കു വെച്ച ഈ വീഡിയോ ക്ഷണനേരം കൊണ്ടാണ് വൈറലായത്. എന്തായാലും സംഗതി കലക്കിയെന്നാണ് ആരാധകര്‍ പറയുന്നത്.
Read More