രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അവസാനിച്ചു കൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും മൂന്നാംതരംഗ ഭീതി നിലനില്‍ക്കുന്നുമുണ്ട്. ആരോഗ്യ സംവിധാനത്തെയാകെ ഗുരുതരമായി ബാധിച്ച രണ്ടാം തരംഗത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് അടുത്ത ഘട്ട വ്യാപനത്തിനെ ഫലപ്രദമായി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ കരുതുന്നതുപോലെ മൂന്നാംഘട്ട വ്യാപനം രാജ്യത്ത് അത്ര ശക്തമാകില്ലെന്നാണ് വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. ഐ.സി.എം.ആറും , ലണ്ടനിലെ ഇംപീരിയല്‍ കോളേജും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ മൂന്നാംഘട്ട വ്യാപനം അത്ര ശക്തമാകില്ലെന്നാണ് ഗവേഷക സംഘം കണ്ടെത്തിയത്. ഇതിന് കാരണം അതിദ്രുതം രാജ്യത്ത് നടത്തുന്ന വാക്സിനേഷനാണ്. പ്രതിദിനം 50-60 ലക്ഷം പേര്‍ക്കാണ് ഇപ്പോള്‍ വാക്സിന് നല്‍കുന്നത്. ഇത് ഇനിവരുന്ന കൊവിഡ് തരംഗങ്ങളെ ഒരുപരിധിവരെ തടയും. 2020 ജനുവരി മാസത്തിലായിരുന്നു ഇന്ത്യയില്‍ കോവിഡ് ഒന്നാം തരംഗം ആരംഭിച്ചത്. വളരെ മെല്ലെ പുരോഗമിച്ച ഒന്നാംഘട്ട വ്യാപനം അതിന്റെ പാരമ്യത്തിലെത്തിയത് സെപ്തംബര്‍ മാസത്തോടെയാണ്. മരണനിരക്കിലും…
Read MoreCategory: Top News
സ്വർണക്കടത്തിന് അർജുൻ ഉപയോഗിച്ചത് പാർട്ടി അംഗത്തിന്റെ കാർ: അർജുനെയും ആകാശ് തില്ലങ്കേരിയെയും തള്ളി ഡിവൈഎഫ്ഐ;സിപിഎം അന്വേഷണം തുടങ്ങി
കണ്ണൂർ: സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കി ഉപയോഗിച്ചത് സിപിഎം പാർട്ടി അംഗമായ ഡിവൈഎഫ്ഐ നേതാവിന്റെ കാറെന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു. അർജുൻ ഉപയോഗിച്ചിരുന്ന കാറിന്റെ ഉടമ ഡിവൈഎഫ്ഐ ചെന്പിലോട് മേഖല സെക്രട്ടറി സി. സജേഷാണ്.എന്നാൽ തന്റെ അനുവാദമില്ലാതെ അർജുൻ കാർ കൊണ്ടു പോകുകയായിരുന്നുവെന്നാണ് സജേഷ് പറയുന്നത്. ഇതു സംബന്ധിച്ച് സജേഷ് പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ഈ വിഷയം കൂടി സജീവ ചർച്ചയായി മാറുന്നതിനിടെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയോഗം ഇന്നു രാവിലെ ആരംഭിച്ചു. തെരഞ്ഞെടുപ്പ് അവലോകനമാണ് അജണ്ടയെങ്കിലും സ്വർണക്കടത്ത് കേസിൽ പാർട്ടിയുടെ സൈബർ പോരാളികളായവർ ഉൾപ്പെട്ടതും ചർച്ച ചെയ്യപ്പെടും. ക്വട്ടേഷൻ സംഘങ്ങൾക്കും പാർട്ടിയുടെ സൈബർ പോരാളികളെന്ന് സ്വയം പ്രഖ്യാപിച്ച് സമൂഹ മാധ്യമങ്ങളിൽ സിപിഎമ്മിന്റേതെന്ന നിലയിൽ പോസ്റ്റുകളിടുകയും ചെയ്യുന്നവർക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞിരുന്നു. അതേ സമയം കള്ളക്കടത്ത് സംഘവുമായി പാർട്ടിയിലെ ആർക്കെങ്കിലും ബന്ധങ്ങളുണ്ടോ…
Read Moreവനിതാ കമ്മീഷൻ ചെയർ പേഴ്സൺ സ്ഥാനത്തേക്ക് പി.കെ. ശ്രീമതിക്ക് സാധ്യത; പരിഗണിക്കാൻ പാർട്ടിയെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ ഇങ്ങനെ…
നിശാന്ത് ഘോഷ്കണ്ണൂർ: സംസ്ഥാന വനിതാ കമ്മീഷൻ ചെയർ പേഴ്സൺ സ്ഥാനത്തേക്ക് സിപിഎം കേന്ദ്രക്കമ്മിറ്റിയംഗവും മുൻ മന്ത്രിയും എംപിയുമായിരുന്ന പി.കെ. ശ്രീമതിക്ക് സാധ്യത. മാന്യമായ പെരുമാറ്റവും സൗമ്യമായ സ്വഭാവവുമുള്ള വ്യക്തിയായിരിക്കണം ഇത്തരം സ്ഥാനത്തേക്ക് പരിഗണിക്കപ്പെടേണ്ടതെന്ന് സിപിഎമ്മിനകത്ത് നിർദേശം ഉയർന്നിട്ടുണ്ട്. ജോസഫൈന്റെ പെരുമാറ്റ രീതി ഏറെ വിവാദമായത് പാർട്ടിയുടെ പ്രതിഛായയ്ക്കും മങ്ങലേൽപ്പിച്ചെന്നാണ് സിപിഎം വിലയിരുത്തൽ. വനിതാ കമ്മീഷന് നഷ്ടപ്പെട്ട ജനകീയ മുഖം തിരിച്ചു പിടിക്കാൻ പി.കെ. ശ്രീമതിക്കാവുമെന്നും പാർട്ടിക്കകത്ത് നിർദേശം ഉയർന്നിട്ടുണ്ട്. ജോസഫൈന്റെ പെരുമാറ്റ രീതിയെ കുറിച്ച് പി.കെ. ശ്രീമതി പാർട്ടിക്കുള്ളിലും പുറത്തും ശക്തമായ വിമർശനമായിരുന്നു ഉയർത്തിയത്. ഒരേ പാർട്ടിക്കാരാണെങ്കിലും ഇരുവരും രണ്ടു ധ്രുവങ്ങളിലാണ്. കിളിരൂർ പീഡനക്കേസിൽ പെൺകുട്ടിയെ ഇരുവരും സന്ദർശിച്ചിരുന്നു. എന്നാൽ ശ്രീമതി സന്ദർശിച്ചതിനു ശേഷമാണ് പെൺകുട്ടിയുടെ നില മോശമായതെന്ന് പ്രചാരണം ഉണ്ടായി. സമൂഹ മധ്യത്തിൽ പി.കെ. ശ്രീമതി വിചാരണ നേരിട്ടപ്പോൾ ഒരു തവണ പോലും പി.കെ. ശ്രീമതിക്കൊപ്പം…
Read Moreസുചിത്രയുടെ മാതാപിതാക്കൾ പറയുന്നു, ‘മകളെ കൊന്നതാണ് ’; ഭര്‍ത്താവിന്റെ വീട്ടുകാര്‍ സ്ത്രീധനത്തിന്റെ പേരില്‍ മകളെ നിരന്തരം പീഡിപ്പിച്ചു
കായംകുളം : വള്ളികുന്നത്ത് കിടപ്പ് മുറിയിൽ കഴിഞ്ഞദിവസം മരിച്ച നിലയിൽ കണ്ടെത്തിയ 19 കാരിയായ മകൾ സുചിത്രയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു. കായംകുളം കൃഷ്ണപുരം വടക്ക് കൊച്ചുമുറിയിൽ സുനിൽ നിവാസിൽ സുനിൽ -സുനിത ദമ്പതികളാണ് മകൾ സുചിത്ര ജീവനൊടുക്കില്ലെന്നും അവളെ കൊന്നതാണന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയത്. മകളെ കൊന്ന് കെട്ടി തൂക്കിയതാണ്. ഭർതൃ മാതാവും പിന്നെ മറ്റൊരാളും പിന്നിലുണ്ട്. സ്വര്‍ണത്തിനും കാറിനും പുറമേ വിഷ്ണുവിന്റെ സഹോദരിക്ക് പത്ത് ലക്ഷം രൂപയുടെ ബാധ്യത ഉണ്ടെന്നും അതിനാൽ പത്ത് ലക്ഷം രൂപ കൂടി വേണമെന്ന് സൈനികനായ ഭർത്താവ് വിഷ്ണുവും അവരുടെ മാതാപിതാക്കളും ആവശ്യപ്പെട്ടിരുന്നെന്നും സ്ത്രീധനത്തിന്റെ പേരില്‍ മകളെ നിരന്തരം പീഡിപ്പിച്ചതായും അവർ പറഞ്ഞു. മൂന്ന് മാസം മുമ്പ് വിവാഹം ചെയ്ത് അയച്ച മകളുടെ അപ്രതീക്ഷിത വേര്‍പാടിന്റെ കാരണങ്ങളും ദുരൂഹതകളും കണ്ടെത്തണമെന്നാണ് കണ്ണീരോടെ…
Read Moreതോക്കിന്മുനയില് നിര്‍ത്തി 15കാരിയെ എസ്ഐ പീഡനത്തിനിരയാക്കി ! ഒത്താശ ചെയ്തത് അമ്മയും സഹോദരിയും; ദാരുണ സംഭവം ഇങ്ങനെ…
തോക്കുചൂണ്ടി പതിനഞ്ചുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച എസ്ഐ അറസ്റ്റില്‍. പീഡനത്തിന് ഒത്താശ ചെയ്ത പെണ്‍കുട്ടിയുടെ അമ്മയും അമ്മയുടെ സഹോദരിയും അറസ്റ്റിലായി. കാശിമേട് പോലീസ് സ്റ്റേഷനിലെ എസ്.ഐ. സതീഷ്കുമാറാണ് (37) പിടിയിലായത്. തിരുവള്ളൂര്‍ സ്വദേശിയായ ഇയാള്‍ 2011-ലാണ് പോലീസില്‍ ചേര്‍ന്നത്. സ്തുത്യര്‍ഹ സേവനത്തിന് സേനയില്‍ പലതവണ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ള വ്യക്തിയാണിയാള്‍. കഴിഞ്ഞവര്‍ഷം മാധാവരത്ത് ജോലിചെയ്യുമ്പോഴാണ് സംഭവങ്ങളുടെ തുടക്കം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒരു റേഷന്‍ കടയില്‍ തിരക്ക് നിയന്ത്രിക്കാന്‍ നിയോഗിച്ചപ്പോള്‍ അവിടെവെച്ച് പെണ്‍കുട്ടിയുടെ അമ്മയുമായി പരിചയത്തിലാവുകയായിരുന്നു. അടുപ്പം വളര്‍ന്നതോടെ എസ്.ഐ. യുവതിയുടെ വീട്ടിലേക്ക് രഹസ്യമായി പോയിത്തുടങ്ങി. അങ്ങനെ പെണ്‍കുട്ടിയുടെ അമ്മയുടെ മൂത്തസഹോദരിയുമായും എസ്.ഐ. ബന്ധം സ്ഥാപിച്ചു. അമ്മയും എസ്ഐയുമായുള്ള അവിഹിതബന്ധം ഒരിക്കല്‍ മകള്‍ കണ്ടുപിടിച്ചു. വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് സതീഷ്കുമാര്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. ഇതു കൂടാതെ പിതാവിനെയും സഹോദരനെയും കൊല്ലുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. ഇതുകേട്ടു ഭയന്ന പെണ്‍കുട്ടി കാര്യങ്ങള്‍ ആരോടും…
Read Moreനവജാത ശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച കാമുകന്റെ ഫേസ്ബുക്ക് ഐഡി നാമം അനന്ദു ! വ്യാജ ഐഡിയെന്ന സംശയം;സംഭവത്തില്‍ ദുരൂഹത തുടരുന്നു…
കൊല്ലം കല്ലുവാതുക്കല്‍ ഊരാഴിക്കോട് നവജാത ശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച രേഷ്മയുടെ കാമുകന്റെ ഫേസ്ബുക്ക് അക്കൗണ്ട് പോലീസ് കണ്ടെത്തി. അനന്ദു എന്ന അക്കൗണ്ട് ഉടമയാണ് കാമുകനെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഈ ഐ.ഡി വ്യാജമാണോയെന്ന് പോലീസ് സംശയിക്കുന്നു. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. രേഷ്മയുടെ ഭര്‍ത്തൃസഹോദരന്‍ തച്ചക്കോട്ട് വീട്ടില്‍ രഞ്ജിതിന്റെ ഭാര്യ ആര്യയുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് അനന്ദുവിനെ കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്. അനന്ദുവിനെ കാണാന്‍ രേഷ്മ മുന്‍പ് വര്‍ക്കലയില്‍ പോയിട്ടുണ്ടെനന സൂചനയും ലഭിച്ചു. എന്നാല്‍ കാണാന്‍ കഴിഞ്ഞിരുന്നോയെന്ന വ്യക്തമല്ല. ആര്യയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടാനാണ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനെത്താന്‍ പോലീസ് നിര്‍ദേശം നല്‍കിയത്. എന്നാല്‍ സ്റ്റേഷനിലേക്ക് പോകുന്നതിന് പകരം ആര്യയും ഭര്‍തൃ സഹോദരി രജിതയുടെ മകള്‍ ശ്രുതിയും ഇത്തിക്കരയാറില്‍ ചാടി മരിക്കുകയായിരുന്നു. കാമുകനെ വിവാഹം കഴിക്കാന്‍ കുഞ്ഞിനെ ഒഴിവാക്കുന്നതിനാണ് കരിയിലകൂനയില്‍ ഉപേക്ഷിച്ചതെന്നായിരുന്നു രേഷ്മയുടെ…
Read Moreഇവനെയൊക്കെ എന്തുചെയ്യണം? നിങ്ങള്‍ പറാ..! വിവാഹ വിരുന്നിന് മട്ടൺ കറിയില്ല; കലിപൂണ്ട് വരൻ വിവാഹം ഉപേക്ഷിച്ചു; വരന് ബുധനാഴ്ച തന്നെ മറ്റൊരു യുവതിയെ വിവാഹം ചെയ്തു
ജജ്പുർ: വിവാഹ വിരുന്നിന് മട്ടണ്‍ കറി ഇല്ലാത്തതില്‍ കലിപൂണ്ട് വരന് വിവാഹം ഉപേക്ഷിച്ചു. ഒഡീഷയിലെ സുകിന്ദയിലാണ് സംഭവം. കിയോന്‍ജാര്‍ ജില്ലയിലെ റേബാനാപാല്പാല് സ്വദേശിയായ വരന് രമാകാന്ത് പത്രയും കുടുംബവും ബുധനാഴ്ച വധുവിന്റെ വീട്ടില്‍ എത്തിയിരുന്നു. വിവാഹത്തിന് മുന്നോടിയായി ഭക്ഷണം കഴിക്കുവാന്‍ വധുവിന്റെ കുടുംബാംഗങ്ങള്‍ ക്ഷണിച്ചപ്പോള്‍ വരന്റെ കുടുംബത്തിലെ ചിലര്‍ മട്ടണ്‍ കറി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മട്ടണ്‍ കറി തയാറാകാത്തതോടെ വരന്റെ ബന്ധുക്കള്‍ വധുവിന്റെ കുടുംബവുമായും പാചകക്കാരുമായും തര്‍ക്കമുണ്ടായി. സംഭവമറിഞ്ഞെത്തിയ വരന് മട്ടണ്‍ കറി തയാറായില്ലെന്ന് അറിഞ്ഞതോടെ വിവാഹം നിര്‍ത്തി വയ്ക്കുകയായിരുന്നു. തുടര്‍ന്ന് വധുവിന്റെ വീട്ടില്‍ നിന്നും ഇവര്‍ മടങ്ങി. തീരുമാനത്തില്‍ നിന്നും പിന്മാറാന് വധുവിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടുവെങ്കിലും വരന് അതിനു തയാറായില്ല. എന്നാല്‍ വരന് ബുധനാഴ്ച തന്നെ മറ്റൊരു യുവതിയെ വിവാഹം ചെയ്തു. അതിനു ശേഷമാണ് സ്വദേശത്തേക്ക് മടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് വധുവിന്റെ കുടുംബം പരാതി നല്‍കിയിട്ടില്ലെന്നാണ്…
Read Moreഞങ്ങൾ പോകുന്നു…! ഇത്തിക്കരയാറ്റിൽ കാണാതായ യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; പ്രസവിച്ച ഉടൻ കുഞ്ഞിനെ ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായ രേഷ്മയുടെ ബന്ധുവാണ് ഇരുവരും
കൊല്ലം: ഇത്തിക്കരയാറ്റിൽ കാണാതായ രണ്ടു യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കല്ലുവാതുക്കൽ സ്വദേശിനി ആര്യ(27)യാണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നോടെ മീനാട് കട്ട കമ്പനിക്ക് സമീപമാണ് ആറ്റിൽ മൃതദേഹം കണ്ടെത്തിയത്.പ്രസവിച്ച ഉടൻ കുഞ്ഞിനെ റബർ തോട്ടത്തിലെ കരിയില കൂനയിൽ ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായ കല്ലുവാതുക്കൽ ഈഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മ(22)യുടെ ബന്ധുവാണ് മരിച്ച ആര്യ. കാണാതായിരിക്കുന്ന 19 വയസുകാരിയും രേഷ്മയുടെ ബന്ധുവാണ്. ഇവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് യുവതികൾ അപ്രത്യക്ഷരായത്. “ഞങ്ങൾ പോകുന്നു’ എന്ന് കത്തെഴുതിവച്ചാണ് യുവതികൾ പോയത്. ബന്ധുവായ രേഷ്മ റബർ തോട്ടത്തിൽ ഉപേക്ഷിച്ച കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താനായി പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് പെൺകുട്ടികളോട് ആവശ്യപ്പെട്ടിരുന്നു.
Read Moreസ്വർണക്കടത്ത് ഓപ്പറേഷന് ടിപ്പർ ലോറിയും! സ്വർണം പുറത്തെത്തിയാൽ സുരക്ഷിതമാക്കാൻ ടിപ്പർ; വിവരം ലഭിച്ചത് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽനിന്ന്
കെ. ഷിന്റുലാല്‍ കോഴിക്കോട്: രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ ശ്രമവുമായി ബന്ധപ്പെട്ട് ഓപ്പറേഷന് ടിപ്പര്‍ ലോറികള്‍ വരെ ! സ്വര്‍ണക്കവര്‍ച്ചയ്ക്കു വേണ്ടി രൂപീകരിച്ച വാട്സ് ആപ്പ് ഗ്രൂപ്പിലെ സന്ദേശത്തില്‍ നിന്നാണ് ടിപ്പര്‍ലോറി വരെ സജ്ജമാക്കിയിരുന്നതായി കസ്റ്റംസിനും പോലീസിനും വിവരം ലഭിച്ചത്. ചെറുപ്പളശേരി സംഘമാണ് ഇത്തരത്തിലുള്ള ഒരുക്കങ്ങള്‍ നടത്തിയതെന്നും വ്യക്തമായിട്ടുണ്ട്.സ്വര്‍ണം വിമാനതാവളത്തില്‍ നിന്ന് പുറത്തെത്തിയാല്‍ എങ്ങനെയെങ്കിലും സുരക്ഷിതമാക്കാനാണ് വേണ്ടിയാണ് ടിപ്പര്‍ വരെ ഒരുക്കിയതെന്നാണ് കസ്റ്റംസ് പറയുന്നത്. അര്ജ്ജുന് ആയങ്കിസ്വര്ണക്കവര്ച്ച നടത്തുന്നതിനായാണ് കണ്ണൂര്‍ സ്വദേശി അര്ജുന് ആയങ്കി വിമാനത്താവളത്തിലെത്തിയത്. അര്‍ജുനൊപ്പം മറ്റുസംഘവും ഉണ്ടായിരുന്നു. ഇതിന് പുറമേയാണ് ചെറുപ്പളശേരി സംഘവും എത്തിയത്. ചെറുപ്പളശേരി സംഘം മറ്റെതിങ്കിലും സ്വര്‍ണം കടത്തുന്നതിന് അകമ്പടി പോയിട്ടുണ്ടോയെന്ന സംശയവും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതേസമയം സ്വര്‍ണം സ്വീകരിക്കാനായാണ് കൊടുവള്ളി സംഘം എത്തിയതെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. കൊടുവള്ളി സംഘം കരിപ്പൂര്‍ മുതല്‍ കൊടുവള്ളി വരെ വിവിധ സ്ഥലങ്ങളിലായി സംഘാംഗങ്ങളെ വിന്യസിപ്പിച്ചിരുന്നതായും…
Read Moreഎം.സി.ജോസഫൈൻ രാജിവച്ചു; പടിയിറക്കം കാലാവധി തീരാൻ എട്ട് മാസം കൂടി ശേഷിക്കെ
തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ രാജിവച്ചു. സ്വകാര്യ വാർത്താ ചാനലിന്റെ പരാതി പരിഹാര പരിപാടിയിൽ വിളിച്ച പെണ്‍കുട്ടിയോട് മോശമായി സംസാരിച്ച സംഭവം വിവാദമായതാണ് രാജിക്ക് കാരണമായിരിക്കുന്നത്. കാലാവധി തീരാൻ എട്ട് മാസം കൂടി ശേഷിക്കേയാണ് മുതിർന്ന സിപിഎം വനിതാ നേതാവിന്റെ പടിയിറക്കം. സംഭവത്തിൽ വലിയ പ്രതിഷേധമാണ് ജോസഫൈനെതിരേ ഉയർന്നത്. വിവാദത്തിൽ സിപിഎം പൂർണമായും ജോസഫൈനെ കൈവിടുകയും ചെയ്തു. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ രൂക്ഷവിമർശനമാണ് ജോസഫൈനെതിരേ ഉയർന്നത്. പാർട്ടിക്ക് വലിയ നാണക്കേടാണ് വനിതാ കമ്മീഷൻ അധ്യക്ഷ ഉണ്ടാക്കിയതെന്ന പൊതുവികാരമാണ് നേതാക്കൾ ഉയർത്തിയത്. സെക്രട്ടറിയേറ്റ് ജോസഫൈനോട് രാജി ആവശ്യപ്പെടുകയും ചെയ്തു. പരാതി പറയാൻ വിളിച്ച എറണാകുളം ജില്ലക്കാരിയായ പെണ്‍കുട്ടിയോട് “എന്നാൽ അനുഭവിച്ചോ’ എന്ന ജോസഫൈന്റെ പരാമർശമാണ് വിവാദമായത്. വളരെ മോശമായാണ് പെണ്‍കുട്ടിയോട് സംസാരിച്ചതെന്നും മുൻപും ജോസഫൈൻ ഇത്തരം വിവാദ പ്രസ്താവനകൾ നടത്തിയെന്നും സിപിഎം നേതൃയോഗം വിലയിരുത്തി.…
Read More