മുംബൈ: രാജ്യത്ത് പെട്രോൾ വില കുത്തനെ ഉയരുകയാണ്. മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നൂറിനു മുകളിലാണ് പെട്രോൾ വില. എല്ലാക്കാര്യലും എന്തിനും ഏതിനും പ്രതികരണം നടത്തുന്ന ചില ബോളിവുഡ് താരങ്ങൾക്ക് ഈ വിഷയത്തിൽ പ്രതികരണശേഷി ഇല്ലാതായോ എന്നാണ് മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതൃത്വം ചോദിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭായ് ജഗ്തപ് ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, അനുപം ഖേർ എന്നിവർക്ക് കത്തയയ്ക്കുകയും ചെയ്തു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇന്ധനവില വര്‍ധിച്ചപ്പോള്‍ ട്വീറ്റ് ചെയ്ത് പ്രതിഷേധിച്ച താരങ്ങൾക്ക് ഇപ്പോഴൊന്നും പറയാനില്ലേയെന്നും ജഗ്തപ് ചോദിക്കുന്നു.
Read MoreCategory: Top News
മുലപ്പാലില്‍ നിന്ന് രോഗം പകരുന്നതിനു തെളിവില്ല, ഗര്‍ഭസ്ഥ ശിശുവിനും..! നവജാത ശിശുക്കളുടേയും കുട്ടികളുടേയും ചികിത്സയ്ക്ക് മാര്‍ഗരേഖ തയാറാക്കി; അറിയണം ഇക്കാര്യങ്ങള്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 നവജാത ശിശുക്കളേയും കുട്ടികളേയും ബാധിച്ചാല്‍ മുന്നൊരുക്കങ്ങള്‍ക്കായി ആരോഗ്യ വകുപ്പ് സര്‍ജ് പ്ലാനും അവരുടെ ചികിത്സയ്ക്കായി ചികിത്സാ മാര്‍ഗരേഖയും തയാറാക്കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കുട്ടികളില്‍ ഉണ്ടാകുന്ന കോവിഡും കോവിഡാനന്തര പ്രശ്നങ്ങള്‍ക്കുമുള്ള ചികിത്സാ മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. കോവിഡിന്റെ ഒന്നും രണ്ടും തരംഗത്തില്‍ കുട്ടികളെ വലുതായി കോവിഡ് ബാധിച്ചില്ല. 10 ശതമാനത്തിന് താഴെ മാത്രമാണ് രണ്ട് തരംഗത്തിലും കുട്ടികളെ ബാധിച്ചത്. മൂന്നാം തരംഗത്തിലും കുട്ടികളെ വലുതായി ബാധിക്കാന്‍ സാധ്യത കുറവാണ്. എങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുട്ടികളെ കൂടുതലായി കോവിഡ് ബാധിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. കുട്ടികള്‍ക്ക് വാക്സിന് നല്കാന് കഴിയാത്തതും ഒരു കാരണമാണ്. സംസ്ഥാനത്തെ സംബന്ധിച്ച് സ്കൂള്‍ തുറക്കുന്ന സാഹചര്യമുണ്ടായാലും കുട്ടികളില്‍ രോഗം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് നവജാത ശിശുക്കളുടേയും കുട്ടികളുടേയും ചികിത്സയ്ക്കായി സര്‍ജ് പ്ലാനും ചികിത്സാ മാര്‍ഗരേഖയും തയാറാക്കിയതെന്നും മന്ത്രി…
Read Moreയുപിയില്‍ വീണ്ടും കണ്ണില്ലാത്ത ക്രൂരത! ആശുപത്രിയിൽ കൗമാരക്കാരിയെ വാർഡ് ബോയി പീഡിപ്പിച്ചു; വിഷം കുത്തിവച്ച് കൊല്ലുമെന്നും ഭീഷണിയും; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
ലക്നോ: ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കൗമാരക്കാരിയെ വാർഡ് ബോയി പീഡിപ്പിച്ചതായി പരാതി. ഉത്തർപ്രദേശിലെ മീററ്റിലുള്ള കെയർ നഴ്സിംഗ് ഹോമിലാണ് സംഭവം. പെൺകുട്ടിയുടെ പരാതിയിൽ ആശുപത്രിയിലെ വാർഡ് ബോയി ഖ്വാസിമിനെ പോലീസ് അറസ്റ്റ് ചെയ്തു. കടുത്ത പനിയെ തുടർന്നാണ് മജീദ്നഗർ സ്വദേശിനിയായ 18കാരിയെ മേയ് 27നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് പെൺകുട്ടിയെ ഐസിയുലേക്കു മാറ്റി. ഇവിടെ വച്ച് മയങ്ങാനുള്ള മരുന്ന് നൽകിയതിനു ശേഷം ഖ്വാസിം പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി. സംഭവത്തെക്കുറിച്ച് പുറത്ത് പറഞ്ഞാൽ വിഷം കുത്തിവച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി ആരോപിക്കുന്നു. പെൺകുട്ടി സഹോദരന്റെ ഭാര്യയോട് വിവരം പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് കുടുംബം ലിസരി ഗേറ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ പ്രതിയുടെ കൂട്ടാളികൾ പരാതി പിൻവലിപ്പിക്കാൻ പെൺകുട്ടിയുടെ കുടുംബത്തിനു മേൽ സമ്മർദം ചെലുത്തി. സര്‍ക്കിള്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയെങ്കിലും അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കാൻ…
Read Moreടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിൽ താഴെ എത്തുന്നില്ല! സംസ്ഥാനത്ത് വീണ്ടും കടുത്ത നിയന്ത്രണം; ശനിയാഴ്ച മുതലുള്ള നിയന്ത്രണങ്ങള്‍ ഇങ്ങനെ…
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതൽ കടുത്ത നിയന്ത്രണം. ഒൻപതാം തീയതി വരെയാണ് നിയന്ത്രണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിൽ താഴെ എത്താത്ത സാഹചര്യത്തിലാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം. എന്നാൽ അവശ്യ സർവീസ് അല്ലാത്ത സ്ഥാപനങ്ങൾ അഞ്ച് മുതൽ ഒമ്പത് വരെ തുറക്കാൻ അനുമതി ഇല്ല. നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങള്‍ ജൂണ്‍ നാലിന് രാവിലെ ഒൻപത് മുതല്‍ വൈകുന്നേരം ഏഴ് വരെ പ്രവര്‍ത്തിക്കാം. അവശ്യ വസ്തുക്കളുടെ കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റും (പാക്കേജിംഗ് ഉള്‍പ്പെടെ) വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിര്‍മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവക്കു മാത്രമേ ജൂണ്‍ അഞ്ച് മുതല്‍ ഒൻപത് വരെ പ്രവര്‍ത്തനാനുമതി ഉണ്ടാവുകയുള്ളു. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, കമ്മീഷനുകള്‍ തുടങ്ങിയവ 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജൂണ്‍…
Read Moreമൊബൈലില്‍ വിളിച്ചിട്ട് കിട്ടുന്നില്ല, നോക്കിയപ്പോള്‍..! എറണാകുളത്ത് ട്രാൻസ്ജെൻഡർ വാടകവീട്ടിൽ മരിച്ച നിലയിൽ; വാതില്‍ തുറന്നിട്ട നിലയിലായിരുന്നു…
കൊച്ചി: എറണാകുളത്ത് ട്രാൻസ്ജെൻഡറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കോടഞ്ചേരി സ്വദേശി രാജേഷ്(ശ്രീധന്യ 33)നെയാണ് വൈറ്റില എൽഎം പൈലി റോഡിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. ചാർളി എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു രാജേഷ്. വീടിന്റെ താഴത്തെ നിലയിൽ വീട്ടുടമയും കുടുംബവുമാണ് താമസിച്ചിരുന്നത്. മുകളിലിത്തെ നിലയിലാണ് രാജേഷ് ഉൾപ്പടെ രണ്ട് ട്രാൻസ്ജെൻഡറുകൾ താമസിച്ചിരുന്നത്. ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്നു രാജേഷ്. കോവിഡിനെ തുടര്‍ന്ന് ജോലി ഇല്ലാത്ത സാഹചര്യത്തിലായിരുന്നു.മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടാത്തതിനെ തുടര്‍ന്ന് രാജേഷിന്റെ റൂംമേറ്റായിരുന്ന ആവണി അറിയിച്ചതിനെ തുടർന്ന് വീട്ടുടമ ചെന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. തുടര്‍ന്ന് മരട് പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.
Read Moreഅപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തി വന്ന സംഘം പിടിയില്‍ ! സംഘത്തില്‍ അകപ്പെട്ട രണ്ടു നടിമാരെ രക്ഷപ്പെടുത്തി…
അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വന്ന പെണ്‍വാണിഭ സംഘത്തെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. സംഘത്തിന്റെ പിടിയില്‍ കുടുങ്ങിയ രണ്ടു നടിമാരെ പോലീസ് രക്ഷപ്പെടുത്തുകയും ചെയ്തു. താനെയിലെ പഞ്ചപഗഡിയില് നിന്നാണ് പെണ്‍വാണിഭസംഘത്തെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ നടികളില്‍ ഒരാള്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. 42 കാരനായ സുനില്‍, ഹസീന ഖാലിദ് മേമന്, അപ്പാര്‍ട്ട്മെന്റ് ഉടമ സ്വീറ്റി എന്നിവരാണ് അറസ്റ്റിലായത്. അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. കസ്റ്റമറെന്ന വ്യാജനേ പോലീസ് പെണ്‍വാണിഭ സംഘത്തെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് 3.60 ലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചു. പിന്നാലെ തന്ത്രപൂര്‍വം സംഘത്തെ പിടികൂടുകയായിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി പ്രതികള്‍ മുതലാക്കുകയായിരുന്നു. കൂടുതല്‍ പണം നല്‍കാമെന്ന് പറഞ്ഞ് പ്രതികള്‍ നടികളെ പ്രലോഭിപ്പിക്കുകയായിരുന്നെന്ന് പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. സംഘത്തില്‍ കൂടുല്‍…
Read Moreരാഷ്ട്രദീപിക റിപ്പോര്‍ട്ടര്‍ എം.ജെ. ശ്രീജിത്ത് അന്തരിച്ചു
തിരുവനന്തപുരം: രാഷ്ട്രദീപിക തിരുവനന്തപുരം യൂണിറ്റ് റിപ്പോര്‍ട്ടര്‍ എം.ജെ. ശ്രീജിത്ത് (36) അന്തരിച്ചു. അർബുദ രോഗബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെ സഹോദരിയുടെ വെള്ളനാട്ടുള്ള വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് രാത്രി എട്ടിന് മീനാങ്കലിലെ വീട്ടുവളപ്പിൽ നടക്കും. ഒരു വ്യാഴവട്ടത്തിലേറെക്കാലം തലസ്ഥാന നഗരത്തിന്റെ വാര്‍ത്താ സ്പന്ദനങ്ങളിലേക്ക് കണ്ണും കാതും കൂര്‍പ്പിച്ചുവച്ച കര്‍മോത്സുകനായ മാധ്യമപ്രവര്‍ത്തകനായിരുന്നു ശ്രീജിത്ത്. അദ്ദേഹത്തിന്റെ നിരവധി രാഷ്ട്രീയ റിപ്പോര്‍ട്ടുകളും പോലീസ് സ്റ്റോറികളും ശ്രദ്ധ നേടിയിരുന്നു. മീനാങ്കല്‍ പാറമുക്ക് നിഷാ കോട്ടേജില്‍ പരേതരായ മോഹനകുമാർ-ജയകുമാരി ദമ്പതികളുടെ മകനാണ്. ഭാര്യ; അഖില. ഏക മകള്‍ ഋതിക. സഹോദരങ്ങള്‍: നിഷ, ശ്രുതി. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കാമറാമാന് അയ്യപ്പന് ഭാര്യാപിതാവാണ്.
Read Moreപണമെവിടെ സര്‍ക്കാരേ…! 20 രൂപയ്ക്ക് ഊണു നല്കിയ ജനകീയ ഹോട്ടലുകള്‍ സബ്സിഡി തുക കിട്ടാതെ കടുത്ത പ്രതിസന്ധിയില്‍…
ഏറെ കൊട്ടിഘോഷിച്ച് കഴിഞ്ഞ വര്‍ഷത്തെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയായിരുന്നു 20 രൂപയ്ക്ക് ഊണു നല്കുന്ന ജനകീയ ഹോട്ടലുകള്‍. എന്നാല്‍ അടുത്ത ബഡ്ജറ്റ് നാളെ അവതരിപ്പിക്കാനിരിക്കെ ഇങ്ങനെ തുടങ്ങിയ ഹോട്ടലുകളെല്ലാം പൂട്ടേണ്ട അവസ്ഥയിലാണ്. 20 രൂപയ്ക്ക് ഊണു നല്‍കിയെങ്കിലും സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സബ്സിഡി തുക കി്ട്ടാത്തതാണ് ഹോട്ടലുകളെ പ്രതിസന്ധിയിലാക്കിയത്.ഹോട്ടലുകള്‍ നടത്തുന്ന കുടുംബശ്രീ യൂണിറ്റുകള്‍ക്ക് മാസങ്ങളായി സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നില്ല. മുമ്പ് ചോദിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാണ് കാരണമെന്നും അഞ്ചുകോടി രൂപ കുടിശികതുക ഉടന്‍ കൊടുത്തു തീര്‍ക്കുമെന്നുമായിരുന്നു അധികൃതരുടെ വിശദീകരണം. 1078 ജനകീയ ഹോട്ടലുകള്‍ സംസ്ഥാനത്തുണ്ട്. സബ്സിഡി നല്കാന് പ്രതിദിനം ശരാശരി 15 ലക്ഷം രൂപ വേണ്ടിവരും. കഴിഞ്ഞ വര്‍ഷം പദ്ധതിക്കായി അനുവദിച്ച 24 കോടി രൂപ തീര്‍ന്നതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. അഞ്ചു കോടിരൂപ കുടിശിക കൊടുത്തുതീര്‍ക്കാനുണ്ടെന്ന് കുടുംബശ്രീ അധികൃതര്‍ പറയുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തീര്‍ന്നയുടന്‍ കുടിശികയുള്‍പ്പടെ 60 കോടി…
Read Moreവാക്സിനെടുക്കൂ… ഒരു ബിയറൊക്കെ നുകര്‍ന്ന് മുടിയൊക്കെ നല്ല സ്റ്റൈലില്‍ വെട്ടി കൂളായി മടങ്ങൂ; അമേരിക്കന്‍ ജനതയോട് ജോ ബൈഡന് പറയുന്നതിങ്ങനെ…
എല്ലാവരും എത്രയും പെട്ടെന്ന് വാക്സിനെടുത്താല്‍ കോവിഡ് 19ല്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാമെന്ന് അമേരിക്കന്‍ ജനതയോട് പ്രസിഡന്റ് ജോ ബൈഡന്. അമേരിക്കന്‍ ജനസംഖ്യയില്‍ പകുതിപ്പേരും വാക്സിന് സ്വീകരിച്ച് കഴിഞ്ഞതായി നേരത്തേ വൈറ്റ് ഹൗസ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. അമേരിക്കന്‍ സ്വാതന്ത്ര്യദിനമായ ജൂലൈ നാലിന് മുമ്പ് സംഖ്യയുടെ 70 ശതമാനം പേരിലേക്ക് വാക്സിന് എത്തിക്കുക എന്നതാണ് വൈറ്റ് ഹൗസിന്റെ ലക്ഷ്യം. വാക്സിന് എടുക്കാന്‍ മടിക്കേണ്ടെന്നും ഒരു ബീയര്‍ കുടിച്ച് കൂളായി വാക്സീനെടുത്ത് സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കൂവെന്നുമാണ് ബൈഡന് ജനങ്ങളോട് പറയുന്നത്. ലോട്ടറിയും ബീയറും മുതല്‍ നല്ല സ്റ്റൈലന്‍ ഹെയര്‍ കട്ട് വരെ സമ്മാനമായി വാഗ്ദാനം ചെയ്താണ് വാക്സിന് എടുക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. യൂണിവേഴ്സിറ്റികളും സമ്പൂര്‍ണ വാക്സീനേഷന് ദൗത്യത്തില്‍ സര്‍ക്കാരിനൊപ്പം കൈകോര്‍ത്തിട്ടുണ്ട്. ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്കാണ് കോവിഡില്‍ ജീവന് നഷ്ടമായത്. ഒട്ടുമിക്ക സംസ്ഥാനങ്ങളും സൗജന്യവാക്സീന് സേവനം 24 മണിക്കൂറും ലഭ്യമാക്കിയിട്ടുണ്ട്. പരമാവധി വേഗത്തില്‍…
Read Moreബിജെപിക്ക് ഊരാക്കുടുക്ക്..! കേന്ദ്രഫണ്ട് മാവോയിസ്റ്റുകളിലേക്ക്; ജാനുവിന്റെ പണമിടപാടുകളില്‍ ദുരൂഹതയെന്ന് ആരോപണം; വിശദമായ അന്വേഷണം വേണമെന്ന് ജെആര്‍പി
സ്വന്തം ലേഖകന്‍ കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ദേശീയ നേതൃത്വം സംസ്ഥാനത്തിന് നല്കിയ ഫണ്ട് മാവോയിസ്റ്റുകള്‍ക്കും ലഭിച്ചെന്ന ആരോപണത്തില്‍ അന്വേഷണം.ബിജെപി സംസ്ഥാന പ്രസിഡന്റില്‍ നിന്നു സി.കെ. ജാനു കൈപ്പറ്റിയ 10 ലക്ഷം രൂപയില്‍ ഒരു പങ്ക് നിരോധിത സംഘടനകള്‍ക്ക് ലഭിച്ചുവെന്നാണ് ആരോപണം. ഇതിന് പുറമേ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നല്കിയ പണവും മാവോയിസ്റ്റുകള്‍ക്ക് ലഭിച്ചിരുന്നുവെന്നാണ് ആരോപണം. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മാവോയിസ്റ്റ് കേസുകള്‍ അന്വേഷിക്കുന്ന ആന്റി ടെററിസ്റ്റ് സ്ക്വാഡും (എടിഎസ്) സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ ചിലര്‍ ജാനുവിനെ കാണാനായി എത്തിയിരുന്നതായും അതില്‍ ചില ദുരൂഹതകള്‍ സംശയിച്ചിരുന്നതായും ജാനുവിന്റെ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെആര്‍പി) സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് രാഷ്ട്രദീപികയോട് പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമമെന്ന പേരിലായിരുന്നു ചിലരുടെ കൂടിക്കാഴ്ചകള്‍. എന്നാല്‍ ഇവരുടെ വാര്‍ത്തകള്‍ ഒരിടത്തു ഉണ്ടിരുന്നില്ലെന്നും പ്രസീത വ്യക്തമാക്കി.…
Read More