ന്യൂഡൽഹി: രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചു. മെട്രോ നഗരങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് 12 പൈസ മുതല്‍ 15 പൈസ വരെ ഉയര്‍ത്തിയപ്പോള്‍ ഡീസലിന് ലിറ്ററിന് 15 പൈസ മുതല്‍ 18 പൈസ വരെയാണ് കൂടിയത്. കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 90.57 രൂപയാണ് വില. ഡീസലിന് 85.14 രൂപയും. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നുകഴിഞ്ഞതോടെയാണ് രാജ്യത്ത് ഇന്ധനവില വീണ്ടും കൂടുന്നത്. നിലവിൽ സർവകാല റിക്കാർഡിലാണ് രാജ്യത്തെ ഇന്ധനവില
Read MoreCategory: Top News
ജനങ്ങളുടെ മനസിലെ കുറെക്കാലത്തെ സ്വപ്നം വിജയിച്ചു; കോവിഡിനെ നേരിടുന്നതിൽ പിണറായിയും വിജയിച്ചു; പുകഴ്ത്തലുമായി പിണറായിയുടെ എതിർ സ്ഥാനാർഥി സി.കെ. പദ്മനാഭന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി മുതിർന്ന ബിജെപി നേതാവ് സി.കെ. പദ്മനാഭന് . കോവിഡ് പ്രതിസന്ധി മറ്റുപല സംസ്ഥാനങ്ങളെക്കാള്‍ നന്നായി പിണറായി കൈകാര്യം ചെയ്തുവെന്ന് പദ്മനാഭന് പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ജനവിധിയെ വളരെ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു. തുടര്‍ഭരണം എന്നത് കേരളത്തിലെ ജനങ്ങളുടെ മനസില്‍ കുറേക്കാലമായി നിലനില്‍ക്കുന്ന സ്വപ്നമാണ്. പിണറായി വിജയന് ചെയ്ത ഒരുപാട് കാര്യങ്ങളുണ്ട്. അതില്‍ കുറ്റങ്ങള്‍ മാത്രം കാണുക എന്നത് ശരിയല്ലെന്നും പദ്മനാഭൻ കൂട്ടിച്ചേർത്തു.ബിജെപി നേതൃത്വത്തിനെതിരേയും പദ്മനാഭൻ വിമർശനം നടത്തി. കെ. സുരേന്ദ്രന് രണ്ടിടങ്ങളില്‍ മത്സരിച്ചത് കൂടിയാലോചന ഇല്ലാതെയാണ്. ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയില്‍ അവഗണന നേരിടുന്നുണ്ടെന്നും ധര്‍മ്മടത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായിരുന്ന പദ്മനാഭൻ പറഞ്ഞു.
Read More“ഹീനശക്തികൾ വിജയം തടസപ്പെടുത്താൻ പ്രവർത്തിച്ചു, കള്ളക്കേസ് ഉണ്ടാക്കി’:ഫേസ് ബുക്കിൽ നീണ്ട തുറന്നെഴുത്തുമായി മുൻമന്ത്രി ജി. സുധാകരന്
ആലപ്പുഴ: തെരഞ്ഞെടുപ്പ് വിജയത്തില്‍ തടസം ഉണ്ടാക്കാന്‍ ചില ഹീന ശക്തികള്‍ പ്രവര്‍ത്തിച്ചുവെന്ന് ജി. സുധാകരന്. തൊഴിലാളിവര്‍ഗ സംസ്കാരത്തിന് നിരക്കാത്ത പോസ്റ്ററുകള്‍ പതിച്ചു. കള്ളക്കേസുകള്‍ നൽകാനുള്ള ശ്രമങ്ങള്‍ ഉണ്ടായി. ചില മാധ്യമ സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിച്ച് പൊളിറ്റിക്കല്‍ ക്രിമിനലിസം നിറഞ്ഞ ഹീനമായ വാര്‍ത്തകള്‍ നല്കപ്പെട്ടുവെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. ജനങ്ങളുടേതാണ് ഈ പാർട്ടി. ജനങ്ങളെ എന്നും ബഹുമാനിച്ച് പ്രവർത്തിക്കുന്ന പാര്‍ട്ടിയുടെ അച്ചടക്കവും അന്തസും കീഴ്മേല്‍ ബന്ധങ്ങളും നേതൃത്വത്തെ ആദരിക്കലും അംഗീകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ഒരാളിനും പാര്‍ട്ടിയുടെ ഹൃദയത്തിൽ സ്ഥാനമുണ്ടാകില്ല. ജനങ്ങളും രക്തസാക്ഷികളും പ്രസ്ഥാനവും മാപ്പ് നല്‍കില്ല. തെറ്റുപറ്റിയവര്‍ തിരുത്തി യോജിച്ച് പോകുകയാണു വേണ്ടതെന്നും സുധാകരൻ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… നിയമസഭ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ നിന്ന് പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച പാര്‍ട്ടി ജില്ലാക്കമ്മിറ്റി അംഗവും സി.ഐ.റ്റി.യു ജില്ലാ പ്രസിഡന്റുമായ സ: എച്ച് സലാമിന് അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും അര്‍പ്പിക്കുന്നു.…
Read Moreകോവിഡിന് മുന്നിൽ രാജ്യം തലകുത്തുന്നു..! പ്രതിദിന കോവിഡ് രോഗികൾ മൂന്നരലക്ഷത്തിനു മുകളിൽ; മരണസംഖ്യ രണ്ടര ലക്ഷത്തിലേക്ക്
ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികൾ മൂന്നരലക്ഷത്തിനു മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,57,229 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,02,82,833 ആയി. തിങ്കളാഴ്ച മാത്രം 3,449 പേർ മരിച്ചു. ഇതോടെ മരണസംഖ്യ 2,22,408 പേരായി ഉയർന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലായി 34,47,133 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,20,289 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,66,13,292 ആയി ഉയർന്നു.
Read More13,450 കോടി ചെലവ്! പ്രധാനമന്ത്രിയുടെ പുതിയ വസതി 2022 ഡിസംബറിൽ പൂർത്തിയാക്കാൻ നിർദേശം; പ്രധാനമന്ത്രിക്കായി പ്രത്യേക തുരങ്കവും; പ്രധാനമന്ത്രിയുടെ ലക്ഷ്യം ഇങ്ങനെ…
ജോർജ് കള്ളിവയലിൽ ന്യൂഡൽഹി: അതിരൂക്ഷമായ കോവിഡ് വ്യാപനത്തിനും പ്രാണവായു പോലും കിട്ടാതെ നിരവധി പേർ തുടർച്ചയായി മരിക്കുകയും ചെയ്യുന്നതിനിടയിൽ 20,000 കോടിയോളം രൂപയുടെ സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന പ്രധാനമന്ത്രിയുടെ പുതിയ വസതി അടുത്ത വർഷം ഡിസംബറിൽ പൂർത്തിയാക്കാൻ നിർദേശം. മഹാമാരിയുടെ കൊടിയ ദുരിതങ്ങൾക്കിടയിലും ഡൽഹിയിലെ പുതിയ പാർലമെന്റ് മന്ദിരവും പ്രധാനമന്ത്രിയുടെ വസതിയും അടക്കമുള്ള സെൻട്രൽ വിസ്ത പദ്ധതി അവശ്യ സേവനം ആയി പ്രഖ്യാപിച്ചിരുന്നു. കോവിഡ് രോഗികളുടെ പ്രതിദിന വളർച്ചയിൽ ലോകത്ത് ഇന്ത്യ ഒന്നാമതെത്തുകയും ഓക്സിജനും വെന്റിലേറ്ററുകളും പോലും കിട്ടാതാവുകയും ചെയ്യുന്ന അതീവ ഗുരുത സാഹചര്യത്തിൽ സെൻട്രൽ വിസ്തയുടെ നിർമാണം നിർത്തിവയ്ക്കണമെന്നു പ്രതിപക്ഷം ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. സെൻട്രൽ വിസ്ത അനിവാര്യമല്ലെന്നും ദീർഘവീക്ഷണമുള്ള കേന്ദ്രസർക്കാർ ആണ് ആവശ്യമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചൂണ്ട ിക്കാട്ടിയിരുന്നു. എന്നാൽ, ഡൽഹിയിൽ രണ്ടാഴ്ചയായി തുടരുന്ന ലോക്ക്ഡൗണ്‍ പോലും മറികടന്നു കോവിഡ്…
Read Moreഇപ്പോ ടെക്നിക് പിടികിട്ടി! പിണറായിക്ക് തിരിച്ചുവരവിനുള്ള കളമൊരുക്കിയ സംഭവം ഇതാണ്… കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…
ന്യൂഡൽഹി: പിണറായിക്കും പാര്‍ട്ടിക്കും തിരിച്ചുവരവിനുള്ള കളമൊരുക്കിയത് കോവിഡ്കാല വാര്‍ത്താസമ്മേളനങ്ങളാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. വിജയം മോദിയെ വിനയാന്വിതനാക്കുമ്പോൾ അധികാരം പിണറായിയെ മത്തുപിടിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:- 2019ലെ തിളക്കമാര്‍ന്ന തിരിച്ചുവരവിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇങ്ങനെ പറഞ്ഞു, “ഭൂരിപക്ഷ ജനവിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ രൂപീകരിക്കപ്പെടുന്നത്, പക്ഷേ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തസത്ത.അതുകൊണ്ടുള്ള മുന്നോട്ടുള്ള യാത്ര പ്രതിപക്ഷമടക്കം എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്നതായിരിക്കും”. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യപ്രക്രിയയില്‍ രണ്ടാമതും വന്‍വിജയം നേടിയ നരേന്ദ്ര ദാമോദര്‍ ദാസ് മോദി തന്റെ പ്രസംഗത്തിലെവിടെയും പ്രതിപക്ഷ പാര്‍ട്ടികളെ അധിക്ഷേപിച്ചില്ല….പ്രതിപക്ഷ പരാജയത്തിന്റെ കാരണം എണ്ണിപ്പെറുക്കിയില്ല… തന്നെ കള്ളനെന്ന് ആവര്‍ത്തിച്ച് വിളിച്ചവരെപ്പോലും പ്രധാനമന്ത്രി കുറ്റപ്പെടുത്തിയില്ല…മറിച്ച് വിനയത്തോടെ ഈ രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ആ മനുഷ്യന് തലകുനിച്ചു… പക്ഷേ ഫലപ്രഖ്യാപന ദിവസം തന്നെ പ്രതിപക്ഷ പാര്‍ട്ടികളെയും ‘വലത്…
Read Moreസംസ്ഥാനത്ത് ഇന്ന് 26,011 പേർക്ക് കോവിഡ്; 45 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.01; സംസ്ഥാനത്ത് നാളെ മുതൽ കടുത്ത നിയന്ത്രണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,011 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം 3278, തൃശൂര്‍ 2621, തിരുവനന്തപുരം 2450, ആലപ്പുഴ 1994, പാലക്കാട് 1729, കോട്ടയം 1650, കണ്ണൂര്‍ 1469, കൊല്ലം 1311, കാസര്‍ഗോഡ് 1139, പത്തനംതിട്ട 428, ഇടുക്കി 407, വയനാട് 325 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,296 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.01 ആണ്. റുട്ടീന്‍ സാമ്പിൾ, സെന്റിനല്‍ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടി എല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,61,54,929 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108),…
Read Moreതോൽവിയിൽനിന്ന് പാർട്ടി പഠിക്കണം, തോൽവിയുടെ കാരണം പഠിക്കാതെ ഇനി മൽസരിക്കില്ലെന്ന് പത്മജ വേണുഗോപാൽ
തൃശൂർ: തെരഞ്ഞെടുപ്പിലെ പരാജയത്തിനു കാരണമെന്തെന്നു പഠിക്കണമെന്ന് തൃശൂർ നിയോജകമണ്ഡലത്തിൽ മൽസരിച്ചു 946 വോട്ടിനു പരാജയപ്പെട്ട കെപിസിസി വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാൽ. തോൽവിയിൽനിന്ന് പാർട്ടി പഠിക്കണം. അല്ലാതെ മുന്നോട്ടുപോവുക പ്രയാസമാണെന്ന് പറഞ്ഞ പത്മജ പ്രശ്നങ്ങൾ പരിഹരിക്കാതെ ഇനി മത്സരിക്കുന്ന കാര്യം ചിന്തിക്കില്ലെന്നും വ്യക്തമാക്കി. ഇതിനിടെ കോണ്‍ഗ്രസിലെ “കസേര കച്ചവട’ത്തിനെതിരേ പ്രതികരണവുമായി നിരവധി പേർ സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്തെത്തി. തദ്ദേശ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള സീറ്റുകളും പാർട്ടി ഭാരവാഹിത്വവുമെല്ലാം പാർട്ടിയിലെ യോഗ്യർക്കു നൽകാതെ അയോഗ്യരിൽനിന്നു പണം നൽകി കച്ചവടം നടത്തുകയാണെന്നാണ് ആരോപണം. ഡിസിസി പ്രസിഡന്റിനും എംപിക്കുമെല്ലാം എതിരേ ആരോപണങ്ങൾ ഉന്നയിച്ച് മുന്നു മാസത്തിനിടെ ഏതാനും നേതാക്കൾ കോണ്ഗ്രസിൽനിന്ന്് രാജിവച്ചിരുന്നു. മുതിർന്ന നേതാക്കളായ സി.ഐ. സെബാസ്റ്റ്യൻ, അഡ്വ. പി.കെ. ജോണ്‍, അഡ്വ. കെ.ബി. രണേന്ദ്രനാഥ്, കെ.ജെ. റാഫി തൂടങ്ങിയവർ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചാണ് പലപ്പോഴായി പാർട്ടി വിട്ടത്.
Read Moreമാധ്യമങ്ങള്‍ ശക്തമാണ്, കോടതി നടപടികൾ ജനം അറിയട്ടെ: മാധ്യമങ്ങളെ വിലക്കാനാകില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: കോടതി വാക്കാല്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാനാകില്ലെന്ന് സുപ്രീം കോടതി. മദ്രാസ് ഹൈക്കോടതിക്കെതിരായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹർജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രീം കോടതിയുടെ സുപ്രധാന നിലപാട്. കോടതിയിൽ സംഭവിക്കുന്ന കാര്യങ്ങൾ മുഴുവനും നിർബന്ധമായും റിപ്പോർട്ട് ചെയ്യപ്പെടണം.മാധ്യമങ്ങള്‍ ശക്തമാണ്. വിധിന്യായങ്ങള്‍ മാത്രമല്ല, ചോദ്യോത്തരങ്ങളും സംഭാഷണങ്ങളും പൗരന്മാര്ക്ക് താല്പര്യമുള്ളതാണ്- തെരഞ്ഞെടുപ്പ് കമ്മിഷനോടു സുപ്രീം കോടതി പറഞ്ഞു. മദ്രാസ് ഹൈക്കോടതി പരാമര്‍ശത്തിന് എതിരേയാണ് തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനിടെ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തിയതിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ മദ്രാസ് ഹൈക്കോടതി വിമർശിച്ചത്.
Read Moreവര്‍ഗ്ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും റാഡിക്കലായ ഒരു മാറ്റമല്ല ! എന്തു കൊണ്ട് തോറ്റു എന്നു ചോദിക്കുമ്പോള്‍ ‘ ബിജെപിയ്ക്ക് കനത്ത പ്രഹരം’ എന്ന ഉത്തരവുമായി ബംഗാളിലെ സിപിഎം നേതാക്കള്‍…
പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തില്‍ വന്‍വിജയവുമായി എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച ഉറപ്പാക്കുമ്പോള്‍ ബംഗാളില്‍ പാര്‍ട്ടി നിയമസഭയില്‍ നിന്നു തന്നെ തൂത്തുമാറ്റപ്പെട്ടു. സ്വാതന്ത്യത്തിനുശേഷം ആദ്യമായി ബംഗാള്‍ നിയമസഭയില്‍ ഒരു ഇടത് പ്രതിനിധി പോലുമില്ല. എല്‍ഡിഎഫും കോണ്‍ഗ്രസും ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടും ചേരുന്ന സംയുക്ത മോര്‍ച്ചയ്ക്ക് 294 അംഗ സഭയില്‍ രണ്ട് പ്രതിനിധികള്‍ മാത്രം. കോണ്‍ഗ്രസിന്റെ നേപാല്‍ ചന്ദ്ര മഹാതോയും ഐഎസ്എഫിന്റെ നൗഷാദ് സിദ്ദിഖുമാണവര്‍. 2016ല്‍ ഇടതു പാര്‍ട്ടികള്‍ 26ഉം കോണ്‍ഗ്രസ് 42ഉം സീറ്റുകള്‍ നേടിയ സ്ഥാനത്താണിതെന്ന് ഓര്‍ക്കണം. മുപ്പത് വര്‍ഷത്തിലധികം തുടര്‍ച്ചയായി ബംഗാള്‍ ഭരിച്ച ഇടതിന് ഇത് അപ്രതീക്ഷിത തിരിച്ചടിയല്ല. വോട്ട് ധ്രുവീകരണം ഉണ്ടായെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോയുടെ വിശദീകരണം. എന്തുകൊണ്ട് പാര്‍ട്ടി തോറ്റു എന്നു ചോദിച്ചപ്പോള്‍ ഒരു മുതിര്‍ന്ന സിപിഎം നേതാവ് പറഞ്ഞതിങ്ങനെ… ”പണം ഒഴുക്കിയും കൃത്രിമവും കാണിച്ച് മുന്നേറാന്‍ ശ്രമിച്ച ബിജെപിക്ക് കനത്ത പ്രഹരമാണ് തിരഞ്ഞെടുപ്പിലുണ്ടായത്. വര്‍ഗീയ…
Read More