പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തില്‍ വന്‍വിജയവുമായി എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച ഉറപ്പാക്കുമ്പോള്‍ ബംഗാളില്‍ പാര്‍ട്ടി നിയമസഭയില്‍ നിന്നു തന്നെ തൂത്തുമാറ്റപ്പെട്ടു. സ്വാതന്ത്യത്തിനുശേഷം ആദ്യമായി ബംഗാള്‍ നിയമസഭയില്‍ ഒരു ഇടത് പ്രതിനിധി പോലുമില്ല. എല്‍ഡിഎഫും കോണ്‍ഗ്രസും ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടും ചേരുന്ന സംയുക്ത മോര്‍ച്ചയ്ക്ക് 294 അംഗ സഭയില്‍ രണ്ട് പ്രതിനിധികള്‍ മാത്രം. കോണ്‍ഗ്രസിന്റെ നേപാല്‍ ചന്ദ്ര മഹാതോയും ഐഎസ്എഫിന്റെ നൗഷാദ് സിദ്ദിഖുമാണവര്‍. 2016ല്‍ ഇടതു പാര്‍ട്ടികള്‍ 26ഉം കോണ്‍ഗ്രസ് 42ഉം സീറ്റുകള്‍ നേടിയ സ്ഥാനത്താണിതെന്ന് ഓര്‍ക്കണം. മുപ്പത് വര്‍ഷത്തിലധികം തുടര്‍ച്ചയായി ബംഗാള്‍ ഭരിച്ച ഇടതിന് ഇത് അപ്രതീക്ഷിത തിരിച്ചടിയല്ല. വോട്ട് ധ്രുവീകരണം ഉണ്ടായെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോയുടെ വിശദീകരണം. എന്തുകൊണ്ട് പാര്‍ട്ടി തോറ്റു എന്നു ചോദിച്ചപ്പോള്‍ ഒരു മുതിര്‍ന്ന സിപിഎം നേതാവ് പറഞ്ഞതിങ്ങനെ… ”പണം ഒഴുക്കിയും കൃത്രിമവും കാണിച്ച് മുന്നേറാന്‍ ശ്രമിച്ച ബിജെപിക്ക് കനത്ത പ്രഹരമാണ് തിരഞ്ഞെടുപ്പിലുണ്ടായത്. വര്‍ഗീയ…
Read MoreCategory: Top News
ക്യാപ്റ്റൻ പിണറായി വിജയൻ ഉൾപ്പെടെയുള്ള നിയമസഭയെ നിയന്ത്രിക്കാൻ രണ്ടു വനതികൾ?മന്ത്രിസ്ഥാനത്തേക്ക് മുഴങ്ങിക്കേൾക്കുന്ന പേരുകളും എത്ര മന്ത്രിമാരെന്ന ചർച്ചകളും തുടരുമ്പോൾ…
ജിബിൻ കുര്യൻകോട്ടയം: സിപിഎമ്മിനും ഇടതു മുന്നണിക്കും ഇനി മന്ത്രിമാരെയാണ് വേണ്ടത്. അതിനുള്ള ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. നാളെ തുടങ്ങുന്ന സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും തൊട്ടു പിന്നാലെ ചേരുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗവും പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തേക്കു തെരഞ്ഞെടുക്കും. അതിനു ശേഷം ചേരുന്ന ഇടതു മുന്നണി യോഗത്തിൽ മന്ത്രിമാരുടെ എണ്ണം സംബന്ധിച്ചുള്ള ചർച്ചകൾ നടക്കും. ഒരു സീറ്റ് കിട്ടിയ കേരള കോണ്‍ഗ്രസ് ബി, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എസ്, ഐഎൻഎൽ എന്നിവർക്കു മന്ത്രി സ്ഥാനം കിട്ടാൻ സാധ്യതയില്ല. എന്നാൽ കെ.ബി. ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുമെന്നു സൂചനയുണ്ട്. സിപിഐയ്ക്കു കുറയുംകഴിഞ്ഞ തവണ മന്ത്രിയായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളിക്ക് ഇത്തവണ മന്ത്രി സ്ഥാനം കിട്ടാൻ സാധ്യ തീർത്തും കുറവാണ്. സിപിഐയ്ക്ക് നാലു മന്ത്രി സ്ഥാനവും ഒരു ഡെപ്യൂട്ടി സ്പീക്കറുമാണ് ലഭിച്ചിരുന്നത്. അത് ഇത്തവണയുമുണ്ടാകും. ചെലപ്പോൾ…
Read More“ചങ്ങനാശേരി തമ്പുരാന്’ പ്രസക്തി ഇല്ലാതായി; കേരളത്തിൽ ആർക്കും വേണ്ടാത്ത പാർട്ടിയായി കോൺഗ്രസ് മാറിയതിന്റെ കാരണം തുറന്നടിച്ച് വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: കുണ്ടറയിൽ മേഴ്സിക്കുട്ടിയമ്മയുടെ തോൽവി അർഹിച്ചതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മേഴ്സി ഒട്ടും ഇല്ലാത്ത ആളാണ് മേഴ്സിക്കുട്ടിയമ്മ. പാർട്ടി പ്രവർത്തകരോട് പോലും ചാടിക്കടിക്കുന്ന ബൂർഷ്വാ സ്വഭാവമാണ് അവർക്ക്. ഇനിയെങ്കിലും തിരുത്തിയാൽ അവർക്ക് നല്ലതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.മന്ത്രി കെ.ടി. ജലീലിന് ഷോക്ക് ട്രീറ്റ്മെന്റ് കിട്ടിയതിൽ സന്തോഷിക്കുന്നു. ജലീലിന്റേത് സാങ്കേതികമായ ജയം മാത്രമാണ്. കഷ്ടിച്ചു കടന്നുപോവുകയായിരുന്നു. അത് കാന്തപുരത്തിന്റെ പിന്തുണയിലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസുകാര്‍ തന്നെ തകര്‍ക്കാന്‍ ശ്രമിച്ചു. ഒരു കോണ്‍ഗ്രസുകാരനെയും വീട്ടില്‍ കയറ്റിയില്ല. ആലപ്പുഴയിലെ കോൺഗ്രസുകാർ വ്യക്തിപരമായി ആക്രമിച്ചുവെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. എന്നാൽ കോൺഗ്രസിന്റെ അധ:പതനത്തിൽ വിഷമമുണ്ട്. കേരളത്തിൽ ആർക്കും വേണ്ടാത്ത പാർട്ടിയായി അവർ മാറിയെങ്കിൽ നയത്തിന്റെ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ “ചങ്ങനാശേരി തമ്പുരാൻ’ എന്നുവിളിച്ച് വെള്ളാപ്പള്ളി പരിഹസിക്കുകയും ചെയ്തു. സുകുമാരൻ നായരുടെ മകൾക്ക് പിണറായി…
Read More15-ാം നിയമസഭയിലേക്ക് വിജയിച്ചുവന്നത് 11 വനിതകൾ; ചരിത്രത്തിലെ വൻ ഭൂരിപക്ഷത്തിന് ഉടമയും വനിത തന്നെ; 11-ൽ 10 പേരും ഇടതുമുന്നണിയിൽ നിന്ന്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ടുള്ള പെണ്‍പോരാട്ടത്തിൽ മിന്നും ജയം നേടിയവരാണ് അരൂർ, കായംകുളം മണ്ഡലങ്ങളിൽ നിന്ന് എത്തിയവർ. ഇവർ ഉൾപ്പെടെ 15-ാം നിയമസഭയിലേക്ക് വിജയിച്ചുവന്നത് 11 വനിതകൾ. വനിതകൾ നേരിട്ടു ഏറ്റുമുട്ടിയ അരൂരിൽ സിപിഎമ്മിന്റെ ദലീമയും കോണ്‍ഗ്രസിന്റെ ഷാനിമോളുമായിരുന്നു സ്ഥാനാർഥികൾ. വിജയം ദലീമയ്ക്കൊപ്പം നിന്നു. കായംകുളത്ത് സിപിഎം സ്ഥാനാർഥിയായി സിറ്റിംഗ് എംഎൽഎ പ്രതിഭയ്ക്കെതിരേ കോണ്‍ഗ്രസ് അരിതാ ബാബുവിനെ രംഗത്തിറക്കിയെങ്കിലും വിജയം പ്രതിഭ സ്വന്തമാക്കി. ആകെ വിജയിച്ച 11-ൽ 10 പേർ ഇടതുമുന്നണിയിൽ നിന്നുള്ളവരാണ്. അതേസമയം, വടകരയിൽ കെ.കെ. രമ യുഡിഎഫ് പിന്തുയോടെ വിജയിച്ചു. ഏറെ ശ്രദ്ധേയമായ മത്സരമായിരുന്നു ഇത്. വനിതകളിൽ മട്ടന്നൂരിൽ നിന്ന് വിജയിച്ചെത്തിയ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷം. വൈക്കത്തു നിന്നു രണ്ടാം തവണയും നിയമസഭയിൽ പോരാട്ടത്തിനിറങ്ങിയ സി.കെ. ആശ മികച്ച ഭൂരിപക്ഷത്തിൽ സഭയിലേക്ക് എത്തിയപ്പോൾ ആറന്മുളയിൽ രണ്ടാം അങ്കത്തിലും…
Read Moreഇടറാത്ത ചുവടുമായി..! ചരിത്രം തിരുത്തിക്കുറിച്ച ക്യാപ്റ്റൻ വിജയൻ തലസ്ഥാനത്തേക്ക് പറന്നിറങ്ങി; കൂടെ കൂട്ടിന് കുടുംബാംഗങ്ങളും….
തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിനു വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച തലസ്ഥാനത്ത് തിരിച്ചെത്തി. കണ്ണൂരിൽനിന്നും വിമാനമാർഗമെത്തുന്ന അദ്ദേഹത്തിനൊപ്പം കുടുംബാംഗങ്ങളുമുണ്ട്. തലസ്ഥാനത്ത് തിരിച്ചെത്തുന്ന മുഖ്യമന്ത്രി ഗവർണറെ കണ്ട് രാജി സമർപ്പിക്കും. ഉച്ചയ്ക്ക് 12 ന് ആണ് രാജ്ഭവനിലെത്തി ഗവർണറെ കാണുക. മുഖ്യമന്ത്രിയോട് ഗവർണർ കാവൽ മന്ത്രിസഭയായി തുടരാൻ ആവശ്യപ്പെടും. തെരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം പുറപ്പെവിടുവിച്ച ശേഷമാകും പുതിയ സർക്കാർ രൂപീകരണം സംബന്ധിച്ച ഔദ്യോഗിക നടപടികൾ ആരംഭിക്കുക. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നാലാം തീയതി വരെ തുടരും.
Read Moreമുൻ മന്ത്രി ആർ. ബാലകൃഷ്ണപിള്ള അന്തരിച്ചു! കേരള കോൺഗ്രസ് സ്ഥാപക ജനറൽ സെക്രട്ടറി; നിയമസഭയിലെത്തിയത് ഇരുപത്തിയഞ്ചാം വയസിൽ
കൊട്ടാരക്കര: മുന്നോക്ക വികസന കോർപറേഷൻ ചെയർമാനും മുൻ മന്ത്രിയുമായ ആർ. ബാലകൃഷ്ണപിള്ള (86) അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ബാലകൃഷ്ണ പിള്ളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേരള കോൺഗ്രസ് സ്ഥാപക ജനറൽ സെക്രട്ടറിയാണ്. 1960 ൽ ഇരുപത്തിയഞ്ചാം വയസിൽ നിയമസഭയിലെത്തി. എക്സൈസ്, ഗതാഗതം, വൈദ്യുതി വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് ബി ചെയർമാൻ കൂടിയായിരുന്നു അദ്ദേഹം. കൊട്ടാരക്കരയിലെ വീട്ടിലും എൻഎസ്എസ് താലൂക്ക് യൂണിയൻ ഓഫീസിലും പൊതുദർശനത്തിനുവയ്ക്കും. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് വാളകത്തെ വീട്ടുവളപ്പിൽ. ഭാര്യ ആർ. വത്സല നേരത്തെ മരിച്ചു. മക്കൾ: മുൻ മന്ത്രിയും ചലച്ചിത്രതാരവും എംഎൽഎയുമായ കെ.ബി ഗണേഷ് കുമാർ, ഉഷ മോഹൻദാസ്, ബിന്ദു ബാലകൃഷ്ണൻ. മരുമക്കൾ: ബിന്ദു ഗണേഷ് കുമാർ, മോഹൻദാസ്, പി. ബാലകൃഷ്ണൻ.…
Read Moreസംസ്ഥാനത്തു തുടർഭരണമോ ഭരണമാറ്റമോ? ആര് വാഴും ആര് വീഴും? വോട്ടെണ്ണലിലേക്ക് കണ്ണുനട്ട് രാഷ്ട്രീയ കേരളം
തിരുവനന്തപുരം: സംസ്ഥാനത്തു തുടർഭരണമോ ഭരണമാറ്റമോ? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. രാവിലെ എട്ടര മുതൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ എണ്ണിത്തുടങ്ങിയാൽ 15 മിനിറ്റിനുള്ളിൽ ആദ്യ ഫലസൂചനകൾ ലഭ്യമാകും. രാവിലെ പത്തോടെ ആദ്യറൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകും. അതോടെ ട്രെൻഡ് അറിയാം. ഉച്ചയ്ക്കു മുന്‍പുതന്നെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ എണ്ണിത്തീരും. എന്നാൽ, തപാൽ വോട്ടുകൾ കൂടി എണ്ണിത്തീരേണ്ടതിനാൽ ചെറിയ ഭൂരിപക്ഷമുള്ളവരുടെ വിജയം വ്യക്തമായി പറയാനാവില്ല. സംസ്ഥാനത്തെ 106 മണ്ഡലങ്ങളിൽ 4,000 5,000 വരെ തപാൽ വോട്ടുകളുണ്ട്. അത്തരം സാഹചര്യത്തിൽ അങ്ങനെയുള്ളവരുടെ അന്തിമഫലം വൈകിയേക്കും. തപാൽ വോട്ടുകൾ രാവിലെ എട്ടിന് എണ്ണിത്തുടങ്ങും. ഒരു തപാൽ വോട്ട് എണ്ണാൻ 40 സെക്കൻഡ് വേണ്ടി വരും. മുഴുവൻ തപാൽവോട്ടുകളും എണ്ണിത്തീരാൻ ഏഴു മുതൽ എട്ടു മണിക്കൂർ വരെ വേണ്ടിവരുമെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ നിഗമനം. വൈകുന്നേരത്തോടെ മുഴുവൻ ഫലങ്ങളും ലഭ്യമാകും. ഇവിഎമ്മുകളുടെ ഫലം ഓരോ പത്തു…
Read Moreകാമുകി മറ്റൊരാളെ വിവാഹം ചെയ്തതിന്റ വിരോധം; ഏഴിമല നാവിക അക്കാദമിക്ക് ബോംബാക്രമണ ഭീഷണി; അന്വേഷണത്തിൽ കണ്ടെത്തിയ സത്യങ്ങൾ ഇങ്ങനെ…
പയ്യന്നൂർ: ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമായ ഏഴിമല നാവിക അക്കാദമി ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി സന്ദേശമയച്ച സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പോലീസ് പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. മുംബൈ അന്തേരിയിലെ ഷെയര്‍ മാര്‍ക്കറ്റിംഗ് ബിസിനസുകാരനായ സുജിത്റാം കിഡ്വാനി (43) ക്കെതിരെയാണ് പയ്യന്നൂര്‍ ഡിവൈഎസ്പി എം. സുനില്‍കുമാര്‍ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ടിബറ്റന്‍ തീവ്രവാദ ഗ്രൂപ്പിന്റെ പേരിലായിരുന്നു കഴിഞ്ഞ നവംബര്‍ 12ന് ബോംബാക്രമണ ഭീഷണി ഭീഷണി സന്ദേശമെത്തിയത്. ഇതോടൊപ്പം എയര്‍ഫോഴ്സ് കേന്ദ്രത്തിലേക്കും നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും ഇത്തരത്തിലുള്ള കത്ത് ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച വിവരം കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയാണ് ഏഴിമല നാവിക അക്കാദമി അധികൃതരെ അറിയിച്ചത്. ബോംബാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ നാവിക അക്കാദമി അധികൃതര്‍ നല്കിയ പരാതി ജില്ലാ പോലീസ് മേധാവി പയ്യന്നൂര്‍ പോലീസിന് കൈമാറുകയായിരുന്നു. ഇതേ തുടര്‍ന്ന്…
Read Moreപ്രാണവായു കിട്ടാതെ ഡൽഹിയിൽ വീണ്ടും ദുരന്തം; ഡോക്ടർ ഉൾപ്പെടെ എട്ടു പേർ മരിച്ചു; കേന്ദ്ര സർക്കാരിനെതിരേ വിമർശനവുമായി അരവിന്ദ് കേജരിവാൾ
ന്യൂഡൽഹി: ഓക്സിജന്‍ ക്ഷാമം രൂക്ഷമായ ഡല്‍ഹിയില്‍ വീണ്ടും പ്രാണവായു കിട്ടാതെ ദുരന്തം. ബത്ര ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു ഡോക്ടർ ഉൾപ്പെടെ എട്ടു പേരാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12നും ഒന്നരയ്ക്കും ഇടയിലാണ് ഇത്രയധികം മരണം സംഭവിച്ചത്. ആശുപത്രിയിലെ ഓക്സിജൻ വിതരണം പൂർണമായും നിലച്ചതിനെ തുടർന്നാണ് ദുരന്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. നിലവിൽ 327 കോവിഡ് രോഗികളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 48 പേർ ഐസിയുവിലാണ്. എട്ടു പേരുടെ നില അതീവ ഗുരുതരവുമാണെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. അതേസമയം, ഡൽഹിയിൽ ഓക്സിജൻ ലഭിക്കാതെ ആളുകൾ മരിക്കുന്നതിൽ ഡൽഹി ഹൈക്കോടതി വീണ്ടും ആശങ്ക പ്രകടിപ്പിച്ചു. ഡൽഹിയിലെ എല്ലാ ആശുപത്രികളും ഏപ്രിൽ ഒന്നു മുതലുള്ള ചികിത്സാ വിവരങ്ങൾ അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരേ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും രംഗത്തെത്തി. കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ദുരന്തത്തിന് കാരണമെന്നും…
Read Moreമറ്റു സംസ്ഥാനങ്ങളില്‍ 400 മുതല്‍ 500 രൂപ വരെ !കുറഞ്ഞത് 1500 ആക്കണമെന്ന ആവശ്യവുമായി കേരളത്തിലെ സ്വകാര്യ ലാബുകള്‍; ഇവിടുത്തെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് മാത്രം എന്താ പ്രത്യേകതയെന്ന് ആളുകള്‍…
സ്വകാര്യ മേഖലയിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കഴിഞ്ഞ ദിവസമാണ് 1700ല്‍ നിന്നും 500 രൂപയാക്കി നിജപ്പെടുത്തിയത്. എന്നാല്‍ ഒട്ടുമിക്ക സ്ഥലത്തും ഉത്തരവു നടപ്പായില്ല. തങ്ങളെ ആരും നിരക്ക് കുറയ്ക്കുന്ന കാര്യം അറിയിച്ചിട്ടില്ലെന്നായിരുന്നു സ്വകാര്യ ലാബുകളുടെ വാദം. ഇതിനു പിന്നാലെ നിരക്ക് കുറച്ചതില്‍ അതൃപ്തി അറിയിച്ച് സ്വകാര്യ ലാബുകള്‍ രംഗത്തുവന്നിരിക്കുകയാണ്. നിരക്ക് 1500 രൂപയെങ്കിലും ആക്കണമെന്നാണ് ലാബുകളുടെ ആവശ്യം. 500 രൂപയ്ക്ക് ആര്‍ടിപിആര്‍ ചെയ്യാന്‍ സാധിക്കില്ലെന്നും സ്വകാര്യ ലാബുകള്‍ അറിയിക്കുന്നു. നിരക്ക് കുറച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും സ്വകാര്യ ലാബുകള്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ത്തിവെച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കാനാകില്ലെന്നും ലാബുടമകള്‍ അറിയിച്ചു. അതേസമയം ടെസ്റ്റ് നിര്‍ത്തിവെക്കാന്‍ തീരുമാനമില്ലെന്ന ലാബ് കണ്‍സോര്‍ഷ്യവും അറിയിച്ചു. മറ്റു സംസ്ഥാനങ്ങള്‍ 400 മുതല്‍ 500 രൂപ വരെ മാത്രം ഈടാക്കുമ്പോഴാണ് 1700 രൂപ ഈടാക്കി കേരളത്തിലെ സ്വകാര്യലാബുകളുടെ കൊള്ള. ഇക്കാര്യത്തില്‍ ഇവര്‍ക്ക് ഒരു ന്യായീകരണത്തിനും അവകാശമില്ലെന്നാണ്…
Read More