സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം വ്യാപകമായതോടെ സാനിറ്റൈസര്‍ വിപണിയില്‍ വ്യാജന്മാര് നിറയുന്നു. ലൈസന്‍സ് പോലുമില്ലാതെ സാനിറ്റൈസര്‍ നിര്‍മിച്ച് വിപണിയില്‍ വില്പ്പനയ്ക്കെത്തിച്ചാണ് ഈ രംഗത്തെ മാഫിയ പിടിമുറക്കുന്നത്. കുറഞ്ഞ വിലയില്‍ കൂടുതല്‍ അളവ് നല്‍കിയാണ് വ്യാജന്മാര് വിപണി കീഴടക്കുന്നത്. വ്യാജന്മാർ വിലസുന്നുസര്ക്കാര്-സ്വകാര്യ സ്ഥാപനങ്ങള്‍, കടകള്‍, എടിഎം കൗണ്ടറുകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്ന് ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കിയതോടെയാണ് വിപണിയില്‍ വിലക്കുറവ് ഓഫറുമായി വ്യാജന്മാര് വിലസുന്നത്. ആല്‍ക്കഹോള്‍ അംശം പേരിന് പോലുമില്ലാത്ത സാനിറ്റൈസര്‍ വരെ വിപണിയിലുണ്ടെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. ബ്രേക്ക് ദി ചെയിന്‍ സംവിധാനത്തെവരെ തകര്ക്കുംവിധത്തിലാണ് വ്യാജന്മാര് വിപണിയില്‍ വിലസുന്നത്. പലരും സാനിറ്റൈസര്‍ കൈകളിലാക്കുന്നുണ്ടെന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് പൊതു ഇടങ്ങളില്‍ പെരുമാറുന്നത്. എന്നാല്‍ ഗുണമേന്മയില്ലാത്ത സാനിറ്റൈസറുകള്‍ ഉപയോഗിച്ചാല്‍ വൈറസിനെ തടയാനാവില്ല. രോഗബാധിതനായി മാറാനും ഇതുവഴി പലരിലേക്കും രോഗം വ്യാപിക്കാനും സാധ്യതയേറെയാണെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.…
Read MoreCategory: Top News
സരിതയ്ക്ക് ആറ് വര്‍ഷം കഠിന തടവും പിഴയും ! സരിതയുടെ വാദങ്ങള്‍ മുഖവിലയ്ക്കെടുക്കാതെ കോടതി…
കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സരിത എസ്. നായര്‍ക്ക് കോടതി ആറ് വര്‍ഷം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോഴിക്കോട് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി സമയത്ത് പ്രതിക്ക് ജാമ്യം നല്‍കരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. പണം വാങ്ങി കബളിപ്പിച്ചതില്‍ താന്‍ തെറ്റുകാരിയല്ലെന്നും ഒന്നാം പ്രതി ബിജു രാധാകൃഷ്ണനാണ് പണം വാങ്ങിയതെന്നും തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും സരിത വാദിച്ചെങ്കിലും കോടതി മുഖവിലയ്ക്കെടുത്തില്ല. കേസിലെ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണന് കോവിഡ് ക്വാറന്റൈനിലായതിനാല്‍ ഇന്ന് കോടതിയില്‍ ഹാജരായില്ല. മേയ് നാല് വരെ ക്വാറന്റൈനിലാണെന്ന് ബിജു കോടതിയെ അറിയിച്ചു. ബിജുവിനെതിരായ കേസ് മേയ് നാലിന് ശേഷം പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. സരിതയുടെയും ബിജുവിന്റെയും ഡ്രൈവറായിരുന്ന കേസിലെ മൂന്നാം പ്രതി മണിമോനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ…
Read Moreകോര്‍ട്ട് മാര്‍ഷല്‍; ഏഴിമല നാവിക അക്കാദമിയുടെ ചരിത്രത്തിലാദ്യം; ദൃക്സാക്ഷികളില്‍നിന്ന് മൊഴിയെടുത്തു; വിചാരണയ്ക്ക് ഇടയാക്കിയ സംഭവം ഇങ്ങനെ…
പയ്യന്നൂര്‍: പയ്യന്നൂരില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തില്‍ ഏഴിമല നാവിക അക്കാദമിയിലെ ക്യാപ്റ്റനെ കോര്‍ട്ട് മാര്‍ഷലിന് വിധേയനാക്കുന്ന സൈനിക നടപടി തുടരുന്നു. നാവിക അക്കാദമിയിലെ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍ ക്യാപ്റ്റന്‍ കെ.പി.സി. റെഡിയേയാണ് കോര്‍ട്ട് മാര്‍ഷലിന് വിധേയനാക്കുന്നത്. ഏഴിമല നാവിക അക്കാദമിയില്‍ ആദ്യമായാണ് അത്യപൂര്‍വമായ കോര്‍ട്ട് മാര്‍ഷല്‍ എന്ന സൈനിക നടപടി നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. അശ്രദ്ധമായി കാറോടിച്ച് ഒരാളുടെ മരണത്തിനിടയാക്കിയെന്നാണ് ക്യാപ്റ്റന്‍ റെഡിക്കെതിരേയുള്ള കേസ്. അപകടത്തെത്തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ പയ്യന്നൂര്‍ പോലീസും കേസെടുത്തിരുന്നു. ഈ സംഭവത്തിലാണ് കോര്‍ട്ട് മാര്‍ഷല്‍ നടക്കുന്നത്. ചരിത്രത്തിലാദ്യംഡ്യൂട്ടിക്കിടെ കുറ്റകൃത്യത്തിലുള്പ്പെടുന്ന പ്രതിരോധ വകുപ്പിലെ സേനാംഗങ്ങളെ വിചാരണ ചെയ്യുന്നതിനായി നടത്തുന്ന കോര്‍ട്ട് മാര്‍ഷല്‍ മറ്റു സൈനിക കേന്ദ്രങ്ങളില്‍ നടന്നിട്ടുണ്ടെങ്കിലും ഏഴിമല നാവിക അക്കാദമിയുടെ ചരിത്രത്തിലാദ്യമായാണ്. കോര്‍ട്ട് മാര്‍ഷലിലൂടെ കുറ്റകൃത്യം തെളിഞ്ഞുകഴിഞ്ഞാല് മൂന്നുവര്‍ഷംവരെ തടവും പിഴയും ലഭിച്ചേക്കാം. നടപടികൾ ഇങ്ങനെട്രിബ്യൂണലിന്റെ പ്രസിഡന്റും കുറ്റവിചാരണ നടത്തുന്നതിനായി നിയോഗിക്കപ്പെട്ട വാദിഭാഗത്തും…
Read Moreമകന്റെ ഭാര്യയെയും കൊണ്ട് 61കാരന് ഒളിച്ചോടി ! ഇരുവരുടെയും ബന്ധം തടയാന്‍ ഭര്‍ത്താവ് പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും രക്ഷയുണ്ടായില്ല; പയ്യന്നൂരില്‍ നടന്ന നാടകീയ സംഭവങ്ങള്‍ ഇങ്ങനെ…
മകന്റെ ഭാര്യയുമായി മധ്യവയസ്ക്കന്റെ ഒളിച്ചോട്ടം. വെള്ളരിക്കുണ്ട് കൊന്നക്കാട് വള്ളി കൊച്ചിയിലെ വിന്‍സെന്റ്(61), മകന്റെ ഭാര്യ റാണി(33) എന്നിവരാണ് ഏവരെയും ഞെട്ടിച്ച് ഒളിച്ചോടിയത്. റാണിയുടെ ഇളയകുട്ടിയായ ഏഴുവയസുകാരനെയും കൊണ്ടാണ് ഇരുവരും കടന്നു കളഞ്ഞത്. വീട്ടുകാരും നാട്ടുകാരും പോലീസും പലതവണ താക്കീത് ചെയ്തു വിട്ടിട്ടും ചെവികൊള്ളാഞ്ഞ അമ്മായിയപ്പനും മരുമകളും ബന്ധം തുടരുകയായിരുന്നു. ഒന്നിച്ചു ജീവിക്കാനാണ് ഇരുവരും നാടുവിട്ടത് എന്നാണ് വിവരം.മൂത്ത കുട്ടിയായ പത്തു വയസുകാരിയെ യുവതി ആംബുലന്‍സ് ഡ്രൈവറായ ഭര്‍ത്താവിനൊപ്പം വിട്ട ശേഷമാണ് വീട്ടുകാരറിയാതെ നാടുവിട്ടത്. വിന്‍സെന്റിന്റെ ഭാര്യ വത്സമ്മയുടെ പരാതിയില്‍ കേസെടുത്ത വെള്ളരിക്കുണ്ട് പോലിസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബെല്‍ ടവര്‍ ലൊക്കേഷന്‍ പയ്യന്നൂരില്‍ കണ്ടെത്തി. തുടര്‍ന്ന് വെള്ളരിക്കുണ്ട് പ്രിന്‍സിപ്പല്‍ എസ്.ഐ.പി ബാബുമോന് പയ്യന്നൂര്‍ പോലിസിന്റെ സഹായം തേടി. പോലീസ് പയ്യന്നൂരിലെ ലോഡ്ജുകളില്‍ പരിശോധന നടത്തിയെങ്കിലും ഇരുവരേയും കണ്ടെത്താനായില്ല. ഇരുവരുടെയും മൊബെല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. പോലിസ് ആശുപത്രികള്‍…
Read Moreആദിത്യനുമായിട്ടുള്ള വിവാഹം തനിക്കു പറ്റിയ അമളി; സീരിയലിൽ മാത്രമല്ല ജീവിതത്തിലും നല്ല അഭിനയം നടത്തിക്കൊണ്ടിരിക്കുകയാണ്; ആദിത്യനെക്കുറിച്ച് അമ്പിളി ദേവി വീണ്ടും മനസ് തുറക്കുന്നു…
ചവറ : നവമാധ്യമങ്ങളില്‍ ആദിത്യന് തന്നെപ്പറ്റി പറയുന്നത് കള്ളത്തരമാണെന്ന് നടി അമ്പിളി ദേവി.സീരിയലുകളിൽ മാത്രമല്ല ജീവിതത്തിലും നല്ല അഭിനയം അദ്ദേഹം നടത്തിക്കൊണ്ടിരിക്കുകയാണന്നും അമ്പിളി പറയുന്നു. തന്നെപ്പറ്റി ഇല്ലാക്കഥകള്പ്പറയുന്ന ആദിത്യന് ഉന്നയിക്കുന്ന ഏതന്വേഷണത്തിലും സഹകരിക്കാന്‍ തയാറാണ്.ആദിത്യനുമായിട്ടുള്ള വിവാഹം പോലും തനിക്കു പറ്റിയ അമളിയാണ് . വിവാഹത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ രണ്ടാം മുഖം കാണാൻ കഴിഞ്ഞത്.തന്റെ മാതാപിതാക്കളുടെ മുന്നില്‍പ്പോലും വിദഗ്ധമായി അഭിനിയച്ച് ഫലിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. നിയമപരമായി ആദിത്യനെതിരേ നീങ്ങുമെന്നും ഇനി ആദിത്യനുമായി സഹകരിച്ചു മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യമാണുള്ളതെന്നും അമ്പിളി ദേവി പറഞ്ഞു. ഭാവികാര്യങ്ങൾ ആലോചിച്ചു തീരുമാനിക്കുമെന്നും അന്പിളിദേവീ മാധ്യമങ്ങളോടു പറഞ്ഞു.അതേ സമയം സീരിയൽ നടന് ആദിത്യനെതിരേ ഗാര്‍ഹിക പീഡന നിയമ പ്രകാരം ചവറ പോലീസ് കേസെടുത്തു. ഭാര്യയും നടിയുമായ അമ്പിളി ദേവിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്ന് ചവറ പോലീസ് പറഞ്ഞു.2019-ല്‍ ആദിത്യന് തന്നെ വിവാഹം കഴിച്ചുവെന്നും അന്ന് ആവശ്യപ്പെട്ട…
Read Moreകൊടകര പണം കവർച്ച; വെട്ടിൽ നിന്നു പുറത്തുകടക്കാൻ പാടുപെട്ട് ബിജെപി;സിപിഎം ഗൂഢാലോചനയെന്ന് ബിജെപി ജില്ലാ നേതൃത്വം;പാർട്ടിയുടെ ഒരു രൂപ പോലും നഷ്ടമായിട്ടില്ല
സ്വന്തം ലേഖകൻതൃശൂർ: തെരഞ്ഞെടുപ്പ് ഫണ്ടിനായി കൊണ്ടുവന്ന പണം തൃശൂർ-എറണാകുളം ദേശീയപാതയിൽ കൊടകരയിൽവച്ച് അക്രമിസംഘം കവർന്ന സംഭവത്തിൽ വെട്ടിൽനിന്നു പുറത്തുകടക്കാൻ പാടുപെട്ടു ബിജെപി നേതൃത്വം. ദേശീയപാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി കൊണ്ടുവന്ന പണമാണ് അതേ പാർട്ടിയിലെ ചിലരുടെ ഒത്താശയോടെ ക്വട്ടേഷൻ സംഘങ്ങളുടെ സഹായത്തോടെ കവർന്നതെന്ന ആരോപണം നേരിടാൻ പാർട്ടി സർവശക്തിയുമെടുത്തു രംഗത്തിറങ്ങിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു വിഷയം സിപിഎം ഏറ്റെടുത്തതോടെയാണ് കഥയുടെ ഗതി മാറിയത്.കൊടകര കവർച്ചയെക്കുറിച്ച് സംസ്ഥാന പോലീസ് മേധാവി തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നാൽ അതിൽ ഏതു രാഷ്ട്രീയപാർട്ടിക്കു വന്ന ഫണ്ടാണിതെന്നു വ്യക്തമല്ല എന്നാണ് പരാമർശിച്ചിട്ടുള്ളതെന്നറിയുന്നു. നേതൃത്വം പ്രതിക്കൂട്ടിലായതോടെ തങ്ങളെ ഈ കേസിൽ കൂട്ടിക്കെട്ടുന്നത് സിപിഎം ഗൂഢാലോചനയാണെന്ന പ്രതികരണവുമായി ബിജെപി ജില്ലാ നേതൃത്വം രംഗത്തെത്തി. അതേസമയം, പണം തട്ടിയെടുക്കലുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം അറസ്റ്റിലായവരിൽ ബിജെപി അനുഭാവികളടക്കം എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അനുഭാവികളുണ്ടെന്നാണ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് മൊബൈൽ…
Read Moreഞങ്ങള്‍ക്ക് ആവശ്യമുണ്ടായപ്പോള്‍ സഹായവുമായി ഇന്ത്യ ഓടിയെത്തി ! ഇപ്പോള്‍ അവരെ സഹായിക്കാന്‍ ഞങ്ങളുമുണ്ടാകും; ഇന്ത്യയ്ക്ക് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്ത് ജോ ബൈഡന്…
ഇന്ത്യയ്ക്ക് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ സംഭാഷണത്തിനു പിന്നാലെയാണ് ബൈഡന്റെ സഹായ വാഗ്ദാനം. അവശ്യഘട്ടത്തില്‍ ഇന്ത്യ യുഎസിനൊപ്പം ഉണ്ടായിരുന്നുവെന്നും അതിനാല്‍ തങ്ങള്‍ ഈ ഘട്ടത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്നും ബൈഡന് ട്വിറ്ററിലൂടെ വ്യക്തമാക്കി. പിന്നാലെ ഇന്ത്യയിലേക്ക് ആവശ്യമായ വൈദ്യസഹായം എത്തിക്കാന്‍ തങ്ങള്‍ യുദ്ധകാലടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയാണെന്ന് പെന്റഗണും അറിയിച്ചു. ഓക്സിജനുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍, ദ്രുത പരിശോധന കിറ്റുകള്‍ എന്നിവയടങ്ങിയ അമേരിക്കന്‍ വൈദ്യ സഹായം അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യയിലെത്തുമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന് അറിയിച്ചു. ആവശ്യമായ സാധനങ്ങള്‍ വേഗത്തിലെത്തിക്കുന്നതിന് തങ്ങള്‍ ഗതാഗത സഹായങ്ങള്‍ നല്‍കുമെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു. ‘ഇന്ത്യയുമായുള്ള പങ്കാളിത്തത്തെ അമേരിക്ക വളരെ അധികം വിലമതിക്കുന്നു. ഈ മഹാമാരിയില്‍ ഇന്ത്യയിലെ ജനങ്ങളെ സഹായിക്കാന്‍ തങ്ങള്‍ ദൃഢനിശ്ചയത്തിലാണ്’, അദ്ദേഹം വ്യക്തമാക്കി. ‘ഞങ്ങളുടെ…
Read Moreഇരയെ വിവാഹം കഴിച്ച് പ്രതി ! 22കാരനെതിരായ പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി…
ഇരയെ വിവാഹം കഴിച്ചതിനെത്തുടര്‍ന്ന് 22കാരനെതിരായ പോക്സോ കേസില്‍ തുടര്‍ നടപടി റദ്ദാക്കി കേരളാ ഹൈക്കോടതി. ഇരയും പ്രതിയും വിവാഹം കഴിച്ച് ജീവിക്കുന്നത് കണക്കിലെടുത്താണിത്. ദമ്പതിമാരുടെ ക്ഷേമവും ഇതിന്റെപേരില്‍ പൊതുതാത്പര്യം ലംഘിക്കപ്പെടുന്നില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് കെ. ഹരിപാലിന്റെ ഉത്തരവ്. ഇത്തരം വിഷയങ്ങള്‍ മുന്നിലെത്തുമ്പോള്‍ പ്രായോഗികമായ നിലപാടാണ് കോടതി സ്വീകരിക്കേണ്ടതെന്ന സുപ്രീം കോടതിയുടെ നിര്‍ദേശവും കോടതി കണക്കിലെടുത്തു. കൊടകര പോലീസ് സ്റ്റേഷനില്‍ 2019 ഫെബ്രുവരി 20-ന് രജിസ്റ്റര്‍ചെയ്ത കേസിലെ പ്രതിയായിരുന്നു ഹര്ജിക്കാരന്. 17 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. കഴിഞ്ഞ വര്‍ഷം നവംബര്‍ 16-ന് പെണ്‍കുട്ടിയെ യുവാവ് വിവാഹം കഴിച്ചു. ഇതിനാല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്ന് പെണ്‍കുട്ടിയും പരാതി നല്കിയ പെണ്‍കുട്ടിയുടെ പിതാവും കോടതിയെ അറിയിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് കേസ് റദ്ദാക്കാന്‍ കോടതി ഉത്തരവിട്ടത്.
Read Moreഏത് നിമിഷവും പൊട്ടാവുന്ന അഗ്നിപർവതം പോലെ കേരളം ; അതിതീവ്ര വകഭേദ വൈറസുകൾ 13 ജില്ലകളിലും; 21.3 ശതമാനം കോവിഡ് രോഗികളിലും വകഭേദംവന്ന വൈറസ്
തിരുവനന്തപുരം: കേരളം കടന്നുപോകുന്നത് അതീവ ഗുരുതരാവസ്ഥയിലൂടെ. സംസ്ഥാനത്ത് പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും ജനിതകമാറ്റം വന്ന അതിതീവ്ര വൈറസ് കണ്ടെത്തി. മാർച്ച് മാസത്തിൽ സംസ്ഥാനത്തെ കോവിഡ് രോഗികളിൽ 40 ശതമാനത്തിലും അതിതീവ്ര വൈറസ് കണ്ടെത്തി.ദക്ഷിണാഫ്രിക്ക, യുകെ, ഇന്ത്യൻ വകഭേദങ്ങളെല്ലാം കേരളത്തിൽ ആഞ്ഞടിച്ചു. ഫെബ്രുവരിയിൽ കേവലം 3.8 ശതമാനം രോഗികളിൽ മാത്രമാണ് വകഭേദം വന്ന വൈറസ് കണ്ടെത്തിയിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മാസമായ മാർച്ചിൽ പിടിവിട്ട അതിവേഗ വ്യാപനമാണ് നടന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഫെബ്രുവരിയിൽ കേരളത്തിൽ ഉണ്ടായിരുന്നത് ലണ്ടൻ വകഭേദം മാത്രമായിരുന്നെങ്കിൽ മാർച്ചിൽ ഇന്ത്യൻ, ആഫ്രിക്കൻ വകഭേദങ്ങൾ കൂടി കണ്ടെത്തി. ഏപ്രിൽ മാസത്തെ പഠന റിപ്പോർട്ടുകൾ കൂടി പുറത്തുവരുന്നതോടെ വ്യാപനത്തിന്റെ തീവ്രത വ്യക്തമാകും. വകഭേദം വന്ന വൈറസുകളിൽ വ്യാപനശേഷിയും പ്രഹരശേഷിയും കൂടിയ ഇരട്ട ജനിതമാറ്റം സംഭവിച്ച ഇന്ത്യൻ വകഭേദ വൈറസ് മധ്യകേരളത്തിലാണ് ആഞ്ഞടിച്ചത്. ഇതിൽ കോട്ടയം ജില്ലയിലാണ്…
Read Moreഇതല്ലേ ഹീറോയിസം…അടി മക്കളേ ലൈക്ക് ! പിഎം കെയര്‍ ഫണ്ടിലേക്ക് 38 ലക്ഷം രൂപ സംഭാവന നല്കി ക്രിക്കറ്റ് താരം പാറ്റ് കമ്മിന്‍സ്; മറ്റ് ഐപിഎല്‍ താരങ്ങള്‍ക്കും ഇത് പ്രചോദനമാകട്ടെയെന്ന് ഓസ്ട്രേലിയന്‍ എക്സ്പ്രസ് ബൗളര്‍…
കോവിഡ് വ്യാപനം രാജ്യത്ത് അതിതീവ്രമായി തുടരുമ്പോള്‍ രാജ്യത്താകമാനം മെഡിക്കല്‍ ഓക്സിജന്‍ ക്ഷാമം നേരിടുകയാണ്. ഈ ദുരവസ്ഥയില്‍ സഹായവുമായെത്തിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം പാറ്റ് കമ്മിന്‍സ്. രാജ്യത്തെ ഓക്സിജന്‍ ക്ഷാമം പരിഹരിക്കുന്നതിന് സഹായം എന്ന നിലയില്‍ പിഎം കെയര്‍ ഫണ്ടിലേക്ക് 50,000 ഡോളറാണ് പാറ്റ് കമ്മിന്‍സ് സംഭാവന നല്‍കിയത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം കൂടിയാണ് പാറ്റ് കമ്മിന്‍സ്. രാജ്യം രണ്ടാം കോവിഡ് തരംഗത്തിന്റെ പിടിയിലമര്‍ന്ന് പോരാടുമ്പോള്‍ ഐപിഎല്‍ മത്സരം പുരോഗമിക്കുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുകയാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണില്‍ കഴിയുന്ന ജനത്തിന് എല്ലാദിവസവും കുറച്ച് മണിക്കൂറുകള്‍ സന്തോഷവും ആശ്വാസവും പകരാന്‍ ഐപിഎല്‍ വഴി സാധിക്കുമെന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ കാണണമെന്ന് കമ്മിന്‍സ് ട്വിറ്ററില്‍ കുറിച്ചു. മറ്റു ഐപിഎല്‍ താരങ്ങള്‍ക്കും ഇത് പ്രചോദനമാകട്ടെ എന്ന് കരുതിയാണ് താന്‍ സംഭാവന നല്കാന് തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.…
Read More