പ്രമുഖ സീരിയല്‍ താരങ്ങളായ അമ്പിളി ദേവിയും ഭര്‍ത്താവ് ആദിത്യനും തമ്മിലുള്ള പ്രശ്നങ്ങള്‍ ആദിത്യന്റെ ആത്മഹത്യ ശ്രമത്തിലും ആദിത്യനെതിരേ അമ്പിളി ദേവി കേസു കൊടുത്തതിലും എത്തിനില്‍ക്കുകയാണ്. ഈ അവസരത്തില്‍ അമ്പിളി ദേവിയെ കുറ്റപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ആദിത്യന്റെ കാമുകി എന്ന് ആരോപിക്കപ്പെടുന്ന ഗ്രീഷ്മ എന്ന യുവതി. ആദിത്യന്റെയും അമ്പിളിയുടെയും ജീവിതവും തന്റെ പേരും ചേര്‍ത്ത് കൊണ്ട് പ്രചരിക്കുന്ന കഥ എല്ലാം വളരെ കാല്‍ക്കുലേറ്റ് ചെയ്തു അമ്പിളി കെട്ടിച്ചമച്ചതാണെന്നാണ് ഗ്രീഷ്മ പറയുന്നത്. അമ്പിളി ദേവിയുടെയും ആദിത്യന്റെയും ജീവിതവുമായി ബന്ധപ്പെട്ടു തനിക്ക് ഒരു ബന്ധവും ഇല്ലെന്നും അമ്പിളി ദേവിയുടെ ഇത്തരം മാനിപുലേഷനില്‍ ഏറ്റവും കൂടുതല്‍ ഇര ആയ വ്യക്തിയാണ് താനെന്നും ഗ്രീഷ്മ പറയുന്നു. തന്റെ വായില്‍ നിന്നും വീണ അബദ്ധത്തെ എടുത്തു കൊണ്ടാണ് ഈ വിവാദം ഉണ്ടാക്കിയത്. തന്റെ പേരില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഓഡിയോ സന്ദേശം ഞാന്‍ തനിച്ചു അയച്ചത് അല്ല. സംസാരിച്ചപ്പോ…
Read MoreCategory: Top News
ഇവിടെ രാഷ്ട്രീയം നോക്കിയില്ല ‘സമ്പൂർണ ലോക്ക്ഡൗണ്‍ വേണ്ട’; മേയ് രണ്ടിന് ആഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കണം; വാരാന്ത്യങ്ങളിലെ നിയന്ത്രണം തുടരും; സർവകക്ഷിയോഗ തീരുമാനങ്ങൾ ഇങ്ങനെ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി സമ്പൂർണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ ധാരണയായി. പൂർണ അടച്ചിടലിനെ പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ എതിർത്തു. എന്നാൽ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വാരാന്ത്യങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം തുടരാനും യോഗത്തിൽ തീരുമാനിച്ചു. ഇതോടെ വരുന്ന ശനി, ഞായർ ദിവസങ്ങളിലും സംസ്ഥാനത്ത് നിയന്ത്രണങ്ങളുണ്ടാകുമെന്ന് ഉറപ്പായി. സമ്പൂർണ അടച്ചിടൽ സാമ്പത്തിക മേഖലയെ തകർക്കുമെന്നും എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുമെന്നും യോഗം വിലയിരുത്തി. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പടെ പ്രതിസന്ധിയിലാകും. ഇത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു. എന്നാൽ രോഗവ്യാപനം തീവ്രമായ പ്രദേശങ്ങളിൽ പ്രാദേശിക നിയന്ത്രണങ്ങൾ തുടരും. ഇക്കാര്യത്തിൽ അതാത് ജില്ലാ ഭരണകൂടങ്ങൾക്ക് തീരുമാനമെടുക്കാൻ അനുമതി നൽകും. സംസ്ഥാനത്ത് കടകളുടെ പ്രവർത്തന സമയം രാത്രി ഒൻപത് വരെ നീട്ടണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എന്നാൽ ഒൻപതിന് കർഫ്യൂ തുടങ്ങുന്നതിനാൽ 7.30ന് തന്നെ കടകൾ…
Read More13കാരിയെ ഭീഷണിപ്പെടുത്തി മാസങ്ങളോളം ലൈംഗികമായി ചൂഷണം ചെയ്തു ! സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പാര്‍ട്ടി അംഗവും അറസ്റ്റില്‍; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…
13വയസുള്ള ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പാര്‍ട്ടി അംഗവും പിടിയിലായി. നാവായിക്കുളത്താണ് സംഭവം. പതിമൂന്നുകാരിയെ പ്രലോഭിപ്പിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും ആറുമാസത്തോളമാണ് പ്രതികള്‍ ലൈംഗികപീഡനത്തിനിരയാക്കിയത്. കല്ലമ്പലം മരുതിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി മുല്ലനല്ലൂര്‍ പുത്തന്‍ വീട്ടില്‍ സഫറുള്ള (44), പാര്‍ട്ടി ബ്രാഞ്ച് അംഗവും ഇയാളുടെ സുഹൃത്തുമായ മുല്ലനല്ലൂര്‍ കാവുവിള പുത്തന്‍ വീട്ടില്‍ ഷമീര്‍ (32) എന്നിവരെയാണ് പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്തത്. എട്ടാം ക്ലാസുകാരിയെ കൊല്ലുമെന്ന് പേടിപ്പിച്ചും പ്രലോഭിപ്പിച്ചുമാണ് ഇരുവരും പീഡിപ്പിച്ചത്. കുട്ടിയെ ആദ്യം പീഡിപ്പിച്ചത് ഷമീറാണ് തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ സഫറുള്ളയും കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം ശ്രദ്ധിച്ച വീട്ടുകാര്‍ വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്. ഒളിവില്‍ പോകാന്‍ ശ്രമിച്ച പ്രതികളെ പോലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. പള്ളിക്കല്‍ ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്…
Read Moreആത്മഹത്യ ശ്രമം ഏശിയില്ല ! ഇത് ആദിത്യന്റെ നാടകമെന്ന് ആരോപിച്ച് അമ്പിളി ദേവി; സൈബര്‍സെല്ലിലും എസിപിയ്ക്കും പരാതി നല്കി; നടനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കാന്‍ സാധ്യത…
ഭര്‍ത്താവും നടനും സീരിയല്‍ താരവുമായ ആദിത്യന് ജയനെതിരേ പോലീസില്‍ പരാതി നല്കി അമ്പിളി ദേവി.സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് അമ്പിളിദേവിയുടെ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. സൈബര്‍ സെല്ലിനും കരുനാഗപ്പള്ളി എസിപിക്കുമാണ് പരാതി നല്‍കിയത്. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് തന്റെ സ്ത്രീത്വത്തെ അപമാനിക്കാനാണ് ആദിത്യന് ശ്രമിക്കുന്നതെന്നും അമ്പിളിദേവി പരാതിപ്പെടുന്നു. ആത്മഹത്യയ്ക്ക്ു ശ്രമിച്ച നിലയില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ആദിത്യനെ തൃശ്ശൂര്‍ സ്വരാജ് റൗണ്ടില്‍ കണ്ടെത്തിയിരുന്നു. കൈഞരമ്പ് മുറിച്ച നിലയിലാണ് ആദിത്യന് ജയനെ കണ്ടെത്തിയത്. തന്റെ വീട്ടിലെത്തി ആദിത്യന് അതിക്രമം കാട്ടുന്നതിന്റെ വീഡിയോ അമ്പിളി ദേവി പുറത്തു വിട്ടതിനു പിന്നാലയൊയിരുന്നു ആദിത്യന്റെ ആത്മഹത്യാ ശ്രമവും. എന്നാല്‍ ഇത് നാടകമാണെന്നാണ് അമ്പിളി ദേവിയുടെ പക്ഷം. തുടര്‍ന്നാണ് നടി ആദിത്യനെതിരേ കേസു നല്‍കിയത്. അമ്പിളി ദേവി നല്കിയ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പൊലീസ് ചുമത്താന്‍ സാധ്യത ഏറെയാണ്. ഉടന്‍ കേസെടുത്താല്‍ ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ആദിത്യന് അറസ്റ്റിലാകാനും…
Read Moreആരോഗ്യമന്ത്രിയുടെ തൊട്ടരികത്ത്… മെഗാ ക്യാമ്പുകളിൽ പൂരത്തിന്റെ ആളുകൾ; ജിമ്മി ജോർജ് സ്റ്റേഡിയത്തിലെ ക്യാമ്പിൽ കൂട്ടിയിടിച്ച് ആൾക്കൂട്ടം; തലസ്ഥാനത്തെ കാഴ്ച ഞെട്ടിക്കുന്നത്
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം ശക്തമായി നിൽക്കുന്നതിനിടെ തിരുവനന്തപുരത്ത് വാക്സിൻ കേന്ദ്രത്തിൽ നിയന്ത്രണമില്ലാതെ ജനക്കൂട്ടം. നഗരത്തിലെ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കുന്ന വാക്സിനേഷൻ ക്യാമ്പിലേക്കാണ് ജനം കൂട്ടമായി എത്തിയത്. പുലർച്ചെ മുതൽ ഇവിടേയ്ക്ക് നിയന്ത്രണമില്ലാതെ ആളെത്തിയെങ്കിലും പോലീസോ ആരോഗ്യപ്രവർത്തകരോ നിയന്ത്രിക്കാനുണ്ടായിരുന്നില്ല. ഒടുവിൽ സംഭവം വാർത്തയായതോടെ പോലീസ് ഇടപെട്ടു. വാക്സിനേഷൻ ക്യാമ്പിൽ എത്തിയവരിൽ അധികവും വയോജനങ്ങളായിരുന്നു. പലർക്കും രാവിലെ 10-11 സമയമാണ് വാക്സിൻ സ്വീകരിക്കാൻ ഓൾലൈൻ രജിസ്ട്രേഷൻ നടത്തിയപ്പോൾ ലഭിച്ചത്. എന്നാൽ യാതൊരു നിയന്ത്രണവും ഇല്ലാതെ ജനം എത്തിയതോടെ സ്റ്റേഡിയം പരിസരത്ത് വൻ ആൾക്കുട്ടമായി. രോഗ്യവ്യാപനം രൂക്ഷമാകുന്നതിനിടെ പ്രോട്ടോക്കോൾ ലംഘിച്ച് കൂട്ടംകൂടിയത് രോഗ്യവ്യാപനത്തിന് കാരണമായേക്കുമെന്ന ഭീതിയുണ്ട്. ഇതിനിടെ വാക്സിനായി മണിക്കൂറുകൾ ക്യൂ നിന്നവർ പ്രതിഷേധിച്ചു. ഇതോടെ പോലീസ് ക്യൂ നിയന്ത്രിക്കാൻ എത്തി. മണിക്കൂറുകൾ പൊരിവെയിലത്ത് നിന്ന രണ്ടുപേർ തളർന്നു വീഴുകയും ചെയ്തു. ഇവരെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം…
Read Moreഇഞ്ചക്ഷനു പകരം ഗുളിക ! വാക്സിന് പുതിയ രൂപത്തില്‍ ഇറക്കാനുള്ള പരീക്ഷണത്തിനൊരുങ്ങി ഫൈസര്‍; പ്രതീക്ഷ പകരുന്ന വിവരങ്ങള്‍ ഇങ്ങനെ…
കോവിഡ് വാക്സിന് ഗുളിക രൂപത്തിലാക്കാനുള്ള പരീക്ഷണവുമായ അമേരിക്കന്‍ മരുന്നു കമ്പനി ഫൈസര്‍ മുമ്പോട്ട്. കോവിഡിന് ഫലപ്രദമായ ആന്റി വൈറല്‍ മരുന്ന് ഗുളിക രൂപത്തില്‍ വികസിപ്പിക്കാന്‍ തയാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫൈസറിന്റെ ഈ ശ്രമം വിജയിച്ചാല്‍ കോവിഡ് ചികിത്സ രംഗത്ത് ഇത് വലിയ ഗുണം ചെയ്യും. അമേരിക്കയിലെയും ബല്‍ജിയത്തിലെയും കമ്പനിയുടെ നിര്‍മാണ യൂണിറ്റുകളില്‍ ഇതിനായുള്ള പരീക്ഷണം വിജയകരമായി പുരോഗമിക്കുകയാണ്. ഇരുപതിനും അറുപതിനും മധ്യേ പ്രായമുള്ള അറുപതു പേരിലാണ് മരുന്നിന്റെ പരീക്ഷണം തുടരുന്നത്. പരീക്ഷണം വിജയകരമായാല്‍ അടുത്തവര്‍ഷം ആദ്യത്തോടെ മരുന്ന് വിപണിയിലെത്തും.
Read Moreസനു അതിർത്തി കടന്നപ്പോൾ കാറിൽ ഉണ്ടായിരുന്നതാര്? കാറിലെ രക്തക്കറ മറ്റൊരാളുടേതാണോ? ചോദ്യങ്ങൾ വീണ്ടും വീണ്ടും ഉയരുന്നു; കർണാടകയിൽ നിന്ന് സനുവുമായി ഇന്ന് പോലീസ് കൊച്ചിയിലെത്തും
കൊച്ചി: വൈഗ കൊലക്കേസില്‍ പിടിയിലായ പിതാവ് സനു മോഹനുമായി തമിഴ്നാട്, കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ തുടരുന്ന തെളിവെടുപ്പ് പൂര്‍ത്തിയാക്കി പോലീസ് ഇന്ന് അര്‍ധരാത്രിയോടെ കൊച്ചിയില്‍ തിരിച്ചെത്തും. കൊലപാതകത്തിന് ശേഷം സനു മോഹന്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളില്‍ നിന്നും പരമാവധി വിവിരങ്ങള്‍ ശേഖരിച്ചാണ് പോലീസിന്റെ മടക്കം. ആറുദിവസങ്ങള്‍ക്ക് ശേഷം ഇന്ന് കൊച്ചിയിലെത്തിക്കുന്ന സനു മോഹനെ നാളെ വീണ്ടും അന്വേഷണസംഘം ചോദ്യം ചെയ്യും. അതേസമയം സനുവിന്റെ കാർ ഇൗ കേസിൽ നിർണായക തെളിവായി മാറും. കാറിനുള്ളിലും രക്തക്കറ കണ്ടെത്തിയിരുന്നു. ശാസ്ത്രീയഫലം പുറത്തു വരുന്നതോടെ ഇതുമായി ബന്ധപ്പെട്ട ദുരൂഹതകളും നീങ്ങുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.നേരത്തെ ഒളിവില്‍ പോയ സമയത്ത് സനുവിന്റെ വാഹനത്തില്‍ മാറ്റൊരാളുടെ സാന്നിധ്യ പോലീസ് സംശയിച്ചിരുന്നു. വാളയാര്‍ ചെക്ക് പോസ്റ്റില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നായിരുന്നു പോലീസിന് ഈ സംശയം ബലപ്പെട്ടത്. എന്നാല്‍ താന്‍ ഒറ്റയ്ക്കായിരുന്നു വാഹനത്തിലുണ്ടായിരുന്നതെന്നാണ് സനു പോലീസിനോട്…
Read Moreഭീതിജനകമായ കുതിപ്പിൽ രാജ്യം ; പ്രാണവായു തേടി ബന്ധുക്കൾ പരക്കം പായുന്നു ; മൂന്നരലക്ഷം കടന്ന് കോവിഡ് രോഗികൾ; 2812 മരണം ( വേദപ്പിക്കുന്ന ചില കാഴ്ചകൾ ഇങ്ങനെ…)
ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിൽ സജീവ കേസുകളുടെ എണ്ണത്തിലും മരണത്തിലും ഭീതിജനകമായ കുതിപ്പു തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,812 പേർ മരണത്തിനു കീഴടങ്ങി. 2,19272 പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ ഫെബ്രുവരിയെ അപേക്ഷിച്ച് രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തിൽ 15 മടങ്ങ് വർധനയാണു തുടർച്ചയായ ഏതാനും ദിവസങ്ങളായി ഉണ്ടാകുന്നത്. തുടർച്ചയായ അഞ്ചാംദിവസമാണ് രാജ്യത്തെ കോവിഡ് കേസുകൾ മൂന്നുലക്ഷം കടക്കുന്നത്. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ പത്തുലക്ഷത്തോളം കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം ഒന്നേമുക്കാൽ കോടിക്കടുത്തെത്തി. ഇതുവരെ 1,73,13,163 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,43,104,382 പേർ രോഗമുക്തി നേടി. 1,95,123 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. നിലവിൽ ആശുപത്രികളിലും വീടുകളിലുമായി 28,13,658 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഞായറാഴ്ച 14,19,11,223 പേരാണ് വാക്സിൻ സ്വീകരിച്ചത്. രാജ്യത്ത്…
Read Moreകൈ മുറിച്ചത് കൂടാതെ അമിതമായി ഉറക്ക ഗുളികയും കഴിച്ചിരുന്നു; ആത്മഹത്യയ്ക്ക് ശ്രമിച്ച നടൻ ആദിത്യൻ ജയൻ അപകടനില തരണം ചെയ്തു; ആശുപത്രിയിൽ സഹായത്തിന് സുഹൃത്ത് മാത്രം
സ്വന്തം ലേഖകൻമുളങ്കുന്നത്തുകാവ്: ആത്മഹത്യയ്ക്ക് ശ്രമിച്ച നടി അന്പിളി ദേവിയുടെ ഭർത്താവും നടനുമായ ആദിത്യൻ ജയൻ അപകടനില തരണം ചെയ്തതായി മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെ വൈകീട്ട് തൃശൂർ സ്വരാജ് റൗണ്ടിൽ നടുവിലാലിന് സമീപം കൈഞരന്പ് മുറിച്ച നിലയിൽ ആദിത്യനെ കാറിനകത്ത് കണ്ടെത്തുകയായിരുന്നു. നിർത്തിയിട്ട കാറിൽ തളർന്ന് കിടന്നിരുന്നത് കണ്ട് നോക്കിയവരാണ് ആദിത്യനാണെന്ന് അറിഞ്ഞത്. പോലീസെത്തി ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ആദിത്യനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കൈഞരന്പ് മുറിച്ചതിനു പുറമെ ആദിത്യൻ അമിതമായി ഉറക്ക ഗുളികകൾ കഴിച്ചിരുന്നതായി പരിശോധനയിൽ മനസിലായി. ഇന്നലെ മുഴുവൻ അബോധാവസ്ഥയിലായിരുന്ന ആദിത്യന് ഇന്നു രാവിലെയാണ് ബോധം തിരിച്ചുകിട്ടിയത്.അപകട നില തരണം ചെയ്തതിനെ തുടർന്ന് ആദിത്യനെ മെഡിസിൻ വാർഡിലേക്ക് മാറ്റി. സുഹൃത്തുമാത്രമാണ് ആദിത്യന്റെ കൂടെയുള്ളത്. വീട്ടുകാർ രാവിലെ വരെ എത്തിയിട്ടില്ല. നടിയും ഭാര്യയുമായ…
Read Moreഓസ്കറിലെ മിന്നും താരങ്ങൾ ; പ്രായം ഒരു സംഖ്യമാത്രം; 83-ാം വയസിൽ ആന്റണി ഹോപ്കിൻസ് നേടിയത് മികച്ച നടനുള്ള പുരസ്കാരം; മികച്ച സംവിധാനത്തിന് ഓസ്കർ നേടുന്ന ആദ്യ ഏഷ്യക്കാരിയായി നൊമാഡ് ലാൻഡ്
ലോസ്ആഞ്ചലസ്: ഓസ്കറിൽ ചരിത്രം കുറിച്ച് ക്ലോയ് ഷാവോ. നൊമാഡ് ലാൻഡ് എന്ന ചിത്രത്തിലൂടെ മികച്ച സംവിധാനത്തിന് ഓസ്കർ നേടുന്ന രണ്ടാമത്തെ വനിതയായി ക്ലോയ് മാറി. ചൈനീസ് വംശജ ക്ലോയ് ഈ പുരസ്കാരം നേടുന്ന ആദ്യ ഏഷ്യക്കാരിയാണ്. മികച്ച നടനുള്ള പുരസ്കാരം 83-ാം വയസിൽ ആന്റണി ഹോപ്കിൻസ് നേടി. ദ ഫാദർ എന്ന ചിത്രത്തിലെ അഭിനത്തിനാണ് പുരസ്കാരം. നോമാഡ് ലാൻഡിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരം ഫ്രാൻസിസ് മക്ഡോർമണ്ട് കരസ്ഥമാക്കി. മികച്ച ചിത്രമായി ക്ലോയ് ഷാവോ സംവിധാനം ചെയ്ത നോമാഡ് ലാൻഡ് തെരഞ്ഞെടുക്കപ്പെട്ടു.ജൂദാസ് ആൻഡ് ദി ബ്ലാക്ക് മെസയ്യ എന്ന ചിത്രത്തിലെ അഭിനയത്തിന് ഡാനിയൽ കലൂയ മികച്ച സഹനടനായി. മിനാരി എന്ന ചിത്രത്തിലെ അഭിയനത്തിന് യുൻ യു ജാംഗ് സഹനടിക്കുള്ള പുരസ്കാരത്തിന് അർഹയായി. ഫാദർ എന്ന ചിത്രത്തിലൂടെ മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം ക്രിസ്റ്റഫർ ഹാംപ്റ്റണ്‍, ഫ്ളോറിയൻ സെല്ലാർ…
Read More