ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ താരം വിവേക്(59) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ 4.35നായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: അരുൾസെൽവി. മക്കൾ: അമൃതനന്ദിനി, തേജസ്വിനി, പരേതനായ പ്രസന്നകുമാർ. സാമി, ശിവാജി, അന്യൻ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളിൽ വിവേക് അഭിനയിച്ചിട്ടുണ്ട്. അഞ്ച് തവണ തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. ടെലിവിഷൻ അവതാരകനായിരിക്കെ മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം, രജനികാന്ത് അടക്കമുള്ള പ്രമുഖരുമായി നടത്തിയ അഭിമുഖങ്ങൾ ശ്രദ്ധേയമായിരുന്നു. 2009ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. തൂത്തുക്കുടിയിലെ കോവിൽപട്ടിയിൽ 1961 നവംബർ 19 നാണ് വിവേകാനന്ദൻ എന്ന വിവേക് ജനിച്ചത്. മധുരയിലെ അമേരിക്കൻ കോളജിൽ ബിരുദ പഠനം പൂർത്തിയാക്കി. പിന്നീട് സംവിധായകൻ കെ. ബാലചന്ദറിന്റെ തിരക്കഥാ സഹായിയായി ചലച്ചിത്ര മേഖലയിലേക്ക് ചുവടുവയ്ച്ചു. 1987ൽ മനതിൽ ഉരുതി വേണ്ടും…
Read MoreCategory: Top News
രാത്രികാല ജോലിയുടെ പേരിൽ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുത്; യോഗ്യതയുണ്ടെങ്കില്‍ വിവേചനം പാടില്ലെന്ന് ഹൈക്കോടതി
കൊച്ചി: രാത്രികാല ജോലിയുടെ പേരിൽ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി. യോഗ്യതയുണ്ടെങ്കില്‍ സ്ത്രീയാണെന്ന പേരില്‍ വിവേചനം പാടില്ല. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഫയര്‍ ആന്റ് സെയ്ഫ്റ്റി ഓഫീസര്‍ തസ്തികയില്‍ ജോലി നിഷേധിച്ച കൊല്ലം സ്വദേശിനിയുടെ ഹര്‍ജിയിലാണ് ഉത്തരവ്. 1948 ലെ ഫാക്ടറീസ് ആക്ട് പ്രകാരം സ്ത്രീകള്‍ക്ക് രാത്രി ഏഴിനു ശേഷം ജോലി ചെയ്യാനാകുമായിരുന്നില്ല. ഇതിനെതിരെയാണ് കൊല്ലം സ്വദേശിനി കോടതിയെ സമീപിച്ചത്. രാത്രി സമയങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആവശ്യമായ സുരക്ഷ സര്‍ക്കാര്‍ ഒരുക്കണമെന്ന് കോടതി നിർദേശിച്ചു.
Read Moreസമ്മതത്തോടെ ലൈംഗികപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാനുള്ള പ്രായം 15 വയസാക്കി ! ലൈംഗികത്തൊഴിലില്‍ സ്വീകരിക്കണമെങ്കില്‍ പ്രായം 18 വേണം; ലോകത്തെ ഞെട്ടിച്ച് ഫ്രാന്‍സിന്റെ ബില്‍…
സമ്മതപ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പ്രായം 15 ആക്കി ലോകത്തെ ഞെട്ടിച്ച് ഫ്രാന്‍സ്. വ്യാഴാഴ്ച ഇക്കാര്യത്തിലുള്ള ബില്‍ അധോസഭ ഐകകണ്ഠ്യേന പാസ്സാക്കി. ലൈംഗിക ചൂഷണം സംബന്ധിച്ച രണ്ടാം മീടൂ മൂവ്മെന്റ് ഫ്രാന്‍സിനെ ഇളക്കി മറിച്ച സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവന്നത്. എന്നാല്‍ 15ല്‍ താഴെയുള്ള കുട്ടികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് പ്രായപൂര്‍ത്തിയായവര്‍ക്ക് 20 വര്‍ഷം വരെ തടവു കിട്ടാവുന്ന കുറ്റമാണ്. അതേ സമയം പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുമായി സമ്മതത്തോടെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന മുതിര്‍ന്നവര്‍ക്ക് കാര്യമായ പ്രായവ്യത്യാസം ഇല്ലെങ്കില്‍ അത് കുറ്റകരമല്ല. എന്നാല്‍ പ്രായവ്യത്യാസം അഞ്ചു വയസില്‍ കൂടാന്‍ പാടില്ലെന്നും ബില്ലില്‍ പറയുന്നു. അതേ സമയം ലൈംഗികത്തൊഴില്‍ സ്വീകരിക്കുന്ന കാര്യത്തിലുള്ള പ്രായപരിധി 18 ആണ്. നേരത്തേയുള്ള നിയമം അനുസരിച്ച് ബാല ബലാത്സംഗ വകുപ്പുകളില്‍ കേസ് എത്താന്‍ പ്രായപൂര്‍ത്തി ആകാത്തയാളെ പ്രായപൂര്‍ത്തിയായ ആള് നിര്‍ബ്ബന്ധിച്ചും ഭീഷണിപ്പെടുത്തിയും കെണിയില്‍പ്പെടുത്തിയുമാണ് ലൈംഗികത നിര്‍വ്വഹിച്ചത് എന്നത് പ്രോസിക്യൂട്ടര്‍മാര്‍ തെളിയിക്കേണ്ടി വരുമായിരുന്നു.…
Read Moreഇവന്റ് മാനേജ്മെന്റിന്റെ മറവില്‍ ദമ്പതികൾ ലക്ഷ്യമിട്ടത് പെണ്‍വാണിഭം! സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും കവര്‍ച്ച; എം.എസ്. ഗോകുലും ഭാര്യ ആതിര പ്രസാദും ചില്ലറക്കാരല്ല
കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന കേസില്‍ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്ത ദമ്പതിമാര്‍ ലക്ഷ്യമിട്ടത് പെണ്‍വാണിഭത്തിന്. ഇവര്‍ നടത്തിയിരുന്ന ഇവന്റ് മാനേജ്മെന്റ് സ്ഥാപനം വഴി പെണ്‍കുട്ടികളെ പെണ്‍വാണിഭത്തിന് ഉപയോഗിക്കാൻ ശ്രമിച്ചിരുന്നെന്ന് ചോദ്യം ചെയ്യലില്‍ ഇവരും സമ്മതിച്ചതായി പോലീസ് പറഞ്ഞു. പരാതി നല്കിയ രണ്ട് പെണ്‍കുട്ടികളും ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിലെ ജോലിക്കാരായിരുന്നു. പ്രതികളുടെ നിര്‍ബന്ധത്തിന് വഴങ്ങാതിരുന്നതിലുള്ള വൈരാഗ്യമാണ് പരാതിക്കാരികളെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയതിന് പിന്നില്‍. തൃപ്പൂണിത്തുറ എരൂരില്‍ വാടകയ്ക്ക് താമസിക്കുന്ന വൈക്കം ചെമ്പ് സ്വദേശി മ്യാലില്‍ വീട്ടില്‍ എം.എസ്. ഗോകുല്‍ (26), ഭാര്യ ആതിര പ്രസാദ്(27) എന്നിവരെയാണ് കഴിഞ്ഞ ദിവസം പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം കേന്ദ്രമായി ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തിവരുന്നവരാണ് ഇരുവരും. സ്ഥാപനം ഏറ്റെടുത്തു നടത്തുന്ന പരിപാടികള്‍ക്ക് പുറമേ മറ്റ് കല്യാണ പരിപാടികളിലേക്കും ഇവന്റുകളിലേക്കും പെണ്‍കുട്ടികളെ…
Read Moreലോണെടുത്ത പണം മദ്യപിക്കാൻ നൽകിയില്ല; പാറശാലയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; അച്ഛനെക്കുറിച്ച് മക്കൾ പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ
പാറശ്ശാല : ഭാര്യയെ വെട്ടികൊന്നശേഷം ഭർത്താവു പോലീസിൽ കീഴടങ്ങി. ഇന്നലെ രാത്രി 11 മണിയോടെ കാരോട് പഞ്ചായത്തിലെ വടൂർകോണം വാർഡിൽ ചൂരക്കുഴി മേക്കേക്കര വീട്ടിൽ ഷാജിയാണ് ഭാര്യ മീന (33 )യെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പോലീസിൽ കീഴടങ്ങിയത്. മദ്യപാനിയായ ഷാജി മീന ലോണെടുത്ത പണം മദ്യപിക്കാൻ നൽകാത്തതിൽ പ്രകോപിതനായാണ് കൊലപാതകം നടത്തിയതെന്ന് മക്കൾ പറയുന്നു. മർദ്ദനത്തെ തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങി ഓടിയ മീനയെ മുറ്റത്തുവച്ചാണ് വെട്ടികൊലപ്പെടുത്തിയത്. ഷാജി മദ്യപിച്ചിട്ടുവന്നു സ്ഥിരമായി മീനയെ മർദിക്കാറുണ്ടെന്നും മക്കൾ പറയുന്നു. പഞ്ചായത്തിൽ നിന്നുള്ള ലോണെടുത്തു വീട് നിർമാണം നടത്തിയെങ്കിലും പണത്തിന്റെ സിംഹഭാഗവും ഷാജി ചീട്ടുകളിച്ചും മദ്യപിച്ചു തീർത്തു. അതിനു ശേഷം ശുചിമുറിക്കുവേണ്ടി ലഭിച്ച അറുപതിനായിരം രൂപയും മദ്യപിച്ചു തീർക്കുകയായിരുന്നു. ഒരാഴ്ച മുന്നേ സ്വകാര്യ ബാങ്കിൽ നിന്നും നാൽപ്പതിനായിരം രൂപയും വായ്പ്പയെടുത്തിരുന്നു.അമ്മയുമായി വഴക്കിടുന്നത് തടയാൻ ശ്രമിക്കുന്ന മക്കളെ ഷാജി മർദ്ദിക്കുമായിരുന്നു. അതിനാൽ…
Read Moreകോവിഡ് വാക്സീന് സ്വീകരിച്ചതിനു പിന്നാലെ ഹൃദയാഘാതം ! തമിഴ് നടന് വിവേക് ആശുപത്രിയില്‍;നില ഗുരുതരം
പ്രശസ്ത തമിഴ് നടന് വിവേകിനെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ സിംസ്(എസ്ഐഎംഎസ്) ആശുപത്രിയിലാണ് ഇദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. നിലവില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന നടന്റെ നില ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം കോവിഡ് വാക്സിന് സ്വീകരിച്ചതിനു തൊട്ടുപിന്നാലെയാണ് താരത്തിന് ഹൃദയാഘാതം ഉണ്ടായത്.
Read Moreകാറിനുള്ളില്‍ ഒരു പുരുഷനും സ്ത്രീയും കാത്തിരുന്നിരുന്നു..! പിടിയാലായ ദമ്പതികൾ നിരവധി മോഷണക്കേസിലെ പ്രതികൾ; മോഷണം നടന്നത് ഏറെ നാളത്തെ നിരീക്ഷണത്തിനുശേഷം
കാട്ടാക്കട: കുറ്റിച്ചൽ ജംഗ്ഷനിലെ ജ്വല്ലറിയിൽ നിന്നും ഉടമയുടെ മുഖത്ത് മുളക്പൊടി എറിഞ്ഞ് മാല മോഷ്ടിച്ച കേസിലെ പ്രതികളെ നെയ്യാർഡാം പോലീസ് ചോദ്യം ചെയ്തു വരുന്നു. ഇവർ നിരവധി മോഷണക്കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറയുന്നു. കാട്ടാക്കട മേഖലയിൽ നടന്ന മറ്റ് മോഷണക്കേസുകളിലെ പ്രതികൾ ഇവരാണോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. മോഷ്ടിച്ച മാലകൾ കണ്ടെടുത്തു. മലയിൻകീഴ് സ്വദേശികളായ ഇവർ ബാലരാമപുരം പനയറകുന്ന് ഭാഗത്തു വാടകയ്ക്ക് താമസിച്ചാണ് മോഷണം നടത്തി വന്നിരുന്നത്. ബാലരാമപുരത്തെ മറ്റൊരു ജ്വല്ലറിയിലും ഇവർ മോഷണവും നടത്തിയിട്ടുണ്ട്. വാഹനത്തിൽ നിന്നും ബാഗുകളും വസ്ത്രങ്ങളും ഉൾപ്പടെ പോലീസ് കണ്ടെടുത്തു. കാർ വാടകയ്ക്ക് എടുത്താണ് ഇവർ മോഷണം നടത്തിയത്. കാർ കസ്റ്റഡിയിൽ എടുത്തു. ഇവർക്ക് പിന്നിൽ മറ്റ് മോഷണസംഘങ്ങൾ ഉണ്ടാവാമെന്ന് പോലീസ് സംശയിക്കുന്നു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കുറ്റിച്ചലിലെ ജ്വല്ലറിയിലെത്തിയ സംഘം ഉടമയുടെ മുഖത്ത് മുളക് പൊടി വിതറിയ ശേഷം ആറുപവൻ…
Read Moreഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടാന്‍ ശ്രമം! തട്ടിപ്പ് നടത്തുന്നത് ഹരിയാനയിൽ നിന്ന്; ഇംഗ്ലീഷില്‍ അയച്ച മെസേജ് കാരണം തട്ടിപ്പ് ചീറ്റിപ്പോയി
പയ്യന്നൂര്‍: ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തശേഷം സഹായ അഭ്യര്‍ഥനയുമായി സുഹൃത്തുക്കള്‍ക്ക് മെസേജ് അയച്ച് പണം തട്ടാനുള്ള ശ്രമം ചീറ്റിപ്പോയി. സഹായ അഭ്യര്‍ഥനയ്ക്കായി ഇംഗ്ലീഷില്‍ അയച്ച മെസേജാണ് തട്ടിപ്പ് ചീറ്റിപ്പോകാനിടയാക്കിയത്. കരിവെള്ളൂര്‍- പെരളം പഞ്ചായത്തിലേതുള്പ്പെടെ നിരവധിയാളുകളുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തശേഷമാണ് ഈ അക്കൗണ്ടില്‍നിന്നും സഹായ അഭ്യര്‍ഥനാ സന്ദേശങ്ങള്‍ സുഹൃത്തുക്കള്‍ക്ക് ലഭിച്ചത്. ഫേസ്ബുക്കിലെ സുഹൃത്തുക്കളാരെന്ന് മനസിലാക്കിയാണ് അവര്‍ക്ക് സഹായ അഭ്യര്‍ഥന സന്ദേശങ്ങള്‍ അയച്ചത്. ചികിത്സയിലാണെന്നും അടിയന്തിരമായും പണം തന്ന് സഹായിക്കണമെന്നുമാണ് ഗൂഗിള്‍പേ നമ്പര്‍ സഹിതമയക്കുന്ന സന്ദേശത്തിലുള്ളത്. ചിലര്‍ക്ക് ലഭിച്ച സന്ദേശത്തില്‍ സുഹൃത്ത് തീവ്രപരിചരണ വിഭാഗത്തിലാണെന്ന് പറഞ്ഞാണ് സഹായ അഭ്യര്‍ഥന. പയ്യന്നൂര്‍ ഗവ: ആസ്പത്രിക്ക് സമീപത്തെ റിട്ട. സര്‍ക്കാര്‍ ജീവനക്കാരന് എസ്. ശ്രീധര പൈ (ബാബു) യുടെ ഫേസ് ബുക്ക് അക്കൗണ്ടിലേക്ക് ഇദ്ദേഹത്തിന്റെ സുഹൃത്തായ തമ്പാന് എന്നയാളിന്റെ അക്കൗണ്ടില്‍നിന്നും ഇംഗ്ലീഷിലുള്ള ഇത്തരം സന്ദേശമെത്തി. തമ്പാന്റെ അക്കൗണ്ടില്‍നിന്നും അസാധാരണമായ വിധത്തില്‍ ഇംഗ്ലീഷിലയച്ച…
Read Moreപിടിവിട്ട് കുതിച്ച് കോവിഡ്! പ്രതിദിന രോഗികൾ വീണ്ടും രണ്ടു ലക്ഷം; 11 കോടി 72 ലക്ഷം പേർക്ക് വാക്സിനേഷൻ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് സ്ഥിതി അത്യന്തം ആശങ്കാജനകമായി തുടരുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിലും പുതിയ രോഗികളുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞു. 2,17,353 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1,185 മരണങ്ങളും സ്ഥിരീകരിച്ചു. 11 കോടി 72 ലക്ഷം പേർക്ക് വാക്സിനേഷൻ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏറ്റവും രൂക്ഷമായ സ്ഥിതി തലസ്ഥാനത്താണ്. ആശുപത്രികൾ തിങ്ങിനിറഞ്ഞതോടെ പലയിടത്തും രോഗികളുമായി ബന്ധുക്കൾ നെട്ടോട്ടത്തിൽ. രാജ്യത്തെ ഏറ്റവും വലിയ കോവിഡ് ആശുപത്രികളിലൊന്നായ ലോക് നായക് ജയപ്രകാശ് നാരായണ്‍ ആശുപത്രിയിൽ രണ്ടു രോഗികൾക്ക് ഒരു കിടക്ക എന്ന അവസ്ഥയായി. ഓക്സിജൻ മാസ്ക് ധരിച്ച രണ്ടുപേർ ഒരേ കിടക്കയിൽ കിടക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റാതെ വാർഡിനു പുറത്തിട്ടിരിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. രോഗികൾ ആശുപത്രിയിലേക്കു വന്നുകൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയിൽ കഴിഞ്ഞദിവസംമാത്രം 61,695 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഏഴുലക്ഷത്തോളം…
Read Moreഇരട്ട ജനിതകമാറ്റം സംഭവിച്ച വൈറസ് പത്തു സംസ്ഥാനങ്ങളില്‍; കേരളത്തിലും പുതിയ വൈറസ് എത്തിയിട്ടുണ്ടെന്ന് സൂചന; വ്യാപന ശേഷി അതിമാരകം…
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനിടയില്‍ ആശങ്കയേറ്റി പുതിയവാര്‍ത്ത. ഇതിനോടകം പത്തു സംസ്ഥാനങ്ങളില്‍ ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ്. കോവിഡ് വ്യാപനനിരക്ക് ഉയരാനും രോഗികളുടെ എണ്ണം വര്‍ധിക്കാനും കാരണം ഇതാകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ സൂചന നല്കി. മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമംബംഗാള്‍, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ് അടക്കമുള്ള പത്തു സംസ്ഥാനങ്ങളിലാണ് ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളെ കണ്ടെത്തിയത്. പഞ്ചാബിന് പുറമേ ഡല്‍ഹിയിലും യുകെ കോവിഡ് വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പഞ്ചാബില്‍ കോവിഡ് കേസുകളില്‍ 80 ശതമാനവും യുകെ കോവിഡ് വകഭേദമാണ് ഹേതു. മഹാരാഷ്ട്രയില്‍ അടുത്തിടെ ഉണ്ടായ കോവിഡ് കേസുകളില്‍ 60 ശതമാനത്തിലും ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വിദഗ്ധ പരിശോധനയിലാണ് ഇരട്ട വൈറസ് സാന്നിധ്യം കണ്ടെത്തിയത്. കേരളത്തിലെയും സാധ്യത കേന്ദ്രം തളളിക്കളയുന്നില്ല. നിലവില്‍ 10 സംസ്ഥാനങ്ങളില്‍ യുകെ…
Read More