ബിജെപി ഏറെ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്ലിംലീഗിനെ പരസ്യമായി പിന്തുണയ്ക്കാനുള്ള എസ്ഡിപിഐയുടെ തീരുമാനം യുഡിഎഫില്‍ മറ്റൊരു പൊട്ടിത്തെറിക്കു വഴിവെക്കുമോയെന്ന് ആശങ്ക. എസ്ഡിപിഐയുടെ പിന്തുണ മറ്റിടങ്ങളില്‍ സിപിഎം ആയുധമാക്കുമോയെന്നതാണ് പ്രധാന ആശങ്ക. തങ്ങളെ പിന്തുണയ്ക്കേണ്ടെന്ന് മുസ്ലിം ലീഗ് എസ്ഡിപിഐയോട് ആവര്‍ത്തിക്കുകയാണ്. എന്നാല്‍ ബിജെപി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്റെ പരാജയം ഉറപ്പു വരുത്തുക എന്ന ഒറ്റ ലക്ഷ്യത്താല്‍ എസ്ഡിപിഐ ലീഗിന് പിന്തുണ പ്രഖ്യാപിക്കുകയാണ്. മാത്രമല്ല മുസ്ലിംലീഗിന്റെ വിജയത്തിനയായി സജീവമായി പ്രചാരണരംഗത്ത് ഇറങ്ങാനും പ്രവര്‍ത്തകര്‍ക്ക് എസ്ഡിപിഐ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേസമയം മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും എസ്ഡിപിയുമായി ഉണ്ടാക്കിയ കൂട്ടികെട്ടില്‍ അമര്‍ഷം പുകയുകയാണ് എസ്ഡിപി ഐ പിന്തുണ മറ്റു മണ്ഡലങ്ങളില്‍ പ്രചാരണത്തെ ബാധിച്ചതും ബിജെപി ഉയര്‍ത്തി കാട്ടുന്നതാണ് അമര്‍ഷത്തിന് കാരണമാകുന്നത്. എന്നാല്‍, എന്ത് പറഞ്ഞാലും ഞങള്‍ മഞ്ചേശ്വരത്ത് യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐ വ്യക്തമാക്കി ,…
Read MoreCategory: Top News
വോട്ടിന് കുപ്പി ! ചവറയില്‍ കൂപ്പണ്‍ നല്കി എല്‍ഡിഎഫിന്റെ മദ്യ വിതരണം; വീഡിയോ പുറത്തു വിട്ട് ഷിബു ബേബി ജോണ്‍; ഇടതുമുന്നണിയുടെ ‘ഭരണത്തുടര്‍ച്ച ഉറപ്പിക്കല്‍’ ഇങ്ങനെ…
‘വോട്ടിനു കുപ്പി’ എന്ന പുതിയ നയവുമായി എല്‍ഡിഎഫ്. ചവറ മണ്ഡലത്തിലെ വോട്ടര്‍മാരെ മദ്യം നല്കി സ്വാധീനിക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നതായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണ്‍ തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്കി. മദ്യ വിതരണത്തിന്റെ വീഡിയോ സഹിതമാണ് പരാതി. സ്ഥാനാര്‍ത്ഥിയുടെ ഉടമസ്ഥതയിലുള്ള ബാര്‍ ഹോട്ടലുകള്‍ വഴി ടോക്കണ്‍ നല്കി മദ്യം വിതരണം ചെയ്യുകയാണ്. ഇതിനു പുറമേ വാഹനങ്ങളിലും മദ്യം എത്തിച്ചു നല്‍കുന്നതായും ആരോപണമുണ്ട്. ചവറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ബാറില്‍ നിന്നും മദ്യം നല്‍കുന്നുവെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. മദ്യം നല്കി വോട്ട് വാങ്ങാന്‍ ശ്രമമെന്ന പരാതിയില്‍ അന്വേഷണം തുടങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ സ്വന്തം ബാറുകളില്‍ നിന്നും വോട്ടര്‍മാര്‍ക്കിടയിലേക്ക് അനിയന്ത്രിതമായി മദ്യം ഒഴുക്കുകയാണെന്നും അബ്കാരി നിയമങ്ങളുടെ പരസ്യമായ ലംഘനമാണ് മൂന്ന് ബാറുകളിലും നടക്കുന്നതെന്നും ഷിബു ബേബിജോണ്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ആരോപിക്കുന്നു. ഷിബു ബേബി…
Read Moreവിളിച്ചു വരുത്തിയത് കല്യാണം കഴിക്കാനെന്നു പറഞ്ഞ് ! കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു;ദാരുണ സംഭവം…
വിവാഹം കഴിക്കാനെന്നും പറഞ്ഞ് വിളിച്ചുവരുത്തി കാമുകനും കൂട്ടാളികളും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി. ജലന്ധറിലാണ് സംഭവം. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടിയുമായി കേസിലെ പ്രധാനപ്രതി സന്ദീപുമായി അടുപ്പത്തിലായിരുന്നു. പെണ്‍കുട്ടിയെ വിവാഹം ചെയ്യുമെന്ന് ഇയാള്‍ വാഗ്ദാനവും നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിയുമോ എന്നകാര്യം സംശയമാണെന്നുമാണ് പോലീസ് ഇതേക്കുറിച്ച് പറയുന്നത്. മാര്‍ച്ച് 15ന് പെണ്‍കുട്ടിയെ വിളിച്ച് സന്ദീപ് നാളെ കാണണമെന്ന് ആവശ്യപ്പെട്ടു. ഹരിയാനയിലെ സിര്‍സ ജില്ലയിലെ മാണ്ഡി ദബാലി ബസ് സ്റ്റാന്റിലെത്താനും വിവാഹം കഴിക്കാനായി ജലന്ധറില്‍ പോകാമെന്നും ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടി പിറ്റേദിവസം രാവിലെ ആറ് മണിക്ക് വീട്ടില്‍ നിന്ന് ഇറങ്ങി. ഇരുവരും ജലന്ധറിലേക്ക് കൊണ്ടുപോയി. അതിനിടെ ഇയാളുടെ കൂട്ടാളികളായി ഏഴംഗസംഘവും എത്തി. പിന്നീട് ഇവര്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. മാര്‍ച്ച്…
Read Moreഫോണ്‍വിളിയില്‍ ലയിച്ച് നഴ്സ് ! 50കാരിയ്ക്ക് രണ്ടു ഡോസ് കോവിഡ് വാക്സിന് ഒന്നിച്ചു നല്കി; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുക്കാന്‍ എത്തിയ 50 വയസുകാരിക്ക് രണ്ട് ഡോസ് കോവിഡ് വാക്സിന് ഒന്നിച്ചു നല്കിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ അക്ബര്‍പൂരിലെ പ്രാഥമിക ചികിത്സാകേന്ദ്രത്തിലാണ് സംഭവമുണ്ടായത്. നഴ്സ് ഫോണ്‍ വിളിയില്‍ ലയിച്ചിരുന്നതാണ് രണ്ട് കുത്തിവെപ്പുകള്‍ എടുക്കാന്‍ കാരണമെന്നാണ് ആരോപണം. 50 വയസുകാരിയാണ് കമലേഷ് കുമാരിക്കാണ് രണ്ട് ഡോസ് കോവിഡ് വാക്സിന് കുത്തിവെച്ചത്. രണ്ട് ഡോസ് എടുത്തതിനെക്കുറിച്ച് നഴ്സിനോട് ചോദിച്ചപ്പോള്‍ ക്ഷമ പറയുന്നതിന് പകരം പരസ്യമായി ആക്ഷേപിച്ചെന്നും ആരോപണമുണ്ട്. സംഭവം അറിഞ്ഞെത്തിയ വീട്ടുകാര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ്, ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്കി. രണ്ട് ഡോസ് മരുന്ന് നല്‍കിയതിനെ തുടര്‍ന്ന് കമലേഷ് കുമാരിക്ക് വിറയല്‍ അനുഭവപ്പെട്ടു. ഗുരുതരമായ ലക്ഷണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
Read Moreഅടിമുടി നുണയില്‍ കെട്ടിപ്പൊക്കിയ ഒരു ഗീബല്‍സിയന്‍ ഭരണകൂടമാണിത് ! ഇടതുപക്ഷ സുഹൃത്തുക്കളെ വിശ്വസിക്കാന്‍ കഴിയാതായിട്ടുണ്ട്; സര്‍ക്കാരിനെതിരേ തുറന്നടിച്ച് സനല്‍കുമാര്‍ ശശിധരന്…
പിണറായി സര്‍ക്കാരിന്റെ ചെയ്തികളെ വിമര്‍ശ് സംവിധായകന് സനല്‍കുമാര്‍ ശശിധരന്. അടിമുടി നുണയില്‍ കെട്ടിപ്പൊക്കിയ ഒരു ഗീബല്‍സിയന്‍ ഭരണകൂടമാണ് നാം കണ്ടതെന്നും മനുഷ്യാവകാശത്തെ സംബന്ധിച്ച ഒരു പാരാതിയെയും പരിഗണിക്കാത്ത,പരിഹരിക്കാന്‍ ശ്രമിക്കാത്ത ഒരു നുണയന് സര്‍ക്കാരാണിതെന്നും സനല്‍കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. സനല്‍കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം… പിണറായി സര്‍ക്കാര്‍ ചെയ്ത കൊള്ളരുതായ്മകളെ കുറിച്ച് ഒരു ഇടതുപക്ഷ സുഹൃത്തിനോട് സംസാരിച്ചാല്‍ അയാള്‍ പറയും. ഒക്കെ ശരിയാണ് അവയെ ഒക്കെ ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്. അതെ അവരുടെ ചടങ്ങ് വിമര്‍ശനങ്ങള്‍ അടവ് നയമാണ്. വിമര്‍ശനങ്ങള്‍ കടുത്തതാണെങ്കില്‍ പിണറായി സര്‍ക്കാരും ഒരു അടവ് നയവുമായി വരും. ജനങ്ങളോട് പത്രസമ്മേളനം നടത്തി കള്ളം പറയാന്‍ മടിയില്ലാത്ത മുഖ്യമന്ത്രി ജനവികാരം ഒന്ന് തണുപ്പിക്കാന്‍ എന്തെങ്കിലും ഒരു വാഗ്ദാനം നടത്തും. സമരക്കാര്‍ പിരിഞ്ഞുപോകും. വാഗ്ദാനത്തിനപ്പുറത്തേക്ക് ഒന്നും നടക്കില്ല. ഒരിക്കല്‍ പിരിഞ്ഞുപോയ സമരം പിന്നെ ട്രാക്കിലാവാതിരിക്കാന് വലുതും ചെറുതുമായ…
Read Moreഞാൻ വീട്ടിൽ നിന്നുകൊണ്ടുവരും ഒരുകോടി രൂപ! അങ്ങനെ ഞാന്‍ പറയണമെങ്കില്‍ എനിക്ക് അതിനുള്ള നട്ടെല്ലുറപ്പ് ഉണ്ട്; വെല്ലുവിളിച്ച് സുരേഷ് ഗോപി
തൃശൂർ: തൃശൂരിലെ ശക്തന് മാര്‍ക്കറ്റ് നവീകരിക്കാന്‍ എംപി ഫണ്ടില്‍ നിന്നോ എംഎല്‍എ ഫണ്ടില്‍ നിന്നോ പണം ചെലവഴിക്കും. അതിന് സാധിച്ചില്ലെങ്കില്‍ തന്റെ കുടുംബത്തില്‍ നിന്നും പണം കൊണ്ടുവരുമെന്നും എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് പ്രചരണവേളയിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. സുരേഷ് ഗോപിയുടെ വാക്കുകളിങ്ങനെ…. ശക്തൻ മാർക്കറ്റിൽ വലിയ അപകടകാരമായ അവസ്ഥയാണ്. ബീഫ് വില്‍ക്കുന്ന ഒരു കടയില്‍ ചെന്നിട്ടാണ് ഞാന്‍ പറഞ്ഞത്, ഈ അവസ്ഥ ഞാന്‍ മാറ്റിത്തരും. ജയിപ്പിച്ചാല്‍ എംഎല്‍എ ഫണ്ട് അഞ്ച് കോടിയില്‍ നിന്ന് ഒരു കോടി എടുത്ത് ഒരു മോഡല്‍ ഞാന്‍ ചെയ്തു കാണിക്കും. ഇത്രനാളും ഭരിച്ച പുംഗവന്മാരെ ഞാൻ നാണം കെടുത്തും. അങ്ങനെ ഞാന്‍ പറയണമെങ്കില്‍ എനിക്ക് അതിനുള്ള നട്ടെല്ലുറപ്പ് ഉണ്ട് എന്ന് മനസിലാക്കണം. ഇനി നിങ്ങള്‍ എന്നെ തോല്പ്പിക്കുകയാണെന്ന് വെക്കുക. എങ്കിലും ഞാന്‍ എംപിയാണ്. കോവിഡ് കാലം കഴിഞ്ഞ്…
Read Moreആശങ്കയുടെ നിഴൽ പരത്തി കോവിഡ്! അക്സർ പട്ടേൽ, കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത് കളിക്കാരന്; വാങ്കഡെ സ്റ്റേഡിയത്തിലെ 10 ഗ്രൗണ്ട്സ്മാന്‍മാർക്കും കോവിഡ്
മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് പൂരത്തിന്റെ 14-ാം സീസണിന് വെറും അഞ്ച് ദിനങ്ങൾ മാത്രം ശേഷിക്കുന്പോൾ ആശങ്കയുടെ നിഴൽ പരത്തി കോവിഡ് തലയുയർത്തുന്നു. ഈ സീസണ് ഒന്‍പതാം തീയതി മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ അരങ്ങേറാനിരിക്കേയാണ് കോവിഡ് ഭീഷണി ഉയർന്നിരിക്കുന്നത്. ഡൽഹി ക്യാപിറ്റൽസ് ഓൾ റൗണ്ടർ അക്സർ പട്ടേലിന് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ഡൽഹിയുടെ ആദ്യ മത്സരങ്ങളിൽ അക്സർ പട്ടേൽ കളിക്കാൻ ഇടയില്ല. കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത് കളിക്കാരനാണ് അക്സർ പട്ടേൽ. നേരത്തേ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നിതീഷ് റാണയ്ക്ക് കോവിഡ് റിപ്പോർട്ട് ചെയ്തിരുന്നു. സ്ഥിരം ക്യാപ്റ്റനായ ശ്രേയസ് അയ്യർ പരിക്കേറ്റ് പുറത്തായതിനു പിന്നാലെയാണ് ഡൽഹിക്ക് ഇരുട്ടടിയായി അക്സർ പട്ടേൽ കോവിഡ് രോഗ ബാധിതനായത്. ശനിയാഴ്ച ചെന്നൈ സൂപ്പർ കിംഗ്സിനെതിരേയാണ് ഡൽഹിയുടെ ആദ്യ മത്സരം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ചെന്നൈ x ഡൽഹി പോരാട്ടം. അതേസമയം, വാങ്കഡെ…
Read Moreചാർട്ടേഡ് വിമാനത്തിലെ അജ്ഞാതൻ ആര് ? എന്താണ് കൊണ്ടുവന്നത്? മുഖ്യമന്ത്രി വ്യക്തമാക്കണം; കെ. സുധാകരൻ
സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ കഴിഞ്ഞദിവസം രാവിലെ ഏഴിന് ചാർട്ടേഡ് വിമാനത്തിൽ എത്തിയത് ആരാണെന്നും എന്താണ് കൊണ്ടുവന്നതെന്നും അന്വേഷിക്കണമെന്ന് കെ.സുധാകരൻ എംപി. വന്നവരിലെ പ്രധാനി പാതിരാത്രിവരെ എവിടെയായിരുന്നു, ആരെ കണ്ടു, എവിടെ തങ്ങി എന്നതിനെക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. അദാനിയുമായി ഉണ്ടാക്കിയ കരാറിന്റെ പാരിതോഷികവുമായി എത്തിയതാണ് വിമാനമെന്ന് ആരോപണമുണ്ട്. ഇനി അങ്ങനെയല്ലെങ്കിൽ അതു തെളിയിക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കാണ്. കറൻസിയാണോ ഡോളറാണോ കൊണ്ടുവന്നതെന്ന് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ. യുഡിഎഫ് അധികാരത്തിൽ വന്നാൽ അന്വേഷിച്ച് എല്ലാ ആരോപണങ്ങളുടെയും നാരും വേരും കണ്ടെത്തുമെന്നും സുധാകരൻ പറഞ്ഞു. സ്വന്തം പാർട്ടി നേതാക്കളിൽ പലരും പിണറായിയുമായി അകന്നുകൊണ്ടിരിക്കുന്നു. കോടിയേരി, പി.ജയരാജൻ, ഇ.പി. ജയരാജൻ, തോമസ് ഐസക്, ജി. സുധാകരൻ എന്നിവരെല്ലാം ഒളിഞ്ഞും തെളിഞ്ഞും പിണറായിക്കെതിരേ തിരിയുന്നു. അവസാനം ഞാനും മകനും എന്ന അവസ്ഥയിലേക്കാണ് പിണറായിയുടെ പോക്ക്. ലോക്സഭയിൽ മത്സരിച്ചു പരാജയപ്പെട്ടവർക്ക്…
Read Moreപിടിതരാതെ കോവിഡ്; രണ്ടാം തരംഗം രൂക്ഷമാകുന്നു! ലോക്ക്ഡൗണിനെക്കുറിച്ച് കേന്ദ്രസർക്കാരിന്റെ നിലപാട് ഇങ്ങനെ…
സ്വന്തം ലേഖകൻ ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ പ്രതിദിന കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 89,129 ആയി ഉയർന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ 20നു ശേഷമുണ്ടായ ഏറ്റവും ഉയർന്ന കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 714 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിദിന റിപ്പോർട്ടിൽ പറയുന്നു. മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, കേരളം, ഛത്തീസ്ഗഡ്, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്നാട്, ഡൽഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം രൂക്ഷമായി നിൽക്കുന്നത്. രാജ്യത്തെ 90 ശതമാനം കോവിഡ് രോഗികളും 11 സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനം ആശങ്ക ഉണർത്തുന്നതാണെന്നും കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയിൽ കൂടിയ യോഗം വിലയിരുത്തി. കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, പരിശോധനകളുടെ എണ്ണം വർധിപ്പിക്കുക, സന്പർക്ക പട്ടികയിലുള്ളവരെ കണ്ടെത്തുക, ഐസൊലേഷൻ സജ്ജമാക്കുക, വാക്സിനേഷൻ വർധിപ്പിക്കുക തുടങ്ങിയവ…
Read Moreരണ്ട് കുത്തിവയ്പ് എന്തിനാ..? ഫോൺവിളിച്ച് കുത്തിയത് അറിഞ്ഞില്ല; അമ്പതുകാരിക്ക് ഒരേസമയം രണ്ട് ഡോസ് കോവിഡ് വാക്സിൻ
ലക്നോ: ഉത്തർപ്രദേശിലെ കാൺപുരിൽ ഫോൺവിളിക്കിടെ നഴ്സ്, കോവിഡ് വാക്സിൻ സ്വീകരിക്കാനെത്തിയ സ്ത്രീക്ക് രണ്ട് ഡോസ് കുത്തിവയ്പും ഒരുമിച്ച് നൽകി. അക്ബർപുർ മാർഹൗലിയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലായിരുന്നു സംഭവം. അമ്പതുവയസുകാരിയായ കമലേഷ് കുമാരിക്കാണ് അബദ്ധത്തിൽ ഒരേ സമയം രണ്ട് ഡോസ് കോവിഡ് വാക്സിൻ നൽകിയത്. പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കാനെത്തിയതായിരുന്നു കമലേഷ് കുമാരി. നഴ്സ് അർച്ചനയ്ക്കാണ് അശ്രദ്ധയുണ്ടായത്. കുത്തിവയ്പ് എടുക്കുന്ന സമയം അർച്ചന ഫോണിലായിരുന്നെന്ന് പറയുന്നു. തനിക്ക് രണ്ട് കുത്തിവയ്പ് എന്തിനാണ് നൽകിയതെന്ന് കമലേഷ് കുമാരി ചോദിച്ചപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. ഉടനെ നഴ്സ് മാപ്പ് പറയുകയും ചെയ്തു. എന്നാൽ കമലേഷ് കുമാരിയുടെ ബന്ധുക്കൾ വിവരം അറിഞ്ഞതോടെ ബഹളമുണ്ടാക്കി. കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് പരാതിനൽകി.
Read More