സ്വന്തംലേഖകന്‍ കോഴിക്കോട് : പരസ്യപ്രചാരണത്തിനു മണിക്കൂറുകള്‍ക്കു മുമ്പേ ബിജെപിക്ക് ആവേശം പകർന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ശബരിമല ഉന്നയിച്ചു മോദി എത്തിയതോടെ എന്‍ഡിഎ ഹൈവോള്ട്ടേജുമായി പ്രചാരണരംഗത്തു നിറഞ്ഞു . ദേശീയ നേതാക്കൾ വന്നതു ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. മോദിയുടെ പ്രസംഗത്തിനു പിന്നാലെ ഗൃഹസമ്പര്‍ക്കത്തിലൂടെയും മറ്റും ശബരിമല വിഷയം ജനങ്ങള്‍ക്കിടയിലേക്കു വീണ്ടും ചര്‍ച്ചയാക്കി പരമാവധി വോട്ട് നേടാന്‍ ബിജെപി പ്രാദേശിക നേതാക്കള്‍ക്കു നിര്‍ദേശം നല്കി. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ബിജെപിക്കു ഗണം നൽകാതിരുന്ന വിഷയം വീണ്ടും കൊണ്ടുവരുന്നതിൽ അപകാതയുണ്ടെന്ന് അഭിപ്രായമുള്ളവരുമുണ്ട്. ഇതിനിടെ,മോദിയുടെ ശരണം വിളിക്കെതിരേ സിപിഎമ്മും രംഗത്തെത്തി. രാജ്യത്തെ പ്രധാനമന്ത്രിമാര്‍ പിന്തുടര്ന്നുവന്ന മതസൗഹാർദ സമീപനത്തെ നഗ്നമായി പിച്ചിക്കീറുന്നതാണ് മോദിയുടെ പ്രസംഗമെന്നു പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പ്രതികരിച്ചു. മോദിയുടെ റാലി നടന്ന സ്ഥലങ്ങളിലെല്ലാം മൂന്നുമുതല്‍ നാലു ശതമാനം വരെ വോട്ട് വര്‍ധിക്കുമെന്നാണ് ബിജെപി…
Read MoreCategory: Top News
തലശേരിയിൽ ബിജെപിയുടെ വോട്ട് നോട്ടക്ക് ? ബിജെപിയുടെ പിന്തുണ വേണ്ടെന്ന് പറഞ്ഞ് നസീർ പിൻമാറാൻ കാരണമായ ഫോൺ സന്ദേശം ഇങ്ങനെ…
സ്വന്തം ലേഖകൻ തലശേരി: “നിന്നെ പറ്റിക്കാനാടാ… വോട്ട് കച്ചവടം നടന്നു… നീ തടി കയ്ച്ചലാക്കിക്കോ…’ പ്രിയ സുഹൃത്തിന്റെ ഈ ഫോൺ സന്ദേശമാണ് ബിജെപി വോട്ട് വേണ്ടെന്ന് തീരുമാനിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് തലശേരി നിയോജക മണ്ഡലം സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി. നസീർ. ഏത് മുന്നണിയാണ് വോട്ട് കച്ചവടം നടത്തിയതെന്ന ചോദ്യത്തിന് അത് സസ്പെൻസാണെന്നായിരുന്നു നസീറിന്റെ മറുപടി. ഏത് മുന്നണിയുമായിട്ടാണ് വോട്ട് കച്ചവടം നടന്നതെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശം കയ്യിലുണ്ട്. വ്യക്തി ബന്ധത്തെ ബാധിക്കുമെന്നതിനാൽ പുറത്തു വിടുന്നില്ലെന്നും നസീർ തുടർന്നു പറഞ്ഞു. ഇതിനിടയിൽ നസീറിന്റെ മനം മാറ്റത്തെക്കുറിച്ച് നിറം പിടിച്ച കഥകളാണ് നഗരത്തിൽ പ്രചരിക്കുന്നത്. ഉന്നത നേതാവിൽ നിന്ന് വലിയ ഓഫറാണ് നസീറിന് ലഭിച്ചിട്ടുള്ളതെന്നാണ് ഒരു വിഭാഗം പറയുന്നത്. പി. ജയരാജൻ ഉൾപ്പെടെയുള്ള സിപിഎമ്മിന്റെ ഉന്നത നേതാക്കളുമായി നസീറിന്റെ ബന്ധവും ഇടതു സ്ഥാനാർഥി എ.എൻ. ഷംസീറുമായുള്ള നസീറിന്റെ ഏറ്റുമുട്ടലുകളും ചർച്ചയാകുന്നുണ്ട്. ബിജെപിയുടെ…
Read Moreഓടരുത്, ഓടിയാല്‍..! രക്ഷപെടാൻ ശ്രമിച്ച പീഡനക്കേസ് പ്രതിയെ പോലീസ് വെടിവച്ചു വീഴ്ത്തി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ കസ്റ്റഡിയിൽനിന്നും രക്ഷപെടാൻ ശ്രമിച്ച കൂട്ടമാനഭംഗക്കേസിലെ പ്രതിയെ പോലീസ് വെടിവച്ചു വീഴ്ത്തി. 10 ാം ക്ലാസുകാരിയെ കൂട്ടമാനഭംഗപ്പെടുത്തിയ കേസിലെ നാലു പ്രതികളിലൊരാളെയാണ് വെടിവച്ചു വീഴ്ത്തി പോലീസ് പിടികൂടിയത്. കേസിലെ പ്രതികളായ ലഖാൻ, വികാസ് എന്നിവരെ ഇന്ന് രാവിലെയാണ് പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകും വഴി എസ്ഐയുടെ തോക്ക് തട്ടിയെടുത്ത് പ്രതികൾ രക്ഷപെടാൻ ശ്രമിച്ചു. തോക്ക് തട്ടിയെടുത്ത ലഖാൻ പോലീസിനു നേർക്ക് വെടിയുതിർത്തു. പോലീസ് ലഖാന്റെ കാലിൽ വെടിവച്ചു വീഴ്ത്തി. രണ്ടു പ്രതികളെയും പോലീസ് വീണ്ടും പിടികൂടി. ലഖാനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൗമാരക്കാരിയെ നാല് പേർ ചേർന്നാണ് പീഡിപ്പിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം. പീഡിപ്പിച്ച ശേഷം പെൺകുട്ടിയെ പ്രതികൾ നിർബന്ധിച്ച് വിഷം കഴിപ്പിച്ചെന്നും ബന്ധുക്കൾ പറയുന്നു. വീട്ടിൽനിന്നും വൈകുന്നേരം 3.30 ന് പോയ പെൺകുട്ടി തിരികെ 5.15 ന് ആണ് എത്തിയത്. വീട്ടിലെത്തിയ പെൺകുട്ടി…
Read Moreപാർട്ടിയാണ് ക്യാപ്റ്റൻ, ഇവിടെ എല്ലാവരും സഖാക്കള്‍ ! പിണറായിയെ ഉന്നംവച്ച് തുറന്ന വിമർശനവുമായി പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്
കണ്ണൂർ: സിപിഎമ്മിലെ വ്യക്തിപൂജയ്ക്കെതിരേ തുറന്ന വിമർശനവുമായി പി. ജയരാജൻ രംഗത്ത്. പാർട്ടിയാണ് യഥാർഥ ക്യാപ്റ്റനെന്നും ഇവിടെ എല്ലാവരും സഖാക്കളാണെന്നും ജയരാജൻ മുഖ്യമന്ത്രി പിണറായി വിജയനെ ഉന്നംവച്ച് ഫേസ്ബുക്കിൽ കുറിച്ചു. പിണറായിക്ക് ക്യാപ്റ്റൻ വിശേഷണം നൽകിയതുമായി ബന്ധപ്പെട്ടാണ് ജയരാജന്റെ വിമർശനം. വ്യക്തികളല്ല, പാർട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പ്. ജനങ്ങൾ പലതരത്തിലും സ്നേഹം പ്രകടിപ്പിക്കും. എന്നാൽ കമ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു. നേരത്തേ, വ്യക്തിപൂജ വിവാദത്തെ തുടര്‍ന്ന് നടപടി നേരിട്ട നേതാവാണ് പി. ജയരാജൻ. ജയരാജനെ പുകഴ്ത്തി പാട്ടിറക്കിയതാണ് നടപടിക്ക് കാരണമായിരുന്നത്. പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് കമ്യൂണിസ്റ്റുകാർക്ക് ജനങ്ങൾക്കിടയിൽ വർദ്ധിച്ചു വരുന്ന ജനപ്രിയതയിൽ പലരും അസ്വസ്ഥരാണ്. ജനപക്ഷ രാഷ്ട്രീയവും ജനക്ഷേമ രാഷ്ട്രീയവും ഉയർത്തിപ്പിടിക്കുന്നവർ ഇടതുപക്ഷമാണ്. ജനങ്ങളോട് ചേർന്നു നിൽക്കുമ്പോൾ ,അവർ സ്നേഹഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. ചിലർ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ഫോട്ടോ വെച്ച്…
Read Moreഇനി രണ്ടാഴ്ചത്തെ വിശ്രമം! രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനം കാലിൽ കയറിയിറങ്ങി; ഡിവൈഎസ്പിക്ക് പരിക്ക്
വടകര: കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനം കാലിലൂടെ കയറിയിറങ്ങി വടകര ഡിവൈഎസ്പിക്ക് പരിക്കേറ്റു. ഡിവൈഎസ്പി മൂസ വള്ളിക്കാടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിവൈഎസ്പിയുടെ കാൽവിരലിന് പൊട്ടലുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയതിനാൽ രണ്ടാഴ്ചത്തെ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. കൊയിലാണ്ടിയിലെ യുഡിഎഫ് സ്ഥാനാർഥിക്കായി പ്രചരണത്തിനെത്തിയ രാഹുൽ പ്രസംഗത്തിന് ശേഷം മടങ്ങുന്നതിനിടെയാണ് അകമ്പടി വാഹനം ഡിവൈഎസ്പിയുടെ കാലിൽ കയറിയത്. ഉടൻ തന്നെ പോലീസ് വാഹനത്തിൽ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Read Moreഏപ്രിൽ ഫൂളാക്കാൻ തൂങ്ങിമരണത്തിന്റെ ലൈവ് ചിത്രീകരണം ;ബഡ്ഷീറ്റ് കഴുത്തിൽ മുറുകിയ പ്ലസ്ടു വിദ്യാർഥിക്ക് ദാരുണാന്ത്യം; സിദ്ധാർഥിന്റെ മരണത്തിൽ ഞെട്ടി തകഴി ഗ്രാമം
അമ്പലപ്പുഴ: സോഷ്യല്‍ മീഡിയയിലൂടെ തൂങ്ങിമരണം ലൈവായി ചിത്രീകരിക്കുന്നതിനിടെ ബെഡ്ഷീറ്റ് മുറുകി വിദ്യാര്‍ഥി മരിച്ചു. തകഴി കേളമംഗലം തട്ടാരുപറമ്പില്‍ അജയകുമാറിന്റെയും പ്രമീഷയുടേയും മകന് സിദ്ധാര്‍ഥ് (സിദ്ദു-17) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെ തലവടി കിളിരൂര്‍ വാടക വീട്ടിലാണ് സംഭവം. രാത്രി ഭക്ഷണത്തിന് ശേഷം മൊബൈല്‍ഫോണുമായി മുറിയില്‍ കയറിയ സിദ്ധാര്‍ഥിനെ ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് മാതാവ് മുറിയുടെ വാതില്‍ തുറന്ന് അകത്ത് കടന്നപ്പോഴാണ് ഫാനില്‍ തൂങ്ങിനില്ക്കുന്നത് ശ്രദ്ധയില്‍പെട്ടത്. അലര്‍ച്ചയോടെ പ്രമീള ബെഡ്ഷീറ്റ് അറുത്ത് സിദ്ധാര്‍ഥിനെ കട്ടിലില്‍ കിടത്തി. ഓടിക്കൂടിയ നാട്ടുകാര്‍ എടത്വാ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും, നാട്ടുകാരും ചേര്‍ന്ന് സിദ്ധാര്‍ഥിനെ എടത്വാ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവം നടന്ന മുറിയുടെ ജനാലയോട് ചേര്‍ന്ന് ലൈവ് ചിത്രീകരിക്കുന്ന മൊബൈല്‍ഫോണ്‍ കണ്ടെത്തി. ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ സഹപാഠികളെ കബളിപ്പിക്കാന്‍ ചിത്രീകരിച്ചതാവാമെന്നാണ് വീട്ടുകാരുടെ…
Read Moreവൈഗയുടെ മരണം: അച്ഛനായി ലുക്ക് ഔട്ട് നോട്ടീസ്; ഇയാള്‍ വാഹനം പൊളിച്ചുവിറ്റതായ സൂചന; ഉറപ്പിക്കാതെ പോലീസ് പറയുന്ന മറ്റുകാര്യങ്ങൾ ഇങ്ങനെ…
കൊച്ചി: മുട്ടാര്‍ പുഴയില്‍ ബാലികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അച്ഛനെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വെള്ളിയാഴ്ച രാത്രിയോടെയാണ് അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടത്. കുട്ടിയുടെ മൃതദേഹം ലഭിച്ച് രണ്ടാഴ്ചയാകാറായിട്ടും അച്ഛൻ സനു മോഹനെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണു പോലീസ് നടപടി. ഇയാള്‍ക്ക് പാസ്പോര്‍ട്ട് ഇല്ലാത്തതിനാല്‍ വിമാനത്താവളങ്ങള്‍ വഴി രക്ഷപ്പെടുക സാധ്യമല്ലെന്നും അതിനാല്‍ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടാകില്ലെന്നുമാണു പോലീസ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ രണ്ടാഴ്ചയായിട്ടും ഇയാളെ കണ്ടെത്താനാകാതായതോടെയാണു ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. പിന്നീട് തമിഴ്നാട്ടിലേക്കു കടന്നതായി വിവരം ലഭിച്ചതോടെ അന്വേഷണം തമിഴ്നാട്ടിലേക്കു വ്യാപിപ്പിച്ചിരുന്നു.കൃത്യമായ നിഗമനത്തിലെത്താന്‍ കഴിയാതെ കുഴഞ്ഞുമറിഞ്ഞ കേസില്‍ ഇയാളെ കിട്ടിയാല്‍ മാത്രമേ അന്വഷണ സംഘത്തിന് മുന്നോട്ട് പോകാനാകൂ. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ ഉള്‍പ്പടെ ആളുകള്‍ കൂടാന്‍ സാധ്യയുള്ള…
Read Moreനാദാപുരത്തെ ആ മരണം കൊലപാതകം! 2020 മെയ് മാസത്തിലെ വിദ്യാർഥിയുടെ മരണം വഴി ത്തിരിവിലേക്ക്; ക്രൂര പീഡനത്തിന്റെ ദൃശ്യങ്ങൾ പുറത്തു വരുന്നു; വീണ്ടും അന്വേഷണത്തിനൊരു ങ്ങി പോലീസ്
നാദാപുരം: വിദ്യാര്‍ഥി വീടിനകത്തു തൂങ്ങി മരിച്ച സംഭവം കൊലപാതകമെന്നു സൂചന. നരിക്കാട്ടേരി സ്വദേശി കറ്റാരത്ത് അസീസി (17) നെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് വീണ്ടും വഴിത്തിരിവിലെത്തിയിരിക്കുന്നത്. ജീവനൊടുക്കിയതാണെന്ന റിപ്പോർട്ടോടെ പോലീസ് അന്വേഷണം അവസാനിപ്പിച്ച സംഭവമായിരുന്നു അസീസിന്റെ മരണം. അസീസിനെ വീടിനകത്തുവച്ചു ഒരു യുവാവ് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യം പുറത്തുവന്നതോടെയാണ് ദുരൂഹത വീണ്ടുമുയർന്നിരിക്കുന്നത്. 2020 മെയ് 17നാണ് അസീസിനെ വീട്ടിനകത്തു ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അസീസിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ രണ്ടു ദിവസമായി പ്രചരിക്കുന്നുണ്ട്. അന്നേ സംശയം!അസീസിന്റെ മരണം കൊലപാതകമാണെന്ന് സംഭവ ദിവസം തന്നെ നാട്ടുകാരും മാതാവിന്റെ ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിരുന്നു.സംഭവത്തില്‍ നാദാപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു മൂന്നാം ദിവസം തന്നെ കേസ് ജില്ല ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും മറ്റ് സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തില്വിദ്യാര്ഥി തൂങ്ങി മരിച്ചതാണെന്ന…
Read Moreഎന്തോ കാര്യമായി “ചെന്നിത്തലയ്ക്ക് സംഭവിച്ചിട്ടുണ്ട്”; താൻ പറഞ്ഞ നുണ ബോംബുകളിൽ ഒന്നാണിത്; ചെന്നിത്തലയുടെ വാക്കുകൾക്ക് പരിഹാസവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കോർപ്പറേറ്റ് ഭീമൻ അദാനിയിൽനിന്നും സർക്കാർ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കരാറുണ്ടാക്കിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വസ്തുതാ വിരുദ്ധമായി കാര്യങ്ങൾ പറയുന്ന ചെന്നിത്തലയ്ക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.കേന്ദ്ര സർക്കാർ സ്ഥാപനവുമായാണ് കെഎസ്ഇബി കരാർ ഒപ്പിട്ടത്. എവിടെ നിന്നു വൈദ്യുതി വാങ്ങുന്നുവെന്ന് നോക്കേണ്ട കാര്യമില്ല. അദാനിയുമായി നേരിട്ട് കരാറില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കിയതാണ്. പുതിയ കരാർ ഉണ്ടെങ്കിൽ ചെന്നിത്തല രേഖകൾ പുറത്തുവിടണം. താൻ പറഞ്ഞ നുണ ബോംബുകളിൽ ഒന്നാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും മുഖ്യമന്ത്രി വിമർശനം നടത്തി. മോദി വർഗീയതയുടെ ഉപാസകനും വാഗ്ദാനലംഘനത്തിന്റെ അപ്പോസ്തലനുമാണ്. ഇത്തരക്കാരെ കേരളം പടിക്ക് പുറത്ത് നിർത്തും. ശബരിമലയിൽ ഒന്നും ചെയ്യാൻ സാധിക്കാത്തതിനാലാകും മോദി ശരണം വിളിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയകാലത്ത് തന്ന അരിക്ക് അണാ പൈ കണക്കുപറഞ്ഞ്…
Read Moreനാട് നന്നാകാൻ..! സംസ്ഥാനത്ത് കൊട്ടിക്കലാശത്തിന് അനുമതിയില്ല; രാത്രി ഏഴ് വരെ പ്രചാരണമാകാം; തിരുവനന്തപുരത്ത് കർശന നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് കൊട്ടിക്കലാശമില്ല. കോവിഡ് വ്യാപനം കണക്കിലെടുത്താണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കൊട്ടിക്കലാശം വിലക്കിയത്. പകരം ഞായറാഴ്ച രാത്രി ഏഴ് വരെ പ്രചാരണമാകാമെന്നും കമ്മീഷൻ അറിയിച്ചു. രാജ്യത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി. തിരുവനന്തപുരത്ത് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ മുതല്‍ തെരഞ്ഞെടുപ്പ് സമയം അവസാനിക്കുന്നതുവരെ യാതൊരുവിധത്തിലുള്ള ഉച്ചഭാഷിണികളോ അനൗൺസ്മെന്റുകളോ പാടില്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
Read More