തിരുവനന്തപുരം: കോർപ്പറേറ്റ് ഭീമൻ അദാനിയിൽനിന്നും സർക്കാർ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കരാറുണ്ടാക്കിയെന്ന അഴിമതി ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാനിയിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നിയമവിരുദ്ധമാണ്. സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെയും വൈദ്യുതി മന്ത്രിയുടെയും അറിവോടെയാണ് കരാർ കൊണ്ടുവന്നത്. സർക്കാരിനും ജനങ്ങൾക്കും മേൽ അധിക ഭാരം അടിച്ചേൽപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്നും ചെന്നിത്തല വിമർശിച്ചു. അദാനിയെ പരസ്യമായി എതിർക്കുകയും രഹസ്യമായി സഹായിക്കുകയുമാണ് മുഖ്യമന്ത്രി. മോദിക്കും പിണറായിക്കും ഇടയിലെ പാലമാണ് അദാനി. ജനങ്ങളുടെ പോക്കറ്റടിക്കാൻ അദാനിക്ക് പിണറായി വിജയൻ അവസരം ഒരുക്കി. ഇതിലൂടെ 1000 കോടിയുടെ ആനുകൂല്യമാണ് അദാനിക്ക് ലഭിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Read MoreCategory: Top News
രാത്രി ഏഴ് വരെ പ്രചാരണമാകാം! സംസ്ഥാനത്ത് കൊട്ടിക്കലാശത്തിന് അനുമതിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് കൊട്ടിക്കലാശമില്ല. കോവിഡ് വ്യാപനം കണക്കിലെടുത്താണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കൊട്ടിക്കലാശം വിലക്കിയത്. പകരം ഞായറാഴ്ച രാത്രി ഏഴ് വരെ പ്രചാരണമാകാമെന്നും കമ്മീഷൻ അറിയിച്ചു. രാജ്യത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി. തിരുവനന്തപുരത്ത് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ മുതല്‍ തെരഞ്ഞെടുപ്പ് സമയം അവസാനിക്കുന്നതുവരെ യാതൊരുവിധത്തിലുള്ള ഉച്ചഭാഷിണികളോ അനൗൺസ്മെന്റുകളോ പാടില്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
Read Moreറോബർട്ട് വാദ്രയ്ക്ക് കോവിഡ്! പ്രിയങ്ക മൂന്ന് സംസ്ഥാനങ്ങളിലെ പരിപാടികൾ റദ്ദാക്കി; ഡൽഹിയിലെ വീട്ടിൽ ഇരുവരും സ്വയം നിരീക്ഷണത്തിൽ
ന്യൂഡൽഹി: പ്രിയങ്ക ഗാന്ധി കോവിഡ് സ്വയം നിരീക്ഷണത്തിലായത് ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്. ഡൽഹിയിലെ വീട്ടിൽ ഇരുവരും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. കോവിഡ് ബാധിച്ച വിവരം ഫേസ്ബുക്കിലൂടെയാണ് വാദ്ര അറിയിച്ചത്. ക്വാറന്റൈനിൽ പ്രവേശിച്ചതോടെ കേരളം, തമിഴ്നാട്, ആസാം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ പ്രിയങ്ക റദ്ദാക്കി. പരിശോധനയിൽ പ്രിയങ്കയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും വാദ്ര എഫ്ബി പോസ്റ്റിൽ പറഞ്ഞു. ശനിയാഴ്ച പ്രചാരണത്തിനായി വീണ്ടും കേരളത്തിലെത്തുമെന്നായിരുന്നു പ്രിയങ്ക നേരത്തെ അറിയിച്ചിരുന്നത്. നേമത്ത് പ്രചാരണത്തിന് എത്താത്തതിൽ കെ. മുരളീധരൻ അതൃപ്തി അറിയിച്ചതിനു പിന്നാലെയാണ് വീണ്ടും പ്രചാരണത്തിനായി എത്താമെന്ന ഉറപ്പു ലഭിച്ചത്. കഴിഞ്ഞ ദിവസം കേരളത്തിൽ തെരഞ്ഞെ ടുപ്പു പര്യടനത്തിന് എത്തിയ പ്രിയങ്കാ ഗാന്ധി ആലപ്പുഴയിലും കൊല്ലത്തും റോഡ്ഷോകൾ നടത്തിയിരുന്നു.
Read Moreകാറ്റിൽനിന്നും ഊറ്റും, 8850 കോടിയുടെ അഴിമതി! സംസ്ഥാന സർക്കാരിനെതിരെ പുതിയ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ പുതിയ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോർപ്പറേറ്റ് ഭീമൻ അദാനിയിൽനിന്നും കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കരാറുണ്ടാക്കി കോടിക്കണക്കിന് രൂപയുടെ അഴിമതിക്കാണ് കേന്ദ്രത്തിന്റെ ഒത്താശയോടെ സംസ്ഥാന സർക്കാർ കളമൊരുക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. അദാനിക്ക് 1000 കോടിയോളം രൂപ അധികലാഭം ഉണ്ടാക്കുന്ന 8850 കോടി രൂപയുടെ ദീർഘകാല കരാറിലാണ് സംസ്ഥാന വൈദ്യുതി ബോർഡ് ഏർപ്പെടുന്നത്. 25 വർഷത്തേക്കുള്ള ദീർഘകാല കരാറാണിത്. അഞ്ച് ശതമാനം വൈദ്യുതി പാരമ്പര്യേതര ഊർജ്ജ സ്രോതസുകളിൽനിന്നും വാങ്ങണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിന്റെ മറവിലാണ് വൈദ്യുതികൊള്ള നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കാറ്റിൽനിന്നുള്ള വൈദ്യുതിക്ക് ഒരു യൂണിറ്റിന് രണ്ട് രൂപ മാത്രമായിരിക്കെ അദാനിയിൽനിന്നും സംസ്ഥാനം യൂണിറ്റിന് 2.82 രൂപയ്ക്കാണ് വാങ്ങുന്നത്. ഇതിലൂടെ 1000 കോടി രൂപയുടെ അധിക ലാഭമാണ് അദാനിക്ക് ലഭിക്കുന്നത്. ഒരു രൂപയ്ക്ക് ജലവൈദ്യുതി ലഭിക്കുമ്പോഴാണ് കേരളം അദാനിയുടെ…
Read Moreതങ്ങൾക്ക് അപമാനകരമായി പോയി; ചെന്നിത്തലയുടെ ഇരട്ട വോട്ട് പട്ടികയിൽ “ഇരട്ടകളും’; നിയമനടപടി സ്വീകരിക്കാൻ നീക്കം
പാലക്കാട്: കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെ നാലു ലക്ഷത്തി മുപ്പത്തിനാലായിരം ഇരട്ടവോട്ടർമാരുടെ പട്ടിക പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബുധനാഴ്ച പുറത്തുവിട്ടിരുന്നു. എന്നാൽ പ്രതിപക്ഷ പുറത്തുവിട്ട പട്ടികയിൽ പിശകുണ്ടെന്ന് പരാതി. വെബ്സൈറ്റിലൂടെ യുഡിഎഫ് പുറത്തുവിട്ട പട്ടികയിൽ ഇരട്ട സഹോദരങ്ങളുടെ പേരുകളും ഇടംപിടിച്ചു. ഒറ്റപ്പാലം മണ്ഡലത്തിലെ 135-ാം നമ്പർ ബൂത്തിലെ തോട്ടക്കര തേക്കിൻകാട്ട് വീട്ടിലെ ഇരട്ട സഹോദരങ്ങളായ അരുണും വരുണുമാണ് പട്ടികയിൽ ഇടംനേടിയത്. പ്രതിപക്ഷ നേതാവിന്റെ നടപടി തങ്ങൾക്ക് അപമാനകരമായി പോയെന്ന് സഹോദരന്മാരിൽ ഒരാളായ അരുൺ പ്രതികരിച്ചു. മാനഹാനിയുണ്ടായെന്നും വ്യക്തിപരമായ അധിക്ഷേപമുണ്ടായി. പ്രതിപക്ഷ നേതാവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകുമെന്നും അരുൺ പറഞ്ഞു. വെബ്സൈറ്റ് വഴി പുറത്തുവിട്ട പേരുകളില്‍ ഭൂരിഭാഗവും ഇരട്ട സഹോദരന്മാരോ സഹോദരിമാരോ ആണെന്നും സിപിഎം എംപി എളമരം കരീം ആരോപിച്ചിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കരീം ആരോപണം ഉന്നയിച്ചത്. നാല് ലക്ഷത്തിലധികം ഇരട്ട വോട്ടുകള്‍…
Read Moreഎന്നാലും എന്റെ ഇന്നച്ചോ…ഇത് കുറച്ചു കടന്ന കൈയ്യായിപ്പോയി ! കേരളത്തില്‍ തുടര്‍ഭരണം വരുന്നതില്‍ ഒട്ടും താല്പര്യമില്ലെന്ന് ഇന്നസെന്റ് ;കാരണമായി താരം പറയുന്നതിങ്ങനെ…
കേരളത്തില്‍ തുടര്‍ഭരണം വരുന്നതില്‍ തനിക്ക് അത്ര താല്പര്യമില്ലെന്ന് നടനും മുന്‍ എംപിയുമായ ഇന്നസെന്റ്. കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മുകേഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിയും തുടര്‍ഭരണം ഉണ്ടായാല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഈ ഭൂമുഖത്ത് നിന്നും തന്നെ അപ്രത്യക്ഷമാകും അതുകൊണ്ടാണ് തുടര്‍ഭരണത്തില്‍ താത്പര്യമില്ലാത്തതെന്നും ഇന്നസെന്റ് പറഞ്ഞു. ‘ഇപ്പോള്‍ ഏത് സ്ഥലത്താണ് ഇവര്‍ ഉള്ളത്. എന്തുകൊണ്ട് കേന്ദ്രത്തില്‍ നിന്നും പലരും ഇവിടേക്ക് വരുന്നു, അവിടെയൊന്നും ഇല്ല ഈ സാധനം. പലയിടത്തും അവസാനിച്ചു. ഇത്രയധികം വര്‍ഷങ്ങള്‍ കോണ്‍ഗ്രസ് ഭരിച്ചിട്ടും എന്താണ് അവര്‍ക്ക് ചെയ്യാന്‍ സാധിച്ചത്. മുഖ്യമന്ത്രി രാജിവെക്കണം, മുഖ്യമന്ത്രി രാജിവെക്കണം, ഇതുമാത്രമാണ് അവര്‍ക്ക് പറയുവാനുള്ളത്. ഇത് കുറേ തവണ കേട്ടപ്പോള്‍ എനിക്കും തോന്നി, എന്നാല്‍ ഒന്നു രാജിവെച്ചു കൂടെ. എത്ര തവണയായി അയാള്‍ പറയുകയാണ്.’-ഇന്നസെന്റ് പറഞ്ഞു. ‘എനിക്ക് പപ്പടം വേണം, പപ്പടം വേണം എന്നു പറഞ്ഞ് കുട്ടി കരഞ്ഞാല്‍…
Read Moreഇനിയും ഹാജരായില്ലെങ്കില്‍ വിനോദിനിയും എസ്ആര്‍കെയും ശരിക്കും ആപ്പിലാകും ! ഇരുവരെയും അറസ്റ്റ് ചെയ്യാനുള്ള വാറന്റിനായി കോടതിയെ സമീപിക്കാനൊരുങ്ങി കസ്റ്റംസ്…
സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക നീക്കങ്ങളുമായി കസ്റ്റംസ്. കേസില്‍ ഇനിയും ഹാജരായില്ലെങ്കില്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്കും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനുമെതിരേ അറസ്റ്റ് വാറന്റിന് കസ്റ്റംസ് കോടതിയെ സമീപിക്കും. മൂന്നു വട്ടമാണ് വിനോദിനിക്ക് നോട്ടീസ് നല്‍കിയത്. ശ്രീരാമകൃഷ്ണനോട് ഏപ്രില്‍ 8ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബോധപൂര്‍വം അന്വേഷണ ഏജന്‍സിയോട് സഹകരിക്കാതിരുന്നാല്‍ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസ് ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരമുണ്ട്. കേസില്‍ പ്രതികള്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. രണ്ടു തവണ അസൗകര്യം അറിയിച്ചു. മാര്‍ച്ച് 23ന് ഹാജരാകാനുള്ള മൂന്നാം നോട്ടീസിലും ഹാജരായിട്ടില്ല. ഈ സാഹചര്യത്തില്‍ കസ്റ്റംസ് കോടതിയെ സമീപിച്ച് വാറന്റ് വാങ്ങി അറസ്റ്റ് ചെയ്യും. വരുന്ന നാലു ദിവസങ്ങളില്‍ കോടതി അവധിയാണ്. അതിനു ശേഷമാകും വാറന്റിനുള്ള ശ്രമം. ശ്രീരാമകൃഷ്ണന്, ഡോളര്‍ കടത്തിലെ പ്രതിയെന്നാണ് സംശയം. പ്രതികളായ സ്വപ്ന സുരേഷ്, സരിത് പി.എസ് എന്നിവരുടെ മൊഴികളില്‍ സ്പീക്കറുടെ…
Read Moreതേങ്ങ ഉടയ്ക്കു സ്വാമീ..! ഇനി 5 ദിവസം മാത്രം; ആകാംക്ഷയുടെ മുൾമുനയിൽ ബോംബ്; രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ബോംബിന്റെ സൂചനകൾ ഇങ്ങനെ…
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് 5 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂട് ഉച്ചസ്ഥായിയിൽ എത്തിയതോടെ കേരളം കാത്തിരിക്കുന്നത് ആ ബോംബിനെ. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞ ബോംബിനെയാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്. അന്തരീക്ഷത്തിൽ ഇരുവരും ഇതേപ്പറ്റി പറഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും ബോംബ് ഇതുവരെ പൊട്ടിയില്ല. പല ഊഹാപോഹങ്ങളും അന്തരീക്ഷത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ, കൃത്യമായ ഒരു സൂചനയും ഭരണപക്ഷത്തിന്റെ ഭാഗത്തുനിന്നോ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നോ ഇതുവരെ ഉണ്ടായിട്ടില്ല. സ്വർണക്കടത്തും ഡോളർ കടത്തുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആകും ബോംബ് എന്നാണ് ചില സൂചനകൾ. ഡോളർ കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഈ മാസം എട്ടിന് ചോദ്യം ചെയ്യലിനായി സ്പീക്കർ പി.ശ്രീരാമകൃഷ്ണനോടു ഹാജരാകണമെന്നാവശ്യപ്പെട്ടു നോട്ടീസ് നൽകിയിട്ടുണ്ട്. ഇതുമായിട്ട് ബന്ധപ്പെട്ട എന്തെങ്കിലുമാണോ ബോംബിനു പിന്നിലെന്നും കഥകൾ പ്രചരിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസ്…
Read Moreഅരിത ബാബുവിന്റെ വീടിനു നേരേ ആക്രമണം നടത്തിയത് ഇടത് സൈബർ പോരാളി! ആക്രമണം നടത്തിയത് വീടും പരിസരവും ഫേസ്ബുക്കിൽ ലൈവിൽ കാണിച്ച ശേഷം
കായംകുളം: ഫേസ്ബുക്കിൽ ലൈവിട്ട ശേഷം കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിന്റെ വീടിനു നേരേ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തക നായ ബാനർജി സലീമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വീടും പരിസരവും ഫേസ്ബുക്കിൽ ലൈവിൽ കാണിച്ച ശേഷമാണ് പിറകു വശത്തെ മൂന്ന് ജനാലകളുടെ ചില്ല് അടിച്ചു തകർത്തത്. ബുധനാഴ്ച വൈകുന്നേരം നാലോടെയായിരുന്നു സംഭവം. യുഡിഎഫ് കായംകുളത്ത് സംഘടിപ്പിച്ച അരിതാരവം പരിപാടിയിൽ പങ്കെടുക്കാൻ വീട്ടുകാർ പോയതിനാൽ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഇടത് സൈബർ പോരാളിയാണ് അക്രമിയെന്നും സംഭവത്തിനുപിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച അരിതയുടെ വീട്ടിൽ പ്രിയങ്കഗാന്ധി വന്നിരുന്നു. അരിതയോടൊപ്പം റോഡ് ഷോയിലും പ്രിയങ്ക പങ്കെടുത്തിരുന്നു. അരിതയുടെ ജനപിന്തുണയിൽ വിറളിപൂണ്ടവരാണ് അക്രമത്തിനു പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അരിത ബാബുവിന്റെ വീടാക്രമിച്ചതിലൂടെ സിപിഎം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം വ്യക്തമായിരിക്കുകയാണെന്നു കെ സി വേണുഗോപാൽ എം പി പറഞ്ഞു. ഇല്ലായ്മകളോട് പടവെട്ടി…
Read Moreകേവലം ഒന്നര മാസത്തെ സൗഹൃദം ഇവർ തമ്മിലുളളു..! ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് ദമ്പതികളുടെ തന്ത്രം; വിവേകിനെ കുടുക്കിയത് വ്യാജ അക്കൗണ്ട് വഴി
ചെങ്ങന്നൂർ: ഫേസ്ബുക്കിലെ സൗഹൃദം മുതലെടുത്ത് യുവാവിനെ ലഹരിപാനീയം നൽകി മയക്കി സ്വർണാഭരണങ്ങളും പണവും അപഹരിച്ച കേസിലെ ദന്പതികളെ കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങി ഇവരെ തമിഴ്നാട്ടിലെ നാഗർകോവിലിൽ എത്തിച്ച് തെളിവെടുപ്പു നടത്തി. ദന്പതികൾ കവർച്ച ചെയ്ത സ്വർണം കണ്ടെടുത്തു. നാഗർകോവിലുള്ള ആർ.ജെ ജൂവലറിയിലാണ് അഞ്ചര പവന്റെ സ്വർണാഭരണം വിറ്റത്. 1,70,000 രൂപയാണ് ലഭിച്ചത്. ആ തുക കാനറാ ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്തു.1,60,000രൂപ ഇവരുടെ അക്കൗണ്ടിൽ അവശേഷിക്കുന്നുണ്ട്. ബാക്കി പണം വസ്ത്രങ്ങൾക്കും സുഖഭോഗവസ്തുക്കൾ വാങ്ങുന്നതിനും ചിലവഴിച്ചു. ഉറക്കഗുളിക കൊടുത്താണ് രാഹുലിനെ മയക്കിയത്. ഇത് നാഗർകോവിലിലുള്ള മെഡിക്കൽ സ്റ്റോറിൽ നിന്നുമാണ് വാങ്ങിയത്. അവിടെയും ദന്പതികളെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. കന്യാകുമാരി ജില്ലയിലെ വിവേകാനന്ദപുരത്തെ അഞ്ച് ഗ്രാമം എന്ന സ്ഥലത്താണ് ഇവർ വാടകയ്ക്ക് താമസിച്ചു വന്നത്. പ്രതികളെ തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കി. ഓച്ചിറ, പാലാരിവട്ടം തുടങ്ങിയ സ്ഥലങ്ങളിലെ സമാനമായ കേസിൽ അതത്…
Read More