കൊച്ചി: സിനിമാ രംഗങ്ങളെപ്പോലും വെല്ലുന്ന രീതിയിലാണ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ നക്സല്‍ സ്വാധീന മേഖലയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ തലവന്‍ മകവാരപാളയം സീതണ്ണ അഗ്രഹാരത്തില്‍ പല്ലശ്രീനിവാസ റാവു (26) വിനെ എറണാകുളം റൂറല്‍ പോലീസ് അതിസാഹസികമായി പിടികൂടിയത്. മകവാര പാളയത്തില്‍ ടാക്സി ഓടിക്കുന്ന ഇയാള്‍ക്ക് ആദിവാസി മേഖലയുമായി അടുത്തബന്ധമുണ്ട്. ഇയാളെ പിടികൂടാനായി പോലീസ് മൂന്നു ദിവസമായി സ്ഥലത്ത് ക്യാമ്പ് ചെയ്ത് കാത്തിരിക്കുകയായിരുന്നു. പോലീസ് സംഘത്തില്‍ ഒരാള്‍ കഞ്ചാവ് വാങ്ങാനെന്നു പറഞ്ഞ് ശ്രീനിവാസ റാവുവിനെ സമീപിച്ചു. വിലപറഞ്ഞ് സാമ്പിളുമായെത്തുമ്പോഴേക്കും പന്തികേട് മനസിലായ റാവു ഓടി രക്ഷപെടാന്‍ ശ്രമിച്ചു. ഇത് മുന്നില്‍ കണ്ട് നേരത്തെ തന്നെ നാല് വശത്തും പോലീസ് ഉദ്യോഗസ്ഥരെ നിര്‍ത്തിയിരുന്നു. ഓടാന്‍ ശ്രമിച്ച റാവുവിനെ സിനിമ സ്റ്റൈലില്‍ പൂട്ടിയാണ് അഴിക്കുള്ളിലാക്കിയത്. റാവു ചെറിയ മീനല്ല! സാമ്പിള്‍ കാണിച്ച് വില പറഞ്ഞ് ഉറപ്പിച്ച ശേഷം ഹൈവേയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന…
Read MoreCategory: Top News
തമിഴ്നാട്ടിൽ പ്രതിപക്ഷ നേതാക്കളുടെ വസതികളിൽ റെയ്ഡ്! കമൽഹാസന്റെ വിശ്വസ്തന്റെ വീട്ടിൽ നിന്നു പിടിച്ചെടുത്തത് എട്ടു കോടിയിലേറെ രൂപ
ചെന്നൈ: തമിഴ്നാട്ടിലെ പ്രതിപക്ഷ നേതാക്കളുടെ വസതികളിലടക്കം ആദായനികുതി വകുപ്പിന്റെ റെയ്ഡ്. കമൽഹാസന്റെ വിശ്വസ്തനും മക്കൾ നീതി മയ്യം ട്രഷററുമായ ചന്ദ്രശേഖരന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡിൽ എട്ടു കോടിയിലേറെ രൂപ പിടിച്ചെടുത്തു. തിരുപ്പൂർ, മധുര എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. മധുരയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ളയിംഗ് സ്ക്വാഡും പരിശോധനകൾ നടത്തി. ഇതിൽ വോട്ടർമാർക്ക് നൽകാനായി ശേഖരിച്ചുവച്ച സമ്മാനങ്ങൾ പിടിച്ചെടുത്തു. 300 വീതം കംപ്യൂട്ടറുകൾ, സാരികൾ എന്നിവയും മറ്റു സമ്മാനപ്പൊതികളുമാണ് പിടിച്ചെടുത്തത്. അണ്ണാ ഡിഎംകെ സ്ഥാനാർഥി ആർ.ബി. ഉദയകുമാറിന്റെ ചിത്രം ഈ സമ്മാനപ്പൊതികളിൽ ഉണ്ടായിരുന്നു.
Read Moreമുഖ്യമന്ത്രിയോ? ഞാനോ? ലക്ഷ്യം, തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ വിജയിപ്പിക്കുകയെന്നതുമാത്രം; കെ.സി. വേണുഗോപാൽ പ്രതികരിക്കുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക സേരയിൽ താൽപ്പര്യമില്ലെന്നും തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ വിജയിപ്പിക്കുകയെന്നതുമാത്രമാണ് തന്റെ ലക്ഷ്യമെന്നുംഎഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഈ രീതിയിൽ തലമുറമാറ്റം സാധ്യമാക്കിയ ഒരു സ്ഥാനാർഥിപ്പട്ടിക തന്റെ ഓർമയില്ലെന്നും കേരളത്തിലെ നേതാക്കൻമാരുടെ യോജിച്ച പ്രവർത്തനത്തിൽ ഉയർന്നു വന്ന ലിസ്റ്റാണ് കേന്ദ്ര നേതൃത്വത്തിന് മുന്നിലെത്തിയതെന്നും കെ.സി. വേണുഗോപാൽ ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സ്ഥാനാർഥി നിർണത്തിൽ യാതൊരു കാർക്കശ്യവും താൻ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വട്ടിയൂർക്കാവിൽ സമരാവേശവും യുവത്വവുമുള്ള ഒരു സ്ഥാനാർഥിയെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്. വർഷങ്ങളായി കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പുകളുണ്ട്. എന്നാൽ ഇത്തവണ ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ ഒത്തൊരുമയോടെ മുന്നോട്ടു പോവുകയാണ്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ കോൺഗ്രസിന് സ്വന്തമായ രീതിയുണ്ട്. നേരത്തെ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്ന രീതി കോൺഗ്രസിനില്ല. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വൻഭൂരിപക്ഷത്തിൽ ജയിക്കും. പിന്നീട് അഭിപ്രായ ഐക്യത്തോടെ മുഖ്യമന്ത്രിയെ തീരുമാനിക്കും- കെ.സി. വേണു ഗോപാൽ…
Read Moreതുടര്‍ഭരണം ലഭിക്കില്ലെന്ന് ഉറപ്പില്ലാത്തതിനാലാണ് ‘ഉറപ്പാണ് എല്‍ഡി എഫ്’ എന്ന മുദ്രാവാക്യവുമായി പിണറായിയും എല്‍ഡിഎഫും ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് എന്‍.കെ പ്രേമചന്ദ്രന്
കൊട്ടാരക്കര: സംസ്ഥാനത്ത് തുടര്‍ഭരണം ലഭിക്കില്ലെന്ന് ഉറപ്പില്ലാത്തതിനാലാണ് ഉറപ്പാണ് എല്‍ഡി എഫ് എന്ന മുദ്രാവാക്യവുമായി പിണറായി വിജയനും എല്‍ഡിഎഫും ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് എന്‍.കെ പ്രേമചന്ദ്രന് എംപി പറഞ്ഞു. ഐശ്വര്യകേരളത്തിനും സദ്ഭരണത്തിനും യുഡിഎഫ് വരണമെന്നാണ് ജനങ്ങളാഗ്രഹിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ആർ.രശ്മിമിയുടെ തെരഞ്ഞെടുപ്പു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകുകയായിരുന്നു അദ്ദേഹം. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഇടതു സര്‍ക്കാരിനെ ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ തൂത്തെറിയുമെന്നും 100ലധികം സീറ്റോടെ യുഡിഎഫിന്റെ ഭരണം കേരളത്തിലുണ്ടാകുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു. ട്ടാരക്കരയെ വികസന മുരടിപ്പില്‍ നിന്ന് രക്ഷിക്കാന്‍ യുഡിഎഫിനേ കഴിയുവെന്നും കൊട്ടാരക്കരയില്‍ രശ്മിയുടെ വിജയം സുനിശ്ചിതമാണെന്നും യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് ബേബി പടിഞ്ഞാറ്റിന്‍കര അധ്യക്ഷനായിരുന്നു. കണ്‍വീനര്‍ മണിമോഹനന്‍ നായര്‍, ബ്ലോക്ക് പ്രസിഡന്റ് ഒ.രാജന്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ.സി.രാജന്, എഴുകോണ്‍ നാരായണന്, കെ.ശശിധരന്, പി.രാജേന്ദ്രപ്രസാദ്, നടുക്കുന്നില്‍ വിജയന്, വാക്കനാട്…
Read Moreകൊടുംചൂടില്‍ ചുട്ടുപൊള്ളി കേരളം ! മാര്‍ച്ചിലെ അസാധാരണ ചൂടിന്റെ കാരണമായി കാലാവസ്ഥാ കേന്ദ്രം പറയുന്നത്…
വേനല്‍ചൂടില്‍ കേരളം ചുട്ടുപൊള്ളുകയാണ്. മാര്‍ച്ചില്‍ സാധാരണ ഉള്ളതിനേക്കാള്‍ ഉയര്‍ന്ന ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ഇപ്പോള്‍ ഈ ചൂടാണെങ്കില്‍ ഏപ്രില്‍,മെയ് മാസങ്ങളില്‍ എന്താവും അവസ്ഥയെന്ന ആശങ്കയിലാണ് ജനങ്ങള്‍. താപനിലയുടെ കാര്യത്തില്‍ കോട്ടയവും പത്തനംതിട്ടയുമാണ് റെക്കോര്‍ഡിട്ട് മുന്നേറുന്നത്. ലഭിക്കേണ്ടതില്‍ കൂടുതല്‍ മഴ ഇപ്പോള്‍ ലഭിക്കുന്നുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. അ സമയത്തെ തന്നെയാണ് ചൂട് ക്രമാതീതമായി ഉയരുന്നതെന്നതാണ് വിരോധാഭാസം. ഈയാഴ്ച അവസാനത്തോടെ വേനല്‍ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. അങ്ങനെയെങ്കില്‍ കടുത്ത വേനലും ജലക്ഷാമവും ഇക്കുറി ഉണ്ടാവില്ലെന്നും പ്രത്യാശിക്കാം. കിഴക്കന്‍ വനമേഖലയില്‍ കാട്ടുതീ ഭീഷണിയും ഒഴിവായേക്കുമെന്നാണ് പ്രതീക്ഷ. എങ്കിലും നിലവിലെ ചൂടിന് കാലാവസ്ഥ നിരീക്ഷകര്‍ നിരത്തുന്ന കാരണങ്ങള്‍ അനവധിയാണ്. സൂര്യന്റെ ഉത്തരയാന യാത്രയാണ് ഇതിന് പ്രധാനകാരണമായി പറയപ്പെടുന്നത്.സൂര്യന്റെ ഉത്തരായനത്തിലേക്കുള്ള വരവാണ് ചൂട് കൂടാന്‍ പ്രധാന കാരണം. ഏകദേശം മാര്‍ച്ച് 22 നാണ് സൂര്യന് ഭൂമധ്യരേഖയ്ക്കു മുകളിലെത്തുന്നത്. അവിടെ…
Read Moreഞങ്ങള്‍ പറഞ്ഞതു ശരിയായി..! ‘ശബരിമല’യും ബിജെപി-സിപിഎം ഡീലും എടുത്തുവീശി യുഡിഎഫ്
സാബു ജോണ്‍ തിരുവനന്തപുരം: രണ്ടു ദേശീയ നേതാക്കളുടെ പ്രസ്താവനകൾ തെരഞ്ഞെടുപ്പ് ആയുധമാക്കാൻ യുഡിഎഫ്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയിലൂടെ ശബരിമല വിഷയവും ആർഎസ്എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കറിന്റെ ആരോപണത്തിലൂടെ ബിജെപി – സിപിഎം ധാരണ എന്ന ആരോപണവും സജീവമാക്കാനാണ് നീക്കം. സിപിഎം- ബിജെപി ധാരണ എന്നു യുഡിഎഫും യുഡിഎഫ് – ബിജെപി ധാരണ എന്ന് എൽഡിഎഫും യുഡിഎഫ് – എൽഡിഎഫ് ഒത്തുകളി എന്ന് ബിജെപിയും പരസ്പരം ആരോപിച്ചു കൊണ്ടിരിക്കുന്ന സമയമാണിത്. അതിനിടെ ബിജെപിയിൽ ഉന്നത സ്ഥാനത്തുള്ള നേതാവു തന്നെ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്ന തരത്തിലുള്ള പരാമർശം നടത്തിയതോടെ യുഡിഎഫ് അത് ഏറ്റെടുത്തു. യുഡിഎഫും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന് എല്ലാ തെരഞ്ഞെടുപ്പു കാലത്തും ഇടതുപക്ഷം ആരോപിക്കാറുണ്ട്. അതു കുറെയൊക്കെ വിശ്വാസ്യത നേടുകയും ചെയ്യാറുണ്ട്. ആ ധാരണ മാറ്റിയെടുക്കാനാണു കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ്…
Read Moreവാക്സിന് വിറ്റഴിക്കാന്‍ കുരുട്ടുബുദ്ധിയുമായി ചൈന കളത്തില്‍ ! ചൈനീസ് വാക്സിന് സ്വീകരിച്ചാല്‍ മാത്രം ചൈനയിലേക്ക് ‘എന്‍ട്രി’
ലോകരാജ്യങ്ങള്‍ക്കു മേല്‍ പുതിയ സമ്മര്‍ദ്ദ തന്ത്രവുമായി ചൈന. ഇപ്പോഴും ലോകരാജ്യങ്ങള്‍ സംശയത്തോടെ മാത്രം നോക്കിക്കാണുന്ന ചൈനീസ് വാക്സിന് കുത്തിവച്ചാല്‍ മാത്രമേ ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികള്‍ക്ക് ചൈനയിലേക്ക് വീസ അനുവദിക്കൂ എന്നാണ് ചൈനീസ് സര്‍ക്കാരിന്റെ നിലപാട്. ജോലിക്കും പഠനത്തിനുമായി ചൈനയിലേക്കു പോകുന്ന മറ്റു രാജ്യക്കാര്‍ ഇനി ചൈനീസ് വാക്സീന് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടി വരും. മറ്റു രാജ്യങ്ങളുടെ വാക്സീനുകളൊന്നും ചൈന അംഗീകരിക്കുന്നില്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് മുതല്‍ വിദേശികള്‍ക്ക് ചൈന വീസ അനുവദിക്കുന്നില്ല. ഇപ്പോള്‍ ചൈനയില്‍ കോവിഡ് നിയന്ത്രണ വിധേയമാണ്. വീസ നടപടികള്‍ വേഗത്തിലാക്കുമെന്നും ചൈനീസ് വാക്സീന് സ്വീകരിക്കുന്നവര്‍ക്കു മാത്രമായിരിക്കും ചൈനയിലേക്കു പ്രവേശനമെന്നും ചൈനീസ് എംബസികള്‍ ഇന്ത്യ, അമേരിക്ക, പാക്കിസ്ഥാന് എന്നിവയടക്കം 20 ഓളം രാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ചൈനീസ് വാക്സിന് ലഭ്യമല്ലെന്നുള്ളതാണ് ഇന്ത്യക്കാരെ കുഴയ്ക്കുന്നത്. ചൈനീസ് വാക്സിന് വിതരണം ചെയ്യാന്‍ ഇന്ത്യന്‍…
Read Moreപറയാതെ വയ്യ…എ ഗ്രൂപ്പ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചത് ഉമ്മന്‍ ചാണ്ടിയുടെ മകൻ; കോൺഗ്രസിൽ നിന്ന് പുറത്തിറങ്ങി പി.സി ചാക്കോ ഒരോന്നായി വിളിച്ചു പറയുന്നു…
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചത് ഉമ്മന്‍ ചാണ്ടിയുടെ മകനാണെന്ന് കോണ്‍ഗ്രസ് മുൻ നേതാവ് പി.സി ചാക്കോ. ന്യൂ ഇന്ത്യന്‍ എക്സ്പ്രസുമായുള്ള അഭിമുഖത്തിലാണ് ചാക്കോ ചാണ്ടി ഉമ്മനെതിരെ ആരോപണം ഉന്നയിച്ചത്. സ്ഥാനാര്‍ഥി പട്ടികയ്ക്ക് എതിരെ പലയിടത്തും ഉണ്ടായിട്ടുള്ള പ്രതിഷേധം താന്‍ നേരത്തെ ഉയര്‍ത്തിയ വിമര്‍ശനം ശരിവയ്ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പാര്‍ട്ടിയുടെ ദുരവസ്ഥയ്ക്കു കാരണം ഉമ്മന്‍ ചാണ്ടിയാണ്. രാജ്യസഭാ സീറ്റുകള്‍ ഘടകകക്ഷികള്‍ക്കു സംഭാവന ചെയ്തപ്പോള്‍ അന്നുതന്നെ പാർട്ടി ഫോറങ്ങളില്‍ താന്‍ എതിര്‍പ്പ് അറിയിച്ചിരുന്നതാണ്. കോണ്‍ഗ്രസ് സംസ്കാരമുള്ള പാര്‍ട്ടിയില്‍ ചേരണമെന്നുള്ളതുകൊണ്ടാണ് എന്‍സിപിയില്‍ എത്തിയതെന്നും ചാക്കോ പറഞ്ഞു.
Read Moreഉറപ്പാണ് കള്ളവോട്ട് ! ഒരാള്‍ക്ക് അഞ്ചു വോട്ടുകള്‍ വരെ ചെയ്യാം; കള്ളവോട്ടര്‍മാരുടെ വിവരങ്ങള്‍ തെളിവ് സഹിതം പുറത്തുവിട്ട് രമേശ് ചെന്നിത്തല…
നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ വ്യാപകമായി കള്ളവോട്ടര്‍മാരെ ചേര്‍ത്തുവെന്ന് ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതു തെളിയിക്കാന്‍ എട്ടു നിയമസഭാ മണ്ഡലങ്ങളിലെ കണക്കുകള്‍ ഏതാനും തെളിവുകള്‍ സഹിതം അദ്ദേഹം പുറത്തുവിട്ടു. വോട്ടര്‍ പട്ടികയില്‍ ഒരേ മണ്ഡലത്തില്‍ തന്നെ ഒരേ വ്യക്തിയെ നാലും അഞ്ചും തവണ പേരു ചേര്‍ത്തതായും ഒരേ വ്യക്തിക്ക് ഒരേ മണ്ഡലത്തില്‍ തന്നെ പല വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയതായും ചെന്നിത്തല ആരോപിക്കുന്നു. കാസര്‍ഗോഡ് ജില്ലയിലെ ഉദുമ മണ്ഡലത്തില്‍ കുമാരി എന്ന 61 വയസ്സുകാരിയുടെ പേര് അഞ്ചിടത്ത് ഒരേ ഫോട്ടോയും പേരും വിലാസവുമായി പട്ടികയിലുണ്ട്. ഇവര്‍ക്ക് അഞ്ച് വോട്ടര്‍ കാര്‍ഡുകളും വിതരണം ചെയ്തതായി കാണുന്നു. ഇതേ രീതിയില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ 4506, കൊല്ലം മണ്ഡലത്തില്‍ 2534, തൃക്കരിപ്പൂര്‍ 1436, കൊയിലാണ്ടിയില്‍ 4611, നാദാപുരത്ത് 6171, കൂത്തുപറമ്പില്‍ 3525, അമ്പലപ്പുഴയില്‍ 4750 എന്നിങ്ങനെയാണ് ഇതേവരെ കണ്ടെത്തിയ കള്ള…
Read Moreരാമിയ ചെറിയ പുള്ളിയല്ല! സമാനമായ കേസുകള്‍ ഇവര്‍ക്കെതിരെ ഉണ്ടായിട്ടുണ്ടോ? യുവതിയെ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി പോലീസ്
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ഹാഷിഷ് കടത്താൻ ശ്രമിച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത യുവതിയെ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി പോലീസ്. ബഹ്റിനിലേക്ക് പോകാനായി വിമനത്താവളത്തിലെത്തിയ തൃശൂര്‍ വെങ്ങിണിശേരി താഴേക്കാട്ടില്‍ വീട്ടില്‍ രാമിയ (33) ആണ് ഇരുന്നൂറ്റിപ്പത്തു ഗ്രാം ഹാഷിഷുമായി നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായാണ് കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങുന്നത്. കസ്റ്റഡി അപേക്ഷ ഇന്നുതന്നെ കോടതിയില്‍ നല്‍കുമെന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് പറഞ്ഞു. ഇന്നലെ രാവിലെ ഒന്‍പതിനാണ് ബഹ്റിനിലേക്ക് പോകാനായി യുവതി വിമാനത്താവളത്തില്‍ എത്തിയത്. അന്താരാഷ്ട്ര ഡിപ്പാര്‍ച്ചര്‍ ഹാളില്‍ സാധാരണ നിലയില്‍ നടത്താറുള്ള പരിശോധനയ്ക്കിടെ സംശയം തോന്നിയ സിഐഎസ്എഫ് വിവരം പോലിസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും സിഐഎസ്എഫും ചേര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഹാഷിഷ് ഓയിലാണെന്ന് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് പോലിസ് യുവതിയെ അറസ്റ്റ് ചെയ്തു. ഇവര്‍ ഇത്തരത്തില്‍…
Read More