പൂക്കോട്ടുംപാടം: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചുങ്കത്തറ പള്ളിക്കുത്ത് സ്വദേശി കണ്ണത്ത് ആഷിഖ് (26)നെയാണ് പൂക്കോട്ടുംപാടം എസ്ഐ ഒ.കെ.വേണുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയതത്. 2018-19 വർഷങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുമായി പ്രണയത്തിലായിരുന്ന പ്രതി പിന്നീട് ബന്ധത്തിൽ നിന്നും പിൻമാറി. മറ്റൊരു വിവാഹിതയായ വീട്ടമ്മയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് പ്രതി ഒളിവിൽ പോകുകയായിരുന്നു. നിലന്പൂർ ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികെ ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലായി ഒളിവിൽ കഴിഞ്ഞ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ കൊണ്ടോട്ടിയിൽ വെച്ച് കഴിഞ്ഞ ദിവസം ക്രൈം സ്ക്വാഡ് അംഗങ്ങളുടെ സഹായത്തോടെയാണ് പിടികൂടിയത്. പ്രതിയെ നിലന്പൂർ ജഐഫ്സിഎം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്ഐ…
Read MoreCategory: Top News
ഉയർന്ന താപനില! കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കരുതുക; പൊതുജനങ്ങൾ ജാഗ്രത പാലിക്കണം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക…
ആലപ്പുഴ: ചൂട് വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. രാവിലെ 11 മുതൽ മൂന്നുവരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കുക. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കരുതുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക. ഒആർഎസ്, ലെസി, ബട്ടർ മിൽക്ക്, നാരങ്ങാവെള്ളം തുടങ്ങിയവ കുടിക്കുന്നത് നല്ലതാണ്. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക. പുറത്തേക്ക് ഇറങ്ങുന്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക. ചൂട് പരമാവധിയിൽ എത്തുന്ന നട്ടുച്ചക്ക് പാചകത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുക. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ…
Read Moreനിയന്ത്രണവല..! സോഷ്യൽ മീഡിയയ്ക്കും ഒടിടി പ്ലാറ്റ്ഫോമുകൾക്കും കർശന മാർഗനിർദേശങ്ങൾ; ഒടിടി കാഴ്ചകളിൽ മാതാപിതാക്കളുടെ നിയന്ത്രണത്തിനു വ്യവസ്ഥ
സെബി മാത്യു ന്യൂഡൽഹി: ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് മീതെ നിയന്ത്രണ വല വിരിച്ച് കേന്ദ്ര സർക്കാർ. ഓണ്‍ലൈൻ വാർത്താ പോർട്ടലുകൾ അടക്കം സമൂഹമാധ്യമങ്ങൾ, ഒടിടി (ഓവർ ദ ടോപ്) ഡിജിറ്റൽ പ്ലാറ്റ് ഫോമുകളെ കർശന നിയന്ത്രണത്തിലും നിരീക്ഷണത്തിനും കീഴിലാക്കുന്ന ഇൻഫർമേഷൻ ടെക്നോളജി (ഗൈഡ്ലൈൻസ് ഫോർ ഇന്റർമീഡിയറീസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) റൂൾസ് 2021 ആണ് ഇന്നലെ പുറത്തിറക്കിയത്. കോഡ് ഓഫ് എത്തിക്സ് എന്നതിൽ പ്രസ് കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ മാധ്യമപ്രവർത്തന ചട്ടങ്ങളും ഉൾപ്പെടും. ഡിജിറ്റൽ ന്യൂസ് മീഡിയ ഈ ചട്ടങ്ങൾ പാലിക്കണം. പുതിയ വാർത്താ വെബ്സൈറ്റുകൾ വാർത്താ വിതരണ മന്ത്രാലയത്തിന്റെ സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും പുതിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. പുതിയൊരു നിയമം കൊണ്ടുവരികയല്ല, മറിച്ച് നിലവിലുള്ള ഐടി നിയമത്തെ പരിഷ്കരിച്ചു ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ് കൊണ്ടു വരുകയാണെന്നു കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് വിശദീകരിച്ചു.…
Read Moreപി.സി. തോമസ് എന്‍ഡിഎ സ്ഥാനാര്‍ഥി ? പാലായില്‍ വെടിക്കെട്ട് മത്സരം; ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന ഉറപ്പുമായി ബിജെപി നേതാക്കള്‍
ജോണ്സണ് വേങ്ങത്തടം കൊച്ചി: അതൃപ്തി പരസ്യമാക്കി മുന്നണി വിട്ട പി.സി. തോമസ് വീണ്ടും എന്‍ഡിഎ യോഗത്തില്‍ സജീവമായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നയിക്കുന്ന നയിക്കുന്ന വിജയ യാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തുകൊണ്ടു എന്‍ഡിഎയില്‍ അദേഹം സജീവമായി കഴിഞ്ഞു. ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന ഉറപ്പും അതിനായുള്ള നീക്കങ്ങള്‍ ബിജെപി നേതാക്കള്‍ അദേഹത്തിനു നല്കി കഴിഞ്ഞു. ബിജെപിയുടെ കേരളത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയുമായി അദേഹം ചര്‍ച്ച നടത്തി കഴിഞ്ഞു. തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്കു വേണ്ടി അദേഹം സജീവമാകും. ഘടകകക്ഷികളുമായി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. 23ന് ചേര്‍ന്ന യോഗത്തില്‍ എത്രയും പെട്ടെന്നു ഘടകകക്ഷികളുമായി ചര്‍ച്ച നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതു കൂടാതെ വിജയയാത്രയുടെ സമാപനത്തില്‍ പങ്കെടുക്കാനെത്തുന്ന കേന്ദ്രമന്ത്രി അമിത് ഷാ ഘടകകക്ഷികളുമായി ചര്‍ച്ച നടത്തുന്നുണ്ട്. ആറു പ്രാവശ്യം മൂവാറ്റുപുഴ മണ്ഡലത്തില്‍നിന്നും പാര്‍ലമെന്റിലേക്കു വിജയിച്ച കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് പി.ടി. ചാക്കോയുടെ…
Read Moreസ്വർണക്കടത്തിന്റെ ചുരുൾ അഴിയുമോ? യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം വഴിത്തിരിവിലേക്ക്…
മാന്നാർ : യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം വഴിത്തിരിവിലേക്ക് . യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തെ കുറിച്ച് പോലീസ് അന്വേഷിച്ചു വരുമ്പോൾ ഇതുമായി ബന്ധപ്പെട്ട സ്വർണ്ണക്കടത്ത് കേസും അനുബന്ധങ്ങളും കസ്റ്റംസും എൻഫോഴ്സ്മെന്റും അന്വേഷിക്കും. തട്ടിക്കൊണ്ടു പോയ പ്രതികളെ തിരിച്ചറിഞ്ഞങ്കിലും ഇനിയും ആരെയും പിടികൂടാൻ കഴിഞ്ഞില്ല. അന്വേഷണ ഉദ്യോഗസ്ഥർ രണ്ടു സംഘങ്ങളായി തിരിഞ്ഞ് മലപ്പുറം കേന്ദ്രീകരിച്ചും അന്വേഷണം നടത്തിവരികയാണ്. സ്വർണം കൊടുത്തു വിട്ടുവെന്ന് പറയുന്നയാളുടെ മലപ്പുnത്തെ വീട്ടിലും പ്രതികൾ എന്ന് സംശയിക്കുന്ന മറ്റുള്ളവരുടെ വീടുകളിലും റെയ്ഡ് നടത്തിയെങ്കിലും കാര്യമായ തെളിവൊന്നും ലഭിച്ചില്ലെന്നാണു സൂചന. തട്ടിക്കൊണ്ടുപോകലിനു വിധേയയായ ബിന്ദുവിനെ പോലീസ് ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നാണ് സൂചന. നാളെ ആശുപത്രി വിടുന്ന ബിന്ദുവിന് കസ്റ്റംസും ചോദ്യം ചെയ്യാനായി നോട്ടീസ് നൽകി വിളിപ്പിക്കും. യുവതിയെ തട്ടിക്കൊണ്ടു പോകാനായി ഉപയോഗിച്ചതെന്നു കരുതുന്ന വാഹനം പോലീസ് മനസിലാക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തട്ടിക്കൊണ്ടുപോകാൻ പ്രാദേശിക സഹായം ചെയ്തു നൽകിയ…
Read More14കാരിയെ ഇന്‍സ്റ്റഗ്രാം കെണിയില്‍പ്പെടുത്തി പീഡിപ്പിച്ചത് എട്ടു മാസത്തോളം ! മയക്കു മരുന്ന് നല്കി പെണ്‍കുട്ടിയെ അടിമയാക്കിയ ശേഷം ചൂഷണം ചെയ്തത് ഏഴുപേര്‍…
വെറും 14 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം ഒരു സംഘം യുവാക്കള്‍ പീഡിപ്പിച്ച സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മലപ്പുറം കല്‍പ്പകഞ്ചേരിയിലാണ് സംഭവം. മുഖ്യപ്രതിയായ 30കാരന് പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കുകയും വീട്ടുകാര്‍ അറിയാതെ വീട്ടില്‍ മയക്കുമരുന്ന് എത്തിച്ച് കൊടുക്കുകയും ചെയ്തു. ഭീഷണിപ്പെടുത്തി വിവിധയിടങ്ങളില്‍ വാഹനത്തില്‍ കൊണ്ടു പോയി പീഡിപ്പിക്കുയായിരുന്നുവെന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. കന്മനം സ്വദേശി ചങ്ങണക്കാട്ടില്‍ മുഹമ്മദ് അഫ്ലഹ്, തെയ്യാല സ്വദേശി ചാണാട്ട് മുഹമ്മദ് റാഫീഖ് എന്നിവരെയാണ് പിടിയിലായത്. 22 വയസുള്ളവരാണ് അറസ്റ്റിലായവര്‍. ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടി പരിചയപ്പെട്ട 30 കാരനായ യുവാവാണ് മുഖ്യപ്രതി. ഇയാളുടെ ഒത്താശയോടെ മറ്റ് ആറ് പേര് പീഡനത്തിരയാക്കുകയാരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എട്ട് മാസത്തോളമായി പെണ്‍കുട്ടി ഇവരുടെ വലയിലായിരുന്നു. പീഡനത്തിരയായ പെണ്‍കുട്ടി ബന്ധുവിനോട് വിവരം പറഞ്ഞതോടെയാണ് സംഭവം…
Read Moreവെള്ളിയാഴ്ച ഭാരത് ബന്ദ്; കേരളത്തെ ബാധിച്ചേക്കില്ല; കാരണം…
കോഴിക്കോട്: വെള്ളിയാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രഡേഴ്സ്. ഇന്ധനവില വർധന പിൻവലിക്കുക, ജിഎസ്ടിയിലെ സങ്കീർണതകൾ പരിഹരിക്കുക, പുതിയ ഇ വേ ബിൽ എന്നിവയിൽ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 40000 വ്യാപാര സംഘടനകൾ ബന്ദിന് പിന്തുണ നൽകിയിട്ടുണ്ടെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രഡേഴ്സ് അറിയിച്ചു. അതേസമയം, ബന്ദ് കേരളത്തെ സാരമായി ബാധിച്ചേക്കില്ല. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബന്ദിന് പിന്തുണ നൽകില്ലെന്ന് അറിയിച്ചിട്ടുണ്ട്.
Read Moreവാഹനം കടത്തൽ നിധിന് ഹരം; കെഎസ്ആർടിസി ബസ് കടത്തിക്കൊണ്ടുപോയ യുവാവ് കടുത്ത വാഹന പ്രേമി; മോഷ്ടിച്ചു കൊണ്ടുപോകാൻ ഏറ്റവും കൂടുതൽ ഇഷ്ടം ടിപ്പർ ലോറിയെന്ന് നിധിൻ
കൊട്ടാരക്കര: രാത്രിയിൽ കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റേഷന് സമീപം റോഡിൽ നിർത്തിയിട്ടിരുന്ന ബസ് കടത്തി ക്കൊണ്ടു പോയ സംഭവത്തിലെ പ്രതി നിധിന് വാഹനങ്ങൾ കടത്തിക്കൊണ്ടു പോവുകയെന്നത് ഹരമായിരുന്നുവെന്ന് പോലീസ്. കഴിഞ്ഞ ദിവസമാണ് ടിപ്പർ അനി എന്ന് വിളിക്കപ്പെടുന്ന തിരുവനന്തപുരം മുക്കിൽകട വി.എസ് നിവാസിൽ നിധിൻ വി.എസ് പാലക്കാട്ടു നിന്നും കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്. ഫെബ്രുവരി ഏഴിന് രാത്രി 11.30നാണ് ആർ എ സി 354 വേണാട് ബസ് കടത്തിക്കൊണ്ടുപോയത്. പിന്നീട് പരിപ്പള്ളിയിൽ ഉപേക്ഷിച്ച നിലയിൽ ബസ് കണ്ടെത്തുകയായിരുന്നു. ഇതിനുശേഷം പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലായി കറങ്ങി നടക്കുകയായിരുന്നു നിധിൻ. പാലക്കാട്ടുനിന്നുമാണ് പ്രതി പിടിയിലായത്. വാഹന ഭ്രമം കൂടിയ നിധിൻ നിരവധി ടിപ്പർ മോഷണക്കേസുകളിൽ പ്രതിയാണ്. വീട്ടിൽ നിന്നും പണ്ടേ നാടുവിട്ടു പോയി.ടിപ്പറുകളോടാണ് നിധിന് താൽപ്പര്യക്കൂടുതൽ. സൗകര്യപ്രദമായി കിട്ടുന്ന വാഹനങ്ങൾ കടത്തിക്കൊണ്ടു പോകും. സ്ഥിരമായി ഒരിടത്തും നിൽക്കാതെ കറങ്ങി നടക്കും.…
Read Moreബ്രോക്കണ്‍ വിന്‍ഡോ “പൊളിക്കില്ല’..! ശബരിമല യുവതീപ്രവേശനത്തെ തുടർന്നുണ്ടായ അക്രമത്തിൽ പോലീസിനെ “തൊട്ട’ കേസില്‍ നടപടി തുടരും; പ്രതികളുടെ ആല്‍ബം ജില്ലാ ആസ്ഥാനങ്ങളില്‍ സുരക്ഷിതം
സ്വന്തം ലേഖകന്‍ കോഴിക്കോട്: ശബരിമല യുവതീപ്രവേശനത്തിന് പിന്നാലെയുള്ള വ്യാപക സംഘര്‍ഷത്തിലെ പ്രതികളെ പിടികൂടിയ “ബ്രോക്കണ്‍ വിന്‍ഡോ’ തകര്‍ക്കാതെ ആഭ്യന്തരവകുപ്പ്. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ മാത്രമാണ് ഇപ്പോള്‍ മന്ത്രിസഭാ തീരുമാനപ്രകാരം പിന്‍വലിക്കുന്നത്. അതേസമയം പോലീസിനെ ആക്രമിച്ചതും പൊതുമുതല്‍ നശിപ്പിച്ചതുമായ കേസുകള്‍ പിന്‍വലിക്കുന്നില്ല. ഇതോടെ ബ്രോക്കണ്‍ വിന്‍ഡോ എന്ന പേരില്‍ 2019 ജനുവരിയില്‍ ഡിജിപി ആരംഭിച്ച ഓപ്പറേഷനിലൂടെ കണ്ടെത്തിയ കേസുകളെല്ലാം നിലനിര്‍ത്തുമെന്നുറപ്പായി. ശബരിമലയില്‍ രണ്ട് യുവതികള്‍ കയറിയതിന് തൊട്ടുപിന്നാലെ സംസ്ഥാന വ്യാപകമായുണ്ടായ അക്രമത്തില്‍ ആദ്യ രണ്ട് ദിവസങ്ങളില്‍ മാത്രം 550 കേസുകളിലായി 745 പേരെയായിരുന്നു അറസ്റ്റ് ചെയ്തത്. കൂടുതല്‍ പ്രതികള്‍ ഒളിവില്‍ പോയ സാഹചര്യത്തില്‍ വിവിധ ഇടങ്ങളില്‍ നടന്ന അക്രമസംഭവങ്ങളുടെ ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളുടെ ചിത്രം അടങ്ങിയ ആല്‍ബം തയാറാക്കാനായിരുന്നു ജില്ലാ പോലീസ് മേധാവിമാര്‍ക്കും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കും നല്കിയ നിര്‍ദേശം. ഇതുപ്രകാരം എല്ലാ ജില്ലകളിലും ആല്‍ബം തയാറാക്കിയിരുന്നു. ഇത്…
Read Moreനീതി ലഭിക്കാതെ ലായി യാത്രയായി; നടപടിക്രമങ്ങൾ കടലാസു താളുകളിൽ മാത്രം ഒതുങ്ങിയതിന്റെ ഒരു ഇരകൂടി; നഗരമധ്യത്തിൽ പരസ്യമായി റിട്ട.പോലീസുകാരൻ ജീവനൊടുക്കിയതിന് പിന്നിലെ വിവരങ്ങൾ ഇങ്ങനെ…
കോട്ടയം: ഏറെ നാളത്തെ നിയമ പോരാട്ടത്തിനൊടുവിലും നീതി ലഭിക്കാതെ ലായി യാത്രയായി. നടപടിക്രമങ്ങൾ കടലാസു താളുകളിൽ മാത്രം ഒതുങ്ങിപ്പോയതോടെ പെൻഷനും സേവനകാലത്തെ ശന്പളവും നേടിയെടുക്കാനുള്ള ഒറ്റയാൾ പോരാട്ടത്തിൽ പരാജിതനായാണ് റിട്ടയേർഡ് പോലീസുകാരൻ സ്വയം മരണം വരിച്ചത്. ഇന്നലെ നഗരമധ്യത്തിൽ പരസ്യമായി ശരീരത്തു പെട്രോൾ ഒഴിച്ച് ജീവനൊടുക്കിയ റിട്ടയേർഡ് എഎസ്ഐയുടെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് വീട്ടുവളപ്പിൽ നടക്കും.സർവീസിൽനിന്നും വിരമിച്ചു വർഷങ്ങൾ കഴിഞ്ഞിട്ടും പെൻഷൻ അടക്കമുള്ള ആനൂകൂല്യങ്ങൾ ലഭിക്കാതെ വന്നതോടെയാണ് കോട്ടയം തിരുനക്കര മൈതാനി സ്റ്റേജിൽ ഇന്നലെ മൂന്നരയോടെ കൊല്ലാട് നെടുംപറന്പിൽ ശശികുമാർ (ലായി-60) ജീവനൊടുക്കിയത്. ശരീരമാസകലം കത്തിക്കരിഞ്ഞു പൊള്ളലേറ്റ ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നു പുലർച്ചെ ഒന്നരയോടെ മരിച്ചു.2012 മുതൽ പോലീസ് സേനയിൽ സർവീസ് ബ്രേക്ക് നേരിട്ട ഇദ്ദേഹം 2016 ലാണ് സർവീസിൽനിന്നും സ്വയം വിരമിച്ചത്. ഇതിനുശേഷം സ്വയം വിരമിക്കലിന്റെ അടക്കമുള്ള…
Read More