ലക്നോ: സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഒരു സ്ത്രീയെ ആദ്യമായി തൂക്കിലേറ്റാനൊരുങ്ങുന്പോൾ അവളെ കഴുമരത്തിന് അർഹയാക്കിയത് കൊടും ക്രൂരത. കൊടും ക്രിമിനലുകൾ പോലും ചെയ്യാൻ മടിക്കുന്ന കാര്യമാണ് ഷബ്നം എന്ന ഉന്നത വിദ്യാഭ്യാസമുള്ള പെൺകുട്ടിയും കാമുകനും ചേർന്നു നടത്തിയത്. എഴു പേരെ അതിനിഷ്ഠുരമായി വകവരുത്തി, അതും സ്വന്തം കുടുംബാംഗങ്ങളെ തന്നെ. കാമം തലയ്ക്കുപിടിച്ചാൽ ചില മനുഷ്യർ ഏതു ക്രൂരതയ്ക്കും മടിക്കില്ല എന്നതിന്റെ ഉദാഹരണമാണ് യുപിയിൽ അരങ്ങേറിയ ഈ കൂട്ടക്കൊല. ഇരട്ട ബിരുദാനന്തര ബിരുദമുള്ള ഒരു സ്കൂളിൽ അധ്യാപികയായിരുന്ന പെൺകുട്ടിയാണ് ഇത്തരമൊരു കൂട്ടക്കൊലയ്ക്കു പങ്കു ചേർന്നത് എന്നതാണ് നീതിപീഠത്തെപ്പോലും ഞെട്ടിച്ചത്. കോടാലിക്കു വെട്ടിസ്വന്തം കുടുംബത്തിലെ ഏഴു പേരെ വെട്ടിക്കൊന്ന കേസിൽ യുപി സ്വദേശിനി ഷബ്നത്തിന്റെ വധശിക്ഷ നടപ്പാക്കാനാണ് ഒരുക്കം തുടങ്ങിയിരിക്കുന്നത്. 2008 ഏപ്രിലിൽ ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ ഭവൻഖേദി ഗ്രാമത്തിലായിരുന്നു രാജ്യത്തെ നടുക്കിയ കൊടും ക്രൂരത അരങ്ങേറിയത്. ഷബ്നവും കാമുകൻ…
Read MoreCategory: Top News
ചെത്തുകാരന് കോരേട്ടന് പിണറായില്‍ കള്ളുംകുടിച്ച് അങ്ങാടിയില്‍ തേരാപാര നടക്കുകയായിരുന്നു; മുഖ്യമന്ത്രിക്കെതിരേ വീണ്ടും കെ. സുധാകരൻ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വീണ്ടും കെ. സുധാകരൻ എംപി രംഗത്ത്. മുഖ്യമന്ത്രിയുടെ ചെത്തുകാരനായ പിതാവ് പിണറായിലെ കള്ളുഷാപ്പില്‍ കള്ളുകുടിച്ച് നടക്കുകയായിരുന്നുവെന്നാണ് സുധാകരന് പരിഹസിച്ചത്. “മുല്ലപ്പള്ളി രാമചന്ദ്രന്റെ അച്ഛനെ പിണറായി വിളിച്ചത് അട്ടം പരതി ഗോപാലനെന്നാണ്. ഗോപാലന് ഈ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയപ്പോൾ പിണറായി വിജയന്റെ ചെത്തുകാരന് കോരേട്ടന് പിണറായില്‍ കള്ളുംകുടിച്ച് പിണറായി അങ്ങാടിയില്‍ തേരാപാര നടക്കുകയായിരുന്നു’- സുധാകരൻ തുറന്നടിച്ചു. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും രണ്ടാം മരണ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മര ചടങ്ങിലായിരുന്നു സുധാകരന്റെ പരാമർശം. ചെത്തുകാരന്റെ മകനായ പിണറായി മുഖ്യമന്ത്രിയായപ്പോള്‍ സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ വേണ്ടിവന്നെന്നും സുധാകരൻ നേരത്തേ വിരമർശനം നടത്തിയിരുന്നു.
Read Moreരാജ്യത്ത് ജനിതക മാറ്റം വന്ന കോവിഡ് വൈറസ്; വിദേശത്തു നിന്ന് എത്തുന്നവർ മോളിക്കുലർ പരിശോധന നടത്തണം; പുതിയ മാർഗനിർദേശങ്ങളുമായി കേന്ദ്രം
ന്യൂഡൽഹി: രാജ്യത്ത് ജനിതക മാറ്റം വന്ന കോവിഡ് വൈറസിന്റെ വകഭേദങ്ങൾ ഉണ്ടെന്ന റിപ്പോർട്ടിനു പിന്നാലെ ജാഗ്രത നിർദേശങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. വിദേശത്തു നിന്ന് രാജ്യത്തേക്ക് എത്തുന്നവർ മോളിക്കുലർ പരിശോധനയ്ക്ക് വിധേയരാകണമെന്ന് കേന്ദ്രം നിർദേശിച്ചു. യുകെ, ഗൾഫ്, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നെത്തുന്നവർക്കാണ് ഈ നിർദേശം ബാധകമാവുക. ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ വകഭേദം കണ്ടെത്തുന്നുതിനാണ് പരിശോധന. ഈ മാസം 23 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും കേന്ദ്രം അറിയിച്ചു.പരിശോധനയ്ക്കുള്ള തുക യാത്രക്കാർ തന്നെ വഹിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Read Moreഇരുട്ടടി വീണ്ടും; നൂറിലേക്ക് എത്താൻ എട്ട് രൂപ 22 പൈസ മാത്രം; തുടർച്ചയായ 11 ദിവസവും സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 90.02 രൂപയും ഡീസല്‍ വില ലിറ്ററിന് 84.64 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 91.78 രൂപയും ഡീസലിന് 86.29 രൂപയുമായി വര്‍ധിച്ചു. തുടര്‍ച്ചയായ 11-ാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്.
Read Moreമുഹ്സില മറ്റാരുടെയെങ്കിലും കൂടെ പോകുമോ? ഇരുവരും തമ്മില്‍ പത്തു വയസിന്റെ വ്യത്യാസം; ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നില്ല; കോടതിയിലും നാടകീയ രംഗങ്ങൾ
മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ പഴംപറമ്പിൽ യുവാവ് ഭാര്യയെ ഉറക്കത്തിനിടെ കഴുത്തിന് കുത്തി കൊലപ്പെടുത്തിയതിന് പിന്നിൽ അമിത സംശയമെന്ന് പോലീസ്. നാട്ടിക്കല്ലിങ്ങൽ ഷഹീറാണ് ഭാര്യ മുഹ്സിലയെ കൊലപ്പെടുത്തിയത്. വിവാഹം കഴിഞ്ഞിട്ട് ആറ് മാസമേ ആയിട്ടുള്ളുവെങ്കിലും ഷഹീറിന് മുഹ്സിലയെ സംശയമായിരുന്നു. മുഹ്സിലക്ക് സ്വന്തമായി ഫോൺ വാങ്ങി നൽകാതിരുന്ന ഷഹീർ മറ്റു ഫോണുകൾ ഉപയോഗിക്കുന്നതും തടഞ്ഞിരുന്നു. 19 വയസ് തികഞ്ഞപ്പോൾ തന്നെ മുഹ്സിലയ്ക്ക് വീട്ടുകാർ വിവാഹമാലോചിച്ചിരുന്നു. ഗൾഫിൽ ജോലി ചെയ്യുന്ന ഷഹീറിന്റെ ആലോചന വന്നപ്പോൾ ഉറപ്പിക്കുകയായിരുന്നു. ഇരുവരും തമ്മിൽ പത്തു വയസിന്റെ വ്യത്യാസമുണ്ട്. സംശയരോഗം അസഹ്യമായപ്പോൾ മുഹ്സില ഒരിക്കൽ ഭർതൃവീട്ടിൽ നിന്നും ഇറങ്ങി സ്വന്തം വീട്ടിൽ പോയിരുന്നു. പിന്നീട് വീട്ടുകാരുടെ നിർബന്ധത്തെ തുടർന്ന് തിരിച്ചു പോവുകയായിരുന്നു. അന്ന് മുഹ്സിലയെ ഷഹീറിന്റ സഹോദരങ്ങളും അമ്മാവനും ചേർന്നാണ് കൂട്ടിക്കൊണ്ടുപോയതെന്ന് മുഹ്സിലയുടെ വീടിന് സമീപത്തുള്ളവർ പറയുന്നു. കൊല്ലപ്പെടുന്നതിനു തലേ ദിവസവും മുഹ്സില സ്വന്തം വീട്ടിലായിരുന്നു. വീട്ടുകാരുടെ…
Read Moreകുടുംബത്തിലെ ഏഴു പേരെ കാമുകനൊപ്പം വെട്ടിക്കൊന്ന ഷബ്നത്തിനു കഴുമരം ഒരുങ്ങുന്നു..! സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യയിൽ തൂക്കിലേറ്റുന്ന ആദ്യ വനിത; സംഭവം ഇങ്ങനെ…
ലക്നോ: സ്വന്തം കുടുംബത്തിലെ ഏഴു പേരെ വെട്ടിക്കൊന്ന കേസിൽ യുപി സ്വദേശിനി ഷബ്നത്തിന്റെ വധശിക്ഷ നടപ്പാക്കാൻ ഒരുക്കം തുടങ്ങി. ഇന്ത്യയിൽ സ്വാതന്ത്ര്യലബ്ധിക്കുശേഷം ആദ്യമായാണ് ഒരു വനിതയെ വധശിക്ഷയ്ക്കു വിധേയമാക്കുക. 2008 ഏപ്രിലിൽ ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ ഭവൻഖേദി ഗ്രാമത്തിലായിരുന്നു രാജ്യത്തെ നടുക്കിയ കൊടും ക്രൂരത അരങ്ങേറിയത്. ഷബ്നവും കാമുകൻ സലിമും ചേർന്നു ഷബ്നത്തിന്റെ കുടുംബത്തിലെ ഏഴു പേരെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. മാതാപിതാക്കൾ, രണ്ടു സഹോദരന്മാർ, സഹോദരന്റെ ഭാര്യ, സഹോദരി, മരുമകൻ എന്നിവരെയാണു കൊലപ്പെടുത്തിയത്. കുടുംബാംഗങ്ങൾക്കു പാലിൽ മയക്കുമരുന്നു ചേർത്തു നല്‍കിയശേഷമായിരുന്നു കൊടുംക്രൂരത. സലിമുമായുള്ള ബന്ധത്തെ വീട്ടുകാർ എതിർത്തതാണു കുടുംബാംഗങ്ങളെ കൂട്ടക്കൊല ചെയ്യാൻ കാരണമായത്. കേസിൽ അറസ്റ്റിലായ ഷബ്നത്തിനും സലീമിനും 2010 ജൂലൈയിൽ ജില്ലാ കോടതി വധശിക്ഷ വിധിച്ചു. ഇതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സുപ്രീംകോടതിയും ശിക്ഷ ശരിവച്ചു. ഒടുവിൽ രാഷ്ട്രപതിക്കു നല്കിയ ദയാഹർജിയും തള്ളി. ഇതോടെയാണു പ്രതികളുടെ ശിക്ഷ…
Read Moreപാക്കിസ്ഥാനില്‍ തട്ടിക്കൊണ്ടുപോയി മതപരിവർത്തനത്തിനു വിധേയയാക്കപ്പെട്ട പന്ത്രണ്ടുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മോചിപ്പിച്ചു; വിവാഹം കഴിച്ചത് നാല്പത്തിയഞ്ചുകാരന്
ലാഹോര്‍: തട്ടിക്കൊണ്ടു പോയി ഇസ്ലാമിലേക്കു നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയാക്കപ്പെട്ട പന്ത്രണ്ടുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പാക്കിസ്ഥാനിലെ ഫൈസലാബാദില്‍ മോചിപ്പിച്ചു. അഞ്ചുമാസം മുമ്പാണു ഫറാ ഷഹീനെ തട്ടിക്കൊണ്ടുപോയത്. നിർബന്ധിത മതപരിവര്ത്തനത്തിനുവിധേയാക്കിയശേഷം പെണ്‍കുട്ടിയെ നാല്പത്തിയഞ്ചുകാരനായ ഒരാൾ വിവാഹം കഴിച്ചു. സംഭവത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച പെണ്‍കുട്ടിയെ ഫൈസലാബാദ് ജില്ലാ കോടതിയില്‍ പോലീസ് ഹാജരാക്കി. പെണ്‍കുട്ടിയെ അഭയകേന്ദ്രത്തിലേക്കു മാറ്റാൻ കോടതി ഉത്തവിട്ടു. പെണ്‍കുട്ടി ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും കാല്പാദത്തിലും മുട്ടിലും മുറിവുണ്ടെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. അഹമ്മദാബാദില്‍നിന്ന് ജൂണ്‍ 25 ന് മൂന്നു മുസ്ലിംകള് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നും 45 കാരനായ ഖൈസര്‍ അഹമ്മദ് പെണ്‍കുട്ടിയെ ഇസ്ലാമിലേക്കു മതം മാറ്റി വിവാഹം കഴിച്ചെന്നും മാതാപിതാക്കൾ പോലീസ് നൽകിയ പരാതിയിൽ പറയുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ സമൂഹമാധ്യമങ്ങളിലുയർന്ന പ്രതിഷേധത്തെത്തുടർന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇടപെട്ടിരുന്നു.
Read Moreരണ്ടക്ക ഡിജിറ്റ് ഇനിയില്ല! പെട്രോൾ വില സെഞ്ചുറിയടിച്ചു; പെട്രോൾ പമ്പിലെ മെഷീനും പ്രതിസന്ധിയില്‍; രാജസ്ഥാനിലും മധ്യപ്രദേശിലും ലിറ്ററിന് നൂറു കടന്നു
ജോർജ് കള്ളിവയലിൽ ന്യൂഡൽഹി: ഇന്ത്യയിൽ ഒരു ലിറ്റർ സാധാരണ പെട്രോളിന് 100 രൂപ കടന്നു. മധ്യപ്രദേശിലെ നാഗർബന്ദിലും രാജസ്ഥാനിലെ ഗംഗാനഗറിലുമാണ് യഥാക്രമം 100.40 രൂപയും 100.13 രൂപയുമായി കൂടിയത്. ബ്രാൻഡഡ് പ്രിമീയം പെട്രോളിന് ഗംഗാനഗറിൽ 102.91 രൂപയായി.നാഗർബന്ദിൽ ഡീസലിന് 90.81 രൂപയും ഗംഗാനഗറിൽ 92.13 രൂപയുമാണു പുതിയ വില. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 26 പൈസയും വീതം തുടർച്ചയായ ഒന്‍പതാം ദിവസവും കൂട്ടിയതോടെയാണ് രാജ്യത്ത് ജനങ്ങൾ പേടിസ്വപ്നം കണ്ടിരുന്ന 100 രൂപയിലേക്കു വില കൂടിയത്. ഒന്‍പതു ദിവസത്തിനിടെ പെട്രോളിന് 2.59 രൂപയും ഡീസലിന് 2.82 രൂപയുമാണ് കൂട്ടിയത്. കഴിഞ്ഞ വർഷം മാർച്ചിനു ശേഷം മാത്രം പെട്രോൾ ലിറ്ററിന് 20 രൂപയും (19.95) ഡീസലിന് 17.66 രൂപയും സർക്കാർ നികുതിയായി കൂട്ടി. കേരളത്തിൽ തിരുവനന്തപുരത്ത് പെട്രോൾ വില 91.42 രൂപയും ഡീസലിന് 85.83 രൂപയുമായി. എറണാകുളത്ത്…
Read Moreപുല്ല് പറിക്കാൻ പോയ രണ്ട് പെൺകുട്ടികൾ പാടത്ത് മരിച്ച നിലയിൽ; കണ്ടെത്തിയത് കയ്യും കാലും കെട്ടിയിട്ട നിലയില്‍; പോലീസിന്റെ സംശയം ഇങ്ങനെ…
ഉന്നാവോ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ മൂന്നു പെൺകുട്ടികളെ ഗോതമ്പുപാടത്ത് കെട്ടിയിട്ട നിലയിൽ കണ്ടെത്തി. ഇവരിൽ രണ്ട് പേർ മരിച്ചു. പതിമൂന്നും പതിനാറും വയസുള്ള പെൺകുട്ടികളാണ് മരിച്ചത്. ഒരു പെൺകുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഗോതമ്പുപാടത്ത് കയ്യും കാലും കെട്ടിയിട്ട നിലയിലാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ബന്ധുക്കളുടെ പരാതിയെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് പെൺകുട്ടികളെ കണ്ടെത്തിയത്. പുല്ല് പറിക്കാൻ പോയ കുട്ടികളെ കാണാതാകുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഐജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. പെൺകുട്ടികളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നതായി പോലീസ്.
Read Moreഅർധനഗ്നയായ റിഹാനയ്ക്കു ഗണപതിമാല! കര്‍ഷക സമരത്തെ അനുകൂലിച്ച പോപ് ഗായിക റിഹാന വീണ്ടും വിവാദത്തിൽ
ന്യൂഡൽഹി: കര്‍ഷക സമരത്തെ അനുകൂലിച്ച പോപ് ഗായിക റിഹാന വീണ്ടും വിവാദത്തിൽ. റിഹാനയുടെ അർധനഗ്ന ചിത്രമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. മാറിടം നഗ്നമാക്കി ഫോട്ടോയ്ക്കു പോസു ചെയ്ത റിഹാനയുടെ കഴുത്തിലെ മാല ഹിന്ദു ദൈവമായ ഗണപതിയുടേതാണെന്നും മതവികാരത്തെ വൃണപ്പെടുത്തുന്നതാണെന്നുമാണ് തീവ്രവലതുപക്ഷ സംഘടനകളുടെ കണ്ടെത്തൽ. ബിജെപി, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകള്‍ ഗായികയ്ക്കെതിരേ രംഗത്ത് വന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ നിന്ന് എത്രയും പെട്ടന്ന് ചിത്രം നീക്കമെന്നാണ് ആവശ്യം. തന്റെ ട്വിറ്ററിലാണ് റിഹാന ചൂടൻ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
Read More