കോഴിക്കോട്: നയതന്ത്രബാഗേജ് വഴി എത്തിച്ച മതഗ്രന്ഥത്തിനൊപ്പം സ്വര്‍ണവും കടത്തിയിട്ടുണ്ടെന്ന സംശയത്തില്‍ ഉറച്ച് എന്‍ഐഎ.മതഗ്രന്ഥങ്ങളുടെ എണ്ണവും അതിന്റെ തൂക്കവും തമ്മിലുള്ള വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ സ്വര്‍ണം കടത്തിയതായി സംശയിക്കുന്നത്. അതേസമയം, തൂക്കത്തിലെ 20 കിലോയോളം വരുന്ന വ്യത്യാസം പായ്ക്കിംഗ്കേയ്സ് ഒഴിവാക്കിയതിനാലാണെന്നു വിവിധ മേഖലകളില്‍നിന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്. എങ്കിലും ഇക്കാര്യം വിശദമായി എന്‍ഐഎ പരിശോധിക്കും. തൂക്കത്തിലെ വ്യത്യാസം നേരത്തെതന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് എന്‍ഐഎയെയും എന്‍ഫോഴ്സ്മെന്റ് അറിയിച്ചിരുന്നു. ഇതിനു ശേഷമാണ് മന്ത്രിയെ എന്‍ഐഎ ചോദ്യം ചെയ്തത്. സാഹചര്യങ്ങള്‍ വച്ചു മതഗ്രന്ഥങ്ങളുടെ മറവില്‍ സ്വര്‍ണം എത്തിച്ചതായുള്ള സംശയമാണ് ഇപ്പോഴുള്ളത്. സ്വര്‍ണം കടത്തിയെന്നതിനു കൃത്യമായ തെളിവ് ഇതുവരെ എന്‍ഐഎയ്ക്കു ലഭിച്ചിട്ടില്ല. ഇതില്‍ വ്യക്തത വരുത്താനാണ് അന്വേഷണം അടുത്ത ഘട്ടത്തിലേക്കു നീങ്ങിയിരിക്കുന്നത്. നയതന്ത്ര പാഴ്സല്‍ വഴി എത്തിച്ച മുഴുവന്‍ ഖുര്‍ആന്‍ കോപ്പികളും എടപ്പാളിലും ആലത്തിയൂരിലും മതസ്ഥാപനങ്ങളിലുണ്ടെന്നാണ് പറയുന്നത്. ഇവിടെയെത്തി ഇതു വീണ്ടും പരിശോധിക്കും.…
Read MoreCategory: Top News
കുമരകത്തെ ആ രഹസ്യ റിസോര്‍ട്ട് ഏത് ! ഒരെത്തും പിടിയും കിട്ടാതെ അന്വേഷണ വിഭാഗം…
കുമരകം: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ പിടിയിലായ മുഹമ്മദ് അനൂപും സംഘവും കുമരകത്തെ റിസോര്‍ട്ടില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയെന്ന വിവരത്തെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം നടത്തുന്ന അന്വേഷണം വഴിമുട്ടി. റിസോര്‍ട്ട് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കുമരകത്തോ ആലപ്പുഴയിലോ ഉള്ള ഹൗസ് ബോട്ടിലെ മുറിയില്‍ വെച്ചായിരിക്കാം പാര്‍ട്ടി നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ലോക് ഡൗണിനിടെ കഴിഞ്ഞ ജൂണ്‍ 19ന് കുമരകത്തെ റിസോര്‍ട്ടില്‍ നടന്ന നൈറ്റ് പാര്‍ട്ടിയില്‍ ബിനീഷ് കോടിയേരിയും പങ്കെടുത്തെന്ന് സമൂഹമാധ്യമങ്ങളില്‍ വന്ന ചിത്രങ്ങള്‍ സഹിതം പുറത്തുവിട്ട് മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് ആരോപണം ഉന്നയിച്ചിരുന്നു. റൂമിനുള്ളില്‍ വെച്ച് എടുത്ത ചിത്രങ്ങള്‍ പുറത്തു വന്നതോടെ റിസോര്‍ട്ട് കണ്ടെത്താന്‍ പോലിസ് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. അതാണ് പാര്‍ട്ടി നടത്തിയത് ഹൗസ് ബോട്ടിലെ റൂമിലാ കാമെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. കേന്ദ്ര ഏജന്‍സിയായ…
Read Moreചായ നല്കി ഞങ്ങളെ വീഴ്ത്താമെന്ന് കരുതേണ്ട ! രാജ്യസഭാ ഉപാധ്യക്ഷന്റെ ചായ സല്‍ക്കാരം നിരസിച്ച് സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍
ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണന് സിംഗിന്റെ ചായ വാഗ്ദാനം നിരസിച്ചു സസ്പെന്‍ഡ് ചെയ്ത എംപിമാര്‍. ഇന്നു രാവിലെയാണ് ഉപാധ്യക്ഷന്‍ പാര്‍ലമെന്റിനു പുറത്തു പ്രക്ഷോഭം തുടരുന്ന പ്രതിപക്ഷ എംപിമാരെ സമീപിച്ചു ചായ വാഗ്ദാനം നല്‍കിയത്. എന്നാല്‍, എംപിമാര്‍ അദ്ദേഹത്തിന്റെ ‘ചായ നയതന്ത്രം’ നിരസിച്ചു. കര്‍ഷക വിരുദ്ധന്‍ എന്നു വിളിക്കുകയും ചെയ്തു. കാര്‍ഷിക ബില്ലിനെതിരേ നടത്തിയ പ്രതിഷേധത്തില്‍ രാജ്യസഭാ ഉപാധ്യക്ഷനോടു നിലവിട്ടു പെരുമാറിയെന്ന് ആരോപിച്ചു സഭാധ്യക്ഷന് എം. വെങ്കയ്യ നായിഡുവാണ് എട്ട് പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്തത്. സിപിഎം എംപിമാരായ എളമരം കരിം, കെ.കെ.രാഗേഷ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ ഡെറക് ഒബ്രിയാന്, ഡോല സെന്‍, എഎപിയിലെ സഞ്ജയ് സിംഗ്, കോണ്‍ഗ്രസ് എംപിമാരായ രാജീവ് സതാവ്, റിപുന്‍ ബോറ, സയിദ് നസീര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഷനിലായ എം.പിമാര്‍ പാര്‍ലമെന്റിന് പുറത്തുനടത്തുന്ന സമരം ഇപ്പോഴും തുടരുന്നു. പാര്‍ലമെന്റിനു പുറത്തെ ഗാന്ധി…
Read Moreകേരളത്തില്‍ ഐഎസിന്റെ മൂന്നു ഘടകങ്ങള്‍ സജീവം ! വളപട്ടണത്തില്‍ നിന്ന് കണ്ണൂര്‍ ഘടകത്തില്‍ ചേര്‍ന്നത് 50 പേരെന്ന് സൂചന; കേരളത്തില്‍ ഐഎസ് ശക്തി പ്രാപിക്കുമ്പോള്‍ ആശങ്ക…
കേരളത്തില്‍ ഐഎസ് ശക്തിപ്രാപിക്കുന്നതില്‍ ആശങ്ക. വടക്കന്‍ കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൂന്ന് ഐഎസ് ഘടകങ്ങള്‍ ശക്തി പ്രാപിച്ചതായാണ് വിവരം. കാസര്‍ഗോഡ് ഘടകം,കണ്ണൂര്‍ ഘടകം,ഒമര്‍ അല്‍ ഹിന്ദി ഘടകം എന്നീ മൂന്നു ഘടകങ്ങളാണ് ഐഎസ് അനുഭാവം പുലര്‍ത്തി പ്രവര്‍ത്തിക്കുന്നത്. കൊച്ചിയില്‍ നിന്ന് പിടിയിലായ അല്‍ഖ്വയ്ദ പ്രവര്‍ത്തകര്‍ക്ക് ഇവരുമായി ബന്ധമുണ്ടോയെന്ന് എന്‍ഐഎ പരിശോധിക്കും. മൂന്നു ഘടകങ്ങളെക്കുറിച്ചും സംസ്ഥാന ഇന്റലിജന്‍സിന് നാലുവര്‍ഷം മുമ്പ് വിവരം ലഭിച്ചുവെന്നാണ് വിവരം. 2016ല്‍ യുവതികള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ കാണാതായതിനെത്തുടര്‍ന്ന് സുരക്ഷാ ഏജന്‍സി നടത്തിയ അന്വേഷണത്തിലാണ് കാസര്‍ഗോഡ് ഘടകത്തെപ്പറ്റി വിവരം ലഭിച്ചത്. സോണിയ സെബാസ്റ്റിയന് എന്ന യുവതിയെ മതപരിവര്‍ത്തനം നടത്തി അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടു പോയെന്ന കേസിലെ പ്രതി അബ്ദുള്‍ റഷീദാണ് കാസര്‍ഗോഡ് ഘടകത്തിന്റെ നേതാവ്. വളപട്ടണത്തില്‍ നിന്ന് 50 പേര് കണ്ണൂര്‍ ഘടകത്തില്‍ ചേര്‍ന്നതായും വിവരമുണ്ട്. ഇവര്‍ സംസ്ഥാനത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗങ്ങളാണെന്നും വിവരമുണ്ട്. ഷാജഹാന്…
Read Moreചൈനയില്‍ ബ്രസല്ല രോഗം പിടിമുറുക്കുന്നു ! രോഗബാധിതരുടെ എണ്ണം 3000 പിന്നിട്ടു; രോഗവ്യാപനം കൊറോണയേക്കാള്‍ വേഗത്തില്‍…
കൊറോണയ്ക്കു പിന്നാലെ ബ്രസല്ല രോഗവും ചൈനയില്‍ വ്യാപകമാവുന്നു. രാജ്യത്തിന്റെ വടക്കന്‍ പ്രദേശത്താണ് രോഗം പടര്‍ന്ന് പിടിക്കുന്നത്. ഇതുവരെ 3000ത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. ലാന്‍സോ എന്ന ബയോഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റിലെ നിരവധി ജീവനക്കാര്‍ക്ക് രോഗം പിടിപെട്ടു. മൃഗങ്ങള്‍ക്കായി ബ്രൂസല്ല വാക്സിന് ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് ലാന്‍സോ. കാലാവധി കഴിഞ്ഞ അണുവിമുക്ത ലായനികള്‍ ഉപയോഗിച്ചിരുന്നതാണ് രോഗം പടരാന്‍ കാരണമായതെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ വര്‍ഷം സ്ഥാപനത്തിലുണ്ടായ വാതക ചോര്‍ച്ചയ്ക്കൊപ്പം ബ്രസല്ല ബാക്ടീരിയയും അന്തരീക്ഷത്തില്‍ വ്യാപിച്ച് 200 ഓളം പേര്‍ക്ക് രോഗം പിടിപെട്ടിരുന്നു.നിലവില്‍ 3,245 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കന്നുകാലികള്‍, പന്നി, പട്ടി എന്നിവയില്‍ നിന്നാണ് രോഗം പടരുന്നത്. ഈ രോഗം ബാധിച്ച മൃഗങ്ങളുടെ പാല് മറ്റ് ഉത്പന്നങ്ങളില്‍ നിന്നും രോഗം മനുഷ്യരിലേക്ക് പടരാം. ബ്രസല്ല ബാക്ടീരിയ അന്തരീക്ഷത്തില്‍ വ്യാപിച്ചിട്ടുണ്ടെങ്കില് ഈ വായു ശ്വസിക്കുന്നതിലൂടെയും രോഗം പിടിപെടാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊറോണ വൈറസ്…
Read Moreസമൂഹമാധ്യമം വഴി പരിചയപ്പെട്ട 13കാരിയെ തമിഴ്നാട് സ്വദേശി തട്ടിക്കൊണ്ടു പോയ സംഭവം ! പെണ്‍കുട്ടി ലൈംഗികപീഡനം സഹിക്കാനാകാതെ ഒളിച്ചോടിയതെന്ന് വിവരം…
സമൂഹമാധ്യമം വഴി പരിചയപ്പെട്ട 13കാരിയെ തമിഴ്നാട് സ്വദേശി തട്ടിക്കൊണ്ടു പോയ കേസില്‍ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ്. പാലക്കാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു പെണ്‍കുട്ടി നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കുട്ടിയെ മുന്‍പ് ലൈംഗികമായി പീഡിപ്പിച്ച രണ്ടു പേരെ ഹേമാംബിക നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. അകത്തേത്തറ പി. രതീഷ് (44), കണ്ണൂര്‍ ചെണ്ടയാട് സ്വദേശി രാജീവ് (46) എന്നിവരാണ് അറസ്റ്റിലായത്. സിപിഎം അകത്തേത്തറ ലോക്കല്‍ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള കല്ലേക്കുളങ്ങര പീപ്പിള്‍സ് റൂറല്‍ ക്രെഡിറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ സെക്രട്ടറിയാണു രതീഷ്. രാജീവ് ധോണി ഫാമിലെ ജീവനക്കാരനാണ്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ വെല്ലൂര്‍ സ്വദേശി അന്തോണിയെ (21) നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ മുന്‍പരിചയമുള്ള രതീഷ് കഴിഞ്ഞയാഴ്ച സൊസൈറ്റിയില്‍ ആളില്ലാത്ത സമയത്ത് കുട്ടിയെ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. മറ്റൊരു പ്രതിയായ രാജീവ് പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി പീഡിപ്പിച്ചെന്നാണു പരാതി.…
Read Moreപായലിനോട് അനുരാഗ് ചെയ്തത് ബോളിവുഡില്‍ സ്ഥിരം നടക്കുന്ന സംഭവം; ലൈംഗിക വേട്ടക്കാരുടെ ഇടമാണ് ബോളിവുഡ് എന്ന് കങ്കണ റണൗത്ത്…
ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപിനെതിരേ നടി പായല്‍ ഘോഷ് ഉന്നയിച്ച ലൈംഗികാരോപണം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തില്‍ പായല്‍ ഘോഷിനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് നടി കങ്കണ റണൗത്ത്. പായല്‍ ഘോഷ് ആരോപിച്ചതുപോലെ ചെയ്യാന്‍ അനുരാഗിനു കഴിയുമെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. പായലിനോട് അനുരാഗ് ചെയ്തത് ബോളിവുഡില്‍ സ്ഥിരം നടക്കുന്ന സംഭവമാണെന്നും പുറത്തുനിന്നു വരുന്ന പെണ്‍കുട്ടികളെ അവരുടെ അടുത്തേക്കു വരുന്ന ലൈംഗിക തൊഴിലാളികളായാണ് കണക്കാക്കുന്നതെന്നും അവര്‍ ട്വീറ്റ് ചെയ്തു. ബോളിവുഡ് എന്നതിന് ബുള്ളിവുഡ് എന്നാണ് അവര്‍ ട്വീറ്റ് ചെയ്തത്. ബുള്ളി എന്ന ഇംഗ്ലിഷ് വാക്കിന് ഉപദ്രവിക്കുക എന്നാണ് അര്‍ഥം.വ്യാജവും പാവക്കല്യാണങ്ങളും നിറഞ്ഞ, ലൈംഗിക വേട്ടക്കാരുടെ ഇടമാണ് ബോളിവുഡ്. എല്ലാ ദിവസവും ഒരോ പുതിയ പെണ്‍കുട്ടികള്‍ അവരെ സന്തോഷിപ്പിക്കുമെന്നാണ് അവരുടെ വിചാരം. ദുര്‍ബലരായ ചെറുപ്പക്കാരോടും അവരിതു ചെയ്യും. പല വലിയ നടന്മാരും ഇങ്ങനെ എന്നോടു ചെയ്തിട്ടുണ്ട്. വാനോ മുറിയുടെ വാതിലോ പൂട്ടിയിട്ടിട്ട് നമ്മുടെ…
Read More916 ഈന്തപ്പഴം! പരിശുദ്ധിയറിയാൻ കസ്റ്റംസ്;വിതരണം ചെയ്തതിന് ശേഷമുള്ള ബാക്കി ഈന്തപ്പഴമെവിടെ; നയതന്ത്ര ചാനൽ വഴി 17,000 കിലോ പാഴ്സൽ വന്നതായി സ്ഥിരീകരണം
കോഴിക്കോട്: മന്ത്രി കെ.ടി.ജലീലിനെ ചോദ്യം ചെയ്യുന്നതിനു മുന്‍പായി കസ്റ്റംസ് യുഎഇ കോണ്‍സുലേറ്റിൽനിന്നു വിവരങ്ങള്‍ ശേഖരിച്ചു. നയതന്ത്ര ചാനല്‍ വഴി ഖുര്‍ആന്‍, ഈന്തപ്പഴം എന്നിവയിറക്കിയ സംഭവത്തില്‍ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് ജീവനക്കാരെ അടക്കം ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നീക്കം തുടങ്ങിക്കഴിഞ്ഞു. ഇതിനു ശേഷമായിരിക്കും മന്ത്രി കെ.ടി. ജലീലിനെ ചോദ്യംചെയ്യുക. ഇന്ത്യക്കാരായ ജീവനക്കാരെയാകും ആദ്യം ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്കി വിളിപ്പിക്കുക. ഇതിനായുള്ള നടപടിക്രമങ്ങളാണ് നടക്കുന്നത്. ഈന്തപ്പഴം എന്ന പേരിൽ നയതന്ത്ര ചാനൽ വഴി 17,000 കിലോ പാഴ്സൽ വന്നതായി സ്ഥിരീകരണമുണ്ട്. ഈന്തപ്പഴം ആര്‍ക്കെല്ലാം വിതരണം ചെയ്തു, എതെല്ലാം സ്ഥാപനങ്ങളിലേക്കു കൊടുത്തു തുടങ്ങിയ കാര്യങ്ങള്‍ ഇനിയും വ്യക്തമായിട്ടില്ല. ഈന്തപ്പഴം വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നടന്ന വേദിയിൽ കുറച്ച് ഈന്തപ്പഴം വിതരണം ചെയ്തതായി പറയുന്നു. എന്നാൽ, ബാക്കി കിലോക്കണക്കിന് ഈന്തപ്പഴം എവിടേയ്ക്കു പോയി എന്നതിൽ ദുരൂഹതയുണ്ട്. ഇതിനിടെ, ഈന്തപ്പഴം എന്ന പേരിൽ…
Read Moreസോഷ്യല്‍ മീഡിയയിലൂടെ ചങ്ങാത്തം സ്ഥാപിച്ചു ! വിവാഹം കഴിഞ്ഞയുടന്‍ ലക്ഷങ്ങളുമായി വരന് മുങ്ങി; തട്ടിപ്പുവീരനെ കുടുക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പയറ്റിയത് വേറിട്ട തന്ത്രം…
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ച ശേഷം തട്ടിപ്പിനിരയാക്കിയ തിരുവല്ല സ്വദേശി മാളയില്‍ അറസ്റ്റില്‍. കണ്ടത്തില്‍ ബിനു(കുഞ്ഞുമോന്-41)വാണ് അറസ്റ്റിലായത്. വെണ്ണൂര്‍ സ്വദേശിനിയാണു തട്ടിപ്പിന് ഇരയായത്. യുവതിയുടെ കൈവശമുണ്ടായിരുന്നു രണ്ടരലക്ഷം രൂപയുമായി ഇയാള്‍ മുങ്ങുകയായിരുന്നു. പ്രളയക്കെടുതിയില്‍ ലഭിച്ച തുകയാണ് ഇയാള്‍ കൈക്കലാക്കിയതെന്നു പോലീസ് പറഞ്ഞു. രണ്ടുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹദിനത്തില്‍ തന്നെ ഇയാള്‍ മുങ്ങുകയായിരുന്നു. ആദ്യഭാര്യയില്‍നിന്ന് നിയമപരമായി വിവാഹമോചനം നേടിയതായി ഇയാള്‍ പെണ്‍കുട്ടിയെയും വീട്ടുകാരെയും വിശ്വസിപ്പിച്ചിരുന്നു. ആദ്യ വിവാഹത്തിലുള്ള തന്റെ കുട്ടിക്ക് അസുഖമാണെന്നും ചികിത്സാച്ചെലവിനാണെന്നും പറഞ്ഞാണു പണം െകെക്കലാക്കിയത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇയാളെ തന്ത്രപൂര്‍വം നാട്ടിലെത്തിച്ച് പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് ചെയ്ത പോലീസ് ഇയാളെ റിമാന്‍ഡ് ചെയ്തു.
Read Moreമഴയേയും വകവയ്ക്കാതെ കാമുകിയെ കാണാന്‍ തൃശൂരിൽനിന്നു ബൈക്കിൽ കാസർഗോഡിന്; തന്റെ മുന്നിൽ നാണിച്ചു നിന്ന സുന്ദരിയുടെ ഷാൾ മാറ്റിയപ്പോൾ കാമുകൻ ഞെട്ടി!
കാസര്‍ഗോഡ്: ഫേസ്ബുക്ക് ചാറ്റിംഗില്‍ പരിചയപ്പെട്ട സുന്ദരിയായ കാമുകിയെ കാണാനാണ് ഈ പെരുമഴക്കാലത്തും ബൈക്കിൽ യുവാവ് വച്ചുപിടിച്ചത്. അതും തൃശൂരില്‍നിന്നു കാസർഗോഡ്് ബേക്കലിലേക്ക്. ഇത്രയും കഷ്ടപ്പാടു സഹിച്ചെത്തിയ കാമുകനു കാശും പോയി, നാണക്കേടും നിരാശയും ബാക്കി. സുന്ദരിയായ യുവതിയാണെന്ന പേരില്‍ ഇത്രയും കാലം തന്നോടു ചാറ്റിയത് 50 കഴിഞ്ഞ മധ്യവയസ്കയാണെന്നറിഞ്ഞു കലി കയറിയ കാമുകന് ഒടുവിൽ ഇവര്‍ക്കു നേരെ കത്തി വീശി. ആദ്യ കൂടിക്കാഴ്ചതന്നെ കത്തിക്കുത്തിലേക്കും ബഹളത്തിലേക്കും നീങ്ങിയതോടെ നാട്ടുകാര്‍ ഓടിക്കൂടി. വിവരമറിഞ്ഞെത്തിയ ബേക്കല്‍ പോലീസ് കമിതാക്കളെ കസ്റ്റഡിയിലെടുത്തതോടെയാണു കഥയുടെ ചുരുളഴിഞ്ഞത്. തൃശൂര്‍ സ്വദേശിയായ യുവാവും സുഹൃത്തുമാണ് ബൈക്കില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ ബേക്കല്‍ കോട്ടയുടെ പരിസരത്തെത്തിയത്. അല്പനേരം കഴിഞ്ഞപ്പോള്‍ ഉപ്പള സ്വദേശിനിയായ 50കാരി ബുര്‍ഖയിട്ടെത്തി. മുഖം ഒന്നു കാണിക്കാൻ കാമുകന് ഏറെ നിര്‍ബന്ധിച്ചെങ്കിലും കാമുകി മുഖപടം നീക്കാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ കാമുകി തന്നെ കബളിപ്പിച്ചതാണെന്ന് ഉറപ്പായതോടെ…
Read More