പത്തനംതിട്ട: ആശുപത്രിയിലായ ഭര്‍ത്താവിന്റെ അടുക്കല്‍ എത്തിക്കാമെന്നു പറഞ്ഞ് പബൈക്കില് കയറ്റി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു യുവതിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അറസ്റ്റിലായ ഇരുവരും യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളാണെന്നു പോലീസ് പറഞ്ഞു. പ്രമാടം തെങ്ങുംകാവ് മല്ലശേരി തറശേരില് (മംഗലത്ത്, അങ്ങാടിക്കല്‍) അനീഷ് കുമാര്‍(41), വള്ളിക്കോട് വാഴമുട്ടം ചിഞ്ചുഭവനം വീട്ടില്‍ രഞ്ജിത് (കുട്ടന്, 34) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഏപ്രില്‍ 26നു രാത്രി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സുഹൃത്തിനെ പ്രവേശിപ്പിച്ചതറിഞ്ഞ് ഇയാളുടെ വീട്ടിലെത്തിയ ഇരുവരും യുവതിയെ ആശുപത്രിയിലെത്തിക്കാമെന്നും പറഞ്ഞ് ബൈക്കില്‍ കയറ്റുകയായിരുന്നു. രണ്ട് ബൈക്കുകളിലായി പുറപ്പെട്ട സംഘം ഇടവഴികളിലൂടെ സഞ്ചരിച്ച് ആളൊഴിഞ്ഞ മൈതാനത്ത് എത്തിച്ച് ക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതി. അറസ്റ്റിലായ ഇരുവര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നു പോലീസ് പറഞ്ഞു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.ഒന്നാം പ്രതി അനീഷ് 2018 മുതല്‍ കോന്നി പത്തനംതിട്ട എന്നീ പോലീസ് സ്റ്റേഷനുകളിലെ മോഷണം, അടിപിടി…
Read MoreCategory: Top News
സന്ദീപ് അക്രമാസക്തനായപ്പോള്‍ തന്നെ പോലീസ് പുറത്തേക്കോടി ! ഡോക്ടര്‍ വന്ദനയുടെ കൊലപാതകത്തില്‍ പോലീസിന് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്…
ഡോക്ടര്‍ വന്ദനയുടെ ജീവനെടുത്ത ആക്രമം തടയുന്നതില്‍ പോലീസിന് ഗുരുതര വീഴ്ച പറ്റിയതായി ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും കൃത്യസമയത്ത് ഇടപെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ…കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അക്രമം ഉണ്ടായപ്പോള്‍ പോലീസ് പുറത്തേക്കോടി. വാതില്‍ പുറത്തു നിന്ന് അടച്ചതിനാല്‍ സന്ദീപ് അത്യാഹിത വിഭാഗത്തില്‍ അക്രമം തുടര്‍ന്നു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും കാര്യക്ഷമമായി ഇടപെട്ടില്ല. വന്ദന മെഡിക്കല്‍ ഓഫീസറെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ പോയ സമയത്താണ് അക്രമം നടന്നത്. അതേസമയം, ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കിയുള്ള ഓര്‍ഡിനന്‍സിന് നിയമവകുപ്പിന്റെ അംഗീകാരം ലഭിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറിയും ഡയറക്ടറും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ചര്‍ച്ച ചെയ്ത ശേഷമാണ് ഓര്‍ഡിനന്‍സ് വ്യവസ്ഥകള്‍ നിയമ സെക്രട്ടറി പരിശോധിച്ചത്. മുഖ്യമന്ത്രിയുടെ അംഗീകാരത്തിന് ശേഷം ഓര്‍ഡിനന്‍സ് നാളെ മന്ത്രിസഭ പരിഗണിക്കും. ഡോക്ടര്‍മാരെ ആക്രമിക്കുന്നവര്‍ക്ക് കനത്ത ശിക്ഷയും പിഴയും ഉറപ്പാക്കുന്നതാണ് ഓര്‍ഡിനന്‍സ്. ഇതിന് അംഗീകാരം ലഭിച്ച് കഴിഞ്ഞാല്‍…
Read Moreപതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പൊങ്ങിയത് ബാംഗ്ലൂരിൽ; ലോഡ്ജ് മുറിയിൽ താമസിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; കൂട്ടുകാർ ഫോൺനമ്പർ പോലീസിന് നൽകിയപ്പോൾ…
പത്തനംതിട്ട: പതിനേഴുകാരിയെ വീട്ടില്‍ നിന്നു തട്ടിക്കൊണ്ടുപോയ യുവാവ് പോക്സോ കേസില്‍ അറസ്റ്റില്‍. മെഴുവേലി ഉള്ളന്നൂര്‍ മുട്ടയത്തില്‍ തെക്കേതില്‍ പ്രമോദിനെയാണ് (24) ബംഗളൂരുവില്‍ നിന്ന് അന്വേഷണസംഘം കണ്ടെത്തിയത്. കാണാതായ പെണ്‍കുട്ടിയെ ഇയാളോടൊപ്പം കണ്ടെത്തി.ഒരാഴ്ച മുമ്പാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നു കാണാതായത്. വീട്ടുകാരുടെ പരാതിയേ തുടര്‍ന്ന് ഇലവുംതിട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് വിവരം ലഭിച്ചു. പോലീസ് സംഘത്തിന്റെ അന്വേഷണത്തില്‍ മൊബൈല്‍ നമ്പര്‍ പ്രവര്‍ത്തനരഹിതമാണെന്ന് വ്യക്തമായി. തുടര്‍ന്ന് ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചായി അന്വേഷണം. അങ്ങനെ ഇയാളുടെ പുതിയ ഫോണ്‍ നമ്പര്‍ ലഭിച്ചു.യ ുവാവ് പെണ്‍കുട്ടിക്ക് വാങ്ങിക്കൊടുത്ത പുതിയ ഫോണ്‍ നമ്പരിനെപ്പറ്റിയും സൂചന ലഭിച്ചു. ഈ ഫോണിനെ കേന്ദ്രീകരിച്ചുനടത്തിയ നീക്കത്തിലാണ് ഇരുവരും ബംഗളുരുവിലുണ്ടെന്ന് വ്യക്തമായത്. അന്വേഷണസംഘം ബംഗളൂരുവിലെത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയശേഷം നിരവധി സ്ഥലങ്ങളില്‍ കറങ്ങിനടന്നെന്നും വെള്ളിയാഴ്ച ബാംഗളുരുവിലെത്തി ലോഡ്ജില്‍ മുറിയെടുത്തു താമസിച്ച് പീഡിപ്പിച്ചതായും…
Read Moreപൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കടന്നു പൂജ ; ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; വനത്തിലേക്ക് കടന്നതിന് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചെന്ന് സൂചന; കേസ് എടുത്ത് വനം വകുപ്പ്
പത്തനംതിട്ട: പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ നടത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച തമിഴ്നാട് സംഘത്തിനെതിരേ വനംവകുപ്പ് കേസെടുത്തു. ശബരിമല കീഴ്ശാന്തിയുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന തമിഴ്നാട് സ്വദേശി നാരായണന് എന്നയാളാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇയാള്‍ക്കെതിരേയാണ് കേസെടുത്തത്. ശബരിമല ഉദ്യോഗസ്ഥരും മറ്റും അടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പില്‍ ചിത്രം വന്നതോടെയാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്.ആങ്ങമൂഴി – ഗവി – വണ്ടിപ്പെരിയാര്‍ പാതയിലാണ് പൊന്നമ്പലമേട്ടിലേക്കുള്ള ഗേറ്റ്. ഇതുവഴിയുള്ള യാത്ര വനംവകുപ്പ് തടഞ്ഞിരിക്കുകയാണ്. വനംവകുപ്പിന്റെ അനുമതിയില്ലാതെ ആര്‍ക്കും അകത്തേക്കു പ്രവേശിക്കാനാകില്ല. ഗൂഡ്രിക്കല്‍ റേഞ്ചില്‍ പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലാണ് സ്ഥലം. സമീപത്ത് ഫോറസ്റ്റ് ചെക്ക് പോസ്റ്റുമുള്ളതാണ്. സംഘം അകത്തു കടന്നത് വനംവകുപ്പുദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്നു സംശയമുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷിക്കുമെന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവം ഗൗരവതരമാണെന്നും ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. ഡിജിപിക്ക് പരാതി നല്‍കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനം.
Read Moreരാത്രിയില്‍ സിഐയെയും സംഘത്തെയും ആക്രമിച്ചു ! യുവ നടനും എഡിറ്ററും അറസ്റ്റില്‍…
കൊച്ചിയില്‍ രാത്രി സിഐയെയും സംഘത്തെയും ആക്രമിച്ച യുവ നടനും എഡിറ്ററും പിടിയില്‍. തൃശൂര്‍ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുല്‍ രാജ് എന്നിവരാണ് അറസ്റ്റിലായത്. നോര്‍ത്ത് സിഐയെയും സംഘത്തിനെയുമാണ് ആക്രമിച്ചത്. പ്രതികളില്‍ നിന്ന് പിടികൂടിയ ബൈക്കിന്റെ കീച്ചെയിന് കത്തിയുടെ രൂപത്തിലാണ്. നാലു ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തു. മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു. ഇന്നലെ രാത്രി സിഐയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധനയ്ക്കിടെയാണ് ആക്രമണമുണ്ടായത്. ഗതാഗതം തടസ്സപ്പെടുത്തുന്ന നിലയില്‍ ബൈക്കുകള്‍ പാര്‍ക്ക് ചെയ്തിരുന്നു. ബൈക്കുകളുടെ വിവരം ശേഖരിക്കുന്നതിനിടെ ഒരു ബൈക്ക് ബ്ലാക്ക് ലിസ്റ്റില്‍ പെട്ടതാണെന്ന് കണ്ടെത്തി. യുവനടനും എഡിറ്ററും കൂടാതെ മൂന്നു സുഹൃത്തുക്കളും സ്ഥലത്തുണ്ടായിരുന്നു. ഇവരുടെ ബൈക്കിന്റെ രേഖകള്‍ പൊലീസ് ചോദിച്ചപ്പോള്‍, സംഘം തട്ടിക്കയറി. ബൈക്ക് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്നറിയിച്ചതോടെ എഎസ്ഐയെയും കോണ്‍സ്റ്റബിളിനെയും ആക്രമിച്ചു. സിഐ വിഷയത്തില്‍ ഇടപെട്ടതോടെ സിഐയെയും ആക്രമിച്ചു. പ്രതികളുടെ രണ്ടു ബൈക്കുകളും മറ്റു രണ്ടു ബൈക്കുകളുമാണ് പിടിച്ചെടുത്തത്. യുവനടനും എഡിറ്ററും കൊച്ചിയില്‍…
Read Moreമിഠായി നൽകാമെന്ന് പറഞ്ഞ് ഒൻപതുവയസുകാരിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; മധ്യവയസ്കൻ അനിൽ കുമാറിനെ പൂട്ടി പോലീസുകാർ
പത്തനംതിട്ട: കടയില്‍ സാധനം വാങ്ങാന്‍ പോയ ഒമ്പതുകാരിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ലൈംഗികാതിക്രമം കാട്ടിയയാളെ അറസ്റ്റ് ചെയ്തു. ചെന്നീര്‍ക്കര പ്രക്കാനം തോട്ടത്തില്‍പ്പടി തോട്ടത്തില്‍ കിഴക്കേതില്‍ സുനില്‍ കുമാറിനെയാണ് (54) ഇലവുംതിട്ട പോലീസ് പോക്സോ കേസില്‍ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഏഴിനു വൈകുന്നേരം കടയില്‍ പോയ കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി പൈസയും മിഠായിയും നല്‍കാമെന്ന് പറഞ്ഞ് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. കുട്ടി വിവരം വീട്ടില്‍ അറിയിച്ചതുപ്രകാരം ഇലവുംതിട്ട പോലീസിനെ സമീപിക്കുകയായിരുന്നു. ഇന്‍സ്പെക്ടര്‍ ദീപുവിന്റെ നേതൃത്വത്തിലാണ് സുനില്‍കുമാറിനെ പിടികൂടിയത്.
Read Moreഇതാണ്ടാ പോലീസ്..! ലഹരി ഉപയോഗിക്കുന്ന താരങ്ങളെ അറിയാം; ഇന്നല്ലെങ്കില്‍ നാളെ ഇവര്‍ പിടിയിലാകുമെന്ന് കമ്മീഷണര്‍ കെ. സേതു
കൊച്ചി: ലഹരി ഉപയോഗിക്കുന്ന സിനിമാ താരങ്ങള്‍ക്കു പിന്നാലെ. രാമൻ. ലഹരി ഉപയോഗിക്കുന്ന താരങ്ങളെയെല്ലാം പോലീസിന് അറിയാമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതു. ഇവര്‍ ലഹരിമരുന്ന് കൈവശം വയ്ക്കുമ്പോഴോ ഉപയോ ഗിക്കുന്ന സമയത്തോ മാത്രമേ പിടികൂടാനാകൂവെന്നതാണ് പരിമിതി. സഹായികളാണ് ഇവര്‍ക്ക് ലഹരിമരുന്ന് എത്തിച്ചു കൊടു ക്കുന്നത്. ഈ താരങ്ങളുടെ പിന്നാലെ പോലീസ് ഉണ്ടെന്നും ഇന്നല്ലെങ്കില്‍ നാളെ ഇവര്‍ പിടിയിലാകുമെന്നും പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. ഇവര്‍ മയക്കുമരുന്ന് ഏത് സ്ഥലത്ത് വച്ച് ഉപയോഗിച്ചാലും അത് കുറ്റകരമാണ്. അതിനാല്‍ സിനിമാ സെറ്റില്‍ പരിശോധന നടത്താന്‍ തടസമില്ല. കേരളത്തിലെ ലോകമറിയുന്ന കലാകാരന്മാര് ആരും മയക്കുമരുന്ന് ഉപയോഗിച്ചല്ല താരങ്ങളായത്. അവരില്‍ പലരും തങ്ങളെ സഹായിക്കുന്നുണ്ട്. കൊച്ചിയിലെ സിനിമാ സെറ്റുകളില്‍ ഷാഡോ പോലീസിനെ വിന്യസിച്ച ശേഷം ലഹരി ഉപയോഗം കുറഞ്ഞതായും കമ്മീഷണര്‍ പറഞ്ഞു. ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ പട്ടിക താരസംഘടനയായ ‘അമ്മ’യുടെ പക്കലുണ്ടെന്ന്…
Read Moreരാജേഷിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചത് രണ്ടുമണിക്കൂറിലധികം ! മലപ്പുറത്തെ ആള്‍ക്കൂട്ട കൊലപാതകം മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നത്…
അട്ടപ്പാടിയിലെ മധു കേരളത്തിന്റെ നോവായി മാറിയിട്ട് അഞ്ചു വര്‍ഷം പിന്നിടുന്ന വേളയില്‍ സമാനമായ സംഭവം ആവര്‍ത്തിച്ചത് കേരള ജനതയെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. മലപ്പുറം കിഴിശ്ശേരിക്കു സമീപം തവനൂര്‍ റോഡില്‍ ഒന്നാംമൈലില്‍ ബിഹാര്‍ സ്വദേശിയായ അതിഥിത്തൊഴിലാളി കഴിഞ്ഞദിവസം മര്‍ദനമേറ്റുമരിച്ചത് ആള്‍ക്കൂട്ട കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. ബിഹാര്‍ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ മാധവ്പുര്‍ കേഷോ സ്വദേശി രാജേഷ് മാഞ്ചി(36)യാണ് കൊല്ലപ്പെട്ടത്. ആളുകള്‍ രണ്ടുമണിക്കൂറിലേറെ ഉപദ്രവിച്ചെന്നും അനക്കമില്ലാതായതോടെ സമീപത്തെ കവലയിലേക്കു വലിച്ചിഴച്ചു കൊണ്ടുവന്നിടുകയായിരുന്നുവെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ് മാധ്യമങ്ങളോടു പറഞ്ഞു. സംശയാസ്പദമായ സാഹചര്യത്തില്‍ റോഡരികിലെ വീട്ടുപരിസരത്തുനിന്ന രാജേഷിനെ പിടികൂടിയ നാട്ടുകാര്‍ മോഷണക്കുറ്റം ആരോപിച്ച് അവനെ ചോദ്യംചെയ്യുകയും ക്രൂരമായി മര്‍ദ്ദിച്ച് മരണത്തിലേക്ക് തള്ളിവിടുകയുമായിരുന്നു. തിണ്ണമിടുക്ക് കാണിക്കുന്ന ജനക്കൂട്ടത്തിന്റെ കപട സദാചാരത്തിന് ഇരയാവാനായിരുന്നു മറുനാട്ടില്‍ നിന്ന് ജീവിതം പുലര്‍ത്താനായി ഇവിടെയെത്തിയ രാജേഷിന്റെ വിധി. മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടവിചാരണയ്ക്കു മുന്പില്…
Read Moreകൊച്ചി പുറം കടലില്‍ നിന്ന് പിടിച്ചെടുത്ത ലഹരിമരുന്ന് 25,000 കോടി രൂപ വിലവരുന്നത് ! മുന്തിയ ഇനമെന്ന് അധികൃതര്‍…
കൊച്ചി പുറംകടലില്‍ കപ്പലില്‍നിന്ന് പിടിച്ചെടുത്ത ലഹരിമരുന്നിന് 25,000 കോടി രൂപ വിലവരുമെന്ന് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ(എന്‍.സി.ബി). കപ്പലില്‍നിന്ന് പിടിച്ചെടുത്ത മെത്താംഫിറ്റമിന്‍ ലഹരിമരുന്നിന്റെ കണക്കെടുപ്പും തരംതിരിക്കലും 23 മണിക്കൂറോളമെടുത്താണ് പൂര്‍ത്തിയായത്. ആകെ 2525 കിലോ മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തതായാണ് എന്‍.സി.ബി. നല്കുന്ന ഔദ്യോഗികവിവരം. 134 ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നതെന്നും മുന്തിയ ഇനം ലഹരിമരുന്നായതിനാലാണ് ഇത്രയധികം വിപണിമൂല്യമുള്ളതെന്നും എന്‍.സി.ബി. അധികൃതര്‍ പറഞ്ഞു. ശനിയാഴ്ചയാണ് കൊച്ചി പുറംകടലില്‍ കപ്പല്‍ വളഞ്ഞ് കിലോക്കണക്കിന് മെത്താംഫിറ്റമിന്‍ ലഹരിമരുന്ന് എന്‍.സി.ബി.യും നാവികസേനയും ചേര്‍ന്ന് പിടിച്ചെടുത്തത്. സംഭവത്തില്‍ ഒരു പാകിസ്താന് സ്വദേശിയെയും കസ്റ്റഡിയിലെടുത്തിരുന്നു. വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് ഇതുവരെ നടന്ന ലഹരിവേട്ടയാണിത്. പിടിച്ചെടുത്ത ലഹരിമരുന്നിന് 15,000 കോടി രൂപയോളം വിലവരുമെന്നായിരുന്നു ആദ്യഘട്ടത്തിലെ നിഗമനം. എന്നാല്‍ കണക്കെടുപ്പും തരംതിരിക്കലും പൂര്‍ത്തിയായതോടെയാണ് ഇതിന്റെ യഥാര്‍ഥ വിപണിമൂല്യം എത്രയാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. പാകിസ്താനിലെ ഹാജി സലീം ഗ്രൂപ്പാണ് അന്താരാഷ്ട്ര ലഹരിക്കടത്തിന് പിന്നിലെന്നാണ് എന്‍.സി.ബി.യുടെ പ്രാഥമിക…
Read Moreട്രെയിനിൽ സ്ത്രീകളെ ശല്യപ്പെടുത്തിയയാളെ ചോദ്യംചെയ്ത യാത്രക്കാരനു കുത്തേറ്റു; ചില്ല് കുപ്പി പൊട്ടിച്ച് കുത്തിയത് മുഖത്ത്; യുവാവിനെ പ്ലാസ്റ്റിക് സർജറിക്കു വിധേയനാക്കി
ഷൊർണൂർ: ട്രെയിനിനുള്ളിൽ സ്ത്രീകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത യാത്രക്കാരനെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. ഓടി രക്ഷപ്പെട്ട അക്രമിയെ പിന്നീട് സിആർപിഎഫ് കസ്റ്റഡിയിലെടുത്തു. പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് (44) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് തൈക്കാട് സ്വദേശി സിയാദിനെ (33) സിആർപിഎഫിനെ പിന്നീട് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 10.50ന് ഷൊർണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലെത്തിയ മരുസാഗർ എക്സ്പ്രസിലെ യാത്രക്കാരായിരുന്നു ദേവദാസും സിയാദും. സ്ത്രീകളെ ശല്യം ചെയ്ത സിയാദിനെ ദേവദാസ് ചോദ്യം ചെയ്തു. ഇത് പിന്നീട് വാക്കുതർക്കത്തിലെത്തി. ട്രെയിൻ സ്റ്റേഷനിലെത്തിയപ്പോൾ പുറത്തിറങ്ങിയ ദേവദാസിനെ ചില്ലുകുപ്പി പൊട്ടിച്ചശേഷം കുത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു. ദേവദാസിന്റെ കണ്ണിനു സമീപമാണ് കുത്തേറ്റത്. ഓടിരക്ഷപ്പെടാൻ ശ്രമിച്ച സിയാദിനെ സ്റ്റേഷനിൽവച്ചുതന്നെ സിആർപിഎഫ് പിടികൂടുകയായിരുന്നു. പരിക്കേറ്റ ദേവദാസിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. മുഖത്തെ എല്ലിന് പൊട്ടലുള്ള ഇയാളെ പിന്നീട്…
Read More