സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്ത് എച്ച്ഐവി ബാധിതരുടെ എണ്ണം വന്‍തോതില്‍ കുറയുന്നുണ്ടെങ്കിലും പതിനഞ്ചിനും മുപ്പതിനുമിടയില്‍ പ്രായമുള്ളവരില്‍ എച്ച്ഐവി ബാധിതര്‍ കൂടിവരികയാണെന്നു കണ്ടെത്തല്‍. സ്വവര്‍ഗരതിയും മയക്കുമരുന്ന് ഉപയോഗവുമാണ് ഇതിന് പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. എച്ച്ഐവി ചികില്‍സാ കേന്ദ്രങ്ങളില്‍ എത്തുന്ന യുവാക്കളുടെ എണ്ണം കണക്കാക്കിയാണ് ഈ നിഗമനം. മയക്കുമരുന്ന് കുത്തിവയ്ക്കുന്നവരില്‍ മറ്റുള്ളവരേക്കാള്‍ 20 മടങ്ങ് സാധ്യതയാണ് എച്ച്ഐവി ബാധക്കുള്ളത്.കുത്തിവച്ച സൂചി കൊണ്ട് മറ്റൊരാള്‍ കുത്തിവയ്ക്കുന്നത് റിസ്ക് സാധ്യത വര്‍ധിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ എയ്ഡ്സ് കണ്‍േട്രാള്‍ സൊസൈറ്റി മുഖേന സിറിഞ്ചും ഗര്‍ഭനിരോധന ഉറകളും വിതരണം ചെയ്ത് രോഗ പകര്‍ച്ച തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. എന്നാല്‍, സംസ്ഥാനത്ത് മുപ്പതില്‍ താഴെ പ്രായമുള്ളവരില്‍ എച്ച്ഐവി ബാധ വര്‍ധിക്കുന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്. ഈ വര്‍ഷം 106-ല്‍ 20 പേരും മുപ്പതില്‍ താഴെയുള്ളവര്‍ ഹോസ്റ്റലുകളിലും മറ്റും താമസിക്കുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ ഇത്തരം കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന്…
Read MoreCategory: Top News
ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക, ഇങ്ങനെയുള്ള പാട്ടുകള്‍ പ്രക്ഷേപണം ചെയ്യരുത്..! എഫ്എം റേഡിയോ ചാനലുകൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ന്യൂഡൽഹി: മദ്യം, മയക്കുമരുന്ന്, ആയുധം, ഗുണ്ടാസംഘം, തോക്ക് സംസ്കാരം എന്നിവയെ മഹത്വവൽക്കരിക്കുന്ന പാട്ടുകൾ പ്രക്ഷേപണം ചെയ്യരുതെന്ന് എഫ്എം റേഡിയോ ചാനലുകൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. നിർദേശം ലംഘിച്ചാൽ ഉചിതമായ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അറിയിച്ചു. ചില എഫ്എം ചാനലുകൾ മദ്യം, മയക്കുമരുന്ന്, ആയുധം, ഗുണ്ടാസംഘം, തോക്ക് സംസ്കാരം എന്നിവയെ മഹത്വവൽക്കരിക്കുന്ന പാട്ടുകൾ പ്രക്ഷേപണം ചെയ്യുന്നതായി മന്ത്രാലയം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അത്തരം ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്നത് എയർ പ്രോഗ്രാം കോഡിന്റെ ലംഘനമാണെന്നും അനുമതി താൽക്കാലികമായി നിഷേധിക്കുന്നതിനും ചാനൽ നിരോധിക്കുന്നതിനും കാരണമായേക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
Read Moreകോഴിക്കോട് പിഎൻബി തട്ടിപ്പിന്റെ വ്യാപ്തി കൂടുന്നു! നഷ്ടമായത് എട്ട് കോടി; മാനേജര്‍ മുങ്ങി
കോഴിക്കോട്: കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻപി) തട്ടിപ്പിന്റെ വ്യാപ്തി കൂടുന്നു. കോഴിക്കോട് കോര്‍പറേഷന്റെ അക്കൗണ്ടില്‍നിന്നു ബാങ്ക് മാനേജര്‍ തട്ടിയത് എട്ട് കോടിയിലേറെ രൂപയെന്ന് റിപ്പോർട്ട്. എട്ട് കോടി നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി കോർപറേഷൻ കോഴിക്കോട് ടൗണ്‍ സ്റ്റേഷനിൽ പരാതി നൽകി. നേരത്തെ ബാങ്ക് 2.53 കോടി രൂപ ബാങ്ക് തിരിച്ചടച്ചിരുന്നു. ബാങ്കിന്റെ എരഞ്ഞിപ്പാലം ശാഖയിലെ മാനേജര്‍ എം.പി. റിജില്‍ അച്ഛന്റെ അക്കൗണ്ടിലേക്ക് 98 ലക്ഷത്തിലേറെ രൂപ മാറ്റിയതായാണു കോര്പറേഷന് ആദ്യം കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ മാനേജർ രണ്ട് കോടിയിലേറെ രൂപ തട്ടിയതായി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കാന്‍ കോര്പറേഷന് ബാങ്കിനെ സമീപിച്ചപ്പോള്‍, പണമില്ലെന്നു കണ്ടെത്തിയത്. ബാങ്കിൽ കൂടുതൽ തട്ടിപ്പുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ചെന്നൈയിൽനിന്നുള്ള ഓഡിറ്റിംഗ് സംഘം കോഴിക്കോട്ട് പിഎൻബിയിൽ എത്തിയിട്ടുണ്ട്. തട്ടിപ്പുനടത്തിയ മാനേജര്‍ എം.പി. റിജിലിനെ പഞ്ചാബ്…
Read Moreഎച്ച്.ഐ.വി അണുബാധിതരില്ലാത്ത പുതിയ കേരളമാണ് ലക്ഷ്യം! ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ…
തിരുവനന്തപുരം: പുതിയ എച്ച്ഐവി അണുബാധിതരില്ലാത്ത കേരളമാണ് ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. എച്ച്ഐവി അണുബാധ സാന്ദ്രത താരതമ്യേന കുറഞ്ഞ ഒരു സംസ്ഥാനമാണ് കേരളം. പ്രായപൂര്‍ത്തിയായവരിലെ എച്ച്ഐവി സാന്ദ്രത ഇന്ത്യയില്‍ 0.22 ആണെങ്കില്‍ കേരളത്തിലേത് 0.06 ആണെന്നും ആരോഗ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. എച്ച്ഐവി സാന്ദ്രത കുറഞ്ഞ സംസ്ഥാനമാണെങ്കിലും തൊഴിലിനും, വിദ്യാഭ്യാസത്തിനുമായി മലയാളികൾ ഇതര സംസ്ഥാനങ്ങളിലേയ്ക്കും, രാജ്യങ്ങളിലേയ്ക്കും കുടിയേറുന്നതും ഇതര സംസ്ഥാനത്തു നിന്നുള്ള ആളുകൾ വർധിച്ച തോതിൽ കേരളത്തിലേയ്ക്ക് കുടിയേറുന്നതും നമ്മുടെ എച്ച്ഐവി വ്യാപന സാധ്യത വർധിപ്പിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പുതിയ എച്ച്.ഐ.വി അണുബാധിതരില്ലാത്ത കേരളമാണ് ലക്ഷ്യം. എച്ച്.ഐ.വി അണുബാധാ സാന്ദ്രത താരതമ്യേന കുറഞ്ഞ ഒരു സംസ്ഥാനമാണ് കേരളം. പ്രായപൂര്‍ത്തിയായവരിലെ എച്ച്.ഐ.വി. സാന്ദ്രത ഇന്ത്യയില്‍ 0.22 ആണെങ്കില്‍ കേരളത്തിലത് 0.06 ആണ്. എച്ച്.ഐ.വി. സാന്ദ്രത കുറഞ്ഞ സംസ്ഥാനമാണെങ്കിലും തൊഴിലിനും, വിദ്യാഭ്യാസത്തിനുമായി മലയാളികള്‍ ഇതര സംസ്ഥാനങ്ങളിലേയ്ക്കും,…
Read More”ഒരഞ്ചെണ്ണം വിട്ടാൽ പൂസാകുമോ സാറോ..! അടിച്ച് പൂക്കുറ്റിയായി’ യുവതിയുടെ ഡ്രൈവിംഗ്; സ്കൂട്ടർ യാത്രികരായ ദമ്പതികളെ ഇടിച്ചുവീഴ്ത്തി; അക്രമാസക്തയായ യുവതിയുടെ പരാക്രമം ഞെട്ടിക്കുന്നത്
മാഹി: മദ്യലഹരിയിൽ കാർ ഓടിച്ച യുവതി സ്കൂട്ടർ യാത്രികരായ ദന്പതികളെ ഇടിച്ചു വീഴ്ത്തി. ആളുകൾ കൂടിയതോടെ നടുറോഡിൽ പരാക്രമവും സംഭവത്തെക്കുറിച്ച് അന്വേഷിച്ച ബൈക്ക് യാത്രികന്റെ ഫോൺ തട്ടിപ്പറിച്ച് റോഡിൽ എറിഞ്ഞുടച്ചു. പന്തക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ പന്തോക്കാവിന് സമീപം ഇന്നലെ വൈകിട്ടായിരുന്നു വടക്കുന്പാട് സ്വദേശിനിയായ യുവതിയുടെ പരാക്രമം. മൂഴിക്കരയിലെ പ്രശാന്തും ഭാര്യയും കുട്ടിയും സഞ്ചരിച്ച സ്കൂട്ടറിലാണ് കാർ ഇടിച്ചത്. അപകടത്തിൽ മൂവർക്കും പരിക്കേറ്റു. അപകടം നടന്നയുടനെ പരിസരവാസികൾ കൂട്ടമായി എത്തിയതോടെ യുവതി കാറിൽ നിന്നിറങ്ങി അക്രമാസക്തമാകുകയായിരുന്നു. ഇതിനിടെ ബൈക്ക് യാത്രികനായ പാനൂർ സ്വദേശി എന്താണ് കാര്യമെന്ന് തിരിക്കിയപ്പോൾ പ്രകോപിതയായ യുവതി ഇയാളുടെ മൊബൈൽ ഫോൺ ബലമായി പിടിച്ചെടുത്ത് റോഡിൽ എറിഞ്ഞുടയക്കുകയും സമീപത്തുണ്ടായിരുന്നവരെ കൈയേറ്റം ചെയ്യുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പന്തക്കൽ എസ്ഐ പി.പി. ജയരാജൻ, എഎസ്ഐ എ.വി.മനോജ് കുമാർ എന്നിവരടങ്ങുന്ന പോലീസ് സംഘമെത്തി യുവതിയെയും യുവതി ഓടിച്ചു…
Read Moreസോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു ! വിവാഹവാഗ്ദാനം നല്കി മതംമാറാന്‍ പ്രേരിപ്പിച്ചു; യുവാക്കള്‍ പിടിയില്‍…
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്കി പലയിടങ്ങളില്‍ കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ച യുവാക്കള്‍ അറസ്റ്റില്‍. കന്യാകുമാരി സ്വദേശിനിയാണ് പീഡനത്തിനിരയായത്. കൊളത്തറ ചെറുവണ്ണൂര്‍ കോട്ടാലട എ കെ നിഹാദ് ഷാന്‍ (24), സുഹൃത്തായ മലപ്പുറം വാഴയൂര്‍ മാങ്ങോട്ട് പുറത്ത് മുഹമ്മദ് ജുനൈദ് (26) എന്നിവരാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. രണ്ടാംപ്രതി ജുനൈദിനെ ഞായറാഴ്ച മലപ്പുറത്തുനിന്നും ഒന്നാംപ്രതി നിഹാദിനെ ചൊവ്വാഴ്ച കോഴിക്കോട്ടുനിന്നുമാണ് പിടികൂടിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധസ്ഥലങ്ങളിലെത്തിച്ച് ലൈംഗികമായി യുവാക്കള്‍ പീഡിപ്പിച്ചെന്നുകാണിച്ച് ഒക്ടോബര്‍ 29നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. യുവതിയും നിഹാദ് ഷാനും തമ്മില്‍ സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട് പ്രണയത്തിലാകുകയായിരുന്നു. വിവാഹ ആവശ്യം മുന്നോട്ടുവെച്ച യുവതിയോട് പ്രതിയായ നിഹാദ് ഷാന്‍ മതംമാറണമെന്ന് ആവശ്യപ്പെട്ടു. യുവതി വിസമ്മതിച്ചതിനെത്തുടര്‍ന്ന് ബന്ധത്തില്‍നിന്ന് ഒഴിയാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ യുവതി വിസമ്മതിച്ചതിനെ തുടര്‍ന്ന് തനിക്ക് അപകടത്തില്‍ ഗുരുതരമായ പരിക്കുപറ്റിയെന്നും ഓര്‍മശക്തി നഷ്ടപ്പെട്ടെന്നും…
Read Moreബാങ്ക് മാനേജരുടെ കൈതട്ടി രണ്ടര കോടി മറിഞ്ഞത് സ്വന്തം അച്ഛന്റെ അക്കൗണ്ടിലേക്ക്; തിരിമറി നടത്തിയത് കോഴിക്കോട് കോർപറേഷന്റെ അക്കൗണ്ടിലെ പണം; മാനേജരെ സസ്പെൻഡ് ചെയ്ത് ബാങ്ക്
കോഴിക്കോട്: കോര്‍പറേഷന്റെ അക്കൗണ്ടില്‍നിന്നു ബാങ്ക് മാനേജര്‍ രണ്ടരക്കോടിയിലേറെ രൂപ തിരിമറി നടത്തി. കോര്‍പറേഷന്റെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടില്‍നിന്നാണു പണം തിരിമറി നടത്തിയത്. ബാങ്കിന്റെ എരഞ്ഞിപ്പാലം ശാഖയിലെ മാനേജര്‍ എം.പി. റിജില്‍ അച്ഛന്റെ അക്കൗണ്ടിലേക്ക് 98 ലക്ഷത്തിലേറെ രൂപ മാറ്റിയതായാണു കോര്പറേഷന് ആദ്യം കണ്ടെത്തിയത്. അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കാന്‍ കോര്പറേഷന് ബാങ്കിനെ സമീപിച്ചപ്പോള്‍, പണമില്ലെന്നു കണ്ടെത്തി. അന്വേഷിച്ചപ്പോള്‍ പിഴവ് സംഭവിച്ചെന്നായിരുന്നു ബാങ്കിന്റെ വിശദീകരണം. പണം അക്കൗണ്ടിലേക്ക് ഓട്ടോ ക്രെഡിറ്റാവുകയും ചെയ്തു. പിന്നീട് മറ്റൊരു അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ച ശേഷം കോര്പറേഷന് വിശദമായ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചു. അപ്പോഴാണ് വലിയ തിരിമറി നടത്തിയതായി വ്യക്തമായത്. മൊത്തം രണ്ട് കോടി അന്‍പത്തിമൂന്ന് ലക്ഷം രൂപയുടെ തിരിമറിയാണ് ഇതുവരെ കണ്ടെത്തിയത്. കോര്പറേഷന് ടൗണ്‍ പോലീസില്‍ പരാതി നല്കി. മാനേജരെ സസ്പെൻഡ് ചെയ്തുകോഴിക്കോട്: തട്ടിപ്പുനടത്തിയ മാനേജര്‍ എം.പി. റിജിലിനെ പഞ്ചാബ് നാഷണല്‍ ബാങ്ക്…
Read Moreഇതില്‍ രാഷ്ട്രീയമില്ല, മനുഷ്യത്വപരമായ പ്രതിഷേധം മാത്രം; സദാചാര ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ച് മുടി മുറിച്ച് സിഎംഎസ് കോളജ് വിദ്യാര്‍ഥിനികൾ…
കോട്ടയം: സദാചാര ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ച് മുടി മുറിച്ച് വിദ്യാര്‍ഥിനികളുടെ പ്രതിഷേധം. ഇന്നലെ വൈകുന്നേരം സിഎംഎസ് കോളജ് കാമ്പസിലാണ് വിദ്യാർഥിനികള്‍ മുടി മുറിച്ച് പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം കോട്ടയം നഗരത്തില്‍ രാത്രിയിലുണ്ടായ സദാചാര ഗുണ്ടാ ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിനി കോട്ടയം സിഎംഎസ് കോളജിലാണ് പഠിക്കുന്നത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി അഞ്ജന കാതറിന് ബിനു, ഗൗരികൃഷ്ണ, ലക്ഷി ചന്ദ്രബോസ് എന്നിവരാണ് ആക്രമണം നേരിട്ട വിദ്യാര്‍ഥിനിക്ക് ഐക്യദാര്‍ഢ്യവുമായി മുടി മുറിച്ചത്. ഇവരുടെ പ്രതിഷേത്തിന് ശക്തി പകര്‍ന്ന് മറ്റ് വിദ്യാര്‍ഥികളും ഒപ്പം കൂടി. ഇതില്‍ രാഷ്ട്രീയമില്ല. മനുഷ്യത്വപരമായ പ്രതിഷേധം മാത്രം. ഒരു സ്ത്രീയുടെ മാത്രം സുരക്ഷയുടെ പ്രശ്നവുമല്ല. ഒപ്പമുണ്ടായിരുന്ന ഒരു യുവാവിനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട് -മുടി മുറിച്ച് പ്രതിഷേധത്തിന് തുടക്കമിട്ട രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി അഞ്ജന കാതറിന് ബിനു പറഞ്ഞു. കോളജ് അധികാരികളും വിദ്യാർഥിസമരത്തോട് അനുകൂല സമീപനമാണ് സ്വീകരിച്ചത്. കോളജ്…
Read Moreതന്റെ അന്തസിനു കളങ്കം വരുത്താന്‍ വ്യാജമായി നിര്‍മിച്ച വീഡിയോ; ജഡ്ജിയുടെ ലൈംഗിക അതിക്രമ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് കോടതി തടഞ്ഞു
ന്യൂഡല്‍ഹി: കോടതി ജീവനക്കാരിയായ യുവതിയെ ലൈംഗിക അതിക്രമത്തിനിരയാക്കുന്ന ജഡ്ജിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ഡല്‍ഹി ഹൈക്കോടതി തടഞ്ഞു. വീഡിയോ വ്യാജമാണെന്നും ഇത് പ്രചരിപ്പിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടുള്ള യുവതിയുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ജഡ്ജി ചേമ്പറിനുള്ളില്വച്ച് യുവതിയോട് ലൈംഗികാതിക്രമം നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാല്‍ തന്റെ അന്തസിനു കളങ്കം വരുത്താന്‍ വ്യാജമായി നിര്‍മിച്ച ദൃശ്യങ്ങളാണിതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഇതിന് നഷ്ടപരിഹാരം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും കോടതി തടഞ്ഞു. ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍നിന്ന് പിന്‍വലിച്ചെന്ന് ഉറപ്പാക്കാൻ കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന് കോടതി നിര്‍ദേശം നല്കി.
Read Moreമൈക്കിന് പകരം പാമ്പിനെ ചുണ്ടില്‍ ചേര്‍ത്ത് വച്ച് സംസാരിച്ചു, അതും ശാസ്ത്രീയ പാമ്പു പിടിത്ത മാര്‍ഗനിര്‍ദേശ സെമിനാറിനിടയില്‍ ! വാവ സുരേഷിന് മുട്ടന്‍പണി
കോഴിക്കോട്: മെഡിക്കൽ കോളജിലെ പ്രഭാഷണ വേദിയിൽ സുരക്ഷിതമില്ലാതെ പാന്പിനെ പ്രദർശിപ്പിച്ച വാവ സുരേഷിനെതിരെ വനംവകുപ്പ് കേസെടുത്തു. താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസാണ് സുരേഷിനെതിരേ നടപടിയെടുത്തത്. ചൊവ്വാഴ്ച മെഡിക്കൽ കോളജിലെ നഴ്സിംഗ് വകുപ്പ് നടത്തിയ ശാസ്ത്രീയ പാന്പ് പിടിത്ത മാർഗനിർദേശ സെമിനാറിനിടയിൽ നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വിഷപ്പാന്പുകളെ സുരക്ഷിതമല്ലാത്ത രീതിയിൽ വേദിയിൽ പ്രദർശിപ്പിച്ച സുരേഷ്, മൈക്കിന് പകരം പാന്പിനെ ചുണ്ടിൽ ചേർത്ത് വച്ച് സംസാരിക്കുകയും ചെയ്തിരുന്നു. അനുമതിയില്ലാതെ പാന്പുകളെ പ്രദർശിപ്പിക്കുന്നതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പാന്പ് പിടിത്തം നടത്തുന്നതമടക്കുമുള്ള നിരവധി ആരോപണങ്ങൾ നേരിടുന്ന വേളയിലാണ് സുരേഷിനെതിരായ പുതിയ കേസ്.
Read More