പാലക്കാട്: വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി സ്വർണവും പണവും തട്ടിയ കേസിൽ യുവതിയടക്കം ആറു പേരെ ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കാക്കനാട് സ്വദേശി ദേവു (24), ഭർത്താവും കണ്ണൂർ സ്വദേശിയുമായ ഗോകുൽ ദീപ് (29), കോട്ടയം പാലാ രാമപുരം സ്വദേശി ശരത് (24), തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ അജിത്ത് (20), വിനയ് (24), ജിഷ്ണു (20) എന്നിവരെയാണ് ടൗണ്‍ സൗത്ത് ഇൻസ്പെക്ടർ ടി. ഷിജു ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ യാക്കരയിൽ എത്തിച്ചാണു സംഘം പണവും സ്വർണവും തട്ടിയത്. ബലംപ്രയോഗിച്ച് കൊടുങ്ങല്ലൂരിലേക്ക് കൊണ്ടുപോകവേ വാഹനത്തിൽനിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ട വ്യവസായി ടൗണ്‍ സൗത്ത് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വ്യവസായിയിൽനിന്നു കാർ, നാലു പവന്റെ സ്വർണമാല, മൊബൈൽ ഫോണ്‍, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, ഓഫീസ് രേഖകൾ, കൈയിലുണ്ടായിരുന്ന പണം എന്നിവയാണു സംഘം…
Read MoreCategory: Top News
ജ്യൂസ് കുടിച്ച് കുറച്ച് കഴിഞ്ഞപ്പോൾ ബോധം പോയി! കണ്ണൂർ സിറ്റിയിൽ ജ്യൂസിൽ മായം കലർത്തി യുവതിയെ പീഡിപ്പിച്ചു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കണ്ണൂർ: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ സുഹൃത്തായ യുവതി വീട്ടിൽ വിളിച്ച് കൊണ്ടുപോയി മായം കലർത്തിയ ജ്യൂസ് നൽകി സുഹൃത്തുക്കളെ വിളിച്ച് വരുത്തി പീഡിപ്പിച്ചതായി പരാതി. കണ്ണൂർ സിറ്റി സ്റ്റേഷൻ പരിധിയിലെ കാഞ്ഞിരയിലാണ് സംഭവം. കണ്ണൂരിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ വാഹനം നോക്കി നിന്ന ചാലക്കുന്ന് സ്വദേശിനിയെയാണ് യുവതിയുടെ രണ്ട് സുഹൃത്തുക്കൾ ചേർന്ന് പീഡിപ്പിച്ചത്. യുവതിയുടെ സുഹൃത്തായ കാഞ്ഞിര സ്വദേശിനി വാഹനം കിട്ടാൻ താമസിക്കുമെന്ന് പറയുകയും വീട്ടിൽ പോയി വരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടി കൊണ്ട് പോകുകയായിരുന്നു. വീട്ടിൽ എത്തിയശേഷം കുടിക്കാനായി ജ്യൂസ് നൽകി. ജ്യൂസ് കുടിച്ച് കുറച്ച് കഴിഞ്ഞപ്പോൾ യുവതി ബോധം കെട്ടുവീണു. കാഞ്ഞിര സ്വദേശിനി അവരുടെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. പീഡന ശേഷം യുവതിയെ വീട്ടിൽ ഉപേക്ഷിച്ച് ഇവർ രക്ഷപെടുകയായിരുന്നു. അടുത്ത വീട്ടിലെ ആൾക്കാരാണ് അബോധാവസ്ഥയിൽ യുവതിയെ കണ്ടെത്തിയത്.…
Read Moreകെഎസ്ആര്‍ടിസിയ്ക്ക് ശമ്പളം നല്കാന് ബാധ്യത തങ്ങള്‍ക്കില്ലെന്ന് സര്‍ക്കാര്‍ ! വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍…
കെഎസ്ആര്‍ടിസിയ്ക്ക് അടിയന്തരമായി സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശമ്പളപ്രശ്നം പരിഹരിക്കുന്നതിന് അടിയന്തരമായി സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയ്ക്ക് 103 കോടി രൂപ അനുവദിക്കണം എന്ന ജസ്റ്രിസ് ദേവന് രാമചന്ദ്രന്റെ വിധിയ്ക്കെതിരെയാണ് സര്‍ക്കാര്‍ ഹര്‍ജി. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് പ്രകാരം ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളത്തിനായി അന്‍പത് കോടി വീതവും ഉത്സവബത്തയായി മൂന്ന് കോടിയും സെപ്തംബര്‍ ഒന്നാം തീയതിയ്ക്കകം അനുവദിക്കണമെന്നാണ്. ഇതിനെതിരായ ഹര്‍ജിയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുളള ബാധ്യത തങ്ങള്‍ക്കില്ലെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. കോര്പറേഷന് നിയമപ്രകാരം രൂപീകരിച്ചതാണ് കെഎസ്ആര്‍ടിസി. സംസ്ഥാനത്തെ മറ്റ് ബോര്‍ഡ്, കോര്പറേഷനുകള്ക്കുളള പരിഗണന മാത്രമേ കെഎസ്ആര്‍ടിസിയ്ക്കും സര്‍ക്കാരിന് നല്കാന് കഴിയൂ എന്നും അതിനാല്‍ ഈ ഉത്തരവ് റദ്ദാക്കണമെന്നുമാണ് സര്‍ക്കാര്‍ വാദം. ഇതിനിടെ കെഎസ്ആര്‍ടിസിയില്‍ ഇന്ന് പെന്ഷന് വിതരണം മുടങ്ങിയിരിക്കുകയാണ്. കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് സാങ്കേതിക തകരാര്‍ മൂലം പെന്ഷന് വിതരണം മുടങ്ങിയത്.…
Read Moreതുരുമ്പുപിടിച്ച ഡോറും 20 വർഷത്തെ പഴക്കവും; ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാകാതെ രോഗിക്ക് ദാരുണാന്ത്യം; നടക്കുന്ന സംഭവം കോഴിക്കോട്
കോഴിക്കോട്: ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാവാതെ അകത്തു കുടുങ്ങിയ രോഗി മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. കോഴിക്കോട് ബീച്ച് ആശുപത്രി ആര്‍എംഒയോട് ഇതു സംബന്ധിച്ച വിശദീകരണം ഇന്നു തന്നെ നല്കാന് നിര്‍ദേശം നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാവും. ഫറോക്ക് കരുവന്തിരുത്തി എസ്പി ഹൗസില്‍ കോയമോന് (66) ആണ് മരിച്ചത്. സ്കൂട്ടറിടിച്ച് ഗുരുതരമായി പരുക്കേറ്റ നിലയില്‍ ബീച്ച് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ കഴിയാത്ത വിധം അടഞ്ഞുപോകുകയായിരുന്നു. ഒടുവില്‍ മഴു ഉപയോഗിച്ച് വാതില്‍ വെട്ടിപ്പൊളിച്ച് രോഗിയെ പുറത്തെടുത്തുവെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ റെഡ് ക്രോസ് റോഡിനു സമീപത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയപ്പോഴാണ് സ്കൂട്ടര്‍ ഇടിച്ചത്. ഉടനെ ബീച്ചാശുപത്രിയില്‍ എത്തിച്ചു. സ്ഥിതി ഗുരുതരമായതോടെ വിദഗ്ധ ചികില്‍സയ്ക്ക്…
Read Moreവിദേശത്തേക്ക് പോയപ്പോൾ വീടും, സ്ഥലവും നോക്കാൻ ഏൽപ്പിച്ചു; തിരികെയെത്തിയപ്പോൾ ബിജു കൂലിയായി ചോദിച്ചത് 20 ലക്ഷം രൂപ; വാക്കേറ്റത്തിനൊടുവിൽ സംഭവിച്ചത് അറിഞ്ഞാൽ ഞെട്ടും…
കോട്ടയം: വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. അകലക്കുന്നം മറ്റക്കര ചെങ്ങാലികുന്നേല് സി.എന്‍. ബിജു (50)വിനെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. പൂവത്തിളപ്പ് സ്വദേശി ജോര്‍ജ് ജോസിനെയാണ് ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.ജോര്‍ജും കുടുംബവും വിദേശത്തായിരുന്നതിനാല്‍ ഇവരുടെ വീടും, സ്ഥലവും നോക്കിയിരുന്നത് ബിജുവായിരുന്നു. സ്വന്തമായി വീടില്ലാതിരുന്ന ബിജുവിന് വീട് വയ്ക്കുന്നതിനായി ജോര്‍ജ് സ്വന്തം പുരയിടം ഈട് നൽകി 10 ലക്ഷം രൂപ ലോണ്‍ എടുത്തുകൊടുക്കുകയും ഇത് അടയ്ക്കാതെ കുടിശിക വരുത്തിയതു ചോദ്യം ചെയ്യുകയും ചെയ്തു. പിന്നീട് ഇവര്‍ നാട്ടിലെത്തിയശേഷം ബിജു വീടും സ്ഥലവും നോക്കിയതിന്റെ പ്രതിഫലമായി 20 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. ഇതു തരാന്‍ സാധിക്കില്ലെന്ന പറഞ്ഞതിലുള്ള വിരോധം മൂലമാണ് പ്രതി ജോര്‍ജിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.കഴിഞ്ഞ മൂന്നിനു അകലക്കുന്നം പൂവത്തിളപ്പ് ജംഗ്ഷനില്‍ വച്ചായിരുന്നു ഇയാള്‍ ജോര്‍ജിനെ ആക്രമിച്ചത്. ആക്രമത്തിനുശേഷം പ്രതി ഒളിവില്‍ പോവുകയും ചെയ്തു. പീന്നിട് പള്ളിക്കത്തോട് പോലീസ്…
Read Moreബിവറേജ് ഔട്ട്ലെറ്റിന്റെ പൂട്ട് തകർത്ത് മോഷണം; നൂറ് കണക്കിന് മദ്യക്കുപ്പിയുണ്ടായിട്ടും കള്ളൻമാർ കൊണ്ടുപോയത് ; പ്രതികളുടെ ചിത്രം പോലീസ് പുറത്തുവിട്ടു
മുണ്ടക്കയം: പൈങ്ങനായിയിൽ പ്രവർത്തിക്കുന്ന ബിവറേജസ് കോർപറേഷന്റെ ചില്ലറ വിൽപ്പനശാലയിൽ മോഷണം നടന്ന സംഭവത്തിലെ പ്രതികളുടേതെന്നു കരുതുന്ന ഫോട്ടോ പോലീസ് പുറത്തുവിട്ടു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ബിവറേജ് ഔട്ട്ലെറ്റിൽ മോഷണം നടന്നത്. സ്ഥാപനത്തിന്റെ പൂട്ട് തകർത്ത് അകത്തു കയറിയ മോഷ്ടാക്കൾ 11 കുപ്പി മദ്യം കവർന്നിരുന്നു. സ്ഥാപനത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിരുന്നെങ്കിലും മുഖം മൂടിയിരുന്നതിനാൽ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. പിന്നീട് പോലീസ് തെരച്ചിൽ ഊർജിതമാക്കിയിരുന്നു. ഇതേത്തുടർന്നാണ് ടൗണിലെ മറ്റൊരു സിസിടിവി കാമറയിൽനിന്നു പ്രതികളുടെ പടം പോലീസിന് കിട്ടിയത്. ഇതോടെ പ്രതികളെ വേഗത്തിൽ വലയിലാക്കാമെന്ന പ്രതീക്ഷയാണ് പോലീസിനുള്ളത്.
Read Moreവിവാഹിതരുടെ വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് തടയാനാകില്ല; ഹർജിക്കാരിയുടെ ആവശ്യം തള്ളി സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്…
സ്വന്തം ലേഖകൻ ന്യൂഡൽഹി: സ്പെഷൽ മാര്യേജ് ആക്ട് അനുസരിച്ച് വിവാഹത്തിന് അപേക്ഷിച്ചവരുടെ പേരും മറ്റു വിവരങ്ങളും പരസ്യപ്പെടുത്തുന്നത് തടയണം എന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീംകോടതി. മലയാളിയായ ആതിര എസ്. മേനോൻ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹത്തിന് അപേക്ഷിച്ചവരുടെ വിവരങ്ങളടങ്ങിയ നോട്ടീസ് വെബ്സൈറ്റിലും പൊതുവിടങ്ങളിലും പരസ്യപ്പെടുത്തുന്നതിന് എതിരേയാണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. വിവാഹിതരാകുന്നവരുടെ വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് മിശ്ര വിവാഹിതരെ ദോഷമായി ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു. എന്നാൽ, ഹർജിക്കാരി നിലവിൽ ഇത്തരം പ്രശ്നങ്ങൾ നേരിടാത്ത സാഹചര്യത്തിൽ നിയമത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.
Read Moreലിവിംഗ് ടുഗെദര്‍ പങ്കാളിയെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് റോഡില്‍ തള്ളി യുവതി ! ഇരുവരുടെയും ബന്ധം തകര്‍ന്നത് ഇങ്ങനെ…
ലിവിങ് ടുഗെദര്‍ പങ്കാളിയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി മര്‍ദിച്ച് റോഡില്‍ തള്ളിയ യുവതിയും കൂട്ടാളികളും പിടിയില്‍. കമ്മനഹള്ളി സ്വദേശി ക്ലാരയും (27) മറ്റ് ഏഴുപേരുമാണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച സുമനഹള്ളിയിലായിരുന്നു സംഭവം. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ…ഡേറ്റിങ് ആപ്പ് വഴിയാണ് കേസിലെ മുഖ്യപ്രതിയായ ക്ലാര, മാധവ് പ്രസാദ് എന്ന യുവാവിനെ പരിചയപ്പെടുന്നത്. ഭര്‍ത്താവുമായി അകന്നു കഴിഞ്ഞിരുന്ന ക്ലാര വിവാഹമോചനം നേടി മാധവിനെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. ഇതിനകം വളരെയധികം അടുത്ത ക്ലാരയും മാധവും ഒരുമിച്ച് ജീവിക്കാന്‍ ആരംഭിച്ചു. ഒരു മാസം മുന്‍പ് വരെ ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്. വിവാഹിതയാണെന്ന കാര്യം ക്ലാര, മാധവ് പ്രസാദിനോട് പറഞ്ഞിരുന്നില്ല. ഈ വിവരം അറിഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം പതിവായി. ഇതിനിടെ ക്ലാരയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുള്ളതായി മാധവിനു സംശയമായി. മാധവിനു മറ്റൊരു യുവതിയുമായി ബന്ധമുള്ളതായി ക്ലാരയും സംശയിച്ചിരുന്നു. ഇതോടെ രണ്ടു…
Read Moreഎ.എൻ. ഷംസീർ മന്ത്രി പദത്തിലേക്ക്; നേതാക്കൾ ധാരണയിൽ? പിണറായി കളരിയിൽ രാഷ്ട്രീയം പഠിച്ചവനും ഒപ്പം കോടിയേരിയുടെ സന്തതസഹചാരിയും…
നവാസ് മേത്തർതലശേരി: സിപിഎം സംസ്ഥാന സെക്രട്ടറിയായി എം.വി.ഗോവിന്ദൻ നിയോഗിക്കപ്പെട്ടതോടെ ഒഴിവ് വരുന്ന മന്ത്രിപദത്തിലേക്ക് എ.എൻ. ഷംസീറിന് സാധ്യത. കോടിയേരിയുടെ പിൻഗാമിയായി തലശേരിയിൽ നിന്നും രണ്ടാം തവണയും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എ.എൻ.ഷംസീറിന് മന്ത്രിസ്ഥാനം നല്‍കാനുള്ള ചർച്ചകൾ നടന്നുകഴിഞ്ഞതായും സൂചനയുണ്ട്. പിണറായി കളരിയിൽ രാഷ്ട്രീയം പഠിച്ചവനും ഒപ്പം കോടിയേരിയുടെ സന്തതസഹചാരിയുമാണ് ഷംസീർ. ഷംസീറിനെ മന്ത്രിയാക്കണമെന്ന ആവശ്യം കോടിയേരിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണ് നേതൃത്വത്തിനു മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ കോടിയേരിയുടെ മനസും ഷംസീറിന് അനുകൂലമാണെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഷംസീറിന് അനുകൂലമായ നിലപാട് നേതൃത്വത്തിൽ ഉണ്ടായിട്ടുള്ളതെന്നും പറയപ്പെടുന്നു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഷംസീർ മന്ത്രിയാകുമെന്ന് വ്യാപകമായ പ്രചാരണം ഉണ്ടായിരുന്നെങ്കിലും അവസാനഘട്ടം തഴയപ്പെടുകയായിരുന്നു. രണ്ടാം പിണറായി മന്ത്രി സഭയിൽ മുഖ്യമന്ത്രി ഒഴിച്ച് എല്ലാവരും പുതുമുഖങ്ങളായതും ഷംസീറിന് അനുകൂലമായ ഘടകമായിട്ടുണ്ട്. മാത്രവുമല്ല, സിപിഎമ്മിലെ യുവ നേതൃനിരയുടെ പിന്തുണയും ഷംസീറിനുണ്ട്. ഷംസീർ…
Read Moreഎന്റെ മകൻ വരും, സേതു കാത്തിരുന്നത് 11 മാസം; മകനെ കണ്ണുനിറയെ കാണാനാവാതെ അമ്മയുടെ കണ്ണടഞ്ഞു; സിപിഎമ്മിന്റെ സജീവ പ്രവർത്തകനായിരുന്ന സജീവനെ കാണാതായ ത് ബ്രാഞ്ച് സമ്മേളനത്തലേന്ന്
അന്പലപ്പുഴ: മരിക്കുന്നതിനു മുന്‍പ് ഏക മകനെ കണ്ണുനിറയെ കാണാമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട അമ്മ നിരാശയോടെ ഈ ലോകം വിട്ടു. തോട്ടപ്പള്ളി പൊരിയന്റെ പറന്പിൽ പരേതനായ കേശവന്റെ ഭാര്യ സേതു(85)വാണ് കാണാതായ ഏകമകൻ സജീവന്റെ വരവുംകാത്ത് മാസങ്ങളോളമായി മനംനൊന്ത് കഴിഞ്ഞിരുന്നത്. എന്നാൽ പ്രതീക്ഷകൾ ബാക്കിയാക്കി ആ അമ്മ ഈ ലോകത്തോടു വിടപറഞ്ഞു. മകനെ കാണാതായിട്ട് ഒരു വർഷം ആകാനിരിക്കെയാണ് അമ്മയുടെ മരണം. മത്സ്യത്തൊഴിലാളിയായിരുന്ന സജീവനെ കഴിഞ്ഞ സെപ്റ്റംബർ 29 മുതലാണ് ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്നത്. സിപിഎമ്മിന്റെ സജീവ പ്രവർത്തകനായിരുന്ന സജീവനെ തോട്ടപ്പള്ളി പൂത്തോപ്പ് ബ്രാഞ്ച് സമ്മേളനം നടത്തുന്നതിന്റെ തലേന്നാണ് കാണാതായത്. ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന സജീവന്റെ തിരോധാനം ആ സമയത്ത് ഏറെ വിവാദമായിരുന്നു. കടലിൽ മത്സ്യബന്ധനത്തിനായി പോയ സജീവനെ ഭാര്യ സജിത വിളിച്ചുവരുത്തുകയായിരുന്നു. അടുത്തിടെ വാങ്ങിയ സ്ഥത്തിന്റെ ആധാരം ചെയ്യുന്നതിനുവേണ്ടിയാണ് മീൻ പിടിക്കാൻ പോയ സജീവനെ വിളിച്ചുവരുത്തിയതെന്നാണ് സജിത…
Read More