കൊച്ചി: കാക്കനാട് ഇന്ഫോപാര്ക്കിനു സമീപമുള്ള ഫ്ലാറ്റിൽ നടന്ന കൊലപാതകത്തിനു പിന്നില്‍ ലഹരി തര്‍ക്കമെന്ന് പോലീസ്. പിടിയിലായ അര്‍ഷാദില്‍ നിന്ന് കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു പറഞ്ഞു. അര്‍ഷാദിന്റെ സഹായി അശ്വന്തും പിടിയിലായിട്ടുണ്ട്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. സജീവനെ മരിച്ച നിലയില്‍ കണ്ടെത്തിയ ഫ്ലാറ്റില്‍ സ്ഥിരമായി ലഹരി ഇടപാടുകള്‍ നടന്നിരുന്നതായാണ് സൂചന. നിരവധി ആളുകള്‍ ഫ്ലാറ്റില്‍ സ്ഥിരമായി വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടും പോലീസിനെ വിവരം അറിയിച്ചിരുന്നില്ലെന്നും കമ്മീഷണര്‍ പറഞ്ഞു. അപരിചിതരായവര്‍ ഫ്ലാറ്റിലെത്തുമ്പോള്‍ പോലീസിനെ വിവരമറിയിക്കണമെന്ന് റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ ഈ നിർദേശവും പാലിക്കപ്പെട്ടില്ല. ജ്വലറിയില്‍നിന്ന് മൂന്നു പവന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ പ്രതിയാണ് പിടിയിലായ അര്‍ഷാദ്. ഈ കേസില്‍ ഒളിവിലിരിക്കുമ്പോഴാണ് ഇയാള്‍ സ്ഥിരമായി ഫ്ലാറ്റില്‍ എത്തിയിരുന്നതെന്നും പോലീസ് അറിയിച്ചു. കര്‍ണാടകത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കോഴിക്കോട് സ്വദേശിയായ…
Read MoreCategory: Top News
215 കോടി രൂപയുടെ തട്ടിപ്പ് കേസില്‍ നടി ജാക്വിലിന് ഫെര്‍ണാണ്ടസിനെ പ്രതി ചേര്‍ത്ത് ഇ.ഡി ! സുകേഷ് നടിയ്ക്കു നല്‍കിയത് 10 കോടിയുടെ സമ്മാനം…
കുപ്രസിദ്ധ തട്ടിപ്പുകാരന് സുകേഷ് ചന്ദ്രശേഖര്‍ മുഖ്യപ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ജാക്വിലിന് ഫെര്‍ണാണ്ടസിനെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) പ്രതിചേര്‍ത്തു. 215 കോടിയുടെ തട്ടിപ്പുകേസിലാണ് ജാക്വിലിന് ഫെര്‍ണാണ്ടസിനെയും പ്രതിചേര്‍ത്തിരിക്കുന്നത്. നടിക്കെതിരായ കുറ്റപത്രം ഇ.ഡി. സംഘം കോടതിയില്‍ സമര്‍പ്പിച്ചു. നടി ജാക്വിലിന് ഫെര്‍ണാണ്ടസ്, സുകേഷ് ചന്ദ്രശേഖര്‍ തട്ടിപ്പിലൂടെ സമ്പാദിച്ച പണത്തിന്റെ ഗുണഭോക്താവായിരുന്നുവെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍. സുകേഷ് ഒരു തട്ടിപ്പുകാരനാണെന്ന് ഇവര്‍ക്ക് നേരത്തെ അറിവുണ്ടായിരുന്നതായും അന്വേഷണസംഘം പറയുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട് ഇ.ഡി. സംഘം നടിയെ പലതവണ ചോദ്യംചെയ്തിരുന്നു. തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സുകേഷ്, നടിക്ക് പത്ത് കോടി രൂപയുടെ സമ്മാനങ്ങള്‍ നല്‍കിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനുപിന്നാലെ നടിയുടെ ഏഴ് കോടി രൂപയുടെ സ്വത്ത് ഇ.ഡി. കണ്ടുകെട്ടുകയും ചെയ്തു. ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രമോട്ടറായ ശിവീന്ദര്‍ സിങ്ങിന്റെ കുടുംബത്തില്‍നിന്ന് 215 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് സുകേഷ് ചന്ദ്രശേഖര്‍ നേരത്തെ അറസ്റ്റിലായത്.…
Read Moreകൂട്ടുകാരനെക്കാണാന് പോലീസ് സ്റ്റേഷനിലെത്തിയ കൗമാരക്കാരന്റെ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ ! പോക്സോ കേസ് ചുമത്തി അറസ്റ്റു ചെയ്തു…
സുഹൃത്തിനെ കസ്റ്റഡിയില്‍ എടുത്തത് അന്വേഷിക്കാന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ കൗമാരക്കാരന് പോക്സോ കേസില്‍ അറസ്റ്റിലായി. പത്തൊന്‍പതുകാരനായ പെരിയമ്പലം ചേലാട്ട് മണികണ്ഠനാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീലവീഡിയോയും ചിത്രങ്ങളും മൊബൈലില്‍ സൂക്ഷിച്ചതിനാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. സുഹൃത്തിന്റെ അറസ്റ്റ് അന്വേഷിക്കാന്‍ ബൈക്കിലെത്തിയ മണികണ്ഠനെ ഹെല്‍മെറ്റ് ഇല്ലാത്തതിനാല്‍ പോലീസ് അകത്തേക്ക് വിളിച്ച് ചോദ്യംചെയ്യുകയായിരുന്നു. സുഹൃത്ത് വിവിധ കേസുകളില്‍ ഉള്ളതിനാല്‍ മണികണ്ഠന്റെ ഫോണും പോലീസ് പരിശോധിച്ചു. അപ്പോഴാണ് ഫോണില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായുള്ള അശ്ലീലവീഡിയോയും ചിത്രങ്ങളും കണ്ടെത്തിയത്. തുടര്‍ന്ന് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Read Moreകിഴക്കഞ്ചേരിയിൽ കൂട്ട ആത്മഹത്യാശ്രമം: ഗൃഹനാഥൻ മരിച്ചു; ഭാര്യയും രണ്ടു മക്കളും ഗുരുതരാവസ്ഥയിൽ തുടരുന്നു; മകൻ സൂപ്രണ്ടായ റബർതോട്ടത്തിൽ നിന്നും 2 ലക്ഷം രൂപയുടെ ഷീറ്റ് നഷ്ടപ്പെട്ടിരുന്നു
വടക്കഞ്ചേരി: കുടുംബത്തിലെ അച്ഛനും അമ്മയും മക്കളുമടക്കം നാലുപേർ വിഷംകഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു. ഭാര്യയും രണ്ട് മക്കളും ഗുരുതരാവസ്ഥയിൽ തുടരുന്നു. നെന്മാറ ഒലിപ്പാറ സ്വദേശി കൊമ്പനാൽ രാജപ്പനാണ് (68) ഇന്ന് പുലർച്ചെ നാലിന് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഭാര്യ ആനന്ദവല്ലി (60), മകൻ തോട്ടം സൂപ്രണ്ട് അനീഷ് (38) മകൾ ആശ (34) എന്നിവരാണ് ജില്ലാ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലുള്ളത്. കിഴക്കഞ്ചേരി കോട്ടേകുളം ഒടുകിൻചുവട്ടിൽ താമസിക്കുന്ന ഇവർ ഇന്നലെയാണ് വിഷം കഴിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെ ടാപ്പിംഗിനായി ഇവർ താമസിക്കുന്ന ഈരൂരിക്കൽ തോട്ടത്തിലുള്ള വീട്ടിൽ നാലുപേരെയും അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ഇവരെ വടക്കഞ്ചേരിലെ ആശുപത്രിയിലും ആലത്തൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്ന് സംശയിക്കുന്നതായി വടക്കഞ്ചേരി പോലീസ് പറഞ്ഞു. തോട്ടത്തിൽ നിന്നു രണ്ട്…
Read Moreപരാതിക്കാരി അന്ന് ധരിച്ചത് ലൈംഗിക പ്രചോദനമുണ്ടാക്കുന്ന വസ്ത്രം ! സിവിക് ചന്ദ്രനെതിരേ പരാതി നിലനില്‍ക്കില്ലെന്ന് കോടതി…
എഴുത്തുകാരന് സിവിക് ചന്ദ്രന് ലൈംഗിക അതിക്രമം കാണിച്ചുവെന്ന കേസില്‍ പ്രതിക്ക് ജാമ്യം നല്കിയ വിധിയില്‍ കോടതി നടത്തിയ വിവാദ പരാമര്‍ശം ചര്‍ച്ചയാകുന്നു. ഇര ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്നാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി വ്യക്തമാക്കിയത്. കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജി കൃഷ്ണകുമാറിന്റെ വിധിയിലാണ് വിവാദ പരാമര്‍ശമുള്ളത്. പരാതിക്കാരി ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി 354-എ പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നാണ് കോടതി ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ജാമ്യാപേക്ഷയ്ക്കൊപ്പം സമര്‍പ്പിച്ച ഫോട്ടോകളില്‍ ഇരയുടെ വസ്ത്രധാരണ രീതി ലൈംഗിക പ്രകോപനം ഉണ്ടാക്കുന്നതാണെന്ന് വ്യക്തമാണെന്നും പരാതിക്കാരിയെ ബലം പ്രയോഗിച്ച് മടിയിലിരുത്തി മാറിടം അമര്‍ത്താന്‍ എഴുപത്തിനാല് വയസ്സുള്ള അംഗപരിമിതനായ പ്രതിക്ക് കഴിയുമെന്ന് വിശ്വസിക്കുക പ്രയാസമാണെന്നും കോടതി ഉത്തരവില്‍ പറയുന്നു. 2020 ഫെബ്രുവരി എട്ടിന് കൊയിലാണ്ടി നന്തി കടല്‍ തീരത്ത് നടന്ന കവിതാ ക്യാമ്പിനെത്തിയപ്പോള്‍ സിവിക് ചന്ദ്രന് ലൈംഗികാതിക്രമം…
Read Moreസ്വിസ് സോളാർ കമ്പനിയുടെ ഫണ്ടുകൾ ബിജുരാധാകൃഷ്ണന് ശാലുവിനു വേണ്ടി ഫ്ലാറ്റ് വാങ്ങാൻ തട്ടിയെടുത്തു; സോളാർ കേസിൽ സാക്ഷിയായി സരിത നൽകിയ മൊഴിയിങ്ങനെ…
തിരുവനന്തപുരം: സോളാർ ഉപകരണങ്ങളുടെ വിതരണ അവകാശം നേടിക്കൊടുക്കാമെന്നു പറഞ്ഞു 30 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സരിത എസ്. നായർ സാക്ഷിയായി മൊഴി നൽകി. കേസിലെ 32 -ാം സാക്ഷിയായിട്ടാണു സരിത മൊഴി നൽകിയത്. സ്വിസ് സോളാർ കന്പനിയുടെ ഫണ്ടുകൾ രണ്ടാം പ്രതി ശാലുവിനു വേണ്ടി ബിജു വഴി വിട്ടു എടുത്തതായി സരിത മൊഴി നൽകി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി – മൂന്നിൽ ആണു വിചാരണ നടക്കുന്നത്.തട്ടിപ്പു കേസിലെ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണൻ നേരത്തെ കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു. മൂന്നു പ്രതികളുള്ള കേസിൽ ഇപ്പോൾ വിചാരണ നേരിടുന്നതു കേസിലെ രണ്ടും മുന്നും പ്രതികളായ ശാലു മേനോൻ, ശാലുവിന്റെ അമ്മ കലാദേവി എന്നിവരാണ്. രണ്ടു പ്രതികളും ഇല്ലാതെയാണ് ഇന്നലെ വിചാരണ നടന്നത്. 2013 കാലഘട്ടത്തിൽ സോളാർ പാനലുകൾ നൽകാമെന്നു പറഞ്ഞ് തിരുവനന്തപുരം സ്വദേശി ഡോ.…
Read Moreചിങ്ങം പുലർന്നത് കൊച്ചിയെ നടുക്കുന്ന കൊലപാതക വാർത്തയുമായി; ഫ്ലാറ്റിൽ യുവാവിനെ കൊന്ന് പൈപ്പ് ഡക്ടിൽ ഒളിപ്പിച്ച നിലയിൽ; കൂടെ താമസിച്ചിരുന്ന യുവാവിനെ കാണാനില്ല
കാക്കനാട്: ഇൻഫോപാർക്കിനു സമീപത്തെ ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തി ഒളിപ്പിച്ചനിലയിൽ കണ്ടെത്തി. മലപ്പുറം വണ്ടൂർ അമ്പലപ്പടി സ്വദേശി സജീവ് കൃഷ്ണയാണ് (23) കൊല്ലപ്പെട്ടത്. മൃതദേഹം ഫ്ലാറ്റിലെ പൈപ്പ് ഡക്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഫ്ലാറ്റിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കോഴിക്കോട് സ്വദേശി അർഷദിനെ കാണാനില്ല. ഇൻഫോപാർക്കിനു സമീപം ഇടച്ചിറ ഒക്സോണിയ ഫ്ലാറ്റിലാണ് സംഭവം. സജീവ് ഉൾപ്പെടെ അഞ്ച് പേരായിരുന്നു വാടകയ്ക്കെടുത്തിരുന്ന ഫ്ലാറ്റിൽ താമസിച്ചിരുന്നത്. അവധിക്കു വിനോദയാത്രയ്ക്കു പോയിരുന്ന സഹതാമസക്കാരായ രണ്ടു പേർ മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം പുതപ്പും മറ്റും ഉപയോഗിച്ച് കെട്ടി മറച്ചനിലയിലായിരുന്നു. ശരീരത്തിൽ പലയിടത്തും വെട്ടേറ്റ മുറിവുകളുണ്ടെന്നു പോലീസ് പറഞ്ഞു. തിങ്കളാഴ്ച വിനോദയാത്ര കഴിഞ്ഞ് സുഹൃത്തുക്കൾ മടങ്ങിയെത്തിയപ്പോൾ ഫ്ളാറ്റിലെ മുറി പൂട്ടിയനിലയിലായിരുന്നു. തുടർന്നു സജീവിനെയും അർഷദിനെയും ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സ്ഥലത്തില്ലെന്ന സന്ദേശം ഫോണിൽ ലഭിച്ചു. തുടർന്ന് ഇവർ സമീപത്തെ ഹോട്ടലിൽ മുറിയെടുത്തു താമസിക്കുകയായിരുന്നു. പിന്നീട്…
Read Moreകഞ്ചാവ് കേസില്‍ അറസ്റ്റിലായ അച്ഛനെ ഇറക്കാന്‍ അമ്മ പോയപ്പോള്‍ മകളെ ഏല്‍പ്പിച്ചത് സുഹൃത്തുക്കളെ ! തൃശ്ശൂര്‍ കൂട്ടബലാല്‍സംഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്…
തൃശ്ശൂരില്‍ 15 വയസ്സുള്ള വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഞ്ചാവ് കേസില്‍ പ്രതിയായ അച്ഛനെ പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കാന്‍ വേണ്ടി അമ്മ മലപ്പുറത്ത് പോയപ്പോഴായിരുന്നു പിതാവിന്റെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. തൃശ്ശൂര്‍ പുന്നയൂര്‍ക്കുളത്താണ് സംഭവം. പിതാവിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവര്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. രണ്ടുമാസം മുമ്പായിരുന്നു സംഭവം. എന്നാല്‍ വീട്ടുകാരോട് വിവരം പറഞ്ഞിരുന്നെങ്കിലും ഇവര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നില്ലെന്നാണ് വിവരം. തുടര്‍ന്ന് സ്കൂളില്‍ വെച്ച് നടത്തിയ കൗണ്‍സിലിംഗിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പെണ്‍കുട്ടി അധ്യാപകരോട് പറഞ്ഞത്. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് അച്ഛനെ മലപ്പുറത്തെ ഒരു പോലീസ് സ്റ്റേഷനില്‍ അറസ്റ്റ് ചെയ്തിരുന്നു. അച്ഛനെ പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കാന്‍ വേണ്ടി അമ്മ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍…
Read Moreതൃശൂരില്‍ 15കാരി കൂട്ടബലാല്‍സംഗത്തിനിരയായി ! പ്രതികള്‍ അച്ഛന്റെ സുഹൃത്തുക്കള്‍…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി പിതാവിന്റെ സുഹൃത്തുക്കള്‍. തൃശൂര്‍ പുന്നയൂര്‍ക്കുളത്താണു സംഭവം. സ്കൂളില്‍ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപകര്‍ ചൈല്‍ഡ് ലൈനിന്റെ മുന്നില്‍ പ്രശ്നം എത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടി ഇതേക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. 15 വയസ്സുള്ള പെണ്‍കുട്ടിയാണു പീഡനത്തിന് ഇരയായത്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാലു ദിവസം മുന്‍പ് കേസെടുത്ത പോലീസ് ഇന്നലെ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് ഇയാള്‍. കാപ്പരിക്കാട് സ്വദേശി ഷാജി (26) ആണ് അറസ്റ്റിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ വീട്ടിലും ട്യൂഷന് സെന്ററിലും പിതാവിന്റെ കൂട്ടുകാര്‍ കെട്ടിയിട്ടു പീഡിപ്പിച്ചെന്നാണു കേസ്. മറ്റുള്ളവര്‍ക്കെതിരേ അന്വേഷണം നടക്കുന്നു.
Read Moreപോലീസിനെ കണ്ട് പോക്സോ കേസ് പ്രതി മതിൽ ചാടി; നേരെ വീണത് 10 അടി താഴ്ചയുള്ള കിണറ്റിലേക്ക്; പോലീസ് ഓടിയെത്തിയപ്പോൾ കണ്ട കാഴ്ചയിങ്ങനെ…
നെടുമങ്ങാട്: പോലീസിനെ കണ്ട് പോക്സോ കേസ് പ്രതി കിണറ്റിൽ ചാടി. നെടുമങ്ങാട് അരശുപറമ്പ് സ്വദേശിയായ ജിബിൻ ആണ് കിണറ്റിൽ ചാടിയത്. ഇന്നലെവൈകുന്നേരം 6.15 ന് ആണ് സംഭവം. പോക്സോ കേസ് കൂടാതെ എട്ടോളം കേസുകളിലെ പ്രതിയാണ് ജിബിൻ. മോഷണം , കഞ്ചാവ് എന്നീ കേസുകൾ ഉണ്ട്. 2021-ൽ ആണ് ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ ആയത്. എന്നാൽ പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ ജിബിൻ കോടതിയിൽ വിചാരണയ്ക്ക് ഹാജരായില്ല. തുടർന്ന് തിരുവനന്തപുരം അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജ് പോക്സോ കോടതി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചു. നെടുമങ്ങാട് സി ഐയ്ക്കും കോടതി നോട്ടീസ് അയച്ചു തുടർന്ന് നെടുമങ്ങാട് പോലീസ് മഫ്തിയിൽ ജിബിന്റെ വീട്ടിൽ എത്തിയതും പോലീസിനെ കണ്ട് ജിബിൻ ഓടി. ഒരു മതിൽ ചാടി വീണത് 10 അടിയോളം താഴ്ചയുള്ള കിണറ്റിൽ ആയിരുന്നു. എന്നാൽ ജിബിൻ തന്നെ സ്വമേധയാ…
Read More