ബസിലെ സ്ഥിരം യാത്രക്കാരിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസില്‍ സ്വകാര്യ ബസ് ഡ്രൈവറെ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. മുഖത്തല ചെറിയേല ഉഷാ ഭവനത്തില്‍ രാഹുലി(24)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഓടിക്കുന്ന ബസിലെ സ്ഥിരം യാത്രക്കാരിയായ യുവതിയുമായി പ്രണയത്തിലാകുകയും പിന്നീടു കൊല്ലത്തെ പല ഹോട്ടലുകളിലും ലോഡ്ജുകളിലും കൊണ്ടു പോയി പീഡിപ്പിക്കുകയുമായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു മനസ്സിലായതോടെ ഇയാള്‍ വിവാഹവാഗ്ദാനത്തില്‍ നിന്നു പിന്മാറി. കൊല്ലം വെസ്റ്റ് ഇന്‍സ്പെക്ടര്‍ ബി.ഷെഫീക്കിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ കെ.ജി.ശ്യാംകുമാര്‍, ഹസന്‍കുഞ്ഞ്, എസ്സിപിഒമാരായ ബിനു, സിപിഒ പ്രമോദ്, അബു താഹീര്‍,രമാദേവി എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസിന്റെ ഭാഷ്യം ഇങ്ങനെ…കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായിരുന്ന യുവതി പ്രതി കണ്ടക്ടറായ ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്നു. സ്ഥിരമായ യാത്രയില്‍ ഇയാല്‍ പെണ്‍കുട്ടിയോടു പ്രണയാഭ്യര്‍ത്ഥന നടത്തി ബസിലെ യാത്രയും എന്നും…
Read MoreCategory: Top News
പിടയ്ക്കണ ധർമൂസ്..! 40 ലക്ഷം തട്ടിച്ചെന്ന കേസ്; നടൻ ധര്‍മജന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാൻ പോലീസ്
കൊച്ചി: സാമ്പത്തിക വഞ്ചനാ കേസില്‍ നടൻ ധര്മജന് ബോള്‍ഗാട്ടി ഉള്‍പ്പെടെയുള്ളവരുടെ മൊഴി പോലീസ് രേഖപ്പെടുത്തും. ധര്‍മൂസ് ഫിഷ് ഹബ്ബിന്റെ ഉടമകൂടിയായ ധര്‍മജന്റെയും മറ്റു പ്രതികളുടെയും സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിക്കും. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയ എറണാകുളം സെന്‍ട്രല്‍ പോലീസ് പരാതിക്കാരനായ മൂവാറ്റുപുഴ പായിപ്ര സ്വദേശി ആസിഫിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. ധര്‍മൂസ് ഫിഷ് ഹബ്ബിന്റെ ഉടമകൂടിയായ ധര്‍മജന്റെയും മറ്റു പ്രതികളുടെയും സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിക്കും. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയ എറണാകുളം സെന്‍ട്രല്‍ പോലീസ് പരാതിക്കാരനായ മൂവാറ്റുപുഴ പായിപ്ര സ്വദേശി ആസിഫിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും.
Read More“അസാനി’ വരുന്നു; ന്യൂനമർദം ചുഴലിക്കാറ്റാകുന്നു; സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴ
തിരുവന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ഇന്ന് വൈകിട്ടോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കുമെന്നാണ് മുന്നറിയിപ്പ്. അസാനി എന്നാണ് ചുഴലി കാറ്റിന് പേരിട്ടിരിക്കുന്നത്. ശ്രീലങ്കയാണ് പേരിട്ടത്. ഇന്ന് രാവിലെ തെക്ക് കിഴക്കന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റ് വൈകുന്നേരത്തോടെ കിഴക്കന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ചുഴലിക്കാറ്റായി മാറും. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
Read Moreപ്രണയിച്ച് വിവാഹം കഴിച്ച ഭർത്താവിനെ ഉപേക്ഷിച്ച് മുങ്ങി; ആലപ്പുഴയിൽ പൊങ്ങിയത് ഫേസ്ബുക്ക് കാമുകനൊപ്പം പോലീസ് വലയിൽ; പിന്നീട് സംഭവിച്ചത് കണ്ടോ!
വൈക്കം: കഴിഞ്ഞ ദിവസം കാണാതായ യുവതിയേയും രണ്ടര വയസുള്ള കുഞ്ഞിനെയും കണ്ടെത്തി. വൈക്കം കിഴക്കേനട സ്വദേശിനിയായ 23 കാരിയേയും കുഞ്ഞിനെയുമാണ് ഇന്നലെ ഉച്ചയോടെ ആലപ്പുഴയിൽ ഒരു യുവാവിനൊപ്പം കണ്ടെത്തിയത്. യുവതിയുടെ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് യുവതിയുടെ ഫോണ്‍ രേഖകൾ പരിശോധിച്ച പോലിസ് സൈബർ സെല്ലിന്റെ സഹായത്തോടെ യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊല്ലം സ്വദേശിയായ യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ച യുവതി ഭർത്താവുമായി പിണങ്ങിയതിനെത്തുടർന്ന് അകന്നു കഴിയുകയാണ്. സ്വന്തം വീട്ടിൽ മാതാവിനും സഹോദരനുമൊപ്പം കഴിയുന്ന യുവതി കഴിഞ്ഞ ദിവസങ്ങളിൽ ആരുമായോ നിരന്തരം ഫോണിൽ സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ യുവതിയെ ശകാരിച്ചിരുന്നു. ഇതിനെത്തുടർന്നാണ് യുവതിയെയും കുഞ്ഞിനെയും കാണാതായത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ പിന്നീട് ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.
Read Moreമലയാളം സംസാരിക്കുന്ന താടിവളർത്തിയവർ..! വെള്ളൂരിൽ വിദ്യാര്ഥിനിയെതട്ടിക്കൊണ്ടുപോകാന് ശ്രമം; സംഘം എത്തിയത് ഓമ്നിയിലും സ്കൂട്ടിയിലും; പുറത്തിറങ്ങാൻ ഭയന്ന് പെൺകുട്ടികൾ
പയ്യന്നൂര്‍: ട്യൂഷന് പോയ ഒമ്പതു വയസുകാരിയെ വാഹനത്തില്‍ കയറ്റി തട്ടികൊണ്ടു പോകാന്‍ ശ്രമം. വെള്ളൂര്‍ ബാങ്ക് – ചേനോത്ത് റോഡില്‍ കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ഓമ്നി വാനിലും സ്കൂട്ടിയിലുമായി എത്തിയ നാലംഗസംഘമാണ് വാഹനത്തില്‍ കയറാന്‍ കുട്ടിയെ നിര്‍ബന്ധിച്ചത്. തക്ക സമയത്ത് അതുവഴി വന്ന മറ്റൊരു സ്കൂട്ടര്‍ യാത്രക്കാരനാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. പ്രത്യേകതരം ലൈറ്റുകള്‍ പിടിപ്പിച്ച വാഹനത്തിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. നീണ്ട താടിയും മീശയുംവളര്ത്തിയ രണ്ടു പേരില്‍ ഒരാള്‍ ഓമ്നി വാനിന്റെ മുന്‍ സീറ്റിലും അപരന് പിന്‍സീറ്റിലുമായി ഇരിക്കുകയായിരുന്നു. രണ്ടുപേര്‍ സ്കൂട്ടിയിലായിരുന്നു എത്തിയത്.ഇതിനിടയില്‍ അതുവഴി സ്കൂട്ടിയിലെത്തിയ യാത്രക്കാരന് വിദ്യാര്‍ഥിനിയോടുള്ള സംഘത്തിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി കാര്യം തിരക്കിയപ്പോഴേക്കും സംഘം അമിതവേഗത്തില്‍ വാഹനങ്ങള്‍ ഓടിച്ചു പോവുകയായിരുന്നു. സ്കൂട്ടിയിലുണ്ടായിരുന്ന രണ്ടു പേരില്‍ ഒരാള്‍ നന്നായി മലയാളം സംസാരിച്ചതായി വീട്ടിലെത്തിയ കുട്ടി അമ്മയോട് പറഞ്ഞു.മറ്റുമൂന്നുപേര്‍ അന്യഭാഷയാണ് സംസാരിച്ചത്.…
Read Moreചോറ് വിളമ്പാൻ വൈകിയതിന് അച്ഛന് മുന്നിൽ മകൾക്ക് ക്രൂരമർദനം; തടയാനെത്തിയ അമ്മായിയപ്പനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്
തിരുവനന്തപുരം: ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിൽ മരുമകന് ജീവപര്യന്തം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും. വിതുര ചേന്നൻപാറ പന്നിയോട്ടുമൂല വസന്ത വിലാസം വീട്ടിൽ സുന്ദരനെ(60) കുത്തിക്കൊലപ്പെടുത്തിയ കേസിൽ സുന്ദരന്റെ മകളുടെ ഭർത്താവും പനവൂർ ചുള്ളിമാനൂർ മൊട്ടക്കാവ് കടുവാച്ചിറ പാറയംവിളാകത്ത് വിനോദ് (രാകേഷ്-35) നെയാണ് തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്ജി കെ.എൻ. അജിത്കുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം കൂടി കഠിനതടവ് അനുഭവിക്കണം. ജീവപര്യന്തം തടവിനു പുറമേ അപകടകരമായ ആയുധം ഉപയോഗിച്ച് മുറിവേൽപ്പിച്ചതിന് ഒരു വർഷം കഠിനതടവും അസഭ്യവാക്കുകൾ ഉപയോഗിച്ചതിന് ഒരു മാസം സാധാരണ തടവും കൂടി പ്രതി അനുഭവിക്കണം. കേസിലെ ഒന്നും രണ്ടും സാക്ഷികളായ കൊല്ലപ്പെട്ട സുന്ദരത്തിന്റെ ഭാര്യ വസന്ത, മകൾ പ്രിയ എന്നിവർക്ക് ലീഗൽ സർവീസ് അഥോറിറ്റി മുഖേന നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.2017 നവംബർ 18 നായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവ…
Read Moreലേലു അല്ലു…ലേലു അല്ലു..! പുണ്യമരത്തിൽ നഗ്നഫോട്ടോ ഷൂട്ട്; ഇൻസ്റ്റഗ്രാം താരത്തെയും ഭർത്താവിനെയും ബാലിയിൽ നിന്നു നാടുകടത്തും; അലീന ഫസ്ലീവയുടെ പ്രതികരണം ഇങ്ങനെ…
ഡെൻപസാർ (ഇന്തോനേഷ്യ): പ്രാദേശിക സംസ്കാരം ലംഘിച്ച് ഒരു പുണ്യ മരത്തിൽ നഗ്ന ഫോട്ടോ ഷൂട്ട് നടത്തിയ റഷ്യൻ ഇൻസ്റ്റഗ്രാം താരത്തെയും ഭർത്താവിനെയും നാടുകടത്താൻ ഇന്തോനേഷ്യ തീരുമാനിച്ചു. മതവികാരം വ്രണപ്പെടുത്തിയ ഇരുവരെയും ബാലിയിൽനിന്നു നാടുകടത്തുമെന്ന് ഇന്തോനേഷ്യൻ ഹോളിഡേ ദ്വീപിലെ ഉദ്യോഗസ്ഥർ അറിയിച്ചു. ഇൻസ്റ്റാഗ്രാമിൽ ആയിരക്കണക്കിനു ഫോളോവേഴ്സുള്ള അലീന ഫസ്ലീവ തബനാൻ ജില്ലയിലെ ഒരു ക്ഷേത്രത്തിലെ 700 വർഷം പഴക്കമുള്ള ആൽമരത്തിൽ നഗ്നയായി പോസ് ചെയ്യുകയായിരുന്നു. അവളുടെ ഭർത്താവ് ആൻഡ്രി ഫാസ്ലീവ് ഈ ചിത്രം പകർത്തി. തുടർന്ന് ഈ ചിത്രം ഇവർ ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്തു. മിനിറ്റുകൾക്കൊണ്ട് ഫോട്ടോ വൈറലായി. ഇതോടെ ബാലിനീസ് സമൂഹം കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നു. പർവതങ്ങളും മരങ്ങളും മറ്റ് പ്രകൃതി സംവിധാനങ്ങളും ബാലിനീസ് ഹിന്ദു സംസ്കാരത്തിൽ വിശുദ്ധമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അവ ദേവന്മാരുടെ ഭവനങ്ങളാണെന്നാണ് ഇവരുടെ വിശ്വസം. പൊതു ക്രമസമാധാനത്തെ അപകടപ്പെടുത്തുന്നതും പ്രാദേശിക മാനദണ്ഡങ്ങൾ മാനിക്കാത്തതുമായ…
Read Moreമതം മാറാമെന്നു പറഞ്ഞിട്ടും സഹോദരന് വെറുതെ വിട്ടില്ല ! സഹായത്തിന് പോലീസ് പോലുമെത്തിയില്ലെന്ന് നാഗരാജുവിന്റെ ഭാര്യ…
ഹൈദരാബാദിലെ ദുരഭിമാനക്കൊലയില്‍ പോലീസിനെതിരേ ആരോപണങ്ങളുമായി കൊല്ലപ്പെട്ട നാഗരാജുവിന്റെ ഭാര്യ അഷ്രിന്‍ സുല്‍ത്താന. പോലീസ് 30 മിനിറ്റ് വൈകിയാണ് സംഭവസ്ഥലത്ത് എത്തിയതെന്ന് സയ്യിദ് അഷ്രിന്‍ സുല്‍ത്താന മാധ്യമങ്ങളോട് പറഞ്ഞു. സഹായത്തിന് ആരും തന്നെ മുന്നോട്ടുവന്നില്ല. തന്റെ സഹോദരനും കൂട്ടാളിയും ചേര്‍ന്ന് ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷമാണ് ആളുകള്‍ തടിച്ചുകൂടിയത്. അതിനിടെ നാഗരാജുവിന് മരണം സംഭവിച്ചതായി അഷ്രിന്‍ സുല്‍ത്താന പറയുന്നു. കഴിഞ്ഞദിവസമാണ് നാഗരാജുവിനെ അഷ്രിന്‍ സുല്‍ത്താനയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയത്. ഭാര്യയ്ക്കൊപ്പം സ്കൂട്ടറില്‍ പോകുമ്പോള്‍ വാഹനം തടഞ്ഞുനിര്‍ത്തിയാണ് നാഗരാജുവിനെ ആക്രമിച്ചത്. ഇരുമ്പുവടി കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് അഷ്രിന്‍ സുല്‍ത്താന പറയുന്നു. 20 മിനിറ്റ് നേരമാണ് സഹോദരനും കൂട്ടാളിയും ചേര്‍ന്ന് തന്റെ ഭര്‍ത്താവിനെ മര്‍ദ്ദിച്ചത്. സഹായത്തിനായി താന്‍ മുറവിളി കൂട്ടിയെങ്കിലും ആരും തന്നെ സഹായത്തിന് എത്തിയില്ല. കാഴ്ചക്കാര്‍ ഫോട്ടോയും വീഡിയോയും എടുക്കുന്ന തിരക്കിലായിരുന്നു.പോലീസ് അരമണിക്കൂര്‍ വൈകിയാണ് എത്തിയത്. ആളുകള്‍…
Read Moreപ്രണയം നിരസിച്ചത് പ്രകോപനം; മൊബൈല്‍ സന്ദേശങ്ങള്‍ അന്വേഷണ സംഘത്തിന്; സനല്‍കുമാര്‍ കുരുക്കിലേക്ക്
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ നടി മഞ്ജു വാര്യരെ അപമാനിച്ച കേസില്‍ അറസ്റ്റിലായ സംവിധായകന് സനല്‍കുമാര്‍ ശശിധരന് മഞ്ജു വാര്യരോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നുവെന്നും അത് നിരസിച്ചപ്പോഴാണ് ശല്യം ചെയ്യല്‍ ആരംഭിച്ചതെന്നും പോലീസ്. ഇതു വ്യക്തമാക്കുന്ന മൊബൈല്‍ സന്ദേശങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചതായി ഡിസിപി വി.യു. കുര്യാക്കോസ് പറഞ്ഞു. 2019 ഓഗസ്റ്റ് മുതല്‍ മൊബൈല്‍ സന്ദേശങ്ങളിലൂടെയും ഇ-മെയിലിലൂടെയും ഇയാള്‍ പ്രണയാഭ്യര്‍ഥന നടത്തിയെന്നും ഇത് നിരസിച്ചതിലുള്ള വിരോധമാണ് പിന്തുടര്ന്ന് ശല്യം ചെയ്യാന്‍ കാരണമെന്നുമാണ് മഞ്ജുവാര്യര്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയിലുള്ളത്. ഇയാളെ പിടികൂടാനായി ഇന്നലെ രാവിലെ രാവിലെ സനല്‍ കുമാറിന്റെ പെരുംകടവിളയിലെ വീട്ടിലെത്തി എളമക്കര പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ പാറശാലയില്‍ ഉണ്ടെന്നു മനസിലാക്കിയ പോലീസ് മഹാദേവര്‍ ക്ഷേത്രത്തിനു സമീപമുള്ള കുടുംബ ക്ഷേത്രത്തില്‍ പൂജ നടത്തി മടങ്ങവേ പാറശാല പോലീസിന്റെ…
Read Moreആ കറുപ്പിന് പിന്നില്‍ ആരുടെ കറുത്ത കരങ്ങള്‍ ! കറുത്ത പെയിന്റടിച്ച ഭക്ഷണശാലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി കേന്ദ്ര ഏജന്‍സികള്‍…
കറുത്ത പെയിന്റില്‍ മഞ്ഞ നിറത്തിലോ വെള്ള നിറത്തിലോ പേരെഴുതിയുള്ള തട്ടുകടകളും ഹോട്ടലുകളും സമീപകാലത്ത് കേരളത്തല്‍ കൂണുകള്‍ പോലെ മുളച്ചു പൊന്തിയിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരസംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകളായി ഇത്തരം ഹോട്ടലുകളും തട്ടുകടകളും പ്രവര്‍ത്തിക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇത്തരം കടകളെ നിരീക്ഷണത്തിലാക്കിയിരിക്കുന്നതെന്നാണ് വിവരം. യാതൊരു കച്ചവടവുമില്ലാത്ത സ്ഥലങ്ങളില്‍ പോലും ഇത്തരം കടകള്‍ ധാരാളമായി തുടങ്ങുന്നത് സംശയം ജനിപ്പിക്കുന്ന കാര്യമാണ്. ഷവര്‍മ, ഷവായി, അല്‍ഫാം, കുഴിമന്തി പോലുള്ള അറേബ്യന്‍ ഭക്ഷണങ്ങള്‍ തുടങ്ങുന്ന കടകളാണ് ഇത്തരത്തില്‍ പൊടുന്നൊനെ തുടങ്ങുന്നവയില്‍ ഏറെയും. തട്ടുകടകള്‍ മുതല്‍ വന്മുതല്മുടക്കില് നിര്‍മിക്കുന്ന ഹോട്ടലുകള്‍ വരെ ഇക്കൂട്ടത്തില്‍ പെടുന്നു. കഴിഞ്ഞ ദിവസം ഷവര്‍മ മരിച്ച് ഒരു കുട്ടി മരിച്ചതിനെത്തുടര്‍ന്നാണ് വീണ്ടും ഇത്തരം ഭക്ഷണശാലകള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. തുര്‍ക്കി,സിറിയ, ഇറാന്,സൗദി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമാണ് ഇത്തരം ഹോട്ടലുകള്‍ തുടങ്ങാന്‍ പ്രധാനമായും ഫണ്ടെത്തുന്നത് എന്നാണ് വിവരം. ഇതുകൂടാതെ…
Read More