മലപ്പുറം: ഭാര്യയെയും മകളെയും ഗുഡ്സ് ഓട്ടോയില്‍ കയറ്റി പൂട്ടി തീകൊളുത്തിയതിന് ശേഷം കിണറ്റില്‍ ചാടി മരിച്ച തുവൂര്‍ തരിപ്രമുണ്ട തെച്ചിയോടന്‍ മുഹമ്മദ് പോക്സോ കേസിലെ പ്രതി. കാസർഗോഡ് മേൽപ്പറമ്പ് പോലീസാണ് മുഹമ്മദിനെതിരേ കേസ് രജിസ്റ്റർചെയ്തത്. കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു. പെരുമ്പള കാരത്തൊട്ടി തെച്ചിയോടൻ ഹൗസിൽ കുടുംബസമേതം താമസിച്ച് മീൻവിൽപ്പന നടത്തുന്നതിനിടെയായിരുന്നു അറസ്റ്റ്. 240 ദിവസം റിമാൻഡിൽ കിടന്ന ശേഷമാണ് മുഹമ്മദിന് ജാമ്യം ലഭിച്ചത്. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ കീഴാറ്റൂർ കൊണ്ടിപ്പറന്പിലാണ് വ്യാഴാഴ്ച നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മുഹമ്മദ് (52) ആണു ഭാര്യ കീഴാറ്റൂർ കൊണ്ടിപറന്പ് നെല്ലിക്കുന്നിൽ പലയക്കോടൻ ജാസ്മിൻ(37), മകൾ ഫാത്തിമ സഫ (11) എന്നിവരെ തീവച്ച് കൊലപ്പെടുത്തിയ ശേഷം കിണറ്റിൽ ചാടി ജീവനൊടുക്കിയത്. ഓട്ടോ റിക്ഷയിൽ കയറ്റിയ മറ്റൊരു മകൾ ഷിഫാന(അഞ്ച്)യെ ഗുരുതരപരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ…
Read MoreCategory: Top News
പ്ലസ്ടു വിദ്യാർഥിനി ജീവനൊടുക്കി! പോലീസുകാരനെതിരെ ആരോപണവുമായി ബന്ധുക്കൾ; തസ്ലിമയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് അഖില്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നുവെന്ന് കുടുംബം
തിരുവനന്തപുരം: പ്ലസ്ടു വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ പോലീസുകാരനെതിരെ അന്വേഷണം. തിരുവനന്തപുരം മൈലക്കരയിൽ തസ്ലിമ(18) എന്ന പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിലാണ് നടപടി. തസ്ലിമയുടെ മരണത്തിന് പിന്നിൽ അയൽവാസിയായ പോലീസ് ഉദ്യോഗസ്ഥൻ അഖിലാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ബുധനാഴ്ച രാവിലെയാണ് തസ്ലിമയെ വീടിന്റെ ശുചിമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. അഖിലും തസ്ലിമയും തമ്മില്‍ അടുപ്പത്തിലായിരുന്നു. തസ്ലിമയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് അഖില്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നുവെന്ന് കുടുംബം ആരോപിച്ചു. എന്നാല്‍ വിദ്യാർഥിനിയാണെന്നും പഠനം കഴിയട്ടെയെന്നുമായിരുന്നു ബന്ധുക്കൾ അഖിലിനോട് പറഞ്ഞത്. പക്ഷെ, അഖിലിന്റെ നിർബന്ധം കൂടിയ സാഹചര്യത്തിൽ വിവാഹം നടത്താമെന്ന തീരുമാനത്തിൽ ബന്ധുക്കളെത്തി. അതിനിടെ അഖിലിന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടെന്ന് തസ്ലിമ അറിഞ്ഞു. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. തസ്ലിമ മരിക്കുന്നതിന്റെ തലേദിവസവും ഇരുവരും തമ്മിൽ വഴക്കുണ്ടായെന്നും ബന്ധുക്കൾ പറഞ്ഞു. വഴക്കുണ്ടായതിന്റെ മനോവിഷമത്തിലാണ് തസ്ലിമ ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. അതേസമയം, അഖിലിന്റെ അച്ഛന്,…
Read Moreപൊറോട്ട പൊതിയിൽ പാമ്പിന്റെ തോൽ! നെടുമങ്ങാട് ഷാലിമാർ ഹോട്ടലിനെതിരേ പരാതി; ഹോട്ടൽ അടപ്പിച്ചു
തിരുവനന്തപുരം: ഹോട്ടലിൽനിന്ന് വാങ്ങിയ ഭക്ഷണപൊതിയിൽ പാമ്പിന്റെ തോൽ കണ്ടെത്തി. നെടുമങ്ങാട് ഷാലിമാർ ഹോട്ടലിനെതിരേയാണ് പരാതി. നെടുമങ്ങാട് പൂവത്തുര്‍ ചെല്ലാംകോട് സ്വദേശി പ്രസാദിന്റെ ഭാര്യ പ്രിയ മകള്‍ക്കായി വാങ്ങിയ പൊറോട്ട പൊതിയിലാണ് പാമ്പിന്റെ അവശിഷ്ടം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പോലീസിൽ ഇവർ പരാതി നൽകി. പിന്നാലെ ആരോഗ്യവകുപ്പ് വിഭാഗവും ഫുഡ് ആന്റ് സേഫ്റ്റിയും ഹോട്ടലിലെത്തി പരിശോധന നടത്തി. ഉദ്യോഗസ്ഥർ ഹോട്ടൽ അടപ്പിക്കുകയും ചെയ്തു. ഹോട്ടല്‍ വൃത്തിയാക്കിയ ശേഷം നഗരസഭയുടെ അനുമതിയോടെ തുറന്ന് പ്രവര്‍ത്തിക്കാവു എന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Read Moreമലപ്പുറത്ത് ദമ്പതികളും മകളും വെന്ത് മരിച്ച നിലയിൽ! ഒരു കുട്ടി ഗുരുതരാവസ്ഥയിൽ; ഭർത്താവിന്റെ മൃതദേഹം കണ്ടെത്തിയത് കിണറ്റിൽ നിന്ന്
മലപ്പുറം: പെരിന്തൽമണ്ണയ്ക്ക് സമീപം ഒരു കുടുംബത്തിലെ മൂന്ന് പേർ വെന്ത് മരിച്ച നിലയിൽ. മേലാറ്റൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പലയന്തോൾ മുഹമ്മദ്, ഭാര്യ ജാസ്മിൻ, ദമ്പതികളുടെ 10 വയസുകാരിയായ മകൾ ഫാത്തിമ സഫ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അഞ്ച് വയസുകാരിയായ മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യയെയും മക്കളെയും ഗുഡ്സ് ഓട്ടോയിൽ പൂട്ടിയിട്ടതിന് ശേഷം മുഹമ്മദ് തീകൊളുത്തുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. പിന്നീട് ഇയാൾ സമീപത്തെ കിണറ്റിലേക്ക് ചാടി. ഭർത്താവിന്റെ മൃതദേഹം കിണറ്റിൽ നിന്നുമാണ് കണ്ടെത്തിയത്. പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഗുഡ്സ് ഓട്ടോ പൂർണമായും കത്തിനശിച്ചിട്ടുണ്ട്.
Read Moreപ്രണയാഭ്യര്‍ഥന മഞ്ജു ആദ്യമേ നിരസിച്ചു ! പിന്നെ വന്നത് കൗമാരക്കാര്‍ പിള്ളേര് കാമുകിക്കയയ്ക്കുന്ന തരത്തിലുള്ള മെസേജുകള്‍…
സംവിധായകന് സനല്‍കുമാര്‍ ശശിധരനെതിരേ നടി മഞ്ജു വാര്യര്‍ നല്കിയ പരാതിയിലെ വിവരങ്ങള്‍ പുറത്ത്. സംവിധായകനില്‍ നിന്നുള്ള നിരന്തരമായ ‘പ്രണയശല്യം’ സഹിക്ക വയ്യാതെയാണ് നടി കമ്മീഷണര്‍ ഓഫീസില്‍ പരാതി നല്‍കിയത് എന്നാണ് വിവരം. മഞ്ജുവാര്യരുടെ ഒപ്പം പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്കെതിരേ സനല്‍കുമാര്‍ ശശിധരന് കഴിഞ്ഞ ദിവസങ്ങളില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ മഞ്ജു വാര്യരോട് അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്, സംവിധായകനായ സനലിന്റെ ‘കയറ്റം’ എന്ന സിനിമയില്‍ അഭിനയിച്ചതോടെയാണ് പ്രശ്ങ്ങളുടെ തുടക്കമെന്നാണ്. ലൊക്കേഷനില്‍ മഞ്ജു വാര്യരോട് സംവിധായകന് പ്രണയം തോന്നുകയായിരുന്നു. ഇത് അയാള്‍ തുറന്നു പറയുകയും ചെയ്തു. ഇത്രയും താര പരിവേഷമുള്ള ഒരു നടിയോട് സാധാരണ എല്ലാവര്ക്കും തോന്നുന്ന ഒരു ഇഷ്ടം എന്നതില്‍ അപ്പുറം മഞ്ജുവും കൂടെയുള്ളവരും അത് കാര്യമായി എടുത്തില്ല. എന്നാല്‍ അതിനു ശേഷമാണ് കാര്യങ്ങളുടെ ഗതി മാറി മറിഞ്ഞത്. നിരന്തരമായ പ്രണയാഭ്യര്‍ത്ഥന കൂടി വന്നതോടെ സംവിധായകന്റെ…
Read Moreഅന്ന് മുതുക് ചവിട്ടു പടിയാക്കി ഇന്ന് ‘മുതുകില്‍ കയറുന്നു’! പ്രളയകാലത്ത് മുതുക് ചവിട്ടുപടിയാക്കിയ ജെയ്സല്‍ സദാചാരഗുണ്ടായിസം കളിച്ച് പണം തട്ടിയതിന് അറസ്റ്റില്‍…
പ്രളയകാലത്ത് മുതുക് ചവിട്ടുപടിയാക്കി ആളുകളെ രക്ഷിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ച പരപ്പനങ്ങാടി ബീച്ച് സ്വദേശി ജെയ്സലിനെ പോലീസ് അറസ്റ്റ് ചെയ്തു. താനൂര്‍ തൂവല്‍ തീരം ബീച്ചില്‍ ഇരിക്കുകയായിരുന്ന യുവാവിനെയും വനിതാ സുഹൃത്തിനെയും ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന പരാതിയില്‍ ആണ് പോലീസ് നടപടി. 2021 ഏപ്രില്‍ 15 നായിരുന്നു കേസിന് ആസ്പദമായ സംഭവം. ഐപിസി 385 പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത്. താനൂര്‍ ഒട്ടുംപുറം തൂവല്‍ തീരത്ത് കാറില്‍ ഇരിക്കുകയായിരുന്ന പുരുഷനെയും സ്ത്രീയെയും മൊബൈലില്‍ ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഒരു ലക്ഷം രൂപ ഉടനടി കൊടുത്തില്ലെങ്കില്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. കൈയില്‍ പണമില്ലാതിരുന്നതിനാല്‍ സുഹൃത്തിന്റെ അക്കൗണ്ടില്‍ നിന്ന് ഗൂഗിള്‍ പേ വഴി 5000 രൂപ നല്‍കിയതാണ് യുവതിയെയും യുവാവിനെയും പോകാന്‍ അനുവദിച്ചത്. തുടര്‍ന്നു ഇവര്‍ താനൂര്‍ പോലീസില്‍ പരാതി നല്കി. ജെയ്സലിനും കണ്ടാല്‍ തിരിച്ചറിയാവുന്ന…
Read Moreഎല്ലാ ഇടത്തുമുള്ള പ്രശ്നം; വിജയ് ബാബു ആയതുകൊണ്ട് ഹൈലൈറ്റ് ചെയ്യപ്പെടുന്നു; സിനിമ ആണധികാര മേഖലയെന്ന് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്
നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ നടിയുടെ പരാതിയില്‍ പൊലീസ് മാനഭംഗക്കേസ് എടുത്ത വിഷയത്തില്‍ പ്രതികരണവുമായി നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് രംഗത്ത്. വിജയ് ബാബുവിന്റെ പ്രശ്നം എല്ലായിടത്തുമുണ്ടെന്നും, പക്ഷേ ഇത് വിജയ് ബാബു ആയതുകൊണ്ട് ഹൈലൈറ്റ് ചെയ്യപ്പെടുകയാണെന്നും സാന്ദ്ര പറഞ്ഞു. സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ഇപ്പോഴും ഒരു ആണധികാര മേഖലയായി മലയാള സിനിമാരംഗം തുടരുകയാണെന്നും ഒരു അഭിമുഖത്തില്‍ സാന്ദ്ര വ്യക്തമാക്കി. ഒരുമിച്ച് സ്ത്രീകള്‍ മുന്നേറുമ്പോഴുള്ളത് പോലെയല്ല ഒറ്റയ്ക്ക്. കാരണം, സിനിമ ഇപ്പോഴും ഒരു മെയില്‍ ഡോമിനേറ്റഡ് ഇന്‍ഡസ്ട്രിയാണ്. വിനായകന് സ്ത്രീകള്‍ക്കെതിരേ മോശമായി സംസാരിച്ചപ്പോഴൊന്നും ആരും പ്രതികരിച്ച് കണ്ടില്ല. ഡബ്ള്യുസിസി പോലെയുള്ള സംഘടനകള്‍ പോലും പലപ്പോഴും ഇക്കാര്യത്തില്‍ ഒരു പരാജയമാണ്. സ്ത്രീകളുടെ ചിന്താഗതി മാറണം. ഇപ്പോഴും ഈ പുരുഷന്മാരുടെ അടിമകളാണെന്നാണ് പലരും വിശ്വസിക്കുന്നത്. വിജയ് ബാബുവിന്റെ പ്രശ്നം എല്ലായിടത്തുമുണ്ട്. പക്ഷേ ഇത് വിജയ് ബാബു ആയതുകൊണ്ട് ഹൈലൈറ്റ് ചെയ്യപ്പെടുകയാണ്.…
Read Moreമിശ്ര വിവാഹിതരായി ജീവിക്കാന്‍ യുവാവിനൊപ്പം എത്തിയ യുവതിയെ വീട്ടുകാര്‍ക്കൊപ്പം അയച്ചു ! പോലീസ് സ്റ്റേഷനില്‍ പൊരിഞ്ഞ അടി; മൂന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍…
പ്രണയിനിയായ യുവതിയുമായി ഒരുമിച്ചു ജീവിക്കാന്‍ സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനില്‍ എത്തിയ യുവാവിന്റെ സുഹൃത്തുക്കളും പോലീസും തമ്മില്‍ പൊരിഞ്ഞ അടി. തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനകത്ത് കയറി ഇന്‍സ്പെക്ടറെ കൈയേറ്റം ചെയ്തതിന് മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു വര്‍ഷമായി പ്രണയിച്ച യുവതിയുമായാണ് യുവാവ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ യുവതിയെ പോലീസുകാര്‍ വീട്ടുകാര്‍ക്കൊപ്പം അയച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. യുവതിയെ കണ്ടെത്തണമെന്ന പരാതിയില്‍ നടപടി ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ ഡിവൈഎഫ്ഐ പള്ളിക്കല്‍ മേഖല സെക്രട്ടറി ഹണി ലാലിനെ പൊലീസ് ലോക്കപ്പില്‍ അടച്ചതാണ് സംഭവങ്ങളുടെ തുടക്കം. വിവരമറിഞ്ഞ് ഡി. വൈ.എഫ്.ഐ, സിപിഎം.നേതാക്കളും പ്രവര്‍ത്തകരും സ്റ്റേഷനില്‍ തടിച്ചു കൂടി. കൂടുതല്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ സംഘടിച്ചെത്തി. പോലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയും സ്റ്റേഷനകത്തേക്ക് തള്ളിക്കയറി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍.ബി.ഷൈജുവിനെ കയ്യേറ്റം ചെയ്യുകയും ചെയ്തതിന് പുളിക്കല്‍ ആന്തിയൂര്‍കുന്ന് സ്വദേശികളായ പറക്കുന്നത്ത് സ്വാലിഹ്…
Read Moreഎന്റെ ജീവന് ഭീഷണിയുണ്ട് ! പോലീസ് സംരക്ഷണം വേണമെന്ന് കസ്റ്റഡിയിലായ സനല്‍ കുമാര്‍ ശശിധരന്…
നടി മഞ്ജു വാരിയരുടെ പരാതിയില്‍ സംവിധായകന് സനല്‍കുമാര്‍ ശശിധരന് പോലീസ് കസ്റ്റഡിയില്‍. പോലീസ് സംഘം മഫ്തിയിലെത്തിയാണ് സംവിധായകനെ പിടികൂടിയത്. തനിക്കെതിരെ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്ന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവിന്റെ പരാതി. കേസില്‍ മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് എടുക്കുകയായിരുന്നു. എളമക്കര പോലീസ് സനലിന്റെ വസതിയില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതീവ നാടകീയ രംഗങ്ങളാണ് അറസ്റ്റ് ചെയ്യുന്നതിനിടെ സംഭവിച്ചത്. അറസ്റ്റ് ചെയ്യുന്ന വീഡിയോ സനല്‍കുമാര്‍ ശശിധരന് സമൂഹമാധ്യമത്തിലൂടെ ലൈവ് ആയി പങ്കുവച്ചു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും പൊലീസിന്റെ സംരക്ഷണത്തില്വേണം സ്റ്റേഷനില്‍ എത്തിക്കാനെന്നും സനല്‍ പറഞ്ഞു. മഞ്ജു വാരിയരുടെ ജീവന് തുലാസിലാണെന്നും അവര്‍ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സംവിധായകന് സനല്‍ കുമാര്‍ ശശിധരന് പങ്കുവച്ച ഫേസ്ബുക് പോസ്റ്റുകള്‍ വിവാദമായിരുന്നു. നടിയെ പീഡിപ്പിച്ചെന്ന കേസിലെ അന്വേഷണ സംഘത്തെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മഞ്ജു വാരിയരുടെ മൊഴിയെടുത്തതിനു തൊട്ടുപിന്നാലെയാണ്…
Read Moreഅഫ്ഗാനില്‍ താലിബാന്റെ ‘വിസ്മയ ഭരണം’ തുടരുന്നു ! സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിനുള്ള അനുമതി നിഷേധിച്ചു…
താലിബാന് അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചപ്പോള്‍ തന്നെ അന്നാട്ടുകാരുടെ വിധി എഴുതപ്പെട്ടതാണ്. ഇപ്പോഴിതാ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് അവസാനിപ്പിച്ചിരിക്കുകയാണ് താലിബാന് ഭരണകൂടം. താലിബാന് ഭരണമേറ്റെടുക്കുന്നതിനു മുന്‍പ് കാബൂള്‍ ഉള്‍പ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ക്കു വാഹനമോടിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ത്രീകള്‍ പൊതുസമൂഹത്തില്‍ ഇറങ്ങുന്നത് തടയുന്നതിന്റെ ഭാഗമായി വാഹനമോടിക്കുന്നതിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. സ്ത്രീകള്‍ക്കെതിരായ മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഏറ്റവുമധികമുള്ള രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാന്. ഗ്രേഡ് ആറിന് മുകളില്‍ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്യേണ്ടതില്ല എന്ന താലിബാന്റെ സമീപകാല ഉത്തരവ് വിവാദമായിരുന്നു. കുട്ടികളെ തുടര്‍ന്ന് പഠിക്കാന്‍ സഹായിക്കുംവിധം നിയമം മാറ്റുമെന്ന് താലിബാന് അവകാശപ്പെട്ടെങ്കിലും നടപടികളൊന്നുമുണ്ടായില്ല. രാജ്യത്ത് ഭക്ഷ്യക്ഷാമവും ആവശ്യ വസ്തുക്കളുടെ ലഭ്യതയും കുറഞ്ഞ സമയത്താണ് താലിബാന്റെ ഈ നീക്കം. ലോകത്ത് ലോകത്ത് ഏറ്റവുമധികം ഭക്ഷ്യക്ഷാമം അനുഭവിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാന് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ 23 ദശലക്ഷം ആളുകള്‍ക്കാണ് രാജ്യത്ത് ആവശ്യത്തിന് ഭക്ഷണം…
Read More