തിരുവല്ല: കണ്ണൂരില്‍ നിന്നു കാണാതായ വീട്ടമ്മയെയും കാമുകനെയും തിരുവല്ലയില്‍ നിന്നു പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ വളപട്ടണം സ്വദേശിനി ഭര്‍തൃമതിയും മൂന്ന് മക്കളുടെ അമ്മയുമായ വീട്ടമ്മയെയും ചമ്പക്കുളം സ്വദേശിയായ യുവാവിനെയുമാണ് അറസ്റ്റ് ചെയ്തത്. വളപട്ടണം പോലീസ് തിരുവല്ല പോലീസിന്റെ സഹായത്തോടെ ഇന്നലെ വൈകുന്നേരം കവിയൂരിലെ ഒരു വീട്ടില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒരാഴ്ചയായി യുവതിയും യുവാവും ഇവിടെ ഒളിച്ചുതാമസിക്കുകയായിരുന്നുവെന്ന് പറയുന്നു.യുവതിയുടെ ബന്ധുക്കളുടെ പരാതിയിന്മേല് വളപട്ടണം പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലം പോലീസ് കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചു പോയതിനടക്കം യുവതിക്കെതിരേ പോലീസ് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.
Read MoreCategory: Top News
വിജയ് ബാബു ദുബായ് വിട്ടതായി സൂചന ! കൈയ്യിലുണ്ടായിരുന്ന പ്രതിയെ വിദേശത്തേക്ക് പറഞ്ഞുവിട്ട് മാനത്ത് നോക്കി കേരളാ പോലീസ്…
നടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ നടനും നിര്‍മാതാവുമായ വിജയ് ബാബു ദുബായ് വിട്ടതായി സൂചന. നടന് മുന്‍കൂര്‍ ജാമ്യം തേടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ ഇയാളെ പിടിക്കാനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ദുബായില്‍ താനുണ്ടെന്ന് കഴിഞ്ഞ ദിവസം വിജയ് ബാബു പറഞ്ഞിരുന്നു. വിജയ് ബാബുവിനെതിരെ ലുക്ക് ഔട്ട് സര്‍ക്കലുറാണ് പുറത്തിറക്കിയത്. യുഎഇയില്‍ വിജയ് ബാബു ഉണ്ടെന്നാണ് കസ്റ്റംസും പറയുന്നത്. എന്നാല്‍ മറ്റേതെങ്കിലും രാജ്യത്തേക്ക് കടക്കാനുള്ള സാധ്യതയും ഏറെയാണ്. ഗോവയില്‍ നിന്ന് ദുബായിലേക്ക് വിജയ് ബാബു മുങ്ങിയതിന് പിന്നില്‍ അറസ്റ്റ് ഭയം തന്നെയായിരുന്നു. തനിക്കെതിരെ പീഡന കേസ് കൊടുത്ത ഇരയെ സ്വാധീനിക്കാന്‍ ദുബായിലെ സുഹൃത്തുക്കള്‍ വഴി സമ്മര്‍ദ്ദം ചെലുത്തുന്നതായും സൂചനയുണ്ട്. മുമ്പ് സാന്ദ്രാ തോമസും വിജയ് ബാബുവിനെതിരെ കേസ് കൊടുത്തിരുന്നു. അത് സമ്മര്‍ദ്ദത്തിലൂടെ പിന്‍വലിച്ചാണ് കേസൊഴിവാക്കിയത്. സമാനമായ മറ്റൊരു കേസും പിന്‍വലിച്ച് രക്ഷപ്പെട്ട ചരിത്രം വിജയ് ബാബുവിനുണ്ട്. ഇരയുടെ…
Read Moreവ്യാപാരസ്ഥാപനത്തിൽ പെരുമ്പാമ്പ് കയറി; വിളിച്ചപ്പോൾ ഓടിയെത്തിയത് പാമ്പ് പിടിക്കാനറിയാത്ത വനം വകുപ്പ്; നാട്ടുകാർ പാമ്പിനെ കൊന്നപ്പോൾ മൂന്ന് വർഷം അകത്തു പോകുന്ന വകുപ്പുമായി വനം വകുപ്പ്…
തൊടുപുഴ: വ്യാപാര സ്ഥാപനത്തിൽ കയറിയ പെരുന്പാന്പിൻകുഞ്ഞിനെ കന്പിവടിക്ക് അടിച്ചു കൊന്നു. രണ്ടു പേർക്കെതിരേ വനംവകുപ്പ് കേസെടുത്തു. ഇന്നലെ ഉച്ചയോടെയാണ് തൊടുപുഴ-ഇടുക്കി റോഡിലെ മൊബൈൽ സർവീസ് സെന്ററിൽ പെരുന്പാന്പിന്റെ കുഞ്ഞ് കയറിയത്. ആളുകൾ കൂടിയതോടെ പാന്പ് സ്ഥാപനത്തിനു മുകളിലായുള്ള ഷീറ്റിനു സൈഡിലൊളിച്ചു. നാട്ടുകാർ വനംവകുപ്പിനെ വിവരമറിയിച്ചതോടെ ഫോറസ്റ്റ് ഫ്ളൈയിംഗ് സ്ക്വാഡ് സ്ഥലത്തെത്തി. എന്നാൽ ഇവർക്കൊപ്പം പാന്പിനെ പിടികൂടാൻ ലൈസൻസുള്ളവർ ഇല്ലായിരുന്നു. അതിനാൽ പാന്പിനെ ശല്യം ചെയ്യരുതെന്നും ലൈസൻസുള്ള പാന്പുപിടിത്തക്കാരെയുമായി എത്താമെന്നും പറഞ്ഞ് ഇവർ മടങ്ങി. എന്നാൽ ഇതിനിടെ രണ്ടുപേർ ചേർന്ന് സ്ഥാപനത്തിലുണ്ടായിരുന്ന കന്പി ഉപയോഗിച്ച് പാന്പിനെ കുത്തി താഴെയിടുകയും തുടർന്ന് അടിച്ചു കൊല്ലുകയുമായിരുന്നു. വനം ഉദ്യോഗസ്ഥർ പാന്പു പിടിത്തക്കാരെയുമായി എത്തിയപ്പോൾ പാന്പ് ചത്ത നിലയിലായിരുന്നു. ഇതിനിടെ പാന്പിനെ അടിച്ചു കൊന്നവർ സ്ഥലം വിടുകയും ചെയ്തു. തുടർന്ന് ഇവർക്കെതിരെ വന്യ ജീവി സംരക്ഷണ നിയമ പ്രകാരം കേസെടുക്കുകയായിരുന്നു. ഷെഡ്യൂൾ ഒന്നിൽപ്പെടുന്ന…
Read Moreഈ പാർട്ടിയെക്കുറിച്ച് ഒരു ചുക്കം അറിയില്ല..! രക്തസാക്ഷി ഫണ്ടിലും കൈയിട്ടുവാരി നേതാക്കളുടെ ഫണ്ട് തിരിമറി; കീശയിലേക്ക് മുക്കിയത് കോടികൾ…
കണ്ണൂര്‍ : പയ്യന്നൂര്‍ സിപിഎമ്മിലെ ചില നേതാക്കള്‍ സാമ്പത്തിക വെട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങള്‍ക്കു പിന്നാലെ രക്തസാക്ഷി ഫണ്ടിലും തിരിമറി നടത്തിയതായി ആരോപണം. ഓഫീസ് നിര്‍മാണത്തിനായി ചിട്ടി നടത്തിയും വ്യാജ രസീതുപയോഗിച്ച് തെരഞ്ഞെടുപ്പ് ഫണ്ട് പിരിച്ചും നടത്തിയ ഒരുകോടിയോളം രൂപയുടെ സാമ്പത്തിക വെട്ടിപ്പുകളെപ്പറ്റിയുള്ള വിവാദത്തിനു പിന്നാലെയാണ് പുതിയ വിവാദം തലപൊക്കുന്നത്. പാര്‍ട്ടിക്കായി ജീവിച്ച സഖാവിന്റെ കൊലപാതകത്തോടെ അനാഥത്വത്തിലായ കുടുംബത്തെ സഹായിക്കാനായി നടത്തിയ ഫണ്ടുപിരിവിലും തിരിമറി നടത്തിയെന്നതാണ് പുതിയ ആരോപണം. കൊല്ലപ്പെട്ട സഖാവിന്റെ കടബാധ്യതകളുള്‍പ്പെടെ പരിഹരിക്കാനായി വിദേശത്തുള്‍പ്പെടെ നടത്തിയ ഒരുകോടിയോളം രൂപയുടെ ഫണ്ടുപിരിവില്‍നിന്നും 60 ലക്ഷത്തോളം രൂപയുടെ തിരിമറിയാണ് നടന്നതെന്ന കമ്മിറ്റികളിലുയര്‍ന്ന ആരോപണമാണ് ഇപ്പോള്‍ മറനീക്കി പുറത്തുവരുന്നത്. ഫണ്ടില്‍നിന്നു കുടുംബാംഗങ്ങള്‍ക്കും വീടു നിര്‍മാണത്തിനുമായി ചെലവിട്ട പണം കഴിച്ചുള്ള 60 ലക്ഷത്തോളം രൂപ ഫിക്സഡ് ഡിപ്പോസിറ്റായി രണ്ടുനേതാക്കളുടെ പേരിലാണിട്ടിരുന്നതെന്നും പിന്നീട് ഈ എഫ്ഡി പിന്‍വിലിച്ചതായുമാണ് പുറത്തുവരുന്ന വിവരം. കൊല്ലപ്പെട്ട സഖാവിന്റെ പേരില്‍…
Read Moreഇറച്ചിവെട്ട് യന്ത്രത്തിനുള്ളിലെ സ്വര്‍ണക്കടത്ത്: മുഖ്യപ്രതിയായ ലീഗ് നേതാവിന്റെ മകൻ ഷാബിന് പിടിയില്‍; സിനിമ നിർമാതാവ് ഒളിവിൽ
കൊച്ചി: ദുബായിയില്‍നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് 2.23 കിലോഗ്രാം സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യപ്രതിയും കൂട്ടാളിയും പിടിയിൽ. തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാനും ജില്ലാ ലീഗ് നേതാവുമായ എ.എ. ഇബ്രാഹിംകുട്ടിയുടെ മകന് ഷാബിനും മൂന്നാം പ്രതി ടി.എ. സിറാജുദ്ദീനുമാണ് പിടിയിലായത്. ഇരുവരെയും ഇന്നലെ രാത്രി കസ്റ്റംസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. ഇന്ന് ഉച്ചയ്ക്കുശേഷം ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തും. സിനിമാ നിര്‍മാതാവായ മറ്റൊരു പ്രതി സിറാജുദ്ദീന് നിലവില്‍ വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ കസ്റ്റംസ് തുടങ്ങി. അടിയന്തരമായി ഹാജരാകണമെന്ന് ഇയാളുടെ കൊച്ചിയിലെ വീട്ടിലും നോട്ടീസ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് ഷാബിന്റെയും സിറാജുദ്ദീന്റെയും പങ്കാളത്തത്തിലുള്ള തുരുത്തേല്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ പേരിലെത്തിയ കൊറിയറില്നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് ഒന്നേകാല്‍ കോടി രൂപയോളം വിലവരും. കേസുമായി ബന്ധപ്പെട്ട് ഇബ്രാഹിംകുട്ടിയുടെയും സിറാജുദ്ദീന്റെയും…
Read Moreവിജയ് ബാബുവിനെതിരായ ലൈംഗിക ചൂഷണക്കേസ്! യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി; പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്കും വിധേയയാക്കി
കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേ പീഡന പരാതി നൽകിയ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്കും വിധേയയാക്കി. വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു. സിനിമയില്‍ അവസരം വാഗ്ദാനം നല്കി ലൈംഗിക ചൂഷണം നടത്തിയെന്ന യുവതിയുടെ പരാതിയിൽ വിജയ് ബാബുവിനെതിരേ ബലാത്സംഗത്തിനും ഇരയുടെ പേര് വെളിപ്പെടുത്തിയതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ 22ന് കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയിൽ എറണാകുളം സൗത്ത് പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എറണാകുളത്തെ ഫ്ളാറ്റില്‍ നിരവധിതവണ ബലാത്സംഗം ചെയ്തുവെന്നു പരാതിയിൽ പറയുന്നു. വിജയ് ബാബു ഒളിവിലാണെന്നാണ് പോലീസ് നല്കുന്ന വിവരം. താന്‍ വിദേശത്താണെന്ന് സമൂഹമാധ്യമങ്ങളിലൂടെ വിജയ് ബാബുവും വ്യക്തമാക്കി. യുവതി പോലീസിൽ പരാതി നല്‍കിയതിന് പിന്നാലെയാണ് വിജയ് ബാബു സമൂഹ മാധ്യമത്തിലൂടെ ഇരയുടെപേര് വെളിപ്പെടുത്തിയത്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ളതിനാല്‍ ആരോപണത്തില്‍ ഒരു ഭയവുമില്ലെന്നായിരുന്നു വിജയ്…
Read Moreഞെട്ടി വീട്ടുകാരും പോലീസും..! ഒന്നേമുക്കാല്‍ കോടികൊണ്ട് ഓണ്‍ ലൈന്‍ ഗെയിം; ആദ്യം ഗെയിമില്‍ ജയിച്ചു, പിന്നെ…; യുവതിയുടെ ആത്മഹത്യയ്ക്കുപിന്നിൽ…
സ്വന്തം ലേഖകന്‍ കൊയിലാണ്ടി(കോഴിക്കോട്): കൊയിലാണ്ടി ചേലിയയിലെ യുവതിയുടെ ആത്മഹത്യയ്ക്കുപിന്നിൽ ഓൺലൈൻ റമ്മി കളിയിൽ പണം നഷ്ടപ്പെട്ടതാണെന്ന ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍ പുറത്തുവന്നതോടെ നിഴലിക്കുന്നത് കടുത്ത ആശങ്ക. ഓൺലൈൻ ഗെയിമുകൾക്കായി ഒന്നേമുക്കാൽ കോടി രൂപയുടെ ഇടപാടുകളാണ് ബിജിഷ നടത്തിയതെന്നും ലക്ഷക്കണക്കിന് രൂപ ഇടപാട് നടത്തിയെന്നുമുള്ള കണ്ടെത്തല്‍ വീട്ടുകാര്‍ക്കുപോലും വിശ്വസിക്കാനായിട്ടില്ല. വിവാഹത്തിനായി വാങ്ങിയ 35 പവന് പോലും വിറ്റതും വീട്ടുകാര്‍ പിന്നീടാണ് അറിഞ്ഞത്. 2021 ഡിസംബർ 12-നാണ് സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിലെ ജീവനക്കാരിയായ ബിജിഷയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവതി ആത്മഹത്യ ചെയ്യാനിടയായ കാരണം എന്താണെന്ന് വീട്ടുകാർക്കോ ബന്ധുക്കൾക്കോ വ്യക്തമായില്ല. തുടർന്നാണ് ബിജിഷ 35 പവൻ സ്വർണം പണയംവച്ചതായും ബാങ്ക് അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടത്തിയതായും കണ്ടെത്തിയത്. എന്നാൽ ഇത് എന്തിന് വേണ്ടിയാണെന്നോ ആർക്ക് വേണ്ടിയാണെന്നോ വീട്ടുകാർക്ക് അറിവുണ്ടായിരുന്നില്ല. ഇതോടെ മരണത്തിൽ ദുരൂഹത ഉന്നയിച്ച് കുടുംബം…
Read Moreപെണ്‍കുട്ടിയുടെ മനസു തകർത്ത കാര്യമെന്താണെന്ന് അമ്മ ചോദിച്ചപ്പോൾ..! എട്ടുവർഷം മുന്‍പ് പതിനാലുകാരി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം
കോട്ടയം: വൈക്കം തലയോലപറന്പ് വടയാർ പഴന്പട്ടിയിൽ എട്ടു വർഷം മുന്‍പ് ദുരൂഹ സാഹസാഹചര്യത്തിൽ തൂങ്ങി മരിച്ച പതിനാലുകാരിയുടെ മരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. 2014 ആഗസ്റ്റ് 15 ന് മരിച്ച പെണ്‍കുട്ടിയുടെ മരണത്തെക്കുറിച്ച് ബന്ധുക്കൾ ജില്ലാ പോലീസ് ചീഫിനു നൽകിയ പരാതിയെ തുടർന്നാണ് വൈക്കം ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്. 2014 ആഗസ്റ്റ് 15 ന് രാവിലെ സകൂളിൽ പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയ പെണ്‍കുട്ടിയാണ് ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീടിന്റെ പൈപ്പിൽ തൂങ്ങി മരിച്ചത്. ഒരു കാലിന് സ്വാധീനക്കുറവുള്ള പെണ്‍കുട്ടിക്ക് ജനലിൽ കയറി മേൽക്കൂരയിലെ പൈപ്പിൽ കുരുക്കിടാനാകില്ലെന്ന് അന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു. കട്ടിലിനു മീതെ ഇട്ട കസേരയിൽ കയറിയാണ് തൂങ്ങിയതെങ്കിലും കസേര മറിഞ്ഞിരുന്നില്ല. സംഭവം നടന്ന സമയം വീട്ടിൽ ഉണ്ടായിരുന്നത് അസുഖത്തെ തുടർന്ന് കാലു മുറിക്കപ്പെട്ട മുത്തച്ഛനായിരുന്നു. അടുത്ത…
Read Moreകാറില്‍ വച്ച് ഓറല്‍ സെക്സിന് നിര്‍ബന്ധിച്ചു ! മദ്യം നല്കി ബോധം കളഞ്ഞ് ആര്ത്തവദിനങ്ങളിലടക്കം ബലാല്‍സംഗം ചെയ്തു; വിജയ് ബാബുവിനെതിരേ ഗുരുതര ആരോപണവുമായി നടി…
ലൈംഗികാരോപണത്തെത്തുടര്‍ന്ന് വിദേശത്തേക്ക് കടന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബലാത്സംഗത്തിന് ഇരയായ നടി. മീടൂ ആരോപണള്‍ തുറന്നു പറയുന്ന വിമെന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയായിരുന്നു നടിയുടെ തുറന്നു പറച്ചില്. സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഫ്ളാറ്റില്‍ വെച്ച് നിരവധി തവണ വിജയ് ബാബുബലാത്സംഗം ചെയ്തെന്നാണ് കോഴിക്കോട് സ്വദേശിനിയായ നടിയുടെ പരാതി. എതിര്‍ത്തപ്പോഴൊക്കെ മദ്യം നല്കി ബോധം കെടുത്തിയ ശേഷം തന്നെ ബലാല്‍സംഗം ചെയ്തതായും കാറില്‍ വച്ച് ഓറല്‍ സെക്സിന് നിര്‍ബന്ധിച്ചതായും യുവതി പറയുന്നു. വിജയ് ബാബുവില്‍ നിന്നും സമാന അനുഭവം ഉണ്ടായിട്ടുള്ള എല്ലാ സ്ത്രീകളോടും നിശബ്ദത ഭേദിക്കാനും നടി ആവശ്യപ്പെടുന്നുണ്ട്. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം… കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞാന്‍ മലയാള സിനിമയില്‍ ഒരു നടിയായി ജോലി ചെയ്തുവരുന്നു. 13/03/22 മുതല്‍ 14/04/2022 യുള്ള കാലയളവില്‍ എനിക്ക്, ഫ്രൈഡേ…
Read Moreഡാഷ് ബോര്‍ഡ് പദ്ധതി പഠിക്കാനായി മോദിയുടെ നാട്ടിലേക്ക് ആളുകളെ അയച്ച് പിണറായി ! ഇനി കേരളത്തില്‍ നടപ്പാക്കുക ഗുജറാത്ത് മോഡല്‍…
കേരളത്തിലെ ഇടതുപക്ഷം നിരന്തരം പരിഹസിച്ചു കൊണ്ടിരുന്ന ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ ഒടുവില്‍ കേരള ഗവണ്മെന്റും. രാജ്യത്തുതന്നെ ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സംവിധാനം. സാധാരണക്കാരുടെ പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാനാണ് ഈ സംവിധാനം രൂപീകരിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അത് വിജയം കാണുകയും ചെയ്തു. 2019 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണിയാണ് പദ്ധതി ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ വിരല്‍ തുമ്പില്‍ സംസ്ഥാനത്തെ ഗവേര്ണന്സുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും എത്തുന്ന തരത്തിലായിരുന്നു ഇത് വിഭാവനം ചെയ്തത്. അതായത് സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതികളെ കുറിച്ചും ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനമികവ് ഉള്‍പ്പടെയുള്ള കാര്യങ്ങളും മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ ഓഫീസിലോ വീട്ടിലോ ഇരുന്ന് എപ്പോള്‍ വേണമെങ്കിലും വിലയിരുത്താം. എന്തെങ്കിലും പോരായ്മ കണ്ടാല്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യാം. കോവിഡ് കാലത്ത് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍…
Read More