കൊച്ചി: ലൈംഗിക പീഡന കേസില്‍ ഒളിവില്‍ കഴിയുന്ന കൊച്ചിയിലെ ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരി ഇടപാടുകാരില്‍നിന്ന് ഈടാക്കിയിരുന്നത് വന്‍ തുക. ബ്രൈഡല്‍ മേക്കപ്പിനും മറ്റുമായി സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇവിടെ എത്തിയിരുന്നത്. സാധാരണ മേക്കപ്പിന് 5000 രൂപ മുതല്‍ 25,000 രൂപവരെയാണ് ഇയാള്‍ ഈടാക്കിയിരുന്നത്. ബ്രൈഡല്‍ മേക്കപ്പിന് 50,000 രൂപ വരെ അനീസ് അന്‍സാരി ഈടാക്കിയിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞു. അനീസിന്റെ മേക്കപ്പ് സ്റ്റുഡിയോയ്ക്ക് കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ബ്രാഞ്ചുകള്‍ ഉണ്ട്. ഇപ്പോഴും ഒളിവിൽ അതേസമയം ഇയാള്‍ ഇപ്പോഴും ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷം ഊര്‍ജിതമാക്കിയിരിക്കുകയാണ്. അനീസ് അന്‍സാരി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. കൊച്ചിയിലെ ഒരു വക്കീല്‍ മുഖാന്തിരമാണ് ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ ഇയാളെ എങ്ങനെയെങ്കിലും കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാളുടെ ബന്ധുക്കളെയും…
Read MoreCategory: Top News
പുനലൂരില്‍ പകല്‍ ചൂട് 39 ഡിഗ്രി രാത്രിയില്‍ 19 ഡിഗ്രിയും ! കേരളത്തിന്റെ പോക്ക് മരുഭൂമിവല്ക്കരണത്തിലേക്കോ…
ചൂടിനെ സംബന്ധിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ കടുത്ത ആശങ്കയുളവാക്കുകയാണ്. കടുത്ത ചൂട് അനുഭവപ്പെടുന്നതിനു പിന്നില്‍ തമിഴ്നാട്ടില്‍ നിന്നുള്ള വരണ്ട കാറ്റിനു പുറമേ വര്‍ധിച്ച അള്‍ട്രാവയലറ്റ് (യുവി) തോതും കാരണമാണ്. മേഘങ്ങള്‍ മാറുന്നതാണ് ഇതിന് കാരണം.കേരളത്തിന്റെ പല ജില്ലകളിലും യുവി ഇന്‍ഡക്സ് 12 കടന്നതായി ആഗോള ഉപഗ്രഹാധിഷ്ഠിത നിരീക്ഷണങ്ങള്‍ പറയുന്നു. ഇത് ഗുരുതര സാഹചര്യമാണ് ഉണ്ടാക്കുന്നത്. പകല്‍ സമയത്ത് വളരെ ഉയര്‍ന്ന താപനിലയും രാത്രിയില്‍ വളരെ താഴ്ന്ന താപനിലയുമാണ് സംസ്ഥാനത്ത പലയിടത്തും അനുഭവപ്പെടുന്നത്. സൂര്യന്റെ ഉത്തരായന സമയമായതിനാല്‍ മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ പകുതി വരെ താപനില കൂടിയിരിക്കും. ഏപ്രില്‍ 14നു ശേഷം വേനല്‍മഴ എത്തുമെന്നാണ് പ്രതീക്ഷ. ഇതു സംഭവിച്ചില്ലെങ്കില്‍ കേരളം വരളര്ച്ചയ്ക്ക് വഴിമാറും. വെള്ളപ്പൊക്കമുണ്ടാക്കുന്ന പെരുമഴ പെയ്തിട്ടും മാസങ്ങള്‍ കഴിയുമ്പോള്‍ വരണ്ടുണങ്ങുന്നതില്‍ ആഗോളതാപനത്തിനും ഒരു പങ്കുണ്ട്. ഭൂമധ്യരേഖയോടു ചേര്‍ന്നു നില്‍ക്കുന്നതാണ് കേരളത്തില്‍…
Read Moreപുനർവിവാഹത്തിനു പരസ്യം ചെയ്തു യുവതികളുടെ സ്വര്‍ണം തട്ടിയെടുക്കും! അയ്യപ്പദാസിന്റെ തന്ത്രം ഇത്തവണ പാളി
മണിമല: പുനർവിവാഹത്തിനു പരസ്യം ചെയ്തു യുവതിയെ കബളിപ്പിച്ച് സ്വർണം കവർന്നയാൾ പോലീസ് പിടിയിൽ. എറണാകുളം ഉദയംപേരൂർ പുല്യാട്ട് വിഷ്ണുകൃപ അയ്യപ്പദാസ് (31) ആണ് അറസ്റ്റിലായത്. പഴയിടം സ്വദേശിയായ യുവതിയുടെ 17 ഗ്രാം സ്വർണാഭരണങ്ങളാണ് ഇയാൾ കബളിപ്പിച്ചെടുത്തത്. വിവാഹ വാഗ്ദാനം നൽകി അയ്യപ്പദാസ് യുവതിയുടെ ആദ്യവിവാഹം വേർപെടുത്തിയ വകയിൽ കിട്ടാനുള്ള ഒന്‍പതു പവൻ സ്വർണവും 12 ലക്ഷം രൂപയും കോടതി മുഖേനെ വാങ്ങിത്തരാമെന്നും ഇതിന്റെ ചെലവിലേക്കെന്നു പറഞ്ഞാണ് ഒരുമാസം മുന്‍പ് സ്വർണാഭരങ്ങൾ വാങ്ങിച്ചെടുത്തത്. കേസിന്റെ നടത്തിപ്പിനുള്ള ചെലവിനായി സ്വർണമാലകൂടി വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഇതിൽ യുവതിയുടെ പിതാവിന് സംശയം തോന്നിയതിനാൽ മണിമല പോലീസിൽ പരാതി നൽകി. ശേഷം യുവാവിനോട് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. സ്വർണമാല വാങ്ങാനെത്തുന്ന വിവരം പോലീസിനെ അറിയിക്കുകയും പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ വിവാഹമോചിതരായ പല യുവതികളിൽനിന്നും ഇപ്രകാരം പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തിട്ടുള്ളതായി പോലീസ്…
Read Moreമകന് അന്യമതക്കാരിയെ വിവാഹം കഴിച്ചു ! പൂരക്കളിക്കാരന് അപ്രഖ്യാപിതവിലക്ക്; സംഭവം വിപ്ലവഗ്രാമമായ കരിവെള്ളൂരിലെ ക്ഷേത്രത്തില്‍…
ഉത്തര മലബാറിലെ ക്ഷേത്രമുറ്റങ്ങളില്‍ പൂരക്കളിച്ചുവടുകള് ഉയരുമ്പോള്‍ ഒരു കലാകാരന് ഭ്രഷ്ട് കല്പ്പിച്ചിരിക്കുന്ന സംഭവം പുരോഗമന കേരളത്തിനാകെ അപമാനകരമാവുകയാണ്. മകന് അന്യമതത്തില്‍ പെട്ട യുവതിയെ വിവാഹം കഴിച്ചു എന്നാരോപിച്ചാണ് കണ്ണൂരിലെ വിപ്ലവഗ്രാമമായ കരിവെള്ളൂരിലെ ക്ഷേത്രത്തിലെ പൂരക്കളിയില്നിന്നു വിനോദിനെ വിലക്കിയത്. കരിവെള്ളൂര്‍ കുണിയന്‍, പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പൂരക്കളി പണിക്കരാണ് അറിയപ്പെടുന്ന പൂരക്കളി കലാകാരനായ വിനോദ്. ഇതര മതത്തില്‍പ്പെട്ട യുവതി വീട്ടിലുള്ളപ്പോള്‍ പണിക്കരെ ക്ഷേത്രത്തില്‍ കൊണ്ടുപോകാന്‍ സാധിക്കില്ലന്നാണ് ക്ഷേത്ര കമ്മിറ്റിയുടെ നിലപാട്. ഇവരെ വീട്ടില്‍നിന്നു മാറ്റി താമസിപ്പിച്ചാലേ പൂരക്കളിക്ക് അവസരം നല്കത്തുള്ളൂ എന്നു പൂരക്കളി കമ്മിറ്റി പറയുന്നു. മകനെ വീട്ടില്‍നിന്നും ഇറക്കിവിടത്തില്ലെന്നും അങ്ങനെ ക്ഷേത്രത്തില്‍ പോകാന്‍ താല്പര്യമില്ലെന്നും വിനോദ് പണിക്കര്‍ പറഞ്ഞു. മകന് വിവാഹം കഴിച്ച 2019ല്‍ തന്നെ വിലക്ക് സൂചന നല്‍കിയിരുന്നുവെന്നും വിനോദ് പറയുന്നു. 36 വര്‍ഷമായി ക്ഷേത്രങ്ങളില്‍ പൂരക്കളി കളിക്കാറുണ്ട് വിനോദ്. മകന്റെ വിവാഹത്തിന്റെ പേരില്‍ മതത്തിന്റെയും…
Read Moreസൗഹൃദം മുതലാക്കി രാത്രിയിൽ വീട്ടിലെത്തി; വാതിൽ തുറക്കാൻ മടിച്ച വിദ്യാർഥിനിയെ ഭയപ്പെടുത്തി അകത്തുകയറി പീഡിപ്പിച്ചു; പുറത്ത് പറഞ്ഞാൽ കൊല്ലമെന്ന് ഭീഷണിപ്പെടുത്തിയ സൗഫലിന് ഒടുവിൽ പണികിട്ടി
തിരുവനന്തപുരം: പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 25 വർഷം കഠിനതടവും 60,000 രൂപ പിഴയും. കൊല്ലം വട്ടപ്പാറ പെരുംപുറം സ്വദേശി നൗഫൽ (22)നെയാണ് തിരുവനന്തപുരം അതിവേഗ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ആർ. ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും ആറു മാസവും കൂടുതൽ തടവ് അനുഭവിക്കണം. 2021 ഫെബ്രുവരിയിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ ഒരു വർഷത്തിനുള്ളിൽ വിധി വന്നു എന്ന പ്രത്യേകതയുണ്ട്. പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന പെണ്‍കുട്ടിയെ ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി പരിചയപ്പെട്ടത്. ഒരു ബുക്ക് നൽകാനെന്ന വ്യാജേന കുട്ടിയുടെ വീട്ടിൽ എത്തി വീട്ടുകാരെയും പരിചയപ്പെട്ടു. ഈ പരിചയം മുതലെടുത്ത് 2020 നവംബർ ഒന്നിന് പുലർച്ചെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി വാതിൽ തുറക്കാൻ ഫോണിലൂടെ കുട്ടിയോട് ആവശ്യപ്പെട്ടു. കുട്ടി വിസമ്മതിച്ചപ്പോൾ നാട്ടുകാരെ വിളിച്ച് ഉണർത്തി നാണം കെടുത്തുമെന്നു ഭീഷണിപ്പെടുത്തി.…
Read Moreബെല്ലി ഡാൻസിന്റെ ലഹരിക്കൊപ്പം മദ്യം വിളിപ്പിയത് വിദേശ വനിതകൾ; ഡാന്‍സ് പബ് ഉദ്ഘാടനത്തിന് സിനിമാക്കാരും; എറണാകുളത്തെ വൈറൽ ഡാൻസ് പബിന് സംഭവിച്ചത് കണ്ടോ!
കൊച്ചി: അബ്കാരി ചട്ടങ്ങള്‍ ലംഘിച്ച് വിദേശ വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ മദ്യം വിളമ്പിയ ഹോട്ടലിനെതിരേ എക്സൈസ് കേസെടുത്തു. എറണാകുളത്തെ ഹാര്‍ബര്‍ വ്യൂ ഹോട്ടലിനെതിരെയാണ് കേസെടുത്തത്. കൊച്ചി ഷിപ് യാര്‍ഡിനടുത്തുളള ഹാര്‍ബര്‍ വ്യൂ ഹോട്ടല്‍ ഇക്കഴിഞ്ഞ ദിവസമാണ് ഫ്ലൈ ഹൈ എന്ന പേരില്‍ നവീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. ഡാന്‍സ് പബ് എന്ന പേരിലായിരുന്നു ബാര്‍ പ്രവര്‍ത്തിച്ചിരുന്നത്. ബെല്ലി ഡാന്‍സ് ഉള്‍പ്പെടെയുള്ളവ ഇവിടെ നടന്നിരുന്നുവെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. കേരളത്തിലെ ആദ്യത്തെ പബ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരണവും ഉണ്ടായിരുന്നു. വെള്ളിയാഴ്ച നടന്ന ഉദ്ഘാടനത്തിന് സിനിമാമേഖലയിലുള്ളവര്‍ അടക്കം നിരവധിപ്പേര്‍ എത്തിയിരുന്നു. ഡാന്‍സ് ബാറിലാണ് അഞ്ച് വിദേശ വനിതകളെ മദ്യവിതരണത്തിനായി എത്തിച്ചത്. തിങ്കളാഴ്ച രാത്രിയാണ് എക്സ് അധികൃതര്‍ ബാറില്‍ പരിശോധന നടത്തി ചട്ടലംഘനം കണ്ടെത്തിയത്. സ്ത്രീകളെ മദ്യവിതരണത്തിന് നിയമിക്കരുത് എന്നാണ് നിലവിലെ കേരളത്തിലെ അബ്കാരി ചട്ടം. ഇത് കൂടാതെ സ്റ്റോക്…
Read Moreജര്‍മന്‍ നിര്‍മിത ലോക്കഴിക്കാൻ കള്ളന് വേണ്ടിവന്നത് പിക്കാസ്; എഞ്ചിനിയറുടെ വീട്ടിൽ കയറിയ കള്ളൻ ഹാർഡ് ഡിസ്കും കാറും കൊണ്ടുപോയികഥ ഞെട്ടിപ്പിക്കുന്നത്
കാസർഗോഡ്: ഉദുമയിൽ അത്യാധുനിക സൗകര്യങ്ങളുള്ള വീടിന്റെ അടുക്കളവാതില്‍ പിക്കാസ് ഉപയോഗിച്ചു തകര്‍ത്ത് മോഷണം. ജര്‍മന്‍ നിര്‍മിത ലോക്കുകളും ഇരുമ്പുപട്ടയുമടങ്ങുന്ന സുരക്ഷാസംവിധാനം തകര്‍ത്താണ് കവര്‍ച്ചക്കാര്‍ അകത്തുകയറിയത്. 14 ലക്ഷം രൂപ വിലവരുന്ന കാറും സിസിടിവിയുടെ ഹാര്‍ഡ് ഡിസ്കും കവര്‍ന്നു. വിദേശ കപ്പലില്‍ എന്‍ജിനിയറായ സുനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള മുതിയക്കാലിലെ സുകൃതി എന്ന വീട്ടിലാണ് കവര്‍ച്ച നടന്നത്. സുനിലിന്റെ ഭാര്യയും മക്കളും തൊട്ടടുത്തുള്ള കുടുംബവീട്ടിലാണ് രാത്രി കിടക്കുന്നത്. സ്വര്‍ണവും പണവുമൊന്നും വീടിനുള്ളില്‍ സൂക്ഷിച്ചിരുന്നില്ല. ഇവ അന്വേഷിച്ച് അകത്തുള്ള തുണികളും മറ്റു സാധനങ്ങളുമെല്ലാം വലിച്ചുവാരിയിട്ട് അലങ്കോലമാക്കിയിട്ടുണ്ട്. ഈ തെരച്ചിലിനിടയിലാണ് കാറിന്റെ താക്കോല്‍ ലഭിച്ചതെന്ന് കരുതുന്നു.
Read Moreകുട്ടിക്കളിയല്ല.! തോക്കെടുത്തു കളിച്ച മൂന്നു വയസുകാരന്റെ വെടിയേറ്റ് അമ്മ മരിച്ചു; മനപ്പൂർവമല്ലാത്ത വെടിവയ്ക്കലുകൾ മൂലം ഉണ്ടാകുന്ന മരണകണക്ക് ഞെട്ടിക്കുന്നത്
വാഷിംഗ്ടൺ: മൂന്നു വയസുള്ള കുഞ്ഞ് തോക്ക് എടുത്തു കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ വെടിയേറ്റ് അമ്മ മരിച്ചു. അമേരിക്കയിലെ ഷിക്കാഗോയിലാണ് സംഭവം. ഷിക്കാഗോയുടെ പ്രാന്തപ്രദേശമായ ഡോൾട്ടണിലെ ഒരു സൂപ്പർമാർക്കറ്റിന്റെ പാർക്കിംഗ് ഏരിയയിലായിരുന്നു ദുരന്തം. കാറിന്റെ പിൻ ഭാഗത്തു കുട്ടികൾക്കായുള്ള സീറ്റിൽ ഇരിക്കുകയായിരുന്നു കുഞ്ഞ്. മാതാപിതാക്കൾ മുൻ വശത്തെ സീറ്റുകളിലുമായിരുന്നു. ഇതിനിടയിൽ മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെടാതെ കുട്ടിയുടെ കൈവശം കാറിൽ സൂക്ഷിച്ചിരുന്ന പിതാവിന്റെ പിസ്റ്റൾ ലഭിക്കുകയായിരുന്നു. പിസ്റ്റൾ കൈയിൽ കിട്ടിയതോടെ പിന്നെ അതുകൊണ്ടായി കുട്ടിയുടെ കളി. ഇടയ്ക്ക് കുഞ്ഞ് തോക്കിന്റെ ട്രിഗർ വലിച്ചു. ഉടൻ തോക്കിൽനിന്നു വെടിപൊട്ടി. മുൻവശത്ത് ഇരിക്കുകയായിരുന്ന അമ്മ ദേജ ബെന്നറ്റി(22)ന്റെ കഴുത്തിന്റെ പിൻഭാഗത്താണ് വെടിയേറ്റത്. യുവതിയെ ഉടൻതന്നെ ഷിക്കാഗോയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തോക്ക് കൈകാര്യം ചെയ്തതിലെ അശ്രദ്ധയും മറ്റും കണക്കിലെടുത്തു പിതാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കുഞ്ഞുങ്ങളുടെ കൈവശം മാതാപിതാക്കളുടെ തോക്ക് അബദ്ധത്തിൽ എത്തുന്നതും അതു…
Read Moreചൈനയില്‍ വീണ്ടും കോവിഡ് വ്യാപിക്കുന്നു ! ഷാങ്ഹായില്‍ സ്കൂളുകളും റസ്റ്ററന്റുകളും അടച്ചു; നിരവധി നഗരങ്ങളില്‍ ലോക്ഡൗണ്‍…
ഒരിടവേളയ്ക്കു ശേഷം ചൈനയില്‍ വീണ്ടും വന്‍തോതിലുള്ള കോവിഡ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറില്‍ 3,400 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന രോഗവ്യാപനമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്കുകിഴക്കന്‍ മേഖലയിലെ ഒട്ടേറെ നഗരങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. 19 പ്രവിശ്യകളില്‍ ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ രോഗവ്യാപനം ഉയര്‍ത്തിയതാണ് പ്രതിസന്ധിക്ക് കാരണമായത്. രോഗവ്യാപനം രൂക്ഷമായ ജിലിന്‍ നഗരത്തില്‍ ആളുകളെ ആറു തവണ പരിശോധനയ്ക്ക് വിധേയരാക്കി. രാജ്യത്തെ പ്രമുഖ നഗരമായ ഷാങ്ഹായില്‍ സ്കൂളുകളും റസ്്റ്ററന്റുകളും അടച്ചു. ആന്റിജന്‍ ടെസ്റ്റ് നടത്താന്‍ നാഷണല്‍ ഹെല്‍ത്ത് മിഷന് അനുമതി നല്കി. പിസിആര്‍ ടെസ്റ്റിന് മാത്രമാണ് ഇതുവരെ ചൈനയില്‍ അനുമതി ഉണ്ടായിരുന്നത്.
Read Moreപോലീസ് സുരേഷ്കുമാറിനെ ക്രൂരമായി മർദ്ദിച്ചിരുന്നു! സുരേഷിന്റെ ശരീരത്തിലെ ചതവുകളെപ്പറ്റി അന്വേഷിക്കണമെന്ന് ഡോക്ടർമാർ; സുരേഷിന് ക്രൂരമർദനമേറ്റെന്ന് സഹോദരൻ
തിരുവനന്തപുരം: തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സുരേഷിന്റെ മരണത്തിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടും വരെ നിയമപോരാട്ടം നടത്തുമെന്ന് സഹോദരൻ സുഭാഷ്. പോലീസ് സുരേഷ്കുമാറിനെ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്ന് സുഭാഷ് വ്യക്തമാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം സുരേഷിന്റെ ശരീരത്തിൽ നിരവധി ചതവുകൾ ഉണ്ട ായിരുന്നുവെന്ന് കണ്ടെ ത്തിയത് പോലീസ് പറഞ്ഞത് കളവായിരുന്നുവെന്നതിന്റെ തെളിവാണെന്നും സഹോദരൻ പറയുന്നു. പോലീസ് സുരേഷിനെ മർദ്ദിച്ചിട്ടില്ലെന്നാണ് പറഞ്ഞിരുന്നത്. അതേസമയം സുരേഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ അഭിപ്രായപ്പെട്ടിരിക്കുന്നത് ശരീരത്തിൽ സംഭവിച്ച ചതവുകൾ ഹൃദ്രോഗം വർധിപ്പിച്ചിരിക്കാം എന്നാണ്. മരണകാരണം ഹൃദയാഘാതമാണെങ്കിലും ചതവുകളാണോ ഇതിന് കാരണമായതെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും ഡോക്ടർമാർ അഭിപ്രായപ്പെട്ടു. സുരേഷിന്റെ കാൽമുട്ടിന് മുകളിലും വലത് തുടയിലും മുതുകിന് മുകളിലും താഴെയും കഴുത്തിന്റെ ഇടത് വശത്ത് ഉൽപ്പെടെ സുരേഷിന് ചതവ് സംഭവിച്ചിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. 12 ചതവുകൾ സുരേഷിന്റെ ശരീരത്തിലുണ്ട ായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ചതവുകൾ ഉണ്ട…
Read More