റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്ന യുക്രൈനില്‍ നിന്ന് എല്ലാമുപേക്ഷിച്ച് അഭയാര്‍ഥികളായി പാലായനം ചെയ്തത് ഏകദേശം 30 ലക്ഷം ആളുകളാണ്. എന്നാല്‍ ഇത്തരത്തില്‍ പാലായനം ചെയ്തവരില്‍ നിരവധി ആളുകള്‍ക്ക് പിന്നീട് അനുഭവിക്കേണ്ടി വന്ന കൊടിയ പീഡനങ്ങളുടെ കഥയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. യുക്രൈനില്‍ നിന്ന് രക്ഷപ്പെട്ടോടുന്ന ജനതയെ സഹായിക്കാനെന്ന പേരില്‍ നിരവധി ഓണ്‍ലൈന്‍ പോര്‍ട്ടലുകളാണ് പിറവിയെടുത്തിരിക്കുന്നത്. അത്തരത്തില്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ പരിചയപ്പെട്ട 49കാരനായ പോളണ്ടുകാരന്റെ വാക്കുവിശ്വസിച്ചാണ് ഭാഷ അറിയാഞ്ഞിട്ടും 19കാരി പെണ്‍കുട്ടി ഒപ്പം പോയത്. എന്നാല്‍ അവള്‍ക്ക് നേരിടേണ്ടി വന്നത് ക്രൂരമായ ലൈംഗിക പീഡനമായിരുന്നു. ഒരു വിധത്തില്‍ ഓടി രക്ഷപ്പെട്ട അവളെ പോലീസ് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അതോടെ മധ്യവയസ്കനായ പീഡകന് അകത്തായി. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. അവസരം മുതലാക്കി സ്ത്രീകളെയും കുട്ടികളെയും ചൂഷണം ചെയ്യാന്‍ നിരവധി സംഘങ്ങളാണ് തക്കം പാര്ത്തിരിക്കുന്നതെന്ന വിവരമാണ് പുറത്തു വരുന്നത്. ജോലിയും താമസവും…
Read MoreCategory: Top News
ഒരു കിലോ അരിയ്ക്ക് 448 രൂപ, പാലിന് ലിറ്ററിന് 263 രൂപ ! ശ്രീലങ്ക കത്തുന്നു; ജനം തെരുവില്‍…
ശ്രീലങ്കയിലുണ്ടായിരിക്കുന്ന പണപ്പെരുപ്പത്തില്‍ ജനജീവിതം ദുസ്സഹമായതോടെ പ്രതിഷേധവുമായി ജനം തെരുവില്‍. അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ കഴിയാതെ ക്ഷാമം രൂക്ഷമായതാണ് പ്രതിസന്ധിയ്ക്കു കാരണം.ഇതിനു പരിഹാരം കാണാന്‍ മാര്‍ച്ച് എഴിനു ശ്രീലങ്കന്‍ രൂപയുടെ മൂല്യം 15% കുറച്ചിരുന്നു. ഇത് സാധനങ്ങളുടെ വില കുതിച്ചുയരാന്‍ കാരണമായി. വിദേശ നാണയം ഇല്ലാത്തതിനാലാണ് അവശ്യവസ്തുക്കള്‍ പോലും ഇറക്കുമതി ചെയ്യാന്‍ ശ്രീലങ്കയ്ക്ക് കഴിയാത്തത്. ശ്രീലങ്കന്‍ ധനമന്ത്രി ബേസില്‍ രാജപക്സെ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. 100 കോടി ഡോളറിന്റെ സഹായം തേടിയാണ് സന്ദര്‍ശനം. ഈ വര്‍ഷം ഇതുവരെ 140 കോടി ഡോളറിന്റെ സഹായം ഇന്ത്യ ശ്രീലങ്കയ്ക്കു നല്കി. പെട്രോളിനും ഡീസലിനും വില 40% വര്‍ധിച്ചതോടെ ഇതോടെ ഇന്ധനക്ഷാമം രൂക്ഷമായിരിക്കുകയാണ്. മണിക്കൂറുകളോളം കാത്തുകിടന്നു വാങ്ങേണ്ട പെട്രോള്‍ വില ലീറ്ററിന് 283 ശ്രീലങ്കന്‍ രൂപയും ഡീസലിന് 176 രൂപയുമാണ്. ഒരു ലീറ്റര്‍ പാലിന് 263 ശ്രീലങ്കന്‍ രൂപ(75.53 ഇന്ത്യന്‍…
Read Moreഇന്ത്യന്‍ മിസൈല്‍ പതിച്ച സംഭവത്തില്‍ പാക്കിസ്ഥാന് തിരിച്ചടിയ്ക്കാന്‍ പദ്ധതിയിട്ടു ? അവര്‍ തീരുമാനം മാറ്റിയത് ഇക്കാരണത്താല്‍…
ഇന്ത്യന്‍ മിസൈല്‍ പാക്കിസ്ഥാനില്‍ അബദ്ധത്തില്‍ പതിച്ച സംഭവത്തില്‍ പാക്കിസ്ഥാന് തിരിച്ചടിക്ക് പദ്ധതിയിട്ടിരുന്നതായി വിവരം. മാര്‍ച്ച് ഒമ്പതിന് ഒരു മിസൈല്‍ അബദ്ധത്തില്‍ വിക്ഷേപിക്കപ്പെടുകയും അത് പാക്കിസ്ഥാനില്‍ ചെന്ന് പതിക്കുകയും ചെയ്തത് സംബന്ധിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരിച്ചടിയായി സമാന മിസൈല്‍ ഇന്ത്യയിലേക്ക് തൊടുക്കാന്‍ പാക്കിസ്ഥാന് തയ്യാറെടുത്തിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തത്. പ്രാഥമിക തയ്യാറെടുപ്പുകള്‍ക്കിടയില്‍ എന്തോ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പാക്കിസ്ഥാന് ഈ നീക്കത്തില്‍ നിന്ന് പിന്മാറുകയായിരുന്നെന്നും ബ്ലൂംബെര്‍ഗ് പറയുന്നു. മാര്‍ച്ച് ഒമ്പതിന് പഞ്ചാബിലെ അംബാലയില്‍ നിന്നാണ് ഇന്ത്യന്‍ വ്യോമസേന അബദ്ധത്തില്‍ ബ്രഹ്മോസ് മധ്യദൂര ക്രൂയിസ് മിസൈല്‍ വിക്ഷേപിച്ചത്. പാക്കിസ്ഥാനില്‍ ചെന്ന് പതിച്ച മിസൈല്‍ ചില വീടുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയെങ്കിലും ആളപായം ഉണ്ടാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് ശേഷം പാക്കിസ്ഥാനുമായി ഉന്നത സൈനിക കമാന്‍ഡര്‍മാര്‍ ബന്ധപ്പെടുന്ന നേരിട്ടുള്ള ഹോട്ട്ലൈന്‍…
Read Moreഅഞ്ജലി ഇപ്പോഴും ഒളിവില്‍ തന്നെ! നമ്പര്‍ 18 പോക്സോ കേസ്; ചോദ്യംചെയ്യലില്‍ ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍; പരാതിക്കു പിന്നില്‍ ബ്ലാക് മെയിലിംഗാണെന്ന് പ്രതികള്‍
കൊച്ചി: കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ പോക്സോ കേസില്‍ പ്രതികളായ ഹോട്ടലുടമ റോയി ജെ. വയലാട്ട്, സൈജു തങ്കച്ചന് എന്നിവരെ ചോദ്യം ചെയ്തതില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. ഇരുവരെയും ഒരുമിച്ചിരുത്തിയാണ് ഇന്നലെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. പ്രതികളില്‍നിന്ന് നിര്‍ണായകമായ പല തെളിവുകളും ലഭിച്ചതായി അന്വേഷണം സംഘം അറിയിച്ചു. പരാതിക്കാരി നല്‍കിയിരിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ക്കൊപ്പം പോലീസ് വിവിധയിടങ്ങളില്‍നിന്ന് സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് റോയിയെയും സൈജുവിനെയും ഇന്ന് ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും. പരാതിക്കു പിന്നില്‍ ബ്ലാക് മെയിലിംഗാണെന്നാണ് പ്രതികളുടെ വാദം. പരാതി ഉന്നയിച്ച പെണ്‍കുട്ടിയുടെ അമ്മയുമായുളള സാമ്പത്തിക തര്‍ക്കമാണ് പരാതിക്ക് കാരണമെന്നാണ് പ്രതികള്‍ കോടതിയില്‍ പറഞ്ഞത്. അതേസമയം മൂന്നാം പ്രതി അഞ്ജലി റിമ ദേവ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനായിട്ടാണ് അന്വേഷണ സംഘം നോട്ടീസ്…
Read Moreഅന്നു പുകഴ്ത്തൽ, ഇന്നു വിലക്ക്! ദുൽഖർ ഒടിടിയിലേക്കു പോയത് ഭീഷ്മപർവത്തെ രക്ഷിക്കാനോ? ഫിയോക് ആരോപിക്കുന്നത് ഇങ്ങനെ…
കോഴിക്കോട്: ‘സല്യൂട്ട്’ എന്ന ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് അറിയിച്ചതിനു പിന്നാലെ ദുല്‍ഖര്‍ സല്‍മാനു വിലക്കേര്‍പ്പെടുത്തിയ തിയറ്റര്‍ ഉടമകളുടെ സംഘനയ്ക്കെതിരേ പ്രതിഷേധം. കോവിഡ് കാലത്തു മിക്ക സിനിമകളും ഒടിടിയിലേക്കു പോയപ്പോള്‍ തിയറ്ററുകാര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസമായതു ദുല്‍ഖര്‍ ചിത്രമായ കുറുപ്പായിരുന്നു. മമ്മൂട്ടിയുടെ കൂടി ഇടപെടലിലൂടെയാണ് കുറുപ്പ് തിയറ്ററില്‍ എത്തിയത്. ഇതോടെ തിയറ്ററില്‍ പുത്തനുണര്‍വുണ്ടാകുകയും തുടര്‍ന്ന് മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ ഉള്‍പ്പെടെ കൂടുതല്‍ ചിത്രങ്ങൾ തിയറ്ററിലേക്ക് എത്തുകയും ചെയ്തു. കുറുപ്പ് എന്ന ചിത്രം തിയറ്ററില്‍ എത്തിക്കാനുള്ള തീരുമാനത്തില്‍ തിയറ്റര്‍ ഉടമകള്‍ ദുല്ഖറിനു നന്ദി അറിയിക്കുകയും ഫാന്‍സ് ഷോകള്‍ക്ക് ഉള്‍പ്പെടെ വലിയ സഹായം ചെയ്യുകയും ചെയ്തു. എന്നാല്‍, അതേ തിയറ്റര്‍ സംഘടന തന്നെയാണ് ഇപ്പോള്‍ ദുല്‍ഖര്‍ ചിത്രം സല്യൂട്ട് ഒടിടിയിലേക്ക് പോയി എന്ന കാരണത്താല്‍ വിലക്കുമായി എത്തിയിരിക്കുന്നത്. ധാരണകൾ ലംഘിച്ചു ധാരണകളും വ്യവസ്ഥകളും ലംഘിച്ചാണ് സല്യൂട്ട് സിനിമ ഒടിടിക്കു നല്‍കിയതെന്ന് ഫിയോക്…
Read Moreദാസന്റെ മൊഴി പോലീസ് പറഞ്ഞു പഠിപ്പിച്ചത്! ഫൊറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണവും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് ദിലീപ്…
വധഗൂഢാലോചന കേസില്‍ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണങ്ങള്‍ തെറ്റെന്ന് ദിലീപ് ഹൈക്കോടതിയില്‍. നീക്കം ചെയ്തവയ്ക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നും അത് സ്വകാര്യ സംഭാഷണങ്ങളാണെന്നും ദിലീപ് കോടതിയില്‍ വ്യക്തമാക്കി. ഫോറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണവും തമ്മില്‍ വൈരുദ്ധ്യമുണ്ട്. കേസില്‍ വീട്ടിലെ സഹായിയായിരുന്ന ദാസന്റെ മൊഴി വാസ്തവ വിരുദ്ധമാണെന്നും ദിലീപ് പറഞ്ഞു. ലാബില്‍ നിന്ന് പിടിച്ചെടുത്ത മിറര്‍ ഇമേജും ഫോറന്‍സിക് റിപ്പോര്‍ട്ടും തമ്മില്‍ വ്യത്യാസമില്ലെന്നും ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് എതിര് സത്യവാങ്മൂലത്തില്‍ പറഞ്ഞു. വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വിശദീകരണം. ദാസന്റെ മൊഴി പൊലീസ് പഠിപ്പിച്ച് പറയിച്ചതാണ്. ദാസന് ഓഫീസില്‍ എത്തിയെന്ന് പറയുന്ന ദിവസം അഭിഭാകന് കോവിഡ് ആയിരുന്നുവെന്ന് ദിലീപ് പറഞ്ഞു. കോവിഡ് സര്‍ട്ടിഫിക്കറ്റും കോടതിയില്‍ ഹാജരാക്കി.2020 ഡിസംബര്‍ 26ന് ദിലീപിന്റെ വീട്ടിലെ ജോലി ദാസന് ഉപേക്ഷിച്ചിരുന്നു. 2021 ഓക്ടോബര്‍ 26 ന് വീട്ടിലെ സംസാരം കേട്ടുവെന്നാണ്…
Read Moreപെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; സഹപാഠിക്ക് കുത്തേറ്റു; പ്രതികളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു; സംഭവം ഇരിങ്ങാലക്കുടയില്‍
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ കോളജ് വിദ്യാര്‍ഥിനിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത സഹപാഠിക്ക് കുത്തേറ്റു. ആക്രമണത്തില്‍ പരിക്കേറ്റ ചേലൂര്‍ സ്വദേശി ടെല്‍സണെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കാറളം സ്വദേശിയായ സാഹിര്‍ , ആലുവ സ്വദേശി രാഹുല്‍ എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാവിലെ ഒൻപതോടെയായിരുന്നു സംഭവം. ഇരിങ്ങാലക്കുട ജ്യോതീസ് കോളജിലെ വിദ്യാർഥിനിയെ ബൈക്കിലെത്തിയ സംഘം ശല്യം ചെയ്യുകയായിരുന്നു. സംഭവം കണ്ട് ടെല്‍സണ്‍ ചോദ്യം ചെയ്യുകയായിരുന്നു. പ്രകോപിതനായ സാഹിര്‍ കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് ടെല്‍സനെ കുത്തുകയും ഉടന്‍ തന്നെ ബൈക്ക് എടുത്ത് പോവുകയും ചെയ്തു. എന്നാല്‍ മറ്റൊരു വാഹനവുമായി അപകടം ഉണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തി പ്രതികളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പരിക്കേറ്റ ടെല്‍സനെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreരാമൻപിള്ള കേസ് അട്ടിമറിക്കുന്നു! 20 സാക്ഷികൾ കൂറുമാറിയതിനു പിന്നിൽ അഭിഭാഷക സംസംഘം; ബാർ കൗൺസിലിൽ പരാതിയുമായി അതിജീവിത
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ബാർ കൗൺസിലിൽ പരാതിയുമായി അതിജീവിത. നടൻ ദിലീപിന്റെ അഭിഭാഷകർ പ്രതിയുമായി ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. അഭിഭാഷകൻ രാമൻപിള്ള സാക്ഷികളെ നേരിട്ട് വിളിച്ചു. ഓഫീസിൽവച്ച് ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചു. 20 സാക്ഷികൾ കൂറുമാറിയതിനു പിന്നിൽ അഭിഭാഷക സംഘമാണെന്നും അതിജീവിത ആരോപിക്കുന്നു. അഭിഭാഷകർക്കെതിരെ അന്വേഷണം നടത്തി നടപടി വേണമെന്ന് ഇവർ ആവശ്യപ്പെട്ടു.
Read Moreദോഷം മാറ്റാന്‍ യുവതിയോട് നഗ്നയായി നിന്ന് മുട്ടയും തേങ്ങയും പൊട്ടിക്കണമെന്ന് സ്വാമി; ഭർത്താവും സുഹൃത്തുക്കളും സ്വാമിക്കിട്ട് ‘പൊട്ടിച്ചു’; തോപ്പുപടിയിലെ പ്രമുഖ സ്വാമിയുടെ ലീലകൾ ഇങ്ങനെ…
കൊച്ചി: അശ്ലീല സന്ദേശങ്ങളും ഫോട്ടോയും അയച്ച തിരുവനന്തപുരം സ്വദേശിയും പ്രമുഖ സംഘടനാ നേതാവുമായ സ്വാമിക്കെ തിരേ പരാതി നൽകിയിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണവുമായി യുവതി രംഗത്ത്. തോപ്പുംപടി സ്വദേശിനിയായ യുവതിയാണ് പരാതിയുമായി എത്തിയിട്ടുള്ളത്. താൻ നൽകിയ പരാതിയിൽ നടപടി എടുക്കാത്ത പോലീസ് സ്വാമിയെ മര്‍ദിച്ചെന്ന പരാതിയില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായും ഇവർ പത്ര സമ്മേളനത്തിൽ ആരോപിച്ചു. സംഭവം സംബന്ധിച്ച് ഡിസിപി ഓഫീസില്‍ നേരിട്ടുചെന്ന് പരാതി പറഞ്ഞപ്പോള്‍ തോപ്പുംപടി സ്റ്റേഷനില്‍ നല്‍കാനാണ് നിര്‍ദേശിച്ചത്. തോപ്പുംപടി സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 262/2022 ആയി കേസ് രജിസ്റ്ററും ചെയ്തു. കേസിന്റെ ഭാഗമായി രണ്ടുതവണ സ്റ്റേഷനിലേക്ക് വിളിച്ച് സ്റ്റേറ്റ്മെന്റ് എടുത്തതായും പിന്നീട് ഫോണ്‍ നമ്പറില്ലെന്ന് പറഞ്ഞ് അതേ നമ്പറിലേക്കു തന്നെ വിളിച്ചുപറഞ്ഞ് സ്റ്റേഷനിലേക്കു വരുത്തിച്ചതായും യുവതി പത്രസമ്മേളനത്തില്‍ പറഞ്ഞു. സ്റ്റേറ്റ്മെറ്റ് എടുക്കാനും എഫ്ഐആറിന്റെ പകര്‍പ്പു നല്‍കാനുമൊക്കെയായി വിളിപ്പിച്ച് രാത്രി ഏറെ വൈകിയാണ് വിട്ടയച്ചതെന്നും…
Read Moreപണം അയച്ചോളൂ, പക്ഷേ..! മലയാളികളെ പറ്റിക്കുന്നത് മലയാളികള്‍ തന്നെ; ജാഗ്രത നിര്‍ദേശവുമായി പോലീസ്, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍ കോഴിക്കോട്: നിങ്ങള്‍ ഒരു പാട് സുഹൃത്തുക്കള്‍ ഉള്ള ആളാണോ… സോഷ്യല്‍ മീഡിയയില്‍ സജീവമാണോ… ആയിരത്തിന് പുറത്ത് സുഹൃത്തുക്കളുണ്ടോ… നിങ്ങളുടെ പേരില്‍ പണം കടം ചോദിക്കാന്‍ തട്ടിപ്പുസംഘങ്ങള്‍ റെഡി. വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കിയാണ് പണം തട്ടല്‍. ജഡ്ജിമാർ, കോളജ് പ്രിന്‍സിപ്പല്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിലെ ഉന്നതരുടെ പേരിലാണ് വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കുന്നത്. എന്നിട്ട് പണം കടം ചോദിക്കും. അടുത്തിടെ ഡിജിപി അനില്‍ കാന്തിന്റെ പേരില്‍ സമാന തട്ടിപ്പു നടത്തിയ നൈജീരിയന്‍സംഘം ഡല്‍ഹിയില്‍ പിടിയിലായിരുന്നു. കൊല്ലത്തുള്ള അധ്യാപികയില്‍ നിന്നും 14 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയത്. ഇപ്പോള്‍ നടക്കുന്ന തട്ടിപ്പുകള്‍ക്ക് പിന്നില്‍ ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘമാണെന്നാണ് പോലീസ് പറയുന്നത്. ഇതില്‍ തന്നെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരും ഉണ്ട്. ചാറ്റുകള്‍ മനസിലാക്കുന്നതിനും വിശേഷങ്ങള്‍ പങ്കുവച്ച് കെണിയില്‍ വീഴ്ത്തുന്നതിനും ദ്വിഭാഷികള് തട്ടിപ്പു സംഘങ്ങള്‍ക്കൊപ്പമുണ്ട്. ഇതിനാല്‍ തന്നെ ഇതരസംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്ന…
Read More