ചായയ്ക്ക് ചൂടില്ലെന്നു പറഞ്ഞ് ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തൊഴിച്ച വിനോദ സഞ്ചാരിയെ ബസ് തടഞ്ഞ് മര്‍ദ്ദിച്ച് ഹോട്ടല്‍ ജീവനക്കാര്‍. ശനിയാഴ്ച രാത്രി എട്ടുമണിയ്ക്ക് മൂന്നാര്‍ ടോപ് സ്റ്റേഷനിലെ ഹോട്ടലിലായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം. ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം ഏറനാട് സ്വദേശി അര്‍ഷിദ് (24), ബസ് ഡ്രൈവര്‍ കൊല്ലം ഓച്ചിറ സ്വദേശി കെ.സിയാദ് (31) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. മലപ്പുറം സ്വദേശികളായ 38 പേരടങ്ങുന്ന സംഘം ചായ കുടിക്കാനായി ഹോട്ടലില്‍ കയറിയത്. എന്നാല്‍ ഓര്‍ഡര്‍ ചെയ്തശേഷം കൊണ്ടുവന്ന ചായ തണുത്ത് പോയെന്ന് പറഞ്ഞ് സഞ്ചാരികളിലൊരാള്‍ ചായ ജീവനക്കാരന്റെ മുഖത്തൊഴിക്കുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാരുമായി വാക്കേറ്റവും ഉണ്ടായി. പിന്നീട് സംഘം ബസില്‍ കയറി സ്ഥലം വിടുകയായിരുന്നു. എന്നാല്‍ ഇയാളെ വെറുതെ വിടാന്‍ ഹോട്ടല്‍ ജീവനക്കാര്‍ ഒരുക്കമായിരുന്നില്ല. സുഹൃത്തുക്കളെ വിളിച്ചുകൂട്ടി എല്ലപ്പെട്ടിയില്‍ വെച്ച് ബൈക്കിലെത്തിയ ഹോട്ടല്‍ ജീവനക്കാര്‍ ബസ് തടഞ്ഞു. വിനോദസഞ്ചാരികളെയും ഡ്രൈവറെയും…
Read MoreCategory: Top News
അനീസ് അന്‍സാരി കേരളം വിട്ടിട്ടില്ലെന്ന് സൂചന! നിലവില്‍ ലഭിച്ചത് അഞ്ച് പരാതികള്‍; പരാതിക്കാരികള്‍ കേരളത്തിന് പുറത്തുള്ളവര്‍; ഉടൻ കീഴടങ്ങിയേക്കും
കൊച്ചി: ലൈംഗിക പീഡന കേസില്‍ ഒളിവില്‍ കഴിയുന്ന കൊച്ചിയിലെ ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരി കേരളം വിട്ടിട്ടില്ലെന്ന് സൂചന. ഇയാള്‍ക്കായി പോലീസ് സംഘം അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. പ്രതി കഴിഞ്ഞ ദിവസം ദുബായിലേക്ക് കടന്നെങ്കിലും മൂന്നു ദിവസം മുമ്പ് കേരളത്തില്‍ തിരിച്ചെത്തിയെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ പാസ്പോര്‍ട്ട് പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിക്കെതിരേ നാലു കേസുകള്‍ പാലാരിവട്ടം പോലീസ് രജിസ്റ്റര്‍ ചെയ്തു. നിലവില്‍ അഞ്ച് പരാതികളാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇ-മെയിലിലൂടെയാണ് പരാതി നല്‍കിയിരിക്കുന്നത്. വൈറ്റില ചളിക്കവട്ടത്തെ അനീസ് അന്‍സാരി യൂണിസെക്സ് സലൂണ്‍ ബ്രൈഡല്‍ മേക്കപ്പ് സ്റ്റുഡിയോയില്‍ മേക്കപ്പ് ചെയ്യുന്നതിനിടെ അനീസ് അന്‍സാരി ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് യുവതികളുടെ പരാതിയിലുള്ളത്. കേരളത്തിന് പുറത്തുള്ളവരാണ് പരാതിക്കാരികള്‍. ഓസ്ട്രേലിയയില്‍ താമസിക്കുന്ന മലയാളി യുവതിയുടെ പരാതിയിലാണ് ഇന്നലെ നാലാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്.…
Read Moreകാശ്മീര്‍ വംശഹത്യയുടെ നേര്‍ക്കാഴ്ച! ബോക്സോഫീസില്‍ തരംഗമായി ‘ദി കാശ്മീര്‍ ഫയല്‍സ്’; കേരളത്തില്‍ കൂടുതല്‍ തീയറ്ററുകളിലേക്ക്…
വമ്പന്‍ മുതല്‍മുടക്കിലും പബ്ലിസിറ്റിയിലും എത്തുന്ന ചിത്രങ്ങള്‍ പലപ്പോഴും പരാജയപ്പെടുന്ന കാഴ്ച നമ്മള് കാണാറുണ്ട്. എന്നാല്‍ ഇതൊന്നുമില്ലാതെ ഇടയ്ക്കിടെ വന്ന് വന്‍ വിജയം നേടുന്ന ചിത്രങ്ങളും ഇന്ത്യന്‍ സിനിമയുടെ പ്രത്യേകതയാണ്. അത്തരമൊരു സിനിമയാണ് ഇപ്പോള്‍ ബോളിവുഡില്‍ അത്ഭുതം സൃഷ്ടിക്കുന്നത്. വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തില്‍ എത്തിയിരിക്കുന്ന ദി കശ്മീര്‍ ഫയല്‍സ് ആണ് ആ അദ്ഭുത ചിത്രം. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന സിനിമയുടെ വിജയം ബോക്സ് ഓഫീസ് ട്രേഡ് അനലിസ്റ്റുകളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് ആദ്യ ദിനം 650 സ്ക്രീനുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ റിലീസ് ദിനത്തില്‍ തന്നെ സിനിമയ്ക്ക് ലഭിച്ച കളക്ഷന്‍ ആദ്യം സിനിമ നിഷേധിച്ച തിയറ്റര്‍ ഉടമകളില്‍ ബോധോദയം ഉണ്ടാക്കി. 4.25 കോടി രൂപയാണ് ആദ്യ ദിനത്തില്‍ ചിത്രം നേടിയത്. രണ്ടാം ദിനമായ ശനിയാഴ്ച ഇതിന്റെ ഇരട്ടിയില്‍ ഏറെ ,അതായത് 10.10…
Read Moreഅടുത്ത് ഇടപഴകിയപ്പോള്‍ ആ സത്യം തിരിച്ചറിഞ്ഞു; ഭാര്യ സ്ത്രീയല്ല..! വിവാഹമോചനം വേണമെന്ന ആവശ്യവുമായി യുവാവ് സുപ്രീം കോടതിയിൽ
ന്യൂഡൽഹി: തന്റെ ഭാര്യ സ്ത്രീയല്ലെന്നു വാദിച്ചു വിവാഹമോചന ഹർജി നൽകിയ യുവാവിന്റെ ഹർജിയിൽ പ്രതികരണമറിയിക്കാൻ ഭാര്യയോടു സുപ്രീം കോടതി നിർദേശിച്ചു. താൻ വിവാഹം കഴിച്ചിരിക്കുന്ന വ്യക്തി മെഡിക്കൽ റിപ്പോർട്ടുകൾ പ്രകാരം സ്ത്രീയല്ലെന്നും അതിനാൽ വിവാഹമോചനം വേണമെന്നുമായിരുന്നു മധ്യപ്രദേശിൽനിന്നുള്ള യുവാവിന്റെ ആവശ്യം. എന്നാൽ, മധ്യപ്രദേശ് ഹൈക്കോടതിയിൽനിന്ന് അനുകൂലമായ ഉത്തരവ് ലഭിച്ചില്ല. മെഡിക്കൽ റിപ്പോർട്ട് പ്രകാരം സ്ത്രീയല്ല എന്നു തെളിഞ്ഞിട്ടില്ല എന്നതായിരുന്നു ഹൈക്കോടതിയുടെ നിഗമനം. ഇതിനെത്തുടർന്നാണ് യുവാവ് സുപ്രീം കോടതിയെ സമീപിച്ചത്. യുവാവിന്റെ ഹർജിയിൽ മറുപടി നൽകാൻ ജസ്റ്റീസുമാരായ സഞ്ജയ് കിഷൻ കൗളും എം.എം. സുന്ദ്രേഷും യുവതിയോട് ആവശ്യപ്പെട്ടു. 2016ലാണ് ഇരുവരും വിവാഹിതരായത്. എന്നാൽ, ആർത്തവമാണെന്ന കാരണം പറഞ്ഞതിനാൽ കുറെ ദിവസത്തേക്കു കിടക്ക പങ്കിട്ടില്ല. പിന്നീട് ദിവസങ്ങൾക്കു ശേഷം താൻ ഭാര്യയുമായി ഇടപഴകിയപ്പോൾ ഞെട്ടിക്കുന്ന ചില കാര്യങ്ങൾ തിരിച്ചറിഞ്ഞതായി ഹർജയിൽ പറയുന്നു. യുവതിക്കു സാധാരണ സ്ത്രീകളുടേതു പോലെയുള്ള ലൈംഗികാവയവം ആയിരുന്നില്ല.…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ..! അഞ്ജലി റിമാദേവിന് നോട്ടീസ്; ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യാപേക്ഷ നിരസിച്ചു, റോയ് കീഴടങ്ങി
കൊച്ചി: നമ്പര്‍ 18 ഹോട്ടല്‍ പോക്സോ കേസില്‍ അഞ്ജലി റിമാദേവിന് നോട്ടീസ്. കൊച്ചി ക്രൈംബ്രാഞ്ച് ഓഫീസില്‍ ബുധനാഴ്ച ഹാജരാകണമെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്. അഞ്ജലിയുടെ കോഴിക്കോട്ടെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് നോട്ടീസ് കൈമാറിയത്. അതേസമയം, കേസിലെ പ്രതിയും ഹോട്ടൽ ഉടമയുമായ റോയ് വയലാട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഞായറാഴ്ച രാവിലെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ ഇയാൾ കീഴടങ്ങിയിരുന്നു. പിന്നാലെ റോയ് വയലാട്ടിനെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജി ജോർജ് ചോദ്യം ചെയ്തു. ഇതിന് ശേഷം വൈകുന്നേരത്തോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് റോയ് കീഴടങ്ങിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നതാണ് റോയ് വയലാട്ടിനെതിരായ കേസ്. അതേസമയം, പോക്സോ കേസിലെ മറ്റൊരു പ്രതിയായ സൈജു എം. തങ്കച്ചന് ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പോലീസ് സംഘം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Read Moreഭാര്യ പിണങ്ങിപ്പോയതിൽ വിഷമം! റെയിൽവേ പാളത്തിൽ തലവച്ച് ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്; സ്റ്റേഷൻ മാസ്റ്റര്‍ കണ്ടില്ലായിരുന്നെങ്കില്‍…
തൃശൂർ: ഭാര്യ പിണങ്ങിപ്പോയതിൽ മനംനൊന്ത് ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ രക്ഷിച്ചു. തൃശൂർ ഒല്ലൂരിലാണ് സംഭവം. തലശേരി സ്വദേശിയും ലോറി ഡ്രൈവറുമായ യുവാവാണ് റെയിൽ പാളത്തിൽ തലവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. സ്റ്റേഷൻ മാസ്റ്ററുടെയും പോലീസിന്റെയും സമയോചിത ഇടപെടലിലൂടെയാണ് യുവാവിനെ രക്ഷപ്പെടുത്താൻ സാധിച്ചത്. വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം നടന്നത്. ലോറി ഡ്രൈവറായ യുവാവ് സിമന്റ് ഇറക്കാനായി ഒല്ലൂരിലെത്തിയതായിരുന്നു. തുടർന്നാണ് ഭാര്യയുമായി പ്രശ്നമുണ്ടായത്. ഇതിൽ മനംനൊന്ത് യുവാവ് മദ്യപിക്കുകയും ഒല്ലൂർ സ്റ്റേഷന് സമീപത്തെ പാളത്തിൽ തലവെച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയുമായിരുന്നു. സ്റ്റേഷൻ മാസ്റ്ററാണ് ഇയാൾ പാളത്തിൽ തലവെച്ചു കിടക്കുന്നത് കണ്ടത്. ഉടനെ തന്നെ പോലീസിൽ വിവരം അറിയിച്ചു. ഉടനെ റെയിൽവേ സ്റ്റേഷനിലെത്തിയ പോലീസ് യുവാവിനെ അനുനയിപ്പിക്കുകയും ആത്മഹത്യശ്രമത്തിൽ നിന്നും പിന്തിരിപ്പിക്കുകയുമായിരുന്നു.
Read Moreസമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! സ്ത്രീകളെ ഉപയോഗിച്ച് ഹണിട്രാപ്പുമായി പാക് ചാരസംഘടനകൾ സജീവം; മുന്നറിയിപ്പ് ഇങ്ങനെ…
തിരുവനന്തപുരം: ഹണിട്രാപ്പുമായി പാക്കിസ്ഥാൻ ചാരസംഘടനകൾ സജീവമാണെന്നും ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നുമുള്ള നിർദേശവുമായി ഡിജിപി. പോലീസ് ഉദ്യോഗസ്ഥർക്കായി പുറപ്പെടുവിച്ച സർക്കുലറിലാണ് ഇങ്ങനെയൊരു മുന്നറിയിപ്പ് ഡിജിപി നൽകുന്നത്. രാജ്യത്തെ വിവിധ ഏജൻസികളെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ചാരസംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. നിരവധി ഉദ്യോഗസ്ഥർ ഇതിനോടകം ചാരസംഘടനകൾ ഒരുക്കിയ ഹണിട്രാപ്പിൽ കുടുങ്ങിയിട്ടുമുണ്ട്. സമൂഹമാധ്യമങ്ങളിൽ സ്ത്രീകളെ ഉപയോഗിച്ചാണ് ഹണിട്രാപ്പിംഗ് നടക്കുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന പോലീസ് സേനയിലെ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണം. ഏതെങ്കിലും തരത്തിലുള്ള ഹണിട്രാപ്പ് സംഭവങ്ങളുണ്ടായാൽ പോലീസ് ആസ്ഥാനത്ത് വിവരം അറിയിക്കണമെന്നും ഡിജിപിയുടെ സർക്കുലറിൽ പറയുന്നു. രഹസ്യവിവരങ്ങൾ ചോർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹണിട്രാപ്പിംഗ് നടക്കുന്നത്. ഇക്കാര്യത്തിൽ കേരള പോലീസിനും രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ് കിട്ടിയിട്ടുണ്ടെന്ന് സർക്കുലറിൽ പറയുന്നു.
Read Moreകണ്സെഷന് തുക വര്‍ധിപ്പിച്ചില്ലെങ്കില്‍ അത് വിദ്യാര്‍ഥികള്‍ക്കു തന്നെ നാണക്കേട് ! പലരും അഞ്ചുരൂപ നല്‍കിയിട്ട് ബാക്കി വാങ്ങുന്നില്ലെന്ന് ഗതാഗത മന്ത്രി…
വിദ്യാര്‍ഥികളുടെ കണ്സെഷന് തുക വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. നിലവിലെ കണ്സെഷന് തുക കുട്ടികള്‍ക്ക് നാണക്കേടാണെന്നും പലരും അഞ്ച് രൂപ കൊടുത്ത് കഴിഞ്ഞാല്‍ ബാക്കി വാങ്ങാറില്ലെന്നും മന്ത്രി പറഞ്ഞു. പത്ത് വര്‍ഷത്തിന് മുമ്പാണ് വിദ്യാര്‍ത്ഥികളുടെ കണ്സഷന് തുക രണ്ട് രൂപയാക്കിയത്. എന്നാല്‍ ഇത് ഇന്ന് വിദ്യാര്‍ഥികള്‍ക്ക് തന്നെ മനപ്രയാസമുണ്ടാക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികളെ കയറ്റാത്ത ബസുടമകള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നും അദ്ദേഹം പറഞ്ഞു. കണ്സെഷന് ചാര്‍ജ് വര്‍ദ്ധനയ്ക്കെതിരെ വിദ്യാര്‍ഥി സംഘടനകള്‍ വിമര്‍ശനമുയര്‍ത്തുന്നതിനിടെയാണ് മന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്. ചാര്‍ജ് വര്‍ധന പൊതുജനാഭിപ്രായം കൂടി തേടിയ ശേഷമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ധനവില വര്‍ധനയെപറ്റി വാര്‍ത്തകള്‍ വരുന്നുണ്ട്. ബള്‍ക്ക് പര്‍ച്ചേസ് ചെയ്തവര്‍ക്ക് വില കൂട്ടിയതിനെതിരേ സുപ്രീം കോടതിയെ സമീപിച്ചതായും മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല…
Read Moreഅബദ്ധത്തില്‍ പറന്നുയര്‍ന്ന ഇന്ത്യന്‍ മിസൈല്‍ പാക്കിസ്ഥാനില്‍ ഉണ്ടാക്കിയത് വന്‍ നാശനഷ്ടം ! ചിത്രങ്ങളും വീഡിയോയും വൈറല്‍…
സാങ്കേതിക പിഴവിനെ തുടര്‍ന്ന് പാകിസ്ഥാന് അതിര്‍ത്തിക്കുള്ളില്‍ ഇന്ത്യന്‍ മിസൈല്‍ പതിച്ച സംഭവുമായി ബന്ധപ്പെട്ട് ഫോട്ടോകളും വീഡിയോകളും പ്രചരിക്കുന്നു. സംഭവത്തില്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചിരുന്നു. മാര്‍ച്ച് ഒമ്പതിനാണ് ഹരിയാനയിലെ സിര്‍സ ഭാഗത്തുനിന്ന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലേക്ക് മിസൈല്‍ പറന്നുയര്‍ന്നത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഖനെവാള് ജില്ലയിലെ മിയാന്‍ ചന്നു എന്ന പ്രദേശത്ത് വൈകുന്നേരം ആറരയോടെ മിസൈല്‍ പതിച്ചതെന്ന് പാക് സൈന്യം വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ആളുകള്‍ക്ക് അപായം സംഭവിച്ചില്ലെങ്കിലും നാശനഷ്ടങ്ങളുണ്ടായി എന്നും പാകിസ്ഥാന് ആരോപിച്ചിരുന്നു. ഇപ്പോഴിതാ സമൂഹമാദ്ധ്യമങ്ങളില്‍ മിസൈല്‍ വീണ സ്ഥലത്തിന്റെ ഫോട്ടോകളും, വീഡിയോയും വ്യാപകമായി പ്രചരിക്കുകയാണ്. എന്നാല്‍ ചിത്രങ്ങളുടെ ആധികാരികതയെ കുറിച്ച് യാതൊരു വിവരങ്ങളും ലഭ്യമല്ല. അബദ്ധത്തില്‍ മിസൈല്‍ വിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇരു രാജ്യങ്ങളും ചേര്‍ന്ന് അന്വേഷണം നടത്തണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇത് ഇന്ത്യ പരിഗണിച്ചേക്കില്ല. ജനവാസ മേഖലയിലാണ് പതിച്ചതെങ്കിലും പോര്‍മുന ഘടിപ്പിക്കാത്തതിനാല്‍…
Read Moreസൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട ! കോവിഡ് നാലാം തരംഗം അത്ര നിസ്സാരമാകില്ല; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്…
കോവിഡിന്റെ മൂന്നാം തരംഗം രാജ്യത്ത് ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. ഇപ്പോള്‍ രോഗബാധ വളരെക്കുറഞ്ഞു. ഇതിനിടയില്‍ കോവിഡിന്റെ നാലാം തരംഗം ജൂണ്‍-ജൂലൈ മാസത്തില്‍ എത്തുമെന്നാണ് പ്രവചനം. ഈ അവസരത്തില്‍ നാലാം തരംഗത്തെ നിസ്സാരമായി കാണരുതെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് മൊത്തം ഇപ്പോള്‍ പതിനായിരത്തോളെ പേരെ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളൂ. നാലാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത വേണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കോവിഡ് നാലാം തരംഗത്തില്‍ രോഗ വ്യാപന നിരക്ക് കൂടുതലാകുമെങ്കിലും തീവ്രമാകില്ല. മരണ സാധ്യതയും കുറവായിരിക്കും. എന്നാല്‍ ജാഗ്രത തുടരണം. മാസ്ക് ഉപയോഗിക്കുന്നതും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും ഒഴിവാക്കേണ്ടതില്ല. മാസ്ക് ഒരു പോക്കറ്റ് വാക്സീനാണ്. രോഗവ്യാപന അന്തരീക്ഷങ്ങളില്‍ റിസ്ക് ഗ്രൂപ്പിലുള്ളവര്‍ ചില സന്ദര്‍ഭങ്ങളില്‍ മാസ്ക് ഉപയോഗിക്കുന്നത് വളരെ ഉചിതം. വിമാനത്താവളം, ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രത്യേകിച്ചും… കോവിഡ് വിദഗ്ധ സമിതി അധ്യക്ഷന്‍ ഡോ. ബി ഇക്ബാല്‍ വ്യക്തമാക്കി.
Read More