പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ളവരെ വലയില്‍ വീഴ്ത്തി പെണ്‍വാണിഭത്തിനുപയോഗിച്ചിരുന്ന വന്‍സംഘം പിടിയില്‍. മംഗളൂരുവില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. 17കാരിയുടെ പരാതിയിലാണ് സംഘത്തിലെ മുഖ്യകണ്ണി ഷമീമ, ഭര്‍ത്താവ് സിദ്ദിഖ്, കൂട്ടാളിയായ ഐഷമ്മ എന്നിവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായത്. മൂന്നുപേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. അട്ടാവര്‍ നന്ദിഗുഡയിലുള്ള അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ചതിയില്‍പ്പെടുത്തിയും ഭീഷണിപ്പെടുത്തിയും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെയും കോളജ് വിദ്യാര്‍ഥിനികളെയും സ്ത്രീകളെയും വലയിലാക്കുകയാണ് ഇവരുടെ രീതി. അപ്പാര്‍ട്ട്മെന്റില്‍ നടത്തിയ പോലീസ് പരിശോധനയില്‍ കിടപ്പുമുറിയിലടക്കം നിരവധി കാമറകള്‍ ഘടിപ്പിച്ചിരുന്നതായി കണ്ടെത്തി. ഇടപാടുകാരെ ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അഞ്ചു പ്രതികളുടെയും നിരവധി മൊബൈല്‍ ഫോണുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇത് സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു.
Read MoreCategory: Top News
ബിസിനസുകാരനെ ഹണിട്രാപ്പില്‍ പെടുത്തി 38 ലക്ഷം തട്ടി ! പെണ്‍വാണിഭക്കേസിലെ പ്രതിയായ യുവതി അറസ്റ്റില്‍…
ബിസിനസുകാരനെ ഹണിട്രാപ്പില്‍ പെടുത്തി 38 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. എന്‍ജിഒ ക്വാര്‍ട്ടേഴ്സിനു സമീപം പാലച്ചുവട് എംഐആര്‍ ഫ്ലാറ്റില്‍ താമസിക്കുന്ന ഷിജിമോളാണ് അറസ്റ്റിലായത്. വരാപ്പുഴ പെണ്‍വാണിഭ കേസിലും പ്രതിയാണ് ഷിജി. ഒരു സുഹൃത്താണ് മലപ്പുറം സ്വദേശിയായ വ്യവസായിക്ക് ഷിജിയെ പരിചയപ്പെടുത്തിക്കൊടുത്തത്. തുടര്‍ന്ന് സൗഹൃദം സ്ഥാപിച്ച ശേഷം കഴിഞ്ഞ സെപ്റ്റംബറില്‍ ഷിജിയുടെ ഫ്ളാറ്റിലെത്തിയ ബിസിനസുകാരനെ ശീതളപാനീയത്തില്‍ ലഹരി ചേര്‍ത്തു മയക്കിക്കിടത്തി നഗ്ന ചിത്രങ്ങളും വിഡിയോകളും എടുത്തു കെണിയില്‍പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഷിജി പണം ആവശ്യപ്പെട്ടു. വിവിധ ഘട്ടങ്ങളിലായി 38 ലക്ഷം രൂപ ഷിജി തട്ടി. വീണ്ടും പണം ആവശ്യപ്പെട്ടു ഭീഷണി തുടര്‍ന്നപ്പോഴാണ് ബിസിനസുകാരന് പോലീസിനെ സമീപിച്ചത്. ആറു വര്‍ഷം മുന്‍പു സുഹൃത്തിനൊപ്പം എറണാകുളത്തു എത്തിയപ്പോഴാണ് സുഹൃത്തിന്റെ പരിചയക്കാരിയെന്ന നിലയില്‍ ബിസിനസുകാരന് ഷിജിയുടെ ഫ്ളാറ്റില്‍ പോയത്. പിന്നീടു ഷിജി…
Read Moreകടംവാങ്ങിയവരോട് കള്ളം പറയണം; 18 ലക്ഷത്തോളം രൂപ രണ്ട് പേരുടെ പക്കൽനിന്നും കടംവാങ്ങി! ബാലചന്ദ്രകുമാറിന്റെ ശബ്ദസന്ദേശം പുറത്ത്
കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ദിലീപ് കോടതിയിൽ ഹാജരാക്കിയ ശബ്ദസന്ദേശം പുറത്ത്. ബാചന്ദ്രകുമാർ ദിലീപിന് അയച്ചെന്ന് പറയപ്പെടുന്ന വാട്സ്ആപ്പ് സന്ദേശമാണ് പുറത്തായിരിക്കുന്നത്. പണം കടംവാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്നാണ് ഓഡീയോയിൽ ആവശ്യപ്പെടുന്നത്. 18 ലക്ഷത്തോളം രൂപ രണ്ട് പേരുടെ പക്കൽനിന്നും കടംവാങ്ങിയിട്ടുണ്ടെന്നും ഇവർ നിരന്തരം ശല്യം ചെയ്യുന്നെന്നും ഓഡീയോയിൽ പറയുന്നു. കടം നൽകിയ ആളുകളോട് വീഡിയോ കോളിൽ ദിലീപ് സംസാരിക്കണമെന്നും സിനിമ നാലുമാസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് കള്ളം പറയണമെന്നും ആവശ്യപ്പെടുന്നു. 2021 ഏപ്രിലിൽ തനിക്ക് ബാലചന്ദ്രകുമാർ അയച്ച ശബ്ദസന്ദേശമാണിതെന്ന് ദിലീപ് കോടതിയിൽ അറിയിച്ചിരുന്നു.
Read Moreവാനമ്പാടി മടങ്ങി! ലത മങ്കേഷ്കർ അന്തരിച്ചു; കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മുംബെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കർ (92) വിടവാങ്ങി. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മുംബെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് ജനുവരി എട്ടിനാണു ലതാ മങ്കേഷ്കറെ ബ്രീച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരിയ രോഗലക്ഷണങ്ങളാണ് അന്നുണ്ടായിരുന്നത്. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് ജനുവരി 29നു ലതാ മങ്കേഷ്കറെ വെന്റിലേറ്ററിൽനിന്നു മാറ്റിയിരുന്നു. എന്നാൽ, ഐസിയുവിൽ ത്തന്നെ തുടരുകയായിരുന്നു. ശനിയാഴ്ചയോടെ വീണ്ടും നില വഷളായി. ഇതോടെ വീണ്ടും വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.
Read Moreവാവ സുരേഷിന് ഒന്നു കണ്ട് സംസാരിക്കണം, ഇവിടെ വരെ എത്താന്‍ സാധിക്കുമോ? ഓടിയെത്തി മന്ത്രി വാസവന്; ഇരുവരും സംസാരിച്ചത് ഇങ്ങനെ…
കോട്ടയം: പാന്പു കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവാ സുരേഷിന് കണ്ട് മന്ത്രി വി.എൻ. വാസവൻ. വാവാ സുരേഷിന് മന്ത്രിയെ കാണണമെന്ന് പറഞ്ഞതോടെയാണ് മന്ത്രി ആശുപത്രിയിലെത്തിയത്. ഇനി കുറച്ചു കാലം വിശ്രമം എടുക്കണം എന്ന ഡോക്ടര്‍മാരുടെ ആവശ്യം വാവാ സുരേഷിനെ അറിയിച്ചുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. വി.എന്‍. വാസവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം രാവിലെ കോട്ടയത്ത് പാര്‍ട്ടി ഓഫീസില്‍ എത്തിയപ്പോഴാണ് മെഡിക്കല്‍ കോളജില്‍ നിന്ന് ഡോക്ടറുടെ ഫോണ്‍ വിളി എത്തിയത്, വാവ സുരേഷിന് ഒന്നു കണ്ട് സംസാരിക്കണം എന്നു പറഞ്ഞു ഇവിടെ വരെ എത്താന്‍ സാധിക്കുമോ. അതിനെന്താ ആകാമല്ലോ എന്നുമറുപടി പറഞ്ഞ് , ഓഫീസിലെ കാര്യങ്ങള്‍ കഴിഞ്ഞ് നേരെ ആശുപത്രിയിലേക്ക് പോയി. ആശുപത്രി സൂപ്രണ്ട് അടക്കം സുരേഷിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും അദ്ദേഹത്തിന്റെ സഹോദരനും ഉണ്ടായിരുന്നു. ഡോക്ടര്‍മാര്‍ക്കൊപ്പം മുറിയിലേക്ക് പോയി. ഐസിയുവില്‍ നിന്ന് മാറിയതിനു ശേഷം…
Read Moreഅമ്മ കുവൈറ്റിലാണ്, പക്ഷേ..! വീട്ടു ജോലി ചെയ്തില്ല; ഏഴ് വയസുകാരിയുടെ ശരീരത്തിൽ ചൂടുവെള്ളം ഒഴിച്ച് ക്രൂരത; അമ്മയുടെ സുഹൃത്ത് കുടുങ്ങി
അമരാവതി: വീട്ടുജോലി ചെയ്യാത്തതിന് ഏഴ് വയസുകാരിയുടെ ശരീരത്തില്‍ ചൂടുവെള്ളം ഒഴിച്ചു. ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരിയിലാണ് സംഭവം. സംഭവത്തില്‍ ഗുരുതര പരിക്കേറ്റ മിദുലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ പിതാവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു. അമ്മ കുവൈറ്റിലാണ് ജോലി ചെയ്യുന്നത്. അമ്മയുടെ സുഹൃത്തായ ലക്ഷ്മിയുടെ വീട്ടിലാണ് കുട്ടി താമസിച്ചിരുത്. വീട്ടുജോലി ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് ലക്ഷ്മി കുട്ടിയെ ഉപദ്രവിച്ചത്. നേരത്തെയും കുട്ടിക്കുനേരെ അക്രമം നടന്നിട്ടുണ്ടെന്നാണ് സൂചന. സംഭവത്തില്‍ പോലീസ് കേസെടുത്തു.
Read Moreശിവശങ്കറുമായി നിരവധി തവണ ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട് ! എന്നെ നശിപ്പിച്ചതില്‍ മുഖ്യപങ്ക്; താന്‍ ഒരു പുസ്തകം എഴുതിയാല്‍ അത് ബെസ്റ്റ് സെല്ലറായിരിക്കുമെന്ന് സ്വപ്ന…
മൂന്നു വര്‍ഷത്തിലേറെ ശിവശങ്കര്‍ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നും ഒരു ഘട്ടത്തിലും അദ്ദേഹത്തെ ചതിച്ചിട്ടില്ലെന്നും സ്വപ്ന സുരേഷ്. തന്റെ പഴ്സണല്‍ കമ്പാനിയനായിരുന്നു ശിവശങ്കറെന്നും സ്വപ്ന തുറന്നടിച്ചു.സ്വര്‍ണക്കടത്തു വിവാദത്തില്‍ തന്നെ കുടുക്കിയത് സ്വപ്നയാണെന്ന് ‘അശ്വത്ഥമാവ് വെറും ഒരു ആന’ എന്ന പുസ്തകത്തില്‍ ശിവശങ്കര്‍ പരാമര്‍ശിച്ചിരുന്നു. അതിനെതിരേയാണ് ഇപ്പോള്‍ സ്വപ്ന വിവിധ ചാനലുകളിലൂടെ രംഗത്തെത്തിയത്.സ്വപ്നയുടെ വാക്കുകള്‍ ഇങ്ങനെ…കുടുംബത്തിന്റെ എല്ലാ കാര്യങ്ങളിലും അദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നു. സ്ത്രീയായതിനാല്‍ എന്നെ താറടിക്കുന്നു. ചീത്തപ്പേരുമാത്രമാണ് എനിക്കുള്ള സമ്പാദ്യം. കോണ്‍സുലേറ്റില്‍നിന്നു സ്പെയ്സ് പാര്‍ക്കില്‍ ജോലി ശരിയാക്കിത്തന്നതു ശിവശങ്കറായിരുന്നു. അദ്ദേഹത്തെ പോലെ മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന് ഐ ഫോണ്‍ കൊടുത്തു ചതിക്കാന്മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല. എന്റെ വിശ്വാസ്യതയെയും ആത്മാഭിമാനത്തെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള എന്തെങ്കിലും ആത്മകഥയിലുണ്ടെങ്കില്‍ അതു ശരിയല്ല. ആരെയും ദ്രോഹിക്കാനില്ല, ചെളിവാരിയെറിയാനും. ഐ ഫോണ്‍ മാത്രമല്ല, ശിവശങ്കറിന് ഒരുപാട് സമ്മാനങ്ങള്‍ ഞാന്‍ നല്‍കിയിട്ടുണ്ട്. പൊതുജനത്തെ വിശ്വസിപ്പിക്കാനായി ഞാന്‍ പുസ്തകം…
Read Moreകിരണിന്റെ സഹോദരി ഉൾപ്പെടെയുള്ളവർ കൂറുമാറി! സ്ത്രീധനവുമായി ബന്ധപ്പെട്ട് കിരണും വിസ്മയയും തമ്മില്‍ യാതൊരു തര്‍ക്കവുമുണ്ടായിരുന്നില്ലെന്ന് കീര്‍ത്തി
കൊല്ലം: വിസ്മയക്കേസില് വിചാരണ അന്തിമഘട്ടത്തിലേക്കെത്തവെ പ്രതി കിരണിന്റെ ബന്ധുക്കളുടെ കൂറുമാറ്റം തുടരുന്നു. കിരണിന്റെ സഹോദരി കീര്‍ത്തി, കിരണിന്റെ വല്യച്ഛന്റെ മകന് അനില്‍കുമാര്‍, ഭാര്യ ബിന്ദുകുമാരി എന്നിവർ കൂറുമാറിയതായി പ്രോസിക്യൂഷന് പ്രഖ്യാപിച്ചു. കിരണിന്റെ പിതാവ് സദാശിവൻ പിള്ളയും കൂറുമാറിയവരിൾ ഉൽപ്പെടുന്നു. നാലുപേരാണ് ഇതോടെ കൂറുമാറ്റം നടത്തിയത്. സെക്യൂരിറ്റി ജീവനക്കാരനായ അനില്‍കുമാര്‍, ഭാര്യ ആരോഗ്യവകുപ്പ് ജീവനക്കാരി ബിന്ദു എന്നിവര്‍ പോലീസില്‍ കൊടുത്ത മൊഴി കോടതിയില്‍ മാറ്റിപ്പറഞ്ഞു. സ്ത്രീധനവുമായി ബന്ധപ്പെട്ട് കിരണും വിസ്മയയും തമ്മില്‍ യാതൊരു തര്‍ക്കവുമുണ്ടായിരുന്നില്ലെന്ന് കീര്‍ത്തി മൊഴി നല്‍കിയതോടെ ഇവര്‍ കൂറുമാറിയതായി പ്രോസിക്യൂഷന് പ്രസ്താവിച്ചു. തുടര്‍ന്നുള്ള വിസ്താരത്തില്‍ 2021 ജൂണ്‍ 13ന് വിസ്മയ വാട്ആപ്പിലൂടെ തനിക്ക് മെസേജുകള്‍ അയച്ചിരുന്നുവെന്നും താനത് ഡിലീറ്റ് ചെയ്തിരുന്നുവെന്നും കീര്‍ത്തി മൊഴി നല്കി. നാല് വാട്സ്ആപ് മെസേജുകള്‍ വിസ്മയ തനിക്ക് അയച്ചതാണെന്ന് സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു. ഇവര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണവും കോടതിയില്‍ കേള്‍പ്പിച്ചു. ലോക്കറില്‍…
Read Moreഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ അതെപ്പോഴും ഒരു ഗ്രൂപ്പിലിട്ട് തട്ടിയേക്കണം! ഫോണുകളുടെ യാഥാര്‍ഥ്യം മറച്ചുവച്ചു; പ്രോസിക്യൂഷന് ഇത്ര ശത്രുതയെന്തെന്ന് ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ നടന് ദിലീപും കൂട്ടരും ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപ് അടക്കമുളളവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച രാവിലെ 10.15-ന് വിധി പറയും. ഹര്‍ജിയില്‍ ദിലീപിന്റെയും പ്രോസിക്യൂഷന്റെ വാദം പൂര്‍ത്തിയായതോടെയാണ് കേസില്‍ തിങ്കളാഴ്ച ജസ്റ്റീസ് പി.ഗോപിനാഥ് വിധി പറയുന്നത്. ദിലീപിനെ കൂടാതെ സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍. സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയാണ് പരിഗണിക്കുന്നത്. ഹര്‍ജിയില്‍ അനന്തമായി വാദം നീളുന്നുവെന്ന വിമര്‍ശനം പൊതുസമൂഹത്തിലുണ്ടെന്നും എത്രയും പെട്ടെന്ന് കേസില്‍ അന്തിമമായി തീര്‍പ്പുണ്ടാക്കേണ്ടതുണ്ടെന്നും ഇന്നലെ കോടതി നിരീക്ഷിച്ചിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ടി.എ.ഷാജിയാണ് പ്രോസിക്യൂഷക്കാനായി വാദിക്കുന്നത്. അതേസമയം പ്രതിഭാഗത്തിന് കേസ് സംബന്ധിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് എഴുതി നല്‍കാമെന്നും കോടതി അറിയിച്ചതിനെ തുടർന്നു കോടതി ഉത്തരവ്…
Read Moreഎയർപോർട്ടിനു പുറത്ത് നെഗറ്റീവ്, അകത്ത് പോസിറ്റീവ് ! അര്‍ധരാത്രി വീട്ടമ്മയുടെയും മൂന്നു മക്കളുടെയും വിദേശയാത്ര മുടങ്ങി; വിമാനതാവളത്തിൽ നിന്നിറങ്ങി വീണ്ടും ടെസ്റ്റ് ചെയ്തപ്പോൾ…
സ്വന്തം ലേഖകന്‍ കോഴിക്കോട്: സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ ഫലത്തിലെ വിത്യാസം മൂലം അര്‍ധരാത്രി വീട്ടമ്മയുടെയും മക്കളുടെയും വിദേശയാത്രമുടങ്ങി. വിദേശയാത്രയ്ക്കു മണിക്കൂറുകള്‍ക്ക് മുന്‍പ് ഇവർ രണ്ടു തവണ നടത്തിയ കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനയില്‍ രണ്ടും നെഗറ്റീവായിരുന്നു. എന്നാൽ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തി രാത്രി യാത്ര തിരിക്കാന്‍ മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോള്‍ നടത്തിയ റാപ്പിഡ് പിസിആര്‍ പരിശോധനയില്‍ ഫലം പോസിറ്റീവായതോടെ യാത്ര മുടങ്ങി. ഇതോടെ ദുരിതത്തിലായ കുടുംബം പുറത്തെത്തി വീണ്ടും റാപിഡ് പിസിആര്‍ പരിശോധന നടത്തിയപ്പോള്‍ ഫലം വീണ്ടും നെഗറ്റീവ് !. കോഴിക്കോട് അരീക്കാട് സ്വദേശിയായ വീട്ടമ്മ റുക്സാനയും മൂന്നു കുട്ടികളുമാണ് ദുബായിയിലേക്കുള്ള യാത്ര മുടങ്ങി കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും അര്‍ധരാത്രിയോടെ മടങ്ങിയത്. ദുബായിയില്‍ ഐടി കമ്പനിയില്‍ ജീവനക്കാരനായ ഭര്‍ത്താവിനടുത്തേക്കു പോകാനാണ് ഇവർ ടിക്കറ്റ് ബുക്കുചെയ്തത്. യാത്ര ബിസിനസ് ക്ലാസിലായതിനാല്‍ ഒന്നരലക്ഷത്തോളം രൂപ ടിക്കറ്റിനായി ഓണ്‍ലൈനില്‍ നല്കി. കഴിഞ്ഞ ദിവസം…
Read More