പ​ഠ​ന​ഭാ​രം: വെ​റും പു​സ്ത​ക​ഭാ​ര​മ​ല്ല

അ​ടു​ത്ത വ​ർ​ഷം മു​ത​ൽ പ​ത്താം ക്ലാ​സ് സി​ല​ബ​സ് 25 ശ​ത​മാ​നം കു​റ​ച്ച് പ​ഠ​ന​ഭാ​രം ല​ഘൂ​ക​രി​ക്കു​മെ​ന്ന വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ൽ വ്യ​ക്ത​ത കു​റ​വാ​ണ്. ഉ​ള്ള​ട​ക്ക​ത്തി​ൽ മാ​റ്റം വ​രു​ത്താ​തെ ഇ​തു സാ​ധ്യ​മാ​ക്കു​മെ​ന്നാ​ണ് അ​വ​കാ​ശ​വാ​ദം. പു​സ്ത​ക​ഭാ​ര​മാ​ണ് പ്ര​തി​സ​ന്ധി​യെ​ങ്കി​ൽ, അ​തി​ൽ കു​റെ​യൊ​ക്കെ സ്കൂ​ളി​ൽ വ​യ്ക്കാ​നു​ള്ള സം​വി​ധാ​നം ചി​ല സ്കൂ​ളു​ക​ൾ ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള​ത് അ​നു​ക​രി​ക്കാം.

പ​ഠ​ന​ഭാ​ര​മാ​ണ് പ്ര​ശ്ന​മെ​ങ്കി​ൽ യ​ഥാ​ർ​ഥ കാ​ര​ണ​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​ണം. ഇ​പ്പോ​ൾ​ത​ന്നെ സി​ബി​എ​സ്‌​ഇ, ഐ​സി​എ​സ്ഇ സി​ല​ബ​സു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്പോ​ൾ സം​സ്ഥാ​ന സി​ല​ബ​സ് ല​ഘു​വാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ളി​ലും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തും അ​വ​ർ പി​ന്നി​ലാ​കു​ന്നു​മു​ണ്ട്. 25 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വ് വി​ദ്യാ​ർ​ഥി​ക​ളെ വീ​ണ്ടും ദു​ർ​ബ​ല​രാ​ക്കി​യേ​ക്കാം. യ​ഥാ​ർ​ഥ പ​ഠ​ന​ഭാ​ര​ത്തി​ന്‍റെ കാ​ര​ണം തി​ര​ക്കാ​തെ പു​സ്ത​കം കീ​റ​രു​ത്. പ്രൈ​മ​റി ക്ലാ​സു​ക​ളി​ലേ​തി​ൽ​നി​ന്നു വി​ഭി​ന്ന​മാ​ണ് ഹൈ​സ്കൂ​ൾ പ​ഠ​നം.

കം​ഫ​ർ​ട്ട് സോ​ണി​ൽ അ​ട​യി​രി​ക്കു​ന്ന​തി​നു​പ​ക​രം മു​തി​രു​ന്ന​തി​ന​നു​സ​രി​ച്ചു വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​ൻ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ക​യാ​ണു വേ​ണ്ട​ത്. ചെ​റി​യ സ​മ്മ​ർ​ദം​പോ​ലും താ​ങ്ങാ​ൻ ക​ഴി​വി​ല്ലാ​ത്ത​വ​രാ​യി കു​ട്ടി​ക​ളെ മാ​റ്റ​രു​ത്. ബാ​ലാ​വ​കാ​ശ നി​യ​മ​ത്തി​ന്‍റെ പേ​രി​ൽ കു​ട്ടി​ക​ൾ​ക്ക് അ​മി​ത സ്വാ​ത​ന്ത്ര‍്യം ന​ൽ​കു​ന്ന​തി​നും അ​ധ‍്യാ​പ​ക​ർ​ക്ക​ട​ക്കം ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു​മെ​തി​രേ കോ​ട​തി​ക​ൾ​വ​രെ ഇ​ട​പെ​ട്ടു തു​ട​ങ്ങി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തൊ​ന്നും വി​ദ‍്യാ​ഭ‍്യാ​സ​വ​കു​പ്പും മ​ന്ത്രി​യും ശ്ര​ദ്ധി​ക്കു​ന്ന​താ​യി അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ല.

കൊ​ല്ലം തേ​വ​ല​ക്ക​ര​യി​ല്‍ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ച വി​ദ്യാ​ര്‍​ഥി​യു​ടെ കു​ടും​ബ​ത്തി​ന് സ്കൗ​ട്ട്‌​സ് & ഗൈ​ഡ്‌​സ് നി​ര്‍​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​നം നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മൂ​ന്നു പെ​ൺ​കു​ട്ടി​ക​ൾ പ​ഠ​ന​ഭാ​രം കു​റ​യ്ക്ക​ണ​മെ​ന്ന് മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി​യ​ത്. ഉ​ള്ള​ട​ക്ക​ത്തി​ൽ വ്യ​ത്യാ​സം വ​രു​ത്താ​തെ 25 ശ​ത​മാ​നം സി​ല​ബ​സ് കു​റ​യ്ക്കാ​ൻ ക​രി​ക്കു​ലം ക​മ്മി​റ്റി​യു​ടെ അം​ഗീ​ക​ര​മു​ണ്ടെ​ന്നും അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ൽ ന​ട​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. പ​ഠ​ന​ഭാ​ര​മെ​ന്നാ​ൽ പു​സ്ത​ക​ഭാ​രം മാ​ത്ര​മാ​ണെ​ന്ന അ​ശാ​സ്ത്രീ​യ​മാ​യ കാ​ഴ്ച​പ്പാ​ട് ഈ ​തീ​രു​മാ​ന​ത്തി​ൽ ദൃ​ശ്യ​മാ​ണ്. കു​ട്ടി​ക​ളു​ടെ പ​രാ​തി പ​രി​ഗ​ണി​ക്കേ​ണ്ട​താ​ണ്. പ​ക്ഷേ, അ​തു ശാ​സ്ത്രീ​യ പ​ഠ​ന​ത്തി​നു​ശേ​ഷ​മാ​ക​ണം.

പ​ഠ​ന​ഭാ​ര​ത്തെ​ക്കു​റി​ച്ചു പ​റ​യു​ന്പോ​ൾ, വ​ർ​ഷ​ങ്ങ​ളാ​യി നാം ​ച​ർ​ച്ച ചെ​യ്യു​ന്ന ചി​ല കീ​റാ​മു​ട്ടി​ക​ളെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്യ​ണം. അ​തി​ൽ പ്ര​ധാ​നം, വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ചു പ​ഠി​ക്കാ​നു​ള്ള അ​വ​സ​രം വ​ർ​ഷ​ങ്ങ​ളോ​ളം നി​ഷേ​ധി​ക്കു​ന്ന​താ​ണ്. ഗ​ണി​ത​ശാ​സ്ത്രം ഇ​ഷ്ട​മി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ 10 വ​ർ​ഷ​മെ​ങ്കി​ലും അ​തി​ന്‍റെ ഭാ​രം പേ​റേ​ണ്ടി​വ​രു​ന്നു​ണ്ട്. ജീ​വി​ത​ത്തി​ൽ പി​ന്നീ​ടൊ​രി​ക്ക​ലും ആ​വ​ശ്യ​മി​ല്ലാ​ത്ത ഫോ​ർ​മു​ല​ക​ളും നി​ർ​ദ്ധാ​ര​ണ​ക്രി​യ​ക​ളും അ​വ​രു​ടെ ബു​ദ്ധി​യെ​യും മ​ന​സി​നെ​യും ത​ള​ർ​ത്തു​ക​യാ​ണ്.

ഇ​ത് പ​ഠ​ന​ത്തോ​ടു​ത​ന്നെ വി​ര​ക്തി​യു​ണ്ടാ​ക്കു​ക മാ​ത്ര​മ​ല്ല, അ​വ​ർ​ക്കി​ഷ്ട​മു​ള്ള വി​ഷ​യ​ങ്ങ​ൾ പ​ഠി​ക്കാ​നു​ള്ള സ​മ​യം ന​ഷ്ട​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു. അ​തു​പോ​ലെ ഗ​ണി​ത​ശാ​സ്ത്ര​ത്തോ​ടു താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ അ​തി​ൽ മു​ന്നേ​റാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു പ​ക​രം മ​റ്റു വി​ഷ​യ​ങ്ങ​ളു​ടെ അ​മി​ത​ഭാ​രം ചു​മ​ലി​ൽ വ​ച്ചു​കൊ​ടു​ക്കു​ക​യാ​ണ്.

ച​രി​ത്ര​വും പൗ​ര​ബോ​ധ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന പാ​ഠ​ങ്ങ​ളൊ​ഴി​ച്ച് മ​റ്റ് വി​ഷ​യ​ങ്ങ​ളൊ​ക്കെ ഹൈ​സ്കൂ​ൾ​ത​ലം മു​ത​ലെ​ങ്കി​ലും അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ച് പ​ഠി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണം. ഗ​ണി​ത​ശാ​സ്ത്ര​വും ഭൗ​തി​ക​ശാ​സ്ത്ര​വും ജീ​വ​ശാ​സ്ത്ര​വും ര​സ​ത​ന്ത്ര​വു​മൊ​ക്കെ വ​ർ​ഷ​ങ്ങ​ളോ​ളം പ​ഠി​ച്ച​വ​രെ​പ്പോ​ലും കോ​വി​ഡ് കാ​ല​ത്ത് വൃ​ത്തി​യാ​യി കൈ ​ക​ഴു​കാ​ൻ പ​ഠി​പ്പി​ക്കേ​ണ്ടി​വ​ന്ന​ത് ന​മ്മു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ പൊ​ള്ള​ത്ത​രം വെ​ളി​പ്പെ​ടു​ത്തു​ന്ന​താ​ണ്.

മ​റ്റൊ​രു ഭാ​രം, ന​മ്മു​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ഴി​വു​ക​ളെ 10-12 വ​ർ​ഷം അ​ള​ക്കു​ന്ന​ത് ഒ​രു സ്കെ​യി​ലു​കൊ​ണ്ടാ​ണ് എ​ന്ന യാ​ഥാ​ർ​ഥ്യ​മാ​ണ്. എ​ല്ലാ​വ​രും ക​ണ​ക്കി​നും സ​യ​ൻ​സി​നും സാ​മൂ​ഹ്യ​പാ​ഠ​ത്തി​നും മി​ക​ച്ച മാ​ർ​ക്കു വാ​ങ്ങ​ണ​മെ​ന്ന ശാ​ഠ്യ​വും അ​ശാ​സ്ത്രീ​യ​മാ​ണ്. ല​ക്ഷ​ക്ക​ണ​ക്കി​നു മ​നു​ഷ്യ​രെ ഇ​ഷ്ട​മി​ല്ലാ​ത്ത​തു പ​ഠി​പ്പി​ച്ച് ഇ​ഷ്ട​മി​ല്ലാ​ത്ത ജോ​ലി ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ത​രാ​ക്കി അ​വ​രു​ടെ പ​ഠ​ന​കാ​ല​വും പ​ഠ​നാ​ന​ന്ത​ര​കാ​ല​വും ഭാ​ര​മാ​ക്കി മാ​റ്റി​യ ച​രി​ത്രം ന​മ്മു​ടെ ‘വി​ദ്യാ​ഭ്യാ​സ വി​ച​ക്‌​ഷ​ണ​ർ’ എ​ന്ന ആ​സ്ഥാ​ന വി​ദ്വാ​ന്മാ​ർ ര​ചി​ച്ച​താ​ണ്. ഇ​ന്നു​മി​ല്ല മാ​റ്റം. ശു​ചി​ത്വ​മി​ല്ല, മാ​ലി​ന്യം എ​വി​ടെ ഇ​ട​ണ​മെ​ന്ന​റി​യി​ല്ല, ഗ​താ​ഗ​ത​നി​യ​മ​ങ്ങ​ൾ പാ​ലി​ക്കി​ല്ല, മ​യ​ക്കു​മ​രു​ന്ന് ആ​പ​ത്താ​ണെ​ന്ന​റി​യി​ല്ല, സ്ത്രീ​ക​ളോ​ടു മാ​ന്യ​മാ​യി പെ​രു​മാ​റാ​ന​റി​യി​ല്ല, വ​ർ​ഗീ​യ​ത ല​ജ്ജാ​ക​ര​മാ​യ ചി​ന്ത​യാ​ണെ​ന്ന​റി​യി​ല്ല… എ​ന്താ​ണു പ​ഠി​പ്പി​ച്ച​ത്? സ്കൂ​ൾ ബാ​ഗാ​ണോ വി​ദ്യാ​ഭ്യാ​സ വ​കു​പ്പാ​ണോ ബാ​ധ്യ​ത?

ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷം, സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ല​ഹ​രി​വി​രു​ദ്ധ​ത മു​ത​ൽ റോ​ഡ് നി​യ​മ​ങ്ങ​ൾ വ​രെ പ​ഠി​പ്പി​ക്കു​ന്ന സ​മ​ഗ്ര ഗു​ണ​മേ​ന്മാ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി ന​ട​പ്പാ​ക്കി. വി​ര​ലി​ലെ​ണ്ണാ​വു​ന്ന മ​ണി​ക്കൂ​റു​ക​ളാ​യി​രു​ന്നു പ​രി​ശീ​ല​നം. എ​ന്തെ​ങ്കി​ലും പ്ര​യോ​ജ​ന​മു​ണ്ടാ​യോ എ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ക​ണ്ടെ​ത്ത​ണം. ഇ​ത്ത​രം വ​ഴി​പാ​ട് പ​രി​ഷ്കാ​ര​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണ്. മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ളി​ലേ​ക്കു നോ​ക്കാം. പ​ല​പ്പോ​ഴും സി​ബി​എ​സ്ഇ-​ഐ​സി​എ​സ്ഇ വി​ദ്യാ​ർ​ഥി​ക​ളു​ടെ പി​ന്നി​ലാ​ണ് സം​സ്ഥാ​ന സി​ല​ബ​സി​ലെ കു​ട്ടി​ക​ൾ. അ​വ​ർ ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ അ​പ​ക​ർ​ഷ​താ​ബോ​ധ​ത്തോ​ടെ നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ൽ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ രാ​ഷ്‌​ട്രീ​യ കാ​ഴ്ച​പ്പാ​ടു​ക​ളും ഹ്ര​സ്വ​ദൃ​ഷ്‌​ടി​യു​മാ​ണ് കാ​ര​ണം.

പു​സ്ത​ക​ഭാ​ര​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം, ആ​വ​ശ്യ​മു​ള്ള​തും ഇ​ല്ലാ​ത്ത​തു​മാ​യ എ​ല്ലാ പു​സ്ത​ക​ങ്ങ​ളും നോ​ട്ട് ബു​ക്കു​ക​ളും എ​ന്നും വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചും ചു​മ​ക്കു​ന്ന​താ​ണ്. അ​തി​ൽ കു​റെ​യൊ​ക്കെ സ്കൂ​ളി​ൽ​ത​ന്നെ സൂ​ക്ഷി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന​തും ഗൃ​ഹ​പാ​ഠ​ത്തി​നു പ​രി​ധി നി​ശ്ച​യി​ക്കു​ന്ന​തും ഉ​പ​കാ​ര​പ്ര​ദ​മാ​ണ്. കു​ട്ടി​യു​ടെ ശ​രീ​ര​ഭാ​ര​ത്തി​ന്‍റെ 10 ശ​ത​മാ​നം മാ​ത്ര​മാ​യി​രി​ക്ക​ണം സ്കൂ​ൾ ബാ​ഗി​ന്‍റെ ഭാ​ര​മെ​ന്നു ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ണ്ട്.

അ​തി​ന്‍റെ നാ​ലി​ര​ട്ടി​യോ​ളം ചു​മ​ക്കേ​ണ്ടി​വ​രു​ന്നു​ണ്ട് പ​ത്താം ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്. 25 ശ​ത​മാ​നം പാ​ഠ​ങ്ങ​ൾ വെ​ട്ടു​ക​യ​ല്ല, 50 ശ​ത​മാ​ന​മെ​ങ്കി​ലും പു​സ്ത​ക​ങ്ങ​ൾ ബാ​ഗി​ൽ​നി​ന്നു നീ​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​ക്കു​ക​യാ​ണു വേ​ണ്ട​ത്. മ​ഴ​ക്കാ​ല​ത്തു ന​ന​ഞ്ഞ ഷൂ​സും സോ​ക്സു​മി​ട്ടു വൈ​കു​ന്നേ​രം വ​രെ ക്ലാ​സി​ലി​രു​ത്തു​ന്ന​തും വേ​ന​ൽ​ക്കാ​ല​ത്ത് സ്വ​സ്ഥ​ത​യു​ള്ള വേ​ഷം ധ​രി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത പ്രാ​കൃ​ത​ശൈ​ലി​യു​മൊ​ക്ക​യാ​ണ് യ​ഥാ​ർ​ഥ ഭാ​രം. സ്കൂ​ൾ​ബാ​ഗി​ന്‍റെ മാ​ത്ര​മ​ല്ല, വി​ദ്യാ​ഭ്യാ​സ സ​ന്പ്ര​ദാ​യ​ത്തി​ന്‍റെ അ​ധി​ക​ഭാ​ര​വും എ​ടു​ത്തു​മാ​റ്റ​ണം.

Related posts

Leave a Comment