മ​ക​ളു​ടെ പാ​ദ​ങ്ങ​ള്‍ പാ​ലും വെ​ള്ള​വു​മു​പ​യോ​ഗി​ച്ച് ക​ഴു​കി വെ​ള്ളം കു​ടി​ച്ച് മാ​താ​പി​താ​ക്ക​ള്‍ ! വീ​ഡി​യോ വൈ​റ​ലാ​കു​ന്നു…

മാ​താ​പി​താ​ക്ക​ള്‍​ക്ക് അ​വ​രു​ടെ മ​ക്ക​ളോ​ടു​ള്ള സ്‌​നേ​ഹ​ത്തി​ന്റെ ആ​ഴം വ്യ​ക്ത​മാ​ക്കു​ന്ന നി​ര​വ​ധി വീ​ഡി​യോ​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നാം ​കാ​ണാ​റു​ണ്ട്.

ഇ​പ്പോ​ള്‍ ക​ല്യാ​ണം ക​ഴി​ച്ച് പോ​കു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ പാ​ദ​ങ്ങ​ള്‍ വെ​ള്ള​വും പാ​ലും ഉ​പ​യോ​ഗി​ച്ച് ക​ഴു​കി വൃ​ത്തി​യാ​ക്കു​ന്ന​തും മാ​താ​പി​താ​ക്ക​ള്‍ ആ ​വെ​ള്ളം കു​ടി​ക്കു​ന്ന​തി​ന്റെ​യും ദൃ​ശ്യ​ങ്ങ​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യ്ക്ക് സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്.

ചി​ല​ര്‍ കു​ടും​ബ ബ​ന്ധ​ത്തി​ന്റെ പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ള്‍ എ​ന്ന രീ​തി​യി​ല്‍ പ്ര​ശം​സ കൊ​ണ്ട് മൂ​ടി​യ​പ്പോ​ള്‍ മ​റ്റു​ചി​ല​ര്‍ അ​തി​ഭാ​വു​ക​ത്വം ക​ല​ര്‍​ന്ന നാ​ട​ക​മാ​യി പോ​യെ​ന്ന് വി​മ​ര്‍​ശി​ച്ചു.

വീ​ഡി​യോ എ​വി​ടെ​യാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന​ത് വ്യ​ക്ത​മ​ല്ല. പെ​ണ്‍​കു​ട്ടി​യു​ടെ പാ​ദ​ങ്ങ​ള്‍ വെ​ള്ള​വും പാ​ലും ഉ​പ​യോ​ഗി​ച്ച് ക​ഴു​കി വൃ​ത്തി​യാ​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

ആ​ദ്യം അ​ച്ഛ​നാ​ണ് ഇ​ത് ചെ​യ്ത​ത്. ആ ​വെ​ള്ളം അ​ച്ഛ​ന്‍ കു​ടി​ക്കു​ന്ന​തും കാ​ണാം. തു​ട​ര്‍​ന്ന് അ​മ്മ​യും സ​മാ​ന​മാ​യ രീ​തി​യി​ല്‍ ചെ​യ്യു​ന്ന​ത് വീ​ഡി​യോ​യി​ല്‍ വ്യ​ക്ത​മാ​ണ്.

ഒ​ടു​വി​ല്‍ ട​വ​ല്‍ ഉ​പ​യോ​ഗി​ച്ച് പാ​ദ​ങ്ങ​ള്‍ തു​ട​ച്ച​ശേ​ഷം ചു​വ​ന്ന നി​റ​ത്തി​ലു​ള്ള വെ​ള്ളം നി​റ​ച്ച പ്ലേ​റ്റി​ല്‍ പാ​ദം മു​ക്കി​വെ​യ്ക്കാ​ന്‍ അ​ച്ഛ​ന്‍ മ​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

തു​ട​ര്‍​ന്ന് വെ​ള്ള തു​ണി​യി​ലൂ​ടെ ന​ട​ക്കാ​നും അ​ച്ഛ​ന്‍ നി​ര്‍​ദേ​ശി​ച്ചു. പെ​ണ്‍​കു​ട്ടി​യു​ടെ പാ​ദം തു​ണി​യി​ല്‍ പ​തി​യു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഇ​ങ്ങ​നെ ചെ​യ്ത​ത്.

പെ​ണ്‍​കു​ട്ടി ക​ല്യാ​ണം ക​ഴി​ച്ച് പോ​കു​ന്ന​തി​ന് മു​ന്‍​പ് യാ​ത്ര​യ​യ​പ്പ് ന​ല്‍​കു​ന്ന​തി​നി​ടെ​യാ​ണ് വൈ​കാ​രി​ക രം​ഗ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ​ഞ്ജ​യ് കു​മാ​റാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്.

Related posts

Leave a Comment