കോതമംഗലം: സിനിമാ സംഘടനയായ ‘അമ്മ’യിലെ അംഗങ്ങളിൽ കേവലം 100 പേർ മാത്രമാണു സാമ്പത്തികമായി ബുദ്ധിമുട്ടില്ലാത്തവരെന്ന് പ്രസിഡന്റ് ശ്വേതാ മേനോൻ. 502 അംഗങ്ങളുള്ള സംഘടനയിൽ 400ൽപ്പരം പേർ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതോടൊപ്പം രോഗികളായവരുടെ അവസ്ഥ വളരെ ദയനീയമാണ്- അവർ പറഞ്ഞു. അവശത അനുഭവിക്കുന്ന അംഗങ്ങളെ സംരക്ഷിക്കാൻ പെൻഷനും പാലിയേറ്റീവ് സേവനവും നൽകുന്ന കാര്യം ആലോചിക്കുമെന്നും ശ്വേത കൂട്ടിച്ചേർത്തു.
Read MoreTag: amma
അടിവസ്ത്രത്തിൽ ബാൽക്കണി വഴി തൂങ്ങിയിറങ്ങി മകളുടെ കാമുകൻ ! ചൂലുകൊണ്ടടിച്ച് അമ്മ; വീഡിയോ വൈറൽ
കാമുകിയെ കാണാൻ ഫ്ളാറ്റിലെത്തിയ യുവാവ് വീട്ടുകാരുടെ കണ്ണിൽപ്പെട്ടതോടെ ബാൽക്കണിയിലൂടെ തുണികെട്ടി തൂങ്ങി ഇറങ്ങി. ഇതിനിടെ കാമുകിയുടെ അമ്മ അവനെ ചൂലുകൊണ്ട് പൊതിരേ തല്ലി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. @Enezator ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ 4.7 മില്ല്യൺ ആളുകളാണ് കണ്ടത്. വീഡിയോയിൽ കാമുകൻ ബാൽക്കണിയിലൂടെ തൂങ്ങിയിറങ്ങുന്നത് കാണാം. മറ്റൊരാൾ യുവാവിനെ പിടികൂടാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. അതിനിടെ കാമുകി ഇടയ്ക്ക് വന്ന് കാമുകൻ രക്ഷപ്പെട്ടോ എന്നു നോക്കുന്നുമുണ്ട്. തുണിയിൽ തൂങ്ങി അടുത്ത നിലയിലെത്തിയപ്പോഴാണു കാമുകിയുടെ അമ്മ അവനെ ചൂലുകൊണ്ട് തല്ലുന്നത്.അടിവസ്ത്രം മാത്രമാണ് കാമുകൻ ധരിച്ചിരിക്കുന്നത്. തല്ല് കുറെ കൊണ്ടെങ്കിലും ഒടുവിൽ യുവാവ് സുരക്ഷിതമായി രക്ഷപ്പെടുന്നതും വീഡിയോയിലുണ്ട്. ഹൈദരബാദിൽ കാമുകിക്ക് പാതിരാത്രി പിസയുമായി എത്തിയ 20 കാരൻ മൂന്നാം നിലയിൽനിന്നു വീണ് കഴിഞ്ഞദിവസം മരിച്ചിരുന്നു.
Read Moreഅടുത്ത കാലത്ത് ഞാനായിട്ട് ഒരു യുവനടന് ‘അമ്മ’യില്‍ മെമ്പര്‍ഷിപ്പ് എടുത്തു കൊടുത്തു ! അമ്മ എന്ന സംഘടനയോട് ചെയ്ത ഏറ്റവും വലിയ ദ്രോഹമായിരുന്നു അത്…
മലയാള സിനിമയിലെ ചില നടീനടന്മാര് ചിത്രീകരണത്തിനിടയില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുവെന്ന ഫെഫ്കയുടെ ആരോപണം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ അതേ വിഷയവുമായി ബന്ധപ്പെട്ട് നിര്‍മാതാവും ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന് ജനറല്‍ സെക്രട്ടറിയുമായ ഷിബു ജി. സുശീലന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ന്യൂജന്‍ അഭിനേതാക്കള്‍ ലൊക്കേഷനില്‍ കാട്ടിക്കൂട്ടുന്ന പ്രശ്നങ്ങളില്‍ ഏറ്റവുമധികം ബുദ്ധിമുട്ടുന്നത് പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ആണെന്നാണ് ഷിബു പറയുന്നത്. സിനിമയെ അപമാനിക്കുന്ന ഇങ്ങനെയുള്ള താരങ്ങളുടെ പുറകെ നിര്‍മാതാക്കള്‍ പോകരുതെന്നും അവര്‍ സമാധാനത്തോടെ വീട്ടില്‍ ഇരിക്കട്ടെയെന്നും ഷിബു വ്യക്തമാക്കുന്നു. ഷിബു ജി സുശീലന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… ”ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന് ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ അംഗങ്ങളുടെയും, അതു പോലെ ഫെഫ്കയിലെ മറ്റ് യൂണിയന് സഹപ്രവര്‍ത്തകരുടെയും ഒട്ടേറെ പ്രശ്നങ്ങള്‍ ദിവസവും കേള്‍ക്കുകയും പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യാറുണ്ട്. പക്ഷേ ഇന്നലെ ഫെഫ്ക ജനറല്‍ കൗണ്‍സില്‍ കഴിഞ്ഞിട്ട്…
Read Moreഅമ്മയെ ചിലർക്കു പുച്ഛമായിരുന്നു; ഇന്നവർ അമ്മയിലെ അംഗങ്ങൾ; അവരില്ലാതെ അമ്മയില്ല, അവരുടെ തണലിലാണു സംഘടന ഉണ്ടായതെന്ന് ഗണേഷ്കുമാര്
അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് ഇനി ഇല്ല. സംഘടന ഉണ്ടാക്കിയ കാലം മുതല്‍ ഒപ്പം നിന്നു. ഇതിനു രൂപം കൊടുക്കാന്‍ ഏറ്റവുമധികം പ്രയത്നിച്ചത് ഞാനും മണിയന്‍പിള്ള രാജുവുമെന്ന് ഗണേഷ് കുമാർ. പക്ഷേ, “അമ്മ’ എഴുതുന്ന ചരിത്രത്തില്‍ എന്തെഴുതും എന്ന് എനിക്കറിയില്ല. അന്ന് ഞാനും മണിയന്‍പിള്ളയും സ്വന്തം കാറെടുത്ത് എല്ലാ നടീനടന്മാരുടെയും വീട്ടില്‍ പോയി കണ്ടു സംസാരിച്ചാണ് അവരെ അംഗങ്ങളാക്കിയത്. 2,500 രൂപയായിരുന്നു അന്നത്തെ അംഗത്വ ഫീസ്. ഞങ്ങളെ അന്നു ചിലര്‍ പുച്ഛത്തോടെയാണ് മടക്കി അയച്ചത്. പിന്നീട് അവരെല്ലാം സംഘടനയില്‍ അംഗങ്ങളായി. അമ്മയില്‍ നിന്ന് കൈനീട്ടം വാങ്ങുന്നവരായി. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി ഇവരുടെ സൂപ്പര്‍ സ്റ്റാര്‍ഡം ഉപയോഗിച്ചാണ് അമ്മ സമ്പന്നമായത്. പലരും പറയാറുണ്ട് മമ്മൂട്ടിക്കും മോഹന്‍ലാലിനും ഇനി മാറി നിന്നുകൂടേ എന്ന്. ഒരിക്കലും കഴിയില്ല, അവരില്ലാതെ അമ്മയില്ല. അവരുടെ തണലിലാണു സംഘടന ഉണ്ടായത്. -ഗണേഷ്കുമാര്
Read Moreസുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെ ഞാന്‍ വിശകലനം ചെയ്യുന്നില്ല ! എന്നാല്‍ സുരേഷ് ഗോപിയെന്ന പച്ചയായ മനുഷ്യന്റെ മനസ്സിലെ നന്മകളെ പറ്റി പറയാതിരിക്കാന്‍ പറ്റില്ല; സുരേഷ് ഗോപി അമ്മ വിടാനിടയായ കാരണത്തെപ്പറ്റി ആലപ്പി അഷ്റഫ്…
മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയില്‍ നടന് സുരേഷ് ഗോപി അംഗമല്ലാത്തതിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി സംവിധായകന് ആലപ്പി അഷ്റഫ്. സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെപ്പറ്റി താന്‍ വിശകലനം ചെയ്യുന്നില്ലെന്നും എന്നാല്‍ സുരേഷ് ഗോപിയെന്ന പച്ചയായ മനുഷ്യന്റെ മനസ്സിലെ ന്മകളെപ്പറ്റി പറയാതിരിക്കാനാവില്ലെന്നും ആലപ്പി അഷ്റഫ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു… ആലപ്പി അഷ്റഫിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം… തന്നില്‍ നിന്നും പിഴയായ് ഈടക്കായ തുക തിരികെ നല്‍കാതെ ഇനി അമ്മയുമായ് സഹകരിക്കാനില്ലന്ന് സുരേഷ് തീരുമാനിച്ച്. അത് ഇന്നും അങ്ങിനെ തന്നെ തുടരുന്നു. മലയാള ചലച്ചിത്ര ലോകത്തെ ഏക താര സംഘടനയാണ് അമ്മ. നിര്‍ഭാഗ്യമെന്നു പറയട്ടെ ഭരത് സുരേഷ് ഗോപി ഈ സംഘടനയില്‍ ഇന്നില്ല. കാരണമെന്തെന്നു ഒട്ടേറെ പേര് എന്നോട് പലയുരു ആരാഞ്ഞിട്ടുണ്ട്. ആ ചോദ്യത്തിനുള്ള ഉത്തരവും ഈ കുറിപ്പില്‍ ഞാന്‍ പങ്കുവയ്ക്കാം. ഭരത് അവര്‍ഡ് വാങ്ങിയ സുരേഷ് ഗോപിയുടെ അഭിനയത്തെ പറ്റി…
Read Moreഅമ്മ ഷെയ്ന് നിഗത്തെ വിളിച്ചു വരുത്തും ! നിലപാടറിഞ്ഞതിനു ശേഷം മാത്രം നിര്‍മാതാക്കളുമായി ചര്‍ച്ച; ഒമ്പതാം തീയതി നടക്കുന്ന എക്സിക്യൂട്ടീവ് യോഗം നിര്‍ണായകമാവും…
നടന് ഷെയ്ന് നിഗവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ച് താരസംഘടനയായ അമ്മ. അടുത്ത ജനുവരി ഒന്‍പതിന് കൊച്ചിയില്‍ ചേരുന്ന നിര്‍ണായക എക്സിക്യൂട്ടീവ് യോഗത്തില്‍ ഷെയ്ന് വിഷയം ചര്‍ച്ച ചെയ്യും. ഇതിനായി അമ്മ സംഘടന ഷെയ്ന് നിഗത്തെ വിളിപ്പിക്കും. ഷെയ്നുമായി ചര്‍ച്ച നടത്തിയതിനു ശേഷം അമ്മ നിര്‍മ്മാതാക്കളുടെ സംഘടനയുമായി ചര്‍ച്ച നടത്തും. ഷെയ്നുമായി ഇനി നേരിട്ട് ചര്‍ച്ചയ്ക്കില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന കട്ടായം പറഞ്ഞതോടെയാണ് അമ്മയുടെ ഇടപെടല്‍. പ്രശ്നം നടക്കുന്നതിനിടെ അമ്മ പ്രസിഡന്റ് മോഹന്‍ ലാല്‍ സ്ഥലത്ത് ഇല്ലാതെ വന്നതോടെയാണ് പ്രശ്നപരിഹാര ചര്‍ച്ച നീണ്ടുപോയത്. അതേസമയം മനോരോഗി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ഷെയ്ന് രംഗത്തെത്തിയിരുന്നു. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ എന്നിവര്‍ക്ക് സമര്‍പ്പിച്ച കത്തിലാണ് ഷെയ്ന് ഇന്നലെ ഖേദം പ്രകടിപ്പിച്ചത്. രാജ്യാന്തര ചലച്ചിത്ര മേളയില്‍ വെച്ച് ഷെയ്ന് നടത്തിയ വിവാദ പരാമര്‍ശം പ്രശ്നം രൂക്ഷമാക്കിയിരുന്നു.അമ്മ നടത്തുന്ന ചര്‍ച്ചയില്‍ ഷെയ്നില്…
Read Moreരമേഷ് പിഷാരടിയുടെ പാട്ടു കേട്ട് മനോജ് കെ ജയന് ചെവിയ്ക്കു പിടിച്ചു ! എന്നാല്‍ പിന്നീട് പിഷാരടി ഏവരെയും ഞെട്ടിച്ചു; വീഡിയോ വൈറലാവുന്നു…
രമേഷ് പിഷാരടിയുടെ മുഖം ഓര്‍ക്കുമ്പോഴേ മലയാളികള്‍ക്കു ചിരിപൊട്ടും. സ്റ്റേജ് ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളികളെ ഇത്രയധികം ചിരിപ്പിച്ച താരങ്ങള്‍ അധികമുണ്ടാവില്ല. എന്നാല്‍ കോമേഡിയന്‍ എന്നതിനൊപ്പം മികച്ച ഒരു ഗായകനായിരുന്നു പിഷാരടി എന്നു മനസ്സിലാക്കാന്‍ മലയാളികള്‍ വൈകി എന്നു പറയണം. അമ്മ ദുബായ് ഷോയുടെ ഭാഗമായി നടത്തിയ റിഹേഴ്സലില്‍ രമേഷ് പിഷാരടി പാട്ടുപാടുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. അകലെ അകലേ നീലാകാശം എന്ന ഗാനം ജ്യോത്സനക്കൊപ്പം പാടുകയാണ് രമേഷ് പിഷാരടി. ഗാനം കഴിയുന്നതോടെ പിഷാരടിയുടെ ചെവിക്കു പിടിക്കുകയാണ് മനോജ് കെ. ജയന്. സംഗതി മറ്റൊന്നുമല്ല യഥാര്‍ഥത്തില്‍ പാട്ടുപാടുന്നത് മധുബാലകൃഷ്ണനാണ്. രമേഷ് പിഷാരടി ഗാനം അനുകരിക്കുകയാണ്. എന്നാല്‍ അതിനു ശേഷം പിഷാരടി പാടിയ ‘ഇന്ദ്രവല്ലരി പൂചൂടി വരും’ എന്ന ഗാനം ചെവിയ്ക്കു പിടിച്ച മനോജ് കെ ജയനെ വരെ ഞെട്ടിച്ചു കളഞ്ഞു. ആദ്യം ചെവിക്കു പിടിച്ചെങ്കിലും പിഷാരടിയുടെ രണ്ടാമത്തെ പാട്ടു…
Read More‘പല പ്രൊഡക്ഷന്‍ കണ്‍ട്രോള്‍മാരും സിനിമയിലേക്കു വിളിക്കുമ്പോള്‍ ആദ്യം ചോദിക്കുന്നത് ‘വിട്ടുവീഴ്ച’ ചെയ്യാന്‍ തയ്യാറുണ്ടോയെന്നാണ്; അമ്മയ്ക്കെതിരേ ഗുരുതര ആരോപണവുമായി നടി ശ്രീദേവിക
സിനിമാ ഷൂട്ടിംഗിനിടെ തനിക്കു നേരെ അതിക്രമമുണ്ടായപ്പോള്‍ താരസംഘടനയായ അമ്മയില്‍ നിന്നും തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചതെന്ന് നടി ശ്രീദേവിക. അമ്മ അംഗങ്ങളുടെ പരാതികള്‍ വനിത സെല്ലൊന്നും ഇല്ലാതെതന്നെ തങ്ങള്‍ക്കു കൈകാര്യം ചെയ്യാനറിയാമെന്ന സിദ്ദിഖിന്റെ പത്രസമ്മേളനത്തിലെ പരാമര്‍ശത്തിനെതിരെയാണ് മലയാളം, തമിഴ്, കടന്ന ഭാഷകളിലായി 16 സിനിമകളില്‍ അഭിനയിച്ച ശ്രീദേവികയുടെ കത്ത്. ഇവര്‍ ഇപ്പോള്‍ ദുബായിലാണ്. ശ്രീദേവികയുടെ കത്തില്‍ പറയുന്നത് ഇതാണ്, 2006ല്‍ ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ 3- 4 ദിവസം തുടര്‍ച്ചയായി ഞാന്‍ താമസിച്ച മുറിയുടെ വാതിലില്‍ പാതിരാത്രി ആരോ മുട്ടിവിളിച്ചു. ഹോട്ടല്‍ റിസപ്ഷനില്‍ അറിയിച്ചപ്പോള്‍ അവര്‍ പരിശോധിച്ചശേഷം അത് സംവിധായകനാണെന്നു വ്യക്തമാക്കി. എന്റെ അമ്മ ഇക്കാര്യം കൂടെ അഭിനയിച്ച നടനെ അറിയിച്ചതോടെ അദ്ദേഹം താമസിക്കുന്ന നിലയിലെ മറ്റൊരു മുറിയിലേക്കു മാറി. അതോടെ സെറ്റിലടക്കം വളരെ മോശമായി പെരുമാറിയ സംവിധായകന് ഞാനുള്‍പ്പെട്ട ഷോട്ടുകളും സംഭാഷണങ്ങളും വെട്ടിച്ചുരുക്കി. ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്ന്…
Read Moreഎനിക്ക് അവരോട് സഹതാപം മാത്രമാണ്; കാരണം അവര്‍ക്ക് അവിടെ തുടരുകയല്ലാതെ മറ്റ് വഴികളില്ല; ഇനി തിരിച്ചുവരാന്‍ ഞങ്ങള്‍ മാപ്പ് അപേക്ഷിക്കണമെന്നാണ് അവര്‍ പറയുന്നതെങ്കില്‍ ‘ഗോ ടു ഹെല്’ എന്നാണ് പറയാനൊള്ളൂ എന്ന് റിമ കല്ലിങ്കല്‍
താരസംഘടനയായ അമ്മയ്ക്കെതിരേ ആഞ്ഞടിച്ച് റിമ കല്ലിങ്കല്‍. ഡബ്ല്യുസിസിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ആക്രോശിച്ചതുപോലെ അമ്മ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എന്തു കൊണ്ടാണ് ആരും ആക്രോശിക്കാതിരുന്നതെന്ന് റിമ ചോദിച്ചു.കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ അമ്മയ്ക്കെതിരേ കടുത്ത വിമര്‍ശനങ്ങളുമായി ഡബ്ല്യുസിസി രംഗത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് റിമയുടെ പ്രതികരണം. എഎംഎംഎ നേതൃത്വത്തില്‍ നിന്നും നിരന്തരം നേരിടുന്ന നീതി നിഷേധത്തിലും അവഗണനയിലും ഡബ്ലൂസിസി ദുഖിതരും നിരാശരുമാണ്. ഗൗരവതരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാല്‍ പോലും അവര്‍ താല്പര്യം പ്രകടിപ്പിക്കുന്നില്ല. ദിലീപ് രാജി വച്ചോയെന്ന് എനിക്ക് ഇപ്പോഴും വ്യക്തമല്ല. രാജി സമര്‍പ്പിച്ചെന്നും എന്നാല്‍ നേതൃത്വം ഇപ്പോഴും അതേക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് താന്‍ കരുതുന്നത്. പക്ഷെ ഞങ്ങളുടെ രാജി സ്വീകരിക്കാന്‍ അവര്‍ക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല എന്നതാണ് രസകരം റിമ പറയുന്നു. റിമയുടെ വാക്കുകള്‍–ഇങ്ങനെ… സിനിമാ സംഘടനയ്ക്കും സിനിമയിലെ പ്രമുഖര്‍ക്കുമെതിരേ പ്രതികരിക്കുന്നതിന്റെ പേരില്‍ ഇന്‍ഡസ്ട്രിയിലും സോഷ്യല്‍മീഡിയയിലും ഒരു വിഭാഗം ആളുകള്‍ ഡബ്യുസിസിക്ക്…
Read Moreതിലകനെ പുറത്താക്കിയ വിഷയം നിരന്തരം ആവര്‍ത്തിക്കുന്നത് നിര്‍ത്തണം ! ഡബ്ല്യുസിസി അംഗങ്ങളെ ‘നടിമാര്‍’ എന്നു വിളിച്ചതില്‍ എന്താണ് തെറ്റ്; ആഞ്ഞടിച്ച് ബാബുരാജ്
ചെന്നൈ: ഡബ്ല്യൂസിസി ഭാരവാഹികളായ നടിമാര്‍ താരസംഘടനയായ ‘അമ്മ’യ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി സംഘടന എക്സിക്യൂട്ടീവ് അംഗം ബാബുരാജ്. ഡബ്ല്യൂസിസിക്ക് ഈ വിഷയത്തില്‍ നിഗൂഢമായ അജണ്ടയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വനിതകളുടെ സംഘടന ഇരയ്ക്കൊപ്പമാണ് എന്ന് പറയുന്നത് പോലും വിശ്വാസ യോഗ്യമല്ലെന്നും ഇരയായ നടിയെ ‘അമ്മ’ അംഗങ്ങളില്‍ നിന്ന് അകറ്റാനാണ് അവരുടെ ശ്രമമെന്നും ബാബുരാജ് തുറന്നടിച്ചു. ‘അമ്മ’ എപ്പോഴും ഇരയ്ക്കൊപ്പമാണ്. ഇരയായ നടിക്ക് ആവശ്യമായ എല്ലാ പിന്തുണയും സംഘടന തുടര്‍ന്നും നല്‍കും. തനിക്ക് ഈ നടിയുമായി വ്യക്തിപരമായി ഏറെ അടുപ്പമുണ്ട്. പലതവണ ഈ വിഷയവുമായി ബന്ധപ്പെട്ട് അവരുമായി നേരിട്ട് സംസാരിച്ചിട്ടുമുണ്ട്- ബാബുരാജ് പറഞ്ഞു. എന്റെ ഭാര്യ ഒരു നടിയാണ്,രേവതി അടക്കമുള്ള ഡബ്ല്യൂസിസി അംഗങ്ങളെ ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാല്‍ നടിമാര്‍ എന്ന് അഭിസംബോധന ചെയ്തതില്‍ എന്താണ് തെറ്റെന്നും ഡോക്ടറെ ഡോക്ടര്‍ എന്നു വിളിച്ചാല്‍ എന്താണു തെറ്റെന്നും ബാബുരാജ് ചോദിച്ചു. എല്ലാ കാര്യങ്ങള്‍ക്കും…
Read More