കുമരകം: കുമരകം വീണ്ടും സിനിമക്കാരുടെ ഇഷ്ടലൊക്കേഷനായി മാറുന്നു. നീണ്ട ഇടവേളയ്ക്ക് ഒടുവിൽ ഇലവൺ ഐക്കൺസിന്റെ ബാനറിൽ ഷഹദ് സംവിധാനം ചെയ്യുന്ന കോട്ടയം സ്വദേശി കൂടിയായ വിജയരാഘവൻ മുഖ്യകഥാപാത്രമായി അഭിനയിക്കുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാരൻ’ സിനിമയുടെ ചിത്രീകരണമാണ് ഇന്നലെ മുതൽ കവണാറ്റിൻകര-ചീപ്പുങ്കൽ ഭാഗത്ത് പുരോഗമിക്കുന്നത്. വിജയരാഘവനെ കൂടാതെ പാർവതി തിരുവോത്ത്, വിനയ് ഫോർട്ട്, മാത്യു തോമസ് തുടങ്ങിയവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നതിനൊപ്പം ആസിഫ് അലി ഗസ്റ്റ് റോളിലും എത്തുന്നുണ്ട്. 2019 ഡിസംബറിൽ റിലീസ് ചെയ്ത മഞ്ജുവാര്യർ കേന്ദ്രകഥാപാത്രമായി അഭിനയിച്ച സിനിമ ‘പ്രതി പൂവൻ കോഴി’യുടെ ഷൂട്ടിംഗിന്റെ ഭൂരിഭാഗവും നടന്നത് കുമരകത്തായിരുന്നു. മുൻ വർഷങ്ങളിൽ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിലുള്ള സിനിമകളുടെ ഷൂട്ടിംഗ് ലൊക്കേഷനായിരുന്നു കുമരകം. നെൽപാടങ്ങളും തോടുകളും വേമ്പനാട്ടുകായലിന്റെ മനോഹാരിതയും ഒക്കെയാണ് കുമരകം സിനിമക്കാരുടെ ഇഷ്ട ലൊക്കേഷനായി മാറിയതിനുള്ള കാരണം. കോട്ടയം, കുമരകം,…
Read MoreTag: malayala cinema
ഓസ്കർ വേദിയിൽ മമ്മൂട്ടിയുടെ ഭ്രമയുഗം; മലയാളത്തിന് ചരിത്രനേട്ടം
ലോസാഞ്ചലസ്: മലയാള സിനിമയ്ക്കും മമ്മൂട്ടിക്കും രാജ്യാന്തര തലത്തിൽ വീണ്ടും അഭിമാന നിമിഷം. ലോകസിനിമയുടെ കേന്ദ്രമായ ലോസാഞ്ചലസിലെ പ്രശസ്തമായ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ രാഹുൽ സദാശിവൻ സംവിധാനം ചെയ്ത “ഭ്രമയുഗം’ പ്രദർശിപ്പിക്കുന്നു. ഫെബ്രുവരി 12-ന് ആണ് സ്ക്രീനിംഗ് നിശ്ചയിച്ചിരിക്കുന്നത്. അക്കാദമി മ്യൂസിയം സംഘടിപ്പിക്കുന്ന ‘Where the Forest Meets the Sea’ എന്ന പ്രത്യേക ചലച്ചിത്ര വിഭാഗത്തിലേക്കാണ് ഭ്രമയുഗം തെരഞ്ഞെടുക്കപ്പെട്ടത്. ലോകമെമ്പാടുമുള്ള നാടോടിക്കഥകളെയും മിത്തുകളെയും ആസ്പദമാക്കി നിർമിച്ച ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യൻ ചലച്ചിത്രം എന്ന സവിശേഷതയും ഭ്രമയുഗത്തിനുണ്ട്. സംവിധായകൻ രാഹുൽ സദാശിവനാണ് ഈ വിവരം ഔദ്യോഗികമായി പങ്കുവച്ചത്.മിഡ്സോമ്മർ (2019), ദി വിച്ച് (2015), ദി വിക്കർ മാൻ (1973) തുടങ്ങിയ വിഖ്യാത ഹൊറർ സിനിമകൾക്കൊപ്പമാണ് ഭ്രമയുഗവും പ്രദർശിപ്പിക്കപ്പെടുന്നത്. സിനിമയിലെ പ്രധാന രംഗങ്ങൾ ഉൾപ്പെടുത്തിയ പ്രത്യേക വീഡിയോ അക്കാദമി മ്യൂസിയം സോഷ്യൽ…
Read Moreസിനിമയിലെ ട്രാഫിക് നിയമ ലംഘനം; മുന്നറിയിപ്പു സബ് ടൈറ്റില്‍ പ്രദര്‍ശിപ്പിക്കണം; ഹര്‍ജി ഹൈക്കോടതിയിൽ
കൊച്ചി: സിനിമയിലെ ട്രാഫിക് നിയമ ലംഘനങ്ങളെക്കുറിച്ചുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് എസ്.വി. എന്‍ ഭട്ടി, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സിനിമകളിലും മറ്റും മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിക്കുന്ന ദൃശ്യങ്ങളുണ്ടെങ്കില്‍ അക്കാര്യത്തില്‍ മുന്നറിയിപ്പു നല്കി സബ് ടൈറ്റില്‍ പ്രദര്‍ശിപ്പിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കുറ്റിയാടി ആസ്ഥാനമായുള്ള അസോസിയേഷന് ഓഫ് വെഹിക്കിള്‍ ഓണേഴ്സ് കേരളയാണ് ഹര്‍ജി നല്‍കിയത്. അടുത്തിടെയിറങ്ങിയ 2018 എന്ന സിനിമയടക്കമുള്ളവയില് ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കുന്ന ദൃശ്യം ഉണ്ടെന്നും ഇത്തരം ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ നിയമലംഘനമാണിതെന്നു വ്യക്തമാക്കി സബ് ടൈറ്റില്‍ നല്‍കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.
Read Moreലൈംഗികാതിക്രമങ്ങള്‍ സിനിമയിലായതു കൊണ്ടുമാത്രം ആഘോഷിക്കപ്പെടുന്നു ! മലയാള സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരെന്ന് രജിഷ വിജയന്…
മലയാള സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരാണെന്ന് നടി രജിഷ വിജയന്. ലൈംഗികാതിക്രമങ്ങള്‍ സിനിമയിലായത് കൊണ്ടു മാത്രമാണ് ആഘോഷിക്കപ്പെടുന്നതെന്നും നടി പറഞ്ഞു. പോപ്പര്‍ സ്റ്റോപ്പ് എന്ന ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. രജിഷയുടെ വാക്കുകള്‍ ഇങ്ങനെ… മലയാള സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരാണെന്നതില്‍ ഒരു സംശയവുമില്ല. ഏകദേശം ആറ് വര്‍ഷമായി ഞാന്‍ സിനിമയില്‍ വന്നിട്ട്. സിനിമാ മേഖലയില്‍ ഇതുവരെ ഒരു പ്രശ്നവും ഞാന്‍ നേരിട്ടിട്ടില്ല. എന്നാല്‍ ഒരു പ്രശ്നവും നേരിടാത്ത സ്ത്രീകള്‍ ഈ മേഖലയിലുണ്ടെന്ന് ഞാന്‍ അര്‍ത്ഥമാക്കുന്നില്ല. എനിക്ക് സംഭവിച്ചില്ല എന്നതിന്റെ അര്‍ത്ഥം വേറെ ആര്‍ക്കും ഇത് സംഭവിച്ചിട്ടില്ല എന്നല്ല. എനിക്ക് എന്റെ വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ച് മാത്രമേ സംസാരിക്കാന്‍ പറ്റു. സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത പല ഇടങ്ങളുമുണ്ട്, അത് സിനിമ മാത്രമല്ല. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ പല മേഖലകളിലും ഉടനീളം നടക്കുന്നുണ്ട്. അത് സിനിമയിലായത് കൊണ്ട് അതിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ടി.ആര്.പിയും, വായനക്കാരും…
Read Moreസീനിയര്‍ നടന്മാര്ക്ക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവര്‍ക്ക് സ്റ്റീല്‍ ഗ്ലാസിലും ചായ ! വളര്‍ന്നു വരുന്നവനെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂടിയാലോചിക്കുന്ന സംഘം മലയാള സിനിമയിലുണ്ടെന്ന് നീരജ് മാധവ്…
നടന് സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആകസ്മികമായ മരണം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ സിനിമയിലെ പക്ഷപാതത്തെക്കുറിച്ചും താരാധിപത്യത്തെക്കുറിച്ചുമുള്ള ചര്‍ച്ചകളും ചൂടുപിടിച്ചിരിക്കുകയാണ്. സുശാന്തിനെ മനപൂര്‍വം ഒതുക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നതായും ചിലര്‍ പറയുന്നു. അവസര നിഷേധത്തിലൂടെ ഗോഡ്ഫാദര്‍മാരില്ലാതെ വളര്‍ന്നു വരുന്നവരെ ഒതുക്കാന്‍ ലോബി പ്രവര്‍ത്തിക്കുന്നുവെന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തില്‍ തുറന്നു പറച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ് നടന് നീരജ് മാധവ്. വളര്‍ന്നു വരുന്ന നടന്മാരെ ഒതുക്കാന്‍ ശ്രമിക്കുന്നവര്‍ മലയാള സിനിമയിലും ഉണ്ടെന്നാണ് നീരജ് പറയുന്നത്. തനിക്കുണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നീരജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നീരജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… ”സിനിമയില്‍ ചില അലിഖിത നിയമങ്ങള്‍ ഉണ്ട് ‘, ഒരു പ്രമുഖ പ്രൊഡക്ഷന്‍ കണ്ട്രോളര് പണ്ട് എന്നോട് പറഞ്ഞതാണ്, ”അതൊക്കെ നോക്കീം കണ്ടും നിന്നാല്‍ നിനക്കു കൊള്ളാം. ” അന്നതിന്റെ ഗുട്ടന്‍സ് എനിക്ക് പിടി കിട്ടിയില്ല, 6 വര്‍ഷങ്ങള്‍ക്കിപ്പുറം വന്ന വഴി തിരിഞ്ഞു നോക്കുമ്പോള്‍…
Read Moreനടന് ഷെയ്ന് നിഗമിനെ മലയാള സിനിമയില്‍ നിന്ന് വിലക്കി നിര്‍മാതാക്കളുടെ സംഘടന ! വെയില്,കുര്‍ബാനി സിനിമ ഉപേക്ഷിച്ചു; ഇതുവരെ ചെലവായ ഏഴു കോടി രൂപ ഷെയ്നില് നിന്ന് ഈടാക്കും; ഷൂട്ടിംഗ് സൈറ്റില്‍ കഞ്ചാവ് ഉപയോഗം വ്യാപകം ?
നടന് ഷെയ്ന് നിഗത്തിനെ മലയാള സിനിമയില്‍ നിന്ന് വിലക്കി നിര്‍മാതാക്കളുടെ സംഘടന. ഷെയ്ന് നിഗം അഭിനയിച്ചുകൊണ്ടിരുന്ന രണ്ട് സിനിമകളും ഉപേക്ഷിച്ചതായും ഇവര്‍ അറിയിച്ചു. വെയില്, കുര്‍ബാനി എന്നീ സിനിമകളാണ് ഉപേക്ഷിച്ചത്. ഈ സിനിമകള്‍ക്ക് ഉണ്ടായ നഷ്ടം നികത്തും വരെ ഷെയ്നെ മറ്റു സിനിമകളില്‍ സഹകരിപ്പിക്കില്ലെന്നും അവര്‍ അറിയിച്ചു. ഉപേക്ഷിച്ച ചിത്രങ്ങളുടെ നിര്‍മാണത്തിന് ഇതുവരെ ചിലവായ ഏഴു കോടി രൂപ ഷെയ്ന് നിഗത്തില്‍ നിന്ന് ഈടാക്കുമെന്നും ഈ പണം നല്‍കാതെ ഷെയ്നെ മലയാള സിനിമയില്‍ അഭിനയിപ്പിക്കില്ലെന്നും അസോസിയേഷന് വ്യക്തമാക്കി മലയാള സിനിമയിലെ യുവതാരങ്ങളില്‍ പുതുതലമുറയിലെ ചിലര്‍ കഞ്ചാവ് ഉപയോഗിക്കുന്നുവെന്നും നിര്‍മാതാക്കളുടെ സംഘടന ആരോപിച്ചു. ഇതിനിടെ ഷെയ്ന് നിഗം നായകനായി അഭിനയിക്കുന്ന ഉല്ലാസം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഉന്നയിച്ച ആരോപണം ഷെയ്ന് തള്ളി. ഉല്ലാസം സിനിമയ്ക്ക് 45 ലക്ഷം രൂപയായിരുന്നു ആദ്യം പറഞ്ഞതെന്നും പണം മുന്‍കൂര്‍ തരാതിരുന്നിട്ടും താന്‍ സിനിമയില്‍…
Read Moreരണ്ട് സിനിമ വിജയിച്ചാല്‍ അടുത്ത ചിത്രത്തിന്റെ ലാഭവിഹിതം കൂടി ചോദിക്കുന്ന താരങ്ങളാണ് ഇപ്പോള്‍ ഇവിടെയുള്ളത് ! മലയാള സിനിമയുടെ ഭാവി ആശങ്കപ്പെടുത്തുന്നതെന്ന് സുരേഷ് കുമാര്‍
മലയാള സിനിമയുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നുവെന്ന് നിര്‍മാതാവ് ജി. സുരേഷ് കുമാര്‍. മലയാള സിനിമയുടെ ഭാവി ആശങ്കാജനകമാണെന്നും രണ്ട് സിനിമ വിജയിച്ചാല്‍ അടുത്ത ചിത്രത്തിന്റെ ലാഭവിഹിതം കൂടി ചോദിക്കുന്ന താരങ്ങളാണ് ഇപ്പോള്‍ പൊതുവേ ഉള്ളതെന്നുമാണ് അദ്ദേഹം തുറന്നു പറഞ്ഞത്. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. സുരേഷ് കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ…മലയാള സിനിമയുടെ ഭാവി ആശങ്കാജനകമാണ്. വല്ലാത്തൊരു പോക്കാണിത്. മുമ്പ് ഇതായിരുന്നില്ല സ്ഥിതി. എല്ലാവരെയും ഒന്നിച്ചു നിര്‍ത്തി കെട്ടുറപ്പോടെയാണ് മുന്നോട്ട് പോയത്. അതാണ് സിനിമയ്ക്ക് ഭൂഷണം. എന്നാല്‍ ഇപ്പോള്‍ സിനിമയോട് നീതി പുലര്‍ത്തുന്ന നിര്‍മ്മാതാക്കള്‍ വളരെ കുറവാണ്. ആന്റോയും രഞ്ജിത്തും ലിസ്റ്റിനും രാകേഷും സന്ദീപും പുതിയ കാലത്ത് പ്രതീക്ഷ നല്കുന്ന, സിനിമയെ സ്നേഹിക്കുന്ന നിര്‍മ്മാതാക്കളാണ്. നല്ല ബന്ധങ്ങള്‍ ഇവരുടെ സിനിമയിലുണ്ടാകുന്നുണ്ട്. രണ്ട് സിനിമ വിജയിച്ചാല്‍ അടുത്ത ചിത്രത്തിന്റെ ലാഭവിഹിതം കൂടി ചോദിക്കുന്ന താരങ്ങളാണ്…
Read More‘അമ്മയുടെ മീറ്റിംഗിനൊക്കെ പോകുമ്പോള്‍ ഒരുപാട് ആളുകളെ കാണുകയും നോക്കുകയും ചെയ്യാറുണ്ട് ! എന്നാല്‍ ഒരു കാരണവരാണ്, എന്താ ചേട്ടാ സുഖമാണോ എന്ന് ആരും തന്നെ ഒരുവാക്ക് ചോദിക്കാറില്ല’; വേദനയോടെ കെ.ടി.എസ് പടന്നയില്‍…
മലയാള സിനിമപ്രേമികളുടെയെല്ലാം ഇഷ്ടതാരമാണ് കെ.ടി.എസ് പടന്നയില്‍ എന്ന കൊച്ചുപറമ്പില്‍ തായി സുബ്രഹ്മണ്യന്. സിനിമയില്‍ ഹാസ്യ കഥാപാത്രങ്ങളെ ആണ് ഇദ്ദേഹം കൂടുതലായി അവതരിപ്പിച്ചത്. വൃദ്ധന്മാരെ സൂക്ഷിക്കുക, ത്രീമെന്‍ ആര്‍മി, കളമശ്ശേരിയില്‍ കല്ല്യാണയോഗം, കാക്കക്കും പൂച്ചയ്ക്കും കല്ല്യാണം, അനിയന് ബാവ ചേട്ടന് ബാവ, ആദ്യത്തെ കണ്മണി, സ്വപ്നലോകത്തെ ബാലഭാസ്കരന്‍ എന്നിങ്ങനെ നിരവധി സിനിമകളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. താരസംഘടനയായ ‘അമ്മ’യില്‍ അയ്യായിരം രൂപ അംഗത്വ ഫീസുള്ളപ്പോഴാണ് കെ.ടി.എസ് പടന്നയില്‍ ചേരുന്നത്. ഇന്ന് ‘അമ്മ’ അയ്യായിരം രൂപ പെന്‍ഷനായി അദ്ദേഹത്തിന് നല്‍കുന്നുണ്ട്. എന്നാല്‍ അമ്മ മീറ്റിംഗിനൊക്കെ പോകുമ്പോള്‍ ഒരു കാരണവരാണെന്ന പരിഗണന പോലും തനിക്ക് ആരും തരാറില്ലെന്ന് പറയുകയാണ് അദ്ദേഹം. ” അമ്മയുടെ മീറ്റിംഗിനൊക്കെ പോകുമ്പോള്‍ ഒരുപാട് ആള്‍ക്കാരെ കാണും. ഞാനിങ്ങനെ അവരെ നോക്കും, അവരും നോക്കും. എന്നാല്‍ ഒരു കാരണവരാണ്, എന്താ ചേട്ടാ സുഖമാണോ എന്ന് ആരും…
Read More