സി​നി​മാ മേ​ഖ​ല പു​രു​ഷാ​ധി​പ​ത്യം എ​ന്ന​തി​നെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ സെ​ക്‌​സി​സ്റ്റാ​ണ്; 96 ലെ നിടിക്ക് ചിലത് പറയാനുണ്ട്

സി​നി​മ​യി​ല്‍ ഒ​രു ന​ട​ന് ന​ല്‍​കു​ന്ന ബ​ഹു​മാ​ന​മോ മ​തി​പ്പോ അ​ല്ല ന​ടി​ക്ക് കി​ട്ടു​ന്ന​തെന്നു നടി ഗൗരി കിഷൻ. ത​ന്‍റെ പ്രാ​യം കാ​ര​ണം പ​ല സം​വി​ധാ​യ​ക​രോ​ടും അ​ഭി​പ്രാ​യം പ​റ​യാ​നു​ള​ള സ്വാ​ത​ന്ത്ര്യം ഇ​ല്ലാ​ത്ത​ത് പോ​ലെ തോ​ന്നി​യി​ട്ടു​ണ്ടെ​ന്നും ഗൗ​രി. ഒ​രു ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഗൗ​രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. എ​ഴു​ത്തി​ല്‍ എ​നി​ക്ക് താ​ല്‍​പ​ര്യ​മു​ണ്ട്. സാ​ഹി​ത്യ​വും ജേ​ര്‍​ണ​ലി​സ​വു​മാ​ണ് ഞാ​ന്‍ പ​ഠി​ച്ച​ത്. സി​നി​മ​ക​ള്‍ കാ​ണാ​ന്‍ ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണ്. ന​ടി​യെ​ന്ന​ല്ല പ്രേ​ക്ഷ​ക എ​ന്നാ​ണ് ഞാ​ന്‍ സ്വ​യം വി​ളി​ക്കു​ക. പ​ല​രും എ​ന്നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട് നി​ന്നി​ല്‍ ഒ​രു സം​വി​ധാ​യി​ക​യു​ണ്ടെ​ന്ന്. 96ന്‍റെ സം​വി​ധാ​യ​ക​നോ​ട് എ​ഴു​താ​നു​ള​ള താ​ത്പ​ര്യം ഞാ​ന്‍ പ​റ​ഞ്ഞി​രു​ന്നു. 23 വ​യ​സ് ആ​യ​ത​ല്ലേ​യു​ള​ളൂ, ഇ​പ്പോ​ള്‍ ന​ല്ല ന​ടി​യാ​ണ്. കൂ​ടു​ത​ല്‍ അ​നു​ഭ​വ​ങ്ങ​ള്‍ നേ​ടൂ എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​സി​നി​മാ മേ​ഖ​ല പു​രു​ഷാ​ധി​പ​ത്യം എ​ന്ന​തി​നെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ സെ​ക്‌​സി​സ്റ്റാ​ണ്. ഒ​രു ന​ട​ന് കൊ​ടു​ക്കു​ന്ന ബ​ഹു​മാ​ന​മോ മ​തി​പ്പോ അ​ല്ല ഒ​രു ന​ടി​ക്ക് കി​ട്ടു​ന്ന​ത്.​ ന​ടി എ​ന്ന നി​ല​യ്ക്ക് അ​ങ്ങ​നെ…

Read More

അഭിനയിച്ച് തകർക്കാൻ കാക്കിക്കുള്ളിലെ കലാകാരന്മാർ..! സിനിമാസെറ്റുകളിൽ ഇനി ഷാഡോ പോലീസ്; താരങ്ങളുടെ തുറന്നു പറച്ചിൽ സ്വാഗതം ചെയ്ത് പോലീസ്

കൊച്ചി: സിനിമാസെറ്റുകളിൽ ലഹരി ഉപയോഗം വർധിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിൽ കർശന നടപടിയുമായി പോലീസ്. ഷൂട്ടിംഗ് സെറ്റുകളിൽ ഇനിമുതൽ ഷാഡോ പോലീസിനെ വിന്യസിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് അടിയന്തര യോഗം ചേർന്നിരുന്നു. ലഹരി ഉപയോഗം സംബന്ധിച്ച് വിവരം ലഭിച്ചാൽ പോലീസ് റെയ്ഡ് നടത്തുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരേ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഹരി ഉപയോഗം സംബന്ധിച്ച് ആരിൽനിന്നും ഇതുവരെ പരാതി ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയവരുടെ മൊഴി എക്സൈസ് രേഖപ്പെടുത്തുന്നുണ്ട്. പരാതി ലഭിച്ചുകഴിഞ്ഞാൽ പോലീസും അവരുടെ മൊഴിയെടുക്കും. നേരത്തെ കേസിൽപെട്ടവരെ പോലീസ് നിരീക്ഷിക്കുന്നുണ്ട്. സെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച വിവരങ്ങൾ സിനിമാപ്രവർത്തകർ തന്നെ തുറന്നുപറയാൻ തുടങ്ങിയത് സ്വാഗതാർഹമാ ണെന്നും കെ. സേതുരാമൻ പറഞ്ഞു.

Read More

ഭാസിയെ മ​ന​സി​ലാ​ക്കി, അ​വ​ന്‍റെ സ്വ​ഭാ​വ​ങ്ങ​ളും, പ്ര​ശ്‌​ന​ങ്ങ​ളും മ​ന​സി​ലാ​ക്കി സി​നി​മ ചെ​യ്യാ​ന്‍ പ​റ്റു​ന്ന​വ​ര്‍ മാ​ത്രം അ​വ​നെ വി​ളി​ക്കു​ക-ആസിഫ് അലി

 ന​മ്മ​ളെ​ല്ലാ​വ​രും ഓ​രോ വ്യ​ക്തി​ക​ളാ​ണ്. എ​ല്ലാ​വ​ര്‍​ക്കും അ​വ​ര​വ​രു​ടേ​താ​യ സ്വ​ഭാ​വ​ങ്ങ​ളു​ണ്ട്. അ​ത് മോ​ശ​മാ​ണെ​ന്ന് ന​മു​ക്ക് തോ​ന്നു​ക​യാ​ണെ​ങ്കി​ല്‍ ന​മു​ക്ക് തി​രു​ത്താം. അ​ത് മോ​ശ​മാ​ണെ​ന്ന് ന​മു​ക്ക് തോ​ന്നു​ന്നി​ല്ലെ​ങ്കി​ല്‍ ന​മു​ക്ക​ത് തു​ട​രാം. എ​നി​ക്കൊ​രു മോ​ശം സ്വ​ഭാ​വ​മു​ണ്ട്. പ​ക്ഷെ നി​ങ്ങ​ള്‍​ക്ക് എ​ന്നെ ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ല്‍ നി​ങ്ങ​ള്‍ എ​ന്നെ വി​ളി​ക്കും. എ​ന്നെ ആ​വ​ശ്യ​മി​ല്ലെ​ങ്കി​ല്‍ വേ​റെ ആ​ളെ വി​ളി​ക്കും. വി​ളി​ക്കു​ന്ന ആ​ള്‍ ആ ​റി​സ്‌​ക് എ​ടു​ക്കാ​ന്‍ ത​യാ​റാ​ണോ എ​ന്ന​താ​ണ് വി​ഷ​യം. ഭാ​സി അ​ങ്ങ​നെ​യാ​ണ് എ​ന്ന് മ​ന​സി​ലാ​ക്കി, ഭാ​സി​യെ ഉ​പ​യോ​ഗി​ക്കാ​ന്‍ ത​യാ​റാ​കു​ന്ന​വ​ര്‍ ഉ​പ​യോ​ഗി​ക്കു​ക. എ​ന്‍റെ ലൊ​ക്കേ​ഷ​നി​ല്‍ വ​ന്നാ​ല്‍ ഹാ​ന്‍​ഡി​ല്‍ ചെ​യ്യാ​ന്‍ പ​റ്റി​ല്ല എ​ന്നു​ള്ള​വ​ര്‍ വി​ളി​ക്ക​രു​ത്. ബാ​ക്കി​യു​ള്ള കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ഞാ​ന്‍ അ​ഭി​പ്രാ​യം പ​ര​സ്യ​മാ​യി പ​റ​യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. പ​ക്ഷെ ഭാ​സി​യു​മാ​യി സി​നി​മ ചെ​യ്യു​ന്ന സ​മ​യ​ത്ത് അ​വ​നെ മ​ന​സി​ലാ​ക്കി, അ​വ​ന്‍റെ സ്വ​ഭാ​വ​ങ്ങ​ളും, അ​വ​ന്‍റെ പ്ര​ശ്‌​ന​ങ്ങ​ളും മ​ന​സി​ലാ​ക്കി സി​നി​മ ചെ​യ്യാ​ന്‍ പ​റ്റു​ന്ന​വ​ര്‍ മാ​ത്രം അ​വ​നെ വി​ളി​ക്കു​ക.-ആ​സി​ഫ് അ​ലി

Read More

മ​​​ര​​​ണാ​​​ന​​​ന്ത​​​രം പ്രി​​​യ ന​​​ട​​​നെ ത​​​ഴ​​​ഞ്ഞോ‍? എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​​പോ​​​യി മ​​​രി​​​ച്ചി​​​രു​​​ന്നു​​​വെ​​​ങ്കി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ പേ​​​ര്‍ എ​​​ത്തി​​​യേ​​​നെ​​​; താ​​​ന്‍ എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​​പോ​​​യി മ​​​രി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്കു​​​മെ​​​ന്ന പരിഹാസവുമായി വി.എം വിനു

കോ​​​ഴി​​​ക്കോ​​​ട്: മാ​​​മു​​​ക്കോ​​​യ​​​യ്ക്കു മ​​​ര​​​ണാ​​​ന​​​ന്ത​​​രം മ​​​ല​​​യാ​​​ള സി​​​നി​​​മ അ​​​ർ​​​ഹി​​​ച്ച ആ​​​ദ​​​രം ന​​​ൽ​​​കി​​​യി​​​ല്ലെ​​​ന്നു വി​​​വാ​​​ദം. സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ​​​ക​​​ളി​​​ലും സി​​​നി​​​മാ​​​രം​​​ഗ​​​ത്തു​​​ള്ള ഒ​​​രു വി​​​ഭാ​​​ഗ​​​വും ആ​​​രോ​​​പ​​​ണം ശ​​​രി​​​വ​​​യ്ക്കു​​​ന്നു. പ​​​ല​​​രും വ​​​രു​​​മെ​​​ന്നു ക​​​രു​​​തി​​​യെ​​​ന്നും വ​​​ന്നി​​​ല്ലെ​​​ന്നു​​​മു​​​ള്ള ആ​​​ക്ഷേ​​​പ​​​വു​​​മാ​​​യി കോ​​​ഴി​​​ക്കോ​​​ട്ടു​​​കാ​​​ര​​​ന്‍കൂ​​​ടി​​​യാ​​​യ സം​​​വി​​​ധാ​​​യ​​​ക​​​ന്‍ വി.​​​എം.​ വി​​​നു ​രം​​​ഗ​​​ത്തെ​​​ത്തി. ടൗ​​​ണ്‍​ഹാ​​​ളി​​​ല്‍ ന​​​ട​​​ന്ന അ​​​നു​​​സ്മ​​​ര​​​ണ​​​യോ​​​ഗ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു വി.​​​എം. വി​​​നു​​​വി​​​ന്‍റെ പ​​​രാ​​​മ​​​ര്‍​ശം. എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​​പോ​​​യി മ​​​രി​​​ച്ചി​​​രു​​​ന്നു​​​വെ​​​ങ്കി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ പേ​​​ര്‍ എ​​​ത്തി​​​യേ​​​നെ​​​യെ​​​ന്നും താ​​​ന്‍ എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​​പോ​​​യി മ​​​രി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​രി​​​ഹ​​​സി​​​ച്ചു. അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സാ​​​രി​​​ച്ച ആ​​​ര്യാ​​​ട​​​ൻ ഷൗ​​​ക്ക​​​ത്തും ഇ​​​ക്കാ​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. മാ​​​മു​​​ക്കോ​​​യ ന​​​ൽ​​​കി​​​യ സ്നേ​​​ഹം മ​​​ല​​​യാ​​​ള സി​​​നി​​​മാ ലോ​​​ക​​​ത്തി​​​നു തി​​​രി​​​ച്ചു ന​​​ൽ​​​കാ​​​ൻ ആ​​​യി​​​ല്ലെ​​​ന്നാ​​​ണ് ആ​​​ര്യാ​​​ട​​​ൻ ഷൗ​​​ക്ക​​​ത്ത് പ​​​റ​​​ഞ്ഞ​​​ത്. കോ​​​ഴി​​​ക്കോ​​​ട് ടൗ​​​ണ്‍​ഹാ​​​ളി​​​ല്‍ ബു​​​ധ​​​നാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം മൃ​​​ത​​​ദേ​​​ഹം പൊ​​​തു​​​ദ​​​ര്‍​ശ​​​ന​​​ത്തി​​​നാ​​​യി വ​​​ച്ച​​​പ്പോ​​​ള്‍ സി​​​നി​​​മാ​​​മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്നു സ​​​ത്യ​​​ന്‍ അ​​​ന്തി​​​ക്കാ​​​ട് മാ​​​ത്ര​​​മാ​​​ണ് എ​​​ത്തി​​​യ​​​ത്. നാ​​​ട​​​ക-​​​സാം​​​സ്‌​​​കാ​​​രി​​​ക​​​രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​ര്‍ കൂ​​​ട്ട​​​ത്തോ​​​ടെ പ്രി​​​യ​​​ന​​​ട​​​നെ ഒ​​​രു​​​നോ​​​ക്ക് കാ​​​ണാ​​​നാ​​​യി ഒ​​​ഴു​​​കി​​യെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു പ്ര​​​മു​​​ഖ സി​​​നി​​​മാ താ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ഭാ​​​വം ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ട്ട​​​ത്. മാ​​​മു​​​ക്കോ​​​യ​​​യും സ​​​ത്യ​​​ന്‍ അ​​​ന്തി​​​ക്കാ​​​ടും ത​​​മ്മി​​​ല്‍…

Read More

‘അ​ഹ​ങ്കാ​ര മ​ല’ ച​വി​ട്ടിക്കയ​റു​ന്ന താ​ര​ങ്ങ​ൾ; പൊട്ടിത്തെറിക്കാതെ രക്ഷയില്ലെന്ന ഘട്ടത്തിലേക്ക് നിർമാതാക്കൾ; താരങ്ങളുടെ പേരുകൾ പുറത്തേക്ക്

വി.​ ശ്രീ​കാ​ന്ത്സി​നി​മാമേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ ക​ട​ന്നുപോ​കു​ന്പോ​ഴും അ​ഹ​ങ്കാ​ര മ​ല ച​വി​ട്ടിക്ക​യ​റു​ക​യാ​ണ് ചി​ല താ​ര​ങ്ങ​ൾ. നി​ര​നി​ര​യാ​യി തി​യ​റ്റ​റി​ൽ ചി​ത്ര​ങ്ങ​ൾ പൊ​ട്ടു​ന്പോ​ഴുള്ള നി​ർ​മാ​താ​ക്ക​ളു​ടെ ക​ണ്ണു​നീ​രും ആ​ളു​ക​ൾ ക​യ​റാ​ത്തതിലുള്ള തി​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ നൊ​ന്പ​ര​വു​മൊ​ന്നും താ​ര​ങ്ങ​ൾ​ക്ക് ഒ​രു പ്ര​ശ്ന​മേ​യ​ല്ല. നി​ർ​മാ​താ​ക്ക​ൾ വ​ടി​യെ​ടു​ക്കാ​തെ പൊ​ട്ടി​ത്തെ​റി​ക്കാ​തെ ര​ക്ഷ​യി​ല്ലാ​യെ​ന്ന ഘ​ട്ടം വ​ന്ന​പ്പോ​ൾ അ​വ​ർ ര​ണ്ടും ക​ൽ​പ്പി​ച്ച് പ​ല​തും പ​റ​ഞ്ഞു. അ​പ്പോ​ഴും ആ​രു​ടെ​യും പേ​ര് വെ​ളി​പ്പെ​ടു​ത്താ​തെ ചെ​റി​യൊ​രു മ​റ തീ​ർ​ത്തി​രു​ന്നു. എ​ന്നാ​ൽ അ​തു​കൊ​ണ്ടൊ​ന്നും പ​ഠി​ക്കാ​ൻ താ​ര​ങ്ങ​ൾ ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ പേ​ര് കൂ​ടി വെ​ളി​പ്പെ​ടു​ത്താ​ൻ അ​വ​ർ നി​ർ​ബ​ന്ധി​ത​രാ​യി. അ​ങ്ങ​നെ വീ​ണ്ടും ഷെ​യ്ൻ നി​ഗ​വും ശ്രീ​നാ​ഥ് ഭാ​സി​യും വി​വാ​ദ കോ​ള​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്. വി​ല​ക്കി​ന് പ​ക​രം സ​ഹ​ക​ര​ണം ഇ​ല്ലാ​യ്മ കൊ​ണ്ട് താ​ര​ങ്ങ​ളെ നേ​രി​ടാ​നാ​ണ് ഫെ​ഫ്ക​യും അ​മ്മ​യും തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തെ​ല്ലാം കാ​ണു​ന്പോ​ൾ ആ​സ്വാ​ദ​ക​ർ ചോ​ദി​ച്ച് തു​ട​ങ്ങി​യി​ട്ടു​ണ്ട്, ‘പ്ര​ശ​സ്തി ത​ല​യ്ക്ക് പി​ടി​ച്ചാ​ൽ ഇ​ങ്ങ​നെ​യൊ​ക്കെ ചെ​യ്യു​മോ​യെ​ന്ന്…’ സ​മ​യ​ത്ത് എ​ത്തി​യാ​ൽ എ​ന്താ​ണ് കു​ഴ​പ്പംപ​ല പ​രി​പാ​ടി​ക​ളു​ള്ള മ​ന്ത്രി​മാ​ർ ചി​ല പ​രി​പാ​ടി​ക​ളി​ൽ…

Read More

ആ​റാ​ട്ടി​ന് ആ​ന​യെ എ​ഴു​ന്ന​ള്ളി​ക്കും പോലെ മമ്മൂക്കയുടെ വരവ്; ഇക്കയെക്കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ പറയുന്നതിങ്ങനെ

മ​മ്മൂ​ക്ക​യു​ടെ കൂ​ടെ​യാ​ണ് ഞാ​ന്‍ കൂ​ടു​തലും വ​ര്‍​ക്ക് ചെ​യ്തി​ട്ടു​ള്ള​ത്. ചെ​റി​യ വേ​ഷ​ങ്ങ​ളൊ​ക്കെ​യേ ഉ​ള്ളൂ. മ​മ്മൂ​ക്ക പ്രൊ​ഡ്യൂ​സ് ചെ​യ്ത ചി​ത്ര​ത്തി​ല്‍ ഞാ​ന്‍ അ​ഭി​ന​യി​ച്ച് തു​ട​ങ്ങി​യ​പ്പോ​ള്‍, ഒ​രു അ​പ​ക​ടം എ​നി​ക്ക് പ​റ്റി. പി​ന്നെ അ​ത് ചെ​യ്യാ​ന്‍ പ​റ്റി​യി​ല്ല. അ​ന്ന് മ​മ്മൂ​ക്ക എ​ന്നെ കാ​ണാ​ന്‍ ഹൈ​ദ​ര​ബാ​ദി​ല്‍ നി​ന്നു ഷൂ​ട്ടൊ​ക്കെ നി​ര്‍​ത്തി​വ​ച്ച് ആ​ശു​പ​ത്രി​യി​ല്‍ വ​ന്നു. പു​ള്ളി വ​രു​ന്ന കാ​ര്യം എ​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു. ഞാ​ന്‍ കൈ​യൊ​ക്കെ കെ​ട്ടി​വ​ച്ച് ഇ​ങ്ങ​നെ കി​ട​ക്കു​മ്പോ​ള്‍ പ​രി​ച​യ​മു​ള്ള ഒ​രാ​ള്‍ ഇ​ങ്ങ​നെ വ​രു​ന്നു. നോ​ക്കി​യ​പ്പോ​ള്‍ മ​മ്മൂ​ക്ക. മ​മ്മൂ​ക്ക സെ​റ്റി​ലേ​ക്കൊക്കെ ക​യ​റിവ​രു​മ്പോ​ള്‍, ആ​റാ​ട്ടി​നൊ​ക്കെ ആ​ന​യെ എ​ഴു​ന്ന​ള്ളി​ക്കി​ല്ലേ , എ​ല്ലാ​രും ഇ​ങ്ങ​നെ അ​ത്ഭു​ത​പ്പെ​ട്ട് അ​വ​യെ നോ​ക്കി​ല്ലേ. അ​തു​പോ​ലെ​യു​ള്ള ഗാം​ഭീ​ര്യ​ത്തോ​ടെ​യാ​ണ് മ​മ്മൂ​ക്ക​യു​ടെ വ​ര​വും. അ​തി​ങ്ങ​നെ നോ​ക്കിനി​ന്ന് പോ​കും. അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​ക​ളി​ലൂ​ടെ പു​ള്ളി​യെ പ​ഠി​ക്ക​ണം എ​ന്നാ​ണ് എ​നി​ക്ക് തോ​ന്നി​യി​ട്ടു​ള്ള​ത്. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം യാ​ത്ര ചെ​യ്തി​ട്ടു​ണ്ട്, ഭ​ക്ഷ​ണം ക​ഴി​ച്ചി​ട്ടു​ണ്ട്. ഭ​യ​ങ്ക​ര കാ​ര്യ​മൊ​ക്കെ ആ​ണ്.-വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ

Read More

സി​നി​മ​യി​ല്‍ നി​ന്നു മാ​റി നി​ന്ന​പ്പോ​ള്‍ കി​ട്ടി​യ​തെ​ല്ലാം പാ​ര​ക​ളാ​യി​രു​ന്നു; ചില തുറന്നു പറച്ചിലുമായി രാധിക

സി​നി​മ​യി​ല്‍ നി​ന്നു മാ​റി നി​ന്ന​പ്പോ​ള്‍ എ​ല്ലാ​വ​രോ​ടു​മു​ള്ള ട​ച്ച് വി​ട്ട് പോ​യി. കൂ​ട്ടു​കാ​രെ കൂ​ട്ടാ​ന്‍ എ​നി​ക്ക് ഇ​ഷ്ട​മാ​യി​രു​ന്നു. പ​ക്ഷേ കി​ട്ടി​യ​തെ​ല്ലാം പാ​ര​ക​ളാ​യി​രു​ന്നു. എ​ന്‍റെ ക്യാ​ര​ക്ട​ര്‍ വ​ച്ചി​ട്ട് അ​തെ​നി​ക്ക് മ​ന​സി​ലാ​ക്കാ​ന്‍ പ​റ്റു​ന്ന അ​വ​സ്ഥ ആ​യി​രു​ന്നി​ല്ല. അ​തൊ​ക്കെ മ​ന​സി​ലാ​ക്കി കു​റേ ക​ഴി​ഞ്ഞ​പ്പോ​ള്‍ എ​ന്തി​നാ​ണ് വെ​റു​തേ ആ​വ​ശ്യ​മി​ല്ലാ​തെ ഞാ​ന്‍ ത​ന്നെ പോ​യി പ​ണി തി​രി​ച്ച് വാ​ങ്ങി​ക്കു​ന്ന​തെ​ന്ന് തോ​ന്നി. അ​ങ്ങ​നെ മൊ​ത്ത​ത്തി​ല്‍ കാ​ണു​മ്പോ​ള്‍ മാ​ത്രം സം​സാ​രി​ക്കു​ന്ന രീ​തി​യാ​യി. അ​തോ​ടെ എ​ല്ലാ​വ​രു​മാ​യി​ട്ടും അ​ക​ന്നു. ഞാ​ന്‍ ആ​രെ​യും പൂ​ര്‍​ണ​മാ​യും വി​ട്ടി​ട്ടി​ല്ല. സി​നി​മ​യി​ല്‍ നി​ന്നു മാ​റി നി​ല്‍​ക്കു​മ്പോ​ള്‍ ഓ​ട്ടോ​മാ​റ്റി​ക്ക​ലി ന​മ്മ​ളെ ആ​ളു​ക​ള്‍ മ​റ​ക്കും. എ​ന്‍റെ സി​നി​മ കാ​ണു​മെ​ങ്കി​ലും ആ​ളു​ക​ള്‍​ക്ക് തി​രി​ച്ച​റി​യാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി. അ​ങ്ങ​നെ എ​ല്ലാ​വ​രും എ​ന്നെ മ​റ​ന്ന് പോ​യെ​ന്നുത​ന്നെ​യാ​ണ് ഞാ​ന്‍ വി​ചാ​രി​ച്ച​ത്. ആ​രും വി​ളി​ക്കാ​റി​ല്ലാ​യി​രു​ന്നു.-രാ​ധി​ക

Read More

പഹയൻമാർ അന്ന്കണ്ടിരുന്നെങ്കിൽ; പ​ത്ത് വ​ർ​ഷ​ങ്ങ​ൾ‌​ക്ക് മു​മ്പ് കാ​ലം തെ​റ്റി വ​ന്ന സി​നി​മ​യാ​യിരുന്നു രണ്ടാം ഭാവമെന്ന് ലാൽ ജോസ്

ര​ണ്ടാം ഭാ​വം എ​ന്ന സി​നി​മ വ​ലി​യ പ​രാ​ജ​യ​മാ​യി. എ​ന്‍റെ ക​രി​യ​റി​ൽ ഇ​ട​യ്ക്കി​ടെ ഞാ​ൻ കേ​ൾ​ക്കു​ന്ന ക​മ​ന്‍റു​ണ്ട്. നി​ങ്ങ​ൾ ചെ​യ്ത​തി​ൽ ഏ​റ്റ​വും ന​ല്ല സി​നി​മ ര​ണ്ടാം ഭാ​വ​മാ​യി​രു​ന്നെ​ന്ന്. എ​നി​ക്ക് ഭ​യ​ങ്ക​ര ദേ​ഷ്യം തോ​ന്നും. ഈ ​പ​ഹ​യ​ൻ​മാ​ർ അ​ന്ന് തി​യ​റ്റ​റി​ൽ പോ​യി ക​ണ്ടി​രു​ന്നെ​ങ്കി​ൽ എ​ന്‍റെ സി​നി​മ പ​രാ​ജ​യ​പ്പെ​ടി​ല്ലാ​യി​രു​ന്നു. ഒ​രു​പാ​ട് അ​ധ്വാ​നി​ച്ച സി​നി​മ​യാ​യി​രു​ന്നു. പി​ന്നീ​ട് പ​ത്ത് പ​ന്ത്ര​ണ്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ന്യൂ ​ജ​ന​റേ​ഷ​ൻ സി​നി​മ​ക​ളി​ൽ ക​ണ്ട പ​ല കാ​ര്യ​ങ്ങ​ളും ര​ണ്ടാം ഭാ​വം എ​ന്ന സി​നി​മ​യി​ൽ ക​ണ്ടി​രു​ന്നു. അ​ത് മാ​ത്ര​മാ​യി​രു​ന്നു എ​ന്‍റെ ആ​ശ്വാ​സം. കാ​ര​ണം പ​ത്ത് വ​ർ​ഷ​ങ്ങ​ൾ‌​ക്ക് മു​മ്പ് കാ​ലം തെ​റ്റി വ​ന്ന സി​നി​മ​യാ​യി. സു​രേ​ഷ് ഗോ​പി​യു​ടെ അ​ഭി​ന​യ ജീ​വി​ത​ത്തി​ൽ ഏ​റ്റ​വും ന​ല്ല മു​ഹൂ​ർ​ത്ത​ങ്ങ​ളി​ൽ ചി​ല​ത് ര​ണ്ടാം ഭാ​വം എ​ന്ന സി​നി​മ​യി​ലു​ണ്ടാ​യി​രു​ന്നു. -ലാ​ൽ ജോ​സ്

Read More

വേരുകൾ ചെന്നൈയിൽ ഉറച്ചു പോയെങ്കിലും കേ​ര​ള​ത്തി​ൽ വന്നു താ​മ​സി​ക്കാ​ൻ  ആ​ഗ്ര​ഹം; ഭാ​ര​തി എ​വി​ടെ​യു​ണ്ടെ​ന്ന് പോ​ലും അറിയില്ലെന്ന് ഷീല

‌പ​ഴ​യ കാ​ല​ത്ത് ത​മി​ഴ്, തെ​ലു​ങ്ക്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ലെ​യെ​ല്ലാം ആ​ര്‍​ട്ടി​സ്റ്റു​ക​ളെ​ല്ലാം ചെ​ന്നെ​യി​ലാ​യി​രു​ന്നു. ഞാ​ന്‍, ജ​യ​ഭാ​ര​തി, ശാ​ര​ദ ഞ​ങ്ങ​ളൊ​ക്കെ അ​വി​ടെ​യാ​യി​രു​ന്നു. കി​ട്ടു​ന്ന പ​ണ​മെ​ല്ലാം അ​വി​ടെ​യാ​ണ് നി​ല​മാ​യും വീ​ടു​ക​ളാ​യും വാ​ങ്ങി​യ​ത്. ന​സീ​റി​ന്‍റെ​യും സ​ത്യ​ന്‍റെ​യു​മൊ​ക്കെ വീ​ടു​ക​ള്‍ കേ​ര​ള​ത്തി​ലാ​യി​രു​ന്നു. അ​വ​ര്‍ അ​വി​ടെ വ​ന്ന് ഹോ​ട്ട​ലി​ല്‍ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. പ​ക്ഷെ ഞ​ങ്ങ​ള്‍ അ​വി​ടെ​യാ​ണ് വീ​ട് കെ​ട്ടി​യ​ത്. ഞ​ങ്ങ​ളു​ടെ വേ​രു​ക​ളൊ​ക്കെ അ​വി​ടെ ഉ​റ​ച്ച്‌ പോ​യി. ഇ​വി​ടെ കേരളത്തിൽ വ​ന്ന് താ​മ​സി​ക്ക​ണ​മെ​ന്ന് വ​ലി​യ ആ​ഗ്ര​ഹ​മു​ണ്ട്. ശാ​ര​ദ​യെ​യും ടി.​ആ​ര്‍.‌ ഓ​മ​ന​യെ​യും എ​പ്പോ​ഴും ഫോ​ണ്‍ വി​ളി​ച്ച്‌ സം​സാ​രി​ക്കും. ഭാ​ര​തി എ​വി​ടെ​യു​ണ്ടെ​ന്ന് പോ​ലും ഞ​ങ്ങ​ള്‍​ക്ക​റി​യി​ല്ല. -ഷീ​ല

Read More

സി​നി​മ എ​ന്നെ വ​ന്ന് ക്ഷ​ണി​ച്ച് കൊ​ണ്ട് പോ​യത്; 16 വ​യ​സിൽ ​കല്യാ​ണം, 21 വ​യ​സി​നു​ള്ളി​ൽ മൂ​ന്ന് മ​ക്ക​ളെ പ്ര​സ​വി​ച്ചെന്ന് പൊന്നമ്മ ബാബു

മ​റ്റ് സ​ങ്ക​ട​ങ്ങ​ളൊ​ന്നു​മി​ല്ല. സാ​മ്പ​ത്തി​ക​മാ​യി ത​ള​ർ​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു എ​ന്‍റെ കു​ടും​ബം. അ​ന്നും ഞാ​ൻ ദൈ​വ വി​ശ്വാ​സി​യാ​ണ്. കൃ​ത്യ​സ​മ​യ​ത്തുത​ന്നെ എ​ന്‍റെ ജീ​വി​ത​ത്തി​ൽ എ​ല്ലാം ന​ട​ന്നു.  16 വ​യ​സി​ലാ​യി​രു​ന്നു ക​ല്യാ​ണം. 21 വ​യ​സി​നു​ള്ളി​ൽ മൂ​ന്ന് മ​ക്ക​ളെ പ്ര​സ​വി​ച്ചു. ന​ല്ല പ്രാ​യ​ത്തി​ൽ എ​ല്ലാം ചെ​യ്തു. പി​ന്നീ​ട് നാ​ട​ക​ത്തി​ലേ​ക്കും സി​നി​മ​യി​ലേ​ക്കും വ​ന്നു. ക​ഴി​ഞ്ഞ് പോ​യ​ത് ഓ​ർ​ക്കു​മ്പോ​ൾ എ​നി​ക്ക് ത​ന്നെ അ​ദ്ഭു​തം തോ​ന്നും. ഞാ​നി​ത്ര​യും ക​ട​മ്പ​ക​ൾ‌ ക​ട​ന്നോ​യെ​ന്ന്. ഒ​രു​പാ​ട് പ്ര​തി​സ​ന്ധി​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഭ​ർ​ത്താ​വി​ന്‍റെ ബി​സി​ന​സ് ഡ​ള്ളാ​യ ശേ​ഷ​മാ​ണ് സി​നി​മ​യി​ലേ​ക്ക് വ​രു​ന്ന​ത്. അ​ല്ലെ​ങ്കി​ൽ സി​നി​മ​യി​ലേ​ക്ക് വ​രി​ല്ല. നാ​ട​കം ന​ല്ലൊ​രു ഉ​പ​ജീ​വ​ന മാ​ർ​ഗ​മാ​യി​രു​ന്നു അ​ന്ന്. പി​ന്നെ സി​നി​മ​യി​ൽ വ​ന്നു. ഞാ​ൻ സി​നി​മ​യെ അ​ന്വേ​ഷി​ച്ച് പോ​യ ആ​ള​ല്ല, സി​നി​മ എ​ന്നെ വ​ന്ന് ക്ഷ​ണി​ച്ച് കൊ​ണ്ട് പോ​യ​താ​ണ്. ആ ​സ്നേ​ഹം എ​ന്നു​മു​ണ്ടാ​വും. -പൊ​ന്ന​മ്മ ബാ​ബു

Read More