ഈ സ്ഥലം അറിയാമോയെന്ന് ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ ! നിങ്ങള്‍ പൊത്തിപ്പിടിച്ച സ്ഥലത്തെക്കുറിച്ചാണോയെന്ന് ഞരമ്പന്‍; അവന്റെ ഫ്യൂസ് ഊരുന്ന മറുപടിയുമായി സുബി

മിമിക്രിയിലൂടെ എത്തി മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനും തിളങ്ങുന്ന താരമാണ് സുബി സുരേഷ്. നിരവധി കലാകാരന്മാരെ മലയാളത്തിന് സമ്മാനിച്ച കൊച്ചിന്‍ കലാഭവനിലൂടെയാണ് സുബിയും എത്തിയത്. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് സുബി സുരേഷ്. ദൃശ്യ മാധ്യമങ്ങളിലും മറ്റ് സ്റ്റേജ് ഷോകളിലും പുരുഷ ഹാസ്യ താരങ്ങളെ തോല്‍പ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന സുബിക്ക് ആരാധകരും ഏറെയാണ്. അതേ സമയം വയസ്സ് 38 ആയിട്ടും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. മിമിക്രി കലാകാരി എന്നതിന് ഒപ്പം സുബി ഒരു ഡാന്‍സര്‍ കൂടിയാണ്. സ്‌കൂള്‍ പഠനകാലത്തു തന്നെ സുബി നൃത്തം പഠിയ്ക്കാന്‍ തുടങ്ങി. ബ്രേക്ക് ഡാന്‍സായിരുന്നു സുബി പഠിച്ചത്. അതിലൂടെയാണ് വേദികളിലേക്കുള്ള അരങ്ങേറ്റം. പിന്നെ മിനി സ്‌ക്രീനില്‍ കോമഡി പരിപാടികള്‍ ചെയ്തു. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006 ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. എല്‍സമ്മ…

Read More

ഒരു വീഡിയോ അയച്ചിട്ടുണ്ട്…റൊമാന്റിക് സാധനമാ…സോഫ്റ്റ് ആണോ ഹാര്‍ഡ് ആണോ ഇഷ്ടം; ഞരമ്പന്‍ സൈക്കോളജിസ്റ്റിന്റെ ലീലാവിലാസങ്ങള്‍ ഇങ്ങനെ…

മാനസിക വിഷമങ്ങള്‍ ഇല്ലാത്ത മനുഷ്യരില്ല. മനസ്സ് തകര്‍ന്നിരിക്കുന്ന പലരും കൗണ്‍സിലിംഗിനായി സൈക്കോളജിസ്റ്റുകളെ സമീപിക്കാറുണ്ട്. പലര്‍ക്കും ഇതുവഴി ആശ്വാസം ലഭിക്കാറുമുണ്ട്. എന്നാല്‍ രോഗികളുടെ അവസ്ഥയെ മുതലെടുക്കുന്ന നിരവധി തട്ടിപ്പുവീരന്മാരും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൗണ്‍സിലിംഗിന്റെ പേരു പറഞ്ഞ് ലൈംഗിക ചൂഷണം നടത്തുന്നതായി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കല്‍ സൈക്കോളജിസ്റ് ടി.പി. ജവാദിനെതിരേയാണ് ഇപ്പോള്‍ വ്യാപകമായ പരാതി ഉയര്‍ന്നിരിക്കുന്നത്. ഇയാള്‍ ഫേസ്ബുക്ക് മെസഞ്ചറില്‍ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കം ഷെയര്‍ചെയത് ജവാദിനെതിരെ ഒരു യുവതി രംഗത്തെത്തി. പോസ്റ്റിന് താഴെ ജവാദില്‍ നിന്ന് കൗണ്‍സിലിംഗിനിടെ ഉണ്ടായ ദുരനുഭവങ്ങള്‍ വിവരിച്ച് നിരവധി സ്ത്രീകളാണ് കമന്റിട്ടത്. കോഴിക്കോടിലെ വളരെ പ്രശസ്തനായ ഒരു സൈക്കോളജിസ്റ്റ് ആണ് ജവാദ്. ഹൈലൈറ്റ് മാളില്‍ സൈക്കോളജിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്ന ഇയാള്‍ കൗണ്‍സിലിംഗിനെ കുറിച്ചുള്ള സത്യാവസ്ഥ ഇനിയെങ്കിലും തുറന്നു കാണിച്ചില്ലെങ്കില്‍ പല വിഷമങ്ങളും അനുഭവിക്കുന്ന രോഗികളെ അയാള്‍ വീണ്ടും ചൂഷണം…

Read More

ബീജം നിറച്ച സിറിഞ്ച് യുവതിയുടെ പിന്‍ഭാഗത്ത് കുത്തിയിറക്കി മധ്യവയ്‌സ്‌കന്‍ ! ഇതിന് ഇയാള്‍ പറഞ്ഞ കാരണം കേട്ട് ഞെട്ടി പോലീസ്…

ബീജം നിറച്ച സിറിഞ്ച് യുവതിയുടെ നിതംബത്തില്‍ കുത്തിയിറക്കിയ 52കാരന് പത്തുവര്‍ഷത്തെ തടവ്. അമേരിക്കന്‍ സംസ്ഥാനമായ മേരിലാന്‍ഡിലെ ചര്‍ച്ച്ടണ്‍ സ്വദേശി തോമസ് ബൈറനാണ് ഈ വിചിത്രമായ കുറ്റകൃത്യം നടത്തിയത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീടിനടുത്തുള്ള പലചരക്ക് കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ തോമസ് അവിടത്തെ പാര്‍ക്കിംഗ് ഏരിയയില്‍ കണ്ട് യുവതിയുടെ നിതംബത്തിലാണ് സിറിഞ്ച് കുത്തിയിറക്കിയത്. കത്തുന്ന സിഗരറ്റുകൊണ്ട് കുത്തി എന്നാണ് യുവതി ആദ്യം കരുതിയത്. പിന്നീടാണ് സിറിഞ്ചുകൊണ്ട് ആക്രമിച്ചതാണെന്ന് വ്യക്തമായത്. ഇതോടെയാണ് പരാതി നല്‍കിയത്. സിറിഞ്ച് കുത്തിയിറക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചുവെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പരിശോധനയില്‍ തോമസിന്റെ വീട്ടില്‍ നിന്നും ബീജം നിറച്ച നിരവധി സിറിഞ്ചുകള്‍ കണ്ടെത്തിയിരുന്നു. ഡിഎന്‍എ പരിശോധനയില്‍ സിറിഞ്ചിലെ ബീജം തോമസിന്റേത് ആണെന്നും വ്യക്തമായി. ഇയാള്‍ ലഹരിയ്ക്ക് അടിമയാണ്. ഇത്തരത്തില്‍ ബീജം നിറച്ച…

Read More

കൗണ്‍സിലിംഗ് ചെയ്യാനായി ഫോണ്‍വിളിച്ചു ! എന്നാല്‍ പിന്നീട് ഫോണിലേക്ക് വന്നത് അശ്ലീല വീഡിയോകളുടെ പ്രവാഹം; ഞരമ്പന്‍ എഎസ്‌ഐയ്‌ക്കെതിരേ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി വീട്ടമ്മ…

കൗണ്‍സിലിംഗിന്റെ പേരില്‍ എഎസ്‌ഐ വീട്ടമ്മയെ ശല്യം ചെയ്തതായി മുഖ്യമന്ത്രിയ്ക്കു പരാതി.എറണാകുളം സ്വദേശിയാണ് പൊലീസുകാരന്റെ ശല്യം സഹിക്കാനാവാതെ മുഖ്യമന്ത്രിയെ സമീപിച്ചത്. ഭര്‍ത്താവുമായി ഉണ്ടായ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് പരാതി നല്‍കാനാണ് വീട്ടമ്മ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറോഫിസില്‍ എത്തുന്നത്. തുടര്‍ന്ന് പരാതി പരിഹാരത്തിനായി ഇവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കാന്‍ ഓഫീസിലെ ഒരു എഎസ്‌ഐയെ ചുമതലപ്പെടുത്തിയിരുന്നു. ഇയാളില്‍ നിന്നാണ് യുവതിക്ക് മോശം അനുഭവമുണ്ടായത്. കൗണ്‍സിലിംഗിനായി ഫോണ്‍ വിളിച്ചു തുടങ്ങിയ എഎസ്‌ഐ പിന്നീട് അശ്ലീല സന്ദേശങ്ങള്‍ വീട്ടമ്മയ്ക്ക് അയയ്ക്കുകയായിരുന്നു. പിന്നാലെ നഗ്‌നചിത്രങ്ങളും അശ്ലീല വീഡിയോകളും അയച്ചു. താക്കീത് ചെയ്തിട്ടും എഎസ്‌ഐ പ്രവൃത്തികള്‍ തുടര്‍ന്നു. താത്പര്യങ്ങള്‍ക്ക് വഴങ്ങില്ല എന്ന് ബോധ്യമായപ്പോള്‍ അപവാദ പ്രചാരണങ്ങള്‍ നടത്തിയെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ വീട്ടമ്മ പറയുന്നു.

Read More

വിദ്യാര്‍ഥിനികളെ നിരന്തരം വിളിക്കുകയും സ്‌പെഷ്യല്‍ ക്ലാസിന് വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്യും ! തമിഴ്‌നാട്ടില്‍ ഒരു ‘ഞരമ്പന്‍ അധ്യാപകന്‍’ കൂടി പിടിയില്‍…

വിദ്യാര്‍ഥിനിയുടെ ലൈംഗികാതിക്രമ പരാതിയില്‍ തമിഴ്‌നാട്ടില്‍ ഒരു അധ്യാപകന്‍ കൂടി പിടിയില്‍. രാമനാഥപുരം ജില്ലയിലെ മുടുക്കുളത്തൂരിലെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളിലെ സയന്‍സ് അധ്യാപകനെയാണ് പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിനികളുടെ മൊബൈല്‍ നമ്പര്‍ വാങ്ങി അവരോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും വീട്ടിലേക്ക് ക്ഷണിച്ചെന്നുമുള്ള പരാതിയിലാണ് പോലീസ് നടപടി. പഠനത്തിന്റെ ഭാഗമായി കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാനെന്ന പേരിലാണ് അധ്യാപകന്‍ വിദ്യാര്‍ഥിനികളുടെ മൊബൈല്‍ നമ്പര്‍ വാങ്ങിച്ചിരുന്നത്. തുടര്‍ന്ന് വിദ്യാര്‍ഥിനികളെ നിരന്തരം ഫോണില്‍ വിളിക്കുകയും മോശമായരീതിയില്‍ സംസാരിക്കുകയും സ്‌പെഷ്യല്‍ ക്ലാസിനായി തന്റെ വീട്ടിലേക്ക് വരണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ആരെങ്കിലും ഇത് നിരസിച്ചാല്‍ മാര്‍ക്ക് കുറയ്ക്കുമെന്നും പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നും അധ്യാപകന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നു. ഇത്തരത്തില്‍ അധ്യാപകന്‍ ഒരു വിദ്യാര്‍ഥിനിയെ വീട്ടിലേക്ക് വരാന്‍ നിര്‍ബന്ധിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നതോടെയാണ് ഇയാള്‍ക്കെതിരേ പ്രതിഷേധം ശക്തമായത്. നേരത്തെ ചെന്നൈയിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകനെതിരെയാണ് വിദ്യാര്‍ഥിനികള്‍ ആദ്യം പരാതി ഉന്നയിച്ചിരുന്നത്.…

Read More

ഓണ്‍ലൈന്‍ ക്ലാസെടുക്കാന്‍ വരുന്നത്‌ ഒരു തോര്‍ത്തു മാത്രം ഉടുത്ത് ! സ്‌കൂള്‍ വിദ്യാര്‍ഥിനികളോടു സംസാരിക്കുന്നത് ലൈംഗികച്ചുവയോടെ; അധ്യാപകനെതിരേ പരാതിയുമായി പെണ്‍കുട്ടികള്‍…

ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീലച്ചുവയോടെ സംസാരിക്കുകയും അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്ത അധ്യാപകനെതിരേ പരാതിയുമായി വിദ്യാര്‍ഥികള്‍. ചെന്നൈ കെ.കെ നഗര്‍ പി.എസ്.ബി.ബി സ്‌കൂളിലെ കൊമേഴ്സ് അധ്യാപകന്‍ ഒ.രാജഗോപാലിനെിരേയാണ് വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയത്. ഓണ്‍ലൈന്‍ ക്ളാസുകളില്‍ വെറും തോര്‍ത്ത് മാത്രം ഉടുത്താണ് പങ്കെടുക്കാറുള്ളതെന്നും കുട്ടികള്‍ പറയുന്നു.ഒട്ടേറെ വിദ്യാര്‍ഥികളാണ് സമൂഹമാധ്യമങ്ങളിലൂടെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെ അശ്ലീലസന്ദേശങ്ങള്‍ അയക്കുകയും പെണ്‍കുട്ടികളോട് ചിത്രങ്ങള്‍ അയച്ചുതരാന്‍ ആവശ്യപ്പെടുകയും ചെയ്യാറുണ്ടെന്നാണ് കുട്ടികള്‍ പറയുന്നത്. പെണ്‍കുട്ടികളുടെ ചിത്രങ്ങളെക്കുറിച്ച് ലൈംഗികച്ചുവയോടെ സംസാരിക്കുന്നതും പതിവാണ്. സ്‌കൂളില്‍ ഇപ്പോള്‍ പഠിക്കുന്ന കുട്ടികളാണ് പരാതിയുമായി ആദ്യം രംഗത്തെത്തിയതെങ്കിലും തുടര്‍ന്ന് സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ഥികളും അധ്യാപകനില്‍ നിന്ന് തങ്ങള്‍ക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പങ്ക് വെച്ചു. അധ്യാപകന്‍ പെണ്‍കുട്ടികളെ ഉപദ്രവിച്ചിരുന്നതായും മോശം രീതിയില്‍ സ്പര്‍ശിച്ചിരുന്നതായും പൂര്‍വ്വവിദ്യാര്‍ഥികളില്‍ പലരും പറഞ്ഞു. പരാതിപ്പെട്ടാല്‍ ഗ്രേഡ് കുറയ്ക്കും എന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. അധ്യാപകനെതിരെ ഉടന്‍ നടപടി സ്വീകരിക്കണം എന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍.…

Read More

13കാരിയെ ഭീഷണിപ്പെടുത്തി മാസങ്ങളോളം ലൈംഗികമായി ചൂഷണം ചെയ്തു ! സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പാര്‍ട്ടി അംഗവും അറസ്റ്റില്‍; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

13വയസുള്ള ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പാര്‍ട്ടി അംഗവും പിടിയിലായി. നാവായിക്കുളത്താണ് സംഭവം. പതിമൂന്നുകാരിയെ പ്രലോഭിപ്പിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും ആറുമാസത്തോളമാണ് പ്രതികള്‍ ലൈംഗികപീഡനത്തിനിരയാക്കിയത്. കല്ലമ്പലം മരുതിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി മുല്ലനല്ലൂര്‍ പുത്തന്‍ വീട്ടില്‍ സഫറുള്ള (44), പാര്‍ട്ടി ബ്രാഞ്ച് അംഗവും ഇയാളുടെ സുഹൃത്തുമായ മുല്ലനല്ലൂര്‍ കാവുവിള പുത്തന്‍ വീട്ടില്‍ ഷമീര്‍ (32) എന്നിവരെയാണ് പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്തത്. എട്ടാം ക്ലാസുകാരിയെ കൊല്ലുമെന്ന് പേടിപ്പിച്ചും പ്രലോഭിപ്പിച്ചുമാണ് ഇരുവരും പീഡിപ്പിച്ചത്. കുട്ടിയെ ആദ്യം പീഡിപ്പിച്ചത് ഷമീറാണ് തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ സഫറുള്ളയും കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം ശ്രദ്ധിച്ച വീട്ടുകാര്‍ വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്. ഒളിവില്‍ പോകാന്‍ ശ്രമിച്ച പ്രതികളെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പള്ളിക്കല്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്…

Read More

സ്വന്തം ഭാര്യയില്‍ നിന്ന് തൃപ്തി ലഭിക്കാത്തത് കൊണ്ടാവാം… തനിക്ക് മോശം മെസേജ് അയച്ച ഞരമ്പുരോഗിയ്‌ക്കെതിരേ തുറന്നടിച്ച് സാധിക വേണുഗോപാല്‍;എന്നാല്‍ അയാള്‍ നല്‍കിയ മറുപടി ഞെട്ടിക്കുന്നത്…

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി സാധിക വേണുഗോപാല്‍. ഇപ്പോള്‍ തനിക്ക് ഫേസ്ബുക്കിലൂടെ അശ്ലീല സന്ദോശം അയച്ച് ആള്‍ക്കെതിരേ രംഗത്തു വന്നിരിക്കുകയാണ് താരം. കിഷോര്‍ വര്‍മ്മ എന്ന പേരിലുള്ള ഐഡിയില്‍ നിന്നാണ് സന്ദേശങ്ങള്‍ വന്നത്. ഇയാള്‍ അയച്ച മെസേജിന്റെ സ്‌ക്രീന്‍ഷോട്ടും വിവരങ്ങളും സഹിതം താരം ഫേസ്ബുക്കില്‍ പങ്കുവച്ചു. ‘അയാള്‍ക്ക് സ്വന്തം ഭാര്യയില്‍ നിന്നും തൃപ്തി ലഭിക്കുന്നില്ലെന്ന് തോന്നുന്നു, പണം അയാള്‍ക്കൊരു പ്രശ്നമല്ല. നിങ്ങള്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അയാളോട് ചേരാം’ എന്ന ക്യാപ്ഷനോടെയാണ് സാധിക സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ചിരിക്കുന്നത്. താന്‍ സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടറാണെന്ന് പറഞ്ഞാണ് ഇയാള്‍ നടിയെ പരിചയപ്പെട്ടത്. ശേഷമാണ് അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. എന്നാല്‍ സാധികയുടെ പോസ്റ്റിന് പിന്നാലെ മറുപടിയുമായി ഈ വ്യക്തിയും എത്തി. ”ഇത് സാധിക ഇന്ന് പോസ്റ്റ് ചെയ്തതാണ്. ഇതില്‍ കാണിച്ചിരിക്കുന്ന FB ലിങ്ക് എന്റേതാണ്.പക്ഷെ മെസ്സേജ് ഞാന്‍ അയച്ചതല്ല. 212.102.63.12 London,185.217.68.138 Romania ഈ…

Read More

നിങ്ങളുടെ ലൈംഗികമായ കാല്പനിക ലോകത്തേക്ക് എന്നെ പ്രതിഷ്ഠിക്കാമെന്നു കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി ! ഞരമ്പുരോഗികള്‍ക്കെതിരേ തുറന്നടിച്ച് അപര്‍ണ നായര്‍…

നടിമാര്‍ സോഷ്യല്‍ മീഡിയയില്‍ എന്ത് ഇട്ടാലും അതിന്റെ അടിയില്‍ അശ്ലീല കമന്റുമായി വരുന്ന ചിലരുണ്ട്. അത്തരത്തില്‍ വന്ന ഒരാള്‍ക്ക് ഇപ്പോള്‍ ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് നടി അപര്‍ണാ നായര്‍ വ്യക്തിയുടെ പേരും പ്രൊഫൈലും പരസ്യമായി വെളിപ്പെടുത്തിക്കൊണ്ടാണ് നടിയുടെ പോസ്റ്റ്. മറ്റൊരാളുടെ രതി വൈകൃതങ്ങള്‍ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനല്ല തന്റെ ഫേ്സ്ബുക്ക് പേജെന്നും തെറ്റ് കണ്ടാല്‍ തനിക്ക് മിണ്ടാതിരിക്കാനാവില്ലെന്നും നടി പറയുന്നു. അപര്‍ണാ നായരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം എന്റെ അഭ്യുദയകാംഷികളുമായി ആശയവിനിമയം നടത്താന്‍ വേണ്ടിയാണ് ഈയൊരു ഫേസ്ബുക്ക് പേജ് കൊണ്ട് ഞാന്‍ ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതും, അല്ലാതെ മറ്റൊരാളുടെ രതി വൈകൃതങ്ങള്‍ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നതല്ല. ഇത്തരം കമന്റുകളിലൂടെ നിങ്ങളുടെ ലൈംഗികമായ കാല്പനിക ലോകത്തേക്ക് എന്നെ പ്രതിഷ്ഠിക്കാമെന്നു കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി, വികലമായ നീക്കത്തെ കണ്ടു ഞാന്‍ മിണ്ടാതെ ഇരിക്കും എന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക്…

Read More

മലപ്പുറത്ത് സ്ത്രീകളെ മാത്രം ലക്ഷ്യം വയ്ക്കുന്ന അജ്ഞാതന്റെ ശല്യം വ്യാപകമാവുന്നു ! കുളി കഴിഞ്ഞിറങ്ങിയ യുവതിയ്ക്കു നേരെ കുരുമുളക് ആക്രമണം; ഞരമ്പുരോഗിയെ പിടികൂടാന്‍ പോലീസും…

ലോക്ക്ഡൗണിനെത്തുടര്‍ന്ന് പലയിടത്തും ബ്ലാക്ക്മാന്റെ ശല്യം രൂക്ഷമായിരുന്നു. ഇതിനു പിന്നാലെ മലപ്പുറത്തെ കരുളായിയിലും പരിസരപ്രദേശങ്ങളിലും അജ്ഞാതന്റെ സാന്നിധ്യം ഭീതി പരത്തുകയാണ്. കാട്ടിലെപ്പാടത്ത് പാലയ്ക്കാതൊടി രഞ്ജുഷയുടെ കണ്ണില്‍ ശനിയാഴ്ച അജ്ഞാതന്‍ മുളകുപൊടി എറിഞ്ഞു. വീടിനോട് ചേര്‍ന്നുള്ള കുളിമുറിയില്‍നിന്നും കുളികഴിഞ്ഞ് ഇറങ്ങുമ്പോഴാണ് സംഭവം. യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ വീടിനു സമീപത്തെ ബി.എസ്. ബാബുവിന്റെ വീട്ട് മുറ്റത്തും മുളകുപൊടി വിതറിയനിലയില്‍ കാണപ്പെട്ടു. കഴിഞ്ഞദിവസങ്ങളായി അമരമ്പലം, കരുളായി ഗ്രാമപ്പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ അജ്ഞാതന്റെ ശല്യമുണ്ട്. കഴിഞ്ഞദിവസം നരിപൊയിലില്‍ ഒരു സ്ത്രീക്കും കുട്ടിക്കും നേരെ മുളകുപൊടി എറിഞ്ഞിരുന്നു. സംഭവത്തില്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്കു നേരെയാണ് അജ്ഞാതന്റെ ആക്രമണമെന്നതും ശ്രദ്ധേയമാണ്. പൂക്കോട്ടുംപാടം സി.ഐയുടെ നേതൃത്വത്തില്‍ പ്രത്യേക ടീമിനെ രൂപവത്കരിച്ച് അന്വേഷണം ഊര്‍ജിതമാക്കി.

Read More