മുത്തച്ഛന്റെ പ്രായമുള്ള ആള്‍ അടുത്തു വന്നിരുന്ന് ഉറങ്ങുന്നതു പോലെ അഭിനയിച്ചു; പിന്നീട് മാറിടത്തില്‍ സ്പര്‍ശിക്കുന്നതു പോലെ തോന്നി; 60കാരനില്‍ നിന്ന് നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് 20കാരി…

പൊതു ഇടങ്ങളില്‍പ്പോലും സ്ത്രീകള്‍ സുരക്ഷിതരല്ല എന്നതാണ് യാഥാര്‍ഥ്യം. യാത്രയ്ക്കായി പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്ന നിരവധി സ്ത്രീകളാണ് പലവിധത്തിലുമുള്ള അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നത്. അത്തരത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ഒരു അനുഭവം പങ്കുവയ്ക്കുകയാണ് മാര്‍വ എന്ന 20 വയസുകാരി. ട്രെയിനില്‍ വെച്ച് വൃദ്ധനായ ഒരാള്‍ അപമര്യാദയായി പെരുമാറിയെന്ന് മര്‍വ പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് മര്‍വ ഇക്കാര്യം തുറന്ന് പറഞ്ഞത്. മാര്‍വയുടെ വാക്കുകള്‍ ഇങ്ങനെ… ഇത് എനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തിന്റെ കഥയാണ്. നമുക്കിടയില്‍ നിരവധിപേര്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് എനിക്കുറപ്പാണ്. പക്ഷേ, തുറന്നു പറയാന്‍ പലപ്പോഴും നമുക്ക് ഭയമാണ്. ലൈംഗികാതിക്രമത്തിനെതിരായ ബോധവത്കരണത്തിനുള്ള മാസമായി ഏപ്രിലിനെ നമുക്ക് കാണാം. ലോകത്തിനു മുന്‍പില്‍ ഞാന്‍ എന്റെ കഥ പറയുകയാണ്.’ എന്ന കുറിപ്പോടെയാണ് പെണ്‍കുട്ടി വിഡിയോ പങ്കുവയ്ക്കുന്നത്. ‘എന്റെ പേര് മാര്‍വ. 20 വയസ്. ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് എന്റെ കഥ…

Read More

അറിയാതെ നമ്പര്‍ തെറ്റി മൊബൈലില്‍ നിന്നും കോള്‍ പോയി ! യുവതിയും ഭര്‍ത്താവും അകപ്പെട്ടത് വലിയ വയ്യാവേലിയില്‍; പാലായില്‍ നടന്ന സംഭവം ഇങ്ങനെ…

മൊബൈലില്‍ നിന്നും നമ്പര്‍ തെറ്റി കോള്‍ പോകുന്നത് സ്വഭാവികമാണ്. എന്നാല്‍ ഇതു ചിലപ്പോള്‍ കുഴപ്പങ്ങള്‍ക്കും വഴിവെച്ചേക്കാം. അത്തരത്തില്‍ നമ്പര്‍ തെറ്റി കോള്‍ പോയതിനെത്തുടര്‍ന്ന് യുവതിയെ വിളിച്ച് ശല്യപ്പെടുത്തിയ മധ്യവയസ്‌കനെ യുവതിയുടെ ഭര്‍ത്താവും പൊലീസും ചേര്‍ന്ന് പിടികൂടി. പുന്നന്താനം കോളനിയില്‍ പുത്തന്‍കണ്ടം മധുസൂദനന്‍ (50) ആണ് അറസ്റ്റിലായത്. പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ രാവിലെയാണു സംഭവം. കഴിഞ്ഞ ഒരു മാസമായി ഇയാള്‍ യുവതിയെ ശല്യം ചെയ്യാറുണ്ടായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. നമ്പര്‍ തെറ്റി മധുസൂദനന് ഒരു കോള്‍ പോയതിനെ തുടര്‍ന്ന് തന്നെ ഇയാള്‍ സ്ഥരമായി വിളിച്ച് ശല്യപ്പെടുത്താറുണ്ടെന്ന് യുവതി ഭര്‍ത്താവിനെ അറിയിച്ചു. ശല്യം അസഹനീയമായതോടെ യുവതിയും ഭര്‍ത്താവും പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നിര്‍ദേശ പ്രകാരം യുവതി ഇയാളെ പാലാ ബസ്റ്റാന്‍ഡില്‍ വിളിച്ചു വരുത്തി. യുവതി പറഞ്ഞ പ്രകാരം കൃത്യസ്ഥലത്തു തന്നെ മധുസൂദനന്‍ എത്തുകയും ചെയ്തു. യുവതിയുടെ കൂടെ…

Read More

ബസില്‍ നിന്നിറങ്ങുമ്പോള്‍ യുവതിയെ കടന്നു പിടിച്ച് മധ്യവയസ്‌കന്‍ ! യുവതി നിലവിളിച്ചതോടെ ആളുകളെ വെട്ടിച്ച് ഞരമ്പുരോഗി ഓടി; പിന്നാലെ ട്രാഫിക് ഉദ്യോഗസ്ഥരും…

തിരക്കേറിയ ബസിനുള്ളില്‍ യുവതിയെ പീഡിപ്പിക്കാന്‍ മധ്യവയസ്‌കന്റെ ശ്രമം. ശനിയാഴ്ച കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റ് ജവഹര്‍ലാല്‍ നെഹ്‌റു റോഡില്‍ വച്ചാണ് സംഭവം. യുവതി ബസില്‍ നിന്ന് ഇറങ്ങുമ്പോഴാണ് ബസിനകത്തുണ്ടായിരുന്ന മധ്യവയസ്‌കന്‍ യുവതിയുടെ ശരീരത്തില്‍ കയറിപ്പിടിച്ചത്. ഇതോടെ ഭയന്നുപോയ യുവതി റോഡില്‍ നിന്ന് നിലവിളിച്ചു. സമീപത്തുണ്ടായിരുന്ന ട്രാഫിക് ഉദ്യോഗസ്ഥന്‍ യുവതിയുടെ സഹായത്തിനെത്തി. ഇതിനിടെ ബസിലെ മറ്റു യാത്രക്കാര്‍ ചേര്‍ന്ന് മധ്യവയസ്‌കനെ പിടികൂടിയെങ്കിലും ഇയാള്‍ അതിവിദഗ്ധമായി കുതറിയോടി. പിന്നീട് ട്രാഫിക് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഹൂഗ്ലി ജില്ലക്കാരനാണ് പ്രതി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചോദ്യം ചെയ്യാനായി ഇയാളെ പാര്‍ക്ക് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്.

Read More

രാഷ്ട്രീയ സുഹൃത്തിന്റെ ഭാര്യയോടുള്ള ഞരമ്പുരോഗം അതിരുവിട്ടതോടെ വീട്ടിലെത്തി ശാരീരിക ബന്ധത്തിനു നിര്‍ബന്ധിച്ചു ! കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയെ പീഡിപ്പിച്ച കേസില്‍ യൂത്ത്‌ലീഗ്കാരന്‍ കുടുങ്ങിയതിങ്ങനെ…

കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയെ പീഡിപ്പിച്ച കേസില്‍ യൂത്ത് ലീഗ് പ്രാദേശിക നേതാവ് മലപ്പുറത്ത് അറസ്റ്റില്‍. കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ ഭാര്യയെ ഫോണില്‍ നിരന്തരം ഫോണില്‍ വിളിച്ച് ലൈംഗിക ചുവയുള്ള വാക്ക് ഉപയോഗിച്ച് ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. ശേഷം ഭര്‍ത്താവില്ലാത്ത സമയത്ത് വീട്ടില്‍ വന്ന് പലതവണ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതിന് പുറമെ തിരുവാലിയില്‍നിന്നും ഓട്ടോയില്‍ പോരുന്ന സമയത്ത് വാഹനത്തില്‍നിന്ന് ഇറങ്ങിയ സമയത്ത് വീണ്ടും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയുടെ പരാതി. കേസില്‍ അറസ്റ്റിലായ യൂത്ത് ലീഗ് പ്രാദേശിക നേതാവിനെ കോടതി റിമാന്‍ഡ് ചെയ്തു. കേസില്‍ പ്രതിയെ സഹായിക്കുകയും, സഹായം നല്‍കുകയും ചെയ്ത മൂന്നുപേര്‍ ഒളിവിലാണ്. കേസില്‍ അറസ്റ്റിലായ യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയംഗമായ മുള്ളമ്മട സമീറിനെയാണ് (33) മഞ്ചേരി സിജെഎം കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഒരു മാസം മുമ്പാണ് ഇത്തരത്തില്‍ പ്രതി വീണ്ടും…

Read More

ബന്ധുവായ പ്ലസ്ടുക്കാരിയെ മകളായി ഏറ്റെടുത്ത ശേഷം നടത്തിയത് ലൈംഗികചൂഷണം ! പീഡനം പുറത്തറിഞ്ഞതോടെ അയല്‍വാസിയായ പ്രവാസിയുടെ തലയില്‍ കുറ്റം ചാര്‍ത്താന്‍ ശ്രമം; അഞ്ചു മക്കളുടെ അച്ഛനായ 31കാരനെ പൊക്കിയത് ഓട്ടോയുടെ ഡിക്കിയില്‍ നിന്ന്

താന്‍ വളര്‍ത്തിക്കൊള്ളാമെന്ന ഉറപ്പിന്‍മേല്‍ അനാഥയായ പ്ലസ് ടു വിദ്യാര്‍ഥിനി ഏറ്റെടുത്ത ശേഷം വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി നിരന്തരമായി പീഡിപ്പിച്ച ക്രിമിനലിനെ പോലീസ് അതിസാഹസികമായി പൊക്കി. അഞ്ചുമക്കളുടെ പിതാവായ യുവാവിനെ ഡീസല്‍ ഓട്ടോയുടെ ഡിക്കിയില്‍ നിന്നാണ് പോലീസ് പൊക്കിയത്. കല്ലൂപ്പാറ കടമാന്‍കുളം ചാമക്കുന്നില്‍ വീട്ടില്‍ പ്രവീണ്‍ ബസലേല്‍ മാത്യുവി(പ്രവീണ്‍-31)നെയാണ് കീഴ്വായ്പൂര്‍ ഇന്‍സ്‌പെക്ടര്‍ സിടി സഞ്ജയിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച രാവിലെ പുറമറ്റത്ത് നിന്ന് അറസ്റ്റ് ചെയ്തത്. സിനിമാക്കഥയെ വെല്ലുന്ന പീഡനകഥയാണ് പൊലീസ് പറയുന്നത്. പ്രവീണ്‍ ആളു ചില്ലറക്കാരനല്ല. മോഷണം, പിടിച്ചുപറി, തീവയ്പ്, ബലാല്‍സംഗം, കഞ്ചാവ് കടത്ത്, വാഹന മോഷണം തുടങ്ങി ക്രിമിനല്‍ പ്രവൃത്തികളില്‍ മാത്രം സ്‌പെഷലൈസ് ചെയ്തയാളാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പ്രതി സ്വന്തം രക്തബന്ധത്തിലുള്ള തിരുവല്ല സ്വദേശിയായ പെണ്‍കുട്ടിയെ ഏറ്റെടുക്കുന്നത്. ഇവളെ ഞാന്‍ വളര്‍ത്തിക്കൊള്ളാമെന്നാണ് മറ്റു ബന്ധുക്കളോട് പറഞ്ഞത്. പെണ്‍കുട്ടിയെ കൈയ്യില്‍ കിട്ടിയതോടെ പ്രവീണിന്റെ വിധം മാറി. പ്രണയം…

Read More

ഞാന്‍…നിന്റെ ഭാര്യയുടെ കാമുകന്‍ ! അടുത്ത തവണ നീ അവധിയ്ക്കു വരുമ്പോള്‍ ലാളിക്കുന്നത് എന്റെ കുഞ്ഞിനെയാവും ! സൈനികന്റെയും മുന്‍ കാമുകിയായ പെണ്‍കുട്ടിയുടെയും ജീവന്‍ നഷ്ടമാകാന്‍ കാരണക്കാരനായ അമിതാഭ് നശിപ്പിച്ചത് അനവധി ജീവിതങ്ങള്‍…

സൈനികന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്ത തിരുവനന്തപുരം റൂറല്‍ എസ്.പി ഓഫീസ് ജീവനക്കാരനായ ആര്യനാട് കാരനാട് വിപിനാലയത്തില്‍ അമിതാഭി26)നെക്കുറിച്ച് പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ഇതാദ്യമായല്ല അമിതാഭ് മൂലം ഒരാള്‍ ആത്മഹത്യ ചെയ്യുന്നതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മുമ്പ് അമിതാഭ് പ്രണയിച്ചു വഞ്ചിച്ചതിനെത്തുടര്‍ന്ന് മറ്റൊരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു. വീട്ടിലേക്ക് വാ നിനക്ക് ഒരു സമ്മാനമുണ്ടെന്ന് അമിതാഭിന് കുറിപ്പെഴുതി അയച്ച ശേഷമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ഈ സംഭവത്തില്‍ സസ്‌പെന്‍ഷനിലായ അമിതാഭ് തിരികെ സര്‍വീസില്‍ പ്രവേശിക്കാനിരിക്കവേയാണ് സൈനികന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായിരിക്കുന്നത്. നിരവധി പെണ്‍കുട്ടികളുമായി പ്രണയബന്ധം അമിതാബിനുണ്ടായിരുന്നു. ഇത് മനസിലാക്കിയ പെണ്‍കുട്ടി മറ്റ് ബന്ധങ്ങള്‍ ഉപേക്ഷിക്കണമെന്ന് നിരന്തരം അഭ്യര്‍ത്ഥിച്ചിട്ടും ഇയാള്‍ അതിന് തയ്യാറാവാത്ത മാനസിക വിഷമത്തിലാണ് ആത്മഹത്യ ചെയ്തത്. പഠനത്തില്‍ മിടുക്കിയായിരുന്ന പെണ്‍കുട്ടി ബാംഗ്ലൂരില്‍ ഉന്നത വിദ്യാഭ്യാസത്തിന് ചേര്‍ന്ന…

Read More

നടിയുടെ അടുത്ത് നമ്പര്‍ ഇറക്കാന്‍ നോക്കിയ യുവാവിനോട് ഈ നമ്പര്‍ ഇവിടെ ചിലവാകില്ലെന്ന് നടി ! ഒടുവില്‍ യുവാവ് തടിതപ്പിയതിങ്ങനെ…

സിനിമാ താരങ്ങള്‍ പലര്‍ക്കും ഒരു ദൗര്‍ബല്യമാണ്. സിനിമാ താരങ്ങളോടു ബന്ധപ്പെടാന്‍ പലരും പല മാര്‍ഗങ്ങളും സ്വീകരിക്കാറുണ്ട്. നടിമാരെ ശല്യം ചെയ്യുന്ന പുരുഷന്മാരും ഇപ്പോള്‍ അത്ര അപൂര്‍വമല്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഫോണ്‍ നമ്പറിനു വേണ്ടി ‘നമ്പര്‍’ ഇറക്കിയ യുവാവിന് നടി രശ്മി ഗൗതം നല്‍കിയ മറുപടിയാണ്. പിആര്‍ മാനേജ്മെന്റ് കമ്പനിയുടെ സെലിബ്രിറ്റി മാനേജര്‍ എന്ന രീതിയിലാണ് നടിയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിക്കാന്‍ യുവാവ് ശ്രമിച്ചത്. ‘ഹേയ്, രശ്മി ! പരസ്യചിത്രത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് നിങ്ങളുമായി സംസാരിക്കണം. രശ്മി തന്ന അച്ഛന്റെ ഫോണ്‍ നമ്പര്‍ എന്റെ കൈയില്‍ നിന്നും നഷ്ടപ്പെട്ടു, അതൊന്ന് ഇന്‍ബോക്സ് ചെയ്യാമോ’ എന്ന സന്ദേശം നടിയ്ക്ക് യുവാവ് ട്വീറ്റ് ചെയ്തു. ഉടന്‍ തന്നെ ട്വീറ്റിനു മറുപടിയുമായി നടിയുമെത്തി. തനിക്ക് 12 വയസ്സുള്ളപ്പോള്‍ അച്ഛന്‍ ഓര്‍മയായെന്നും, നിങ്ങള്‍ക്ക് അങ്ങനെയൊരു നമ്പര്‍ തരാന്‍ ഒരുവഴിയും കാണുന്നില്ലെന്നും നടി…

Read More

വലയിലാക്കിയിരുന്നത് വിവാഹമോചിതരെയും പ്രവാസികളുടെ ഭാര്യമാരെയും ! അന്വേഷണം തുടര്‍ന്നാല്‍ നിരവധി യുവതികളുടെ ദാമ്പത്യം തുലയുമെന്ന് പോലീസ്; നഴ്‌സിന്റെ പരാതിയെത്തുടര്‍ന്ന് അറസ്റ്റിലായ സഞ്ജു ഒരു ജഗജാലകില്ലാടി

തിരുവനന്തപുരം: നഴ്‌സിന്റെ പരാതിയെത്തുടര്‍ന്ന് അരൂര്‍ പോലീസ് അറസ്റ്റു ചെയ്ത കെഎസ് സഞ്ജു(35) ഒരു ജഗജാലകില്ലാടി. സ്ത്രീകളെ വലയിലാക്കി പീഡിപ്പിക്കുന്നതില്‍ അതിവിദഗ്ധനായ സഞ്ജുവിന്റെ ബന്ധങ്ങള്‍ കേട്ട് ഇയാളെ അറസ്റ്റു ചെയ്യാനെത്തിയ അരൂര്‍ എസ്ഐ മനോജിനേതൃത്വത്തിലെത്തിയ പൊലീസ് സംഘത്തിന്റെ വരെ കണ്ണുതള്ളി. സഞ്ജു വാടകക്ക് താമസിച്ചിരുന്ന വട്ടിയൂര്‍ക്കാവ് സൂര്യ നഗര്‍ ഹൗസ് നമ്പര്‍ 94ലാണ് അരൂര്‍ പൊലീസ് പരിശോധന നടത്തിയത്. വിവാഹം മോചിതയായ സ്ത്രീകളെയോ അല്ലെങ്കിലും കുടുംബ പ്രശ്നങ്ങള്‍ ഉള്ള സ്ത്രീകളെയും നോട്ടമിട്ട് അവരെ വശീകരിച്ച് ലൈംഗികമായി ഉപയോഗപ്പെടുത്തുകയാണ് സഞ്ജുവിന്റെ പതിവു പരിപാടി. കാലങ്ങളായി ഈ ശീലവുമായി മുന്നോട്ടു പോകവേയാണ് ഇപ്പോള്‍ അറസ്റ്റിലായത്. ഇത്രയും കാലം ‘സൂപ്പര്‍ റോമിയോ’ കളിച്ചു നടന്ന യുവാവാണ് ഒടുവില്‍ ഒരു നഴ്സിന്റെ പരാതിയില്‍ വെട്ടിലായത്. ഫോട്ടോകള്‍ കാട്ടി ഭീഷണിപ്പെടുത്തിയും സഞ്ജു യുവതികളെ പീഡിപ്പിച്ചതായാണ് സൂചന. സഞ്ജുവിന്റെ ബന്ധങ്ങളുടെ പേരില്‍ കൂടുതല്‍ അന്വേഷണം നടത്താനും കഴിയാത്ത…

Read More

ദുബായില്‍ ഒരു രാത്രിയിലേക്ക് ലഭിക്കുമോയെന്ന് നടി നേഹ സക്‌സേനയ്ക്ക് യുവാവിന്റെ വാട്‌സ് ആപ്പ് സന്ദേശം ! നടി അതേ നാണയത്തില്‍ തിരിച്ചടിച്ചപ്പോള്‍ യുവാവിന്റെ പൊടി പോലുമില്ല…

സ്ത്രീകളെ ശല്യം ചെയ്യുന്ന ഞരമ്പുരോഗികളുടെ എണ്ണം സമൂഹത്തില്‍ കൂടിവരികയാണ്. സോഷ്യല്‍ മീഡിയയുടെ കടന്നുവരവ് ഇത്തരക്കാര്‍ക്ക് അനുഗ്രഹമാവുകയും ചെയ്തു. തന്നോട് അശ്ലീലച്ചുവയോടെ സംസാരിച്ച യുവാവിന് നടി നേഹ സക്‌സേന കൊടുത്തത് എട്ടിന്റെ പണിയാണ്. നടിയുടെ പിആര്‍ മാനേജറോടാണ് ഗള്‍ഫിലുളള യുവാവ് മോശമായ ഭാഷയില്‍ സംസാരിച്ചത്. ദുബായില്‍ ഒരു രാത്രിയിലേക്ക് താരത്തെ ലഭിക്കുമോ എന്നായിരുന്നു വാട്‌സ് ആപ്പ് ചാറ്റിലൂടെ ഇയാളുടെ ചോദ്യം. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം നേഹ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു. യു.എ.ഇയിലുള്ള സുഹൃത്തുക്കള്‍ ഇയാളെ തിരിച്ചറിയണമെന്നും ഇത്തരത്തിലുള്ള ആളുകള്‍ ശിക്ഷിക്കപ്പെടണമെന്നുമാണ് നേഹ പറയുന്നത്. സ്ത്രീകളോടുള്ള ഇയാളുടെ മനോഭാവം എന്താണെന്ന് ഇയാളുടെ കുടുംബം തിരിച്ചറിയണമെന്നും നേഹ പറഞ്ഞു.’അയാളുടെ ഫോണ്‍ ആരോ ഹാക്ക് ചെയ്തതാണെന്നാണ് ഇപ്പോള്‍ അയാള്‍ അവകാശപ്പെടുന്നത്. അങ്ങനെ ഹാക്ക് ചെയ്യപ്പെട്ടതാണെങ്കില്‍ എന്റെ പിആര്‍ മാനേജറുടെ മെസേജ് വന്നപ്പോള്‍ എന്തിന് ആ നമ്പര്‍ ബ്ലോക്ക് ചെയ്തു. ഈ സംഭവത്തിനുശേഷം…

Read More

സ്ത്രീകളുടെ ചിത്രം പകര്‍ത്തി അശ്ലീല സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്ത യുവാവ് കുടുങ്ങി; നിരവധി വീഡിയോകളും അശ്ലീലസൈറ്റുകളില്‍ പ്രചരിപ്പിച്ചു; പ്രതിയ്ക്ക് ഉന്നതങ്ങളില്‍ ബന്ധം…

തിരുവനന്തപുരം: സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തി അശ്ലീലസൈറ്റുകളില്‍ അപ് ലോഡ് ചെയ്ത യുവാവ് പിടിയില്‍. സെക്രട്ടറിയേറ്റിനു മുമ്പിലെ നടപ്പാത ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നുമായിരുന്നു ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പ്രതിയുടെ അറസ്റ്റിനു പിന്നാലെ കന്റോണ്‍മെന്റ് സിഐ എം.പ്രസാദിനെ വിജിലന്‍സിലേക്കു മാറ്റിയതു പ്രതികാര നടപടിയാണെന്ന് ആക്ഷേപം ഉയര്‍ന്നു. തിരുവനന്തപുരം മുട്ടത്തറ സ്വദേശിയും സി-ഡിറ്റിലെ താല്‍ക്കാലിക ജീവനക്കാരനുമായ മഹേഷ് ഭാസ്‌കരനെയാണ് (26) വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് ഉന്നത ബന്ധങ്ങളുണ്ടെന്നാണു സൂചന. സി-ഡിറ്റില്‍ വച്ചു ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍, മലയാളം മിഷന്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ വെബ്‌സൈറ്റുകള്‍ രൂപകല്‍പന ചെയ്തതിലും മഹേഷ് പങ്കുവഹിച്ചിരുന്നു. സി-ഡിറ്റിന്റെ വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്തതും മഹേഷാണ്. പ്രതിയെ അറസ്റ്റ് ചെയ്തപ്പോള്‍ മാധ്യമങ്ങളില്‍ നിന്നു മറച്ചുവയ്ക്കാനും പൊലീസിനു മേല്‍ സമ്മര്‍ദം ഉണ്ടായിരുന്നു.മാധ്യമങ്ങളെ അറിയിക്കാതെയാണു പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. ഗവ ലോ കോളജിലെ വിദ്യാര്‍ഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍…

Read More