തിരുവനന്തപുരം: തന്ത്രിയോട് പിണറായിക്ക് അപ്രീതിയുണ്ടെന്നും തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കേണ്ടെന്നും കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്ഐടി ചോദ്യം ചെയ്തിട്ടെന്തായെന്നും ഇതേക്കുറിച്ച് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ജീവനക്കാര്‍ മാത്രമറിഞ്ഞ് ശബരിമലയില്‍ ഇത്രയും വലിയ കൊള്ള നടക്കില്ല. അന്വേഷണം തന്ത്രിയില്‍ ഒതുക്കാന്‍ നോക്കരുതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അറിയാതെയാണു കൊള്ള നടന്നതെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
Read MoreTag: sabarimala gold case
”പോറ്റിയേ കേറ്റിയേ”,വരികൾ സത്യമാകുമ്പോൾ … ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ; പോറ്റിയെ ശബരിമലയില്‍ എത്തിച്ചത് തന്ത്രിയെന്ന് പത്മകുമാർ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ. പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ ചോദ്യംചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോറ്റി സ്വർണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. തന്ത്രി നൽകിയ അനുമതികളിൽ മൂന്നെണ്ണം സംശാസ്പദമാണെന്നാണ് റിപ്പോർട്ട്. കേസിൽ റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ. പത്മകുമാർ കണ്ഠര് രാജീവര്‍ക്കെതിരേ എസ്ഐടിക്ക് മുന്നിൽ മൊഴി നൽകിയിരുന്നു. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തിയതും തന്ത്രിയാണെന്നായിരുന്നു പത്മകുമാര്‍ എസ്ഐടിക്ക് മൊഴി നല്‍കിയത്.
Read Moreശബരിമല സ്വർണ്ണക്കൊള്ള; ഡി. മണിക്ക് സ്വർണക്കൊള്ളയുമായി ബന്ധമില്ലെന്ന് എസ്ഐടി അന്വേഷണ റിപ്പോര്‍ട്ട്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ അന്താരാഷ്്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന്് പ്രവാസി വ്യവസായി വെളിപ്പെടുത്തിയ ഡി. മണിക്ക് കൊള്ളയുമായി ബന്ധമില്ലെന്ന് എസ്ഐടിയുടെ അന്വേഷണ റിപ്പോര്‍ട്ട്. എസ്ഐടി അന്വേഷണ ഉദ്യോഗസ്ഥന് എസ്പി. ശശിധരന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഡി. മണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. സ്വര്‍ണ്ണക്കൊള്ളയില്‍ ഡി. മണിക്ക് ബന്ധമുള്ളതിനു തെളിവില്ലെന്നും മണിയുടെ കേരളയാത്രയെ സ്വര്‍ണക്കൊള്ളയുമായി ബന്ധിപ്പിക്കാനാകില്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് ശബരിമല സ്വര്ണക്കൊള്ളയ്ക്കുപിന്നില് അന്താരാഷ്്ട്ര പുരാവസ്തു കള്ളക്കടത്തുസംഘവുമായി ബന്ധമുണ്ടെന്ന് എസ്ഐടിയെ രേഖാമൂലം അറിയിച്ചത്. തന്നോട് പ്രവാസിയായ ഒരു വ്യവസായിയാണ് ഇക്കാര്യം പറഞ്ഞതെന്ന് അദ്ദേഹം എസ്ഐടിക്ക് മുന്‍പാകെ വ്യവസായിയുടെ പേര് വിവരങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് എസ്ഐടി പ്രവാസി വ്യവസായിയില്‍ നിന്നു മൊഴി രേഖപ്പെടുത്തിയപ്പോഴാണ് ഡി മണിയുടെ പേര് വ്യക്തമാക്കിയത്. ഡി. മണിയും ഉണ്ണിക്കൃഷ്ണന് പോറ്റിയും ശബരിമലയിലെ ഭരണ കാര്യങ്ങളില്‍ ബന്ധമുള്ള ഒരു…
Read Moreശബരിമല സ്വര്‍ണക്കൊള്ള; പ്രതികളിൽ നിന്ന് കണ്ടെടുത്തതിനേക്കാൾ കൂടുതൽ സ്വർണം ശബരിമലയിൽ നിന്നും കടത്തിയെന്ന് എസ്ഐടി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതികളിൽനിന്നു കണ്ടെടുത്തതിനേക്കാൾ കൂടുതൽ സ്വർണം ശബരിമലയിൽനിന്നും കടത്തിയെന്ന് എസ്ഐടി. ഈ സ്വർണം കണ്ടെടുക്കേണ്ടതുണ്ടെന്നും അതിന് ഉണ്ണിക്കൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധനൻ എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. മൂവരും നേരത്തെ നൽകിയ മൊഴികളിൽ വൈരുധ്യം കണ്ടെത്തിയതിനെത്തുടർന്നാണ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത്.ഇവരെ കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിനും എസ്ഐടി കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഇന്നലെ എസ്ഐടി ചോദ്യം ചെയ്ത ഡിണ്ടിഗൽ സ്വദേശി ഡി. മണിയിൽ നിന്ന് ഇയാളുടെ സഹായി നൽകിയ മൊഴികളും എസ്ഐടി പരിശോധിക്കുകയാണ്.
Read Moreപോറ്റിയേ കേറ്റിയേ… പരാതിക്കു പിന്നിലെ ലക്ഷ്യം ശബരിമലയിൽ കൊള്ള നടത്തിയവരെ സംരക്ഷിക്കാൻ; പ്രസാദിനെ തള്ളി തിരുവാഭരണ പാത സംരക്ഷണസമിതി
പത്തനംതിട്ട: പോറ്റിയേ കേറ്റിയേ…. പാരഡി ഗാനത്തിനെതിരേ പരാതി നൽകിയ പ്രസാദ് കുഴിക്കാലയ്ക്ക് തിരുവാഭരണ പാത സംരക്ഷണസമിതിയുമായി യാതൊരു ബന്ധവുമില്ലെന്ന് ചെയർമാൻ കെ. ഹരിദാസ് പത്രസമ്മേളനത്തിൽ അറിയിച്ചു. പിന്നിൽ അയ്യപ്പഭക്തിയല്ലെന്നാണ് സമിതിയുടെ അഭിപ്രായം. പാട്ടെഴുതിയതാണോ സ്വർണം കട്ടതാണോ മതവികാരം വ്രണപ്പെടുത്തുന്നത്. വിശ്വാസത്തെ സംരക്ഷിക്കാനോ ഭക്തരുടെ വികാരം സംരക്ഷിക്കാനോ ഉള്ള നീക്കമല്ല ഇത്. ശബരിമലയിൽ കൊള്ള നടത്തിയവരെ സംരക്ഷിക്കാനാണ് പരാതിയെന്ന് ഹരിദാസ് പറഞ്ഞു. പാട്ടിന് ഗുഡ് സർട്ടിഫിക്കറ്റ് നൽകാനല്ല തങ്ങൾ ശ്രമിക്കുന്നത്. എന്നാൽ, ശബരിമലയിലെ സ്വർണക്കൊള്ളയെ ഇതുവരെ അപലപിക്കാൻ തയാറാക്കാത്തവർ ഇപ്പോൾ പാട്ടിനെതിരേ രംഗത്ത് വരുന്നതിനാണ് ഏതിർക്കുന്നത്. ഇവരിൽ ചിലരുമായി പരാതിക്കാരനായ പ്രസാദ് കുഴിക്കാലക്ക് വലിയ ചങ്ങാത്തമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സംഘടനയിൽനിന്ന് നാലുവർഷം മുമ്പ് പുറത്തുപോയ ആളാണ് പ്രസാദ് കുഴിക്കാല. തിരുവാഭരണ പാതയെ സംരക്ഷിക്കുന്നതിനായാണ് ഭക്തജനങ്ങളുടെ നേതൃത്വത്തിൽ ശബരിമല തിരുവാഭരണ സംരക്ഷണ സമിതി രൂപീകരിച്ചത്. അല്ലാതെ ആരെയെങ്കിലും സംരക്ഷിക്കാനോ വെള്ളപൂശാനോ…
Read Moreശബരിമല സ്വര്‍ണക്കൊള്ള കേസ്; 500 കോടിയുടെ ഇടപാട്? വിദേശവ്യവസായിയുടെ മൊഴി; പ്രതികള്‍ക്ക് അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്തുസംഘവുമായി ബന്ധം
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളകേസിലെ പ്രതികള്‍ക്ക് അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്തുസംഘവുമായി ബന്ധമെന്ന് വിദേശ വ്യവസായിയുടെ മൊഴി. സ്വര്‍ണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫീസിലെത്തിയാണ് വിദേശ വ്യവസായി വിശദമായ മൊഴി നല്‍കിയത്. 500 കോടിയില്‍പരം രൂപയുടെ ഇടപാടാണ് സ്വര്‍ണപ്പാളി കടത്തില്‍ നടന്നതെന്നാണ് വ്യവസായി മൊഴി നല്‍കിയതെന്നാണ് ലഭിക്കുന്ന വിവരം. ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ കടത്തിയതില്‍ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എസ്ഐടിക്ക് രേഖാമൂലം കത്ത് നല്‍കുകയും നേരിട്ട് മൊഴി നല്‍കുകയും ചെയ്തിരുന്നു. തന്നോട് വിദേശത്തുള്ള ഒരു വ്യവസായിയാണ് ഈ കാര്യം പറഞ്ഞതെന്നും 500 കോടി രൂപയുടെ ഇടപാട് നടന്നുവെന്നുമാണ് ചെന്നിത്തല എസ്ഐടിക്ക് മുന്‍പാകെ മൊഴി നല്‍കിയത്. ഇതേ തുടര്‍ന്നാണ് എസ്ഐടി വിദേശ വ്യവസായിയില്‍ നിന്നു മൊഴി രേഖപ്പെടുത്തിയത്. ചെന്നിത്തല പറഞ്ഞ കാര്യങ്ങള്‍ സ്ഥിരീകരിക്കുന്ന മൊഴിയാണ് വ്യവസായിയും നല്‍കിയതെന്നാണ് ലഭിക്കുന്ന വിവരം. ദുബായ്…
Read Moreഅരുതേ, അങ്ങനെ വിളിക്കരുതേ… സ്വർണക്കള്ളനെന്ന് വിളിക്കരുതെന്ന അഭ്യര്‍ഥനയുമായി കടകംപള്ളി സുരേന്ദ്രന്; സതീശന്റെ മറുപടിക്കായ് കാത്ത് കോടതി
തിരുവനന്തപുരം: അയ്യപ്പന്റെ സ്വര്‍ണം കട്ടവനെന്ന് വിളിക്കരുത് മുൻ ദേവസ്വം മന്ത്രി മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമല സ്വർണക്കൊള്ളയിൽ കടകംപള്ളിക്ക് പങ്കുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണത്തിൽ നൽകിയ മാനനഷ്ടക്കേസ് പരിഗണിക്കുന്നതിനിടെയാണ് അഭ്യര്‍ഥനയുമായി കടകംപള്ളി രംഗത്തെത്തിയത്. സ്വർണ മോഷണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടത്തിയ പരാമർശം ആവർത്തിക്കരുതെന്ന് പ്രതിപക്ഷ നേതാവിന്റെ അഭിഭാഷകനോട് കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഈ വാദം പരിഗണനയിൽ എടുത്ത കോടതി പ്രതിപക്ഷ നേതാവിന്റെ മറുപടി എന്താണെന്ന് അഭിഭാഷകനോട് ചോദിച്ചു.തന്റെ കക്ഷിയോട് ചോദിച്ച ശേഷം മറുപടി നൽകാമെന്ന് സതീശന്റെ അഭിഭാഷകൻ മൃദുൽ ജോൺ മാത്യു മറുപടി നൽകി. തുടർന്ന് കേസ് പരിഗണിക്കുന്നത് 18 ലേക്ക് മാറ്റി. എന്നാൽ സ്വർണക്കൊള്ളയിൽ കടകംപള്ളിക്ക് പങ്കുണ്ടെന്ന് പറഞ്ഞത് ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സതീശൻ നേരത്തെ പറഞ്ഞിരുന്നു.
Read Moreശബരിമല സ്വര്‍ണക്കൊള്ള; പി.എസ്. പ്രശാന്തിന്റെ മൊഴിയെടുക്കും; പോറ്റിയും മുരാരി ബാബുവും പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തില്‍ നിന്നും ബോര്‍ഡ് അംഗങ്ങളില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കും. മൊഴി നല്കാന് ഹാജരാകണമെന്ന് അന്വേഷണ സംഘം നിര്‍ദേശം നല്കി. ദ്വാരപാലക ശില്പ്പങ്ങളില് സ്വര്‍ണം പൂശിയ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ യെയും രണ്ട് ജീവനക്കാരെയും എസ്ഐടി ഇന്നലെ വീണ്ടും ചോദ്യം ചെയ്തിരുന്നു. മുന്‍ ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ കാലത്തെ ബോര്‍ഡ് അംഗങ്ങളില്‍ നിന്നു വീണ്ടും മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ദ്വാരപാലക ശില്പ്പങ്ങള് കൊണ്ടുപോകാന്‍ താന്‍ അനുമതി നല്‍കിയത് ദേവസ്വം ബോര്‍ഡ് അധികൃതര്‍ ആവശ്യപ്പെട്ടതുകൊണ്ടായിരുന്നുവെന്ന് തന്ത്രി നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മുന്‍ കാലത്തെ ബോര്‍ഡ് അംഗങ്ങളില്‍ നിന്ന് എസ്ഐടി വീണ്ടും മൊഴി രേഖപ്പെടുത്തുന്നത്. അതേ സമയം റിമാൻഡിലായിരുന്ന ഉണ്ണിക്കൃഷ്ണന് പോറ്റിയെയും ശബരിമല മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി…
Read More