‘ഒരു അഡള്‍ട്ട് താരത്തെ പോണ്‍ താരം എന്ന് വിളിക്കുന്നത് പുരുഷ മേധാവിത്വത്തിന്റെ ലക്ഷണമാണ് ! ഷക്കീലയുടെ സിനിമയെല്ലാം കണ്ടിട്ട് അവരെ അധിക്ഷേപിക്കുന്നോയെന്ന് റിച്ച മിശ്ര

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ ആവേശമായിരുന്നു ഷക്കീല. തൊണ്ണൂറുകളില്‍ ബോക്സോഫീസ് ഭരിച്ച താരം. എങ്കിലും മാദക നടി, പോണ്‍ നടി എന്നീ വിശേഷണങ്ങളില്‍ മാത്രം അവരെ ഒതുക്കി. സില്‍ക്ക് സ്മിത യുഗത്തിനു ശേഷമായിരുന്നു ഷക്കീലയുടെ കടന്നുവരവ്. പിന്നീട് ഷക്കീലയുടെ കാലമായിരുന്നു. ഇപ്പോള്‍ ഷക്കീലയുടെ ജീവിതവും സിനിമയാവുകയാണ്. ഷക്കീലയായെത്തുന്നത് ബോളിവുഡ് താരം റിച്ച ചദ്ദ. ഒരു അഭിമുഖത്തില്‍ ഷക്കീലയെ പോണ്‍ താരമെന്ന് വിളിക്കുന്നതിനെതിരെ റിച്ച പ്രതികരിച്ചു. അഡള്‍ട് സിനിമാതാരത്തെ പോണ്‍ താരം എന്ന് വിളിക്കുന്നത് പുരുഷ മേധാവിത്വത്തിന്റെ ലക്ഷണമാണെന്ന് പറയുകയാണ് നടി റിച്ച. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീലയായെത്തുന്ന റിച്ച പ്രതികരിച്ചത്. ‘ഒരു അഡള്‍ട് താരത്തെ പോണ്‍ താരം എന്ന് വിളിക്കുന്നത് പുരുഷ മേധാവിത്വത്തിന്റെ ലക്ഷണമാണ്. അഡള്‍ട്ട് വിഷയം കൈകാര്യം ചെയ്യുന്ന സിനിമകളുടെ ഭാഗമായ ഒരു അഭിനേത്രിയോട് അനാദരവ് കാണിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്.. എന്നിട്ട് ആ ചിത്രങ്ങള്‍…

Read More

സ്വന്തം ജീവിതകഥ പറയുന്ന സിനിമയില്‍ അതിഥി വേഷത്തില്‍ ഷക്കീല !സിനിമയുടെ വിശേഷങ്ങള്‍ ഇങ്ങനെ…

നടി ഷക്കീലയുടെ ജീവിതകഥ പറയുന്ന സിനിമയില്‍ അതിഥി വേഷത്തില്‍ ഷക്കീലയും എത്തുന്നു. ഇന്ദ്രജിത്ത് ലങ്കേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 90കളിലും 2000ന്റെ മധ്യംവരെയും ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച നടിയായിരുന്ന ഷക്കീലയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ റിച്ച ഛദ്ദയാണ് ഷക്കീലയുടെ വേഷം കൈകാര്യം ചെയ്യുന്നത്.കന്നഡ സംവിധായകനായ ഇന്ദ്രജിത് ലങ്കേഷിന്റെ ആദ്യ ഹിന്ദി ചിത്രമാണ് ‘ഷക്കീല’. റിച്ചയ്ക്ക് പുറമെ പങ്കജ് ത്രിപാഠി, മലയാളി താരമായ രാജീവ് പിള്ള, കന്നഡ താരം എസ്തര്‍ നൊറോണ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൂട്ടിംഗ് തുടങ്ങുന്നതിനു മുന്‍പു തന്നെ ഷക്കീലയെന്ന വ്യക്തിയെ അടുത്തറിയാനായി റിച്ച ബാംഗ്ലൂരില്‍ വെച്ച് ഷക്കീലയുമായി കൂടിക്കാഴ്ച നടത്തിയത് വാര്‍ത്തയായിരുന്നു. ഷക്കീലയുടെ ജീവിതക്കഥ പറയുന്നതിനൊപ്പം യഥാര്‍ത്ഥ ഷക്കീലയെ സ്‌ക്രീനില്‍ കാണാനുള്ള അവസരം കൂടി ഒരുക്കുകയാണ് സംവിധായകന്‍ ലങ്കേഷ്. ‘ഷക്കീലയെ കുറിച്ചൊരു സിനിമ ചെയ്യണമെന്നത് എന്നും എന്റെ ആഗ്രഹമായിരുന്നു. ഓണ്‍ സ്‌ക്രീനിലെയും…

Read More

പ്രതിഫലമായി വാഗ്ദാനം ചെയ്തത് വന്‍തുക ! അവതരിപ്പിക്കേണ്ടത് പ്രധാനകഥാപാത്രത്തെ ; എന്നിട്ടും ഷാരൂഖ് ചിത്രം നിരസിച്ചതിന്റെ കാരണം എന്തെന്ന് ഷക്കീല വെളിപ്പെടുത്തുന്നു…

ഷാരൂഖ് ഖാന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ചെന്നൈ എക്‌സ്പ്രസില്‍ അഭിനയിക്കാന്‍ തന്നെ വിളിച്ചിരുന്നെന്ന് ഷക്കീല. ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഷക്കീല ഇക്കാര്യം വെളിപ്പെടുത്തിയത്.’തെലുങ്ക്, മലയാളം , തമിഴ് തുടങ്ങിയ തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ബോളിവുഡിലേക്ക് പോകണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ് എന്നെ ചെന്നൈ എക്സ്പ്രസിലേക്ക് വിളിക്കുന്നത്.’ ‘ഷാരൂഖ് ഖാന്‍, രോഹിത് ഷെട്ടി അങ്ങനെയാരെയും ഞാന്‍ നേരിട്ട് കണ്ടിട്ടില്ല. എത്ര ദിവസത്തെ ഷെഡ്യൂള്‍ ഉണ്ടെന്ന് പറഞ്ഞിട്ടുമില്ല. എന്നാല്‍ ദിവസം 20000 രൂപ നല്‍കാമെന്ന് അവര്‍ പറഞ്ഞു. സത്യരാജിനൊപ്പം പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കേണ്ടതെന്നും അവര്‍ എന്നോട് പറഞ്ഞു. ഒരുപാട് ദിവസം വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുമെന്ന സാഹചര്യം വന്നപ്പോള്‍ ഞാന്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറി.’ഷക്കീല തുറന്നു പറഞ്ഞു. ‘ഒരു കാലത്ത് പല മുഖ്യധാരാ ചിത്രങ്ങളും എന്റെ സിനിമകള്‍ക്കൊപ്പം പിടിച്ചു നില്‍ക്കാനാകാതെ വിഷമിച്ചിട്ടുണ്ട്. അന്ന്…

Read More

സ്ത്രീകളെ അധിക്ഷേപിക്കുന്ന ടൈറ്റില്‍ എന്നാരോപിച്ച് ഷക്കീല ചിത്രത്തിനെതിരേ സെന്‍സര്‍ ബോര്‍ഡ് ! ഷക്കീലച്ചിത്രമായതിന്റെ പ്രശ്‌നമെന്ന് ഷക്കീല…

ഷക്കീല നായികയാകുന്ന പുതിയ ചിത്രം ശീലാവതി വാട്ട് ദ ഫക്കിനെതിരേ വാളെടുത്ത് സെന്‍സര്‍ ബോര്‍ഡ്. സിനിമയിലെ രംഗങ്ങളല്ല സെന്‍സര്‍ ബോര്‍ഡിനെ ചൊടിപ്പിച്ചത്. ക്രൈം ത്രില്ലര്‍ ചിത്രത്തിനു യോജിക്കുന്ന പേരല്ല ചിത്രത്തിന് ഇട്ടിരിക്കുന്നതെന്നും സ്ത്രീകളെ ആക്ഷേപിക്കുന്ന അത്യധികം അശ്ലീലകരമായ ടൈറ്റിലാണിതെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ ആരോപണം. പക്ഷേ ഷക്കീല ചിത്രമായിപ്പോയി എന്ന ഒറ്റക്കാരണത്താലാണ് ഈ ടൈറ്റില്‍ സെന്‍സര്‍ ബോര്‍ഡ് അനുവദിക്കാത്തതെന്ന ആരോപണവുമായി ഷക്കീല രംഗത്തുവന്നിട്ടുണ്ട്. ചിത്രത്തിന്റെ കഥയറിയാതെയാണ് സെന്‍സര്‍ ബോര്‍ഡ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ഷക്കീല ചിത്രമായതിനാലാണോ ഇത്തരമൊരു നടപടിയെടുത്തത്. സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട് പരിശോധിക്കണം. നടി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. ദീര്‍ഘനാളുകള്‍ക്കു ശേഷമാണ് ഷക്കീല നായികയായി ഒരു പടം വെള്ളിത്തിരയിലെത്തുന്നത്. അതിഥിവേഷങ്ങള്‍ക്കു വിട നല്‍കി കേന്ദ്രകഥാപാത്രമായി താന്‍ വരുമ്പോള്‍ തന്റെ ആരാധകരും തന്നെ സ്നേഹിക്കുന്നവരും അത് സ്വീകരിക്കുമെന്നാണ് ഷക്കീല കരുതുന്നത്. താരത്തിന്റെ കരിയറിലെ 250-ാമത്തെ ചിത്രമാണിത്. സായി റാം ദസരി…

Read More

ഞാനും ജയമാലിനിയും ബിക്കിനിയിട്ടാല്‍ നന്നാകില്ല, ശരീര സൗന്ദര്യവുമില്ല; ജനിച്ചു വളര്‍ന്നത് വിദേശത്തുമല്ല; എന്തു കൊണ്ട് സണ്ണി ലിയോണ്‍ സ്വീകരിക്കപ്പെടുന്നെന്നും തങ്ങള്‍ പരിഹസിക്കപ്പെടുന്നെന്നും വ്യക്തമാക്കി ഷക്കീല…

സിനിമയില്‍ പകരം വയ്ക്കാനില്ലാത്ത ചില അഭിനേതാക്കളുണ്ട് അവരില്‍ ഒരാളാണ് ഷക്കീല. ഒരു കാലത്ത് ബി ഗ്രേഡ് സിനിമകളിലൂടെ മലയാളക്കര കീഴടക്കിയ താരറാണിയായിരുന്നു ഷക്കീല. ഇപ്പോള്‍ ബി ഗ്രേഡ് സിനിമകളില്‍ നിന്നും മുഖ്യധാരയിലേക്ക് മാറിയെങ്കിലും ആരാധകര്‍ക്ക് അവര്‍ ഇപ്പോഴും പഴയ ഷക്കീല തന്നെയാണ്. താന്‍ പങ്കെടുക്കുന്ന എല്ലാ അഭിമുഖങ്ങളിലും സണ്ണി ലിയോണിനെക്കുറിച്ചുള്ള ചോദ്യം നേരിടേണ്ടി വരാറുണ്ടെന്ന് തുറന്നു പറയുകയാണ് ഷക്കീല. മുന്‍ പോണ്‍ താരമായ സണ്ണി സ്‌നേഹിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്ന സമൂഹത്തില്‍ തന്നെപ്പോലുള്ള ബിഗ്രേഡ് സിനിമാക്കാര്‍ക്ക് ഇപ്പോഴും പുച്ഛവും പരിഹാസവും തന്നെയാണ് നേരിടേണ്ടി വരുന്നതെന്ന് ഷക്കീല പറയുന്നു. ഞാനും ജയമാലിനിയുമെല്ലാം ബിക്കിനിയിട്ടാല്‍ നന്നാകില്ല. ശരീര സൗന്ദര്യവുമില്ല. പിന്നെ ജനിച്ച് വളര്‍ന്നത് വിദേശ രാജ്യങ്ങളിലുമല്ല. ഇത് തമാശയായി എടുക്കേണ്ട ഒരു വിഷയമല്ല. അല്‍പ്പം ഗൗരവമുള്ള കാര്യമാണ്. എന്നോട് പല അഭിമുഖങ്ങളിലും ഇതേ ചോദ്യം പലരും ചോദിക്കാറുണ്ട്. ഒരിക്കല്‍ മലയാളത്തിലെ നടന്‍മാര്‍…

Read More

കണ്ണിറുക്കലില്‍ പ്രിയ വാര്യരെ കടത്തിവെട്ടി ഷക്കീല ! കിന്നാരത്തുമ്പിയുടെ കണ്ണിറുക്കല്‍ കണ്ട് കണ്ണുതള്ളി ആരാധകര്‍; വീഡിയോ വൈറലാകുന്നു…

ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകം കീഴടക്കിയ പെണ്‍കുട്ടിയാണ് പ്രിയ വാര്യര്‍. അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനരംഗമാണ് പ്രിയയെ ചെറുപ്പക്കാരുടെ ആവേശമാക്കിയത്. പ്രിയ വാര്യരുടെ കണ്ണിറുക്കിയുള്ള ഗണ്‍ഷോട്ടിന്റെ ഡബ് മാഷുകളുമായി പിന്നീട് പലരും രംഗത്തെത്തി. ഇപ്പോഴിതാ പ്രിയാ വാര്യരെ പോലും കടത്തി വെട്ടുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ആരാധകരുടെ രോമാഞ്ചമായ ഷക്കീലയാണ് പ്രിയയുടെ കണ്ണിറുക്കലിനെ അനുകരിച്ചത്. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ഷക്കീല പ്രിയയെ അനുകരിച്ചത്. അവതാരകന്റെ ആവശ്യപ്രകാരമായിരുന്നു താരത്തിന്റെ ശ്രമം.എന്തായാലും സംഭവം തകര്‍ത്തു. വീഡിയോ കണ്ട നിരവധിപേര്‍ ഷക്കീലയെ അഭനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഒരു കാലത്ത് ബി ഗ്രേഡ് സിനിമകളില്‍ തരംഗമായിരുന്ന ഷക്കീല ഇപ്പോള്‍ മുഖ്യധാരാ സിനിമകളില്‍ സജീവമാണ്.

Read More

ഷക്കീലയുടെ ചോദ്യത്തിനു മുമ്പില്‍ ഉത്തരം മുട്ടി രാം ഗോപാല്‍ വര്‍മ; ആരുടെയും മുഖത്തു നോക്കി എന്തും വെട്ടിത്തുറന്നു പറയുന്ന ആര്‍വിജിയെ ഷക്കീല വെട്ടിലാക്കിയതിങ്ങനെ…

നീലച്ചിത്രങ്ങളുടെ കടുത്ത ആരാധകര്‍ പോലും അതിലെ അഭിനേതാക്കളെ നോക്കുന്നത് അവജ്ഞയോടെയാണ്. പ്രേക്ഷകരില്‍ നിന്നുള്ള ഇത്തരം പ്രതികരണങ്ങളുടെ കയ്പ്പുനീര്‍ കുടിച്ചവരാണ് ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങി നിന്ന ഷക്കീലയും മറിയയും രേഷ്മയുമെല്ലാം. എന്നാല്‍ ഹാര്‍ഡ്‌കോര്‍ പോണ്‍വീഡിയോകളില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണന ഇവര്‍ക്കു ലഭിച്ചില്ലയെന്നതാണ് നഗ്നമായ യാഥാര്‍ഥ്യം. ഷക്കീലപ്പടം കണ്ടുവെന്ന് പരസ്യമായി സമ്മതിക്കാന്‍ മടിക്കുന്നവര്‍ സണ്ണി ലിയോണിനെ കാണാന്‍ ഒരു മടിയുമില്ലാതെ പകല്‍വെളിച്ചത്തില്‍ തന്നെ മണിക്കൂറുകളോളം കാത്തിരിക്കും. അതും അഭിമാനത്തോടെ. പിറന്നപടിയുള്ള വേഷത്തില്‍ പോണ്‍ വീഡിയോകളില്‍ അഭിനയിക്കുന്ന സണ്ണിക്കും മിയ മല്‍ക്കോവയ്ക്കുമെല്ലാം മുന്‍നിര സംവിധായകര്‍ പോലും സ്വന്തം സിനിമകളില്‍ ഇടം നല്‍കുമ്പോള്‍ ഇന്നത്തെ മുഖ്യധാരാ സിനിമയിലെ നായികമാരുടെയത്ര പോലും നഗ്നത കാട്ടിയിട്ടില്ലാത്ത ഷക്കീലയും രേഷ്മയുമെല്ലാം അവഗണന അനുഭവിച്ച് വിസ്മൃതിയിലേക്ക് മാഞ്ഞു പോയ്‌ക്കൊണ്ടിരിക്കുന്നു. ശരീരപ്രദര്‍ശനം നടത്തിയത് മലയാളത്തിലായി എന്നതാണ് ഷക്കീലയും രേഷ്മയുമൊക്കെ ചെയ്ത തെറ്റ്. ഇവര്‍ അമേരിക്കന്‍ പോണ്‍വിപണിയിലെ…

Read More

അന്ന് ഒരു വനിതാ സംഘടനയും എന്നെ സഹായിക്കാനുണ്ടായിരുന്നില്ല ! ആ സംഭവത്തിനു ശേഷം മലയാള സിനിമയില്‍ അഭിനയിക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു; ഷക്കീലയുടെ വെളിപ്പെടുത്തല്‍…

മലയാളി സിനിമയെ ചൂഴ്ന്നു നില്‍ക്കുന്നത് പുരുഷ മേധാവിത്വമെന്ന് ഷക്കീല. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീല ഇക്കാര്യം പറഞ്ഞത്. മലയാള സിനിമയില്‍ മാത്രമല്ല. കേരളത്തിലുള്ളത് പുരുഷകേന്ദ്രീകൃത സമൂഹമാണെന്നും ഷക്കീല പറയുന്നു. സിനിമയില്‍ ഗ്ലാമര്‍ പ്രദര്‍ശനം നടത്തിയ ഒരുപാടു നടിമാരുണ്ടായിരുന്നെങ്കിലും ഷക്കീല ചിത്രങ്ങളെ മാത്രം സോഫ്റ്റ് പോണ്‍ ലിസ്റ്റിലാക്കുകയായിരുന്നു. സ്ത്രീകള്‍ എത്ര നന്നായി അഭിനയിച്ചാലും മലയാള സിനിമ അത് അംഗീകരിക്കില്ല ഇത്തരത്തിലുള്ള ഒരു സമൂഹത്തില്‍ ഒരു സ്ത്രീ എത്ര നേട്ടങ്ങള്‍ കൊയ്താലും ആരും ശ്രദ്ധിക്കില്ലെന്നും ഷക്കീല തുറന്നടിച്ചു. എന്റെ സിനിമകള്‍ കാണുന്നത് പുരുഷന്മാരാണ്. പുറംലോകത്ത് അവര്‍ മാന്യന്മാരായിരിക്കും. പക്ഷെ, എന്നെ സമൂഹത്തില്‍ ഇവര്‍ മാറ്റിനിര്‍ത്തുന്നു. എന്നെ ഇതുവരെ ആരും ഒന്നിനും ക്ഷണിച്ചിട്ടില്ല. എനിക്ക് ഒരു പുരസ്‌കാരവും ലഭിച്ചില്ല. എന്നെ ഒട്ടും അറിയില്ല എന്ന് പറയുന്നവരുമുണ്ട്. ഞാന്‍ ഒറ്റയ്ക്ക് ജീവിക്കുന്നവളാണ്. അതുകൊണ്ട് പൊതുസമൂഹവുമായി വലിയ ബന്ധമില്ല. സിനിമ തിരഞ്ഞെടുക്കാന്‍…

Read More

അത് ബ്ലൂ ഫിലിമൊന്നുമല്ല വെറും അഭിനയം; ഒപ്പം അഭിനയിച്ചതാവട്ടെ വല്യച്ഛന്റെ മക്കളും; കിടപ്പറരംഗങ്ങള്‍ എല്ലാം ചെയ്തത് അവരുടെ കൂടെ; ഷക്കീല അഭിനയ രഹസ്യങ്ങള്‍ തുറന്നു പറയുന്നു

കൊച്ചി: ഷക്കീലയുടെ ചിത്രങ്ങളില്‍ കാണുന്നത് യഥാര്‍ഥമോ മോര്‍ഫിംഗോ എന്ന തര്‍ക്കം പണ്ടു മുതല്‍ക്കെത്തന്നെയുണ്ട്. തന്റെ ഉടലല്ല പലപ്പോഴും സിനിമയില്‍ വരുന്നതെന്നു ഷക്കീലതന്നെ പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. ഇപ്പോള്‍ പുതിയ വെളിപ്പെടുത്തലുമായി ഷക്കീല തന്നെ രംഗത്തെത്തിയിരിക്കുകയാണ്. താന്‍ ചെയ്തത് അഭിനയമായിരുന്നെന്നും അല്ലാതെ ബ്ലൂ ഫിലിം അല്ലായിരുന്നെന്നും ഷക്കീല പറയുന്നു.ഒപ്പം അഭിനയിച്ചത് വല്ല്യച്ഛന്റെ മക്കളാണ് അവരുടെ കൂടെയാണു ബെഡ്‌റും സീന്‍ ഒക്കെ ചെയ്തിരുന്നതെന്നും മലയാളികളുടെ കിന്നാരത്തുമ്പി പറയുന്നു. എനിക്കു വന്ന റോളുകള്‍ ഒക്കെ ഞാന്‍ ചെയ്തു. അതു ഭാവിയില്‍ വലിയ പ്രശ്‌നമാകും എന്നു കരുതിയില്ല. നഗ്നയായിട്ടൊന്നുമല്ല ഞാന്‍ അന്ന് അഭിനയിച്ചത്. അതിന് ആരുമെന്നെ നിര്‍ബന്ധിച്ചിരുന്നില്ല. നിര്‍ബന്ധിച്ചാലും ചെയ്യുമായിരുന്നില്ല. ഞാനൊരു മുസ്ലീമാണ് അഭിനയിക്കാന്‍ വേണ്ടി മാത്രമാണു പൊട്ടുതൊടുന്നത് എന്നും ഷക്കീല പറയുന്നു. പ്ലേ ഗേള്‍സ്’ എന്ന സില്‍ക്ക് സ്മിതാ ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തുകയും നിരവധി ‘സോഫ്റ്റ് പോണ്‍’ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാവുകയും ചെയ്ത നടിയാണ്…

Read More

മോഹങ്ങള്‍ ഇപ്പോഴും ബാക്കി! മലയാളത്തിന്റെ കിന്നാരത്തുമ്പി ഷക്കീലയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…

ഒരു കാലത്ത് മലയാള സിനിമാ വ്യവസായത്തെത്തന്നെ താങ്ങി നിര്‍ത്തിയ നടിയായിരുന്നു ഷക്കീല. മുഖ്യധാരാ മലയാളസിനിമകള്‍ ഒന്നൊന്നായി പൊട്ടുമ്പോള്‍ വരിവരിയായി ഇറങ്ങിയ ഷക്കീലാപ്പടങ്ങള്‍ വിജയിക്കുന്നത് ഒരു കാഴ്ച തന്നെയായിരുന്നു. നമ്മള്‍ എ പടങ്ങള്‍ എന്നു പറഞ്ഞ് പുച്ഛിച്ചു തള്ളുന്ന ബി ഗ്രേഡ് പടങ്ങളിലെ അഭിനയം ഷക്കീല അവസാനിപ്പിച്ചെങ്കിലും അശ്ലീല നായിക എന്ന കല്‍പിത പദവി അവരില്‍ നിന്ന് എടുത്തു കളയാന്‍ നമ്മുടെ സദാചാരബോധം അനുവദിച്ചില്ല എന്നതാണ് യാഥാര്‍ഥ്യം. ബി ഗ്രേഡ് പടങ്ങളില്‍ അഭിനയിച്ചു എന്ന കുറ്റത്തിന് സ്വന്തം വീട്ടുകാര്‍ പോലും തന്നെ അകറ്റി നിര്‍ത്തിയെന്ന് ഷക്കീല പറയുന്നു. അധികം സമ്പത്തൊന്നും ഒരു കാലത്തും മോഹിച്ചിട്ടില്ല. ഇന്നുവരെ തെറ്റായ മാര്‍ഗങ്ങളില്‍ പണം സമ്പാദിക്കാന്‍ തുനിഞ്ഞിട്ടില്ല. അങ്ങനെ ജീവിക്കേണ്ട ഗതികേട് ഇപ്പോഴും തനിക്കില്ലെന്നും ഷക്കീല അഭിമാനത്തോടെ പറയുന്നു. തന്റെ ഇപ്പോഴത്തെ ജീവിത സാഹചര്യത്തെക്കുറിച്ച് ഷക്കീല പറയുന്നതിങ്ങനെ…അറിയുമോ ഇരുപതു വര്‍ഷമായി ഞാന്‍ സിനിമയിലുണ്ട്.…

Read More