കോമഡി ചെയ്യാന്‍ വിളിച്ച എന്നോട് നായകനാകാമോയെന്ന് സംവിധായകന്‍ ! തലയിലൂടെ കയ്യോടിച്ച് ഷക്കീല പറഞ്ഞു നിങ്കള്‍ ക്ലിക്കാവും; എ പടത്തിലെ നായകന്‍ മലയാള സിനിമയിലെ നായകനായ കഥയിങ്ങനെ…

നടി ഷക്കീലയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നടനും അവതാരകനുമായ കൂട്ടിക്കല്‍ ജയചന്ദ്രന്‍. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജയചന്ദ്രന്‍ ഷക്കീലയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നത്. ഷക്കീലയ്‌ക്കൊപ്പമുള്ള തന്റെ ആദ്യ ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവച്ചാണ് ജയചന്ദ്രന്റെ കുറിപ്പ്. രാസലീല’യില്‍ കോമഡി ചെയ്യാന്‍ വിളിച്ച എന്നോട്, നേരില്‍ കണ്ടപ്പോള്‍ സംവിധായകന്‍ മടിച്ച്, മടിച്ച് അന്ന് ചോദിച്ചു, നായകനാകാമോ എന്ന്. എന്റെ മനസ്സില്‍ ഇന്നും എ പടം ബി പടം എന്നൊന്നുമില്ല. സിനിമ മാത്രം! ഞാന്‍ അഭിനയിച്ചു. എല്ലാവരും ആനന്ദത്തോടെ പറഞ്ഞു ‘നിന്റെ ഭാവി പോയി!’ പക്ഷേ, ഷൂട്ടിംഗ് തീര്‍ന്ന ദിവസം അതിലെ നായിക, അവരോട് മാന്യമായി പെരുമാറിയതിനാലാവാം അടുത്ത് വിളിച്ച് തലയില്‍ കൈയ്യോടിച്ച് പറഞ്ഞു; ‘നിങ്കള്‍ ക്ലിക്കാവും!’ജയചന്ദ്രന്‍ പറയുന്നു… ജയചന്ദ്രന്റെ കുറിപ്പ് വായിക്കാം യാതൊരു സിനിമ പാരമ്പര്യവും ഇല്ലാത്ത ഒരു ഗ്രാമീണ ചെറുക്കന്‍ അഭിനയമോഹം ആരോടും പറയാതെ കൊണ്ട് നടന്നു. ഇന്നത്തെപ്പോലെ അന്നും ആരും…

Read More

വീണ്ടും ഒരു തരംഗം സൃഷ്ടിക്കാന്‍ ഷക്കീല ! ‘സെന്‍സര്‍ ചെയ്യാത്ത’ ഷക്കീലപ്പടം ഒടിടി റിലീസിംഗിനെത്തുന്നു; പടം പണം നല്‍കി ബുക്ക് ചെയ്യാന്‍ യുവാക്കളുടെ തള്ളിക്കയറ്റമെന്ന് റിപ്പോര്‍ട്ട്…

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ എല്ലാമെല്ലാമായിരുന്ന നടിയായിരുന്നു ഷക്കീല. കിന്നാരത്തുമ്പികള്‍ എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളി യുവാക്കളുടെയെല്ലാം ആരാധന പിടിച്ചു പറ്റാന്‍ ഷക്കീലയ്ക്കായി. സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ എട്ടുനിലയില്‍ പൊട്ടുമ്പോള്‍ വരിവരിയായി ഷക്കീലപ്പടങ്ങള്‍ ഹിറ്റാവുന്നത് കണ്ട് സിനിമാ നിരൂപകര്‍ പോലും അന്തിച്ചു നിന്നിട്ടുണ്ട്. ഇതോടെ മുഖ്യധാരയിലുള്ള സംവിധായകരും നിര്‍മാതാക്കളും പോലും ഷക്കീലയുടെ ഡേറ്റ് കിട്ടാനായി മത്സരിച്ചു. ഷക്കീലയ്ക്കു പിന്നാലെ വേറെയും ബി ഗ്രേഡ് നായികമാര്‍ എത്തിയെങ്കിലും അവര്‍ക്കാര്‍ക്കും ഷക്കീലയ്‌ക്കൊപ്പമെത്താനായില്ല. എന്നാല്‍ മൊബൈല്‍ ഫോണിന്റെ വരവോടെ ഷക്കീല പടങ്ങള്‍ക്ക് ഡിമാന്‍ഡ് കുറഞ്ഞു. അങ്ങനെ ഒരു കാലത്തെ സൂപ്പര്‍നായിക ഫീല്‍ഡ് ഔട്ടായി എന്നു തന്നെ വേണമെങ്കില്‍ പറയാം. എന്നിരുന്നാലും വിവാദങ്ങളും തുറന്നു പറച്ചിലുകളുമായി ഷക്കീല സജീവമായിരുന്നു. ഇപ്പോള്‍ മുഖ്യധാര സിനിമകളില്‍ സജീവമാണ് താരം. എന്നാല്‍ കഴിഞ്ഞ കാലത്തിന്റെ ഓര്‍മകള്‍ അയവിറക്കുന്ന ഷക്കീലയുടെ പുതിയ ചിത്രം ഒടിടി റിലീസിംഗിനൊരുങ്ങുകയാണ്. ഷക്കീല തന്നെ നിര്‍മിക്കുന്ന…

Read More

നാളെയെക്കുറിച്ചോര്‍ത്ത് അന്തമില്ലാതെ നില്‍ക്കുമ്പോഴായിരുന്നു ഓര്‍ക്കാപ്പുറത്ത് ഷക്കീലയുടെ കോള്‍ വന്നത് ! എടീ നിന്റെ അക്കൗണ്ടിലേക്ക് ഞാനൊരു രണ്ടായിരം രൂപ ഇട്ടിട്ടുണ്ട്; കുറിപ്പ് വൈറലാകുന്നു…

ഷക്കീലയുമായുണ്ടായിരുന്ന അപൂര്‍വ സൗഹൃദത്തിന്റെ കഥ പറഞ്ഞ് നടി ചാര്‍മിള. ഷക്കീല തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ അവരുടെ അവസ്ഥയും മോശമാണെന്നും ചാര്‍മിള പറയുന്നു. കൂടാതെ നയന്‍താരയുടെ സിനിമ അഭിനയത്തിന്റെ ആദ്യ നാളുകളില്‍ താന്‍ സഹായിച്ചിട്ടുണ്ടെന്നും നയന്‍സിന്റെ കരിയറില്‍ വഴിത്തിരിവായ ‘അയ്യ’എന്ന സിനിമയില്‍ നയന്‍സിന് ചാന്‍സ് വാങ്ങിനല്‍കിയത് താനാണെന്നും ചാര്‍മിള പറയുന്നു. അഭിനയ ജീവിതത്തിന്റെ ആദ്യ നാളുകളില്‍ നയന്‍താര തന്നെ വിളിക്കാറുണ്ടായിരുന്നുവെന്നും ചാര്‍മിള പറയുന്നു. ഷക്കീല സഹായിച്ച അത്ര മറ്റാരും സഹായിച്ചിട്ടില്ലെന്നും താരം വെളിപ്പെടുത്തുന്നു. മാധ്യമപ്രവര്‍ത്തകനായ ഷിജീഷ് യു.കെ. ആണ് ചാര്‍മിള പങ്കുവച്ച ഈ പഴയകാല ഓര്‍മ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഷിജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം രാവിലെ ചാര്‍മിള വിളിച്ചു. മുഖവുര കൂടാതെ അവര്‍ വെളിപ്പെടുത്തി. ഇന്നലെ രാത്രി എന്റെ ഹൗസ് ഓണര്‍ കൊറോണ പിടിപെട്ട് മരിച്ചു. ഹൗസ് ഓണറെ ചാര്‍മിള പറഞ്ഞ് അറിയാം. അവരുടെ…

Read More

തെറ്റു ചെയ്യാത്തതായി ആരുണ്ട് ഗോപൂ ! നടി സരയൂ മോഹന്‍ ഷക്കീലയാവുന്നു; ആരാധകരെ ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു…

അവതാരകയായും നടിയായും മലയാളികളുടെ മനം കവര്‍ന്ന നടി സരയൂ മോഹന്‍ ‘ഷക്കീല’ ആവുന്നു. സരയൂ പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ഹ്രസ്വ ചിത്രത്തിന്റെ പേരാണ് ഷക്കീല. ഹ്രസ്വചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഒരു കാലത്ത് കേരളത്തില്‍ ഷക്കീല തരംഗം അലയടിച്ചിരുന്നു. 2000ല്‍ പുറത്തിറങ്ങിയ കിന്നാരത്തുമ്പി വന്‍വിജയമായിരുന്നു. പിന്നീട് ബി ഗ്രേഡ് ചിത്രങ്ങളുടെ ഒരു കുത്തൊഴുക്കായിരുന്നു കേരളം കണ്ടത്. ‘ഒരു കാലത്ത് പല മുഖ്യധാരാ ചിത്രങ്ങളും ഷക്കീല സിനിമകള്‍ക്കൊപ്പം പിടിച്ചു നില്‍ക്കാനാകാതെ വിഷമിച്ചിട്ടുണ്ട്. അന്ന് വെള്ളിയാഴ്ചകള്‍ സംവിധായകര്‍ക്ക് ഒരു വലിയ കടമ്പയായിരുന്നു. അതേതുടര്‍ന്ന് മുഖ്യധാരാ സിനിമകളില്‍ ഷക്കീലയെ അഭിനയിപ്പിക്കില്ല എന്ന് ചിലര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സരയൂ നായിക ആകുന്ന ചിത്രം ഷക്കീലയുടെ ജീവിതകഥയെ ആസ്പദമാക്കി ആണോ എന്നത് ഇപ്പോഴും വ്യക്തമല്ല….എന്തായാലും ഷക്കീല ഈ ചിത്രത്തില്‍ ഒരു പ്രധാന റോള്‍ വഹിക്കുന്നു എന്നത് ഉറപ്പാണ്. ഷക്കീലയായി പ്രിയ…

Read More

ഷക്കീലയെപ്പോലെ തൊഴിലെടുത്തു ജീവിക്കുന്ന അന്തസ്സുള്ള ഒരു സ്ത്രീയെ ചോദ്യം ചെയ്യാന്‍ മാത്രമുള്ള യോഗ്യതയൊന്നും നിങ്ങള്‍ക്കില്ല രഞ്ജിനിചേച്ചീ; ചാനല്‍ പരിപാടിയില്‍ ഷക്കീലയെ അധിക്ഷേപിച്ച രഞ്ജിനി മേനോനെതിരേ പ്രതിഷേധമുയരുന്നു…

ഷക്കീല അതിഥിയായെത്തിയ സ്വകാര്യ ചാനല്‍ പരിപാടിയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഓരോ ചോദ്യങ്ങള്‍ക്കും ഷക്കീലയുടെ സത്യസന്ധമായ മറുപടിയെ സോഷ്യല്‍ മീഡിയ വാനോളം പുകഴ്ത്തിയിരുന്നു. പരിപാടിയില്‍ എതിര്‍വാദം ഉന്നയിക്കാനായി പങ്കെടുത്തത് സാമൂഹ്യപ്രവര്‍ത്തകയും മാധ്യമപ്രവര്‍ത്തകയുമായ രഞ്ജിനിമേനോന്‍ ആയിരുന്നു. ഷക്കീലയും, അവരുടെ സിനിമകളും സമൂഹത്തോട് നീതി കാട്ടിയില്ലെന്ന വിമര്‍ശനമാണ് ചര്‍ച്ചയില്‍ രഞ്ജിനി മേനോന്‍ ഉന്നയിച്ചത്. എന്നാല്‍ രഞ്ജിനിക്കെതിരേ പലകോണില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. ഇപ്പോള്‍ ചിത്ര കുസുമമാണ് രഞ്ജിനിക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. ഷക്കീലയെപ്പോലെ തൊഴിലെടുത്തു ജീവിക്കുന്ന അന്തസ്സുള്ള ഒരു സ്ത്രീയുടെ മുന്‍പിലിരുന്ന് ചോദ്യം ചെയ്യാന്‍ മാത്രമുള്ള യോഗ്യതയൊന്നും ഏതാണ്ട് കൊട്ടാരത്തിന്റെ അനന്തരാവകാശി ആണ് എന്ന് നാഴികക്ക് നാല്പതുവട്ടം കൂടെയുള്ളവരെ ഓര്‍മിപ്പിക്കുന്ന നിങ്ങള്‍ക്കില്ല രഞ്ജിനിച്ചേച്ചി. മാര്‍ക്കറ്റില്‍ മീന്‍ വില്‍ക്കുന്നവരും ചുമടെടുക്കുന്നവരും ഓട്ടോറിക്ഷ ഓടിക്കുന്നവരും ഒക്കെയായി ഒരുപാട് കട്ടപ്പണിയെടുത്തു ജീവിക്കുന്ന പെണ്ണുങ്ങളുള്ള നാടാണ് ഇത് , നിങ്ങള്‍ക്കത് മനസ്സിലാവാന്‍ ഇത്തിരി പുളിക്കും. ഷക്കീലയെ ഇന്റര്‍വ്യൂ ചെയ്യാനാണ് എന്നുംപറഞ്ഞു…

Read More

വിവാഹമെന്ന ഒന്ന് ജീവിതത്തിൽ ഉണ്ടാവില്ല; തന്‍റെ കഴിഞ്ഞകാലം ഒരു കുഞ്ഞിനെ എടുത്തു വളർത്താമെന്ന മോഹത്തെ ഇല്ലാതാക്കുന്നു; അഭിനയത്തിലെയും സ്വകാര്യ ജീവത്തിലെയും വേദനകൾ തുറന്ന് പറഞ്ഞ് നടി ഷക്കീല

മലയാളക്കരയെ ആകെ പിടിച്ചുകുലുക്കിയ മാദക സുന്ദരി ഷക്കീല തന്‍റെ അഭിനയ ജീവിതത്തിലെയും സ്വകാര്യ ജീവിതത്തിലെയും അനുഭവങ്ങളെക്കുറിച്ച് പറഞ്ഞതിങ്ങനെ. താൻ സിനിമാ മേഖലയിലേക്ക് എത്തിയത് അമ്മയുടെ നിർബന്ധത്തെ തുടർന്നായിരുന്നു. സെക്സി ചിത്രങ്ങളിലൂടെയുള്ള തന്‍റെ വളർച്ച വളരെപ്പെട്ടനായിരുന്നു. എന്നാൽ വളരെ പെട്ടെന്ന് തന്നെ സിനിമാക്കാർ തഴയാൻ തുടങ്ങിയതോടെയാണ് താൻ പിന്നിട്ട വഴിയിലെ നല്ലതും ചീത്തയും തിരിച്ചറിഞ്ഞതെന്ന് താരം പറയുന്നു. തന്നെ ഉപയോഗിച്ച് പലരും ധാരളം പണം സാമ്പാദിച്ചു. എന്നാൽ തനിക്ക് വലിയ സമ്പാദ്യമൊന്നും ഇല്ല. വലിയ ബാങ്ക് ബാലൻസ് എത്തിയതുകൊണ്ടല്ല താൻ അഭിനയം നിർത്തയതെന്നും നടി പറയുന്നു. അന്നും ഇന്നും ഒരേ വീട്ടിലാണ് ഞാന്‍ താമസിക്കുന്നത്. ഞാന്‍ വലിയ പണക്കാരിയല്ല. പക്ഷെ എനിക്കുള്ളതില്‍ ഞാന്‍ സന്തുഷ്ടയും സന്തോഷവതിയുമാണ്. എന്‍റെ കരിയറില്‍ ഞാന്‍ ഒട്ടും സന്തോഷവതിയായിരുന്നില്ലെന്നും ഷക്കീല കൂട്ടിച്ചേർക്കുന്നു. വിവാഹം, അങ്ങനെ ഒന്ന് ഇനി ജീവിതത്തില്‍ ഉണ്ടാവില്ല. ഒരു കുഞ്ഞിനെ എടുത്ത്…

Read More

മണിയന്‍ പിള്ള രാജു സാമ്പത്തികമായി സഹായിച്ചു ! എന്നാല്‍ അദ്ദേഹത്തിന് പ്രേമലേഖനം അയച്ചിട്ടില്ല; അന്ന് പ്രണയം തോന്നിയത് മറ്റൊരാളോടെന്ന് ഷക്കീല

മണിയന്‍ പിള്ള രാജുവിന് താന് പ്രേമലേഖനം അയച്ചുവെന്ന് പറയുന്നത് വ്യാജവാര്‍ത്തെയന്ന് നടി ഷക്കീല. അമ്മ സുഖമില്ലാതെ കിടന്ന സമയത്ത് അദ്ദേഹം സാമ്പത്തികമായി സഹായിച്ചു. പ്രണയം ഒന്നും അതില്‍ തോന്നിയിരുന്നില്ല. മറ്റൊരാളുമായി താന്‍ അക്കാലത്ത് പ്രണയത്തില്‍ ആയിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി. ഇത്തരം വാര്‍ത്തകളോട് മനഃപൂര്‍വം പ്രതികരിക്കാത്തതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘എന്നെക്കുറിച്ച് വ്യാജമായ വാര്‍ത്തകള്‍ വന്നാലും ഞാന്‍ പ്രതികരിക്കാറില്ല. ഒരിക്കല്‍ ബി ഗ്രേഡ് സിനിമകളിലെ ഒരു നടി സെക്സ് റാക്കറ്റ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ നിന്റെ കൂട്ടുകാരി ഷക്കീലയ്ക്ക് ഇതിലെന്താണ് പങ്കെന്ന് കേരളത്തിലെ പോലീസ് ചോദിച്ചു. എനിക്ക് വല്ലാത്ത വിഷമമാണ് തോന്നിയത്. എനിക്ക് അവരുമായി യാതൊരു സൗഹൃദവും ഇല്ലായിരുന്നു. എന്നിട്ടും ആ പോലീസുകാരന്‍ എന്റെ പേര് വലിച്ചിഴച്ചു. ഇതിനെല്ലാം ഞാന്‍ പ്രതികരിക്കാന്‍ നിന്നാല്‍ വലിയ വിവാദമാകും. അതുകൊണ്ട് മൗനം പാലിച്ചു.’ഷക്കീല പറഞ്ഞു. ഛോട്ടാമുംബൈയുടെ ചിത്രീകരണം നടക്കുന്നതിനിടെയാണ് ഷക്കീലയുടെ അമ്മ രോഗബാധിതയായത്.…

Read More

സിനിമകളെ വലിച്ചു കീറി ഒട്ടിക്കാന്‍ ഷക്കീല ! ഇത്തവണ താരം അണിയുന്നത് സിനിമാ നിരൂപകയുടെ വേഷം; ഷക്കീലയുടെ സിനിമാ അവലോകനത്തെ അമ്പരപ്പോടെ കണ്ട് ആരാധകര്‍…

ഒരു കാലത്ത് ബി ഗ്രേഡ് സിനിമകളിലൂടെ ആരാധകരുടെ ആവേശമായി മാറിയ നടിയാണ് ഷക്കീല. പിന്നീട് മുഖ്യധാരാ സിനിമകളിലേക്ക് മാറിയെങ്കിലും ആരാധകര്‍ക്ക് കുറവുണ്ടായില്ല. ഇപ്പോള്‍ പുതിയ ചുവടു വെയ്പ്പുമായി ഷക്കീല എത്തിയിരിക്കുന്നത്. ഷക്കീലയുടെ പുതിയ വേഷം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. സിനിമ നിരൂപണങ്ങളുമായാണ് ആരാധകര്‍ക്ക് മുന്നിലേക്ക് താരം എത്തുന്നത്. സൂപ്പര്‍ റോയല്‍ ടി.വി എന്ന തമിഴ് യൂ ട്യൂബ് ചാനലിന് വേണ്ടിയാണ് താരം സിനിമാ നിരൂപണവുമായി എത്തിയിരിക്കുന്നത്. ആര്‍.ജെ ബാലാജി നായകനായ പൊളിറ്റിക്കല്‍ സറ്റയര്‍ ചിത്രം എല്‍കെജിയാണ് ഷക്കീല ആദ്യം അവലോകനം ചെയ്യുന്നത്.പഴയകാല നായികയുടെ പുതിയ ചുവടുവെയ്പിന് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. കെ.ആര്‍ പ്രഭു സംവിധാനം ചെയ്ത എല്‍.കെ.ജിയില്‍ ആര്‍.ജെ ബാലാജി, പ്രിയ ആനന്ദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ്‌നാട് രാഷ്ട്രീയത്തിലെ അതികായരായ സെല്ലുര്‍ രാജ, വൈക്കോ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിങ്ങനെ…

Read More

ആദ്യ ഹിറ്റ് ചിത്രത്തില്‍ സില്‍ക്ക്‌സ്മിതയുടെ സഹോദരിയായാണ് വേഷമിട്ടത്;ഡേര്‍ട്ടി പിക്ചറില്‍ എന്റെ കഥാപാത്രത്തെ കാണിച്ചിരിക്കുന്നത് വളരെ മോശമായി;തുറന്നു പറച്ചിലുമായി ഷക്കീല…

ബി ഗ്രേഡ് സിനിമകളിലൂടെ തലമുറകളുടെ ഹരമായി മാറിയ താരങ്ങളാണ് സില്‍ക്ക് സ്മിതയും ഷക്കീലയും.ഒരേ കാലഘട്ടത്തില്‍ തിളങ്ങിയവരായതു കൊണ്ട് ഇവര്‍ക്കിടയില്‍ ആരോഗ്യകരമായ ഒരു മത്സരമുണ്ടായിരുന്നു എന്നും ഇവര്‍ക്കിടയിലെ സ്വരച്ചേര്‍ച്ചകളെ കുറിച്ചുള്ള നിരവധി കഥകളും പലതവണ പ്രചരിച്ചിട്ടുണ്ട്.സില്‍ക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ദ ഡേര്‍ട്ടി പിക്ചറില്‍ വരച്ച് കാണിച്ചത്  ഇരുവരും തമ്മിലുള്ള അകല്‍ച്ചയെക്കുറിച്ചായിരുന്നു. എന്നാല്‍ ഇത് സത്യമല്ലെന്ന് പറഞ്ഞു കൊണ്ട് സാക്ഷാല്‍ ഷക്കീല തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ‘വിദ്യാ ബാലന്റെ ഡേര്‍ട്ടി പിക്ചറില്‍ തന്റെ കഥാപാത്രത്തെ കാണിച്ചിരിക്കുന്നത് ശരിയായിട്ടല്ലെന്നും സില്‍ക് സ്മിതയുടെ സ്ഥാനം കൈയടക്കാന്‍ താന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലന്നും ഷക്കീല പറഞ്ഞു. .തന്റെ ആദ്യത്തെ വിജയചിത്രം സില്‍ക് സ്മിതയ്‌ക്കൊപ്പമായിരുന്നുവെന്നും നടി പറയുന്നു. 1995 ല്‍ ഇറങ്ങിയ പ്ലേ ഗേളാണ് ഷക്കീലയുടെ ആദ്യ വിജയ ചിത്രം. ചിത്രത്തില്‍ ഇരുവരും സഹോദരിമാരായാണ് അഭിനയിച്ചത്. ‘ഡേര്‍ട്ടി പിക്ചറിലെ രംഗങ്ങളില്‍ എന്നെ സില്‍ക്കിന്റെ എതിരാളിയായിട്ടാണ്…

Read More

ആഹ്ലാദിപ്പിന്‍ ആര്‍മാദിപ്പിന്‍ ! ഷക്കീല ആരാധകരെ സന്തോഷപുളകിതരാക്കി പുതിയ കലണ്ടര്‍ ;വീടുകളില്‍ ഇനി 12 ഗെറ്റപ്പില്‍ ഷക്കീലയായി റിച്ച ഛദ്ദ നിറഞ്ഞു നില്‍ക്കും…

നടി ഷക്കീലയുടെ ജീവിതം ആസ്പദമാക്കി ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഷക്കീല , നോട്ട് എ പോണ്‍ സ്റ്റാര്‍’. ചിത്രത്തില്‍ റിച്ച ഛദ്ദയാണ് ഷക്കീലയായി വേഷമിടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ പ്രചാരണത്തിനായി കലണ്ടറുമായി രംഗത്തെത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഷക്കീല സിനിമകളുടെ പോസ്റ്ററുകളുടെ മാതൃകയിലാണ് കലണ്ടറിലെ പേജുകള്‍ രൂപകല്കന ചെയ്തിരിക്കുന്നത്. 12 വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ചിത്രത്തിലെ നായിക റിച്ച ഛദ്ദ കലണ്ടറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഷക്കീല 16-ാം വയസില്‍ സിനിമയിലേക്ക് എത്തുന്നതും പിന്നീട് ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളും പ്രതിസന്ധികളുമാണ് പ്രമേയം. ഷൂട്ടിംഗ് തുടങ്ങുന്നതിനു മുമ്പു തന്നെ ഷക്കീലയെന്ന വ്യക്തിയെ അടുത്തറിയാനായി റിച്ച ബാംഗ്ലൂരില്‍ വെച്ച് ഷക്കീലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഒരു കാലത്ത് നിറഞ്ഞു നിന്ന താരമായിരുന്ന ഷക്കീല പിന്നീട് അഡല്‍ട്ട് സിനിമകളില്‍ നിന്ന്…

Read More