അങ്ങനെ പറഞ്ഞാല്‍ എങ്ങനെയാ ? ഇന്ത്യ വേണ്ടെന്നു പറഞ്ഞിട്ടും ബഡ്ജറ്റില്‍ ഇന്ത്യയെ സഹായിക്കാന്‍ തുക നീക്കിവച്ച് ബ്രിട്ടന്‍; ഏതുവിധേനയും ഇന്ത്യയെ അപമാനിക്കാനുറച്ച് ബ്രിട്ടീഷ് മാധ്യമങ്ങളും…

വളര്‍ന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം നല്‍കാനുള്ള ബ്രിട്ടന്റെ തീരുമാനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ബ്രിട്ടീഷ് മാധ്യമങ്ങള്‍. തങ്ങള്‍ക്ക് ബ്രിട്ടന്റെ സാമ്പത്തിക സഹായം മേലാല്‍ വേണ്ടെന്ന് ഇന്ത്യ ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഇന്ത്യയെ സഹായിക്കാന്‍ ബഡ്ജറ്റില്‍ 98 മില്യണ്‍ പൗണ്ട് വകയിരുത്തിയ തെരേസക്കെതിരെയാണ് ബ്രിട്ടീഷ് മാധ്യമങ്ങളും രാജ്യത്തെ നിരവധി രാഷ്ട്രീയ നേതാക്കളും രംഗത്തിറങ്ങിയിരിക്കുന്നത്.ലോകത്തിലെ മൂന്നാമത്തെ സമ്പന്ന രാജ്യമാകാന്‍ പോകുന്ന ഇന്ത്യയ്ക്ക് എന്തിനാണ് സഹായം നല്‍കുന്നതെന്ന ചോദ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്. ഇന്ത്യ സഹായം വേണ്ടെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയെങ്കിലും ഏതുവിധേനയും ഇന്ത്യയെ അപമാനിക്കണമെന്നുറച്ചാണ് ചില ബ്രിട്ടീഷ് മാധ്യമങ്ങള്‍ മുന്നോട്ടു പോകുന്നത്. തെരേസ ഭരണകൂടം എടുത്ത പുതിയ തീരുമാനമനുസരിച്ച് 98 മില്യണ്‍ പൗണ്ട് ധനസഹായത്തില്‍ 201819ല്‍ ഇന്ത്യയ്ക്ക് 52 മില്യണ്‍ പൗണ്ടും 2019-20ല്‍ 46 മില്യണ്‍ പൗണ്ടുമാണ് ബ്രിട്ടന്‍ അനുവദിക്കുന്നത്. ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-2ന് വേണ്ടി ഇന്ത്യ 94. 5…

Read More

ഈ ബ്രിട്ടനിതെന്തു പറ്റി ! ബ്രിട്ടീഷ് പെണ്‍കുട്ടികള്‍ കൂട്ടത്തോടെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരാവുന്നു ! പുരുഷ സ്വഭാവങ്ങളൊന്നുമില്ലാഞ്ഞിട്ടും ആണായിമാറാന്‍ പെണ്‍കുട്ടികളെ പ്രേരിപ്പിക്കുന്നതെന്തെന്ന് ചോദ്യമുയരുന്നു…

പുരുഷ അസ്ഥിത്വമുള്ള പെണ്‍കുട്ടികള്‍ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ വഴി ആണായി മാറുന്നത് സ്വഭാവികമാണെങ്കിലും ഇങ്ങനെ യാതൊരു പ്രശ്‌നങ്ങളും ഇല്ലാത്ത പെണ്‍കുട്ടികളുടെ വര്‍ധിച്ചു വരുന്ന ലിംഗമാറ്റ ശസ്ത്രക്രിയകള്‍ ബ്രിട്ടനെ ആശങ്കപ്പെടുത്തുകയാണ്.ലിംഗമാറ്റത്തിലൂടെ ആണാകുന്നവരുടെ എണ്ണം ഏറിയതോടെ അന്വേഷണത്തിന് സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. നാലുവയസ്സുള്ള പെണ്‍കുട്ടികള്‍പോലും ലിംഗമാറ്റത്തിന് തയ്യാറാവുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് ഈക്വാലിറ്റി മിനിസ്റ്റര്‍ പെന്നി മോര്‍ഡന്റ് അന്വേഷണ സമിതിയെ നിയോഗിച്ചത്. ലിംഗമാറ്റ ചികിത്സയ്ക്ക് വിധേയരാകുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ 4415 ശതമാനത്തോളം വര്‍ധനയാണ് സമീപകാലത്തുണ്ടായിരിക്കുന്നത്. ഇതിന് പിന്നില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനമുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്. മനഃശ്ശാസ്ത്രജ്ഞരും സ്വഭാവരൂപീകരണത്തെക്കുറിച്ച് പഠിക്കുന്ന വിദഗ്ധരുമുള്‍പ്പെട്ട വിദഗ്ധരാണ് ഇതേക്കുറിച്ച് പഠിക്കുന്നത്. ആധുനികലോകത്ത് ആണ്‍കുട്ടികള്‍ക്ക് ജീവിതം കുറേക്കൂടി എളുപ്പമാണെന്ന ധാരണ പരന്നതാണ് ഇത്തരമൊരു പ്രവണതയ്ക്ക് ആക്കം കൂട്ടിയതെന്നാണ് വിലയിരുത്തല്‍. ഹോര്‍മോണ്‍ ചികിത്സയുള്‍പ്പെടെ ലിംഗമാറ്റത്തിനുള്ള ചികിത്സയ്ക്ക് വിധേയരാകുന്നവരുടെ എണ്ണം 2009-10 കാലയളവില്‍ 97 ആയിരുന്നെങ്കില്‍ 2017-18 കാലയളവില്‍ അത് 2519 ആയി വര്‍ധിച്ചു.…

Read More

വിശ്വസിക്കുമോ ഇത് ! ഈ സുന്ദരി ജനിച്ചത് ഒരു ആണ്‍കുട്ടിയായിട്ടായിരുന്നു; ഇവളുടെ പാത പിന്തുടരുന്നത് നൂറുകണക്കിന് ആളുകള്‍

ലണ്ടന്‍: സ്വന്തം സ്വത്വം തിരിച്ചറിയുമ്പോഴാണ് പലരും ലിംഗമാറ്റ ശസ്ത്രക്രിയയെപ്പറ്റി ചിന്തിക്കുന്നത്. പുതിയ റിപ്പോര്‍ട്ട് പ്രകാരം ആണ് പെണ്ണാവാനും പെണ്ണ് ആണാവാനും മരുന്നുകഴിക്കുന്ന ആളുകളുടെ എണ്ണം ബ്രിട്ടനില്‍ വന്‍തോതില്‍ വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. പത്തുവയസ്സുവരെ പ്രായമുള്ള 800ഓളം കുട്ടികളാണ് ലിംഗമാറ്റത്തിനായി മരുന്ന് കഴിക്കുന്നത്. ഇതില്‍ 600 പേരും ലണ്ടനിലാണ്. 200 പേര്‍ ലീഡ്‌സിലും. തങ്ങള്‍ തെറ്റായ ശരീരത്തിലാണ് ജീവിക്കുന്നതെന്ന തോന്നല്‍ കൗമാരക്കാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നുവെന്നതാണ് ഇത് നല്‍കുന്ന സൂചനകള്‍. പ്രായപൂര്‍ത്തിയാകുന്നതിന് മുന്നെ ലിംഗമാറ്റത്തിനുള്ള മരുന്നുകള്‍ കഴിച്ച് ആണ് പെണ്ണാവാനും പെണ്ണ് ആണാവാനും ശ്രമിക്കുന്നവര്‍ ഏറിവരികയാണ്. പ്യൂബര്‍ട്ടി ബ്ലോക്കേഴ്‌സ് എന്നറിയപ്പെടുന്ന ഇന്‍ജക്ഷനുകളാണ് ഇതിനായി നല്‍കുന്നത്. ആണ്‍കുട്ടിയായി ജനിച്ച അബേര്‍സ്റ്റ്‌വിത്തിലെ ലിര്‍ ജോണ്‍സിന്റെ കഥ ഇത്തരത്തിലൊന്നാണ്. ലിംഗമാറ്റത്തിനുള്ള എന്‍എച്ച്എസ് ചികിത്സയാണ് തന്റെ ജീവന്‍ രക്ഷിച്ചതെന്ന് ഈ 17കാരി സുന്ദരി പറയുന്നു. ശരീരം പുരുഷനായി മാറാന്‍ തുടങ്ങിയതോടെ, ജീവനൊടുക്കാമെന്ന തീരുമാനത്തിലായിരുന്നു താനെന്ന് ലിര്‍ പറയുന്നു. 15…

Read More

എങ്ങനുണ്ട്…എങ്ങനുണ്ട്… കുട്ടിപ്പാവാടയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സ്കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് കുട്ടിപ്പാവാടയണിഞ്ഞ് ബ്രിട്ടനിലെ ആണ്‍കുട്ടികള്‍; വീഡിയോ വൈറല്‍…

ബ്രിട്ടനിലെ അന്തരീക്ഷ താപനില ഇപ്പോള്‍ 34 ഡിഗ്രിയാണ്. എന്നാല്‍ അതിലും ചൂടുണ്ടായിരുന്നു ബ്രിട്ടനിലെ ഈ ആണ്‍കുട്ടികള്‍ നടത്തിയ പ്രതിഷേധത്തിന്. സ്കൂളുകളില്‍ ‘സ്കര്‍ട്ട്(കുട്ടിപ്പാവാട) വിലക്കിയ അധികൃതരുടെ നടപടിയ്‌ക്കെതിരെയായിരുന്നു ഇവരുടെ പ്രതിഷേധം. പെണ്‍കുട്ടികളെപ്പോലെ കുട്ടിപ്പാവാട അണിഞ്ഞ് സ്കൂളിലെത്തിയാണ് ഇവര്‍ തങ്ങളുടെ പ്രതിഷേധമറിയിച്ചത്. ചിലര്‍ പെണ്‍കുട്ടികളെപ്പോലെ മുടി കെട്ടി വയ്ക്കുകയും ചെയ്തിരുന്നു. സഹപാഠികളായ പെണ്‍കുട്ടികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.ഡെവണിലെ ഐഎസ് സിഎ അക്കാദമിയിലാണ് ഈ വ്യത്യസ്ത പ്രതിഷേധം അരങ്ങേറിയത്. ബ്രിട്ടനില്‍ ഇപ്പോള്‍ ചൂടുകാലമാണ്. ഈ സമയത്ത് സ്കര്‍ട്ട് ധരിക്കരുതെന്ന സ്കൂള്‍ അധികൃതരുടെ വാദം ഒരു തരത്തിലും അംഗീകരിക്കാവില്ലെന്നാണ് പിള്ളേര്‍ പറയുന്നത്. സ്കര്‍ട്ട് ധരിച്ച് സ്കൂളില്‍ പോയ ഒരു പതിനാലുകാരന്റെ അമ്മ പറയുന്നത് അവന് ആകെയുണ്ടായിരുന്ന പ്രശ്‌നം സ്കര്‍ട്ടിന് ഇറക്കക്കുറവാണെന്നതായിരുന്നു. നൂറുകണക്കിന് ആണ്‍കുട്ടികള്‍ ഇന്ന് സ്കൂളില്‍ സ്കര്‍ട്ട് ധരിച്ചെത്തും എന്നായിരുന്നു മറ്റൊരു ആണ്‍കുട്ടി അമ്മയോടു പറഞ്ഞത്. എന്തായാലും സ്കൂള്‍ അധികൃതരും ഇത് കാര്യമായെടുത്തിട്ടില്ല. ആണ്‍കുട്ടികള്‍ക്ക് സ്കര്‍ട്ട്…

Read More

അമ്മയ്ക്കു വേണ്ടി അവള്‍ അതു ചെയ്തു ; സ്വന്തം അനിയനെ പ്രസവിച്ച യുവതിയുടെ കഥ ഇങ്ങനെ…

മക്കള്‍ക്കായി ത്യാഗങ്ങള്‍ അനുഭവിക്കുന്നവരാണ് മാതാപിതാക്കള്‍. എന്നാല്‍ മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിക്കാന്‍ ഏതറ്റം വരെയും പോകുന്ന മക്കളുണ്ടാവുന്നത് അവരുടെ പുണ്യമാണ്. തങ്ങളുടെ വാര്‍ദ്ധക്യത്തില്‍ താങ്ങും തണലുമാവുന്ന മക്കളെ ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കും. എന്നാല്‍ വിശേഷണങ്ങള്‍ക്കപ്പുറമുള്ള ത്യാഗമാണ് ബ്രിട്ടീഷ് സ്വദേശിനിയായ മുപ്പതുകാരി കാതറിന്‍ സ്വന്തം അമ്മയായ ജാക്കി എഡ്വാര്‍ഡ്‌സിനു വേണ്ടി ചെയ്തത്. കാതറിന്‍ സ്വന്തം അമ്മയ്ക്ക് വേണ്ടി ഗര്‍ഭം ധരിച്ചതും പ്രസവിച്ചതും സ്വന്തം അനിയനെ. കേട്ടാല്‍ അവിശ്വസനീയം എന്ന് തോന്നുന്ന കഥ ഇങ്ങനെയാണ്. 47  വയസ്സാണ് ജാക്കിയുടെ പ്രായം. അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവ് മരിച്ച ജാക്കിക്ക് അഞ്ച് മക്കള്‍ ഉണ്ട്. പ്രസവം നിര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയ ഏറെ കാലങ്ങള്‍ക്ക് മുന്‍പ് തന്നെ ചെയ്തതാണ്. അങ്ങനെയിരിക്കെയാണ് ജാക്കി അവിചാരിതമായി 48  വയസുള്ള കെമിസ്റ്റായ പോളിനെ കാണുന്നതും പ്രണയത്തിലാകുന്നതും . രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരുവരും സിംഗപ്പൂര്‍ വച്ച് വിവാഹിതരാകുകയും ചെയ്തു. വിവാഹം…

Read More

ജോലിയും കൂലിയുമില്ലാതെ വഴിയോരങ്ങളില്‍ ഷെഡ് കെട്ടി താമസിക്കുന്നവരുടെ എണ്ണം ബ്രിട്ടനില്‍ വര്‍ദ്ധിക്കുന്നു; ഈ അവസ്ഥ ബ്രിട്ടനെ മൂന്നാം ലോക രാജ്യങ്ങളുടെ നിരയിലെത്തിക്കുമെന്ന് ആശങ്ക

തെരുവോരങ്ങളില്‍ ആളുകള്‍ അന്തിയുറങ്ങുന്നത് കുറേ നാള്‍ മുമ്പുവരെ മൂന്നാം ലോകരാജ്യങ്ങളിലെ മാത്രം കാഴ്ചയായിരുന്നു. എന്നാല്‍ മൂന്നാം ലോക രാജ്യങ്ങളില്‍ അധിനിവേശം നടത്തി അവരുടെ സമ്പത്ത് കൊള്ളയടിച്ച് സമ്പന്നത കൈവരിച്ച ബ്രിട്ടനും ഇന്ന് സമാന കാഴ്ചകളാല്‍ നിറയുകയാണ്. തൊഴില്‍ തേടി യുകെയില്‍ എത്തുന്നവരില്‍ ഏറെയും വിവിധ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ പൗരന്മാരാണ്. കുറേ നാള്‍ കഴിയുമ്പോള്‍ ഇത്തരക്കാര്‍ ജോലിയും കൂലിയുമൊന്നുമില്ലാതെ തെരുവുകളില്‍ കുടില്‍ കെട്ടി താമസിക്കുന്ന കാഴ്ച ബ്രിട്ടനില്‍ അനുദിനം ഏറുകയാണ്. ഏറ്റവുമവസാനമായി ഇപ്പോള്‍ മാഞ്ചസ്റ്ററിലെ വഴിയോരങ്ങളും ഇത്തരം തൊഴില്‍ രഹിതര്‍ കയ്യേറിയിരിക്കുകയാണ്. തൊഴില്‍രഹിതരായ യൂറോപ്യന്മാര്‍ ബ്രിട്ടനെ മൂന്നാം ലോക രാജ്യങ്ങളുടെ അവസ്ഥയിലേക്ക് നയിക്കുകയാണെന്നേ നിലവിലെ അവസ്ഥ കാണുന്ന ആര്‍ക്കും പറയാനാവൂ. മാഞ്ചസ്റ്ററിലെ തിരക്കേറിയ റോഡുകളിലൊന്നിന്റെ അടിയിലുള്ള ടണലില്‍ അടക്കം ഇത്തരത്തില്‍ യൂറോപ്യന്‍ പൗരന്മാര്‍ അന്തേവാസികളായിട്ടുണ്ട്. പൊട്ടിപ്പൊളിഞ്ഞ സോഫകള്‍, ബ്ലാങ്കറ്റുകള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് ഇവര്‍ ഇവിടെ താസമസൗകര്യം ഒരുക്കിയിരിക്കുന്നത്.…

Read More