ആലുവ: കാക്കനാട് ഫ്ലാറ്റിൽ നിന്നും പിടികൂടിയ കോടികൾ വിലമതിക്കുന്ന മയക്കുമരുന്നിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തിൽ എക്സൈസ് ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചു. രാസ ലഹരി എത്തിയത് ചെന്നൈയിൽ നിന്നാണെന്ന് നേരത്തെ സ്ഥിരീകരിച്ചതാണ്. തുടർന്നുള്ള അന്വേഷണത്തിലാണ് ചെന്നൈ സ്വദേശികളായ സ്ത്രീയും പുരുഷനും വലയിലായിരിക്കുന്നത്. രാജ്യാന്തര ലഹരി മാഫിയയിലെ ചെന്നൈ ഏജന്റുമാരായ ഇവരെ കസ്റ്റഡിയിൽ എടുക്കാനുള്ള ശ്രമത്തിലാണ് കൊച്ചിയിലെ എക്സൈസ് ക്രൈം ബ്രാഞ്ച് സംഘം. ഇതിനായി തമിഴ്നാട് പോലീസിന്റെ സഹായം തേടും. ചെന്നൈയിൽ ലഹരി മാഫിയ സംഘങ്ങൾക്ക് വലിയ സ്വാധീനവും ഗുണ്ടകളുടെ സംരക്ഷണവുമുണ്ട്. പലതും തോക്കുകളടക്കമുള്ള മാരക ആയുധങ്ങൾ കൈവശമുള്ള വൻ റാക്കറ്റുകളാണ്. അതുകൊണ്ടുതന്നെ കൃത്യമായ ആസൂത്രണത്തോടെ ഇവരെ കസ്റ്റഡിയിലെടുക്കാനുള്ള തയാറെടുപ്പിലാണ് കേരളത്തിലെ അന്വേഷണസംഘം. അതേസമയം ശ്രീലങ്കയിൽ താമസിക്കുന്ന മലയാളിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അറസ്റ്റിലായ പ്രതികളുമായി ഇയാൾ നിരന്തര ബന്ധം പുലർത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണിത്. ലഹരി മരുന്ന് സംഘത്തിലെ…
Read MoreDay: October 11, 2021
തലശേരിയിലെ ബിടെക് വിദ്യാർഥിയുടെ മരണം: മുഖ്യ പ്രതി റൂബിൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ; അറസ്റ്റിലായവരിൽ അപകടം നടന്നയുടൻ നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റിയ പ്രതിയും
സ്വന്തം ലേഖകൻ തലശേരി: കഴിഞ്ഞ ബലിപെരുന്നാൾ തലേന്ന് ബിടെക് വിദ്യാർഥിയായ താഴെ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിലെ അഫ്ലാഹ് ഫറാസിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. കതിരൂർ ഉക്കാസ് മൊട്ടയിലെ ഉമ്മേഴ്സിൽ ഉമ്മറിന്റെ മകൻ റൂബിൻ ഉമ്മർ (19), വേറ്റുമ്മലിലെ ജവാദ് (22) എന്നിവരെയാണ് ടൗൺ സിഐ കെ. സനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഹൈക്കോതി ഉത്തരവ് പ്രകാരമാണ് റൂബിന്റെ അറസ്റ്റ് രേഖപ്പെടുത്തിടുത്തിയത്. പ്രതിയെ ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ പോലീസിനു ലഭിച്ചു. താർ ജീപ്പിൽ നഗരത്തിലെത്തിയ താൻ കൗതുകം തോന്നിയതിനാലും ട്രയൽ നോക്കാനുമായിട്ടാണ് അപകടത്തിൽപെട്ട പെജേറോ കാർ ഓടിച്ചതെന്നു പ്രതി പോലീസിന് മൊഴി നൽകി. ഉച്ചവരെ ചോദ്യം ചെയ്ത ശേഷം പ്രതിയെ രണ്ട് ആൾ ജാമ്യത്തിലും 50,000 രൂപയുടെ ബോണ്ടിലും സ്റ്റേഷൻ ജാമ്യം അനുവദിച്ചു. റൂബിനിൽ…
Read Moreരാവിലെ കണ്ണു തുറന്നപ്പോള്‍ കിടക്കയില്‍ ഒരു പാറക്കഷണവും മേല്‍ക്കൂരയില്‍ ഒരു തുളയും ! ഒന്ന് ഉറങ്ങിയെഴുന്നേറ്റപ്പോള്‍ റൂത്ത് കോടീശ്വരിയായത് ഇങ്ങനെ…
ഉറക്കത്തില്‍ കോടീശ്വരന്മാരാവുന്ന സ്വപ്നം കാണുന്നവര്‍ നിരവധിയാണ്. എന്നാല്‍ ആ കോടീശ്വര പദവിയ്ക്ക് സ്വപ്നത്തിന്റെ ആയുസേ ഉണ്ടാവുകയുള്ളൂ. എന്നാല്‍ ഒന്ന് ഉറങ്ങിയെഴുന്നേറ്റപ്പോള്‍ സ്വപ്നം കാണാതെ തന്നെ കോടീശ്വരിയായിരിക്കുകയാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ താമസക്കാരിയായ റൂത്ത് ഹാമില്ട്ടണ്. രാവിലെ കിടക്കയില്‍ ഉണര്‍ന്നപ്പോള്‍ റൂത്ത് കണ്ടത് മേല്‍ക്കൂരയില്‍ നിന്നും പ്രകാശം വരുന്നതാണ് കണ്ടത്. കട്ടിയേറിയ മേല്‍ക്കൂര തുളച്ചു കൊണ്ട് പ്രവേശിച്ച ഒരു പാറകഷ്ണവും അവളുടെ കിടക്കയില്‍ നിന്നും കണ്ടെത്തി. ശരീരത്തില്‍ വീഴാതെ തൊട്ട് അടുത്തായ വീണതിനാല്‍ പരിക്കേല്‍ക്കാതെ റൂത്ത് ഹാമില്ട്ടണ് രക്ഷപ്പെടുകയായിരുന്നു. കിടക്കയില്‍ നിന്നും ലഭിച്ച പാറകഷ്ണം എടുത്ത് പരിശോധിച്ച യുവതി ഉടന്‍ സുരക്ഷ സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് 911ലേക്ക് വിളിക്കുകയായിരുന്നു. ഉദ്യോഗസ്ഥരോട് അടുത്ത് എവിടെയെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ എന്നാണ് അവര്‍ ചോദിച്ചത്. എന്നാല്‍ ഇല്ല എന്നായിരുന്നു ലഭിച്ച ഉത്തരം. എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തില്‍ അന്നേ ദിവസം ഉല്‍ക്കകള്‍…
Read Moreനടൻ നെടുമുടി വേണു അന്തരിച്ചു; അരങ്ങൊഴിഞ്ഞത് അഭിനയത്തിന്റെ കൊടുമുടി കയറിയ കലാകാരൻ
തിരുവനന്തപുരം: നടൻ നെടുമുടി വേണു (73) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം. ഞായറാഴ്ച രാവിലെയാണ് തീവ്രപരിചരണ വിഭാഗത്തിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. നേരത്തേ കോവിഡ് ബാധിച്ചിരുന്നു. ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായിരുന്നു നെടുമുടി വേണു. മലയാളത്തിലും തമിഴിലുമായി 500ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു സിനിമ സംവിധാനവും ചെയ്തു. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ സ്കൂൾ അധ്യാപകനായിരുന്ന പി.കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആൺമക്കളിൽ ഇളയ മകനായി 1948 മേയ് 22നാണ് കെ. വേണുഗോപാലൻ എന്ന നെടുമുടി വേണു ജനിച്ചത്. വിദ്യാഭ്യാസ കാലത്ത് സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയിൽ എത്തിയത്. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതോടെ അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി തുടങ്ങിയവരുമായി…
Read Moreഉത്ര കൊലക്കേസ്; ശീതീകരിച്ച മുറിയുടെ ജനല്‍ തുറന്നിട്ടതെന്തിനെന്ന മാതാപിതാക്കളുടെ സംശയം, കൊലപാതകത്തിന്റെ ചുരുളഴിയിച്ച കഥയിങ്ങനെ…
കൊല്ലം : പാന്പിനെക്കൊണ്ട് കടിപ്പിച്ചു കൊല്ലുക എന്നത് കേരളത്തിന് കേട്ടുകേൾവി പോലുമില്ലാത്തതായിരുന്നു. വിചിത്രവും ക്രൂരവുമായ ഒരു കൊലപാതകം തെളിയിക്കാൻ അന്വേഷണ സംഘം സഞ്ചരിച്ചത് അസാധാരണ വഴികളിലൂടെയും. 2018 മാര്‍ച്ച് 25 നായിരുന്നു ഏറം വെള്ളിശേരില്‍ വീട്ടില്‍ ഉത്രയുടെയും അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സൂരജിന്റെയും വിവാഹം നടക്കുന്നത്. വിവാഹ സമ്മാനമായി നൂറുപവന്‍ സ്വര്‍ണം, ലക്ഷങ്ങള്‍ വിലവരുന്ന കാര്‍, എന്നിവയുൾപ്പെടെ ഉത്രയുടെ കുടുംബത്തില്‍ നിന്നും അരക്കോടി രൂപയോളം വരുന്ന സ്വത്ത് വകകളാണ് സ്ത്രീധനമായി സൂരജന് ലഭിച്ചത്. വീടുപണിയ്ക്കും വാഹനം വാങ്ങുന്നതിനുമായി വേറെയും ലക്ഷങ്ങള്‍, സഹോദരിക്ക് സ്കൂട്ടര്‍ എന്നിവ പുറമേ. മാസം വട്ടചെലവിന് പ്രത്യേകം തുക. വിവാഹം കഴിഞ്ഞ് കുറച്ചു നാള് കഴിഞ്ഞപ്പോഴേക്കും ഉത്രയെ ഒഴിവാക്കാനുള്ള പോംവഴികളും സൂരജ് ആലോചിച്ചു തുടങ്ങി. ഇതിനടിയില്‍ ഇരുവര്‍ക്കും കുഞ്ഞും ജനിച്ചു. വിവാഹ മോചനം ആദ്യം ആലോചിച്ചുവെങ്കിലും അങ്ങനെ വന്നാല്‍ തനിക്ക് ലഭിച്ച അരക്കോടിയോളം സ്വത്ത്…
Read Moreഅഭയാര്‍ഥികളായി ജര്‍മനിയിലെത്തിയവര്‍ കൊള്ളയും കൊള്ളിവെപ്പും തൊഴിലാക്കി കോടീശ്വരന്മാരായി ! ജര്‍മന്‍ പോലീസിന്റെ റെയ്ഡില്‍ കുടുങ്ങിയത് നിരവധി അഭയാര്‍ഥി ഭീകരര്‍…
കുറ്റവാളി സംഘങ്ങളെ കണ്ടെത്തുന്നതിനായി ജര്‍മന്‍ പോലീസ് രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ കുടുങ്ങിയത് നിരവധി അഭയാര്‍ഥി ഭീകരര്‍. 25 നഗരങ്ങൡ നടത്തിയ റെയ്ഡില്‍ പോലീസ് പിടികൂടിയ 67 പേരില്‍ 44 പേര് സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളാണ്. ഇസ്ലാമിക ഭീകരര്‍ക്ക് ജര്‍മനിയില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നുവെന്ന സംശയത്തെത്തുടര്‍ന്നായിരുന്നു അഭയാര്‍ഥികളെ കേന്ദ്രീകരിച്ച് റെയ്ഡ് നടന്നത്. 2015-ല്‍ ഏയ്ഞ്ചല മെര്‍ക്കലിന്റെ തുറന്ന വാതില്‍ സമീപനത്തിലൂടെ അഭയാര്‍ത്ഥികളായി എത്തിയവരുടെ കൂട്ടത്തില്‍ പെട്ടവരാണിവര്. പിടികൂടിയവരില്‍ ഇവരെ കൂടാതെ 10 ജര്‍മ്മന്‍ സ്വദേശികള്‍, അഞ്ച് ജോര്‍ദ്ദാന്‍ പൗരന്മാര്, അഞ്ച് ലബനീസ് പൗരന്മാര് എന്നിവരും ഉണ്ട്.ഇവരില്‍ രണ്ടുപേര്‍ക്ക് ഇസ്ലാമിക തീവ്രവാദ സംഘടനകളുമായി നേരിട്ട് ബന്ധമുള്ളതായി സംശയിക്കുന്നു. 2020 മെയ് മാസത്തില്‍, അപകടത്തില്‍ പെട്ട ഒരു കാറില്‍ നിന്നും മൂന്നു ലക്ഷം യൂറോ കണ്ടെടുത്തതാണ് ഇത്തരത്തിലൊരു വന്‍ റെയ്ഡിന് വഴിയൊരുക്കിയത്. വാഹനത്തിനുള്ളിലെ രഹസ്യ അറയിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. ഏകദേശം…
Read Moreഉത്ര കൊലക്കേസ്; പാമ്പുപിടുത്തക്കാരൻ സുരേഷിന് എല്ലാം അറിയാമായിരുന്നു; മൂർഖൻ കുഞ്ഞുങ്ങളെ ലഹരിക്ക് ഉപയോഗിച്ചു; നാവിൽ ഒരു തവണ കൊത്തുന്നതിന് ഈടാക്കിയിരുന്ന ചാർജ്ജ് ഞെട്ടിക്കുന്നത്
അഞ്ചല്‍ : കൊലക്കേസില്‍ വനപാലകരുടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന പ്രധാന പ്രതികളായ സൂരജ്, സുരേഷ്കുമാര്‍ എന്നിവരുടെ കുറ്റസമ്മത മൊഴി പുറത്തുവന്നിരുന്നു. ഒരാഴ്ചത്തെ തെളിവെടുപ്പിന് ശേഷം പ്രതികളെ വനംവകുപ്പ് കോടതിയില്‍ ഹാജരാക്കിയിരുന്നു. തെളിവെടുപ്പിനിടെ പ്രതികള്‍ നിര്‍ണായക വെളിപ്പെടുത്തലാണ് അന്വേഷണ സംഘത്തിന് മുന്നില്‍ നടത്തിയത്. സൂരജിന് സുരേഷ് പാമ്പിനെ നല്‍കിയത് ഉത്രയെ കൊലപ്പെടുത്താനാണ് എന്ന് അറിഞ്ഞുകൊണ്ടായിരുന്നു എന്നതാണ് ഇതില്‍ പ്രധാനം. രണ്ടുതവണയും പാമ്പിനെ നല്കിയപ്പോഴും സുരേഷിന് വ്യക്തമായി അറിയാമായിരുന്നുവെന്നും തന്റെ സങ്കല്‍പ്പത്തിലെ ഭാര്യയാകാന്‍ ഉത്രക്ക് കഴിഞ്ഞിരുന്നില്ലെന്നും സൂരജ് സമ്മതിച്ചു. വിവാഹ മോചനം നടത്തിയാല്‍ സ്വത്തുക്കളും കുഞ്ഞിനേയും നഷ്ടമാകും. അങ്ങനെ ഉണ്ടാകാതിരിക്കാനാണ് ആസൂത്രിതമായി കൊല നടത്തിയതെന്നും സൂരജ് വെളിപ്പെടുത്തി. അതേസമയം കേസില്‍ രണ്ടാംപ്രതിയായ സുരേഷിനെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് തെളിവെടുപ്പിനിടയില്‍ വനം നടത്തിയിരുന്നത്. കൊലയെക്കുറിച്ചു സുരേഷിന് വ്യക്തമായ അറിവുണ്ടായിരുന്നു. ഉത്രയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച പാമ്പിന്റെ പടം തെളിവെടുപ്പിനിടെ വനപാലകര്‍ കണ്ടെടുത്തിയിരുന്നു. വിവിധയിടങ്ങളില്‍ നിന്നും പാമ്പുകളെ…
Read Moreകേരളത്തെ നടുക്കിയ ഉത്ര വധക്കേസിൽ സൂരജ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷ ബുധനാഴ്ച; വിധികേട്ടത് നിർവികാരനായിരുന്ന്
കൊല്ലം: കേരളത്തെ നടുക്കിയ ഉത്ര വധക്കേസിൽ പ്രതി സൂരജ് കുറ്റക്കാരനെന്ന് കോടതി. പ്രതിക്കെതിരേ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ബുധനാഴ്ച ശിക്ഷ വിധിക്കും. ഉറങ്ങി കിടന്ന ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നുവെന്നാണ് കേസ്. ഡമ്മി പരീക്ഷണ ദൃശ്യങ്ങളും കോടതിയിൽ നിർണായക തെളിവായി പോലീസ് സമർപ്പിച്ചിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ ചുമത്തിയ കുറ്റം കോടതി സൂരജിനെ വായിച്ചു കേൾപ്പിക്കുകയും ചെയ്തു. ഇതിനു ശേഷം ഒന്നും പറയാനില്ലെന്നാണ് സൂരജ് മറുപടി നൽകിയത്. വിചിത്രവും പൈശാചികവും ദാരുണവുമായ കൊലയാണിതെന്നും പ്രതിക്ക് വധശിക്ഷ തന്നെ വിധിക്കണമെന്നും പ്രോസിക്യൂട്ടറും കോടതിയിൽ ആവശ്യപ്പെട്ടു. 2020 മേയിലാണ് അഞ്ചലിലെ വീട്ടില്‍ ഉത്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ഏപ്രിൽ രണ്ടിന് അടൂരിലെ സൂരജിന്റെ വീട്ടിൽ വച്ചാണ് ഉത്രയെ ആദ്യം അണലിയെ കൊണ്ട് കടിപ്പിച്ചത്. പക്ഷെ ഉത്ര…
Read Moreമഴ ശക്തം; ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നു; വീടുകളിൽ വെള്ളം കയറിത്തുടങ്ങി
കുമരകം: മഴ ശക്തമായതോടെ ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നു. വെള്ളപ്പൊക്കമുണ്ടായാൽ നെൽ കൃഷിയിലും വലിയ നഷ്ടം സംഭവിക്കും. തിരുവാർപ്പ്, കുമരകം, അയ്മനം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോൾ തന്നെ വെള്ളപ്പൊക്കത്തിനു സമാനമായ സ്ഥിതിയാണ്. ചിലയിടങ്ങളിൽ വീടുകൾക്കുള്ളിലും വെള്ളം കയറിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും ഇന്നും കനത്ത മഴയാണ് പ്രദേശത്തുണ്ടായത്. മഴ തുടരുകയും കിഴക്കൻ വെള്ളം കൂടുതലായി ഒഴുകി എത്തുകയും ചെയ്താൽ ദുരിതാശ്വാസ ക്യാന്പുകൾ ആരംഭിക്കേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു. വർഷ കൃഷി ഇറക്കിയ പാടങ്ങളിൽ ഏതാനും ആഴ്ച്ചകൾ മാത്രമേ കൊയ്ത്ത് ആരംഭിക്കാൻ അവശേഷിക്കുന്നുള്ളൂ. കാറ്റും മഴയും വെള്ളപ്പൊക്കവും ഈ പാടങ്ങളിലെ വിളവെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയിലാണ് കർഷകർ. വിളഞ്ഞ് പാകമാകാറായ കതിരുകൾ മഴതുടർന്നാൽ വീണ് അടിയാൻ സാധ്യതയേറെയാണ്. പുഞ്ച കൃഷി ഇറക്കാനായി വെള്ളം വറ്റിച്ച് കൃഷി പണികൾ ആരംഭിച്ച വയലുകൾക്കും പ്രതീക്ഷിക്കാതെയുണ്ടായ വെള്ളപ്പൊക്കം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. തരിശു കൃഷി ആരംഭിച്ച്…
Read Moreനാലുദിവസം പ്രായമായ നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവം ! കുട്ടി അമ്മയുടെ കൈയ്യില്‍ തിരികെയെത്തിയത് ഏറെ നാടകീയമായ മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍…
തമിഴ്നാട്ടിലെ തഞ്ചാവൂരിലെ ആശുപത്രിയില്‍ നിന്നും നാലു ദിവസമായ നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിന് ഒടുവില്‍ ശുഭപര്യവസാനം. കുട്ടിയെ സഞ്ചിയിലാക്കി കടത്തിക്കൊണ്ടു പോയ പട്ടുക്കോട്ട സ്വദേശിനിയെ കണ്ടെത്തിയ പോലീസ് ഇവരില്‍ നിന്നും കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. മക്കളുണ്ടാവാത്തതിനെ തുടര്‍ന്ന് രണ്ടുതവണ വിവാഹ മോചനം നടത്തിയ യുവതി നിലവിലുള്ള ഭര്‍ത്താവിനെ വിശ്വസിപ്പിക്കാനാണു കുട്ടിയെ തട്ടിയെടുത്തത്. 30 മണിക്കൂര്‍ നൂറിലേറെ പൊലീസുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണു കുഞ്ഞ് അമ്മയുടെ മടിത്തട്ടിലേക്കെത്തിയത്. തഞ്ചാവൂരിന് അടുത്തുള്ള പട്ടുകോട്ട സ്വദേശി വിജിയെന്ന സ്ത്രീ അറസ്റ്റിലായി. കുട്ടികളുണ്ടാകാത്ത യുവതി ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും വിശ്വാസം നേടി സ്വത്തിനു പിന്തുടര്ച്ച ലഭിക്കുന്നതിനാണ് തട്ടിക്കൊണ്ടുപോകലിനു മുതിര്‍ന്നത്. ഗര്‍ഭിണിയാണെന്ന് ഇവര്‍ കുടുംബത്തെ വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു. കുട്ടികളുണ്ടാവാത്തതിനാല്‍ നേരത്തേ രണ്ടുതവണ വിവാഹമോചിതയായിരുന്നു വിജി. ജനറല്‍ ആശുപത്രിക്കു മുന്നില്‍ നിന്ന്, വിജി കയറിയ ഓട്ടോറിക്ഷ തിരിച്ചറിഞ്ഞതാണു നിര്‍ണായകമായത്. ഡ്രൈവര്‍ നല്കിയ വിവരം അനുസരിച്ച് ,ഡയപ്പര്‍ വാങ്ങിയ തഞ്ചാവൂരിലെ…
Read More