കടലമ്മ കലിപ്പിലാണ്..! ശക്തമായ കാറ്റും കടലാക്രമണവും മൂലം കടൽഭിത്തിയില്ലാത്ത പ്രദേശങ്ങളിലെ കര മുഴുവൻ കടൽ കവരുകയാണ്. ആലപ്പുഴ വളഞ്ഞവഴിയിൽ ഇന്നലെയുണ്ടായ കടലാക്രമണത്തിൽ കരയിലേക്കു കയറുന്ന തിരമാല. -പി. മോഹനൻ
Read MoreCategory: All News
കാലവര്‍ഷ മഴയില്‍ 30 ശതമാനം കുറവ്; സാധാരണ മഴലഭിച്ചത് കാസർഗോഡ് മാത്രം; 60 ശതമാനത്തിലേറെ കുറവുണ്ടായാൽ വരുന്നത് കൊടും വരൾച്ച
കൊച്ചി: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ മഴ മുന്നറിയിപ്പ് നിലനില്‍ക്കുമ്പോഴും ഇക്കുറി കാലവര്‍ഷം ദുര്‍ബലമെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ കണക്കുകള്‍. ലഭിക്കേണ്ടിയിരുന്ന മഴയെക്കാള്‍ 30 ശതമാനം കുറവാണ് ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെ വരെ രേഖപ്പെടുത്തിയത്. കാസര്‍ഗോഡ് ജില്ലയില്‍ മാത്രമാണ് സാധാരണനിലയില്‍ മഴ ലഭിച്ചത്. അതേസമയം ലക്ഷദ്വീപില്‍ 25 ശതമാനത്തോളം അധിക മഴ ലഭിച്ചു.കേരളത്തില്‍ കൂടുതല്‍ മഴ ലഭിച്ചത് കാസര്‍ഗോഡ് ജില്ലയിലാണ് (1084.2 മില്ലി മീറ്റര്‍). ഏറ്റവും കുറവ് മഴ തിരുവനന്തപുരത്തും (260.4 മില്ലി മീറ്റര്‍). ലഭിക്കേണ്ടിയിരുന്ന മഴയുടെ അളവ് പ്രകാരം ഏറ്റവും കുറവ് മഴ ലഭിച്ചത് ഇടുക്കി ജില്ലയില്‍. കൊല്ലം 32, പത്തനംതിട്ട 39, ആലപ്പുഴ 28, കോട്ടയം 23, ഇടുക്കി 45, എറണാകുളം 30, തൃശൂര്‍ 21, പാലക്കാട് 40, മലപ്പുറം 29, കോഴിക്കോട് 32, വയനാട് 33, കണ്ണൂര്‍ 24 ശതമാനം എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ മഴയിലുണ്ടായ…
Read Moreലുക്ക് ആകെ മാറിയല്ലോ ? പ്ലാസ്റ്റിക് സര്‍ജറിയാണോ എന്ന ചോദ്യത്തിന് ദില്‍ഷ പ്രസന്നന് നല്കുന്ന മറുപടിയിങ്ങനെ…
ബിഗ്ബോസ് മലയാളം സീസണ് ഫോറില്‍ വിജയിച്ച് ചരിത്രം കുറിച്ച താരമാണ് ദില്‍ഷ പ്രസന്നന്. ആദ്യമായാണ് ഒരു വനിത ബിഗ്ബോസിന്റെ മലയാളം എഡിഷനില്‍ വിജയിയാകുന്നത്. ബ്ലെസ്ലിയേയും റിയാസിനേയും പിന്തള്ളിയാണ് ദില്‍ഷ വിജയകിരീടം നേടിയത്.ഇപ്പോഴിതാ ബിഗ് ബോസിന് ശേഷമുള്ള വിശേഷങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ദില്‍ഷ പ്രസന്നന്. ഡി ഫോര്‍ ഡാന്‍സും സീരിയലുമൊക്കെ കഴിഞ്ഞ് ബിഗ് ബോസിലേക്ക് എത്തുമ്പോള്‍ ദില്‍ഷയെ മനസിലാക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഈ മേക്കോവറിന് പിന്നിലെന്താണ് എന്ന ചോദ്യത്തിനാണ് ദില്‍ഷ മറുപടി പറയുന്നത്. ഫില്‍മിബീറ്റ് മലയാളത്തിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു ദില്‍ഷയുടെ തുറന്നു പറച്ചില്. എനിക്കറിയില്ല ഞാന്‍ പോലും പറയാറുണ്ട് എന്റെ പഴയ ഫോട്ടോയൊന്നും നിങ്ങള്‍ കണ്ടിട്ടില്ലല്ലോ എന്ന്. ചിലര്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തോ എന്നൊക്കെ ചോദിക്കുന്നുണ്ട്. ഞാന്‍ ഒരു സര്‍ജറിയും ചെയ്തിട്ടില്ല. അതിനുള്ള കാശൊന്നും എന്റെ കൈയ്യിലില്ല. പിന്നെ എനിക്ക് തടി വച്ചിട്ടുണ്ട്. പല്ലിന് ക്ലിപ്പുടകയും…
Read Moreപ്രണയത്തെ എതിര്‍ത്ത അച്ഛനെ കൊല്ലാന്‍ ക്വട്ടേഷന്‍ ! വ്യവസായി വെടിയേറ്റ് മരിച്ച കേസില്‍ മകള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍…
ജാര്‍ഖണ്ഡിലെ ആദിത്യപുരില്‍ വ്യവസായിയെ വെടിവെച്ച് കൊന്ന കേസില്‍ മരിച്ചയാളുടെ മകള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. വ്യവസായിയായ കനയ്യസിങ്ങിനെ കൊലപ്പെടുത്തിയ കേസിലാണ് മൂത്തമകള്‍ അപര്‍ണ(19) കാമുകനായ രജ് വീര്‍(21) നിഖില്‍ ഗുപ്ത, സൗരഭ് കിസ്കു എന്നിവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. മകളുടെ പ്രണയം എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമായതെന്നും കേസിലെ രണ്ട് പ്രതികള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. ജൂണ്‍ 30-ാം തീയതിയാണ് ഹരി ഓംനഗറിലെ അപ്പാര്‍ട്ട്മെന്റിന് പുറത്തുവെച്ച് കനയ്യസിങ് കൊല്ലപ്പെട്ടത്. വാഹനത്തിലെത്തിയ മൂന്നംഗസംഘം കനയ്യസിങ്ങിന് നേരേ വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസിന് ആദ്യദിവസങ്ങളില്‍ കടുത്ത വെല്ലുവിളികളാണ് നേരിടേണ്ടിവന്നത്. സംഭവസ്ഥലത്തും സമീപത്തും സിസിടിവി ക്യാമറകള്‍ ഇല്ലാതിരുന്നതും ദൃക്സാക്ഷികള്‍ ഇല്ലാത്തതും അന്വേഷണത്തിന് വെല്ലുവിളിയായി. തുടര്‍ന്നാണ് കനയ്യസിങ്ങിന്റെ മകളിലേക്ക് അന്വേഷണം എത്തിയത്. കനയ്യസിങ്ങിന്റെ മകള്‍ അപര്‍ണയും രജ് വീറും കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈ ബന്ധത്തെ…
Read Moreഒരു അളിയന്റെ സ്ഥാനത്തുനിന്ന് കല്ല്യാണം നടത്തി തന്നു; ഊര്‍ജസ്വലനായ ജയന്റെ മുഖമാണ് എന്റെ മനസിലെന്നുമെന്ന് സീമ
ആദ്യകാലങ്ങളിൽ നിരവധി സിനിമകളിൽ ജയനുമൊപ്പം അഭിനയിച്ചിട്ടുണ്ട്. ആ സമയങ്ങളിൽ പല ഗോസിപ്പുകളും വന്നു. ഞങ്ങൾ തമ്മിൽ പ്രണയിത്തിലാണ് എന്നൊക്കെ. ശശിയേട്ടന്റെ അമ്മവരെ ഇതിനെക്കുറിച്ച് ചോദിച്ചിട്ടുണ്ട്. അതേക്കുറിച്ച് പറഞ്ഞപ്പോള്‍ ശശിയേട്ടനെ വിളിച്ച് സീമ എന്റെ പെങ്ങളാണെന്നു പറഞ്ഞു. ഞങ്ങളുടെ കല്യാണസമയത്ത് അളിയന്റെ സ്ഥാനത്തുനിന്ന് കാര്യങ്ങളെല്ലാം ചെയ്തത് അദ്ദേഹമായിരുന്നു. ജയന്റെ മരണശേഷം അവസാനമായി ആ മുഖം ഒരു നോക്ക് കാണാൻ ശശിയേട്ടൻ എന്നെ അനുവദിച്ചില്ല. ജീവനറ്റ ആ മുഖം നീ കാണണ്ട. നിന്റെ മനസിലുള്ള ജയേട്ടനല്ല ഇപ്പോള്‍ അവിടെയുള്ളത്. നിന്റെ മനസിലുള്ള ജയേട്ടന് അങ്ങനെ തന്നെ ഇരിക്കട്ടെ എന്നായിരുന്നു ശശിയേട്ടന് പറഞ്ഞത്. അത് എന്തായാലും നന്നായിരുന്നു. ഊര്‍ജസ്വലനായി ഓടിനടന്നിരുന്ന ജയന്റെ മുഖമാണ് എന്റെ മനസിൽ ഉള്ളത്. -സീമ
Read Moreആരാധനാ മൂര്‍ത്തിയില്‍ വിശ്വാസമുള്ളവരെ മതത്തിന്റെ പേരില്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കാനാവില്ല ! ഹൈക്കോടതി പറഞ്ഞതിങ്ങനെ…
ആരാധനാ മൂര്‍ത്തിയില്‍ വിശ്വാസമുള്ളവരെ മതത്തിന്റെ പേരില്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതില്‍നിന്നു വിലക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. തിരുവട്ടാര്‍ ക്ഷേത്രത്തിലെ കുംഭാഭിഷേക മഹോത്സവത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന് അഹിന്ദുക്കളെ വിലക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസുമാരായ പിഎന്‍ പ്രകാശും ആര് ഹേമലതയും തള്ളി. കുംഭാഭിഷേകത്തില്‍ പങ്കെടുക്കുന്നതിന് ജാതിമത ഭേദമെന്യേ ആളുകളെ ക്ഷണിച്ചുകൊണ്ട് പുറത്തിറക്കിയ ക്ഷണക്കത്തിനെ ചോദ്യം ചെയ്ത് സി സോമന് എന്നയാളാണ് കോടതിയെ സമീപിച്ചത്. ക്ഷണിക്കപ്പെട്ടിട്ടുള്ള മന്ത്രി ക്രിസ്തുമത വിശ്വാസിയാണെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കടുത്ത വിമര്‍ശനത്തോടെയാണ് കോടതി ഹര്‍ജി തള്ളിയത്. കുംഭാഭിഷേകം പോലെയുള്ള ഒരു ഉത്സവത്തിന് വരുന്നവരുടെ മതം എങ്ങനെ പരിശോധിക്കുമെന്ന് കോടതി ആരാഞ്ഞു. ഏതു മതത്തില്‍ പെട്ടയാള്‍ ആയാലും ആരാധനാമൂര്‍ത്തിയില്‍ വിശ്വാസമുണ്ടെങ്കില്‍ എങ്ങനെയാണ് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍നിന്നു തടയാനാവുക? ക്രിസ്ത്യാനിയായ യേശുദാസ് പാടിയ ഭക്തിഗാനങ്ങള്‍ എത്രയെത്ര ക്ഷേത്രങ്ങളിലാണ് കേള്‍പ്പിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. വേളാങ്കണ്ണി പള്ളിയിലും നാഗൂര് ദര്‍ഗയിലും ഹിന്ദുക്കളും പോവാറുണ്ടെന്ന് കോടതി പറഞ്ഞു.
Read Moreഇനി ടെലികോം രംഗത്ത് അംബാനി-അദാനി പോരാട്ടം ! സ്പെക്ട്രം ലേലത്തില്‍ അദാനി ഗ്രൂപ്പ് പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്…
രാജ്യത്തെ മുന്‍നിര വ്യവസായികളായ അദാനി ഗ്രൂപ്പ് ടെലികോം രംഗത്തേക്കു കടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഈ മാസം അവസാനം നടക്കുന്ന 5ജി സ്പെക്ട്രം ലേലത്തില്‍ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് പങ്കെടുക്കുമെന്നാണ് സൂചന. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുമായും സുനില്‍ ഭാരതി മിത്തലിന്റെ എയര്‍ടെല്ലുമായും അദാനി ഗ്രൂപ്പ് നേരിട്ട് ഏറ്റുമുട്ടുന്നതിനുള്ള കളമാണ് ഇതോടെ ഒരുങ്ങുക. ഈ മാസം ഇരുപത്തിയാറിനു നടക്കുന്ന സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷ നല്‍കുന്നതിനുള്ള സമയം ഇന്നലെ അവസാനിച്ചു. നാലു കമ്പനികള്‍ ലേലത്തില്‍ പങ്കെടുക്കാന്‍ അപേക്ഷിച്ചതായാണ് സൂചനകള്‍. ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ കമ്പനികള്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നാലാമത്തെ കമ്പനി അദാനി ഗ്രൂപ്പ് ആണെന്നാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. അദാനി ഗ്രൂപ്പിന് അടുത്തിടെ നാഷനല്‍ ലോങ് ഡിസ്റ്റന്‍സ് (എന്‍എല്‍ഡി), ഇന്റര്‍നാഷനല്‍ ലോങ് ഡിസ്റ്റന്‍സ് (ഐഎല്‍ഡി) ലൈസന്‍സുകള്‍ ലഭിച്ചിരുന്നു. എന്നാല്‍…
Read Moreപ്രണയം നിരസിച്ചതിനെത്തുടര്‍ന്ന് കുത്തിക്കൊല്ലാനെത്തിയ യുവാവിനെ ധീരമായി നേരിട്ട് 14കാരി ! യുവാവ് പിടിയില്‍…
പ്രണയം നിരസിച്ചതിന്റെ പകയില്‍ കത്തിയുമായി കുത്തിക്കൊല്ലാനെത്തിയ 22 വയസ്സുകാരനെ ധീരമായി നേരിട്ട് 14 വയസ്സുകാരി. കത്തിയുമായി പിന്തുടര്‍ന്ന യുവാവിനെ പെണ്‍കുട്ടി ബലമായി പിടിച്ചു തളളുകയായിരുന്നു. വ്യാഴം രാവിലെ എട്ടു മണിയോടെ ആനമങ്ങാട്ടായിരുന്നു സംഭവം. സംഭവത്തില്‍ പ്രതിയായ മണ്ണാര്‍മല സ്വദേശി ജിനേഷിനെ( 22) പോലീസ് അറസ്റ്റ് ചെയ്തു. കുറച്ചുകാലമായി പ്രതി പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നു എന്നും പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കത്തിയുമായി പിന്തുടര്ന്ന് കുത്തിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നെന്നും പോലീസ് പറയുന്നു. ഒന്ന് പരിഭ്രമിച്ചെങ്കിലും യുവാവിനെ പിടിച്ചു തളളി പെണ്‍കുട്ടി ബഹളം വച്ചു. ഇതു കേട്ട് നാട്ടുകാര്‍ ഓടിക്കൂടുന്നതിനിടെ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഈ സമയം വന്ന വാഹനത്തില്‍ തട്ടി ഇയാളുടെ കൈക്ക് പരുക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതി കൊണ്ടുവന്ന കത്തി പോലീസ് കണ്ടെടുത്തു.
Read Moreബിഹാര്‍ സ്വദേശിനിയുടെ പീഡനപരാതി ഇപ്പോള്‍ ഒത്തു തീര്‍പ്പാക്കാന്‍ സാധിക്കില്ലെന്ന് കോടതി ! ബിനോയ് കോടിയേരി വീണ്ടും പെട്ടു…
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനി നല്കിയ പീഡനക്കേസ് കോടതിയ്ക്ക് പുറത്ത് ഒത്തുതീര്‍പ്പിലെത്തിയിരുന്നു. എന്നാല്‍ ഈ ഒത്തുതീര്‍പ്പു ശ്രമത്തിന് തടയിട്ട് ബോംബൈ ഹൈക്കോടതി. കേസ് ഒത്തുതീര്‍പ്പിലെത്തിയെന്നു വ്യക്തമാക്കി ഇരുവരും നല്കിയ അപേക്ഷ ഇപ്പോള്‍ പരിഗണിക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തങ്ങളുടെ കുട്ടിയുടെ ഭാവി ഓര്‍ത്താണ് കേസ് ഒത്തുതീര്‍ക്കാന്‍ തയാറായതെന്നു ബിനോയ് കോടിയേരിയും യുവതിയും ഒപ്പിട്ട് സമര്‍പ്പിച്ച രേഖയില്‍ പറയുന്നു. ഈ വസ്തുതകള്‍ പരിഗണിച്ച് ഹൈക്കോടതിയിലെ നിലവിലുളള കേസ് റദ്ദാക്കണമെന്നായിരുന്നു ഇരുവരുടെയും ആവശ്യം. ബലാത്സംഗം ഉള്‍പ്പെടെയുളള ക്രിമിനല്‍ കുറ്റങ്ങള്‍ കുറ്റപത്രത്തിലുണ്ട്. കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ കുട്ടി തങ്ങളുടേതാണെന്ന് ബിനോയ് അംഗീകരിച്ചിരുന്നു. ഇരുവരും വിവാഹിതരായതാണോ എന്നു കോടതി ചോദിച്ചപ്പോള്‍ വിവാഹം ചെയ്തിട്ടില്ലായെന്ന് ബിനോയിയുടെ അഭിഭാഷകനും വിവാഹം ചെയ്തിട്ടുണ്ടെന്ന് യുവതിയുടെ അഭിഭാഷകനും വ്യക്തമാക്കി. അതോടെ ഇരുവരും വിവാഹിതരാണോ എന്ന കാര്യത്തിലുളള തര്‍ക്കം പരിഹരിച്ചശേഷം കേസ്…
Read Moreബിഹാറി യുവതിയ്ക്ക് വിദേശത്ത് ജോലിയും കുട്ടിയ്ക്ക് ജീവിതകാലത്തേക്ക് ജീവനാംശവും ! വന്‍തുക നല്കി പീഡനക്കേസ് ഒത്തു തീര്‍പ്പിലെത്തിക്കാന്‍ മധ്യസ്ഥത വഹിച്ചത് പ്രമുഖ വ്യവസായി…
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി പ്രതിയായ പീഡനക്കേസ് ഒത്തുതീര്‍പ്പിലേക്ക് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഈ സാഹചര്യത്തില്‍ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ദുബായി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു വ്യവസായിയുടെ മധ്യസ്ഥതയില്‍ വന്‍ തുക പാരിതോഷികം നല്കി പരാതിക്കാരിയായ യുവതിയെ കേസില്‍ നിന്നു പിന്തിരിപ്പിച്ചു. യുവതിക്കു വിദേശത്തു ജോലിയും കുട്ടിക്ക് ജീവിതകാലത്തേക്കുള്ള ജീവനാംശവും വലിയൊരു തുക നഷ്ടപരിഹാരവുമാണ് യുവതിക്കു നല്‍കിയിരിക്കുന്ന വാഗ്ദാനം. ഇത് അംഗീകരിച്ച് കേസില്‍ നിന്നു പിന്തിരിയാനും കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പ് അനുസരിച്ച കേസില്‍ നിന്നു പിന്‍വാങ്ങുന്ന കാര്യം കോടതിയെ രേഖാമൂലം അറിയിക്കാനും യുവതി സന്നദ്ധത പ്രകടിപ്പിച്ചതായാണു വിവരമെന്നാണ് വീക്ഷണം വാര്‍ത്ത. പലതരം വിലയിരുത്തുലുകള്‍ക്കും ഈ വാര്‍ത്ത ഇടനല്കുന്നുണ്ട്. ഗുരുതരമായ ആരോപണമാണ് പ്രവാസിയുടെ പേരു വയ്ക്കാതെ ഉയര്‍ത്തുന്നത്. ഈ പ്രവാസി മുതലാളി ആരെന്ന ചര്‍ച്ച സജീവമായിരിക്കുകയാണ്.…
Read More