ആരോഗ്യ മന്ത്രി വീണ ജോര്ജും ഡെപ്യൂട്ടി സ്പീക്കര് ചിറ്റയം ഗോപകുമാറും തമ്മിലുള്ള പോര് ഉടന് അവസാനിക്കുന്ന ലക്ഷണമില്ല. പരസ്യമായി വിമര്ശിച്ച ചിറ്റയം ഗോപകുമാറിന് ഗൂഢ ലക്ഷ്യങ്ങളാണെന്ന് ആരോപിച്ച് വീണാ ജോര്ജ് എല്ഡിഎഫില് പരാതി നല്കി. മന്ത്രിയുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയും നിലപാട് എടുത്തു. ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്ജ് അടൂര് മണ്ഡലത്തിലെ പരിപാടികള് അറിയിക്കാറില്ല. വിളിച്ചാല് ഫോണെടുക്കില്ല. ഗുരുതര അവഗണന എന്നായിരുന്നു ചിറ്റയത്തിന്റെ പരസ്യ വിമര്ശനം. ഈ പരാമര്ശങ്ങളില് പ്രകോപിതയായ വീണ ജോര്ജ് ചിറ്റയത്തിന് ഗൂഢലക്ഷ്യമുണ്ടെന്ന് കാട്ടി എല്ഡിഎഫില് പരാതി നല്കി. സര്ക്കാരിന്റെ ഒന്നാം വാര്ഷികത്തിന്റെ ഭാഗമായി പത്തനംതിട്ടയില് സംഘടിപ്പിച്ച എന്റെ കേരളം പരിപാടിയിലാണ് ചിറ്റയം വീണാ ജോര്ജ് അടി പൊട്ടിയത്. വേണമെങ്കില് ഫോണ്കോള് രേഖകള് വരെ പരിശോധിക്കാമെന്നാണ് ആരോഗ്യമന്ത്രിയുടെ നിലപാട്. വീണാ ജോര്ജിനെതിരേ ഇത്തരം ആരോപണങ്ങള് ആദ്യമായല്ല. വിളിച്ചാല് ഫോണെടുക്കില്ല എന്ന…
Read MoreCategory: All News
എനിക്കല്പ്പം സ്നേഹം തരൂ ! അനാഥന് എന്നു പറഞ്ഞ് സഹതാപം പിടിച്ചുപറ്റി നൂറിലേറെ സ്ത്രീകളില് നിന്ന് യുവാവ് തട്ടിയത് ലക്ഷങ്ങള്…
മാതാപിതാക്കളും സഹോദരങ്ങളും വാഹനാപകടത്തില് മരണമടഞ്ഞുവെന്നും തനിക്ക് സ്വന്തക്കാരായി ആരുമില്ലെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നൂറോളം സ്ത്രീകളില് നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്. ഒഡീഷ സ്വദേശിയായ ഫര്ഹാന് തസീര്ഖാനാണ് പിടിയിലായത്. വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ചുവെന്ന ഡല്ഹി എയിംസിലെ വനിതാ ഡോക്ടറുടെ പരാതിയില് പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയായിരുന്നു. മാട്രിമോണിയല് സൈറ്റ് വഴിയാണ് ഇയാള് ഡോക്ടറെ പരിചയപ്പെട്ടത്. എഞ്ചിനീയറിങ് ,എംബിഎ യോഗ്യതയുള്ളയാളാണ് താനെന്നും ബിസിനസ് ചെയ്യുന്നുവെന്നുമാണ് ഇയാള് ആളുകളെ വിശ്വസിപ്പിച്ചത്. വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്കിയതിനു പിന്നാലെ, ബിസിനസ് വിപുലീകരിക്കാനായി പലതവണയായി 15 ലക്ഷം രൂപ ഫര്ഹാന് ഡോക്ടറില് നിന്നു വാങ്ങിയെന്നാണ് ആരോപണം. നിരവധി ഐഡികള് ഇയാള് ഉപയോഗിക്കുന്നുവെന്ന് പോലീസ് കണ്ടെത്തി. കൊല്ക്കത്തയിലായിരുന്ന ഇയാളെ പിന്തുടര്ന്ന പൊലീസിനു ഡല്ഹിയിലെ ഹോട്ടലില്വച്ചാണ് അറസ്റ്റ് ചെയ്യാനായത്. വിവിഐപി റജിസ്ട്രേഷന് നമ്പരുള്ള ആഡംബര കാര് സ്വന്തമാണെന്നു ധരിപ്പിച്ചാണ് ഇയാള് സ്ത്രീകളെ വശീകരിക്കുകയെന്നും…
Read Moreഅവസാനം ഒരു തുള്ളി വെള്ളം തരാനുള്ളവളാണ്…നിങ്ങളും നിങ്ങള് ഭയക്കുന്ന ഈ ഒലക്കമ്മേലെ സമൂഹവും ചേര്ന്നൊടുക്കുന്നത്; ഡോ.ഷിംന അസീസിന്റെ കുറിപ്പ് വൈറലാകുന്നു…
പെണ്മക്കള്ക്ക് ഭര്തൃവീട്ടില് താമസിക്കാന് പറ്റാത്ത അവസ്ഥയുണ്ടായാല് അവരോട് അവിടുന്ന് ഇറങ്ങിപ്പോരാനാണ് മാതാപിതാക്കള് പറയേണ്ടതെന്ന്ഡോക്ടര് ഷിംന അസീസ്. നടിയും മോഡലുമായ ഷഹനയുടെ ദുരൂഹമരണത്തിന്റെ പശ്ചാത്തലത്തില് ഫേസ്ബുക്കില് എഴുതിയ കുറിപ്പിലാണ് ഷിംന ഈ അഭിപ്രായം പറഞ്ഞത്. മരണപ്പെട്ട മകളേക്കാള് നല്ലത് വിവാഹമോചിതയായ മകള് തന്നെയാണ് എന്ന് എന്നാണിനി ഈ സമൂഹത്തിന്റെ തലയില് കയറുന്നത്. എല്ലാം കൈയീന്ന് പോയിട്ട് കുത്തിയിരുന്ന് നെലോളിച്ചാല് പോയവര് തിരിച്ച് വരില്ല.മകളാണ്, അവസാനം ഒരു തുള്ളി വെള്ളം തരാനുള്ളവളാണ്, കയറിലും വിഷത്തിലും പുഴയിലും പാളത്തിലുമൊടുങ്ങുന്നത്… അല്ല, നിങ്ങളും നിങ്ങള് ഭയക്കുന്ന ഈ ഒലക്കമ്മലെ സമൂഹവും ചേര്ത്തൊടുക്കുന്നത്.കഥാപാത്രങ്ങളേ മാറുന്നുള്ളൂ… കഥയെന്നുമത് തന്നെ ! ഷിംന ഫേസ്ബുക്കില് കുറിച്ചു… ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്ണരൂപം… ഇന്നും കണ്ടു ഒരു പെണ്കുട്ടിയുടെ മരണത്തെ തുടര്ന്ന് ‘എന്റെ മോള് ആത്മഹത്യ ചെയ്യില്ല… അവന് കൊന്നതാണേ….’ വിലാപം. പതിവ് പോലെ മരിച്ച…
Read Moreഇനി ആരെയെങ്കിലും ‘കഷണ്ടി’ എന്നു വിളിച്ചാല് പണിപാളും മോനെ ! ‘കഷണ്ടി’ എന്ന് വിളിക്കുന്നത് ലൈംഗിക അധിക്ഷേപമെന്ന് കോടതി…
ഒരു വ്യക്തിയെ കഷണ്ടിക്കാരനെന്നു വിളിക്കുന്നത് ലൈംഗിക അധിക്ഷേപമായി കണക്കാക്കുമെന്ന വിധിയുമായി യു.കെ എംപ്ലോയ്മെന്റ് ട്രിബ്യൂണല്. ഇത് ലൈംഗികതയുമായി ബന്ധപ്പെട്ടിട്ടുള്ളതാണെന്നും വിവേചനപരമാണെന്നും ട്രിബ്യൂണല് വ്യക്തമാക്കി. 24 വര്ഷത്തോളം ജോലി ചെയ്തിരുന്ന യോര്ക്ക്ഷയര് ആസ്ഥാനമായുള്ള ബിസിനസ് സംരംഭത്തില് നിന്ന് പിരിച്ചുവിട്ട ടോണി ഫിന് എന്നയാള് ഫയല് ചെയ്ത കേസിലാണ് ട്രിബ്യൂണലിന്റെ വിധി. പൊതുവെ പുരുഷന്മാരിലാണ് കഷണ്ടി കൂടുതലായി കാണപ്പെടുന്നത്. അതിനാല് ഒരാളെക്കുറിച്ച് പറയാന് അയാളുടെ കഷണ്ടി ഉപയോഗിക്കുന്നത് ഒരു തരം വിവേചനമാണ്. ജോലിസ്ഥലത്ത് ഒരു പുരുഷന്റെ കഷണ്ടിയെക്കുറിച്ച് അഭിപ്രായം പറയുന്നത് ഒരു സ്ത്രീയുടെ സ്തനങ്ങളുടെ വലിപ്പത്തെ പരാമര്ശിക്കുന്നതിന് തുല്യമാണ്. ട്രിബ്യൂണല് ചൂണ്ടിക്കാട്ടി. തന്നെ കമ്പനിയില് നിന്ന് പുറത്താക്കുന്നതിന് മുമ്പ് ഒരു സഹപ്രവര്ത്തകന് കഷണ്ടിക്കാരനെന്ന് വിളിച്ച് ലൈംഗിക അധിഷേപം നടത്തിയതായി ടോണി പരാതിയില് ഉന്നയിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ പ്രായവും മുടിയുമായി ബന്ധപ്പെട്ട് പരിഹസിക്കുന്നത് നീചവും തരംതാഴ്ത്തുന്നതുമാണെന്നും ട്രിബ്യൂണല് പറഞ്ഞു. ഫിന്നിന്റെ പിരിച്ചുവിടല്…
Read Moreഹൈദരാബാദി അട്ട ബിരിയാണി ! ചിക്കന് ബിരിയാണിയില് നിന്ന് കിട്ടിയത് നല്ല ഉഗ്രന് അട്ട; ഹോട്ടല് പൂട്ടിച്ചു…
ചിക്കന് ബിരിയാണിയില് നിന്ന് അട്ടയെ ലഭിച്ചതിനെത്തുടര്ന്ന് ഹോട്ടല് പൂട്ടിച്ചു. ഹരിപ്പാട് ഡാണാപ്പടിയിലെ മദീന ഹോട്ടലില് ഭക്ഷണം കഴിക്കാന് കയറിയവര്ക്കാണ് ബിരിയാണിയില് നിന്ന് അട്ടയെ കിട്ടിയത്. പരാതിയുമായി എരിക്കാവ് സ്വദേശികളാണ് നഗരസഭയെ സമീപിച്ചത്. തുടര്ന്ന് നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടലില് നേരിട്ടെത്തി പരിശോധിച്ചാണ് നടപടിയെടുത്തത്. വൃത്തിയില്ലാത്ത സാഹചര്യത്തിലാണ് ഭക്ഷണം തയ്യാറാക്കുന്നതെന്ന് പരിശോധനയില് കണ്ടെത്തി. അടുപ്പിനോടു ചേര്ന്ന് വിറക് സൂക്ഷിച്ചിരുന്നതിന്റെ അടുത്ത് തുറന്നാണ് ഭക്ഷണം വെച്ചിരുന്നത്. ഇങ്ങനെയാകാം ബിരിയാണിയില് അട്ടവീണതെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര് പറഞ്ഞു. തിങ്കളാഴ്ചവരെ കട അടച്ചിടാനാണ് നഗരസഭ നിര്ദേശം നല്കിയിട്ടുള്ളത്. ജെഎച്ച്ഐ മനോജ് ചക്രപാണിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഉദ്യോഗസ്ഥരായ മനു കൃഷ്ണന്, രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Read Moreകെഎസ്ആര്ടിസി അടച്ചുപൂട്ടലിലേക്കോ ? പണം കണ്ടെത്താനാകാതെ വിഷമിച്ച് മാനേജ്മെന്റ് ‘ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ’ എന്ന നിലപാടില് സര്ക്കാര്…
കെഎസ്ആര്ടിസിയിലെ ശമ്പള പ്രതിസന്ധി കീറാമുട്ടിയായി തുടരുമ്പോള് ആനവണ്ടി കട്ടപ്പുറത്താവുമോയെന്ന ചോദ്യമാണുയരുന്നത്. ഇന്ന് ചേര്ന്ന മന്ത്രിസഭായോഗത്തിലും വിഷയം ചര്ച്ചയായില്ല. ശമ്പളം ലഭിക്കാന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് എ.ഐ.ടി.യു.സി മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നെങ്കിലും അതും മുഖവിലയ്ക്കെടുത്തില്ല. ഗതാഗതമന്ത്രി കയ്യൊഴിയുകയും ശമ്പളത്തിന് പണം കണ്ടെത്താനാകാതെ മാനേജ്മെന്റ് നട്ടംതിരിയുകയും ചെയ്യുമ്പോള് ജീവനക്കാരുടെ പ്രതീക്ഷ മുഴുവന് മന്ത്രിസഭായോഗത്തിലായിരുന്നു. സര്ക്കാര് കൂടുതല് ധനസഹായം നല്കിയാല് ഈ ആഴ്ച അവസാനത്തോടെയെങ്കിലും ശമ്പളം കിട്ടുമെന്നായിരുന്നു ജീവനക്കാരും കരുതിയത്. എന്നാല് മന്ത്രിസഭായോഗം വിഷയം പരിഗണിച്ചേയില്ല. ഇതോടെ നിലവില് അനുവദിച്ചിട്ടുള്ള 30 കോടിക്ക് അപ്പുറത്തേക്ക് ധനസഹായം സര്ക്കാരില് നിന്ന് ലഭിക്കില്ലെന്നും ഏതാണ്ട് ഉറപ്പായി. ശമ്പളം ലഭിക്കാന് ഇടപെടണമെന്ന സി.പി.ഐ യൂണിയന്റെ ആവശ്യം പോലും നിരസിച്ചുകൊണ്ടാണ് സര്ക്കാര് നിലപാട്. കഴിഞ്ഞമാസം ശമ്പളം മുടങ്ങിയപ്പോള് തുടര്സമരം നടത്തിയ സി.ഐ.ടി.യു ഇത്തവണ നിശബ്ദമാണ്. കെ.എസ്.ആര്.ടി.സിയിലെ ഏറ്റവും വലിയ യൂണിയന്റെ ഈ നിലപാടില് തൊഴിലാളികള്ക്ക് ഇടയിലും മറ്റ് യൂണിയനുകളിലും…
Read Moreഅയല്വാസികള് എത്തുമ്പോള് കണ്ട കാഴ്ച ഷഹന സജ്ജാദിന്റെ മടിയില് മരിച്ചു കിടക്കുന്നത് ! ദുരൂഹത…
മോഡലും നടിയുമായ കാസര്ഗോഡ് സ്വദേശിനി ഷഹന(20)യുടെ മരണത്തില് ദുരുഹതയേറുകയാണ്. ഷഹനയുടെ മരണം അറിഞ്ഞ് അയല്വാസികള് എത്തുമ്പോള് ഭര്ത്താവ് സജ്ജാദിന്റെ മടിയില് കിടക്കുന്ന നിലയിലായിരുന്നു ഷഹന. ഷഹാന മുറിയിലെ ജനല് കമ്പിയില് തൂങ്ങി മരിച്ചെന്നും മൃതദേഹം എടുത്ത് മടിയില് കിടത്തിയതാണെന്നുമാണ് സജ്ജാദ് നാട്ടുകാരോടു പറഞ്ഞത്. ഇതാണ് ബന്ധുക്കള്ക്ക് സംശയത്തിനിടയാക്കിയത്. വ്യാഴാഴ്ച രാത്രി 1 മണിയോടെയാണ് നാട്ടുകാര് ഷഹനയുടെ മരണവിവരം മാതാപിതാക്കളെ അറിയിച്ചത്. ഷഹനയെ പലവട്ടം സജ്ജാദ് പല രീതിയില് ഉപദ്രവിച്ചിരുന്നുവെന്ന് ഷഹനയുടെ സഹോദരന് പറഞ്ഞു. മുന്പും പല തവണ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഇടപെട്ടു. എന്നാല് അവഗണിക്കുകയാണുണ്ടായത്. ഒരു പ്രാവശ്യം പരാതി കൊടുക്കാന് പോലീസ് സ്റ്റേഷനില് പോകാന് തയാറായപ്പോള് സജ്ജാദും സുഹൃത്തുക്കളും ഇടപെട്ട് തിരികെ കൊണ്ടുവരികയായിരുന്നു. മരിച്ചുവെന്ന് അറിഞ്ഞ ശേഷം അളുകള് എത്തുമ്പോള് സജ്ജാദിന്റെ മടിയിലായിരുന്നു ഷഹന. ഷഹന ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും സഹോദരന് പറഞ്ഞു. പിറന്നാളിനു വിരുന്നൊരുക്കി വയ്ക്കും,…
Read Moreസ്ത്രീകളെ അപമാനിച്ചുവെന്ന് ആരോപണം ! നടിയും യൂട്യൂബറും തമ്മില് നടുറോഡില് പൊരിഞ്ഞ അടി; വീഡിയോ വൈറല്…
തെലുങ്ക് നടി കരാട്ടെ കല്യാണിയും യൂട്യൂബര് ശ്രീകാന്ത് റെഡ്ഡിയും തമ്മില് നടുറോഡില് പൊരിഞ്ഞ അടി. നടുറോഡില് ഇരുവരും പരസ്പരം മുഖത്തടിക്കുന്ന ദൃശ്യങ്ങള് പുറത്തു വന്നിട്ടുണ്ട്. ഹാസ്യവീഡിയോയില് സ്ത്രീയെ അപമാനിക്കുന്ന ഭാഗങ്ങള് ഉണ്ടെന്ന് പറഞ്ഞ് കരാട്ടെ കല്യാണി യൂട്യൂബറെ ചോദ്യം ചെയ്യുകയായിരുന്നു. ഇരുവരും തമ്മിലുള്ള വാക്കേറ്റം അടിപിടിയില് കലാശിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഹാസ്യവീഡിയോയില് സ്ത്രീയെ അപമാനിക്കുന്ന ഭാഗങ്ങള് ഉണ്ടെന്ന് പറഞ്ഞ് യൂട്യൂബറെ ചോദ്യം ചെയ്യുകയും ഇതിനെ ചൊല്ലിയുള്ള തര്ക്കം പരസ്പരമുള്ള അടിപിടിയില് കലാശിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ നടി ആക്രമിച്ചു എന്ന് കാട്ടി യൂട്യൂബര് പോലീസില് പരാതി നല്കി. നടി തിരിച്ചും പരാതി നല്കിയിട്ടുണ്ട്. രൂക്ഷമായ വാക്കേറ്റത്തെ തുടര്ന്നായിരുന്നു മര്ദ്ദനം. ആദ്യം കുഞ്ഞിനെ കൈയില് എടുത്തുനില്ക്കുന്ന കരാട്ടെ കല്യാണിയാണ് യൂട്യൂബറിന്റെ മുഖത്തടിച്ചത്. ഇതിന് പിന്നാലെ കല്യാണിയുടെ കൂടെ വന്ന മറ്റൊരാളും ശ്രീകാന്ത് റെഡ്ഡിയെ മര്ദ്ദിച്ചു. ഇതില് കുപിതനായ ശ്രീകാന്ത്…
Read Moreമകളെ പണത്തിനു വേണ്ടി കൊന്നതെന്ന് ഷഹനയുടെ മാതാവ് ! ഷഹന ഇന്സ്റ്റഗ്രാമില് അവസാനം പോസ്റ്റ് ചെയ്ത സ്റ്റോറി നല്കുന്ന സൂചന…
കോഴിക്കോട് പറമ്പില് ബസാറിലെ ഫ്ളാറ്റില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയ മോഡലും നടിയുമായ ഷഹനയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള് രംഗത്ത്. ഇന്നലെ വൈകുന്നേരമാണ് ഷഹന അവസാനമായി വീട്ടിലേക്ക് വിളിച്ചത്. ഇന്ന് അവളുടെ ഇരുപതാം പിറന്നാളാണ്. പിറന്നാള് ആഘോഷിക്കാന് വീട്ടിലേക്ക് വരണമെന്ന് മകള് പറഞ്ഞിരുന്നു, സന്തോഷത്തോടെയാണ് സംസാരിച്ചത്. പിന്നീട് രാത്രി മൂത്ത മകന്റെ ഫോണിലേക്ക് നാട്ടുകാര് വിളിച്ചാണ് മരണ വിവരം അറിയിക്കുന്നത്, പിറന്നാളിന് സന്തോഷത്തോടെ വീട്ടിലേക്ക്ക്ഷണിച്ച മകള് ആത്മഹത്യ ചെയ്യില്ലെന്നും അവളെ ഭര്ത്താവ് കൊലപ്പെടുത്തിയതാണെന്നും ഷഹനയുടെ മാതാവ് മാധ്യമങ്ങളോടു പറഞ്ഞു. ഒന്നര വര്ഷം മുമ്പായിരുന്നു കോഴിക്കോട് സ്വദേശി സജാദുമായുള്ള ഷഹനയുടെ വിവാഹം. അന്ന് ഖത്തറില് ജോലി ചെയ്യുകയായിരുന്നു സജാദ്. വിവാഹ ശേഷമാണ് ഷഹന മോഡലിംഗില് സജീവമായത്. ഒരു തമിഴ് സിനിമയിലും നിരവധി പരസ്യങ്ങളിലും അഭിനയിച്ചു. എന്നാല് ഷഹനയ്ക്ക് വരുമാനം ലഭിച്ചു തുടങ്ങിയതോടെ ഭര്ത്താവ് ജോലി ചെയ്യുന്നത് നിര്ത്തുകയായിരുന്നു. തുടര്ന്ന്…
Read More12 വയസ് മാത്രം പ്രായമുള്ള റഷ്യന് പെണ്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു ! യുവാവ് അറസ്റ്റില്…
12 വയസ്സുള്ള റഷ്യന് പെണ്കുട്ടിയെ ഗോവയില് വെച്ച് പീഡനത്തിനിരയാക്കിയ സംഭവത്തില് റൂം അറ്റന്ഡര് പിടിയില്. കര്ണാടക സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. ഗോവയിലെ അറമ്പോളിലെ റിസോര്ട്ടിലാണ് സംഭവം. രവി ലമണി എന്ന 28കാരനാണ് അറസ്റ്റിലായത്. റൂം അറ്റന്ഡന്ററായി ജോലി ചെയ്തിരുന്ന പ്രതി പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ നീന്തല്ക്കുളത്തിലും പിന്നീട് മുറിക്കുള്ളിലും വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്കുട്ടിയുടെ അമ്മയാണ് പോലീസില് പരാതി നല്കിയത്. പീഡിപ്പിച്ച ശേഷം പെണ്കുട്ടിയെ നീന്തല്കുളത്തില് ഉപേക്ഷിച്ച് ഇയാള് രക്ഷപ്പെടുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു. മെയ് ആറിനായിരുന്നു സംഭവം. അമ്മയുടെ പരാതിയില് ചൊവ്വാഴ്ച പെര്നേം പോലീസ് സംഘം കര്ണാടകയിലെ ഗഡാഗിലെ വീട്ടില്വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read More