യുപിഐ സേവനം ഉപയോഗിച്ച് എടിഎം കൗണ്ടറുകളില് നിന്നും പണം പിന്വലിക്കാനുള്ള സംവിധാനമൊരുക്കാന് റിസര്വ് ബാങ്ക്. കാര്ഡില്ലാതെ തന്നെ പണം പിന്വലിക്കല് കൂടുതല് ലളിതമാക്കുന്നതിനും കാര്ഡ് സ്കിമ്മിങ്, കാര്ഡ് ക്ലോണിങ് പോലുള്ള തട്ടിപ്പുകള് കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം. നാഷണല് പേമെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ വികസിപ്പിച്ച ഐഎംപിഎസ് അധിഷ്ടിതമായ അതിവേഗ പണമിടപാട് സംവിധാനമാണ് യുണിഫൈഡ് പേമെന്റ് ഇന്റര്ഫെയ്സ് അഥവാ യുപിഐ. രാജ്യത്തെ ഡിജിറ്റല് പണമിടപാട് രംഗത്ത് വന്കുതിച്ചുചാട്ടമാണ് യുപിഐയുടെ വരവോടെ ഉണ്ടായത്. നിലവില് എസ്ബിഐ അടക്കം വളരെ ചുരുക്കം ചില ബാങ്കുകള് മാത്രമാണ് കാര്ഡ്ലെസ് പണമിടപാടിനുള്ള സൗകര്യം നല്കുന്നത്. എന്നാല് എല്ലാ ബാങ്കുകളിലേക്കും ഈ സൗകര്യം എത്തിക്കാനുള്ള നിര്ദേശമാണ് ഇപ്പോള് റിസര്വ് ബാങ്ക് നല്കിയിരിക്കുന്നതെന്ന് റിസര്വ് ബാങ്ക് ഗവര്ണര് ശക്തികാന്ത ദാസ് പറഞ്ഞു. എടിഎം കാര്ഡുകള് കൈവശമില്ലെങ്കിലും ഏത് എടിഎം യന്ത്രത്തില് നിന്നും യുപിഐ വഴി പണം…
Read MoreCategory: All News
സ്വവര്ഗാനുരാഗിയാണെന്ന കാര്യം ഒളിച്ചുവെച്ചു ! ഹണിമൂണിന് ‘കൂട്ടുകാരനെ’ ഒപ്പം കൂട്ടി; യുവാവിന് ഭാര്യയുടെ വക എട്ടിന്റെ പണി…
സ്വവര്ഗാനുരാഗിയാണെന്ന വിവരം തന്നില് നിന്ന് മറച്ചു വച്ച ഭര്ത്താവിനെതിരേ ഭാര്യ നല്കിയ പരാതിയില് കോടതിയുടെ നടപടി. ഭര്ത്താവിന്റെ പ്രവൃത്തി പ്രഥമദൃഷ്ട്യാ വഞ്ചനയാണെന്നു ചൂണ്ടിക്കാട്ടി കോടതി ഇയാളുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഇയാള് കൂട്ടുകാരനൊപ്പം ‘മധുവിധു’ ആഘോഷിക്കുകയും ചെയ്തിരുന്നു. മുപ്പത്തിരണ്ടുകാരനായ നവി മുംബൈ സ്വദേശി മുപ്പതുകാരിയായ യുവതിയെ സാമൂഹ്യ മാധ്യമം വഴിയാണ് പരിചയപ്പെട്ടത്. കഴിഞ്ഞ വര്ഷം നവംബറില് ഇവര് വിവാഹിതരായി. ഭര്ത്താവ് സ്വവര്ഗ അനുരാഗിയാണെന്ന് പിന്നീട് മനസ്സിലായെന്നും തന്റെ വഞ്ചിച്ചെന്നും ആരോപിച്ച് ഭാര്യ പരാതി നല്കുകയായിരുന്നു. നഗരത്തിലെ രണ്ടു പുരുഷന്മാരുമായി ഇയാള് ലൈംഗിക ബന്ധം പുലര്ത്തിയിരുന്നതായി ഭാര്യ കണ്ടെത്തി. ഭര്ത്താവിന്റെ വാട്ട്സആപ്പ് മെസേജുകളില്നിന്നും ഫോണിലെ വിഡിയോയില്നിന്നുമാണ് ഇതു കണ്ടെത്തിയതെന്ന് ഭാര്യ കോടതിയെ അറിയിച്ചു. ഇതു ചോദ്യം ചെയ്തപ്പോള് തനിക്കു നേരെ കത്തി വീശിയതായും പരാതിയില് പറയുന്നു. വിവാഹത്തിനു മുമ്പായി, വ്യാജമായ എംപ്ലോയ്മന്റെ ഓഫര് ലെറ്റര് തന്നെ കാണിച്ചിരുന്നെന്ന് യുവതി പറഞ്ഞു.…
Read Moreദമ്പതികള് ഒരുമിച്ച് കിടക്കരുത് ! ഒരു കാരണവശാലും ചുംബിക്കാനും കെട്ടിപ്പിടിക്കാനും പാടില്ല;ചൈന ഏര്പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള് ഇങ്ങനെ…
കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില് ഷാങ്ഹായ് നഗരത്തില് നിയന്ത്രണങ്ങള് കടുപ്പിച്ച് ചൈന. രോഗവ്യാപനം നിയന്ത്രിക്കാന് നഗരത്തിലെ വീടുകളില് നിന്ന് ആരും പുറത്തിറങ്ങരുതെന്നാണ് ചൈനീസ് ഭരണകൂടത്തിന്റെ കര്ശന നിര്ദേശം. അതികഠിനമായ കോവിഡ് നിയന്ത്രണങ്ങള് കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന് വലിയ നിരീക്ഷണ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. നിലവില് ചൈനയിലെ കോവിഡ് ഹോട്ട്സ്പോട്ടാണ് ഷാങ്ഹായ്. രാജ്യത്ത് റിപ്പോര്ട്ട് ചെയ്യുന്ന ഭൂരിഭാഗം കേസുകളും ഷാങ്ഹായിലാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുതിയ കേസുകളില് ചെറിയ കുറവുണ്ടെങ്കിലും നിയന്ത്രണങ്ങള് കള്ശനമായി തുടരുന്നതിനാല് നഗരത്തിലെ 2.6 കോടി ജനങ്ങളും വീടുകള്ക്കുളളില് തന്നെ കഴിയുകയാണ്. പ്രത്യേക അനുമതിയുളളവര്ക്കും ആരോഗ്യപ്രവര്ത്തകര്ക്കും കോവിഡ് വളണ്ടിയര്മാര്ക്കും ഭക്ഷണ വിതരണക്കാര്ക്കും മാത്രമേ നഗരത്തില് പുറത്തിറങ്ങാന് അനുവാദമുളളു. അതികഠിനമായ ലോക്ഡൗണ് വ്യവസ്ഥകളിലൂടെ കടന്നുപോകുന്ന നഗരത്തിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളഉം ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. ലോക്ഡൗണ് നിര്ദേശങ്ങള് ജനങ്ങളിലെത്തിക്കാന് അധികൃതര് ഡ്രോണുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ആവശ്യത്തിന് ഭക്ഷണം ലഭിക്കാതിരുന്നതോടെ…
Read Moreവിമാനത്തില് സഹയാത്രികയുടെ കണ്മുമ്പില് വെച്ച് തുടര്ച്ചയായി സ്വയംഭോഗം ! ഞരമ്പുരോഗി പറഞ്ഞതു കേട്ട് ഞെട്ടി പോലീസ്…
വിമാനത്തില് സഹയാത്രികയുടെ കണ്മുമ്പില് നാലുതവണ സ്വയംഭോഗം ചെയ്ത യാത്രക്കാരന് അറസ്റ്റില്. ഏപ്രില് രണ്ടിന് അമേരിക്കയിലെ സിയാറ്റിലില്നിന്നും അറിസോണയിലെ ഫീനിക്സിലേക്ക് സഞ്ചരിക്കുന്നതിനിടയിലാണ് സംഭവം. സൗത്ത് വെസ്റ്റ് എയര്ലൈന്സിന്റെ 3814 വിമാനത്തില് വെച്ചാണ് ഇയാള് സ്വയംഭോഗം നടത്തിയത്. തുടര്ന്ന്, രഹസ്യമായി ഇയാളുടെ ദൃശ്യങ്ങള് പകര്ത്തിയ സഹയാത്രിക ഇയാള് തളര്ന്നുറങ്ങുന്നതിനിടെ ആദ്യം വിമാന ജീവനക്കാര്ക്കും പിന്നീട് പോലീസിനും ദൃശ്യങ്ങള് കൈമാറുകയായിരുന്നു. ഇതേത്തുടര്ന്നാണ് അറസ്റ്റ്. സഹയാത്രികയ്ക്ക് ബുദ്ധിമുട്ടുണ്ടാവുമെന്ന് താന് കരുതിയില്ലെന്നും ഇതൊരു സാധാരണ കാര്യമാണ് എന്നുമായിരുന്നു ഇയാളുടെ പോലീസിനോടുള്ള പ്രതികരണം. ഇയാള്ക്കെതിരെ വിവിധ കുറ്റങ്ങള് ചുമത്തിയതായി കോടതി രേഖകള് ഉദ്ധരിച്ച് ഫോക്സ് ഫൈവ് ന്യൂസ് റിപ്പോര്ട്ട് ചെയ്തു. അന്റോണിയോ ഷെറദ് മക്ഗാരിറ്റി എന്നയാളാണ് അറസ്റ്റിലായത്. സിയാറ്റിലില്നിന്നും വിമാനത്തില് കയറിയ ഇയാള് 11 എഫ് സീറ്റിലാണ് ഇരുന്നത്. തൊട്ടടുത്ത സീറ്റില് ഒരു സ്ത്രീ ആയിരുന്നു ഉണ്ടായിരുന്നത്. തുടര്ന്ന് വിമാനം പറന്നുയര്ന്നശേഷം, താന് സ്വയം ഭോഗം…
Read Moreജനലഴി വളച്ച് വിഗ്രഹത്തിലെ ആഭരണങ്ങള് കവര്ന്നു ! പുറത്തു കടക്കാന് നോക്കിയപ്പോള് ‘ലോക്കായി’;വീഡിയോ വൈറല്…
ക്ഷേത്രത്തിലെ വിഗ്രഹത്തില് ചാര്ത്തിയ ആഭരണങ്ങള് കവര്ന്ന കള്ളന് പുറത്തു കടക്കാനാവാതെ കുടുങ്ങി. ആഭരണങ്ങളുമായി രക്ഷപെടാന് ശ്രമിക്കുന്നതിനിടെ ചെറിയ ജനലഴിയ്ക്കുള്ളില് കുടുങ്ങുകയായിരുന്നു. തെലങ്കാനയിലെ ശ്രീകാകുളത്താണ് സംഭവം. മുപ്പതുകാരനായ പാപ റാവു എന്നയാളാണ് പിടിയിലായത്. ജനലഴികള് വളച്ച് അകത്തു കയറിയ ഇയാള് വിഗ്രഹത്തില് നിന്നും ആഭരണങ്ങള് കവര്ന്ന് സഞ്ചിയിലാക്കി. തുടര്ന്ന് തിരിച്ചിറങ്ങുന്നതിനിടെ ജനലഴികളില് കുടുങ്ങിയ ഇയാള്ക്ക് മുന്നോട്ടും പിന്നോട്ടും അനങ്ങാന് പറ്റാത്ത അവസ്ഥയിലായതോടെ സഹായത്തിനായി നിലവിളിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ ഗ്രാമവാസികള് ഇയാളെ പിടികൂടി പോലീസില് അറിയിക്കുകയായിരുന്നു. ചെറിയ ജനലിലൂടെ ക്ഷേത്രത്തിനകത്തേക്ക് കയറിയത് അറിഞ്ഞ് നാട്ടുകാരും അമ്പരന്നു. മദ്യപിക്കുന്നതിനായി പണം കണ്ടെത്താന് ഇയാള് നേരത്തെയും മോഷണം നടത്തിയിരുന്നതായി പോലീസ് പറയുന്നു. വീട്ടില് നിന്ന് പാചതവാതക സിലിണ്ടര് മോഷ്ടിച്ച കേസിലും ഇയാള് പ്രതിയാണ്. മോഷണമുതല് പോലീസ് ഇയാളില് നിന്ന് കണ്ടെടുത്തു.
Read MoreHappen to be Mailorder Brides Illegal?
If you are pondering whether email order wedding brides are illegal, you are not on it’s own. Many women around the world are asking the same dilemma. The government possesses stepped armor factory dating site in to stop this practice. There are certain requirements that must be fulfilled before a mail buy bride can easily legally get married to a Citizen of the us. These requirements include showing that the marital relationship is substantial, including photographs, reservations, and preparation. Here’s a quick look at exactly how these practices function and…
Read Moreമമ്മൂട്ടിയും മോഹൻലാലും ശരിയായില്ല; തെങ്കാശിപ്പട്ടണത്തിലേക്ക് സുരേഷ് ഗോപി വന്നവഴി…
തെങ്കാശിപ്പട്ടണം മോഹന്ലാലിനെ വെച്ച് എഴുതിയാലോ എന്നായിരുന്നു ആദ്യം ആലോചിച്ചത്. പിന്നീട് മമ്മൂട്ടിയെ വച്ചും എഴുതി നോക്കിയിരുന്നു. എന്നാല് അതൊന്നും നടന്നില്ല. ഒടുവില് സുരേഷ് ഗോപിയിലേക്കാണ് ചിത്രം എത്തിയത്. അദ്ദേഹം ഇത് കേട്ടപ്പോള്ത്തന്നെ സമ്മതിക്കുകയും ഈ കഥാപാത്രത്തെ അവതരിപ്പിക്കാന് കഴിയുമെന്നും പറഞ്ഞിരുന്നു. അങ്ങനെയാണ് ഈ സിനിമയുടെ ചിത്രം തുടങ്ങുന്നത്. പ്രധാന കഥാപാത്രങ്ങളിലൊരാളായി സുരേഷ് ഗോപിയെ തീരുമാനിച്ചപ്പോള് എല്ലാവരും ആദ്യം അമ്പരപ്പിലായിരുന്നു. കാരണം തോക്കില്ലാതെ അദ്ദേഹത്തെ കാണാത്ത കാലമായിരുന്നു അത്. ഇതേക്കുറിച്ച് പറഞ്ഞപ്പോള് എല്ലാവരും ഞെട്ടി. ഇത് അല്പം വികലമായിപ്പോവുമോ, കാസ്റ്റിംഗ് കറക്റ്റല്ലല്ലോ, സുരേഷ് ഗോപി ട്രൗസര് കാണിച്ച് കോമഡി പറയുന്നത് പ്രേക്ഷകര് ഏറ്റെടുക്കുമോയെന്ന് സംശയമുണ്ടായിരുന്നു. -മെക്കാർട്ടിൻ
Read Moreതോക്ക് നാടനല്ല , വിദേശി തന്നെ! ഇംഗ്ലണ്ടിൽ നിന്നെത്തിച്ച 18.01 എംഎം ഡബിൽ ബാരൽ ഗണ്..! മൂലമറ്റം വെടിവയ്പ്; തിരകൾ വാങ്ങിയത് കർണാടകയിൽ നിന്ന്
തൊടുപുഴ: മൂലമറ്റം വെടിവെയ്പ്പ് കേസിലെ പ്രതി മൂലമറ്റം മാവേലി പുത്തൻ പുരയ്ക്കൽ ഫിലിപ്പ് മാർട്ടിൻ ഉപയോഗിച്ചത് ഇംഗ്ലണ്ടിൽ നിന്നും ഇറക്കുമതി ചെയ്ത 18.01 എംഎം ഡബിൾ ബാരൽ ഷോർട്ട് ഗണ്. കരിങ്കുന്നം പ്ലാന്േറഷൻ സ്വദേശിയുടെ പക്കൽ നിന്നാണ് ഫിലിപ്പ് തോക്കു വാങ്ങിയത്. തോക്കിന്റെ ലോഹഭാഗങ്ങൾ പൂർണമായും വിദേശ നിർമിതമാണ്. തടിയുപയോഗിച്ച് നിർമിച്ചിരിക്കുന്ന പാത്തി മാത്രമാണ് ഇന്ത്യൻ നിർമിതം. ജില്ലയിൽ ഫിലിപ്പ് മാർട്ടിന്റെ കൈയിൽ മാത്രമാണ് ഇത്തരത്തിലുള്ള തോക്കുള്ളതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തോക്കുപയോഗിക്കുന്നതിലും ഇയാൾ അതി വിദഗ്ധനായിരുന്നു 2016-ലാണ് ഫിലിപ്പ് മാർട്ടിൻ കരിങ്കുന്നം പ്ലാന്േറഷൻ സ്വദേശി ശശിയുടെ പക്കൽ നിന്നും തോക്കു വാങ്ങിയത്. ശശിയ്ക്ക് തോക്ക് എത്തിച്ചു നൽകിയതാരാണെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. അക്കാലത്ത് പോതമേട്ടിൽ പാട്ടത്തിനെടുത്തിരുന്ന ഏലത്തോട്ടത്തിൽ കാട്ടുമൃഗങ്ങളെ വേട്ടായാടാനാണ് ഫിലിപ്പ് മാർട്ടിൻ തോക്കു വാങ്ങിയത്. ശശി ഇത്തരത്തിൽ വിദേശ നിർമിത തോക്കുകൾ മുൻപും വിൽപ്പന നടത്തിയിട്ടുണ്ട്. ഇതിന്റെ…
Read Moreരാജമൗലിയെ ആലിയ അണ്ഫോളോ ചെയ്തു; പഴയ വീഡിയോകൾ ഡിലീറ്റ് ചെയ്തു; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളോട് ആലിയയുടെ പ്രതികരണം ഇങ്ങനെ…
തെലുങ്കിലെയും ബോളിവുഡിലെയും സൂപ്പര് താരങ്ങളും എസ്എസ് രാജമൗലി എന്ന സൂപ്പര്ഹിറ്റ് സംവിധായകനും ഒരുമിച്ച സിനിമയാണ് ആര്ആര്ആര്. തെലുങ്ക് സിനിമയിലെ സൂപ്പര് താരങ്ങളായ രാം ചരണും ജൂനിയര് എന്ടിആറും ഒരുമിച്ച സിനിമയിലെ നായിക ആലിയ ഭട്ടാണ്. സിനിമ ബോക്സ്ഓഫീസില് വലിയ വിജയം കൊയ്യുമ്പോൾ സിനിമയ്ക്ക് പുറത്ത് ആര്ആര്ആറിനെ തേടി വിവാദം എത്തിയിരിക്കുകയാണ്. ചിത്രത്തിലെ നായികയായ ആലിയ ഭട്ട് ചിത്രത്തില് തൃപ്തയല്ലെന്നു റിപ്പോര്ട്ടുകളുണ്ടായിരുന്നു. തന്റെ സ്ക്രീന് ടൈം വെട്ടിക്കുറച്ചതില് ആലിയയ്ക്ക് ദേഷ്യമുണ്ടെന്നും ഇതോടെ താരം ചിത്രവുമായി ബന്ധപ്പെട്ട തന്റെ സോഷ്യല് മീഡിയ പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്തുവെന്നാണ് റിപ്പോര്ട്ടുകള് പറയുന്നത്. സംവിധായകന് രാജമൗലിയെ ആലിയ അണ്ഫോളോ ചെയ്തുവെന്നും റിപ്പോര്ട്ടുകളുണ്ടായിരുന്നു. എന്നാല് ഈ വാര്ത്തകളില് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ആലിയ ഭട്ട്സോഷ്യല് മീഡിയയിലൂടെയായിരുന്നു ആലിയയുടെ പ്രതികരണം. ‘ ഇന്ന് ഞാന് കേട്ടു ഞാന് എന്റെ ആര്ആര്ആറുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്തുവെന്ന്. ഞാന്…
Read Moreപകല് കറങ്ങി നടന്ന് പശുക്കളെ കണ്ടുവെയ്ക്കും ! രാത്രിയില് വാഹനവുമായി എത്തി പൊക്കും; ‘പശുമോഷണ കുടുംബം’ പിടിയില്…
പകല് നാട്ടില് കറങ്ങി പശുക്കളെ കണ്ടുവെയ്ക്കുകയും രാത്രിയില് സ്ഥലത്തെത്തി പശുക്കളെ മോഷ്ടിച്ച് കടത്തി വില്ക്കുന്ന സംഘത്തിലെ മൂന്നു പേര് പിടിയില്. സംഭവത്തില് മലപ്പുറം സ്വദേശികളായ മുഹമ്മദ് ഹഫീഫ് (28), ഭാര്യ അന്സീന(25), അന്സീനയുടെ സഹോദരന് അനസ് (27) എന്നിവരെ പാലക്കാട് ടൗണ് നോര്ത്ത് പോലീസ് അറസ്റ്റ് ചെയ്തു. ശേഖരീപുരം ഭാഗത്ത് പശുവിനെ മോഷ്ടിക്കാന് ശ്രമിക്കുന്നതിനിടെയായിരുന്നു പ്രതികള് പിടിയിലായത്. പകല് സമയങ്ങളില് പശുക്കളുള്ള വീട് കണ്ടുവെക്കാനായി മുഹമ്മദ് ഹാഫിഫും അന്സീനയുമാണ് സ്കൂട്ടറില് പട്ടണത്തിലും പരിസരപ്രദേശങ്ങളിലും കറങ്ങി നടക്കുക. തുടര്ന്ന് രാത്രി മറ്റ് രണ്ട് പേര്ക്കൊപ്പം എത്തി പശുക്കളെ അഴിച്ചുകൊണ്ട് പോകുകയുമാണ് പതിവ്. സീറ്റ് എടുത്തുമാറ്റിയ ട്രാവലറില് കയറ്റിയ പശുക്കളെ മഞ്ചേരി ചന്തയില് കൊണ്ടുപോയി വില്ക്കുകയാണ് പതിവെന്നും പോലീസ് പറയുന്നു. പശുക്കളെ കടത്തിക്കൊണ്ടുപോകാനായി വാഹനത്തില് സീറ്റ് അഴിച്ചുമാറ്റി പ്രത്യേകം രൂപകല്പന ചെയ്തിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. പശുക്കളെ കാണാനില്ലെന്ന് നിരന്തരം പരാതികള്…
Read More