പ്രത്യേക ലേഖകന്‍ ഒറ്റനോട്ടത്തില്‍ തന്നെ ദുരൂഹതകളുടെ വിളനിലമായിരുന്നു ആ ഭവനം. വലിയ ഗേറ്റ് തുറന്നു വീടിനകത്തേക്ക് കാലെടുത്തുവച്ചപ്പോള്‍ മനസില്‍ തോന്നിയത് ഡ്രാക്കുള ബംഗ്ലാവിലേക്ക് പ്രവേശിക്കുംപോലെയാണ്. മുറ്റത്താകമാനം ചപ്പുചവറുകളും മാലിന്യങ്ങളും. നിലതെറ്റി വളര്‍ന്ന പുല്ല് അകത്തെ കാഴ്ച്ചകളുടെ സൂചന നല്കാന് പോന്നതായിരുന്നു. അകത്തേക്ക് കടക്കുന്നതിനു മുമ്പ് പുറത്തെ മറ്റൊരു വിശേഷം കൂടി പറയേണ്ടതുണ്ട്. കൂറ്റന്‍ കൊട്ടാരത്തോടു ചേര്‍ന്ന് വലിയൊരു വീട്. അതില്‍ നിറയെ കോഴികള്‍. അതും വിവിധ ഇനത്തില്‍പ്പെട്ടവ. ചില ഇനങ്ങള്‍ വിദേശത്തു മാത്രം കണ്ടുവരുന്നത്. ഭയപ്പെടുത്തുന്നൊരു നിശബ്ദത ആ ‘കോഴിക്കൂടിനെ’ പോലും പിടികൂടിയിരുന്നു. രാജതങ്കത്തിനും വീട്ടുകാര്‍ക്കും കഴിക്കാന്‍ വേണ്ടിയുള്ളതായിരുന്നുവത്രേ ഈ കോഴികള്‍. കേഡല്‍ ജീന്‍സണ്‍ രാജയെന്ന സൈക്കോ കില്ലറും കൊല്ലപ്പെട്ട മാതാപിതാക്കളും സഹോദരിയും താമസിച്ചിരുന്നത് ഇവിടെയാണ്. ഭയപ്പെടുത്തും വീടിനുള്ളിലെ കാഴ്ച്ചകള്‍ വലിയ വാതിലും തുറന്ന് ഹാളിലേക്ക് കയറുന്നതേ ആരുമൊന്നു ഭയക്കും. വെളിച്ചവിന്യാസങ്ങള്‍ പോലും ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു.…
Read MoreCategory: Editor’s Pick
കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറുന്ന ആ ഭാഗ്യന്വേഷികള്‍ ആരാണ്? കണ്ണൂരിലെ കരുത്തനും രണ്ടു എംപിമാരും പിന്നെ ഡല്‍ഹി കേന്ദ്രീകരിച്ച ഒരു നേതാവുമെന്ന് സംസാരം, ഓപ്പറേഷന് കേരളയക്ക് പിന്നില്‍ അമിത് ഷാ
കേരളത്തില്‍ അടിത്തറ ശക്തിപ്പെടുത്താന്‍ തന്ത്രങ്ങളില്‍ മാറ്റംവരുത്തി ബിജെപി. നേതാക്കളെ വളര്‍ത്തിക്കൊണ്ടു വന്ന് പാര്‍ട്ടി വളര്‍ത്തുന്നതിലും എളുപ്പം ഇതര പാര്‍ട്ടികളിലെ ജനപ്രിയ നേതാക്കളെ ബിജെപി പാളയത്തിലെത്തിക്കുകയെന്ന തന്ത്രമാകും പാര്‍ട്ടി പയറ്റുക. ഇതിന്റെ ഭാഗമായി ചില കോണ്‍ഗ്രസ്, സിപിഎം നേതാക്കളുമായി ബിജെപി ദേശീയ നേതൃത്വം ചര്‍ച്ചകള്‍ നടത്തിയതായി സൂചനയുണ്ട്. കണ്ണൂര്‍ രാഷ്ട്രീയത്തിലെ കരുത്തനായ കോണ്‍ഗ്രസ് നേതാവുമായി ആദ്യ ഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസ് നേതൃത്വവുമായി അകന്നുനില്ക്കുന്ന ഈ നേതാവിനെ പാളയത്തിലെത്തിച്ചാല്‍ കണ്ണൂരില്‍ ഉള്‍പ്പെടെ അക്കൗണ്ട് സ്വാധീനം വര്‍ധിപ്പിക്കാമെന്നാണ് ബിജെപി പ്രതീക്ഷ. ശശി തരൂരാണ് ബിജെപിയിലേക്ക് ചേക്കേറാനൊരുങ്ങുന്ന മറ്റൊരു നേതാവെന്നാണ് സൂചന. ഇക്കാര്യം കെപിസിസി പ്രസിഡന്റ് എം.എം. ഹസന് കഴിഞ്ഞദിവസം അറിയാതെ പറയുകയുമുണ്ടായി. എന്നാല്‍ തന്റെ ആശയങ്ങള്‍ ബിജെപിയുടേതിനു വിരുദ്ധമാണെന്നും ഒരു കാരണവശാലും സംഘ്പരിവാര്‍ താവളത്തിലേക്കില്ലെന്നുമാണ് തരൂരിന്റെ പരസ്യ പ്രതികരണം. തരൂരിന്റെ ബിജെപി പ്രവേശനം സംബന്ധിച്ച് പലവിധത്തിലുള്ള കിംവദന്തികള്‍…
Read Moreകാവ്യയെ കല്യാണം ആലോചിച്ച് ചെന്നപ്പോള്‍ അമ്മ സമ്മതിച്ചില്ല, മനസില്ലാ മനസോടെയാണ് കാവ്യയുടെ വീട്ടുകാര്‍ സമ്മതം മൂളിയത്, കാല്യണത്തിനു പിന്നിലെ കാര്യങ്ങള്‍ തുറന്നുപറഞ്ഞ് ദിലീപ്
ദിലീപ്- കാവ്യ വിവാഹത്തിനു പിന്നിലെ ആരും അറിയാത്ത കാര്യങ്ങള്‍ വെളിപ്പെടുത്തി നടന് ദിലീപ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ജനപ്രിയ താരത്തിന്റെ ഈ തുറന്നുപറച്ചില്‍. സുഹൃത്തുക്കളുടെയും വീട്ടുകാരുടെയും വിഷമം കണ്ടാണ് മറ്റൊരു വിവാഹത്തിന് സമ്മതിച്ചത്. കാവ്യയുടെ വീട്ടില്‍ ചോദിക്കാന്‍ ചെന്നപ്പോള്‍, വളരെ എതിര്‍പ്പുള്ള ആയുള്ള പ്രതികരണമാണ് ലഭിച്ചത്. കാവ്യയുടെ അമ്മ സമ്മതിച്ചില്ല. അത് ശരിയാകില്ല, അവള്‍ക്ക് വേറെ കല്യാണം ആലോചിക്കുന്നുണ്ട് എന്നായിരുന്നു അവരുടെ മറുപടി. ദിലീപിന്റെ ജീവിതം പോയെന്ന പേരില്‍ കാവ്യ ബലിയാടാകുന്നു എന്നും അമ്മ പറഞ്ഞു. ഗോസിപ്പുകള്‍ സത്യമാണെന്ന് എല്ലാവരും പറയുമെന്നതിനാല്‍, അത് വേണ്ടെന്ന് പറഞ്ഞു. പരിചയമില്ലാത്ത ഒരാളെ കല്യാണം കഴിച്ചാല്‍ രണ്ടുപേരുടെ ജീവിതം നശിപ്പിച്ച് മൂന്നാമതൊരാളുടെ ജീവിതം നശിപ്പിക്കാന്‍ പോവുകയാണെന്ന് തന്നെക്കുറിച്ച് മഞ്ഞപത്രങ്ങളെഴുതും. മകളെ നന്നായി നോക്കാനും ഇഷ്ടപ്പെടാനും കഴിയുന്ന ആളാകണമെന്ന് നിര്‍ബന്ധമുണ്ടെന്നും കാവ്യയുടെ വീട്ടുകാരോട് പറഞ്ഞു. കാവ്യയ്ക്ക് ഇത്രയും വലിയൊരു കുട്ടിയുടെ…
Read Moreമകനെ കുറിച്ച് ചോദിച്ചപ്പോള്‍ രാജ പലപ്പോഴും ഒഴിഞ്ഞു മാറിയിരുന്നു, അമ്മയും സഹോദരിയും ബര്‍മയ്ക്കു ജോലിക്കു പോകാന്‍ തയാറെടുത്തത് കേഡലിനെ അസ്വസ്ഥനാക്കി, നന്തന്‍കോട് കൊലപാതകത്തിലെ കേഡലിന്റെ സ്വഭാവം ഇങ്ങനെ
സിജോ പി. ജോണ്‍ തിരുവനന്തപുരത്ത് നന്തന്‍കോട് കൂട്ടക്കൊലപാതകത്തിലെ പ്രതിയെന്നു പോലീസ് സംശയിക്കുന്ന കേഡല്‍ ജിന്സണ് രാജ കംപ്യൂട്ടര്‍ രംഗത്തെ അഗ്രഗണ്യന്‍. എംബിബിഎസ് പഠനത്തിനായി കേഡലിനെ മാതാപിതാക്കള്‍ ഫിലിപ്പീന്‍സിലേക്ക് അയച്ചെങ്കിലും പാതിവഴിയില്‍ പഠനം ഉപേക്ഷിച്ച് മടങ്ങിയെത്തി. തനിക്ക് മെഡിക്കല്‍ പഠനമേഖലയുമായി യോജിക്കാനാവുന്നില്ല കംപ്യൂട്ടറാണ് തന്റെ ജീവിതമെന്നു കേഡല്‍ പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഫിലിപ്പീന്‍സില്‍ നിന്ന് നാട്ടിലെത്തിയ ഇയാളെ കംപ്യൂട്ടര്‍ എന്‍ജീനിയറിംഗ് പഠനത്തിനായി തുടര്‍ന്ന് മാതാപിതാക്കള്‍ ഓസ്ട്രലിയയിലേക്ക് അയച്ചു. എന്നാല്‍, അധികനാള്‍ തികയും മുമ്പ് എന്‍ജീനിയറിംഗ് പഠനവും പാതിവഴിയില്‍ ഉപേക്ഷിച്ച് 2009ല്‍ കേഡല്‍ നാട്ടിലേക്ക് മടങ്ങി വന്നു. കംപ്യൂട്ടറിനോടുള്ള അമിതമായ മോഹം കേഡലിനെ കൂടുതല്‍ സമയം അതിനു മുന്നില്‍ തളച്ചിട്ടു. കംപ്യൂട്ടറുകള്‍ക്ക് കൃത്രിമ ബുദ്ധിനല്‍കി പ്രവര്‍ത്തിപ്പിക്കുന്ന ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് രംഗത്തെ പ്രഗത്ഭനായിരുന്നു ഇയാള്‍. വീട്ടിലിരുന്നു സ്വന്തമായി വികസിപ്പിച്ചെടുത്ത ഗെയിം സേര്‍ച്ച് എന്ജിന് കേഡല്‍ ഓസ്ട്രലിയന്‍ കമ്പനിക്ക് വിറ്റു. അതില്‍ നിന്നുള്ള…
Read Moreദുരന്ത വാര്‍ഷികം! പുറ്റിംഗല്‍ വെടിക്കെട്ട്: നടുക്കം വിട്ടുമാറാതെ പരവൂര്‍; അട്ടിമറി സാധ്യത അന്വേഷിച്ചില്ല; ഉദ്യോഗസ്ഥര്‍ക്ക് എതിരേ നടപടിക്ക് ശിപാര്‍ശ
എസ്.ആര്.സുധീര്‍കുമാര്‍ പരവൂര്‍: ഭീതിയകലാത്ത മനസുമായാണ് പരവൂര്‍ നിവാസികള്‍ ഓരോ ദിവസവും തള്ളിനീക്കുന്നത്. ദൂരെ എവിടെയെങ്കിലും ചെറിയ വെടിയൊച്ച കേട്ടാല്‍ നാട്ടുകാരുടെ ഹൃദയമിടിപ്പ് വര്‍ധിക്കും. അത്രയ്ക്ക് കനത്ത ആഘാതമാണ് പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം പരവൂരിന്റെ മനസിന് ഏല്‍പ്പിച്ചത്. ദുഖം അവര്‍ ഉള്ളിലൊതുക്കുകയാണ്. ദുരന്തവാര്‍ഷികം എത്തുംമുമ്പേ ആയിരുന്നു ഇത്തവണ മീനഭരണി ഉത്സവം. വേദന തിങ്ങുന്ന മനസുമായി ആയിരങ്ങളാണ് ഉത്സവ ദിവസങ്ങളില്‍ ക്ഷേത്രസന്നിധിയില്‍ എത്തിയത്. ആഘോഷവും ആര്‍ഭാടവും കലാപരിപാടികളും ഒക്കെ പൂര്‍ണമായും ഒഴിവാക്കി ആചാരപരമായ പൂജകളും മറ്റും നടത്തിയാണ് ഇത്തവണ നാട്ടുകാര്‍ മീനഭരണി ആചരിച്ചത്. ചോരപ്പുഴ ഒഴുകിയ പുറ്റിംഗലിന്റെ മണ്ണ് പെയ്തൊഴിഞ്ഞ വേനല്‍ മഴയില്‍ പച്ചപിടിച്ച് കിടക്കുന്നു. തകര്‍ന്നടിഞ്ഞ കമ്പപ്പുരയ്ക്ക് കുറ്റിച്ചെടികള്‍ മേലാപ്പ് ചാര്‍ത്തി വളര്‍ന്നു നില്ക്കുന്നു. പുല്ക്കൊടികള്ക്കിടയില് കാലികള്‍ മേയുന്നു. അന്നം തേടി ചെറുകിളികളും വട്ടമിട്ട് പറക്കുന്നു. ഇതിനിടയിലും തരിപ്പണമായ കമ്പപ്പുരയുടെ കോണ്‍ക്രീറ്റ് ബീമും തുരുമ്പടുത്ത കമ്പികളും തലയുയര്‍ത്തി നില്‍പ്പുണ്ട്-ദുഖഭാരവും…
Read Moreനാട്ടില്‍ സാദാ വേഷം, നാടുവിട്ടാല്‍ ജീന്‍സും ടോപ്പും, കറക്കം കാമുകന്മാരായ യുവാക്കള്‍ക്കൊപ്പം വലിയ സെറ്റപ്പില്‍, കൊല്ലത്ത് പതിനാലുകാരിയെ കാഴ്ച്ചവച്ചതിന് പിടിയിലായ റംസീലയുടെ ജീവിതം സിനിമയെ വെല്ലും!
കൊല്ലത്ത് സ്കൂള്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ പിടിയിലായ റംസീനയുടെ വഴിവിട്ട ജീവിതം ആരെയും ഞെട്ടിക്കുന്നത്. പെണ്‍കുട്ടികളെ സൗഹൃദം നടിച്ച് വലയിലാക്കി ആവശ്യക്കാര്‍ക്ക് വലിയ വിലയ്ക്ക് നല്കുന്ന റാക്കറ്റിന്റെ മുഖ്യ കണ്ണിയാണ് മൈനാഗപ്പള്ളി ഇടവനശേരി വല്യത്ത് പടിഞ്ഞാറ്റതില്‍ വീട്ടില്‍ റംസീനയെന്ന് അന്വേഷണസംഘം പറയുന്നു. കഴിഞ്ഞ ദിവസം രക്ഷിതാക്കള്‍ ഇല്ലാതിരുന്ന സമയത്താണ് പതിനാലുകാരിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി നിര്‍ധന കുടുംബാംഗമായ പെണ്‍കുട്ടിയെ തമിഴ്നാട് ഏര്‍വാടിയിലേക്കു കഴിഞ്ഞ മാസം റംസീന കൂട്ടിക്കൊണ്ടുപോയിരുന്നു. ശാരീരികമായി പീ!ഡിപ്പിക്കപ്പെട്ടതായുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റൂറല്‍ എസ്പിയുടെ മേല്‍നോട്ടത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ചെറുപ്പക്കാരിയായ റംസീന നാട്ടിലെ അറിയപ്പെടുന്ന ഒരു മന്ത്രവാദിനിയാണ്. ഏറെ നാളായി കൊടി മുക്കിലെ വീട്ടില്‍ മന്ത്രവാദം നടത്തി വരികയായിരുന്നു ഇവര്‍. നാട്ടില്‍ പര്‍ദയാണ് റംസീനയുടെ സ്ഥിരം വേഷം. പെണ്‍കുട്ടികളുമായി ഏര്‍വാടിയില്‍ പോകാനായി പര്‍ദ…
Read Moreഇതുപോലൊരു ജനകീയ ഡോക്ടര്‍ ഇനിയുണ്ടാകില്ല, രോഗികളുടെ നന്മയ്ക്കായി ജീവിച്ച ഡോ. ശ്രീകുമാര്‍ വൈക്കം വിജയലക്ഷ്മി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് സന്ത്വനം എത്തിച്ചയാള്‍, അറിയാം ഈ മനുഷ്യസ്നേഹിയെ
വൈകല്യ രഹിത ഗ്രാമം സ്വപ്നം കണ്ട ഡോ. ആര്. ശ്രീകുമാര്‍ ജനവിജയ പദ്ധതി പൂര്‍ത്തിയാക്കാനാകാതെ വിടവാങ്ങി. വിജയപുരം പഞ്ചായത്തിലെ ഹോമിയോ ആശുപത്രി മെഡിക്കല്‍ ഓഫീസറായ ശ്രീകുമാര്‍ വെള്ളിയാഴ്ച്ച രാവിലെ 10.30ന് രോഗികളെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ജന്മനാ ശാരീരിക ന്യൂനതയുള്ളവരിലെ ജനിതക പ്രശ്നങ്ങള്‍ കണ്ടെത്തി ചികിത്സിച്ചാണു ജനിവിജയ പദ്ധതി ശ്രീകുമാര്‍ നടപ്പാക്കിയത്. ഈ ചികിത്സാ രീതിയിലൂടെ നിരവധി പേരുടെ കാഴ്ചവൈകല്യമുള്പ്പെടെ മാറ്റാന്‍ സാധിച്ചിരുന്നു. രോഗികളെ ചികിത്സിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണ ഡോ. ശ്രീകുമാറിന്റെ സ്വപ്നമായിരുന്നു വൈകല്യരഹിത ഗ്രാമം. അറിയപ്പെടുന്ന ഗായകന് കൂടിയായ ഡോ. ശ്രീകുമാര്‍ വ്യാഴാഴ്ചയും ഗാനമേളകളില്‍ പങ്കെടുത്തിരുന്നു. കോട്ടയം തിരുവാറ്റ ക്ഷേത്രത്തിലായിരുന്നു ഗാനമേള. വൈക്കം വിജയലക്ഷ്മിക്കൊപ്പം വരെ അദ്ദേഹം ഗാനമേളകളില്‍ പാടിയിട്ടുണ്ട്. വൈക്കം വിജയലക്ഷ്മിയുടെ കാഴ്ച ന്യൂനതയ്ക്കു ചികിത്സ നടത്തുകയും നേരിയ പുരോഗതിയുണ്ടാകുകയും ചെയ്തത് ജനശ്രദ്ധ നേടിയിരുന്നു. ഇന്നലെ…
Read Moreനമ്മുടെ പോലീസല്ലേ ഇതും ഇതിനപ്പുറവും നടക്കും… ചായയും പരിപ്പുവടയും കഴിച്ച് പെട്ടിക്കടയില്‍ നിന്ന തോക്കുസ്വാമി കലാപത്തിന് ശ്രമിച്ച് അറസ്റ്റിലായ ‘കോമഡിക്കഥ’ ഇങ്ങനെ
തോക്കുസ്വാമിയെന്ന ഹിമവല്‍ഭദ്രാനന്ദയെ അറിയാത്തവര്‍ ചുരുക്കം. ഇടയ്ക്കിടെ വിവാദമുണ്ടാക്കി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന സ്വാമിക്ക് പിന്നീട് മാര്‍ക്കറ്റ് കുറയുകയും ചാനല്‍ വിട്ട് ഫേസ്ബുക്ക് വഴി ഓപ്പറേഷന് തുടരുകയുമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ നാലു ചീത്ത വിളിച്ച് ജയിലിലായിരുന്ന ഹിമവല്‍ഭദ്രാനന്ദ ജിഷ്ണുവിന്റെ അമ്മ ഡിജിപി ഓഫീസില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചത്. ജാമ്യമില്ലാതെ പതിനാലു ദിവസം റിമാന്‍ഡിലായത്. കേരള പോലീസിന്റെ ആടിനെ പട്ടിയാക്കുന്ന അക്കഥ ഇങ്ങനെ. ജിഷ്ണു പ്രണോയിയെയോ അമ്മ മഹിജയെയോ നേരിട്ട് ഒരു പരിചയവുമില്ലാത്ത കക്ഷിയാണ് തോക്കുസ്വാമി. മഹിജ ഡിജിപി ഓഫീസിലെത്തിയ ദിവസം തോക്കുസ്വാമിയും കെട്ടും കിടക്കയുമായി തിരുവനന്തപുരത്തെത്തി. കേരളത്തെ ഞെട്ടിക്കുന്ന ഒരു ബോംബ് കൈയിലുണ്ടത്രേ. അത് ഡിജിപിക്ക് നല്‍കുകയായിരുന്നു കഥാനായകന്റെ ലക്ഷ്യം. സംഭവദിവസം രാവിലെ ഡിജിപി ഓഫീസിനു മുന്നിലെ പെട്ടിക്കടയില്‍ ചായയൊക്കെ കുടിച്ച് നില്‍ക്കുമ്പോഴാണ് മഹിജയെ പോലീസ് തടയുന്നതും ഷാജഹാനെയൊക്കെ കസ്റ്റഡിയിലെടുക്കുന്നത്. ഇതുകണ്ട് ചെറിയ കമന്റൊക്കെ പാസാക്കി…
Read Moreസുന്ദരം…സ്വച്ഛന്ദം…ഈ ജീവിതയാത്ര; കമിതാക്കളായ ജാക്കിന്റെയും ലൗറന്റെയും ഇന്‍സ്റ്റഗ്രാം യാത്രാ ബ്ലോഗ് ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ ഇഷ്ടം പിടിച്ചു പറ്റുന്നു
ആഗ്രഹിക്കുന്നതു പോലെ ജീവിക്കാന്‍ കഴിയുന്ന മനുഷ്യര്‍ ഭാഗ്യവാന്മാരാണെന്നു പറയാറുണ്ട്. അങ്ങനെയെങ്കില്‍ 26കാരനായ ജാക്ക് മോറിസിനെയും 24കാരിയായ ലൗറന്‍ ബുള്ളനെയും മഹാഭാഗ്യവാനെന്നും മഹാഭാഗ്യവതിയെന്നും വിശേഷിപ്പിക്കണം. ഇഷ്ടപ്പെട്ട ജോലി ഇഷ്ടമുള്ള ആളുടെ കൂടെ ചെയ്യുന്നത് ആസ്വദിക്കുകയാണ് ഈ കമിതാക്കള്‍. അത്ര വ്യത്യസ്ഥമാണ് ഇവരുടെ ജീവിതം. നമ്മള് ജോലിയുടെ ഇടവേളയില്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ ഇവര്‍ സ്വന്തം ജോലിയ്ക്കായാണ് ഉപയോഗിക്കുന്നത്. നമുക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും ഒരു മണ്ണാങ്കട്ടയും കിട്ടുന്നില്ല. എന്നാല്‍ ഇവര്‍ അതേ സോഷ്യല്‍ മീഡിയയില്‍ നിന്നു കൊയ്യുന്നത് ലക്ഷങ്ങളാണ്. അതും ലോകം മുഴുവന്‍ യാത്ര ചെയ്ത്. ഒരു കാര്‍പ്പെറ്റ് ക്ലീനറായിരുന്നു ജാക്ക് മോറിസ് എന്ന മാഞ്ചസ്റ്റര്‍ സ്വദേശി. ഒരു സുപ്രഭാതത്തില്‍ ഉറക്കമെണീറ്റ ജാക്കിന് താനിപ്പോള്‍ ചെയ്യുന്ന ജോലി മഹാബോറാണെന്നും ഇനി മുതല്‍ സാഹസികമായി എന്തെങ്കിലും ചെയ്യണമെന്നും തോന്നി. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. ജോലിയോട് ഗുഡ് ബൈ പറഞ്ഞു നേരെ…
Read Moreജിഷ്ണു പ്രണോയിയുടെ മരണം ; സമരത്തിനെത്തിയ മാതാപിതാക്കളെ അറസ്റ്റു ചെയ്തു നീക്കി; നീതി ലഭിക്കുന്നതുവരെ സമരമെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കൾ
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കളെ പോലീസ് ആസ്ഥാനത്തിനു മുന്നിൽ പോലീസ് തടഞ്ഞു. പോലീസ് ആസ്ഥാനത്ത് സത്യഗ്രഹ സമരം നടത്താൻ എത്തിയ ജിഷ്ണുവിന്റെ മാതാവ് മഹിജ ഉൾപ്പെടെയുള്ളവരെയാണ് പോലീസ് തടഞ്ഞത്. ജിഷ്ണുവിന്റെ അമ്മയെ പോലീസ് നിലത്തുകൂടി വലിച്ചിഴച്ചു. പോലീസ് നടപടിയിൽ ജിഷ്ണുവിന്റെ ബന്ധുക്കൾ പ്രതിഷേധിച്ചു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു നീക്കി. കൃഷ്ണദാസിന്റെ അറസ്റ്റും വിട്ടയക്കലും പോലീസിന്റെ നാടകമായിരുന്നുവെന്ന് ജിഷ്ണുവിന്റെ മാതാവ് മഹിജ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മഹിജയും ബന്ധുക്കളും സത്യാഗ്രഹ സമരത്തിനെത്തിയതോടെ ഡിജിപി ലോക്നാഥ് ബെഹ്റ മഹിജയെ ചർച്ചക്ക് ക്ഷണിച്ചിരിക്കുകയാണ്. പാമ്പാടി നെഹ്റു കോളജിലെ വിദ്യാർഥി ജിഷ്ണു പ്രണോയി മരിച്ച കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുന്നത് വരെ പോലീസ് ആസ്ഥാനത്തിന് മുന്നിൽ സത്യഗ്രഹസമരം ഇരിക്കുമെന്ന് ജിഷ്ണു പ്രാണോയിയുടെ മാതാപിതാക്കളും ബന്ധുക്കളും രാവിലെ തിരുവനന്തപുരത്തെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പ് നടത്താനല്ല തങ്ങൾ സമരം നടത്തുന്നതെന്നും നീതിക്ക് വേണ്ടിയുള്ള…
Read More