ഇരിട്ടി: വീട്ടമ്മയായ എഴുപതുകാരി ലൈംഗിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ സിപിഎം പ്രവര്ത്തകന് അറസ്റ്റില്‍. ആറളം പന്നിമൂലയിലെ സജീവ സിപിഎം പ്രവര്‍ത്തകനായ പി.എം. രാജീവ (43 ) നെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ പേരാവൂര്‍ സിഐ എന്‍. സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മുപ്പതിന് വൈകുന്നേരം ആറോടെയായിരുന്നു ഇരിട്ടി പയഞ്ചേരി വികാസ്നഗറിലെ കാണിയേരി സരോജിനി അമ്മയെ മുഴക്കുന്ന് ഗ്രാമത്തിലെ തറവാട്ടുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് വെളിച്ചക്കുറവ് കാരണം പിറ്റേദിവസമാണ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനയച്ചത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ ലൈംഗിക പീഡനത്തിന് സരോജിനി അമ്മ വിധേയയായിരുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് അന്വേഷണത്തിന്റെ ഗതി മാറിയത്. സംഭവമറിഞ്ഞതു മുതല്‍ മൃതദേഹം സംസ്കരിക്കുന്നതുവരെ സ്ഥലത്തു പോലീസ് രഹസ്യനിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. മുഴക്കുന്ന് എസ് ഐ പി. രാജേഷിന്റെ നേതൃത്വത്തില്‍ മഫ്ടിയില് എത്തിയ പോലീസ് നിരീക്ഷണം നടത്തുന്നതിനിടയില്‍ ഇപ്പോള്‍ അറസ്റ്റ്…
Read MoreCategory: Editor’s Pick
ലോകത്തെ ഞെട്ടിച്ച കൂട്ടക്കുരുതി! പിന്നിലെ രഹസ്യങ്ങള്‍ തേടിയുള്ളസാഹസികവും അപകടകരവുമായ യാത്ര; കന്ധമാല്‍ കൂട്ടക്കുരുതിയുടെ നിഗൂഢതകളിലേക്ക്…
ഫ്രാങ്കോ ലൂയിസ് “ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യാന്‍ സംഘപരിവാര്‍ ഒരുക്കിയത് ആസൂത്രിതമായ ഗൂഢാലോചനയാണ്.’ ആന്റോ അക്കര ഈയിടെ പ്രസിദ്ധീകരിച്ച “കന്ധമാലിലെ സ്വാമി ലക്ഷ്ണാനന്ദയെ കൊന്നതാര്’ എന്ന ഗ്രന്ഥം സംഘപരിവാര്‍ നേതാക്കളെ പ്രതിക്കൂട്ടിലാക്കുന്നു. കന്ധമാലിലെ സംഭവപരമ്പരകളുടെ വിശദാംശങ്ങളും തെളിവുകളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ആന്റോ പ്രസിദ്ധീകരിക്കുന്ന മൂന്നാമത്തെ ഗ്രന്ഥമാണിത്. മൂന്നും ഇംഗ്ലീഷിലാണു രചിച്ചത്. “സംഘപരിവാറിനെതിരേ വിരല്‍ ചൂണ്ടുന്ന തെളിവുകള്‍ എന്റെ കൈകളില്‍ എത്തിയതു വളരെ യാദൃശ്ചികമായാണ്. ആര്‍എസ്എസ് വക്താവായിരുന്ന റാം മാധവ് 2012 ല്‍ കെസിബിസി അധ്യക്ഷനായിരുന്ന തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനു കൈമാറിയ ലഘുലേഖകളിലും സിഡികളിലുമെല്ലാം ഒളിച്ചിരുന്നത് ആ തെളിവുകളായിരുന്നു. ആര്‍എസ്എസിന്റെ കേമത്തരം വിളംബരം ചെയ്യാനാണ് അവ ആര്‍ച്ച്ബിഷപ്പിനു സമ്മാനിച്ചത്.’ ആന്റോ പറയുന്നു. കന്ധമാല്‍ പര്യവേക്ഷണം നടത്തി നേരത്തെ പ്രസിദ്ധീകരിച്ച രണ്ടു ഗ്രന്ഥങ്ങളായ “കന്ധമാല്‍ ഇന്ത്യയുടെ മതേതരത്വത്തിന് ഒരു കളങ്കം’, “കന്ധമാല്‍ നീതിക്കായി കേഴുന്നു’ എന്നിവയിലെ ഉള്ളടക്കങ്ങള്‍കൂടി ചേര്‍ത്തുകൊണ്ടാണ് “കന്ധമാലിലെ…
Read Moreജംസീലയുടേത് ഒരു സിനിമക്കഥയല്ല, ആലപ്പുഴക്കാരന്റെ മിസ്കോളില്‍ പ്രണയം തലയ്ക്കു പിടിച്ച് ഭര്‍ത്താവിനെ ഉപേക്ഷിച്ചു കടന്നു, കഞ്ചാവു കടത്തിലെ രാജ്ഞിയായി മാറിയ തളിപ്പറമ്പുകാരിയുടെ കഥ ഇങ്ങനെ
ആ വാര്‍ത്തയും ചിത്രവും പത്രത്തില്‍ കണ്ട് ഞെട്ടിയതിലേറെയും തളിപ്പറമ്പുകാരായിരുന്നു. കാരണം മറ്റൊന്നുമല്ല, മൂന്നുമാസം മുമ്പുവരെ തങ്ങളുടെ മുന്നിലൂടെ നാണംകുണുങ്ങി നടന്ന ഒരു 27കാരിയായിരുന്നു അവരുടെ മനസില്‍. ഭര്‍ത്താവും കുട്ടിയും മാത്രമുള്ളൊരു ലോകത്ത് ഒതുങ്ങി കഴിഞ്ഞ ജംസീല എന്ന കഞ്ചാവുകടത്തുകാരിയുടെ കഥയാണ് പറഞ്ഞ് വരുന്നത്. കഴിഞ്ഞദിവസം മുണ്ടക്കയത്ത് രണ്ടു യുവാക്കള്‍ക്കൊപ്പം അറസ്റ്റിലായ ജംസീലയുടെ ജീവിതത്തെ ഇങ്ങനെ വിവരിക്കാം- തളിപ്പറമ്പില്‍ ഗള്‍ഫുകാരന്റെ ഭാര്യയായി കഴിയവേ ജംസീലയുടെ ഫോണിലേക്ക് ഒരു മിസ്ഡ് കോള്‍ വന്നു. തിരിച്ചു വിളിച്ചപ്പോള്‍ ഒരു യുവാവിന്റെ മധുരമായ ശബ്ദം. സ്വന്തം പേര് വെളിപ്പെടുത്തിക്കൊണ്ടു തന്നെ ആലപ്പുഴ സ്വദേശിയായ ഷെഫീക്ക് ഫോണ്‍ വിളി ഒരു പതിവാക്കി. സ്വന്തം ഭര്‍ത്താവിനേയും കുഞ്ഞിനേയും ഉപേക്ഷിച്ച് പോകാന്‍ തക്ക വിധത്തില്‍ അവരുടെ ബന്ധം വളര്‍ന്നു. ഒരു നാള് അവര്‍ ഷെഫീക്കിനൊപ്പം ഒളിച്ചോടി. ഷെഫീക്കിനൊപ്പം ഒളിച്ചോടി പോയ ശേഷം നാല് ദിവസം കഴിഞ്ഞ് ജംസീല…
Read Moreഅവസരം നല്കണമെങ്കില് കിടക്ക പങ്കിടണമെന്ന്, ‘മോളെ ഇതൊക്കെ ചെയ്യേണ്ടിവരും. അത് അങ്ങനെയാണ്’ എന്നൊക്കെ പറഞ്ഞപ്പോള്‍ സിനിമ വേണ്ടെന്ന് വച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി പാര്‍വതി
ഞെട്ടിക്കുന്നൊരു വെളിപ്പെടുത്തലുമായി നടി പാര്‍വതി രംഗത്ത്. സിനിമയില്‍ അവസരം കിട്ടാന്‍ ചില സംവിധായകരും മറ്റും കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടതായി നടിയുടെ തുറന്നുപറച്ചില്‍. മലയാളത്തിലും കാസ്റ്റിംഗ് കൗച്ച് നിലവിലുണ്ടെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് പാര്‍വതി. ഇത് തങ്ങളുടെ അവകാശമെന്ന നിലയിലാണ് പലരും ആവശ്യപ്പെടുന്നതെന്നാണ് പാര്‍വതി പറയുന്നത്. ടോക് ടൈം വിത്ത് മാത്തുക്കുട്ടി എന്നി പരിപാടിയിലാണ് പാര്‍വതി ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍ റേഡിയോ അവതാരകന് മാത്തുക്കുട്ടി നടത്തിയ അഭിമുഖം ക്രോസ് പോസ്റ്റ് നെറ്റ് വര്‍ക്ക് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് സംപ്രേക്ഷണം ചെയ്തത്. ജീവിത ഉപദേശം പോലെ ‘മോളെ ഇതൊക്കെ ചെയ്യേണ്ടിവരും. അത് അങ്ങനെയാണ്’ എന്നൊക്കെ പറഞ്ഞ് ചിലര്‍ വരും. അങ്ങനെയാണെങ്കിð എനിക്കത് വേണ്ടെന്നു ഞാന്‍ പറഞ്ഞു. നോ പറയാനുള്ള അവകാശം നമുക്കുണ്ടെന്നുóനമ്മള് തന്നെയാണ് തിരിച്ചറിയേണ്ടത്. വളരെ മുതിര്‍ന്ന ആളുകളില്‍ നിന്നാണ് ഈ അനുഭവം ഉണ്ടായിട്ടുള്ളത്. അതില്‍ നടനെന്നോ സംവിധായകനെന്നോ വ്യത്യാസമില്ല. ഒരു…
Read Moreലോറിയില്‍നിന്ന് വാനരസംഘം രണ്ടേകാല്‍ ലക്ഷം രൂപ അടിച്ചുമാറ്റി! കച്ചവടക്കാര്‍ പുറകെ ഓടിയെങ്കിലും കുരങ്ങന്മാര് പണവുമായി മുങ്ങി, സംഭവം കുട്ടിക്കാനത്ത്
വാനരസംഘം തൊപ്പിയും ഭക്ഷണവും മാത്രമല്ല തക്കം കിട്ടിയാല്‍ പണപ്പൊതിയും അടിച്ചുമാറ്റും. കുട്ടിക്കാനം വളഞ്ഞങ്ങാനത്തു നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍നിന്നു രണ്ടേകാല്‍ ലക്ഷം രൂപ സൂക്ഷിച്ച ബാഗാണു കുരങ്ങന്മാര് സംഘടിതമായി എടുത്തുകൊണ്ടോടിയത്. കോട്ടയത്തെത്തി വാഴക്കുല വിറ്റതിനുശേഷം മടങ്ങിയ തമിഴ്നാട്ടില്‍നിന്നുള്ള കര്‍ഷകരുടെ പണമാണു കുരങ്ങന്മാര് സ്വന്തമാക്കി കാട്ടിലൊളിച്ചത്. പണസഞ്ചിയുമായി സ്ഥലം വിട്ട കുരങ്ങനു പിന്നാലെ കച്ചവടക്കാര്‍ ഓടിയെങ്കിലും സംഘം മരം കയറിക്കയറി സ്ഥലം കാലിയാക്കി. വ്യാഴാഴ്ച മടക്കയാത്രയില്‍ വളഞ്ഞങ്ങാനത്ത് ലോറി നിര്‍ത്തി ചായകുടിക്കാന്‍ കയറിയതാണ് 20 അംഗ കച്ചവടക്കാര്‍. ചായകുടിച്ചിറങ്ങുന്പോഴാണു ലോറിയില്‍ ചെക്കിംഗിനു കയറിയ കുരങ്ങന്മാര് ബാഗുമായി പായുന്നതു കാണാനിടയായത്. ബഹളം കൂട്ടി പിന്നാലെ പോയെങ്കിലും വാനരസംഘം ബാഗു കൈമാറി കാട്ടിലൊളിച്ചു. വളഞ്ഞങ്ങാനത്തെ വെള്ളച്ചാട്ടം ആസ്വദിക്കാന്‍ ടൂറിസ്റ്റുകള്‍ ഇവിടെ വാഹനങ്ങള്‍ നിര്‍ത്തുക പതിവാണ്. ഇവരില്‍നിന്നു ഭക്ഷണത്തിന്റെ വിഹിതം കിട്ടുമെന്നതിനാല്‍ നൂറു കണക്കിനു കുരങ്ങന്മാര് സമീപത്തെ മുറിഞ്ഞപുഴ വനത്തില്‍ തമ്പടിച്ചിട്ടുണ്ടെന്ന് സമീപവാസികള്‍ രാഷ്ട്രദീപികഡോട്ട്കോമിനോട് പറഞ്ഞു.…
Read Moreവീട്ടുവേലക്കാരി കവര്‍ച്ച നടത്തി ഭര്‍ത്താവിനു കൈമാറി; പ്രതിയെ വനിതാ പോലീസുകാര്‍ ഓടിച്ചിട്ടു പിടികൂടി, ലക്ഷ്മിയുടെ വേലത്തരങ്ങള്‍ പൊളിച്ചത് കോട്ടയത്തെ വനിത പോലീസുകാരുടെ സാമര്‍ഥ്യം
വീട്ടുവേലക്കാരി പണവും ആഭരണങ്ങളും വാച്ചും മോഷ്ടിച്ച് ഭര്‍ത്താവിനെ ഏല്പിച്ചു. മോഷണ സാധനങ്ങളുമായി പോയ കള്ളനെ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് ടീം ഓടിച്ചിട്ടു പിടിച്ചു. കോട്ടയം നഗരത്തില്‍ ഇന്നലെ പുലര്‍ച്ചെ ഒന്നര മണിക്കാണ് സംഭവം. വണ്ടിപെരിയാര്‍ ഡൈമുക്ക് എസ്റ്റേറ്റില്‍ വാസക്കാരനായ മുരുകേശന്(38) ഭാര്യ ലക്ഷി(32) എന്നിവരാണു കോട്ടയം വനിതാ പോലീസ് സ്റ്റേഷനിലെ പിങ്ക് പോലീസ് ടീം അംഗങ്ങളായ എഎസ്ഐ മിനി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിന്ദു, ആര്യ എന്നിവരുടെ പിടിയിലായത്. കോട്ടയം ചുങ്കത്ത് കിഴക്കേക്കര വിമല കോശിയുടെ വീട്ടില്‍ ഹോം നഴ്സിംഗ് ഏജന്‍സി മുഖേന രണ്ടു മാസം മുന്‍പ് ജോലിക്കു വന്ന ലക്ഷ്മി 98,500 രൂപയും വജ്രം പതിച്ച രണ്ടു മോതിരവുമാണ് മോഷ്ടിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രി വീടിനു സമീപം എത്തിയ മുരുകേശനെ ലക്ഷ്മി ഇഇവ കൈയേല്പ്പിച്ചു. ബസില്‍ സ്ഥലം വിടാന്‍ കോട്ടയം നഗരത്തിലെത്തുമ്പോള്‍ തിരുനക്കരയില്വച്ചാണ് സംശയാസ്പദമായ നിലയില്‍…
Read Moreസന്യാസത്തോട് വിട! ബാല്യകാലസഖിയെ വിവാഹം കഴിക്കാന്‍ ടിബറ്റന്‍ ലാമ തായേ ദോര്‍ജ; വധു 36കാരിയായ ഇന്ത്യക്കാരി; അപൂര്‍വ വിവാഹത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ…
കഠിനമായ ജീവിതചര്യകളാണ് ടിബറ്റന്‍ സന്യാസിമാരുടേത്. ലൗകികജീവിതത്തോട് മുഖം തിരിച്ചു നില്ക്കുന്ന ഇവര്‍ വിവാഹജീവിതത്തോട് തീരെ താല്പര്യമില്ലാത്തവരാണ്. എന്നാല്‍ തായേ ദോര്ജെയെന്ന ലാമ ഈ പതിവിന് തിരശീലയിട്ടിരിക്കുകയാണ്. കളിക്കൂട്ടുകാരിയായിരുന്ന പ്രണയിനിയെ വിവാഹം കഴിക്കാന്‍ സന്യാസത്തോട് വിടപറഞ്ഞിരിക്കുകയാണ് ഈ 33കാരന്. മാര്‍ച്ച് 25ന് ഡല്‍ഹിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ ദോര്‍ജെ പ്രണയിനിയായ യാംഗ്സോമിന്റെ കഴുത്തില്‍ മിന്നുംചാര്ത്തി. ഇന്ത്യക്കാരിയായ യാംഗ്സോമിന് ലാമയേക്കാള് മൂന്നു വയസ് കൂടുതലാണെന്നതാണ് ഏറെ കൗതുകം. വിവാഹം കഴിക്കാനുള്ള എന്റെ തീരുമാനം തനിക്കു മാത്രമല്ല തന്റെ വംശത്തിലുള്ളവര്‍ക്കും പുതിയ ദിശാബോധം നല്‍കുമെന്നാണ് അദേഹം പറയുന്നത്. ഭൂട്ടാനില്‍ ജനിച്ച യാംഗ്സോം ഇന്ത്യയിലും യൂറോപ്പിലുമായാണ് വിദ്യാഭ്യാസം നേടിയത്. വിവാഹിതനായെങ്കിലും സന്യാസജീവിതം മാത്രമാണ് ഉപേക്ഷിക്കുന്നത്. തുടര്‍ന്നും ബുദ്ധമതത്തെ സംബന്ധിച്ച ക്ലാസുകളും മറ്റുമായി ദോര്‍ജെ മുന്നോട്ട് പോകുമെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കുന്നത്. ടിബറ്റന്‍ ബുദ്ധപാരമ്പര്യത്തിലെ ലാമ’പദവി ഉപേക്ഷിച്ചാണ് തായേ ദോര്‍ജേ ലൗകികജീവിതത്തിലേക്കു പ്രവേശിച്ചത്. ഒന്നര…
Read Moreജീവിതം മാറും, ഏപ്രിൽ ഒന്നു മുതൽ..! പുതിയ ധനകാര്യ വര്‍ഷം പിറക്കുന്നു; നിത്യജീവിതത്തെ ബാധിക്കുന്ന നിരവധി മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കുന്നു…
ശനിയാഴ്ച ഏപ്രിൽ ഒന്ന്. പുതിയ ധനകാര്യ വർഷം പിറക്കുന്നു. നിത്യജീവിതത്തെ ബാധിക്കുന്ന നിരവധി മാറ്റങ്ങൾക്കു തുടക്കം കുറിക്കുന്നു. പണമിടപാടിനു പരിധി ശനിയാഴ്ച മുതൽ പ്രതിദിന പണമിടപാടിനു രണ്ടു ലക്ഷം രൂപ പരിധി ഉണ്ട്. ബജറ്റിൽ മൂന്നു ലക്ഷം പറഞ്ഞതു പിന്നീട് രണ്ടു ലക്ഷമായി കുറച്ചു. വ്യവസ്ഥ ലംഘിച്ചാൽ ഇടപാടു തുകയോളം പിഴ ഈടാക്കും. ഒരു ദിവസം ഒരു കാര്യത്തിനായുള്ള ഇടപാടിനാണു പരിധി. കൂടുതൽ തുകയ്ക്കുള്ള ഇടപാടിന് അക്കൗണ്ട് പേയീ ചെക്ക്, ഡിമാൻഡ് ഡ്രാഫ്റ്റ്, ഇലക്ട്രോണിക് ട്രാൻസ്ഫർ തുടങ്ങിയവ ഉപയോഗിക്കാം. എസ്ബിടി ഇനിയില്ല ശനിയാഴ്ച മുതൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ നിലവിലില്ല. എസ്ബിടി ശാഖകളും ഓഫീസുകളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസുകളാകും. ഇടപാടുകാർ പ്രത്യേകമായി ഒന്നും ശ്രദ്ധിക്കേണ്ടതില്ല. പതിവുപോലെ ഇടപാടുകൾ തുടരാം. പുതിയ എടിഎം കാർഡും ചെക്ക് ബുക്കും പാസ് ബുക്കും എത്തുംവരെ പഴയവ ഉപയോഗിക്കാം.…
Read Moreഇതൊക്കെ ഒരു രസമല്ല, ആത്മഹത്യ ചെയ്യാന്‍ പാലത്തെ കയറിയ യുവാവ് മനംമാറി തിരിച്ചുപോയി, നാട്ടുകാരും പോലീസും പുലിവാലു പിടിച്ചു, കൊച്ചിയില്‍ നടന്നത് സിനിമക്കഥയേക്കാള്‍ വലിയ കോമഡി
ഗോശ്രീ പാലത്തിൽ നിന്നും കൊച്ചി കായലിലേക്ക് ചാടിയെന്ന് പ്രചരണം നടത്തിയ യുവാവിനെ ഇന്ന് പോലീസ് കോടതിയിൽ ഹാജരാക്കും. കായലിലേക്കു ചാടിയെന്നു കരുതിയിരുന്ന മാലിപ്പുറം ഒലിയോവിനു പടിഞ്ഞാറ് താമസിക്കുന്ന നികത്തിത്തറ വിഷ്ണു(21 ) തിരിച്ചെത്തിയതിനെ തുടർന്നു ബന്ധുക്കൾ ഇയാളെ ഞാറക്കൽ പോലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. യുവാവിനുവേണ്ടി അഗ്നിശമന സേനയും പോലീസും തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇന്നലെ വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന ഇയാൾക്ക് വേണ്ടി തെരച്ചിൽ നടത്തുന്നതും പത്രവാർത്ത വന്നതും യുവാവ് അറിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിക്ക് ഗോശ്രീ രണ്ടാം പാലത്തിൽ നിന്നും വെള്ളത്തിൽ ചാടിയെന്നായിരുന്നു പ്രചരണം. പാലത്തിൽ നിന്നും ലഭിച്ച ബാഗിൽ നിന്നും കണ്ടെടുത്ത ഡ്രൈവിംഗ് ലൈസൻസിലെ പേര് കണ്ടെത്തിയാണ് പോലീസ് ആളെ തിരിച്ചറിഞ്ഞത്. എന്നാൽ യഥാർഥത്തിൽ യുവാവ് കായലിൽ ചാടിയിരുന്നില്ല. പാലത്തിൽ ബാഗ് ഉപേക്ഷിച്ച ശേഷം ഈ ഭാഗത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന…
Read Moreപെൺകെണി: യുവതിയെ ചോദ്യം ചെയ്യും ഒത്തുകളിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥർ; യുവതി ഒരുദിവസം 30ലേറെ തവണ വിളിച്ചു
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: എ.കെ ശശീന്ദ്രനെ പെൺകെണിയിൽ കുടുക്കിയ സംഭവത്തിൽ ആരോപണ വിധേയയായ യുവതിയെ പോലീസ് ചോദ്യം ചെയ്യും. ആരോപണ വിധേയയായ സ്ത്രീ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നുവെന്നാണ് പോലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്യുന്നതോടെ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ഇതോടെ സംഭവത്തിന് പിന്നിലെ യാഥാർഥചിത്രം പുറത്തുവരുമെന്ന വിശ്വാസത്തിലാണ് പോലീസ്. കഴിഞ്ഞ ദിവസം വനിതാ മാധ്യമപ്രവർത്തകരുൾപ്പെടെയുള്ളവരുടേതടക്കം നാലു പരാതികൾ പോലീസിന് ലഭിച്ചിരുന്നു. ടെലിഫോൺ വിവാദത്തിനു പിന്നിൽ പെൺകെണിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ ആരോപണ വിധേയരായവരെ സംരക്ഷിക്കാൻ സംസ്ഥാന പോലീസ് സേനയിലെ രണ്ട് ഉന്നത ഐപി എസ് ഉദ്യോഗസ്ഥർ രംഗത്ത് വന്നിരുന്നു. സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്ന സംശയം ആദ്യം മുതലേ ഉയർന്നെങ്കിലും സംഭവം ലഘൂകരിച്ച് പോലീസ് അന്വേഷണം വേണ്ടെന്ന നിലപാടിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചതിന് പിന്നിൽ ഈ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലായിരുന്നു. സംഭവത്തെക്കുറിച്ച് ഉന്നത പോലീസ് അന്വേഷണം പ്രഖ്യാപിക്കാമെന്ന…
Read More