തേങ്ങ പൊതിക്കുന്നതിനിടയില്‍ യുവാവിന്റെ കൈയന്ത്രത്തില് കുടുങ്ങി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ കൈ പുറത്തേയ്ക്ക് എടുത്ത് യുവാവിനെ രക്ഷിച്ചു. മഞ്ചേരി വള്ളുവമ്പ്രം പുലിക്കത്ത് വീട്ടില്‍ അബ്ദുള്‍ റൗഫിന്റെ (38) കൈയാണ് അബദ്ധത്തില്‍ യന്ത്രത്തില്‍ കുടുങ്ങിയത്. അട്ടപ്പാടി ഭൂതിവഴിയിലെ വഴിയോരം റസ്റ്റോറന്റിന് സമീപത്തെ കൃഷിയിടത്തില്‍ തേങ്ങ പൊതിക്കുന്നതിനിടെ ശനിയാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം. സഹായിയോടൊപ്പം യന്ത്ര സഹായത്തോടെ തേങ്ങ പൊതിക്കുന്നതിനിടെയാണ് റൗഫിന്റെ വലതുകൈ യന്ത്രത്തില്‍ അകപ്പെട്ടത്. ഉടന്‍ തന്നെ സഹായി യന്ത്രത്തിന്റെ സ്വിച്ച് ഓഫ് ചെയ്തതു കൊണ്ട് വന്‍ അപകടം ഒഴിവായി. വിവരമറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ വലതു കൈയുടെ മുട്ടുവരെ യന്ത്രത്തില്‍ കുടുങ്ങിയിരുന്നു. യന്ത്രം പൊളിച്ച് കൈ പുറത്തെടുക്കല്‍ മാത്രമായിരുന്നു ഏക മാര്‍ഗം. ഇതിനായി മണ്ണാര്‍ക്കാട് നിന്നും ഫയര്‍ഫോഴ്സിന്റെ സഹായം തേടി. വേദന കൊണ്ട് പുളഞ്ഞ റൗഫിന് പ്രാഥമിക ശുശ്രൂഷ നല്‍കാനായി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെയും വിവേകാനന്ദ…
Read MoreCategory: Loud Speaker
തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം; കർണാടകയിൽ പ്രചാരണത്തിനിറങ്ങണം; കമലഹാസനെ സമീപിച്ച് കോൺഗ്രസ്
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങൾക്കുവേണ്ടി പ്രചാരണത്തിനിറങ്ങണമെന്ന് അഭ്യർഥിച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസനെ കോൺഗ്രസ് സമീപിച്ചതായി സൂചന. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് കോൺഗ്രസ് താരത്തെ സമീപിച്ചത്. അതേ സമയം കോൺഗ്രസിന്റെ അഭ്യർത്ഥന കമൽഹാസൻ പരിഗണിക്കുന്നുണ്ടെന്നാണ് മക്കൾ നീതി മയ്യം കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. കർണാടകയിൽ മേയ് 10 ന് വോട്ടെടുപ്പ് നടക്കുന്ന 224 സീറ്റുകളിലേക്ക് 2,613 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. മെയ് 13 ന് ഫലം പ്രഖ്യാപിക്കും. 2,613 സ്ഥാനാർത്ഥികളിൽ 2,427 പുരുഷൻമാരും 184 സ്ത്രീകളും മറ്റ് 2 പേരും ഉണ്ടെന്ന് കർണാടക ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസ് അറിയിച്ചു. 918 പേർ സ്വതന്ത്രര സ്ഥാനാർത്ഥികളും മത്സര രംഗത്തുണ്ട്. തമിഴ്നാട്ടിലെ ഈറോഡ് (ഈസ്റ്റ്) ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഇ.വി.കെ.എസ് ഇളങ്കോവനെ കമൽഹാസൻ പിന്തുണച്ചിരുന്നു.
Read Moreനെടുമ്പാശേരിയിൽ കസ്റ്റംസിന്റെ വൻ സ്വർണവേട്ട ;1.40 കോടിയുടെ സ്വർണം പിടികൂടി; മൂന്നു പേർ പിടിയിൽ
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇന്ന് രാവിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ വൻ സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി 1.40 കോടി രൂപയുടെ സ്വർണമാണ് പിടികൂടിയത്. പാലക്കാട് സ്വദേശികളായ എം.കെ. ഹക്കീം, സുബൈർ സുലൈമാൻ, തൃശൂർ സ്വദേശി നിസാമുദ്ദീൻ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദോഹയിൽനിന്നും വന്ന എം.കെ. ഹക്കീം 788 ഗ്രാം സ്വർണ മിശ്രിതമാണ് അനധികൃതമായി കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ഇതിന് ഏകദേശം 39 ലക്ഷം രൂപയോളം വില വരും. സ്വർണ മിശ്രിതം ഇയാൾ ശരീരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.മറ്റൊരു എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബൈയിൽനിന്നും എത്തിയ സുബൈർ സുലൈമാൻ എന്ന യാത്രക്കാരൻ 836 ഗ്രാം സ്വർണ മിശ്രിതം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഇതിന് 44 ലക്ഷം രൂപ വില വരും. സ്വർണ മിശ്രിതത്തിന്റെ മൂന്ന് ക്യാപ്സ്യൂളുകളാണ് ഇയാൾ…
Read Moreഇറാനിയന്‍ നേവി പിടിച്ചെടുത്ത എണ്ണക്കപ്പലിൽ മലയാളികളും; മോചനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കത്തെഴുതി കുടുംബം
കൊച്ചി: കുവൈറ്റില്‍നിന്നും അമേരിക്കയിലെ ഹൂസ്റ്റണിലേക്കുള്ള യാത്രക്കിടെ ഇറാനിയന്‍ നേവി പിടിച്ചെടുത്ത എണ്ണക്കപ്പലിലെ മലയാളികളുടെ മോചനം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി, ഹൈബി ഈഡന് എംപി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി, പ്രതിപക്ഷ നേതാവ്, ഇറാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഇന്ത്യന്‍ എംബസി എന്നിവര്‍ക്ക് കത്തയച്ചു. എറണാകുളം കൂനമ്മാവ് പുതുശേരി വീട്ടില്‍ എഡ്വിന് (27), കടവന്ത്ര സ്വദേശികളായ ജിസ്മോന്, ജിബിന്‍ ജോസഫ്, മലപ്പുറം ചുങ്കത്തറ സ്വദേശി സാം സോമന് എന്നിവരാണ് അമേരിക്കന്‍ കപ്പലായ അഡ്വാന്റേജിലുള്ളത്. ഇതില്‍ എഡ്വിന്റെ കുടുംബമാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് കത്ത് അയച്ചിരിക്കുന്നത്. ഇന്ന് രാവിലെ ഒമ്പതിന് കപ്പല്‍ കമ്പനിയായ നോര്‍ത്തേണ്‍ മറൈന്‍ ഷിപ്പിംഗ് കമ്പനിയുടെ മുംബയിലുള്ള ഓഫീസില്‍നിന്ന് വിളിച്ചിരുന്നതായും പുതുതായി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് അറിയിച്ചുവെന്നും എഡ്വിന്റെ സഹോദരന് ആല്വിന് പറഞ്ഞു. കപ്പലില്‍ 24 ജോലിക്കാരാണുള്ളത്. ഒമാന്‍ തീരത്ത് വച്ച് അന്താരാഷ്ട്ര തര്‍ക്കം ആരോപിച്ചാണ് അഡ്വാന്റേജ് സ്വീറ്റ് എന്ന അമേരിക്കന്‍ എന്ന…
Read Moreസോളാർ കേസ് അന്വേഷിച്ച റിട്ടയേർഡ് ഡിവൈഎസ്പി ട്രെയിൻ തട്ടി മരിച്ചനിലയിൽ; റോഡ് അരികിയിൽ കണ്ടെത്തിയ കാറിൽ ആത്മഹത്യാകുറിപ്പ്
ഹരിപ്പാട്: സോളാർ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ടയേർഡ് ഡിവൈഎസ്പിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. ഹരിപ്പാട് ഡാണാപ്പടി പുത്തേത്ത് ഹരികൃഷ്ണൻ (58) ആണ് മരിച്ചത്. രാമപുരം ക്ഷേത്രത്തിനു കിഴക്കുള്ള ലെവൽ ക്രോസിൽ ഇന്നു പുലർച്ചെ 4.20 നുള്ള തിരുവനന്തപുരം-മാവേലി എക്സ്പ്രസ് തട്ടിയാണു മരണം. സംഭവം നടന്ന ഉടൻതന്നെ ലോക്കോ പൈലറ്റ് പോലീസിൽ വിവരമറിയിച്ചു. കരിയിലകുളങ്ങര പോലീസ് സ്ഥലത്തെത്തി റെയിൽവേ ട്രാക്കിൽ കിടന്ന മൃതദേഹം പരിശോധിച്ചപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്. ഇദ്ദേഹം വന്ന കാർ സമീപത്തെ റോഡ് സൈഡിൽ കണ്ടെത്തി. കാറിൽനിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ട്. എറണാകുളം മേക്കാലടിയിലുള്ള ഫാത്തിമ ഗ്രാനൈറ്റ് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള കാറാണിത്. നിലവിൽ സിഎഫ്സിഐസിഐ എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ വിജിലൻസ് മേധാവിയാണു ഹരികൃഷ്ണൻ.കായംകുളം ഡിവൈഎസ്പി അജയ് നാഥിന്റെ മേൽനോട്ടത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സോളാർ കേസുമായി ബന്ധപ്പെട്ട് ഹരികൃഷ്ണനെതിരേ വിജിലൻസ്…
Read Moreഅവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നത് എങ്ങനെ രാഷ്ട്രത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തും; പി.ടി. ഉഷയെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ
ന്യൂഡൽഹി: ജന്തര്‍മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തിയ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് പി.ടി. ഉഷയെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍ എംപി. അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നത് എങ്ങനെയാണ് രാഷ്ട്രത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നതെന്ന് ശശി തരൂര്‍ ചോദിക്കുന്നു. അവരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും അവരുമായി ചര്‍ച്ച നടത്തുന്നതിനും ന്യായമായ നടപടികള്‍ സ്വീകരിക്കുന്നതിനും പകരം അവരെ അവഹേളിക്കുന്നത് ശരിയല്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി. ലൈംഗിക പീഡനക്കേസില്‍ ആരോപണവിധേയനായ ബ്രിജ് ഭൂഷണ് ശരൺ സിംഗിനെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്കെതിരെയായിരുന്നു പി.ടി. ഉഷ വിമര്‍ശനവുമായി രംഗത്ത് വന്നത്. ഗുസ്തി താരങ്ങളുടെ തെരുവിലെ സമരം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കിയെന്നും സമരത്തിന് പോകും മുന്‍പ് താരങ്ങള്‍ ഒളിംപിക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്നുമായിരുന്നു പി.ടി. ഉഷ പറഞ്ഞത്.
Read Moreമക്കളെ കെട്ടിയിട്ട് ബലമായി ശരീരത്തില്‍ ടാറ്റു പതിപ്പിച്ചു ! സംഭവം കേസായപ്പോള്‍ ചെയ്തത് ഞെട്ടിക്കുന്ന ക്രൂരത…
കുട്ടികളുടെ ദേഹത്ത് ബലംപ്രയോഗിച്ച് ടാറ്റൂ അടിച്ച കേസില്‍ അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍. ഈ സംഭവം പോലീസ് അന്വേഷിക്കുന്നുണ്ടെന്നറിഞ്ഞപ്പോള് ടാറ്റു അടിച്ച അത്രയും ഭാഗത്തെ ചര്‍മം ഇരുവരും ചേര്‍ന്ന് മുറിച്ചു മാറ്റുകയും ചെയ്തു. നാരങ്ങാനീര് കൊണ്ട് ശരീരത്തില്‍ ഉരച്ചും ചുരണ്ടിയും ടാറ്റൂ നീക്കം ചെയ്യാനാണ് ഇരുവരും ആദ്യം ശ്രമിച്ചത്. ഇത് കുട്ടികളുടെ ദേഹത്ത് മുറിവുണ്ടാക്കിയിട്ടുണ്ട്. എന്നിട്ടും ടാറ്റൂ നീക്കം ചെയ്യാനാവാതെ വന്നതോടെയാണ് ചര്‍മ്മം മുറിച്ചുമാറ്റിയത്. അമേരിക്കയിലെ ടെക്സസിലാണ് സംഭവം. ഒന്‍പതും അഞ്ചും വയസുള്ള കുട്ടികളെ കെട്ടിയിട്ടാണ് അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് ടാറ്റൂ അടിച്ചത്. ഒരാളുടെ തോളിലും മറ്റേയാളുടെ കയ്യിലുമായിരുന്നു ടാറ്റൂ ചെയ്തത്. കുട്ടികളുടെ ശരീരത്തിലെ ടാറ്റൂ ശ്രദ്ധയില്‍പെട്ടതോടെ ഇവരുടെ അച്ഛനും രണ്ടാനമ്മയുമാണ് സംഭവം ശിശു സംരക്ഷണ സേവനങ്ങള്‍ ലഭ്യമാക്കുന്ന സി.പി.എസില്‍ (ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസസ്) അറിയിച്ചത്. പരാതി ലഭിച്ചതറിഞ്ഞതോടെയാണ് പ്രതികള്‍ അറസ്റ്റ് ഒഴിവാക്കാനും തെളിവ് നശിപ്പിക്കാനുമായി കുട്ടികളുടെ ദേഹത്ത്…
Read Moreവേനല്‍ മഴ കൂടുതല്‍ ശക്തമാകുന്നു; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; നാൽപത് കിലോമീറ്റർ വേഗതയിൽ കാറ്റിന് സാധ്യത
തിരുവന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ ശക്തിപ്രാപിക്കുന്നു. ഇന്നുമുതല്‍ മേയ് രണ്ടുവരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 30 മുതല്‍ 40 കി.മീ വേഗതയില്‍ വരെ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. ഞായറാഴ്ച എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
Read Moreമിഷന് അരിക്കൊമ്പന് ; മയക്കുവെടി വൈകുന്നു; ദൗത്യസംഘത്തിൽ 150 ഓളം പേർ; ആനയെ മാറ്റുന്നത് എങ്ങോട്ടെന്ന് അജ്ഞാതം
ടി.പി.സന്തോഷ്കുമാര്‍ ഇടുക്കി: “മിഷന് അരിക്കൊമ്പന്’ ദൗത്യം ഇന്നു പുലര്‍ച്ചെ തുടങ്ങിയെങ്കിലും മയക്കുവെടി വയ്ക്കുന്നത് വൈകുന്നു. ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളില്‍ ഭീതിവിതയ്ക്കുന്ന കാട്ടാനയായ അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന ഏറെ ശ്രമകരമായ ദൗത്യമാണ് വനംവകുപ്പ് നടത്തുന്നത്. എന്നാല്‍ ദൗത്യം ആരംഭിച്ച് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ആനയെ മയക്കുവെടി വയ്ക്കാനായിട്ടില്ല.ഇന്നു രാവിലെ 6.30ഓടെ അരിക്കൊന്പനെ കണ്ടുവെന്നു റിപ്പോർട്ട് വന്നിരുന്നു. ഇതേത്തുടർന്നു മയക്കുവെടി വയ്ക്കാൻ ദൗത്യസംഘം തയാറെടുപ്പുകളും നടത്തി. ചിന്നക്കനാല്‍ മുത്തമ്മ കോളനി ഭാഗത്ത് ആനക്കൂട്ടത്തിനൊപ്പമാണ് അരിക്കൊമ്പനെ കണ്ടതെന്നു പറയുന്നു. ആനയെ കൂട്ടം തെറ്റിക്കാന്‍ പടക്കം പൊട്ടിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടു. ഒരു മണിക്കൂറിനുശേഷം നിരീക്ഷണ പരിധിയില്‍നിന്ന് ആനക്കൂട്ടം അപ്രത്യക്ഷമായി. അതിനിടെ അരിക്കൊന്പനെയല്ല കണ്ടതെന്നും ചക്കക്കൊന്പനെയാണെസ്ഥിരീകരണമുണ്ടായി. വനം ഉദ്യോഗസ്ഥരും വെറ്ററിനറി സര്ജന്മാരും ഉള്‍പ്പെടെ 150 ഓളം വരുന്ന സേനാംഗങ്ങള്‍ എട്ടു സംഘങ്ങളായി തിരിഞ്ഞാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്.…
Read Moreരണ്ട് സ്കൂളുകളിലായി ഏഴു വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ചു ! അധ്യാപകന് 29 വര്‍ഷം തടവു ശിക്ഷ
രണ്ട് സ്കൂളുകളിലായി ഏഴു വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയതിന് എടുത്ത കേസുകളില്‍ അധ്യാപകന് 29 വര്‍ഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും. ഹയര്‍സെക്കന്‍ഡറി അധ്യാപകനായ എറണാകുളം നടമുറി മഞ്ഞപ്രയിലെ പലട്ടി ബെന്നി പോളിനെ (50) ആണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി കെ പി അനില്‍കുമാര്‍ രണ്ടു കേസുകളിലായി ശിക്ഷിച്ചത്. പ്രായപൂര്‍ത്തി ആകാത്ത കുട്ടികളെ മനഃപൂര്‍വം ലൈംഗിക അതിക്രമത്തിന് ഇരയാക്കിക്കണമെന്ന ഉദ്ദേശത്തോടെ ക്ലാസ്സ് മുറിയില്‍ വെച്ചു ക്ലാസ്സ് എടുക്കുന്ന സമയം പല ദിവസങ്ങളിലായി ശരീരത്തില്‍ പിടിച്ചും ഉരസിയും അതിക്രമത്തിന് ഇരയാക്കിയെന്ന പരാതികളിലാണ് പോലീസ് കേസ് എടുത്തത്. 2017ല്‍ പെരിന്തല്‍മണ്ണ പോലീസ് എടുത്ത കേസുകളില്‍ ആണ് ശിക്ഷ. ഒരു കേസില്‍ വിവിധ വകുപ്പുകളിലായി യഥാക്രമം 5, 2 ,6 വര്‍ഷങ്ങളിലായി ആകെ 13 വര്‍ഷം കഠിനതടവും ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍…
Read More