തെന്നിന്ത്യൻ സിനിമാസ്വാദകരുടെ പ്രിയപ്പെട്ട താരമാണ് നിത്യ മേനോൻ. ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയും പിന്നീട് നായികാനടിയായി മാറുകയും ചെയ്ത താരമാണ് നിത്യ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. ഗ്ലാമറസ് ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്പോൾ പോസിറ്റീവും നെഗറ്റീവുമായ നിരവധി കമന്റുകളാണ് വരുന്നത്. എന്നാൽ നിത്യ അതൊന്നും ശ്രദ്ധിക്കാറേയില്ല. നിത്യ ഒരു നടനെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകളും അടുത്തയിടെ പ്രചരിച്ചിരുന്നു. വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും താരം നേരത്തെ സംസാരിച്ചിരുന്നു. എല്ലാ അഭിമുഖങ്ങളിലും വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ചോദിക്കാറുണ്ടെന്നും താരം പറയുന്നു. ഇക്കാര്യങ്ങളെക്കുറിച്ചു പറഞ്ഞ നിത്യയുടെ വാക്കുകളാണിപ്പോൾ ചർച്ചയാകുന്നത്. ഈ രണ്ടു കാര്യങ്ങളും ഉണ്ടായാലേ ജീവിക്കാന്‍ കഴിയുകയൊള്ളോ. എന്തുകൊണ്ടാണ് മറ്റുള്ളവര്‍ എന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നത്. നമ്മുടെ ദാന്പത്യ ജീവിതം നന്നായി നടക്കണമെങ്കില്‍ നമ്മളെ മനസിലാക്കുന്ന ഒരു പങ്കാളിയെ കണ്ടെത്തണം. അതില്ലാതെ ജീവിതം മുന്നോട്ടു…
Read MoreCategory: Movies
രാത്രി മക്കൾക്കൊപ്പംതന്നെ ഉണ്ടാകും;അമ്മയെന്ന നിലയിൽ എനിക്ക് കുട്ടികള്‍ക്ക് അവൈലബിളാകാന്‍ സാധിച്ചെന്ന് പൂർണിമ
സിനിമയില്‍നിന്നു വിട്ടുനിന്ന കാലത്ത് ഞാന്‍ ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായി ജോലി ചെയ്തിട്ടുണ്ട്. അതിനുശേഷമാണ് ഞാനൊരു ബ്രാന്‍ഡ് തുടങ്ങുന്നത്. ഒരു സ്ത്രീയെന്ന നിലയിലും അമ്മയെന്ന നിലയിലും എനിക്ക് കുട്ടികള്‍ക്ക് അവൈലബിളാകാന്‍ സാധിച്ചു. കുട്ടികളുടെ ഭാഗത്തുനിന്നാണ് ഞാന്‍ സംസാരിക്കുന്നത്. മക്കളായ പ്രാര്‍ഥനയുടെയും നക്ഷത്രയുടെയും കൂടെ ഞാന്‍ എപ്പോഴും ഉണ്ടായിരുന്നു. അവരുടെ അച്ഛനാണെങ്കില്‍ സിനിമാ ഷൂട്ടിംഗിന് പോയി നാല്പത്തിയഞ്ച് ദിവസമൊക്കെ കഴിയുമ്പോഴാണ് വീട്ടില്‍ വരുന്നത്. ബിസിനസ് ചെയ്തിരുന്ന സമയത്താണെങ്കില്‍പോലും പകല്‍ എത്ര തിരക്കുണ്ടായാലും രാത്രിയില്‍ ഞാന്‍ മക്കൾക്കൊപ്പംതന്നെയുണ്ടാകും. അവള്‍ക്കൊപ്പം സംസാരിക്കാനും വഴക്കിടാനുമൊക്കെ അവരുടെ കൂടെത്തന്നെ ഉണ്ടായിരുന്നു. -പൂർണിമ ഇന്ദ്രജിത്ത്
Read Moreവരലക്ഷ്മി പുതിയപ്രണയത്തിൽ?ഇരുവരുടേയും യാത്ര ഒന്നിച്ച്; വരൻ ആരെന്ന് കണ്ടോ!
തെന്നിന്ത്യൻ താരസുന്ദരി വരലക്ഷ്മി ശരത്കുമാർ പുതിയൊരു പ്രണയത്തിലാണെന്നും അധികം വൈകാതെ വിവാഹിതയായേക്കുമെന്നും റിപ്പോർട്ടുകൾ. വിജയ് ടിവിയിലെ ഒരു സെലിബ്രിറ്റിയുമായി പ്രണയത്തിലാണെന്ന വാർത്തകളാണു പുറത്തുവരുന്നത്. എപ്പോള്‍ വേണമെങ്കിലും വരലക്ഷ്മിയുടെ വിവാഹം കുടുംബാംഗങ്ങള്‍തന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് അറിയുന്നത്. മാത്രമല്ല വരലക്ഷ്മിയുടെ വരനെ ചുറ്റിപ്പറ്റിയും ചില വിവരങ്ങള്‍ വന്നിരിക്കുകയാണ്. വിജയ് ടിവിയിലെ കുക്ക് വിത്ത് കോമാളി എന്ന പരിപാടിയിലൂടെ പ്രശസ്തനായ സന്തോഷ് പ്രതാപാണ് വരന്. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രതാപ് വരലക്ഷ്മിയോടൊപ്പം എനൈത് കൊണ്ടാല്‍ പാവം എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലായതെന്നാണ് വിവരം. ഇപ്പോള്‍ താരങ്ങള്‍ ഒരുമിച്ചാണ് യാത്രകളെന്നും എവിടെ പോയാലും ഒരുമിച്ചായിരിക്കുമെന്നും പപ്പരാസികൾ പറയുന്നു. ഇത് കൂടാതെ ഷൂട്ടിംഗ് കഴിഞ്ഞാലും കാത്തുനിന്ന് വരലക്ഷ്മിയെ കൂട്ടിക്കൊണ്ട് പോകുന്നതും ഗോസിപ്പുകള്‍ക്ക് കാരണമായിരിക്കുകയാണ്. ഈ ബന്ധം തീര്‍ച്ചയായും വിവാഹത്തില്‍ അവസാനിക്കുമെന്നാണ് ആരാധകരും കരുതുന്നത്. നിലവില്‍ വരലക്ഷ്മിക്ക് 38 വയസായി.…
Read Moreനയൻതാരയേക്കാൾ പ്രതിഫലം, കാരണം..! ഇന്ത്യന്‍ സിനിമയിലെ മിന്നും താരമായി മാറി മൃണാൾ ഠാക്കൂര്‍
സീതാ രാമം എന്ന സിനിമയുടെ വിജയത്തോടെ ഇന്ത്യന്‍ സിനിമയിലെ മിന്നും താരമായി മാറിയിരിക്കുകയാണ് മൃണാൾ ഠാക്കൂര്‍. തെലുങ്ക് ചിത്രമായ സീതാരാമം മൊഴി മാറ്റി മറ്റ് ഭാഷകളിലുമെത്തിയിരുന്നു. ചിത്രം പാന്‍ ഇന്ത്യന്‍ വിജയമായി മാറിയതോടെ മൃണാളിന്റെ കരിയറും കുതിച്ചുയരുകയായിരുന്നു. രാജ്യം മുഴുവന്‍ ആരാധകരുള്ള നടിയായി മാറാന്‍ ചിത്രത്തിലൂടെ മൃണാലിന് സാധിച്ചു. ഇപ്പോള്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായി മാറാനൊരുങ്ങുകയാണ് മൃണാൾ. താരത്തിന്റെ സമ്മതം കാത്ത് ഏഴ് സിനിമകളാണ് അണിയറിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതില്‍ എതായിരിക്കും മൃണാൾ സ്വീകരിക്കുക എന്ന് തീരുമാനിച്ചിട്ടില്ല. ആ തീരുമാനത്തിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം. തന്റെ പുതിയ ഹിന്ദി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷമായിരിക്കും മൃണാൾ തെന്നിന്ത്യന്‍ ചിത്രങ്ങള്‍ സ്വീകരിക്കുക എന്നാണ് അറിയാന്‍ സാധിക്കുന്നത്. ഹിന്ദിക്കും തെലുങ്കിലും പുറമെ തമിഴിലും മലയാളത്തിലും അരങ്ങേറാന്‍ തയാറെടുക്കുകയാണ് താരം. ഈ വര്‍ഷംതന്നെ മൃണാളിന്റെ തമിഴ്,…
Read Moreഈ സ്വാതന്ത്ര്യം തന്നത് എന്റെ ഭര്‍ത്താവാണ്! മീന പറയുന്നു…
എന്റെ ചുറ്റും എപ്പോഴും ആളുകളുണ്ടായിരുന്നതുകൊണ്ട് ഒറ്റയ്ക്ക് പോയാല്‍ എന്ത് ചെയ്യണം, എന്ത് പറയണം എന്നൊന്നും അറിയില്ലായിരുന്നു. ഇപ്പോള്‍ ഞാന്‍ മാറി. ഷൂട്ടിന് ഒറ്റയ്ക്ക് പോവും. ഫംഗ്ഷനും വിദേശത്തുമെല്ലാം ഒറ്റയ്ക്ക് പോവും. ഈ സ്വാതന്ത്ര്യം തന്നത് എന്റെ ഭര്‍ത്താവാണ്. ഇതുവരെയും അമ്മ പറഞ്ഞ് തന്നതല്ലേ, പക്ഷെ ഇനിയും നീ ഇങ്ങനെ ഇരിക്കരുത്. ആത്മവിശ്വാസവും ധൈര്യവും വേണമെന്ന് പറഞ്ഞു. എനിക്ക് പറ്റില്ലെന്ന് പറയാന്‍ ബുദ്ധിമുട്ടാണ്. മുഖത്തടിച്ച പോലെ നോ പറയാന്‍ എനിക്കറിയില്ലായിരുന്നു. എന്റെ ഭര്‍ത്താവ് പഠിപ്പിച്ചതാണ്. ധൈര്യമായിരിക്കണം, പ്രാക്ടിക്കലായിരിക്കണം ഒന്നും പേടിക്കാനില്ലെന്ന് പറഞ്ഞു. നിന്നേക്കാളും ചെറിയ ആളുകള്‍ വിദേശത്തൊക്കെ പോയി വരുന്നു. ഇത്രയും എക്സ്പീരിയന്‍സുള്ള നീയെന്തിനാണിങ്ങനെ ഭയക്കുന്നതെന്ന് പറയുമായിരുന്നു. -മീന
Read Moreപഹയൻമാർ അന്ന്കണ്ടിരുന്നെങ്കിൽ; പത്ത് വർഷങ്ങൾക്ക് മുമ്പ് കാലം തെറ്റി വന്ന സിനിമയായിരുന്നു രണ്ടാം ഭാവമെന്ന് ലാൽ ജോസ്
രണ്ടാം ഭാവം എന്ന സിനിമ വലിയ പരാജയമായി. എന്റെ കരിയറിൽ ഇടയ്ക്കിടെ ഞാൻ കേൾക്കുന്ന കമന്റുണ്ട്. നിങ്ങൾ ചെയ്തതിൽ ഏറ്റവും നല്ല സിനിമ രണ്ടാം ഭാവമായിരുന്നെന്ന്. എനിക്ക് ഭയങ്കര ദേഷ്യം തോന്നും. ഈ പഹയൻമാർ അന്ന് തിയറ്ററിൽ പോയി കണ്ടിരുന്നെങ്കിൽ എന്റെ സിനിമ പരാജയപ്പെടില്ലായിരുന്നു. ഒരുപാട് അധ്വാനിച്ച സിനിമയായിരുന്നു. പിന്നീട് പത്ത് പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ന്യൂ ജനറേഷൻ സിനിമകളിൽ കണ്ട പല കാര്യങ്ങളും രണ്ടാം ഭാവം എന്ന സിനിമയിൽ കണ്ടിരുന്നു. അത് മാത്രമായിരുന്നു എന്റെ ആശ്വാസം. കാരണം പത്ത് വർഷങ്ങൾക്ക് മുമ്പ് കാലം തെറ്റി വന്ന സിനിമയായി. സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ ഏറ്റവും നല്ല മുഹൂർത്തങ്ങളിൽ ചിലത് രണ്ടാം ഭാവം എന്ന സിനിമയിലുണ്ടായിരുന്നു. -ലാൽ ജോസ്
Read Moreഅനിയത്തി വേഷത്തിൽ നിന്ന് മാറ്റം കിട്ടിയത് ചതുരത്തിൽ; ദേവരാഗത്തിൽ ശ്രീദേവി ചെയ്ത പോലൊരു വേഷം ചെയ്യാൻ മോഹിച്ച് സ്വാസിക
ഇതുവരെ ചെയ്തതെല്ലാം പാവം, അനിയത്തിക്കുട്ടി വേഷങ്ങളായിരുന്നു. അതില്‍ നിന്ന് മാറ്റം വന്നത് ചതുരം ചെയ്തപ്പോഴാണ്. സ്ഥിരം റോളുകളില്‍ നിന്ന് മാറ്റി ചിന്തിക്കാമെന്ന് ആളുകള്‍ക്ക് തോന്നുമെന്നൊരു പ്രതീക്ഷയുണ്ട്. എന്നാല്‍ ഇങ്ങനെയൊരു കഥാപാത്രമല്ല കാത്തിരുന്നത്. ശ്രീദേവി ദേവരാഗത്തില്‍ ചെയ്തപോലെ ഒരെണ്ണമായിരുന്നു ആഗ്രഹിച്ചത്. 13 വര്‍ഷമായി ഈ മേഖലയില്‍ ജോലി ചെയ്യുന്നു. പക്ഷേ ആത്മസംതൃപ്തി തരുന്ന ഒരു കഥാപാത്രത്തിലേക്ക് എത്തിയില്ല. വാസന്തി അങ്ങനെയൊരു സിനിമയായിരുന്നെങ്കിലും അധികമാളുകള്‍ അത് കണ്ടിരുന്നില്ല. ചതുരം വന്നപ്പോള്‍ യെസ് പറഞ്ഞില്ലെങ്കില്‍ വലിയ നഷ്ടമാകുമെന്ന് തോന്നി. -സ്വാസിക
Read Moreവേരുകൾ ചെന്നൈയിൽ ഉറച്ചു പോയെങ്കിലും കേരളത്തിൽ വന്നു താമസിക്കാൻ ആഗ്രഹം; ഭാരതി എവിടെയുണ്ടെന്ന് പോലും അറിയില്ലെന്ന് ഷീല
പഴയ കാലത്ത് തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലെയെല്ലാം ആര്‍ട്ടിസ്റ്റുകളെല്ലാം ചെന്നെയിലായിരുന്നു. ഞാന്‍, ജയഭാരതി, ശാരദ ഞങ്ങളൊക്കെ അവിടെയായിരുന്നു. കിട്ടുന്ന പണമെല്ലാം അവിടെയാണ് നിലമായും വീടുകളായും വാങ്ങിയത്. നസീറിന്റെയും സത്യന്റെയുമൊക്കെ വീടുകള്‍ കേരളത്തിലായിരുന്നു. അവര്‍ അവിടെ വന്ന് ഹോട്ടലില്‍ താമസിക്കുകയായിരുന്നു. പക്ഷെ ഞങ്ങള്‍ അവിടെയാണ് വീട് കെട്ടിയത്. ഞങ്ങളുടെ വേരുകളൊക്കെ അവിടെ ഉറച്ച് പോയി. ഇവിടെ കേരളത്തിൽ വന്ന് താമസിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്. ശാരദയെയും ടി.ആര്. ഓമനയെയും എപ്പോഴും ഫോണ്‍ വിളിച്ച് സംസാരിക്കും. ഭാരതി എവിടെയുണ്ടെന്ന് പോലും ഞങ്ങള്‍ക്കറിയില്ല. -ഷീല
Read Moreസംവിധായകന്റെ മുറിയിലേക്ക് ഞാൻ കയറിയത് വാതിൽ തുറന്നിട്ട്; പിന്നെ അയാൾ എന്നോട്, ദുരനുഭവം പറഞ്ഞ് വിദ്യാബാലൻ
സംവിധായകനിൽനിന്നു മോശം അനുഭവം ഉണ്ടായെന്നും താൻ എതിർത്തപ്പോൾ സിനിമയിൽനിന്നു തന്നെ പുറത്താക്കിയെന്നും ബോളിവുഡ് നടി വിദ്യ ബാലന്റെ വെളിപ്പെടുത്തൽ. കാസ്റ്റിംഗ് കൗച്ച് പുറത്തുനില്ക്കുന്നവർക്കു മാത്രമല്ല സിനിമയിൽ അകത്തുള്ളവർക്കും ഉണ്ടായിട്ടുണ്ട്, അങ്ങനൊരു അനുഭവം തുറന്നു പറയുകയാണ് നടി വിദ്യ ബാലൻ. എനിക്കു സംഭവിച്ചതിനെ കാസ്റ്റിംഗ് കൗച് എന്നല്ല പറയേണ്ടത്. ശരിക്കും പറഞ്ഞാൽ ഒരു ദുരന്ത അവസ്ഥ എന്നുതന്നെ പറയണം. എന്തായാലും അതിൽനിന്നു ഞാൻ എങ്ങനെയോ രക്ഷപ്പെടുകയും ചെയ്തു. എന്നെ ഒരു സിനിമയിലെ സംവിധായകൻ ആയിരുന്നു മുറിയിലേക്ക് ക്ഷണിച്ചത്. ഞാൻ ചെയ്യാമെന്ന് ഏറ്റ സിനിമയിൽ വച്ചാണ് ഇങ്ങനൊരു അനുഭവം ഉണ്ടായത്. അതിന്റെ സംവിധായകൻ പരസ്യചിത്രത്തിനു വേണ്ടി ആയിരുന്നു വിളിച്ചത്. അന്ന് ഞാൻ ഒറ്റയ്ക്കാണുള്ളത്. എനിക്ക് ഒരു പന്തികേട് തോന്നിയതുകൊണ്ട് ഞാൻ മുറിയുടെ കതക് തുറന്നിട്ടശേഷമാണ് മുറിക്കകത്തു ചെന്നത്. അയാൾ അനാവശ്യമായി അടുത്തേക്ക് വന്നപ്പോൾ ഞാൻ പ്രതികരിച്ചു. അതിനുശേഷം തുറന്നു കിടന്ന്…
Read Moreകീരവാണിക്കു ലഭിച്ചത് അർഹിച്ച അംഗീകാരം; എല്ലാ തരത്തിലുമുള്ള പാട്ടുകളുകളും അദ്ദേഹത്തിന് വഴങ്ങുമെന്ന് കെ.എസ്. ചിത്ര
ചെന്നൈ: ഓസ്കാർ വേദിയിൽ ആർആർആർ എന്ന ചിത്രത്തിലെ നാട്ടു നാട്ടു… എന്ന ഗാനത്തിന് മികച്ച ഒറിജിനൽ സോംഗ് പുരസ്കാരം ലഭിച്ചതിൽ സന്തോഷമെന്ന് ഗായിക കെ.എസ്. ചിത്ര. കീരവാണിക്കു ലഭിച്ചത് അർഹതയ്ക്കുള്ള അംഗീകാരം. ഇനിയും അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തട്ടെയെന്നും ചിത്ര. അദ്ദേഹത്തോടൊപ്പം കുറേ പാട്ടുകളിൽ പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. നല്ലൊരു സംഗീതകാരനും മനുഷ്യനുമാണ് കീരവാണിസാർ. എല്ലാ തരത്തിലുമുള്ള പാട്ടുകളും സാറിനു വഴങ്ങും. ചിത്രഗാരു എന്നാണ് അദ്ദേഹമെന്നെ വിളിക്കാറുള്ളത്. എസ്.പി. ബാലസുബ്രഹ്മണ്യവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കീരവാണി സാർ, താൻ മനസിൽ കാണുന്നതിനേക്കാളും പത്തിരിട്ടി നൽകാറുണ്ടെന്നു പറഞ്ഞിട്ടുണ്ട്. തെലുങ്കിൽ പാടാൻ ചെല്ലുന്പോൾ ഭാഷ പ്രശ്നമായിരുന്ന തനിക്ക് ഓരോ വാക്കിന്റെയും അർഥം മനസിലാക്കിത്തരാറുണ്ടെന്നും ചിത്ര പറഞ്ഞു. തന്റെ പ്രിയപ്പെട്ട ഗായിക എന്നാണ് ചിത്രയെക്കുറിച്ച് കീരവാണി പറഞ്ഞിട്ടുള്ളത്.
Read More