ഇറച്ചിക്കോഴിയെ അതിവേഗം വില്പനയ്ക്ക് തയാറാക്കാന് അയല്സംസ്ഥാനങ്ങളില് നല്കുന്ന ആന്റിബയോട്ടിക്കുകള് മനുഷ്യരില് മരുന്നു ഫലിക്കാത്ത അവസ്ഥയുണ്ടാക്കുന്നു. കോഴികള്ക്ക് ആന്റിബയോട്ടിക്കുകള് നല്കിയാല് ഏഴു ദിവസത്തിനു ശേഷമേ ആ മാംസം ഉപയോഗിക്കാവൂ എന്നാണ് വിദഗ്ധ നിര്ദേശം. എന്നാല് ഏതെങ്കിലും രോഗാവസ്ഥ കണ്ടയുടനേ മരുന്നു നല്കി കോഴിയെ നേരേ നിര്ത്തി ഉടന് കച്ചവടം ചെയ്യുന്ന രീതിയാണ് അപകടം വരുത്തിവയ്ക്കുന്നത്. ഈ മാംസം സ്ഥിരമായി ഉപയോഗിക്കുന്നവരില് ആന്റി ബയോട്ടിക്ക് റെസിസ്റ്റന്സ് (ABR) രൂപപ്പെടുന്നു. പിന്നീട് ഈ ആന്റി ബയോട്ടിക്കുകള് മനുഷ്യരില് വരുന്ന രോഗങ്ങള്ക്കു മരുന്നായി നല്കിയാല് ഫലിക്കാതെ വരികയും ചെയ്യുന്നു. ഉദാ:Ciprofloxacin ഭക്ഷണപ്രിയരുടെ തീന്മേശയിലെ ഇഷ്ടവിഭവമാണ് അമേരിക്കയില് നിന്നെത്തുന്ന കോഴി ഉപയോഗിച്ചുണ്ടാക്കുന്ന ഫ്രൈഡ് ചിക്കന്. ഇതിനുപയോഗിക്കുന്നത് ജനിതക മാറ്റം വരുത്തിയ കോഴിയെയാണ്. സത്യം പറഞ്ഞാല് ഇവയെ കോഴി എന്നു വിളിക്കാനാവില്ല. ഇവയ്ക്ക് കൊക്കുകളോ തൂവലുകളോ കാലുകളോ ഇല്ല. ദുര്ബലമായ എല്ലുക ളുള്ള ഒരു മാംസപിണ്ഡം…
Read MoreCategory: Today’S Special
ഇതാകാം നിങ്ങളുടെ ബാഗോ ഷൂസോ ! മൃഗങ്ങളെ ചൂഷണം ചെയ്തു നിര്മിക്കുന്ന ഏത് സാധനങ്ങളും നമ്മള് ഒഴിവാക്കണം; സണ്ണി ലിയോണ് നമ്മോടു പറയുന്നത്…
ബോളിവുഡിലെ സൂപ്പര്നായിക സണ്ണി ലിയോണ് ഒരു മൃഗസ്നേഹി കൂടിയാണ്. പുറം തൊലി ഉരിഞ്ഞെടുക്കുന്ന രീതിയിലുള്ള സണ്ണിയുടെ ചിത്രമാണ് ഇപ്പോള് ചര്ച്ചാവിഷയം. മൃഗങ്ങളുടെ സംരക്ഷണത്തിനായി പ്രവര്ത്തിക്കുന്ന പെറ്റ ഇന്ത്യയുടെ (പീപ്പിള് ഫോര് ദി എത്തിക്കല് ട്രീറ്റ്മെന്റ്സ് ഓഫ് ആനിമല്സ് ഇന്ത്യ) വീഗന് കാമ്പയിനിന്റെ ഭാഗമായാണ് സണ്ണി ലിയോണ് ഈ പോസ്റ്റര് പുറത്തിറക്കിയിരിക്കുന്നത്. ലെതര് ഇസ് റിപ്പ് ഓഫ് (Leather is rip off) എന്നാണ് കാമ്പയിന്റെ സന്ദേശം. ഫാഷന് രംഗത്തെ ലെതര് ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമാണ് കാമ്പയിന്. പെറ്റ ഇന്ത്യയുടെ ബ്രാന്ഡ് അംബാസിഡര് കൂടിയാണ് താരം. Let’s Choose Fake for Animals sake എന്നാണ് ഇന്സ്റ്റഗ്രാമില് ഈ കാമ്പയിനെ പിന്തുണച്ചുകൊണ്ട് താരം പോസ്റ്റ് ചെയ്തത്. പോസ്റ്റ് 42 ലക്ഷം ലൈക്കുകള് കടന്നു കഴിഞ്ഞു ഈ കാമ്പയിന്റെ ഭാഗമാകാമോ എന്ന് സംഘടന ചോദിച്ചപ്പോള് രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ താന്…
Read Moreപ്രണയദിനത്തില് വിവാഹിതരായി ഐഎഎസുകാരനും ഐപിഎസുകാരിയും ! എന്നാല് ഓഫീസില് വച്ചു നടത്തിയ വിവാഹം കലാശിച്ചത് വിവാദത്തില്…
രണ്ടു പ്രണയേതാക്കള് വാലന്റൈന്സ് ദിനത്തില് വിവാഹിതരാവുന്നത് ഒരു തെറ്റാണോ ? ഐഎഎസ്ഐപിഎസ് ദമ്പതികളുടെ വിവാഹമാണ് ഇതിനോടകം വിവാദമായിരിക്കുന്നത്. പ്രണയ ദിനത്തില് വിവാഹിതരായി ഇരുവരും വാര്ത്തകളില് നിറഞ്ഞുനിന്നതിന് പിന്നാലെയാണ് വിവാദം. ഓഫീസില് വച്ച് വിവാഹം നടത്തിയതാണ് ചിലര് വിവാദമാക്കിയിരിക്കുന്നത്. ബംഗാള് കേഡര് 2015 ബാച്ചിലെ തുഷാര് സിംഗ്ലയാണ് ബീഹാര് കേഡറിലെ 2018 ബാച്ചിലെ നവ്ജ്യോത് സിമ്മിയെ മിന്നുകെട്ടിയത്. തുഷാര് സിംഗ്ലയുടെ ഓഫീസില് നടന്ന ലളിതമായ ചടങ്ങില് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിനായി തികച്ചും ഔദ്യോഗിക വേഷത്തിലാണ് തുഷാര് എത്തിയത്. എന്നാല് ചുവന്ന സാരി ധരിച്ചാണ് നവ്ജ്യോത് സിമ്മി വന്നത്. ഇരുവരും പഞ്ചാബ് സ്വദേശികള്. പാട്നയില് അസിസ്റ്റന്റ് കമ്മീഷണറാണ് നവ്ജ്യോത് സിമ്മി. പുതിയ ഓഫീസില് ചുമതലയെടുത്ത് അധികം വൈകാതെയായിരുന്നു തുഷാര് വിവാഹം നടത്തിയത്. എന്നാല് ഓഫീസില്വെച്ച് വിവാഹം നടത്തിയതില് തെറ്റില്ലെന്നാണ് മന്ത്രിയും ഹൗറ ജില്ലാ പ്രസിഡന്റുമായ അരുപ്…
Read Moreമൃതദേഹങ്ങള് ചൈനയില് കൂട്ടിയിട്ട് കത്തിക്കുന്നു ! ബ്രിട്ടീഷ് മാധ്യമങ്ങള് പുറത്തു വിട്ടിരിക്കുന്ന ചിത്രങ്ങള് തിരികൊളുത്തിയിരിക്കുന്നത് വന് വിവാദത്തിന്…
ചൈനയെ ദുരിതത്തിന്റെ തീരാക്കയത്തിലേക്ക് തള്ളിവിട്ട കൊറോണ വൈറസ് ബാധയെക്കുറിച്ച് യഥാര്ഥ വിവരങ്ങള്ക്കൊപ്പം നിരവധി വ്യാജവാര്ത്തകളും പുറത്തു വരുന്നുണ്ട്. ചൈനയില് കൊറോണ ബാധിതരായി മരിച്ചവരെ കൂട്ടിയിട്ട് കത്തിക്കുന്നതായാണ് പുതിയ വ്യാജ വാര്ത്ത. ചില ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഈ വിവരങ്ങള് പുറത്തു വിട്ടത്. സംഭവം വിവാദമായതോടെ ഈ വാദം തെറ്റാണെന്ന വാദവുമായി ചൈനീസ് അധികൃതര് രംഗത്തെത്തി. കൊറോണ വൈറസ് ബാധിച്ചതിനെക്കുറിച്ചുള്ള വ്യാജവാര്ത്തകളെ ലോകാരോഗ്യ സംഘടന ‘ഇന്ഫോഡെമിക്’ എന്നാണ് വിളിക്കുന്നത്. ഇതിനിടെ ബ്രിട്ടിഷ് ടാബ്ലോയിഡ് പത്രങ്ങള് വുഹാനില് മൃതദേഹങ്ങള് കൂട്ടിയിട്ട് കത്തിച്ചതിന്റെ തെളിവുകളുമായി റിപ്പോര്ട്ട് പ്രസിദ്ധീകരിച്ചിരുന്നു. വിന്ഡി ഡോട്ട് കോമില് നിന്നുള്ള ‘സാറ്റലൈറ്റ് ഇമേജുകള്’ കാണിച്ചാണ് മൃതദേഹങ്ങള് കത്തിക്കുന്നുണ്ടെന്ന വാദവുമായി രംഗത്തെത്തിയത്. വുഹാനിലും ചോങ്കിംഗിലും ഉയര്ന്ന അളവില് സള്ഫര് ഡയോക്സൈഡ് കാണിക്കുന്നത് ഇത് കാരണമാണെന്നാണ് അവര് അനുമാനിച്ചത്. രണ്ട് നഗരങ്ങളിലുമാണ് കൊറോണവൈറസ് വ്യാപകമായി ബാധിച്ചിരിക്കുന്നത്.മറ്റൊരു ബ്രിട്ടിഷ് പത്രം ഡെയ്ലി മിറര് ഒരു…
Read Moreഇതിലും വലിയ മാസൊന്നും ഒരു കാമുകനും കാണിച്ചിട്ടില്ല ! പാതിരാത്രിയില് കാമുകിയുടെ വീട്ടിലെ 80 അടിയുള്ള കിണറ്റിലിറങ്ങി കാമുകന്റെ സാഹസിക പ്രകടനം; ക്ലൈമാക്സ് ഉജ്ജ്വലമായി…
പ്രണയ നൈരാശ്യം മൂത്ത് രാത്രിയില് കാമുകിയുടെ വീട്ടിലെ 80 അടി ആഴമുള്ള കിണറ്റിലിറങ്ങുന്ന കാമുകനെ തഴയാന് എങ്ങനെ കാമുകിയ്ക്കു കഴിയും. പ്രണയ നൈരാശ്യം മൂത്ത യുവാവ് കിണറ്റിലിറങ്ങിയപ്പോള് പണികിട്ടിയതാവട്ടെ ഫയര്ഫോഴ്സിനും. കഴിഞ്ഞ ജൂലൈയില് നടന്ന സംഭവത്തെ പ്രണയദിനത്തില് ഓര്ത്തെടുക്കുകയാണ് ഫയര്ഫോഴ്സ്. സംഭവത്തെക്കുറിച്ച് ഫയര്ഫോഴ്സ് പറയുന്നതിങ്ങനെ…അര്ധരാത്രി ക്ലൈമാക്സ് പ്രണയ നൈരാശ്യം നിമിത്തം രാത്രിയില് കിണറ്റിലിറങ്ങി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് ഫയര്ഫോഴ്സ് ഉള്പ്പെടെയുള്ളവരെ മണിക്കൂറുകളോളം ഉദ്വേഗത്തിലാക്കി. കോവളം സ്വദേശിയായ യുവാവാണ് കാമുകിയുടെ വീട്ടിലെ കിണറ്റിലിറങ്ങി സാഹസം കാട്ടിയത്. അര്ധരാത്രിയോടടുത്ത് യുവാവിനെ ഫയര്ഫോഴ്സ് രക്ഷിച്ചു കരയ്ക്കെത്തിച്ചു. കഴിഞ്ഞ ജൂലൈയിലെ ഒരു ചൊവ്വാഴ്ച രാത്രി 8.30 നായിരുന്നു സംഭവം. കിണറില് പകുതി ഭാഗം വരെ ഇറങ്ങിയ യുവാവിനെ അനുനയിപ്പിക്കാന് പലവട്ടം ശ്രമിച്ചിട്ടും വിജയിച്ചില്ല. ഒടുവില് ഫയര്മാന് മോഹനന് കിണറ്റില് ഇറങ്ങി. അടുത്ത് എത്തിയപ്പോഴേക്കും യുവാവ് കിണറ്റിലേക്ക് ചാടി. പിന്നീട് വലയില് കയറ്റി…
Read Moreബോൾട്ടിളക്കിയ പോത്തോട്ടക്കാരന്! ഉസൈൻ ബോൾട്ടിന്റെ വേഗതയെ തോൽപ്പിച്ച് ചരിത്രത്തിലേക്ക്; കണ്ടു നിന്നവർക്ക് കണ്ണ് മഞ്ഞളിച്ച നിമിഷം….
ലോകത്തിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരന് ആരാണെന്നു ചോദിച്ചാല് ഏവരും ആദ്യം പറയുന്ന ഉത്തരം ഉസൈൻ ബോൾട്ട് എന്നായിരിക്കും. വേഗരാജാവായ ഉസൈൻ ബോൾട്ടിന്റെ വേഗത്തിൽ ഒാടാൻ കഴിവുള്ളവർ ഇന്ത്യയിൽ ഉണ്ടെന്നു പറഞ്ഞാൽ അവിശ്വസനീയമായി തോന്നും. എന്നാൽ, കർണാടകയിൽ മംഗളൂരുവിനു സമീപം അഡലങ്ങാടിയിൽ ഒരു പോത്തോട്ടക്കാരൻ ഒാട്ടത്തിൽ ഉസൈൻ ബോൾട്ടിന്റെ വേഗത്തെ മറികടന്നു റിക്കാർഡ് സൃഷ്ടിച്ചിരിക്കുന്നു. കർണാടകയിലെ പ്രശസ്തമായ കംബള എന്നറിയപ്പെടുന്ന പോത്തോട്ടത്തിലാണ് കംബള ജോക്കി ശ്രീനിവാസ ഗൗഡ എന്ന ചെറുപ്പക്കാരൻ താരമായി മാറിയത്. പ്രത്യേകം ഒരുക്കിയ വയൽ ട്രാക്കിൽ കുതിച്ചുപായുന്ന പോത്തുകളെ പ്രോത്സാഹിപ്പിച്ച് ഒപ്പം ഒാടുന്നവരാണ് കംബള ജോക്കികൾ. അങ്ങനെ ചതുപ്പുനിലത്തു പോത്തുകൾക്കൊപ്പം 142.5 മീറ്റര് പിന്നിടാന് വെറും 13.62 സെക്കന്ഡുകൾ മാത്രമാണ് ശ്രീനിവാസ ഗൗഡ എടുത്തത്. തമിഴ്നാട്ടിനു ജെല്ലിക്കെട്ട് പോലെ കര്ണാടകയിൽ പ്രിയങ്കരമാണ് കംബള. ഈ പോത്തോട്ട മത്സരത്തിന്റെ ചരിത്രത്തിലെഏറ്റവും വേഗമേറിയ ഓട്ടക്കാരനായി മാറിയിരിക്കുകയാണ് ശ്രീനിവാസ ഗൗഡ.…
Read Moreപേടിയാകുന്നു, സഹായിക്കണമെന്ന് ഇന്ത്യക്കാര്! സങ്കടക്കടലില് ഡയമണ്ടിന്റെ നിലവിളി; രോഗവിവരം അറിയിക്കാൻ 2000 ഐഫോൺ നൽകി
ടോക്കിയോ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ജപ്പാൻ തീരത്ത് ക്വാറന്റൈൻ ചെയ്തിട്ടിരിക്കുന്ന ജപ്പാൻ ആഡംബരക്കപ്പൽ ഡയമണ്ട് പ്രിൻസസിലെ തങ്ങളുടെ പൗരന്മാരെ ഉടൻ തിരിച്ചെത്തിക്കുമെന്ന് അമേരിക്ക. 380 അമേരിക്കൻ പൗരന്മാരാണ് കപ്പലിലുള്ളത്. അതേസമയം കപ്പലിലുള്ള 2000 പേർക്ക് ആപ്പിൾ ഐ ഫോൺ ജപ്പാൻ സർക്കാർ നൽകി. രോഗവിവരങ്ങൾ അറിയിക്കാനും മരുന്ന് ആവശ്യപ്പെടാനുമുള്ള ആപ്പ് ഇൻസ്റ്റാൾ ചെയ്താണ് ആപ് നൽകിയിരിക്കുന്നത്. കപ്പലിലെ ജീവനക്കാരനായ മൂന്നാമത്തെ ഇന്ത്യക്കാരനും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇയാളെ ചികിത്സ യ്ക്കായി ആശുപത്രിയിലേക്കു മാറ്റിയതായി ടോക്കിയോയിലെ ഇന്ത്യൻ എംബസി അറിയിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച ജീവനക്കാരുൾപ്പെടെ മൂന്നു പേരെയും നിരീക്ഷിക്കുകയാണെന്നും നില മെച്ചപ്പെടുന്നുണ്ടെന്നും എംബസി ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ കപ്പലിലെ രോഗബാധിതർ 175 കഴിഞ്ഞു. 138 ഇന്ത്യക്കാരടക്കം 3,711 പേരുള്ള ആഡംബരക്കപ്പൽ ഫെബ്രുവരി 19 വരെയാണ് കടലിൽ പിടിച്ചിട്ടിരിക്കുന്നത്. യോക്കോഹാമ തീരത്തടുത്ത ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസിൽ കൊറോണ…
Read Moreഒടുവില് കോഴിയ്ക്കും ‘സിസേറിയന്’ ! കൊല്ലം ജില്ലാ വെറ്റിനറി ഹോസ്പിറ്റലില് സിസേറിയന് നടത്തിയത് മുട്ട ഉള്ളില് കുടുങ്ങിയ കോഴിയ്ക്ക്…
കോഴിയ്ക്കും സിസേറിയന് നടത്തുമോ ? എന്നാണ് ചോദ്യമെങ്കില് നടത്തും എന്നാണ് ഉത്തരം. കോഴിയുടെ വയറ്റില് കുടുങ്ങിയ രണ്ട് മുട്ടകളാണ് ഡോക്ടര്മാര് അപൂര്വ ശസ്ത്രക്രിയയിലൂടെ പുറത്തടുത്തത്. ഒരു മുട്ട സ്വാഭാവികമായി പുറത്തേക്ക് എടുത്തപ്പോള് മറ്റൊന്ന് സിസേറിയന് ചെയ്ത് പുറത്തെടുക്കുക ആയിരുന്നു. കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലാണു കോഴികളില് അപൂര്വമായി നടത്തുന്ന ഈ ശസ്ത്രക്രിയ നടത്തിയത്. കോഴിയ്ക്കു മുട്ടയിടാന് കഴിയാതെ വന്നതോടെയാണ് ഉടമ കോഴിയുമായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെത്തിയത്. തുടര്ന്നു നടത്തിയ എക്സ്റേ പരിശോധനയില് ഉള്ളില് രണ്ടു മുട്ടകള് കുടുങ്ങിയതായി കണ്ടെത്തുകയായിരുന്നു. തുടര്ന്ന് അനസ്തേഷ്യ നല്കി സ്വാഭാവിക രീതിയില് ഒരു മുട്ട പുറത്തെടുത്തു. എന്നാല് കോഴിയുടെ രണ്ടാമത്തെ മുട്ട എടുക്കാന് സാധിച്ചില്ല. അതു പുറത്തെടുക്കാനാണു ശസ്ത്രക്രിയ നടത്തിയത്. എഗ് ബൗണ്ട് കണ്ടിഷന് എന്ന അവസ്ഥ സ്വാഭാവികമാണെങ്കിലും രണ്ട് മുട്ടകള് ഉള്ളില് കുടുങ്ങുന്നത് അപൂര്വമാണെന്നു സീനിയര് വെറ്ററിനറി സര്ജന് ഡോ.ബി.അജിത് ബാബു…
Read Moreവൈകിട്ട് ആറുമണി കഴിഞ്ഞാൽ കഥാപാത്രം വീടിന്റെ ഗേറ്റിനു പുറത്ത്! അല്ലെങ്കിൽ ചൈതന്യ പ്രശ്നമുണ്ടാക്കും; സാമന്ത പറയുന്നു…
വൈകിട്ട് ആറുമണി കഴിഞ്ഞാൽ കഥാപാത്രത്തെ വീടിന്റെ ഗേറ്റിനു പുറത്ത് ഉപേക്ഷിക്കുമെന്ന് തെന്നിന്ത്യൻ താരം സാമന്ത. നാഗചൈതന്യയെ വിവാഹം കഴിച്ചതിനുശേഷം സിനിമയും കുടുംബ ജീവിതവും ഒന്നിച്ചു കൊണ്ടുപോകുന്നതിനെപ്പറ്റി ഒരു അഭിമുഖത്തിൽ സംസാരിക്കവേയാണ് സാമന്ത വീട്ടിലെത്തിയാൽ പിന്നെ സിനിമ ഇല്ല എന്ന് അഭിപ്രായപ്പെട്ടത്. വൈകുന്നേരം വീട്ടിലെത്തിയാൽ കഥാപാത്രത്തെ ഉപേക്ഷിക്കും, അല്ലെങ്കിൽ ചൈതന്യ പ്രശ്നമുണ്ടാക്കും- സാമന്ത പറയുന്നു. യെ മായാ ചേസവേ എന്ന തെലുങ്ക് ചിത്രത്തിലൂടെ പത്തു വർഷം മുന്പാണ് സാമന്ത ചലച്ചിത്രലോകത്തെത്തുന്നത്. 2017ലാണ് നടൻ നാഗചൈതന്യയുമായുള്ള വിവാഹം നടന്നത്. വിവാഹശേഷവും സാമന്ത അഭിനയരംഗത്ത് സജീവമാണ്.
Read Moreമതസൗഹാര്ദത്തിന്റെ നല്ല കാഴ്ചകള്! സേവ്യേഴ്സ് ഹോമിന്റെ പുത്രി ദേവിക്ക് ക്ഷേത്രത്തില് താലികെട്ട്; ചാരിതാര്ഥ്യത്തോടെ ഫാ. മാത്യു ജെ. കുന്നത്ത്; സദ്യവട്ടമൊരുക്കിയത് മുന് സന്തോഷ് ട്രോഫി താരം
തൊടുപുഴ: സേവ്യേഴ്സ് ഹോമിന്റെ പുത്രിയായ യുവതിക്കു ക്ഷേത്രത്തിൽ താലികെട്ട്. കത്തോലിക്കാ വൈദികന്റെ സംരക്ഷണയിൽ വളർന്ന ദേവിക്ക് അഖിലാണ് താലി ചാർത്തിയത്. മതസൗഹാർദത്തിന്റെ നല്ല കാഴ്ചകൾ നിറഞ്ഞുനിന്ന ചടങ്ങിനു തൊടുപുഴയിലെ പൗരപ്രമുഖരടക്കം നിരവധിപേർ സാക്ഷ്യംവഹിച്ചു.അഞ്ചാം ക്ലാസിൽ പഠിക്കുന്പോഴാണ് ദേവി ഫാ. മാത്യു ജെ. കുന്നത്ത് നടത്തിവരുന്ന സേവ്യേഴ്സ് ഹോമിൽ എത്തിച്ചേർന്നത്. പിന്നീട് വർഷങ്ങളോളം ഈ വൈദികന്റെ ശിക്ഷണത്തിലും സംരക്ഷണയിലും വളർന്ന ദേവിക്കു സേവ്യേഴ്സ് ഹോം സ്വന്തം വീടു തന്നെയായിരുന്നു. പ്ലസ് ടു വിദ്യാഭ്യാസത്തിനു ശേഷം തയ്യലും പഠിച്ച ദേവി സേവ്യേഴ്സ് ഹോമിലെ കുഞ്ഞുങ്ങളെ പരിപാലിച്ചുവരുന്നതിനിടയിലാണ് വിവാഹാഭ്യർഥനയുമായി പുതുപ്പരിയാരം സ്വദേശി അഖിൽ എത്തിയത്. അഖിലിന്റെ മാതാപിതാക്കളുമായി ഫാ.മാത്യു ജെ. കുന്നത്ത് സംസാരിച്ചാണ് വിവാഹം ഉറപ്പിച്ചതും ഹിന്ദു മതാചാരപ്രകാരം ഇന്നലെ വിവാഹം നടന്നതും. തുടർന്നു സേവ്യേഴ്സ് ഹോമിൽ വിരുന്നു സത്കാരവും ഒരുക്കിയിരുന്നു. സേവ്യേഴ്സ് ഹോമിന്റെ അയൽവാസികളും അഭ്യുദയകാംക്ഷികളും ഒപ്പം ചേർന്നതോടെ ദേവിയുടെ…
Read More