തനിക്ക് നേരെ വധ ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി ട്രാൻസ്ജെൻഡർ നടി അഞ്ജലി അമീർ. ഫേസ്ബുക്ക് ലൈവിലൂടെയാണ് താരം വെളിപ്പെടുത്തൽ നടത്തിയത്. കുറച്ച് നാൾ മുൻപ് ഞാനൊരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഒരാൾ എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു.. ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു തരത്തിലും ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ എനിക്ക് ലിവിംഗ് ടുഗെദെറിൽ ഏർപ്പെടേണ്ടി വന്നു. എനിക്ക് ഒട്ടും ഇഷ്ടമില്ലാതെയാണ് ഈ ബന്ധം മുൻപോട്ട് പോയത്. ഇതിന് മുൻപ് അയാൾക്കെതിരെ ഞാൻ ഒരു പോസ്റ്റ് പങ്ക് വച്ചിരുന്നു. അയാൾ എന്നെ ചതിക്കാൻ പോയ സാഹചര്യത്തിലാണ് അങ്ങനെയൊരു പോസ്റ്റ് പങ്കുവച്ചത്. ഇപ്പോൾ ഈ ബന്ധത്തിൽ നിന്നും ഞാൻ പിന്മാറിയാൽ എന്നെ കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നുമാണ് അയാൾ ഭീഷണിപ്പെടുത്തുന്നത്. ഞാൻ ലോകത്ത് ഏറ്റവും കൂടുതൽ വെറുക്കുന്നത് അയാളെയാണ്. ഞാൻ പോലീസിൽ പരാതി നൽകി. എനിക്ക് അയാൾ 4, 5 ലക്ഷം രൂപ നൽകുവാനുണ്ട്.…
Read MoreCategory: Today’S Special
ഇത് കേരള പോലീസ് ആണോ..സദാചാര പോലീസ് ആണോ?; സമൂഹമാധ്യമങ്ങളിൽ സജീവമായി സേവ് ദ് ഡേറ്റ് ട്രോളുകൾ
സേവ് ദ് ഡേറ്റാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ താരം. വിവാഹദിനം മറന്ന് പോകാതിരിക്കുവാൻ ഒരു ഓർമപ്പെടുത്തലെന്ന രീതിയിൽ ഒരുക്കുന്ന സേവ് ദ് ഡേറ്റിനെ ഇപ്പോൾ സദാചാര ട്രോളുകൾ പിടിമുറുക്കിയിരിക്കുകയാണ്. കേരള പോലീസ് ഉൾപ്പടെയാണ് ഇത്തരം സേവ് ദ് ഡേറ്റ് ചിത്രങ്ങളെ വിമർശിച്ചിരിക്കുന്നത്. പോലീസിന്റെ ഈ നിലപാടിനെതിരെയും ട്രോളുകൾ സാമൂഹ്യമാധ്യമങ്ങളിൽ സജീവമാണ്. കാണാം കുറച്ച് സേവ് ദ് ഡേറ്റ് ട്രോളുകൾ
Read Moreവിശുദ്ധനായ സെബസ്ത്യാനോസേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ… അർത്തുങ്കൽ വെളുത്തച്ചന്റെ തിരുമുറ്റത്ത് ഗാനഗന്ധർവനെത്തി; ചരിത്ര നിമിഷത്തിന് സാക്ഷിയായി കുടുംബവും
ചേർത്തല: വിശുദ്ധനായ സെബസ്ത്യാനോസേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ…. അർത്തുങ്കൽ തിരുമുറ്റത്ത് ഗാനഗന്ധർവൻ യേശുദാസ് ഭക്തിപുരസരം ആലപിച്ചപ്പോൾ അത് ചരിത്രനിമിഷവും ദൈവനിയോഗവുമായി മാറി. അർത്തുങ്കൽ വെളുത്തച്ചന്റെ സ്ത്രോത്രങ്ങളിൽ ഏറ്റവും പ്രചാരമുള്ളതാണ് ഈ വരികൾ. വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും ജനങ്ങൾ ഭക്തിപുരസരം വെളുത്തച്ചനോട് അപേക്ഷിക്കുന്നത് ഈ വരികളിലൂടെയാണ്. 1970ൽ പുറത്തിറങ്ങിയ പേൾവ്യൂ എന്ന സിനിമയിലെ വയലാർ രചിച്ച് ദേവരാജൻ സംഗീതം നൽകിയ ഗാനത്തിന് ജീവൻ നൽകിയത് യേശുദാസായിരുന്നു. വർഷങ്ങൾക്കുശേഷം ഈ ഗാനം അർത്തുങ്കൽ തിരുമുറ്റത്ത് ആലപിക്കാനായത് തന്റെ ഭാഗ്യമായി കരുതുന്നുവെന്ന് യേശുദാസ് പറഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് യേശുദാസ് തന്റെ പത്നി പ്രഭയുമായി അർത്തുങ്കലിലെത്തിയത്. പള്ളിയിലെത്തിയ യേശുദാസിനെയും കുടുംബത്തെയും ബസലിക്ക റെക്ടർ ഫാ. ക്രിസ്റ്റഫർ എം. അർഥശേരിൽ, സഹ വികാരി ഫാ. ഗ്ലെൻ ഫേബർ, ഫാ. ജെൽസണ്‍ ജോസഫ്, ഡീക്കൻ മൈക്കിൾ ജോണ്‍, ബെന്നി ജോയി, സൈറസ് കോയിപ്പറന്പിൽ, സുനിൽ സെബാസ്റ്റ്യൻ, ജോസഫ്…
Read Moreഒരു ആൺകുഞ്ഞിനെ പോലും പ്രസവിക്കാത്തവൾ വേണ്ട; ജനിച്ചതെല്ലാം പെൺമക്കൾ; ഭാര്യയെ ഭർത്താവ് വീട്ടിൽനിന്നു പുറത്താക്കി; മറ്റൊരു വിവാഹത്തിനൊരുങ്ങുന്ന ഭർത്താവിനെതിരേ കേസ് കൊടുത്ത് ഭാര്യ
ബാന്ദ: ജനിച്ചതെല്ലാം പെൺമക്കളാണെന്നു കാരണത്താൽ ഭാര്യയെ ഭർത്താവ് വീട്ടിൽനിന്നു പുറത്താക്കി. ഉത്തർപ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം. ആറു മക്കളുടെ അമ്മയായ നാൽപ്പതുകാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇവരുടെ ഭർത്താവിനെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മക്കളെല്ലാം പെൺകുട്ടികളായതിനാൽ തങ്ങളെ വീട്ടിൽനിന്നു പുറത്താക്കിയെന്നും ഭർത്താവ് വിവാഹമോചനത്തിനു ശ്രമിക്കുകയും മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും വീട്ടമ്മ പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. തന്നെ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കാൻ ശ്രമമുണ്ടായതായും പരാതിയിൽ വീട്ടമ്മ വ്യക്തമാക്കുന്നു. ഇവരുടെ മൂത്ത കുട്ടിക്ക് 15 വയസും ഇളയകുട്ടിക്ക് രണ്ടു വയസുമാണുള്ളത്. ഭർത്താവിന്റെ സഹോദരനെതിരേയും കേസെടുത്തിട്ടുണ്ട്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് എസ്പി സാഹ പറഞ്ഞു.
Read Moreകാക്കിക്കുള്ളിലെ കലാകാരന് ! ജോലിയുടെ ഇടവേളയില്‍ സഹപ്രവര്‍ത്തകരെ ആനന്ദിപ്പിക്കാനായി മധുരമായി പാട്ടുപാടിയ പോലീസുകാരന് കൈയ്യടിച്ച് അദ്നാന് സമി; വീഡിയോ കാണാം…
പോലീസുകാരിലും കലാകാരന്മാരുണ്ട്. കാക്കിക്കുള്ളിലെ കലാകാരന് എന്ന പ്രയോഗം തന്നെ പോലീസുള്‍പ്പെടെയുള്ള സേനകളിലുള്ള കലാഹൃദയം ഉള്ളവരെ ഉദ്ദേശിച്ചുള്ളതാണ്. ജോലിയുടെ ഇടവേളയില്‍ സഹപ്രവര്‍ത്തകരെ ആനന്ദിപ്പിക്കാനായി മധുരസ്വരത്തില്‍ താളം പിടിച്ച് പാട്ടുപാടിക്കൊടുക്കുന്ന പോലീസുകാരനാണ് ഇപ്പോള്‍ താരമായിരിക്കുന്നത്. Fantastic !!👏👏💖🤗#BhardoJholi #BajrangiBhaijan pic.twitter.com/lFiE0kjYJD — Adnan Sami (@AdnanSamiLive) December 2, 2019 ബക്കറ്റില്‍ കൈകള്‍ കൊണ്ട് താളം പിടിച്ചാണ് പാട്ട്. ‘ ബജ്റംഗി ഭായ്ജാന്’ എന്ന സല്മാന് ചിത്രത്തില്‍ അദ്നാന് സമി പാടിയ ‘ഭര് തോ ജോലീ മേരീ’ എന്നു തുടങ്ങുന്ന ഗാനമാണ് പൊലീസുകാരന് പാടുന്നത്. കാക്കിക്കുള്ളിലെ ഗായകനെ തന്റെ ട്വീറ്റിലൂടെ ആരാധകര്‍ക്ക് പരിചയപ്പെടുത്തുകയാണ് സാക്ഷാല്‍ അദ്നാന് സമി. സല്മാന് ഖാനും ബാലതാരം ഹര്‍ഷാലി മല്‍ഹോത്രയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചിരുന്നു. പാക്കിസ്ഥാനില്‍ നിന്നും വന്ന് ഇന്ത്യയില്‍ ഒറ്റപ്പെട്ടുപോയ ശാഹിദ/മുന്നി എന്ന സംസാരശേഷിയില്ലാത്ത ബാലിക, ഹനുമാന് ഭക്തനായ പവന്…
Read Moreആഗോള സൗന്ദര്യമത്സരങ്ങള്‍ ഇപ്പോഴും ഇരുണ്ടയുഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു ! അമ്മമാരോട് വിവേചനം അരുത്; മിസ് വേള്‍ഡ് സംഘാടകര്‍ക്കെതിരേ നിയമനടപടിയുമായി ഉക്രൈന് സുന്ദരി…
അമ്മയാണെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന് മിസ് വേള്‍ഡ് മത്സരത്തില്‍ നിന്ന് വിലക്കിയ അധികൃതരുടെ നടപടിയ്ക്കെതിരേ നിയമപോരാട്ടത്തിനൊരുങ്ങി മുന്‍ മിസ് ഉക്രൈന് വെറോനിക്ക ഡിഡുസെങ്കോ. ഇത്തരത്തിലുള്ള ചട്ടം മത്സരത്തില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുള്ള നിയമനടപടികള്‍ക്ക് അവര്‍ തുടക്കമിട്ടു. അതോടൊപ്പം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വെറോനിക്ക #righttobeamother കാമ്പയിനിന് തുടക്കം കുറിച്ചു. ‘മിസ് വേള്‍ഡിലെ നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു, എല്ലാ സ്ത്രീകളെയും മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുക. ‘MissUkraine കിരീടം നേടിയതിന് ശേഷം മിസ് വേള്‍ഡില്‍ മത്സരിക്കാന്‍ എന്നെ അനുവദിക്കാത്തതിന്റെ കാരണം ഞാന്‍ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയായതുമാണ്. സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അമ്മമാരെയും വിവാഹിതരായ സ്ത്രീകളെയും മിസ് വേള്‍ഡ് വിലക്കുന്നു’ 24 കാരിയായ വെറോനിക്ക ഡിഡുസെങ്കോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സംഘാടകര്‍ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച ഡിഡുസെങ്കോ, ആഗോള സൗന്ദര്യമത്സരങ്ങള്‍ ”ഇരുണ്ട യുഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി തോന്നുന്നു” എന്നും അഭിപ്രായപ്പെട്ടു. കൂടാതെ തനിക്ക്…
Read Moreഓണ്‍ലൈന്‍ കോണ്ടം വില്‍പ്പന കേരളത്തില്‍ പൊടിപൊടിക്കുന്നു ! ഏറ്റവും കൂടുതല്‍ കോണ്ടം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്നത് ഈ രണ്ടു ജില്ലകള്‍…
ഓണ്‍ലൈനിലൂടെ കോണ്ടം ഓര്‍ഡര്‍ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ടയര്‍ ത്രീ പട്ടികയില്‍ വരുന്ന നഗരങ്ങളിലാണ് ഓണ്‍ലൈന്‍ വഴി ഏറ്റവും കൂടുതല്‍ കോണ്ടം വില്‍പ്പന നടന്നതെന്ന് റിപ്പോര്‍ട്ട്. ഇ-കൊമേഴ്സ് സൈറ്റായ സ്നാപ്ഡീല്‍ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തങ്ങള്‍ക്ക് ലഭിച്ച ഓര്‍ഡറുകളില്‍ 56 ശതമാനം ആളുകളും ടയര്‍ ത്രി പട്ടികയില്‍ ഉള്‍പ്പെടുന്ന നഗരങ്ങളില്‍ നിന്നാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം മെട്രോ-ഇതര നഗരങ്ങളില്‍ നിന്ന് മാത്രം ഓണ്‍ലൈനായി കോണ്ടം വാങ്ങുന്നവരുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പത്തില്‍ എട്ട് എന്ന നിരക്കിലാണ് നോണ്‍-മെട്രോ നഗരങ്ങളില്‍ നിന്ന് വരുന്ന ഓര്‍ഡറുകള്‍. ഓണ്‍ലൈന്‍ കോണ്ടം വില്പനയില് മുന്‍നിരയിലുള്ള ടയര്‍ ത്രീ നഗരങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് എറണാകുളവും മലപ്പുറവുമുണ്ട്. ഇതിനുപുറമേ ഇംഫാല്‍, ഹിസാര്‍, ഉദയ്പൂര്‍, മോഗ, സില്ചാര്, ഷില്ലോങ്, കാണ്‍പൂര്‍, അഹമ്മദ് നഗര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കോണ്ടത്തിനായി…
Read Moreനടുക്കടലിലെ ബോട്ടില്‍ അര്‍മാദിച്ച് രഞ്ജിനിയും അര്‍ച്ചനയും ! അര്‍ച്ചനയുടെ തട്ടുപൊളിപ്പന്‍ ഡാന്‍സിന്റെ വീഡിയോ വൈറലാകുന്നു…
മലയാള സിനിമ-സീരിയല്‍ രംഗത്തെ ഒരു താരമാണ് അര്‍ച്ചന സുശീലന്. സീരിയലാണ് പ്രധാന മേഖലയെങ്കിലും സിനിമയിലും ആല്‍ബങ്ങളിലും പേരെടുക്കാന്‍ താരത്തിനായി.അര്‍ച്ചനയുടെ യഥാര്‍ത്ഥ ജീവിതവും വ്യക്തിത്വവും കൃത്യമായി മനസിലാക്കി തന്ന ഷോയായിരുന്നു ബിഗ് ബോസ്. ഷോയ്ക്ക് ശേഷം അര്‍ച്ചനയുടെ സ്വീകാര്യത ഏറെ വര്‍ധിച്ചു. ബിഗ്ബോസിലെ മറ്റൊരു കൗതുകമായിരുന്നു അര്‍ച്ചനയും രഞ്ജിനി ഹരിദാസും തമ്മിലുള്ള സൗഹൃദം. ഷോ കഴിഞ്ഞ ശേഷവും ഇവര്‍ തമ്മിലുള്ള ബന്ധം അടുപ്പത്തോടെ തുടരുകയാണ്. അടുത്തിടെ ഇരുവരും മറ്റൊരു സുഹൃത്തും ചേര്‍ന്ന് ഇന്തോനേഷ്യയിലേക്ക് നടത്തിയ യാത്രയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഏറെ രസകരമായ ദൃശ്യങ്ങള്‍ രഞ്ജിനി തന്നെയാണ് തന്റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. എന്നാല്‍ ഇപ്പോള്‍ അര്‍ച്ചനയുടെ ഡാന്‍സാണ് വിശേഷം. യാത്രക്കിടെ ബോട്ടില്‍ നിന്ന് നൃത്തം ചെയ്യുന്ന അര്‍ച്ചനയുടെ വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ എന്ന ചിത്രത്തിലെ തും പാസ് ആയെ എന്നു തുടങ്ങുന്ന…
Read Moreഉള്ളി സംരക്ഷിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി ഉത്തര കര്‍ണാടകയിലെ കര്‍ഷകര്‍ ! ഉള്ളി മോഷണക്കേസുകള്‍ പെരുകുന്നു…
രാജ്യത്ത് ഉള്ളിവില കുതിച്ചുയരുമ്പോള്‍ ഉള്ളി സംരക്ഷിക്കാന്‍ പെടാപ്പാട് പെടുകയാണ് കര്‍ഷകര്‍. ഉള്ളി വ്യാപകമായി കൃഷി നടത്തുന്ന വടക്കന്‍ കര്‍ണാടകത്തിലേയും മഹാരാഷ്ട്രയിലേയും ഗ്രാമങ്ങളിലാണ് ഉള്ളി മോഷണം വ്യാപകമായി നടക്കുന്നത്. വടക്കന്‍ കര്‍ണാടകത്തിലെ ഗദഗ് ജില്ലയിലെ ഗജേന്ദ്രഗാദ്, റോണ്‍ തുടങ്ങിയ താലൂക്കുകളില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ നാല് ഉള്ളി മോഷണകേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗജേന്ദ്രഗാദ് താലൂക്കിലെ കല്‍ക്കയ്യ പ്രഭുസ്വാമി എന്ന കര്‍ഷകന്റെ 40 ചാക്ക് ഉള്ളിയാണ് പുലര്‍ച്ചെ മോഷണം പോയത്. മറ്റൊരു കര്‍ഷകനായ മുത്തപ്പയുടെ കൃഷിയിടത്തിലെ മുഴുവന്‍ ഉള്ളിയും മോഷ്ടാക്കള്‍ ഒറ്റരാത്രികൊണ്ടാണ് മോഷ്ടാക്കള്‍ കടത്തിയത്. 80,000 രൂപയുടെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. റോഡരികില്‍ ചാക്കില്‍ ഉണക്കാന്‍ സൂക്ഷിച്ചിരുന്ന ഉള്ളികളും മോഷണം പോകുകയാണ്. വടക്കേ ഇന്ത്യയില്‍ മുമ്പേതന്നെ ഉള്ളി മോഷണം പതിവാണ്.
Read Moreസെൽഫി എടുത്ത് അയയ്ക്കു, നിങ്ങൾക്കുമാകാം ബോധവൽക്കരണത്തിന്റെ ഭാഗം; ഇരുചക്ര വാഹനങ്ങളിലെ പിൻസീ റ്റുകാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ വ്യത്യസ്ത ചലഞ്ചുമായി കേരള പോലീസ്
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിൽ സഞ്ചരിക്കുന്ന യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയ പശ്ചാത്തലത്തിൽ വ്യത്യസ്ത ചലഞ്ചുമായി കേരള പോലീസ്. ഇരു ചക്രവാഹനങ്ങളിൽ പ്രിയപ്പെട്ടവരുമായി ഹെൽമറ്റ് ധരിച്ചു നിൽക്കുന്ന ഫോട്ടോ അയച്ചാൽ മികച്ചവ കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവയ്ക്കാമെന്നാണ് കേരള പോലീസിന്റെ വാഗ്ദാനം. വിവരങ്ങൾ സഹിതം [email protected] എന്ന ഇ- മെയിൽ വിലാസത്തിൽ അയക്കണമെന്നും വാഹനം നിർത്തിയ ശേഷം മാത്രം ഫോട്ടോ എടുക്കണമെന്നും പോലീസ് നിർദേശിക്കുന്നു. അതേസമയം ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിൽ സഞ്ചരിക്കുന്ന യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കി. ഹെൽമറ്റില്ലാതെ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്കുള്ള പിഴ തുക വാഹനം ഓടിക്കുന്നവരിൽ നിന്നുമാണ് ഈടാക്കുന്നത്. പരിശോധനയിൽ ഹെൽമറ്റ് ധരിച്ച് യാത്ര ചെയ്തവരെ ഉദ്യോഗസ്ഥർ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. നാലു വയസിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കും പിൻസീറ്റിൽ ഹെൽമറ്റ് നിർബന്ധമാണ്. വരുംദിവസങ്ങളിലും സംസ്ഥാനത്ത് പരിശോധന…
Read More